.gif)
ബെര്‍മിങ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന് ആരുടെ ദത്തുപുത്രന് ?.തനേഷ് തമ്പി 22500 പൗണ്ട് എന്നു പറയുന്നത് ഏകദേശം ഇരുപത് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക് പഠിക്കുന്നതിന് ട്യൂഷന് ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്ഹാം സ്വാശ്രയ സര്‍വകലാശാലക്ക് നല്കുന്ന തുകയാണിത്. വിവേക് കിരണിന് പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത് ട്യൂഷന്‍ഫീസ് 22500 പൗണ്ട് (ഫോട്ടോസ്റ്റാറ്റ് കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന് ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത് ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ് ഈ സര്‍വകലാശാല ഈടാക്കുന്നത്. ഇതൊന്നും പ്രോസ്പെക്ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന് സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക് കിരണിന് രണ്ടു വര്‍ഷത്തെ എം ബി എ കോഴ്സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത് ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത് അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്ഹാം വാസത്തിന്റെ ചെലവ് ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ് എഫ് ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്ടിച്ച് വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്. വിദേശ വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത് മൂന്നു വര്‍ഷം മുമ്പാണ്. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച് തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠനത്തിന് അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന് ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ് സഖാവ് പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്.വിവേകിന് ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ് മുഖ്യപ്രശ്നം.1. പിണറായി വിജയന് ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ സ്വീകരിക്കുക.3. സ്കോളര്‍ഷിപ്പ് ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന് അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്. ബാങ്ക് വായ്പയാണ് രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്ഹാമിലെ പഠനത്തിന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക് കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സിന് പഠിച്ചത് എസ് ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്പകൊണ്ടാണ് (അക്കൗണ്ട് നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ വായ്പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ് തുടങ്ങിയത് അടുത്തിടെയാണ്. ഇനി ഈ വായ്പയില്‍ തിരിച്ചടക്കാനുള്ളത് 2,58,371 രൂപയാണ്. നിലവിലെ രീതി അനുസരിച്ച് വിദ്യാഭ്യാസ വായ്പ ഏതെങ്കിലും ബാങ്കില്‍ നിന്ന് എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്പ എടുക്കാനാകൂ. എന്നാല്‍ എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്ഹാം പഠനത്തിന് വീണ്ടും വായ്പയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. ട്യൂഷന് ഫീസായ 20 ലക്ഷം രൂപയാണ് വായ്പ ആവശ്യപ്പെട്ടത്. ആദ്യവായ്പയിലെ കുടിശിക തീര്‍ത്തടയ്ക്കുകയും ബര്‍മിങ്ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ പുതിയ വായ്പക്ക് നടപടികള്‍ നീക്കാമെന്ന് ബാങ്കിന്റെ ചീഫ് മാനേജരും വായ്പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്ഹാമില്‍ വിവേക് കിരണിന് ക്ലാസ് ആരംഭിക്കുന്നത് 2005 സെപ്തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ് കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന് കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്ഹാം പഠനം 2006 ഫെബ്രുവരി 21ന് നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ് ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പിണറായി വിജയന് പറഞ്ഞത് ഇപ്രകാരമാണ്:`` മകന് അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ടെസ്റ്റ് എഴുതുകയും ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേരുകയും ചെയ്തു. കുട്ടികള്‍ക്ക് പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് അതിനുള്ള പണം വായ്പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പഠനത്തിന് ബാങ്ക്വായ്പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന് പരീക്ഷാ കമ്മീഷണര്‍ ഓഫീസിന് മുകളില്‍ നിന്ന് ചാടി മരിച്ച രജനി എസ് ആനന്ദിന്റെ ആത്മാവ് പൊറുക്കട്ടെ)എന്തായാലും 2005 സെപ്തംബറില്‍ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന് ബാങ്കുവായ്പ ലഭിച്ചതായി പിണറായി വിജയന് ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്പര്യമുണ്ടെങ്കില് കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്പ വേണ്ടെന്ന് 2005 സെപ്തംബറില്‍ തന്നെ പിണറായി വിജയന് ബാങ്കിനെ അറിയിച്ചത് മറ്റേതോ സ്രോതസ് കണ്ടെത്തിയത് കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത് പഠനത്തിലെ മിടുക്കുകൊണ്ട് ലഭിച്ച സ്കോളര്‍ഷിപ്പ് വഴിയാണ് വിദേശപഠനം സാധ്യമായതെന്നാണ്. പഠനത്തില്‍ കേമനായതുകൊണ്ട് സ്കോളര്‍ഷിപ്പോടെയാണ് വിവേക് വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്. ബര്‍മിങ്ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്. എസ് എസ് എല്‍ സിക്ക് ഫസ്റ്റ് ക്ലാസ് നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക് മാത്രമാണ് നേടിയിരുന്നത്. ഡിഗ്രി കഷ്ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന് സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത് കളമശേരിയിലുള്ള എസ് സി എം എസ് (സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദാനന്തര ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. പ്രവേശനത്തിന് ഏറ്റവും കുറഞ്ഞത് അമ്പത് ശതമാനം മാര്‍ക്ക് വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ് 40 ശതമാനം മാര്‍ക്ക് മാത്രമുണ്ടായിരുന്ന വിവേകിന് പ്രവേശനം ലഭിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാത്രം ലഭിച്ച പ്രവേശനമാണിതെന്ന് മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്ക്കുകയും ചെയ്താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന് `സി' ഗ്രേഡ് മാത്രമാണ് ലഭിച്ചത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് സ്പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്. ഈ കോളം ഇന്ത്യയില്‍ നിന്ന് പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്. സ്വാശ്രയ കോഴ്സ് കഴിഞ്ഞ ശേഷം വിവേക് എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്ഹാമില്‍ പ്രവേശനത്തിന് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്. എറണാകുളത്തെ സ്വാശ്രയ കോളേജ് പഠനത്തിലും വിവേക് ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക് അവിടെ ജോലി ചെയ്തിരുന്നുവെന്നാണോ? പിണറായി വിജയന് സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്. അക്കാലത്ത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറും സിംഗപ്പൂരില്‍ കിഡ്നി ഫൗണ്ടേഷന് തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. സ്വാശ്രയ കോളേജിലെ പഠനത്തിന് 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന് 3,23,600 ബാങ്ക് വായ്പ എടുത്തത്. എന്തായാലും ആ പഠനം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന് ഫീസും ലക്ഷക്കണക്കിന് രൂപ മറ്റു ചെലവുകളും വഹിച്ച് മകനെ ബര്‍മിങ്ഹാമിലേക്ക് അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത് പണം കായ്ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക് വായ്പയേയും ആശ്രയിച്ചിട്ടില്ല എന്ന് സുവ്യക്തം. പിന്നെ ഏതു സ്പോണ്സറില് നിന്നുള്ള പണമാണ് വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്?എന്തായാലും പിണറായി വിജയനല്ല ഫീസ് അടയ്ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്കോളര്‍ഷിപ്പ് നേടിയാണ് പഠിക്കുന്നതെന്ന് ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്പയും സ്കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്? ആര് ഇത്ര വലിയ തുക നല്കിയാലും അത് അച്ഛന് പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന് വ്യക്തം. ആര്, എന്തിന്റെ പേരിലാണ് പിണറായിയോട് ഈ ഔദാര്യം കാട്ടിയിരിക്കുന്നത്? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്. ഏതിനിലയ്ക്കായാലും വിവേക് കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്തിട്ടില്ല. പഠനത്തില്‍ താല്പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്പര്യമനുസരിച്ച് വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നതാണ്. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ് പിണറായി വിജയന് അഭയം തേടിയതെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്മരിച്ചാല്‍ അത് നൂറുകണക്കിന് അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട് അവരുടെ നിരാലംബമായ കുടുംബങ്ങളോട് കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ് മകന്റെ പഠനത്തിന് ലഭിച്ചതെന്ന് പിണറായി വിജയന് ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത് ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തും.
.gif)
വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?
``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട് വിദേശത്ത് പഠിപ്പിക്കുന്ന സംഭവം ഉണ്ടായത് കമ്മ്യൂണിസ്റ്റ് അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്.

''സാറാജോസഫ്``പിണറായിയുടെ മകന് ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത് അവര്‍ക്ക് മിടുക്കുള്ളതുകൊണ്ടാണ്.''ടി പത്മനാഭന്``രാഷ്ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്ട്രീയ നേതാവിന്റെ മകന്....നല്ലപോലെ പഠിച്ച് ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന് വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല് പ്രതികരണങ്ങളുമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്ക്ക് കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക് കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ് ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ് കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്ത്തെഴുന്നേല്പിന് നിരക്കുന്നതാണ് വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന് വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്'' എന്നും മുഖപ്രസംഗം തുടര്‍ന്ന് ആക്ഷേപിക്കുന്നു. ``വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്'' എന്ന വിലയിരുത്തലും അതിലുണ്ട്. ഒരു സ്ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത് കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്പന''മാണെന്ന് തല്ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്തുനിഷ്ഠമാണെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച് മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്ക്ക് പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക് പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്ഷന്‍ എന്ന സ്കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ് എസ് എല്‍ സി മാര്‍ക്കും അതില്‍ നിന്ന് ഒറ്റച്ചാട്ടത്തിന് എം ബി എയും എന്ന് `വസ്തുനിഷ്ഠമായി' യോഗ്യത എണ്ണി പറഞ്ഞ് ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്സുതുതകളില്‍ നിന്ന് വ്യക്തമാകുന്ന വിവേക് കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തു പോയത് തെറ്റാണോ'' എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ് യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക് എത്രയായിരുന്നു എന്ന് സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്. എസ് എസ് എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ് വിവേക്. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച് ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച് അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക് നയിച്ച് അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്തവിദ്യയായ അദ്ദേഹത്തിന്റെ പത്നിയും കൂടി ചെയ്തിരിക്കുന്നു. ഇത് നല്കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന് വിലയിരുത്തേണ്ടതാണ്.25 Comments .പിപ്പിള്‍സ് ഫോറം. said...
