tag:blogger.com,1999:blog-6148974997765415272.post2826241378984168854..comments2023-07-20T01:47:09.163-07:00Comments on പിപ്പിള്‍സ് ഫോറം.: പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.പിപ്പിള്‍സ് ഫോറം.http://www.blogger.com/profile/16489024010776352743noreply@blogger.comBlogger1125tag:blogger.com,1999:blog-6148974997765415272.post-32006056709156426292009-06-23T04:16:59.427-07:002009-06-23T04:16:59.427-07:00പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേ...പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.

പിണറായിയെ ഗുണ്ടയായും അക്രമ രാഷ്ട്രീയക്കാരനായും സംസ്കാരമില്ലാത്തവനായും ചിത്രീകരിച്ചിരുന്ന മാധവന്‍കുട്ടിക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി
പുകഴ്ത്താനേറെയുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന
ആചാര്യന്മാരിലൊരാളായ വി എസ് അച്യുതാനന്ദനെ
ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുകയെന്ന
ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു.

മാധവന്‍കുട്ടിയും പിണറായിയും പിന്നെ മലയാളികളുടെ മനുഷ്യാവകാശങ്ങളും

പി പി മഹേഷ് കുമാര്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിശേഷിച്ച് സി പി ഐ (എം) ന് ഉണ്ടായ കനത്ത തോല്‍വിക്ക്, വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്. ഇടതുപാര്‍ട്ടികളുടെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂടിവയ്ക്കാനും വാക്ധോരണിയിലൂടെ അവ ന്യായീകരിക്കാനും ആണ് തോല്‍വിയ്ക്ക് ശേഷവും സി പി ഐ എം ശ്രമിക്കുന്നത്. ബൂര്‍ഷ്വാസി ഒരിക്കലും തെറ്റ് ഏറ്റുപറയുന്ന പ്രകൃതക്കാരല്ല. അതുപോലെയല്ലല്ലോ കമ്മ്യൂണിസ്റ്റുകാര്‍. വിമര്‍ശനത്തില്‍ അസഹിഷ്ണുതകാട്ടാതെ തോല്‍വിയുടെ കാരണങ്ങള്‍ നിഷ്പക്ഷമായി പരിശോധിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ലാവലിന്‍ പ്രശ്നം പരസ്യമായും വ്യാപകമായും എല്ലാ പാര്‍ട്ടികളും ഉയര്‍ത്തികാട്ടിയ ഒരു വിവാദപ്രശ്നമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരം പിണറായി വിജയന് നേരിടാന്‍ സന്നദ്ധത കാട്ടിയിരുന്നുവെങ്കില്‍, അതു പാര്‍ട്ടിയുടെയും പിണറായിയുടെതന്നെയും യശസ്സ് കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളില്‍ നിന്നും അനുകമ്പ നേടാനും കഴിയുമായിരുന്നു. സദുദ്ദേശ്യപരമായി, വി എസ് ഇക്കാര്യത്തില്‍ എടുത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടിനെതിരെ, പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ച് വി എസ്സിനെതിരെ തിരിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം ചെയ്തത്.
കൃഷിഭൂമി കുത്തക വ്യവസായികള്‍ക്ക് നല്കി കര്‍ഷകത്തൊഴിലാളികളെ ഭൂരഹിതരാക്കിയതുപോലെയുള്ള നീക്കങ്ങളാണ് ബംഗാളില്‍ പ്രതികൂലമാക്കിയതെങ്കില്‍, മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുവാന്‍ മൂന്നാറിലും മറ്റും എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ തുരങ്കം വയ്ക്കാന്‍ ഇടതുപാര്‍ട്ടിക്കുള്ളിലും ചതിയന്മാര് ഉണ്ടായി എന്നത് കേരളത്തില്‍ തിരിച്ചടിക്കുകാരണമായി.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ പിന്തിരിപ്പന് ശക്തികള്‍ നടത്തിയ ഗൂഢനീക്കം മിച്ചഭൂമി വിതരണത്തെ തന്നെ മൊത്തത്തില്‍ തകര്‍ക്കുകയുണ്ടായി. ഇത് ഭൂരഹിതരില്‍ വ്യാപകമായ അസംതൃപ്തി ആളിപ്പടര്‍ത്താന്‍ ഇടയാക്കി. കാര്‍ഷിക മേഖലയെ കയ്യടക്കാനുള്ള സ്വത്തുടമാവര്‍ഗ്ഗത്തിന്റെ ശാക്തീകരണത്തെ തടയാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കായില്ല. ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനത്തെ തകര്‍ത്തുകൊണ്ട്, മദനിയുമായി വേദി പങ്കിട്ടു കൊണ്ടുള്ള പി ഡി പി ബന്ധവും നാലുപതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന ജനതാദളിനെ അകറ്റിയതും തോല്‍വി ക്ഷണിച്ചുവരുത്തി.
മറ്റൊന്ന്, പാര്‍ട്ടിയും ഭരണവും രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നിലകൊണ്ടതുമൂലം, സര്‍ക്കാരിന്റെ ജനപക്ഷനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ മൊത്തത്തില്‍ തയ്യാറായില്ല. ലാവലിന്‍ അഴിമതി ചൂണ്ടിക്കാട്ടിയും അതുമുതലെടുത്തുകൊണ്ടും ഉദ്യോഗസ്ഥദുഷ്പ്രഭുക്കള്‍ കാട്ടിയ അഴിമതികള്‍ക്കുനേരെ കണ്ണടക്കേണ്ടിവന്നു. എല്‍ ഡി എഫിനെ അധികാരത്തിലേറ്റിയ അവശവിഭാഗങ്ങളെ അകറ്റിനിറുത്താന്‍ ഗര്‍വ്വിഷ്ടരായിത്തീര്‍ന്ന മന്ത്രിമാര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴില്‍ ഉള്ള എല്ലാ സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുന്നതിനിടയില്‍ ഇടതുപക്ഷ മന്ത്രിമാര്‍ സുഖസുഷുപ്തിയിലാണ്ടുപോയി.
ബൂര്‍ഷ്വാഭരണകൂടത്തിന്റെ അലകും പിടിയും മാറ്റാതെ ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായിനടപ്പിലാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ഇതിനെല്ലാം എളുപ്പവഴി സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തുകയാണെന്ന മന്ത്രി സുധാകരന്റെ ജല്പനങ്ങളും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഭൂമാഫിയാ, മണല്‍മാഫിയാ, കുഴല്‍പ്പണമാഫിയാ, ലോട്ടറി മാഫിയാ തുടങ്ങിയ ദുഷ്ടശക്തികള്‍ അരങ്ങുതകര്‍ത്തതിനെ നിയന്ത്രിക്കാന്‍ ഭരണത്തിനായില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്ത മാര്‍ട്ടിന്റെ ലോട്ടറി മാഫിയയെയും വെല്ലുന്ന തരത്തില്‍ കണ്ണൂരിലെ മഞ്ജൂലോട്ടറി എന്ന കോര്‍പറേറ്റ് സ്ഥാപനം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ലോട്ടറിവകുപ്പ് അറിഞ്ഞോ അറിയാതെയോ നടത്തിയത്.പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com