ആറു മാസത്തിനകം കയ്യേറ്റം ഒഴിപ്പിക്കും:വി.എസ്

ആറു മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഭൂമി കയ്യേറ്റവും ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വ്യക്തമാക്കി. മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി മൂന്നാഴ്ചയ്ക്കകം പുനരാരംഭിക്കും. ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയില്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്ത ശേഷം ബാക്കിയുള്ളത് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടും.
ഭൂരഹിതര്‍ക്കു നല്കുന്ന ഭൂമി വന്‍കിടക്കാര്‍ കയ്യടക്കുന്നത് ഒഴിവാക്കാന്‍ ഭൂമിയുടെ കൈമാറ്റാവകാശം റദ്ദു ചെയ്യുന്ന തരത്തിലുള്ള നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതികള്‍ മൂലം ഭൂമി തിരിച്ചു പിടിക്കല്‍ നടപടികള്‍ സംസ്ഥാനത്താകെ മുടങ്ങിയിരിക്കുകയാണ്. മഴ മാറിയാല്‍ ഒഴിപ്പിക്കല്‍ തുടരും.
മൂന്നാറില്‍ കാല് കുത്താന്‍ ടാറ്റയുടെ അനുവാദം വേണമെന്ന അവസ്ഥ മാറ്റി ആധുനിക മൂന്നാര്‍ പടുത്തുയര്‍ത്തും. ഇതിനു പ്രതിപക്ഷത്തിന്റെ അഭിപ്രായവും തേടും. മൂന്നാറില്‍ ഒഴിപ്പിച്ചത് വനഭൂമിയാണെന്ന് ആരോപിക്കുന്നവര്‍ എന്തുകൊണ്ട് വനഭൂമിയില്‍ ടാറ്റയുടെ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുവദിച്ചു എന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
''വനത്തിന്റെ പ്രമാണിമാരായവര്‍ എന്തുകൊണ്ട് അതു സമ്മതിച്ചു. ബോര്‍ഡു മാറ്റാന്‍ എന്തുകൊണ്ടു നോട്ടീസ് നല്‍കിയില്ല-തന്റെ ചോദ്യത്തിനു ടാറ്റയും ഉമ്മന്‍ചാണ്ടിയും വനം പ്രമാണിമാരും മറുപടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊണ്ടിയോടെ പിടിക്കുമെന്നു ബോധ്യമുള്ളതിനാലാണ് 35 ബോര്‍ഡുകള്‍ ടാറ്റ സ്വന്തം നിലയില്‍ മാറ്റിയത്. മൂന്നാറില്‍ 50000 ഏക്കര്‍ ഭൂമി ടാറ്റ അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ടാറ്റയുടേതുള്പ്പെടെ എല്ലാ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന് പറഞ്ഞു. പാട്ട വ്യവസ്ഥകള്‍ ലംഘിക്കുകയും കുടിശിക വരുത്തുകയും ചെയ്ത എല്ലാ കേസുകളിലും അടുത്തമാസം 31നു മുന്‍പ് നടപടിയുണ്ടാവും. റിയല്‍ എസ്റ്റേറ്റ് മാഫിയയേയും നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുന്ന സംഘങ്ങളെയും നിയന്ത്രിക്കാന്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാനത്തു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നടപ്പാക്കുമെന്നും ലാന്‍ഡ് ബാങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.