ബെര്‍മിങ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന് ആരുടെ ദത്തുപുത്രന് ?.തനേഷ് തമ്പി22500 പൗണ്ട് എന്നു പറയുന്നത് ഏകദേശം ഇരുപത് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക് പഠിക്കുന്നതിന് ട്യൂഷന് ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്ഹാം സ്വാശ്രയ സര്‍വകലാശാലക്ക് നല്കുന്ന തുകയാണിത്. വിവേക് കിരണിന് പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത് ട്യൂഷന്‍ഫീസ് 22500 പൗണ്ട് (ഫോട്ടോസ്റ്റാറ്റ് കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന് ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത് ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ് ഈ സര്‍വകലാശാല ഈടാക്കുന്നത്. ഇതൊന്നും പ്രോസ്പെക്ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന് സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക് കിരണിന് രണ്ടു വര്‍ഷത്തെ എം ബി എ കോഴ്സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത് ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത് അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്ഹാം വാസത്തിന്റെ ചെലവ് ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ് എഫ് ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്ടിച്ച് വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്. വിദേശ വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത് മൂന്നു വര്‍ഷം മുമ്പാണ്. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച് തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠനത്തിന് അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന് ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ് സഖാവ് പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്.വിവേകിന് ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ് മുഖ്യപ്രശ്നം.1. പിണറായി വിജയന് ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ സ്വീകരിക്കുക.3. സ്കോളര്‍ഷിപ്പ് ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന് അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്. ബാങ്ക് വായ്പയാണ് രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്ഹാമിലെ പഠനത്തിന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക് കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സിന് പഠിച്ചത് എസ് ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്പകൊണ്ടാണ് (അക്കൗണ്ട് നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ വായ്പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ് തുടങ്ങിയത് അടുത്തിടെയാണ്. ഇനി ഈ വായ്പയില്‍ തിരിച്ചടക്കാനുള്ളത് 2,58,371 രൂപയാണ്. നിലവിലെ രീതി അനുസരിച്ച് വിദ്യാഭ്യാസ വായ്പ ഏതെങ്കിലും ബാങ്കില്‍ നിന്ന് എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്പ എടുക്കാനാകൂ. എന്നാല്‍ എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്ഹാം പഠനത്തിന് വീണ്ടും വായ്പയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. ട്യൂഷന് ഫീസായ 20 ലക്ഷം രൂപയാണ് വായ്പ ആവശ്യപ്പെട്ടത്. ആദ്യവായ്പയിലെ കുടിശിക തീര്‍ത്തടയ്ക്കുകയും ബര്‍മിങ്ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ പുതിയ വായ്പക്ക് നടപടികള്‍ നീക്കാമെന്ന് ബാങ്കിന്റെ ചീഫ് മാനേജരും വായ്പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്ഹാമില്‍ വിവേക് കിരണിന് ക്ലാസ് ആരംഭിക്കുന്നത് 2005 സെപ്തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ് കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന് കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്ഹാം പഠനം 2006 ഫെബ്രുവരി 21ന് നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ് ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പിണറായി വിജയന് പറഞ്ഞത് ഇപ്രകാരമാണ്:`` മകന് അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ടെസ്റ്റ് എഴുതുകയും ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേരുകയും ചെയ്തു. കുട്ടികള്‍ക്ക് പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് അതിനുള്ള പണം വായ്പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പഠനത്തിന് ബാങ്ക്വായ്പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന് പരീക്ഷാ കമ്മീഷണര്‍ ഓഫീസിന് മുകളില്‍ നിന്ന് ചാടി മരിച്ച രജനി എസ് ആനന്ദിന്റെ ആത്മാവ് പൊറുക്കട്ടെ)എന്തായാലും 2005 സെപ്തംബറില്‍ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന് ബാങ്കുവായ്പ ലഭിച്ചതായി പിണറായി വിജയന് ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്പര്യമുണ്ടെങ്കില് കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്പ വേണ്ടെന്ന് 2005 സെപ്തംബറില്‍ തന്നെ പിണറായി വിജയന് ബാങ്കിനെ അറിയിച്ചത് മറ്റേതോ സ്രോതസ് കണ്ടെത്തിയത് കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത് പഠനത്തിലെ മിടുക്കുകൊണ്ട് ലഭിച്ച സ്കോളര്‍ഷിപ്പ് വഴിയാണ് വിദേശപഠനം സാധ്യമായതെന്നാണ്. പഠനത്തില്‍ കേമനായതുകൊണ്ട് സ്കോളര്‍ഷിപ്പോടെയാണ് വിവേക് വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്. ബര്‍മിങ്ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്. എസ് എസ് എല്‍ സിക്ക് ഫസ്റ്റ് ക്ലാസ് നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക് മാത്രമാണ് നേടിയിരുന്നത്. ഡിഗ്രി കഷ്ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന് സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത് കളമശേരിയിലുള്ള എസ് സി എം എസ് (സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദാനന്തര ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. പ്രവേശനത്തിന് ഏറ്റവും കുറഞ്ഞത് അമ്പത് ശതമാനം മാര്‍ക്ക് വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ് 40 ശതമാനം മാര്‍ക്ക് മാത്രമുണ്ടായിരുന്ന വിവേകിന് പ്രവേശനം ലഭിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാത്രം ലഭിച്ച പ്രവേശനമാണിതെന്ന് മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്ക്കുകയും ചെയ്താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന് `സി' ഗ്രേഡ് മാത്രമാണ് ലഭിച്ചത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് സ്പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്. ഈ കോളം ഇന്ത്യയില്‍ നിന്ന് പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്. സ്വാശ്രയ കോഴ്സ് കഴിഞ്ഞ ശേഷം വിവേക് എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്ഹാമില്‍ പ്രവേശനത്തിന് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്. എറണാകുളത്തെ സ്വാശ്രയ കോളേജ് പഠനത്തിലും വിവേക് ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക് അവിടെ ജോലി ചെയ്തിരുന്നുവെന്നാണോ? പിണറായി വിജയന് സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്. അക്കാലത്ത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറും സിംഗപ്പൂരില്‍ കിഡ്നി ഫൗണ്ടേഷന് തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. സ്വാശ്രയ കോളേജിലെ പഠനത്തിന് 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന് 3,23,600 ബാങ്ക് വായ്പ എടുത്തത്. എന്തായാലും ആ പഠനം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന് ഫീസും ലക്ഷക്കണക്കിന് രൂപ മറ്റു ചെലവുകളും വഹിച്ച് മകനെ ബര്‍മിങ്ഹാമിലേക്ക് അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത് പണം കായ്ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക് വായ്പയേയും ആശ്രയിച്ചിട്ടില്ല എന്ന് സുവ്യക്തം. പിന്നെ ഏതു സ്പോണ്സറില് നിന്നുള്ള പണമാണ് വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്?എന്തായാലും പിണറായി വിജയനല്ല ഫീസ് അടയ്ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്കോളര്‍ഷിപ്പ് നേടിയാണ് പഠിക്കുന്നതെന്ന് ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്പയും സ്കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്? ആര് ഇത്ര വലിയ തുക നല്കിയാലും അത് അച്ഛന് പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന് വ്യക്തം. ആര്, എന്തിന്റെ പേരിലാണ് പിണറായിയോട് ഈ ഔദാര്യം കാട്ടിയിരിക്കുന്നത്? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്. ഏതിനിലയ്ക്കായാലും വിവേക് കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്തിട്ടില്ല. പഠനത്തില്‍ താല്പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്പര്യമനുസരിച്ച് വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നതാണ്. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ് പിണറായി വിജയന് അഭയം തേടിയതെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്മരിച്ചാല്‍ അത് നൂറുകണക്കിന് അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട് അവരുടെ നിരാലംബമായ കുടുംബങ്ങളോട് കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ് മകന്റെ പഠനത്തിന് ലഭിച്ചതെന്ന് പിണറായി വിജയന് ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത് ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തും.
November 22, 2007 12:21 PM
റോബി said...
ഇത്രയധികം ശ്രദ്ധയോടെ തയ്യാറാക്കിയ ലേഖനങ്ങള്‍ ബ്ലോഗില്‍ മുന്‍പ് വായിച്ചിട്ടില്ല. ഇത് കുറെക്കൂടി ആളുകള്‍ വായിക്കുന്ന മുഖ്യധാര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇത് മലയാളം ബ്ലോഗ് ജേര്‍ണലിസത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ തുടക്കമാണ്. പിണറായി വിജയന്റെ മകന്റെ പഠനച്ചെലവുകള്‍ക്ക് അവിഹിതമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നത് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ...പക്ഷേ അതൊക്കെ ഒരുതരം logical Deductions ആയിരുന്നു. അത് വിളിച്ചുപറയുന്നത് ശരിയല്ലല്ലോ..പക്ഷേ താങ്കള്‍ അത് വസ്തുനിഷ്ഠമായി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ തന്നെ ഈ ബ്ലോഗിന്റെ ലിങ്ക് പത്രപ്രവര്‍ത്തനരംഗത്തുള്ള ചിലര്‍ക്കും പരിചയത്തിലുള്ള മറ്റു പലര്‍ക്കും അയക്കാന്‍ പോകുന്നു. അതില്‍ വിരോധമില്ലെന്നു കരുതട്ടെ...ഇത് ഇനിയും ആളുകള്‍ വായിക്കേണ്ടതുണ്ട്.
November 22, 2007 7:53 PM
N.J ജോജൂ said...
പീപ്പിള്‍സ് ഫോറം,പിണറായി വിജയന് പണത്തിന്റെ സോഴ്സ് വെളിപ്പെടുത്തേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പണം ലഭിയ്ക്കുന്ന രീതി നേരാം വണ്ണമുള്ളതാണെങ്കില്‍ അത് വെളിപ്പെടൂത്താന്‍ എന്തിന് മടിയ്ക്കണം. അക്കാര്യത്തില്‍ എനിയ്ക്ക താങ്കളോട് യോജിപ്പാണുള്ളത്. പക്ഷേ ഈ ലേഖനത്തില്‍ കടന്നുകൂടിയതെന്നു ഞാന്‍ കരുതുന്ന ചില തെറ്റിദ്ധാരണകള്‍ പറയാം.1.“കഴുത്തറപ്പന്‍ ഫീസാണ് ഈ സര്‍വകലാശാല ഈടാക്കുന്നത്.”ഇരുപതു ലക്ഷം രൂപാ ഇന്ത്യക്കാരനു കൂടുതലായിരിയ്ക്കും. പക്ഷേ 22500 പൗണ്ട് എന്നു പറയുന്നത് അത്ര കൂടുതലാവണമെന്നില്ല. എല്ലാം ഇന്ത്യന്‍ കറന്‍സിയിലേയ്ക്ക് കണ്‍വേര്‍ട്ട് ചെയ്ത് ചിന്തിയ്ക്കുന്നത് ശരിയായ രീതിയല്ല. അബുദാബിയില്‍ ഒരു സാധാ മുടിവെട്ടിന് പത്ത് ദിര്‍ഹമോ മറ്റോ ആണെന്നു കേട്ടിട്ടുണ്ട്. ഏതാണ് നൂറു രൂപാ. അതിനെ കഴുത്തറപ്പന്‍ എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ.2. വിദ്യാഭ്യാസത്തിന് അതിന്റേതായ ചിലവുകളുണ്ട്. സ്വാശ്രയവിദ്യാഭ്യാസത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ കുറച്ചു കാലതാമസമെടുക്കും.3.സ്വയംഭരണ സര്‍വകലാശാലകള്‍ അനിവാര്യതയാണ്. അതുമനസിലാകാനും താങ്കള്‍ക്ക് കാലതാമസമെടുത്തേക്കാം. കേരളത്തിലെ സ്വയം ഭരണസര്‍വ്വകലാശാലകാന്‍ യോഗ്യതയുണ്ടായിരുന്ന പല കലാശാലകളും അപ്രകാരമാവാഞ്ഞതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിയ്ക്കുന്നുണ്ട്. പലതിന്റെയും വളര്‍ച്ച മുരടിച്ചിട്ടുമുണ്ട്.4. രജനിയെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ട്. രജനി റിസര്‍വേഷന്‍ കൊണ്ടൂ മാത്രം എന്‍ജിനീയറിംഗ് കിട്ടിയ കുട്ടിയാണ്. സെക്കന്റ് ക്ലാസു നേടി പാസായ ഒരു കുട്ടി എടൂക്കേണ്ട വിഷയമല്ല എന്‍ജിനീയറിംഗ്. (സെക്കന്റ് ക്ലാസ് കിട്ടിയ പലരും എന്‍ജിനീയറിംഗിനെ ചേര്‍ന്നിട്ടുമുണ്ടാവും, ജോലിയും കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് അത് മാതൃകാപരമായ സമീപനമാണെന്ന് അഭിപ്രായമില്ല.) രണ്ടാമതായി ദരിദ്രകുടുംബത്തിലെ അംഗമാണ് രജനി. മെറിറ്റ് സീറ്റില്‍ സൌജന്യമായി സര്‍ക്കാര്‍ കേളേജില്‍ പഠിച്ചിരിന്നെങ്കില്‍ പോലും ഒരു പക്ഷേ രജനിയ്ക്ക് താങ്ങാനാവാത്ത ചിലവുകള്‍ ഉണ്ടായേനേ. ആ നിലയ്ക്കും രജനി എത്തീപ്പെടരരുതായിരുന്ന മേഖലയായിരുന്നു എന്‍ജിനീയറിംഗ്. ഇത് ഞാന്‍ പറയുന്നത് പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടണം എന്ന അര്‍ത്ഥത്തിലല്ല. കുറച്ചുകൂടി പ്രായോഗികവും യുക്തിസഹവുമായ തീരുമാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കൈക്കൊള്ളണം എന്ന അര്‍ത്ഥത്തിലാണ്.5.ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നത് ലാഭമുണ്ടാക്കാന്‍ തന്നെയാണ്. വിദ്യാഭ്യാസവായ്പകള്‍ കൊടൂക്കുന്നതും അങ്ങനെ തന്നെ. നാടിനെ നന്നാക്കി നന്നാക്കി ബാങ്കുതന്നെ അവതാളത്തിലാവരുതല്ലോ. പലിശപോയിട്ട് മുതലെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹം അവര്‍ക്കും കാണും. പ്രത്യേകിച്ച് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് വിദ്യാഭ്യാസ വായ്പകള്‍ കൊടുക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടയ്ക്കാതിരിയ്ക്കാന്‍ പഴുതുകള്‍ ഏറെയുള്ള വായ്പയായിരുന്നു വിദ്യാഭ്യാസ വായ്പ. അങ്ങനെയൊരു വായ്പ പഠിയ്ക്കാന്‍ സമര്‍ത്ഥയെന്നു പറയാന്‍ കഴിയാത്തെ ഒരു കുട്ടിയ്ക്ക് കൊടുക്കാന്‍ ബാങ്ക് വിമുഖതകാട്ടിയെങ്കില്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
November 22, 2007 9:12 PM
അനാഗതശ്മശ്രു said...
ഇത് ജനശക്തി മാസികയില്‍ വന്ന ലേഖനം അതു എഴുതാഞ്ഞതെന്തേ?
November 22, 2007 9:58 PM
കിരണ്‍ തോമസ് തോമ്പില്‍ said...
പിണറായി വിജയന്റെ മകന് വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലങ്കിലും അത് പല തരത്തിലും ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള സംഗതിയാണ്. ഇതില്‍ വിദേശ പഠനം എന്നത് രണ്ടാമത് മാത്രം വരുന്ന സംഗതിയാണ് . പിണറായുടെ മകന് MBA ക്ക് ചേര്‍ന്ന് പഠിച്ചത് സ്വയാശ്രയ സീറ്റില്‍ ആകയാല്‍. അവിടെത്തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നം.കാരാണം സ്വയാശ്രയ കോളെജ് എന്ന ആശയത്തെ തന്നെ സി.പി.എം എതിര്‍ക്കുമ്പോള്‍ പിണറായുടെ മകന് എങ്ങനെ അത്തരം കോളെജില്‍ പഠിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ആദര്‍ശ ധീരന് അച്ചുതാനന്ദന്റെ പുത്രനും ഉന്നത് വിദ്യാഭ്യാസം നടത്തിയത് മാനേജ്മെന്റ് കോട്ടയിലാണ് എന്നറിയുമ്പോഴാണ്. പിന്നെ സ്വയാശ്രയ കോളേജ് പ്രശ്നം കത്തി നില്ക്കുമ്പോള് കത്തോലിക്ക സഭ പുറപ്പെടുവിച്ച ലിസ്റ്റില്‍ ഒരു പറ്റം ഇടത് നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ നിന്നും ബിരുദം നേടിയവരാണ്. പുറത്ത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും അതേ സമയം തങ്ങളുട മക്കളെ സ്വയ്യാശ്രയ കോളെജില്‍ (മെറിറ്റ് സീറ്റില്‍ പോലുമല്ല മാനേജ് മെന്റ് കോട്ടയില്‍ ത്തന്നെ)പഠിപ്പിക്കുന്ന വിരോധഭാസം നാം കാണുന്നു.ഇനി വിദേശ പഠനത്തെപ്പറ്റി. വിദേശത്ത് ഇന്ന് ഇടത്തരക്കാരുടെ മക്കള്‍ക്ക് വരെ പോയി പഠിക്കാവുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ അറിവ്. അവര്‍ അവിടെ പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നു എന്നതാണ് എന്റെ സുഹൃത്തുക്കള്‍ വഴി ഉള്ള അറിവ്. തുടക്ക കാലാത്തേക്ക് കുറ്ച്ച് പണം കരുതണമെന്നെ ഉള്ളൂ. പിന്നെ ഈ പരിപാടി ഇന്ന് നടക്കുന്നത് ചില ഏജന്‍സികളുടെ സഹായത്തോടെയാണ് . പഠിക്കാന്‍ പോകുന്ന ആളുടെ അക്കൌണ്ടില്‍ ഒരു വന്‍തുക കാണിക്കണം എന്ന് ഒരു നിയമം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെരിഫിക്കേഷന് സമയത്ത് ഈ ഏജന്‍സി ഈ തുക വിദ്യാര്‍ത്ഥിയുടെ അകൌണ്ടില് കാണിക്കും . വെരിഫിക്കേഷന് കഴിഞാല് അത് പിന്‍വലിക്കും. വീണ്ടും പിണറായിലേക്ക് . സി.പി.എം ന്റെ ഒരു സെറ്റപ്പ് വച്ച് സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി അറിയാതെ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇതിന് ഉത്തരം പറയേണ്ടത് പിണറായി മാത്രമല്ല് മൊത്തം പാര്‍ട്ടിയാണ്. പല കാര്യങ്ങളിലും പാര്‍ട്ടി പുലര്‍ത്തുന്ന ഇരട്ടത്താപിന് ഇനി ഒരു മറയുടെ ആവശ്യമില്ല എന്ന് സഖാക്കള്‍ തിരിച്ചറിയേണ്ട കാലമായി.
November 22, 2007 10:13 PM
b@boos said...
സത്യം അധികനാള്‍ മൂടിവെക്കാന്‍ പറ്റില്ല. കാത്തിരുന്നു കാണാം.
November 22, 2007 11:29 PM
റോബി said...
കിരണ്‍,വിദേശത്ത് സാധാരണക്കാരുടെ മക്കളെന്നല്ല ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്...പക്ഷേ അത് യു കെ പോലൊരു രാജ്യത്ത് MBA പോലൊരു കോഴ്സിന് അല്ലെന്നു മാത്രം. യു കെ-യില്‍ ഒരു സ്വാശ്രയകോഴ്സിന് അഡ്മിഷന് കിട്ടാന്‍ ബാങ്കില്‍ ബാലന്‍സ് കാണിച്ചാല്‍ മാത്രം പോര, ഫീസിന്റെ ആദ്യ ഗഡുവെങ്കിലും തീര്‍ത്തുകൊടുത്തിരിക്കണം. ലോണെടുത്ത് ആദ്യ ഫീസടച്ച് പിന്നീട് ജോലി ചെയ്തു ചെലവുകള്‍ കണ്ടെത്തുന്നവരാണ് അധികവും..പക്ഷേ, പിണറായിയെപോലൊരു രാജാവിന്റെ മകന് ഏതെങ്കിലും സ്റ്റോറിലോ ബാറിലോ ജോലി ചെയ്യുമെന്ന് കരുതാന്‍ വയ്യ...പിണറായി പുത്രന് MBA കഴിഞ്ഞ് എന്തു ചെയ്യുമെന്ന് ഞാന്‍ കുസൃതിയ്ക്ക് ഒന്ന് ആലോചിച്ചു പോയി...പാവങ്ങള്‍ സംഭാവന കൊടുക്കുന്ന കാശു കൊണ്ട് അമ്യൂസ്മന്റ് പാര്‍ക്കുകളും ഹോട്ടലുകളും ഉണ്ടാക്കി ബിസിനസ് ചെയ്യാം...അല്ലെങ്കില്‍ ഏതെങ്കിലും കുത്തക മുതലാളിയ്ക്കു വേണ്ടി പണിയെടുക്കുമായിരിക്കും.
November 23, 2007 12:26 AM
കിരണ്‍ തോമസ് തോമ്പില്‍ said...
റോബി കുത്തക മുതലാളിക്ക് വേണ്ടി പണിയെടുക്കും എന്ന പ്രയോഗം അടിപൊളി. വളരെ ശരിയാണ് താങ്കളുടെ നിരീക്ഷണം. പിന്നെ പിണറായുടെ മകള്‍ ഒറാക്കിളിലാണ് ജോലി ചെയ്യുന്നത്. ഒറാക്കിളോ അമേരിക്കന്‍ കുത്തക കമ്പനി. അപ്പോള്‍ മകന് വാള്‍മാര്‍ട്ടിലെങ്കിലും ജോലി ചെയ്യണം.അലെങ്കില്‍ അച്ചുതാനന്ദന്റെ മാതൃക സ്വീകരിക്കാം മാനേജ്മന്റ് കോട്ടയിലാണെങ്കിലും MCA കഴിഞ്ഞ മകന് കുത്തക സോഫ്റ്റ്വെയര് കമ്പനികളില്‍ ജോലി ചെയ്ത് വര്‍ഗ്ഗ സമരത്തില്‍ നിന്ന് വഴുതിപ്പോകുമോ എന്ന് ഭയന്ന് അങ്ങേര് മകനെ കയര്‍ഫെഡിന്റെ MD ആക്കുകയാണ് ചെയ്തത് ആ ലൈന്‍ പിണറായിക്കും നോക്കാം
November 23, 2007 12:39 AM
Nidheesh said...
hello pinarayiyude makal ethiri padichu poyath oru thettano..pattumenkil keralthil avalkoru joly vangikkodukku nattile kochu muthalalmar.
November 23, 2007 2:03 AM
sasi.cc.Mancheri said...
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അമരക്കാരന്റെ മകനെ ആരു സ്പോണ്സര് ചെയ്യുന്നു. ജനങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.കിട്ടിയിരിക്കുന്ന മാര്‍ക്ക് നിങള്‍ എല്ലാവരും കണ്ടില്ലേ. പണമുണ്ടെങ്കില്‍ ഏതു മണ്ടണെയും കേരളത്തിലെ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുമ്പോലെ ബെര്‍മിങ്ഹാം യുണിവേഴ്സിറ്റിയിലും ചേര്‍ക്കാം .പിണറായിക്ക് എതിരെ ശബ്ദിക്കുന്നവരും എഴുതുന്നവരും ദാമ്രാജിത്ത ഏജന്റ്റുമാരാണു.
November 23, 2007 3:08 AM
Gopan. Chelakkara said...
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന് വിവേക് കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക് കിരണിന് വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന് ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ് (ഐ) എം എല്‍ എ പി ടി തോമസ് സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ് പഠിക്കുന്നതെന്നും പി ജയരാജന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത് തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്. ജയരാജന് തക്കസമയത്ത് തന്നെ സത്യം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത് ബര്‍മിങ്ഹാം സര്‍വകലാശാലയിലാണ് പഠിക്കുന്നതെന്നും മറ്റും. പി ജയരാജന് സ്വന്തം ഗ്രൂപ്പിന് വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന് ഇതോടെ തെളിഞ്ഞു.വിവേക് കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. പഠനമികവിന് പേരുകേട്ട തലശേരി സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ് എസ് എസ് എല്‍ സിക്ക് വിവേകിന് ലഭിച്ചത്. സാമാന്യം നല്ല മാര്‍ക്ക് തന്നെ. ഇതില്‍ 205 മാര്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്. മറ്റ് വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക് മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ് അന്ന് ലഭിച്ചത്. അതായത് സെക്കന്റ് ക്ലാസ്. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ് ഗ്രൂപ്പാണ് എടുത്തത്. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട് 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക് മൂന്നാംക്ലാസ് മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ് പേപ്പറില്‍ 17 മാര്‍ക്ക് മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത് 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക് നേടിയാണ് അക്കൗണ്ടന്‍സിയും ബിസിനസ് മാനേജ്മെന്റും പേപ്പറുകളില്‍ തലനാരിഴക്ക് കടന്നുകൂടിയത്. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് പേപ്പറിന്റെ മാര്‍ക്ക് 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത് രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്ഡ് അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ് ?
November 23, 2007 4:06 AM
Anonymous said...
കിരണ്‍ ആടിനെ പട്ടിയാക്കിയിരിക്കുകയാണല്ലോ. പിണറായിച്ചായ്വ് എത്ര മറക്കാന്‍ ശ്രമിച്ചാലും വെളിയില്‍ ചാടും. മാനേജ്മെന്റു ക്വാട്ടയും സ്വാശ്രയവുമായി എന്ത് ബന്ധം ? കോളേജുകളിലെ മാനേജ്മെന്റു ക്വാട്ടകളില്‍ എസ്.എഫ്.ഐ-ക്കു ഒരു പങ്കു എല്ലാ മാനേജ്മെന്റുകളും നീക്കി വച്ചിട്ടുണ്ടു. അതൊക്കെ കിരണിനറിയാത്ത കാര്യമാണൊ?ഇവിടുത്തെ ചോദ്യം പിണറായി വിജയന്റെ മകനു വിദേശ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കാന്‍ കാശ് എവിടുന്നു കിട്ടി എന്നുള്ളതാണു.കിരണിന്റെ സുഹ്രുത്തുക്കള്‍ പറഞ്ഞുതരാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞു തരാം. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യണമെങ്കില്‍ ജൊബ് വിസ വേണം. ജോബ് വിസ കിട്ടാന്‍ സ്പൊണ്‍സര്‍ വേണം. അപ്പോള്‍ വിവേകിന്റെ സ്പോണ്സര് ആരാണു? ജോബ് വിസയിലാണെങ്കില്‍ മാസാമാസം ടാക്സ് അടക്കണം. പാര്‍ട്ട് റ്റൈം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ടാക്സടക്കാനേ തികയൂ. നിങ്ങളുടെ സുഹ്രുത്തു നിങ്ങളോറട് പറഞ്ഞതൊക്കെ യു. കെ . സിറ്റിസണെക്കുറിച്ചായിരിക്കും. അവര്‍ ബാറിലും നൈറ്റ് പബിലും ഒക്കെ ജോലി ചെയ്യാണ്ട്.
November 23, 2007 8:33 AM
കിരണ്‍ തോമസ് തോമ്പില്‍ said...
എനിക്ക് പിണറായിച്ചായ്വ് ഉണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലല്ലോ. പിന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാം എനിക്ക് VS ചായ്വ് ഇല്ല. അഷ്ടിക്കുള്ള വക പാര്‍ട്ട് ടൈം ജോലിയില്‍ നിന്ന് കണ്ടെത്താം എന്ന് എന്റ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട് എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതെന്റ് സുഹൃത്തുക്കള്‍ പറഞ്ഞ അറിവ് മാത്രമാണ് ത് ഒഫീഷ്യലാണോ ചെയ്യുന്നത് എന്നെനിക്ക് അറിയില്ല. ഇടത്തരക്കാരുടെ മക്കള്‍ U.K. യില്‍ പോകുന്നുണ്ട് എന്ന് മാത്രമേ ഞാന്‍ ആ പാരഗ്രാഫില്‍ പറഞ്ഞിട്ടുള്ളൂ. എന്റ കമന്റില്‍ ഒരിടത്തും ഞാന്‍ പിണറായിയേ ന്യായികരിച്ചിട്ടില്ല എന്നതും ശ്രദ്ധിച്ചിരിക്കുമല്ലാ. ആട് എങ്ങനെ പട്ടി ആയി എന്നെനിക്കറിയില്ല.
November 23, 2007 8:43 AM
മണി said...
ഒരഛന്റെ ഉത്തരവാദിത്വമാണല്ലോ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കണമന്നത്. പഠനത്തില്‍ പിറകൊട്ടാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം; ഏറ്റവും നല്ല വിദ്ധ്യാഭ്യാസം കിട്ടുന്നിടത്ത് പഠിപ്പിക്കുകയും വേണം. യു കെയില്‍ തന്നെ 7750 പൌണ്ട് ( http://www.universitiesuk.ac.uk/statistics/fees/) ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങാലുണ്ടെങ്കിലും, 22500 പൌണ്ട് കൊടുത്ത് തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടു തന്നെ യാണല്ലോ. പിന്നെ മറ്റൊരുകാര്യമുള്ളത് വി എസിനോട് പിണറായിക്കുള്ള താല്പര്യമാണ്. വി എസിന്റെ മകന് സ്വാശ്രയത്തില്‍ പഠിച്ചു, കയര്‍ ഫെഡ് എം ഡി ആക്കി, മുതലായ മക്കള്‍ പുരാണത്തിലെ കുപ്രസിദ്ധിയില് നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കെണ്ടത് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആണല്ലോ. അപ്പോള്‍ സ്വയം വെടക്കായാലും, വി എസിനെയും മകനേയും രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പിണറായി മകനെ വിദേശത്തേക്ക് അയച്ചത് എന്നും അനുമാനിക്കാം.ഇനി പി എച് ഡി വിവാദത്തില്‍ നിന്നും കൂടി വി എസിനെ രക്ഷിക്കാന്‍ എം ബി എ ക്കു ശേഷം കേരളത്തില്‍ വന്ന് ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് കൂടി സംഘടിപ്പിക്കും.
November 23, 2007 9:37 AM
കിരണ്‍ തോമസ് തോമ്പില്‍ said...
മണി വ്യാജ സര്‍ട്ടിഫിക്കേറ്റ് കൊടുത്തു എന്നാണ് ജനശക്തിയില്‍ നിന്നറിയുന്നത് ഈ ഭാഗം ശ്രദ്ധിക്കൂ സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്. സ്വാശ്രയ കോഴ്സ് കഴിഞ്ഞ ശേഷം വിവേക് എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്ഹാമില്‍ പ്രവേശനത്തിന് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല
November 23, 2007 9:58 AM
സുപാര്‍ശ്വന്‍ .janashakthionline.com said...
പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ സുപാര്‍ശ്വന്‍ സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായ പിണറായി വിജയന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസം കുറെ നാളുകളായി പൊതുപ്രാധാന്യമുള്ള ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്. സ്വാശ്രയവിദ്യാഭ്യാസം, വിദ്യാര്‍ത്ഥി സംഘടനകള്‍, വിദ്യാര്‍ത്ഥിസമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയും എസ് എഫ് ഐ യും മറ്റും കൈക്കൊള്ളുന്ന രാഷ്ട്രീയ സമീപനങ്ങളും നേതാക്കന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെയും അതിലടങ്ങയിട്ടുള്ള സ്വാര്‍ത്ഥപരതയുടെയും കാപട്യത്തിന്റെയും ദൃഷ്ടാന്തങ്ങളായാണ് ചില മാധ്യമങ്ങളും പ്രതിപക്ഷനേതാക്കന്മാരും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാറുള്ളത്.ഇവിടെയും അതു തന്നെയാണ് സംഭവിക്കുന്നത്. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരിലൊരു വിഭാഗം സ്വയം മുതലാളിത്തവല്‍ക്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നതായുള്ള വാര്‍ത്തകളും തെളിവുകളും പുറത്തുവരികകൂടി ചെയ്തിരിക്കുന്ന സാഹചര്യം ഇത്തരം ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപവാദപ്രചരണങ്ങള്‍ക്കുതന്നെയും അനുകൂലകാലാവസ്ഥ സൃഷ്ടിച്ചിട്ടുമുണ്ട്. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന നിര്‍ഭാഗ്യകരമായ വിഭാഗീയ ചേരിതിരിവുകളാകട്ടെ ഏതൊരു നേതാവിന്റെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളെപ്പറ്റിപ്പോലും വാര്‍ത്തകളും ആരോപണങ്ങളും മറുവിഭാഗത്തിന്റെ ചെലവില്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് വഴിതുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു.പിണറായിയുടെ മകന് എറണാകുളത്തെ ഒരു സ്വാശ്രയമാനേജ്മെന്റ് സ്ഥാപനത്തിലും, മകള്‍ കോയമ്പത്തൂരിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിക്കുന്നു, ഇവിടെ പാര്‍ട്ടി എസ് എഫ് ഐയെ രംഗത്തിറക്കി സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ വരേണ്യവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ വാണിജ്യവല്‍ക്കരണങ്ങള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുന്നു- ഇതായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട പ്രശ്നം. തൃപ്തികരമായ ഒരു വിശദീകരണമോ മറുപടിയോ ഉണ്ടാകാത്തതും, ഇനിയും ഉണ്ടാകാനിടയില്ലാത്തതുമായ ഒരു കാര്യമാണിത്. തത്വവും പ്രയോഗവും തമ്മിലുള്ള വിടവിന്റെ ഏതു ചെറിയ പ്രശ്നവും പ്രധാനമാണെങ്കിലും അത്ര എളുപ്പം പരിഹരിക്കാവുന്നതല്ലല്ലോ!.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്ക്കുന്നത് പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ തൈക്കണ്ടിയില്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാം സര്‍വ്വകലാശാലയില്‍ ഉന്നതമാനേജ്മെന്റ് പഠനത്തിന് പോയതുമായി ബന്ധപ്പെട്ട ദുരൂഹതകളും ഊഹാപോഹങ്ങളുമാണ്. ഈ ദുരൂഹതകള്‍ നീക്കാനും ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്താനും ഒരൊറ്റയാള്‍ക്കേ കഴിയൂ. വിവേകിന്റെ പിതാവായ പിണറായിക്ക്. അത് അദ്ദേഹത്തിന് എന്നേ കഴിയുമായിരുന്നു, ഇന്നും കഴിയും. എന്തുകൊണ്ട് അതദ്ദേഹം അന്നേ ചെയ്തില്ല, ഇന്നും ചെയ്യുന്നില്ല എന്നതാണ് ദുരൂഹമായിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ സമുന്നതപദവികള്‍ വഹിക്കുന്ന ഒരു പൊതുപ്രവര്ത്തകന് തന്റെയും താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെയും പ്രതിച്ഛായ സുതാര്യമായി നിലനിര്‍ത്താന്‍ അതു ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരാളെ, തുല്യപദവിയിലുള്ള മറ്റൊരാളായാല്‍ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ല എന്ന ഉറച്ചനിലപാടുള്ള പിണറായി തന്നെയും നിരപരാധിയായ തന്റെ മകനെയുമെങ്കിലും സംശയത്തിന്റെ പുകമറയില്‍ നിന്നും അനാവശ്യവിവാദങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അമാന്തിക്കുന്നതിന് യുക്തിസഹമായ സമാധാനം ഒന്നുമില്ല.ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 മുതല്‍ ഈ പ്രശ്നം മറ്റൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. അന്ന് കോഴിക്കോട്ടുനടന്ന ഒരു യോഗത്തില്‍ എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്, ഇടതുപക്ഷവിദ്യാര്‍ത്ഥിയുവജനസംഘടനകളും പാര്‍ട്ടിയും സുതാര്യമായ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി നടത്തിയ ഒരു സാന്ദര്‍ഭികപരാമര്‍ശമാണ് അതിന് തുടക്കമായത്. അതിനുള്ള പ്രതികരണവും മറുപടിയും ഉണ്ടാകേണ്ടിടത്തുനിന്നല്ല ഉടനേ ഉണ്ടായത്. തിരുവനന്തപുരത്ത് ഡി സി ബുക്സിന്റെ അന്താരാഷ്ട്രപുസ്തകമേളയുടെ ഉദ്ഘാടനചടങ്ങില്‍ വച്ച് ടി പത്മനാഭന് എന്ന മറ്റൊരു പ്രമുഖഎഴുത്തുകാരനില്‍ നിന്നാണത് ഉണ്ടായത്. അദ്ദേഹം പേരു പറഞ്ഞില്ലെങ്കിലും പ്രധാനമായും ചോദ്യം ചെയ്തതു ഇതൊക്കെ പറയുന്നതിനുള്ള സാറാ ജോസഫിന്റെ യോഗ്യതയെയാണ്. അയോഗ്യതയാകട്ടെ, അവര്‍ വിദേശഡൈ ഉപയോഗിച്ച് മുടികറുപ്പിക്കുന്നു എന്നതും! പിണറായി വിജയനെക്കുറിച്ച് പറയുന്ന ആരോപണങ്ങള്‍ക്കൊക്കെ എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട ഒരു കാര്യം അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു: ``പിണറായിയുടെ മകന് ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത് അവര്‍ക്ക് മിടുക്കുള്ളതുകൊണ്ടാണ്.'' (ഉറച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെങ്കിലും പിണറായിയെ ന്യായീകരിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ഈ എഴുത്തുകാരന് മുതിര്‍ന്നത് പിണറായിയോടുള്ള സ്നേഹാതിരേകം കൊണ്ടും പല കമ്മ്യൂണിസ്റ്റ് വിരുദ്ധരും പാര്‍ട്ടിവക്താക്കളാകുന്ന ഇക്കാലത്ത് താനും ആ കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടും ആണെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റ്. സാറാ ജോസഫും മുടി കറുപ്പിക്കുന്ന ഡൈയുമാണ് അദ്ദേഹത്തിന്റ ഉന്നം. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പോരാളി എം വി നാരായണന് നമ്പ്യാര്‍ മരണം വരെ പരിപാലിച്ചുപോന്ന സ്റ്റാലിന് മീശയുടെ കറുപ്പിലും പത്മനാഭന്റെ ഡൈ വിരോധം ചാടിവീണിട്ടുണ്ട്. എം എന്‍ വിജയനെ ഒട്ടകമായും പിണറായിയെ അറബിയായും ചിത്രീകരിച്ച് കഥയെഴുതിയതും രണ്ടാം വിജയനോടുള്ള കൂറുകൊണ്ടല്ല, ഒന്നാം വിജയനോടുള്ള തീരാപ്പകകൊണ്ടാണെന്നു പ്രസിദ്ധം. എം ടി വാസുദേവന്‍നായര്‍ ഈ പരിസരത്തുകൂടിയെങ്ങാനും പോയിരുന്നെങ്കില്‍ ഇവരെയെല്ലാം വിട്ട് പപ്പേട്ടന് അയാളെ പിടിക്കുമായിരുന്നു. ഭാഗ്യം, അതുണ്ടായില്ല. )പിണറായിയുടെ ഇംഗ്ലണ്ടില്‍ പഠിക്കുന്ന മകന്റെ മിടുക്കിനെപ്പറ്റിയും സാറാ ജോസഫും മറ്റു ചിലരും വിദേശപഠനത്തെ എതിര്‍ക്കുന്നതിലെ അന്യായത്തെപ്പറ്റിയുമുള്ള ഉപന്യാസങ്ങള്‍ ഇങ്ങനെ ഒരാളിലോ ഒരു വേദിയിലോ ഒതുങ്ങുന്നില്ല. സാറാ ജോസഫിന്റെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി, അവരുടെയും പിണറായിയുടെ മകന്റെ വിദേശവിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞവരടക്കം സകലരുടെയും നേര്‍ക്ക് ഒരിക്കലും പറഞ്ഞിട്ടില്ലാത്തതൊക്കെ പറഞ്ഞതായി ആരോപിച്ചുള്ള ഒരാക്രമണത്തിന്റെയും അതുവഴി മറ്റെന്തിന്റെയോ ഒക്കെയും കേളികൊട്ടുയര്‍ന്നിരിക്കുന്നു. മലപ്പുറം സമ്മേളനാനന്തരം ദേശാഭിമാനി വരാന്തയില്‍ ക്യൂ നിന്ന് എം എന്‍ വിജയവധം ഉപന്യാസമത്സരത്തില് പങ്കെടുത്തവരും മറ്റു ചിലരും ചുട്ടികുത്തിക്കൊണ്ടും ഉടുത്തുകെട്ടിക്കൊണ്ടും ഇരിക്കുന്നു. കോട്ടയം സമ്മേളനത്തിന്റെ മുന്നൊരുക്കമാവാം, തുടങ്ങാന്‍ പോകുന്ന കളിയുടെ തിരനോട്ടം കലാകൗമുദിയാണ് നിര്‍വ്വഹിച്ചത്. `പിണറായിയുടെ മകന്' എന്നൊരു കവര്‍സ്റ്റോറി തന്നെ വന്നുകഴിഞ്ഞു.എല്ലാം സുപരിചിതവേഷങ്ങള്‍. നിലപാടുകളും പൂര്‍വ്വനിശ്ചിതം, സുവ്യക്തം. ആഗോളീകരണത്തിന്റെ നിതാന്തഭക്തനും, ഇടതുപക്ഷരാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും മൂലം കേരളത്തിനു സംഭവിച്ച തകര്‍ച്ചയില്‍ നിതരാം ഖിന്നനുമായ സക്കറിയ, നിഷ്കാമ പാര്‍ട്ടിഭക്തനും പിണറായി യുവരാജാവിന്റെ ``ഭ്രാന്തന് ചാന്നാന്‍''മാരുമായ കുഞ്ഞഹമ്മദ് പോക്കര്‍മാര്‍. എല്ലാവരും ഏറ്റുപാടുന്നത് ഒരേ പല്ലവി, ഉന്നയിക്കുന്നത് ഒരേ ചോദ്യങ്ങള്‍, ചാര്‍ത്തുന്നത് ഓരേ കുറ്റപത്രം. അവരവരുടേതായ പ്രത്യേക താല്പര്യങ്ങള് മൂലം ഊന്നലുകളില്‍ അല്പാല്പം വ്യത്യാസമുണ്ടെന്നു മാത്രം. പ്രധാനവാദമുഖങ്ങള്‍ മാത്രം ഇവിടെ സംക്ഷേപിക്കാം.?``പിണറായി വിജയന്റെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചില്ലായിരുന്നെങ്കിലായിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്. വിദ്യാഭ്യാസം നടത്താന്‍ ഭൂമി ശാസ്ത്രപരമായ അതിര്‍ത്തികളുണ്ട് എന്ന വാദം അതിശയകരമാണ്?'' - സക്കറിയആ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കരുതെന്ന് ആരു പറഞ്ഞു ആരാഗ്രഹിച്ചു. വിദ്യാഭ്യാസത്തിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയുണ്ടെന്ന് ആര്, എവിടെ വാദിച്ചു.? ``പഠിക്കാന്‍ മിടുക്കരാണ് നമ്മുടെ കുട്ടികള്‍, അവര്‍ ഇഷ്ടമുള്ളിടത്തു പോയി പഠിക്കട്ടെ. അങ്ങനെ പഠിപ്പിക്കാനുള്ള പണം പിണറായി വിജയനല്ല അര്‍ക്കും ഉണ്ടെങ്കില്‍ അത് എത്ര നല്ല കാര്യം.'' -സക്കറിയമിടുക്കരാണെങ്കില്‍ ആ മിടുക്കര്‍ക്ക് എവിടെയും പോയി പഠിക്കാം. ആരെതിര്‍ക്കുന്നു? അങ്ങനെ പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുന്നതിനെയല്ലേ വിജയന്റെ പാര്‍ട്ടി ?അന്ധവും സങ്കുചിതവും വികലവും? എന്ന് സക്കറിയ കരുതുന്ന നിലപാടുകള്‍ കൊണ്ട് എതിര്‍ത്തു പോരുന്നത്? ആ എതിര്‍പ്പിനെയല്ലേ സക്കറിയ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്, ഇപ്പോള്‍ പിണറായി പ്രേമം നടിച്ചും എതിര്‍ക്കുന്നത്?സക്കറിയയുടെ മറ്റു വാദങ്ങള്‍ക്കൊന്നും മറുപടി പറയേണ്ടതില്ല, ജല ചൂഷണത്തെപ്പറ്റി പറയുമ്പോള്‍ മണലൂറ്റലിനെപ്പറ്റി പറയാത്തതെന്ത് എന്നു ചോദിച്ചു മേനി നടിക്കുന്ന ആ പഴയ വിതണ്ഡവാദങ്ങള്‍ തന്നെ. അതിലദ്ദേഹത്തെ കുറ്റം പറയണ്ടാ. പറയുന്നതു കൊണ്ടു ഫലവുമില്ല. സക്കറിയ അങ്ങനെയാണ്. അങ്ങനെതന്നെ തുടരട്ടെ. അരാന്റമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാനെന്തൊരു ചേല്, സക്കറിയായ്ക്കെന്തു ചേതം?പക്ഷെ കെ ഇ എന്നും, പോക്കറും, അങ്ങനെയല്ലല്ലോ, മാര്‍ക്സിസം - ലെനിനിസത്തിലാണല്ലോ ചുവടുറപ്പിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രത്തിലാണല്ലോ പിടിമുറിക്കിയിരിക്കുന്നത്.``സാമൂഹ്യപരിഷ്കരണത്തോടെ നമ്മുടെ കാഴ്ചപ്പാടിലും മാറ്റം വേണം. ഭൂതകാലത്തിന്റെ ലാളിത്യമല്ല, ഇന്നത്തെ ലാളിത്യം. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ ജീവിതം ലാളിത്യമുള്ളതാവണം എന്നു പറയുമ്പോള്‍, പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ചു ചിന്തിക്കരുത്. '' - കെ ഇ എന്‍പഴയ കാലത്തെ ലാളിത്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാം. പക്ഷെ ഭൂതകാലത്തിന്റെ ലാളിത്യമല്ല ഇന്നത്തെ ലാളിത്യം എന്നു പറയുമ്പോള്‍ ഭൂതകാലത്തിന്റെ ആര്‍ഭാടവും ധൂര്‍ത്തുമല്ല, ഇന്നത്തെ ആര്‍ഭാടവും ധൂര്‍ത്തും എന്നു കൂടി പറയണ്ടേ സഖാവേ. നമ്മളൊക്കെ വൈരുദ്ധ്യവാദികളുമല്ലേ?``മീന്‍കൊട്ട തലയിലേറ്റി വന്ന മത്സ്യത്തൊഴിലാളി ... ബൈക്കിലെത്താന്‍ തുടങ്ങിയപ്പോള്‍ അസഹിഷ്ണുതയോടെ അവന്റെ `പത്രാസി'നെ വിമര്‍ശിച്ചതാണ് കേരളീയന്റെ ഫ്യൂഡല്‍മനസ്സ്. ഈ ഫ്യൂഡല്‍മനസ്സുമായാണ് നല്ലൊരു ശതമാനം കേരളീയരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിലയിരുത്തുന്നത്.'' - കെ ഇ എന്ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണു ചങ്ങാതീ, കേരളീയര്‍ 57 മുതല്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. ആ ഫ്യൂഡല്‍ മനസ്സുമായിത്തന്നെയാണ് പി കൃഷ്ണപിള്ള മുതല്‍ പിണറായി വരെ ഇ എം എസ് മുതല്‍ അച്യുതാനന്ദന് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ നെഞ്ചിലേറ്റി സ്നേഹിച്ചതും ആദരിച്ചതും ആരാധിച്ചതും. ഫ്യൂഡല്‍ മനസ്സുമായി സ്നേഹിക്കാം, ആരാധിക്കാം , വോട്ടു ചെയ്ത് പദവികളിലെത്തിക്കാം. പക്ഷെ, പിന്നെയുള്ള പ്രവൃത്തികളെയൊന്നും വിലയിരുത്തിക്കൂടാ, അല്ലേ? ഭേഷ്. അതൊക്കെ പോകട്ടെ പ്രധാന പ്രശ്നത്തിലേക്കു വരാം: ``ഒരു രാഷ്ട്രീയ നേതാവിന്റെ മകന് ... നല്ല പോലെ പഠിച്ച് ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തു പോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമുണ്ടോ?'' - കെ ഇ എന്‍ഒരു കാര്യവുമില്ല. ആരും രോഷാകുലരാകുന്നുമില്ല. പക്ഷെ ആ പോക്കിനുള്ള `വഹ'? എത്ര, എങ്ങനെയുള്ളത്, എങ്ങനെയുണ്ടാക്കി, ആരു കൊടുത്തത്, ലോണോ, സ്കോളര്‍ഷിപ്പോ, സംഭാവനയോ, ദാനമോ എന്ന് ആരാനും ആരാഞ്ഞു പോയാല്‍ അതെങ്ങനെ ഒരു മഹാപരാധമാകും? വിവേക് കിരണ്‍ പിണറായിയുടെ മകനാണ്. പിണറായി വിജയന് ഫാരീസ് അബൂബക്കറോ സക്കറിയയോ അല്ലല്ലോ. ഒരു പാര്‍ട്ടിയുടെയും ഒരു പ്രസ്ഥാനത്തിന്റെയും ഒരു നാടിന്റെയും ഒരാശയത്തിന്റെയും ഒരു ആദര്‍ശത്തിന്റെയും സ്വത്തല്ലേ?``അഴിമതി നടത്തിയിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് മകനെ പഠിപ്പിക്കുന്നതെങ്കില്‍ കാര്യം വ്യത്യസ്തമാകും. അഴിമതി തീര്‍ച്ചയായും സാമൂഹ്യപ്രവര്‍ത്തനത്തിലോ വ്യക്തിത്വത്തിലോ ന്യായീകരിക്കാവുന്ന കാര്യമല്ല. അഴിമതി നടത്തിയ ആള് അതിനു ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണം.'' - കെ ഇ എന്‍?``വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. പിന്നെ ആകെക്കൂടി പരിശോധിക്കാവുന്നത് ഇങ്ങനെ വിദേശത്തു ചികിത്സയ്ക്കോ പഠനത്തിനോ ഒക്കെ പോകുന്നവര്‍ സാമ്പത്തികമായി അഴിമതി നടത്തുന്നുണ്ടോ എന്നതിലാണ്. അങ്ങനെ നടത്തുന്നുണ്ടെങ്കില്‍ അതു പരിശോധിക്കുകയും നടപടി എടുക്കുകയും വേണം'' പി കെ പോക്കര്‍ഇവര്‍ രണ്ടുപേരും ഏകകണ്ഠമായി പറയുന്ന ഇക്കാര്യം മാത്രമല്ലേ പിണറായിയുടെയും മകന്റെയും കാര്യത്തില്‍, ശത്രുക്കളോ മിത്രങ്ങളോ ആരായാലും, വിമര്‍ശകരും ആവശ്യപ്പെടുന്നുള്ളൂ. അന്വേഷണവും പരിശോധനയും നടപടിയും ഒന്നും വേണ്ട. മകന് വേണ്ട, പാവം കുട്ടി അവന് അവിടെ സ്വസ്ഥമായി പഠിക്കട്ടെ. പാര്‍ട്ടി സെക്രട്ടറിക്ക് ഒരു പതിവു പത്രസമ്മേളനത്തില്‍ അല്പസമയം കണ്ടെത്തി മകന്റെ വിദേശത്ത് ഉന്നതപഠനത്തിനു പോകാന്‍ മതിയായ മെറിറ്റ്, അതിനുവേണ്ടിവരുന്ന ചിലവ്, അതിനു ലഭിക്കുന്ന സ്കോളര്‍ഷിപ്പ് അല്ലെങ്കില്‍ ബാങ്ക് ലോണ്‍, അതുമല്ലെങ്കില്‍ ആ വിദേശസര്‍വ്വകലാശാലയുടെ നിബന്ധന പ്രകാരമുള്ള സ്പോണ്‍സര്‍ഷിപ്പ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയല്ലോ. ഈ വിഷയം അതോടെ അവസാനിച്ചുകൊള്ളുമല്ലോ.``സ്വയം ഉപയോഗിക്കുകയും മറ്റുള്ളവര്‍ ഉപയോഗിക്കണ്ട എന്നു പറയുകയും ചെയ്യുമ്പോള്‍ പറയുന്നവരില്‍ വിശ്വാസ്യതകുറയും'' എന്ന് പോക്കര് പറയുന്നത് എത്ര ശരി -വിദ്യാഭ്യാസവിഷയത്തില്‍ ഇടതുപക്ഷനേതാക്കളുടെ വിശ്വാസ്യത കുറയുന്നതിനെപ്പറ്റിത്തന്നെയാണ് സാറാ ജോസഫ് പറഞ്ഞത്. അതിന് അവരെ ക്രൂശിക്കണോ? അവര്‍ ആരെയോ ക്രൂശിക്കുന്നെന്ന് വിലപിക്കണോ ?
November 23, 2007 10:43 AM
shibin.doha said...
നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..നമ്മുടെ നാട്ടില്‍ വിഡ്ഢികളുടെയും മൂടുതാങ്ങികളുടെയും എണ്ണം കൂടുന്നു..
November 23, 2007 11:07 AM
Comment deleted
This post has been removed by the author.
November 23, 2007 11:42 AM
വേണാടന് said...
പിണറായി വിജയന്റെ മകന് ഏതു കൊളമ്പില് പഠിക്കണം എന്നതു അങ്ങേര് തീര്മാനിച്ചു, അതു നടപ്പാക്കി. മക്കളുടെ വിദ്യാഭ്യാസം എങ്ങിനെ വേണമെന്ന മാതാപിതാക്കളുടെ താല്പര്യം എന്നതിനപ്പുറം ഇതിനേ കാണേണ്ട എന്നു പറയുമ്പോള്‍, ഞാന്‍ പിണറായീ പക്ഷം ആണെന്നു കരുതണ്ട.പതിറ്റാണ്ടുകളായി എസഫൈയും ഡിഫിയും സീപീയെമ്മും കൂടി മുടിപ്പിച്ചു കുട്ടിച്ചൊറക്കിയ നമ്മുടെ വിദ്യാഭാസത്തെക്കുരിച്ച് അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഒരു വെളിപാടായി കണ്ടാല്‍ മതി. ഇവിടെ ചര്‍ച്ച ചെയ്യുന്നവര്‍ ഇക്കാര്യം വളരെ നേരത്തേതന്നെ മന്‍സ്സിലാക്കിയരവരെന്നും, ഇനിയുള്ള നമ്മുടെ ദൌത്യം, കഴിയുന്നത്ര സീപീയെം ഭകതര്‍ക്കു അച്ചുമ്മാനും, വിജയനും ഉണ്ടായിട്ടുള്ള ഈ വെളിപാട് മനസ്സിലാക്കികൊടുക്കുക എന്നതാണു. കഴിയുമെങ്കില്‍ സാറാച്ചേച്ചിക്കു ഒരു തളവുമാകാം. ഈ ബുദ്ധിജാഡജീവികളെക്കൊണ്ടു തോറ്റൂ. അസൂയയാണു ഇവറ്റകളുറ്റെ മുഖമുദ്ര. കെ ഈ എന്നിനെ കണ്ടുപഠിക്കട്ടെ. യജമാനന്റെ മോനു നല്ലകാലം വരുമ്പോള്‍ അടിയാനുണ്ടാകുന്ന സന്തോഷം അടിയാന്-കെ ഈ എന്നിന്റെ വാക്കുകളില്‍ കണ്ടില്ലേ. വിജയനെന്ന പാര്‍ട്ടിജമീന്ദാറിന്റെ വിനീതനായ അടിയാന്. തുടര്‍ച്ചിന്തയ്ക്കും വായനയ്ക്കും കെ ഈ എന്നിന്റെ ഭാഷാപോഷിണിയില്‍ വന്ന ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു, മെയ്-ജൂലൈ ലക്കങ്ങള്‍..Anonymous പറഞ്ഞത് തെറ്റാണു. സ്റ്റുഡെന്റ്സ് വിസയില്‍ യു. കെ. യില്‍ പോയാല്‍ ജോലി ചെയ്യാന്‍ പറ്റും. ജോലി എവിടെയാണു എന്നതാണു, പട്ടേലുമരുടെയും മറ്റും മോട്ടലുകള്‍, പഞ്ചാബികളുടെ പെറ്റ്രോള്‍ പമ്പുകള്‍, മലയാളികള്ടെ പലചരക്കു കടകള്‍, ആണ്ടീ-പാണ്ടി കളുടെ ഹോട്ടലുകള്‍, ലിസ്റ്റ് ഒത്തീരി നീണ്ടതാണു..പന്ണിയാന്‍ അവസരംകിട്ടും. ടാക്സ് കൊടുക്കണ്ട, ലാഭം മാത്രം. ലീഗല്‍ അയിട്ടല്ല ജോലി എന്നു മാത്രം. ഒരിന്ത്യന്‍ സംരംഭം. പിന്നെ സീനിയര്‍ ആയി പഠിച്ചു പോയവര്‍ കാശു ലോണായി തരും. ആണ്ടി-പട്ടേലുമാരാണു ഇതിന്റെ ഉസ്താതുമാര്‍. പലിശ ലേശം കൂടും, ജോലി കിട്ടിയിട്ടു തിരികെ കൊടുത്താല്‍ മതി. ഈടിനായി പാസ്പോര്‍ടുമുതല്‍ ജട്ടിവരെ വയ്പതരുന്നവന്റെ സ്റ്റാന്‍ഡേര്‍ഡനുസരിച്ച് വാങ്ങി വയ്ക്കും. ബഹുഭൂരിപകഷം ആണ്ടികളും പാണ്ടികളും മല്ലുവും പട്ടേലും ഒക്കെ( Andhra-Tamilnadu-karala-Gujarath) ഇഗ്ലണ്ട്-അമീരിക്കയില്‍ വന്നു പഠിക്കുന്നതു കിരണ്‍ പറഞ്ഞതുപോലെത്തന്നെയാണു.ഇങ്ങിനെ പെരുവഴിയില്‍ പലവഴികളിള്‍ ഉണ്ട്. അല്ലേ പിന്നേ ഇവിടെ നീട്ടിയും ഗഹനിച്ചും ചര്‍ച്ചിക്കൊണ്ടിരുന്നത് എല്ലാം അച്ചുമ്മാന്-വിജയ പ്രഭ്രുതികളുടെ സന്മാര്ഗകഥകള് തന്നെ ആയിരുന്നല്ലൊ..ഒന്നു പോയെന്റ്റെ അനോനിമസ്-സുപാര്ശ്വ-മണി-കിരണ്‍-ജോജൂ-മറ്റു ബ്ലോഗു സുഹ്രത്തുക്കളെ. ഇതൊരു നല്ലകാര്യമായിട്ടാണു ഞാന്‍ കാണുന്നത്.അച്ചുമ്മാന്-വിജയ പ്രഭ്രുതികള്‍ വിജയിക്കട്ടെ, നീണള്‍ വാഴട്ടെ, നാടിനു നന്മവരും ചതിയുടെ കഠോര കഥകള്‍ ഈ സഖാക്കളില്‍ നിന്നും ഇനിയും പിറക്കട്ടെ. അച്ചുമ്മാന്-വിജയ വിദേശവിപ്ലവവിദ്യാഭാസ, ചിവപ്പന്‍ പുലരികള്‍ പിറക്കട്ടെ...അല്ലതെ പിന്നേ...
November 23, 2007 12:37 PM
വക്കാരിമഷ്ടാ said...
അനോണീ,സ്റ്റുഡന്റ് വിസയില്‍ യു.കെ. യില്‍ പോയാല്‍ ഒരാഴ്ച ഇരുപത് മണിക്കൂര്‍ വരെ ജോലി ചെയ്യാമെന്നാണ്
ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു മണിക്കൂറിന് ആറ് പൌണ്ട് വെച്ചുള്ള (ആരോ ആവശ്യപ്പെട്ട/നിര്‍ദ്ദേശിച്ച നാഷണല്‍ മിനിമം വേജ് പ്രകാരം-അങ്ങിനെയൊരു സംഗതി യു.കെ യില്‍ ഉണ്ടോ എന്നറിയില്ല്ല) ഒരു ജോലിയാണെങ്കില്‍ ആറായിരം പൌണ്ടോളം നിയമപരമായിത്തന്നെ ഒരു കൊല്ലം ഉണ്ടാക്കാം.
ഈ ലിങ്കും നോക്കാവുന്നതാണ്.
November 23, 2007 2:33 PM
Satheesh :: സതീഷ് said...
പിണറായിയുടെ മകന് ലണ്ടനില്‍ പഠിച്ചുകൊണ്ട് ജോലി ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല ഇവിടത്തെ ചര്‍ച്ച എന്ന് കരുതുന്നു. അത് പോലെ തന്നെ പിണറായി ഒരു അച്ഛന് എന്ന നിലയില്‍ തന്റെ മകന് നല്ല വിദ്യാഭ്യാസം കൊടുക്കുന്നത് തെറ്റാണോ എന്നതും വിഷയമല്ല. ഇവിടുത്തെ പ്രശ്നം പ്രധാനമായും രണ്ടാണ്. കേരളത്തിലെ ജനങ്ങളെ പലരീതിയിലും തത്വശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിസിക്രട്ടറി സ്വന്തം കാര്യത്തില്‍ അത് പാലിക്കാതിരിക്കുന്നതിലുള്ള മോറാലിറ്റിയുടെ പ്രശ്നമാണ് ഒന്നാമത്. പിന്നെ, ഇത്രയും ചിലവേറിയ ഒരു വിദേശപഠത്തിന് പോകാന്‍ മാത്രം പാര്‍ട്ടിസിക്രട്ടറിയുടെ മകന് കാശെവിടെ നിന്നു കിട്ടി? ഇത് രണ്ടും മാത്രമേ വിഷയമായിട്ട് എനിക്ക് തോന്നുന്നുള്ളൂ.കൂത്തുപറമ്പില്‍ 5 ചെറുപ്പക്കാര്‍ വെടിയേറ്റ് വീണത് സ്വാശ്രയകോളേജിന്റെ പ്രശ്നത്തിലായിരുന്നു. കേട്ടത് ശരിയാണെങ്കില്‍ മരിച്ചവരുടെ വീട്ടുകാരുടെ കണ്ണീരുണങ്ങുന്നതിനുമുന്‍പ്, പിണറായി സ്വന്തം മകളെ സ്വാശ്രയകോളേജില്‍ ചേര്‍ത്തിട്ടുണ്ടായിരിക്കണം. എന്നിട്ടും ,അതില്‍ നിന്ന് ഒന്നും പഠിക്കാതെ SFI യും DYFI യും ഇന്നും ഇതിനെതിരെ സമരം വിളിച്ച് നടക്കുന്നു. നമ്മള് ഒന്നും പഠിക്കുന്നില്ല എന്നതാണ് കേരള ജനതയുടെ ശാപം എന്ന് തോന്നുന്നു.
November 23, 2007 7:36 PM
vaselinejar said...
കാരണവര്‍ക്ക് അഡുപില്ലും തൂറാം എന്ന് ഒരു ചൊലു ഉണ്ഡു
November 23, 2007 8:36 PM
mallukkuttan said...
ആഹാ! ഇരട്ടത്താപ്പുകള്‍!! വിദേശ കലാശാലാകളിലെ ഫീസ് രുപയിലാക്കി ചിന്തിക്കാതിരിക്കാം. എന്നാല്‍ രൂപ കണക്കിനെ ഡോളര്‍ ആക്കി മാറുന്നതില്‍ തെറ്റില്ല. അങ്ങനെ ചെയ്താല്‍ കേരള സ്വാശ്രയമാണ് മെച്ചം എന്ന് മനസ്സിലാകും.പിണറായി ചെയ്യുന്നതിന് ഉത്തരവാദി പാര്‍ട്ടി. എന്നാല്‍ വി എസ് ചെയ്യുന്നതിനുത്തരവാദി വി എസ് മാത്രം. ഒരു മുഴം കയര്‍ പോലും പിരിക്കാനറിയാത്ത മകനെ കയര്‍ ഫെഡ് എം ഡി ആക്കിയത് പാര്‍ട്ടി അറിയാതെ!! രണ്ടാം ക്ലാസ് ബിരുദമുളളവര് എഞ്ചിനീയറിംഗ് പഠിയ്ക്കാന്‍ യോഗ്യരല്ല, എന്നാല്‍ എം ബി എ ക്ക് പഠിയ്ക്കാന്‍ രണ്ടാം ക്ലാസ് ധാരാളം!നമുക്കു ആടിനെ പട്ടിയും പട്ടിയെ കൊഞാന്നെന്നും വിളിച്ചാല്‍ പോരെ?
November 23, 2007 11:28 PM
Anonymous said...
vakkariyude visa students visa aano? Enkil athil not permitted to work enno allenkil employment not permitted enno vendakka aksharathil type cheythu vachittundu. vakkariyudethu job visayanenkil universitiyil students visa ullaa ethenkilum indiann student kaaanum. avarude visa parishodhichu nokku. vakkari ippozhum uk yil thanneyalle. ee link thappal paripaadi nirthiyittu practical aayi vallathum search cheyyan nokku.
November 24, 2007 12:51 AM
വക്കാരിമഷ്ടാ said...
അനോണീ,ഞാന്‍ തന്ന ലിങ്ക് കണ്ടിരുന്നോ:ഇതാണ് ടൈറ്റില്‍ - Guidance - Students (INF 5) (13/11/07)അതില്‍ വര്‍ക്ക് ചെയ്യാവുന്ന കാര്യം പറഞ്ഞിരിക്കുന്നത് ഇങ്ങിനെയാണ്:Can I work?You can take part-time or holiday work, but you must not: -work for more than 20 hours a week during term time unless your placement is part of your studies, has been agreed with your educational institution and leads to a degree or qualification awarded by a nationally recognised examining body -do business, be self-employed or provide services as a professional sportsperson or entertainer, or work full-time in a permanent job.If you are coming to the UK as a student for six months or less, you must ask the Entry Clearance Officer (or the Immigration Officer if you do not need an entry clearance) for permission to work. എനിക്കറിയാവുന്നത് വെറുതെ പറയുന്നതിലും നല്ലതല്ലേ ലിങ്ക് തന്ന് പറയുന്നത് എന്നതുകൊണ്ടല്ലേ ലിങ്ക് തന്നത്. അത് യു.കെ. ഗവണ്മെന്റ്റിന്റെ ആധികാരിക സൈറ്റുമല്ലേ. അതിലുള്ളതല്ലേ വിസയിലും കാണൂ. അനോണിക്കും ആ ലിങ്ക് നോക്കാമല്ലോ. ആ ലിങ്കില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്ന ഒരാള്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാം എന്ന് പറഞ്ഞാല്‍ പിന്നെ അതിന് വിപരീതമായി വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്യുമെന്നാണോ അനോണി പറയുന്നത്?(വിസയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ടൈപ്പ് ചെയ്ത് കാണിക്കും എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല്ല - വിസയുടെ തലക്കെട്ടിന് പോലും ഒരു നാല് കടുകുമണികളുടെ വലിപ്പമേ ഉള്ളൂ. വിസയില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുകയാണോ എന്നും സംശയമുണ്ട്) :)practical aayi vallathum search cheyyan nokku.പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങിനെ നമ്മള് എല്ലാവരും പ്രാക്ടിക്കലാവുകയായിരുന്നെങ്കില്‍ തികച്ചും ഒരു പാര്‍ട്ടിക്കകത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം (അതും വേണമെങ്കില്‍) താത്പര്യമുണ്ടാവേണ്ട പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ കാര്യങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള ബന്ധങ്ങളും അനോണിയും ഇപ്പോള്‍ ഞാനുമുള്‍പ്പടെ ആരും ചര്‍ച്ച പോലും ചെയ്യുകയില്ലായിരുന്നല്ലോ- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സമരം, കുഴികള്‍ നിറഞ്ഞ റോഡുകള്‍, കുത്തഴിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം, പരിസ്ഥിതി പ്രശ്നം തുടങ്ങി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും അല്ലാതെയുമുള്ള എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ നാട്ടില്‍ ധാരാളമുള്ളപ്പോള്‍.ഇനി ഇതൊക്കെ ചര്‍ച്ച ചെയ്യണമെങ്കില്‍ തന്നെ കുറച്ച് ടിപ്പുകള്‍ തരാം.1. ആവേശം കയറരുത്. ആവേശം കയറുമ്പോഴാണ് തെറ്റുകള്‍ വരുത്തുന്നത്.2. തെറ്റുകള്‍ വരുത്തരുത്. ഫൂള്‍ പ്രൂഫായിരിക്കണം. അനോണി സ്റ്റുഡന്റ് വിസക്കാര്‍ക്ക് യു.കെ യില്‍ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ആ ലിങ്ക് തന്നത്? ആ വിവരം അനോണി പറഞ്ഞിരുന്നില്ലെങ്കില്‍ തന്നെയും ആവശ്യത്തിന് ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉന്നയിക്കാമല്ലോ. പക്ഷേ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി പറ്റില്ല എന്ന് പറയുമ്പോള്‍ പിണറായി വിജയന് പറയും, “കണ്ടോ ഇല്ലാത്തത് പറയുന്നു, ഇവര്‍ പറയുന്നതെല്ലാം ഇങ്ങിനെയാണ്” എന്നൊക്കെ. അങ്ങിനെ ആരോപണം സ്വല്പനേരത്തേക്കെങ്കിലും (ഇവിടെ പറ്റിയതുപോലെ) വഴി തെറ്റും. യു.കെ യില്‍ സ്റ്റുഡന്റ് വിസക്കാര്‍ക്ക് ജോലി ചെയ്യാമെങ്കില്‍ തന്നെയും ഞാന്‍ മുന്‍പ് പറഞ്ഞ പ്രകാരം നിയമപരമായി അയ്യായിരമോ ആറായിരമോ പൌണ്ട്ടേ ഒരുകൊല്ലം സമ്പാദിക്കാന്‍ പറ്റൂ. അപ്പ്ലോഴും ബാക്കി കിടപ്പുണ്ടല്ലോ, ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമാണെങ്കില്‍ പൌണ്ടുകള്‍ ബാക്കി.അതുകൊണ്ട് ആവേശം കയറി തെറ്റുകള്‍ വരുത്തുകയോ ഇല്ലാത്തത് പറയുകയോ ചെയ്താല്‍ ചിലപ്പോള്‍ അതുമതി. അതുകൊണ്ട് ശ്രദ്ധിക്കണം.
November 24, 2007 1:36 AM
[Photo]ബെര്‍മിങ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന് ആരുടെ ദത്തുപുത്രന് ?.
തനേഷ് തമ്പി22500 പൗണ്ട് എന്നു പറയുന്നത് ഏകദേശം ഇരുപത് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക് പഠിക്കുന്നതിന് ട്യൂഷന് ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്ഹാം സ്വാശ്രയ സര്‍വകലാശാലക്ക് നല്കുന്ന തുകയാണിത്. വിവേക് കിരണിന് പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത് ട്യൂഷന്‍ഫീസ് 22500 പൗണ്ട് (ഫോട്ടോസ്റ്റാറ്റ് കാണുക)എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന് ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത് ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ് ഈ സര്‍വകലാശാല ഈടാക്കുന്നത്. ഇതൊന്നും പ്രോസ്പെക്ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന് സ്നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക് കിരണിന് രണ്ടു വര്‍ഷത്തെ എം ബി എ കോഴ്സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത് ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത് അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്ഹാം വാസത്തിന്റെ ചെലവ് ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ് എഫ് ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്ടിച്ച് വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്. വിദേശ വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത് മൂന്നു വര്‍ഷം മുമ്പാണ്. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച് തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠനത്തിന് അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന് ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ് സഖാവ് പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്.വിവേകിന് ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ് മുഖ്യപ്രശ്നം.1. പിണറായി വിജയന് ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ സ്വീകരിക്കുക.3. സ്കോളര്‍ഷിപ്പ് ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന് അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത് തര്‍ക്കമറ്റ കാര്യമാണ്. ബാങ്ക് വായ്പയാണ് രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്ഹാമിലെ പഠനത്തിന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക് കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സിന് പഠിച്ചത് എസ് ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്പകൊണ്ടാണ് (അക്കൗണ്ട് നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ വായ്പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ് തുടങ്ങിയത് അടുത്തിടെയാണ്. ഇനി ഈ വായ്പയില്‍ തിരിച്ചടക്കാനുള്ളത് 2,58,371 രൂപയാണ്. നിലവിലെ രീതി അനുസരിച്ച് വിദ്യാഭ്യാസ വായ്പ ഏതെങ്കിലും ബാങ്കില്‍ നിന്ന് എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്പ എടുക്കാനാകൂ. എന്നാല്‍ എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്ഹാം പഠനത്തിന് വീണ്ടും വായ്പയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യമാണ്. ട്യൂഷന് ഫീസായ 20 ലക്ഷം രൂപയാണ് വായ്പ ആവശ്യപ്പെട്ടത്. ആദ്യവായ്പയിലെ കുടിശിക തീര്‍ത്തടയ്ക്കുകയും ബര്‍മിങ്ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ പുതിയ വായ്പക്ക് നടപടികള്‍ നീക്കാമെന്ന് ബാങ്കിന്റെ ചീഫ് മാനേജരും വായ്പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്ഹാമില്‍ വിവേക് കിരണിന് ക്ലാസ് ആരംഭിക്കുന്നത് 2005 സെപ്തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ് കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന് കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്ഹാം പഠനം 2006 ഫെബ്രുവരി 21ന് നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ് ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പിണറായി വിജയന് പറഞ്ഞത് ഇപ്രകാരമാണ്:`` മകന് അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ടെസ്റ്റ് എഴുതുകയും ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേരുകയും ചെയ്തു. കുട്ടികള്‍ക്ക് പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് അതിനുള്ള പണം വായ്പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പഠനത്തിന് ബാങ്ക്വായ്പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന് പരീക്ഷാ കമ്മീഷണര്‍ ഓഫീസിന് മുകളില്‍ നിന്ന് ചാടി മരിച്ച രജനി എസ് ആനന്ദിന്റെ ആത്മാവ് പൊറുക്കട്ടെ)എന്തായാലും 2005 സെപ്തംബറില്‍ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന് ബാങ്കുവായ്പ ലഭിച്ചതായി പിണറായി വിജയന് ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്പര്യമുണ്ടെങ്കില് കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്പ വേണ്ടെന്ന് 2005 സെപ്തംബറില്‍ തന്നെ പിണറായി വിജയന് ബാങ്കിനെ അറിയിച്ചത് മറ്റേതോ സ്രോതസ് കണ്ടെത്തിയത് കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത് പഠനത്തിലെ മിടുക്കുകൊണ്ട് ലഭിച്ച സ്കോളര്‍ഷിപ്പ് വഴിയാണ് വിദേശപഠനം സാധ്യമായതെന്നാണ്. പഠനത്തില്‍ കേമനായതുകൊണ്ട് സ്കോളര്‍ഷിപ്പോടെയാണ് വിവേക് വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്. ബര്‍മിങ്ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്. എസ് എസ് എല്‍ സിക്ക് ഫസ്റ്റ് ക്ലാസ് നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക് മാത്രമാണ് നേടിയിരുന്നത്. ഡിഗ്രി കഷ്ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷന് സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത് കളമശേരിയിലുള്ള എസ് സി എം എസ് (സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദാനന്തര ഡിപ്ലോമാ കോഴ്സിനു ചേര്‍ന്നു. പ്രവേശനത്തിന് ഏറ്റവും കുറഞ്ഞത് അമ്പത് ശതമാനം മാര്‍ക്ക് വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ് 40 ശതമാനം മാര്‍ക്ക് മാത്രമുണ്ടായിരുന്ന വിവേകിന് പ്രവേശനം ലഭിച്ചത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാത്രം ലഭിച്ച പ്രവേശനമാണിതെന്ന് മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്ക്കുകയും ചെയ്താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന് `സി' ഗ്രേഡ് മാത്രമാണ് ലഭിച്ചത്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് സ്പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്. ഈ കോളം ഇന്ത്യയില്‍ നിന്ന് പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്. സ്വാശ്രയ കോഴ്സ് കഴിഞ്ഞ ശേഷം വിവേക് എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്ഹാമില്‍ പ്രവേശനത്തിന് തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്. എറണാകുളത്തെ സ്വാശ്രയ കോളേജ് പഠനത്തിലും വിവേക് ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക് അവിടെ ജോലി ചെയ്തിരുന്നുവെന്നാണോ? പിണറായി വിജയന് സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്. അക്കാലത്ത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറും സിംഗപ്പൂരില്‍ കിഡ്നി ഫൗണ്ടേഷന് തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. സ്വാശ്രയ കോളേജിലെ പഠനത്തിന് 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന് 3,23,600 ബാങ്ക് വായ്പ എടുത്തത്. എന്തായാലും ആ പഠനം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന് ഫീസും ലക്ഷക്കണക്കിന് രൂപ മറ്റു ചെലവുകളും വഹിച്ച് മകനെ ബര്‍മിങ്ഹാമിലേക്ക് അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത് പണം കായ്ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക് വായ്പയേയും ആശ്രയിച്ചിട്ടില്ല എന്ന് സുവ്യക്തം. പിന്നെ ഏതു സ്പോണ്സറില് നിന്നുള്ള പണമാണ് വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്?എന്തായാലും പിണറായി വിജയനല്ല ഫീസ് അടയ്ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്കോളര്‍ഷിപ്പ് നേടിയാണ് പഠിക്കുന്നതെന്ന് ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്പയും സ്കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്? ആര് ഇത്ര വലിയ തുക നല്കിയാലും അത് അച്ഛന് പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന് വ്യക്തം. ആര്, എന്തിന്റെ പേരിലാണ് പിണറായിയോട് ഈ ഔദാര്യം കാട്ടിയിരിക്കുന്നത്? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്. ഏതിനിലയ്ക്കായാലും വിവേക് കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്തിട്ടില്ല. പഠനത്തില്‍ താല്പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്പര്യമനുസരിച്ച് വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നതാണ്. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ് പിണറായി വിജയന് അഭയം തേടിയതെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്മരിച്ചാല്‍ അത് നൂറുകണക്കിന് അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട് അവരുടെ നിരാലംബമായ കുടുംബങ്ങളോട് കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ് മകന്റെ പഠനത്തിന് ലഭിച്ചതെന്ന് പിണറായി വിജയന് ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത് ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തും. [Photo]വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?``ദളിതരുടെയും ദരിദ്രരുടെയും മക്കള്‍ക്ക് ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കോടികള്‍ ചെലവിട്ട് വിദേശത്ത് പഠിപ്പിക്കുന്ന സംഭവം ഉണ്ടായത് കമ്മ്യൂണിസ്റ്റ് അണികളിലെ ക്രൂരമായ നിസ്സംഗതമൂലമാണ്.[Photo][Photo]''സാറാജോസഫ്``പിണറായിയുടെ മകന് ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത് അവര്‍ക്ക് മിടുക്കുള്ളതുകൊണ്ടാണ്.''ടി പത്മനാഭന്``രാഷ്ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്ട്രീയ നേതാവിന്റെ മകന്....നല്ലപോലെ പഠിച്ച് ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന് വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല് പ്രതികരണങ്ങളുമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്ക്ക് കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക് കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ് ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ് കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്ത്തെഴുന്നേല്പിന് നിരക്കുന്നതാണ് വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന് വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ക്രിസ്തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ് ഇതിലൂടെ വെളിപ്പെടുന്നത്'' എന്നും മുഖപ്രസംഗം തുടര്‍ന്ന് ആക്ഷേപിക്കുന്നു. ``വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്'' എന്ന വിലയിരുത്തലും അതിലുണ്ട്. ഒരു സ്ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത് കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്പന''മാണെന്ന് തല്ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്തുനിഷ്ഠമാണെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച് മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്ക്ക് പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക് പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്ഷന്‍ എന്ന സ്കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ് എസ് എല്‍ സി മാര്‍ക്കും അതില്‍ നിന്ന് ഒറ്റച്ചാട്ടത്തിന് എം ബി എയും എന്ന് `വസ്തുനിഷ്ഠമായി' യോഗ്യത എണ്ണി പറഞ്ഞ് ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്സുതുതകളില്‍ നിന്ന് വ്യക്തമാകുന്ന വിവേക് കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തു പോയത് തെറ്റാണോ'' എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ് യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക് എത്രയായിരുന്നു എന്ന് സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്. എസ് എസ് എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ് വിവേക്. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച് ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച് അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക് നയിച്ച് അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്തവിദ്യയായ അദ്ദേഹത്തിന്റെ പത്നിയും കൂടി ചെയ്തിരിക്കുന്നു. ഇത് നല്കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന് വിലയിരുത്തേണ്ടതാണ്.
മാര്‍ക്കും വാക്കും
പിണറായി വിജയന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ അദ്ദേഹത്തിന്റെ മകന് വിവേക് കിരണ്‍ പഠിക്കാന്‍ മിടുമിടുക്കന്‍. എന്നാല്‍ കേരള സര്‍വകലാശാലയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വിവേക് കിരണിന് വിവിധ പരീക്ഷകളില്‍ നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി വിദ്യാര്‍ഥി മാത്രം. എന്തിനെ വിശ്വസിക്കണം, പിണറായിയുടെ വാക്കോ സര്‍വകലാശാലയുടെ മാര്‍ക്കോ?നിയമസഭയില്‍ 2005 ഫെബ്രുവരി 21ന് ഈ വിദ്യാര്‍ഥിയുടെ വിദേശ പഠനം കോണ്‍ഗ്രസ് (ഐ) എം എല്‍ എ പി ടി തോമസ് സഭയില്‍ ഉന്നയിച്ചപ്പോള്‍ കണ്ണൂരിലെ ജയരാജന്മാരും ശ്രീമതിടീച്ചറും തോമസിനെ നിര്‍ത്തിപ്പൊരിച്ചു. പിണറായിയുടെ മക്കളാരും വിദേശത്തു പഠിക്കുന്നില്ലെന്നും ബാഗ്ലൂരിലാണ് പഠിക്കുന്നതെന്നും പി ജയരാജന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം സഭയില്‍ പ്രഖ്യാപിച്ചത് തത്സമയ പ്രേക്ഷണത്തിലൂടെ കേരളം കേട്ടതാണ്. ജയരാജന് തക്കസമയത്ത് തന്നെ സത്യം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെയും സെക്രട്ടറിയേയും രക്ഷിച്ചതില്‍ അഭിമാനം തോന്നാത്ത കമ്യൂണിസ്റ്റുകാരാരും ഉണ്ടാകില്ല. എന്നാല്‍ തൊട്ടടുത്ത ദിവസത്തെ (ഫെബ്രുവരി 22) ദേശാഭിമാനി ദിനപത്രം കൈയ്യിലെടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാഭിമാനം പോക്കറ്റടിച്ചുപോയി. പത്രത്തില്‍ പിണറായി വിജയന്റെ വിശദീകരണം. `` ....വിദേശത്ത് ബര്‍മിങ്ഹാം സര്‍വകലാശാലയിലാണ് പഠിക്കുന്നതെന്നും മറ്റും. പി ജയരാജന് സ്വന്തം ഗ്രൂപ്പിന് വേണ്ടി ഏതു കല്ലുവെച്ച നുണയും വിളമ്പാന്‍ കേമനാണെന്ന് ഇതോടെ തെളിഞ്ഞു.വിവേക് കിരണ്‍ 168913 രജിസ്റ്റര്‍ നമ്പറില്‍ 1996 മാര്‍ച്ചിലാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. പഠനമികവിന് പേരുകേട്ട തലശേരി സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു പഠനം. അതിന്റെ മെച്ചംകൊണ്ടായിരിക്കണം 600ല്‍ 454 മാര്‍ക്കാണ് എസ് എസ് എല്‍ സിക്ക് വിവേകിന് ലഭിച്ചത്. സാമാന്യം നല്ല മാര്‍ക്ക് തന്നെ. ഇതില്‍ 205 മാര്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാവിഷയങ്ങള്‍ക്കാണ്. മറ്റ് വിഷയങ്ങള്‍ക്കെല്ലാം കൂടി 245 മാര്‍ക്ക് മാത്രം.കേരളാ സര്‍വകലാശാലയില്‍ 1998ല്‍ രജിസ്റ്റര്‍ നമ്പര്‍ 44814 ആയി പ്രീഡിഗ്രി പരീക്ഷയെഴുതി പാസായി. 500ല്‍ 257 മാര്‍ക്കാണ് അന്ന് ലഭിച്ചത്. അതായത് സെക്കന്റ് ക്ലാസ്. ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാവട്ടെ ഫസ്റ്റ് ഗ്രൂപ്പാണ് എടുത്തത്. ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 108 മാര്‍ക്കു ലഭിച്ചപ്പോള്‍ മുഖ്യവിഷയമായ സയന്‍സിനും ഗണിതശാസ്ത്രത്തിനും കൂടി 300ല്‍ 105 മാര്‍ക്കു മാത്രം. രണ്ടാം വര്‍ഷമാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും കൂടി 200ല്‍ 117 ഉം മറ്റുവിഷയങ്ങള്‍ക്കെല്ലാംകൂടി 300ല്‍ 140 മാത്രവും.പിന്നീട് 1999ത്തില്‍ കേരളാ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം പരീക്ഷക്ക് മൂന്നാംക്ലാസ് മാത്രം. കാപ്പിറ്റല്‍ മാര്‍ക്കറ്റ് പേപ്പറില്‍ 17 മാര്‍ക്ക് മാത്രമെ ലഭിച്ചുള്ളൂ. (61672 ആയിരുന്നു ഡിഗ്രി പരീക്ഷയിലെ രജിസ്റ്റര്‍ നമ്പര്‍) ജയിക്കാന്‍ വേണ്ടിയിരുന്നത് 35ഉം. യഥാക്രമം 36ഉം 38ഉം മാര്‍ക്ക് നേടിയാണ് അക്കൗണ്ടന്‍സിയും ബിസിനസ് മാനേജ്മെന്റും പേപ്പറുകളില്‍ തലനാരിഴക്ക് കടന്നുകൂടിയത്. 2000 ഏപ്രിലില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് പേപ്പറിന്റെ മാര്‍ക്ക് 26ആയി മെച്ചപ്പെടുത്തി. അതേ സമയത്ത് രണ്ടാം വര്‍ഷ ബി കോം പരീക്ഷയില്‍ അഡ്വാന്‍സ്ഡ് അക്കൗണ്ടിംഗില്‍ 16 മാര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ 2001മാര്‍ച്ചിലെഴുതിയ അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലെ തോറ്റവിഷയങ്ങള്‍ വിജയിക്കുകയും 1500ല്‍ 683 മാര്‍ക്കുമായി ബി കോം കടന്നുകൂടുകയും ചെയ്തു. ആകെ മാര്‍ക്കിന്റെ ഏകദേശം 45 ശതമാനം. ഇതാണോ പഠനത്തിലെ മികവ് ?
posted by പിപ്പിള്‍സ് ഫോറം. at
8:04 AM on Nov 22, 2007