Thursday, June 25, 2009
സി ഐ എ ജയരാജന്മാര്ക്ക് മുന്നില്‍ മുട്ടുമടക്കുന്നു
സി ഐ എ ജയരാജന്മാര്ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.

Tuesday, June 23, 2009
പരാജയം കനത്തത്; തിരുത്തും: പിണറായി .
പരാജയം കനത്തത്; തിരുത്തും: പിണറായി .
ഈ പാര്‍ട്ടിയുടെ അസ്ഥിവാരമിളക്കിയെ അവര്‍ പിന്മാറുകയുള്ളൂ. ഇന്ന് പാര്‍ട്ടിയില്ലെങ്കിലും ഫാരീസ് അബുബക്കറും സാന്ദിയാഗോ മാര്‍ട്ടിനും കൂട്ടിന്ന് ഉണ്ടല്ലോ.
പിണറായിക്ക് പാര്‍ട്ടി പിടിച്ചെടുക്കാം പാര്‍ട്ടി അണികളുടെ മനസ്സ് പിടിച്ചെടുക്കാന്‍ സാധ്യമല്ല. സഃ പിണറായി അഴിമതി നടത്തിയിട്ടില്ലായെന്ന് പാര്‍ട്ടിയിലെ ആരും വിശ്വാസിക്കുന്നില്ല. താങ്കള്‍ ഇന്ന് പാര്‍ട്ടിക്ക് ബാധ്യതയായിരിക്കുന്നു.താങ്കളെ രക്ഷിച്ചാലെ പാര്‍ട്ടിക്ക് ഏറ്റ കളങ്കം മാറ്റാന്‍ കഴിയുമെന്നാണ് എല്ലാവരും കരുതുന്നത്. )
തിരുവനന്തപുരം: വ്യക്തികള്‍ക്ക് വീഴ്ച സംഭവിച്ചാല്‍ തിരുത്തുന്നത് പോലെതന്നെ ഘടകങ്ങള്‍ക്ക് വീഴ്ച സംഭവിച്ചാല്‍ അതും തിരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ലാവലിന്‍ കേസില്‍ വിചാരണക്ക് അനുമതി നല്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ടിലെ പൊതുവായ സമീപനം തന്നെയാണ് കേന്ദ്ര കമ്മിറ്റിയും കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടിന്റെ സത്തയെന്തെന്ന് മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി ആരംഭിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ തള്ളാന്‍ പോവുകയാണെന്ന് വാര്‍ത്ത ചമച്ചു. എന്നാല്‍, ചിലര്‍ പ്രവചിച്ചത് പോലെ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുന്ന നിലപാടല്ല കേന്ദ്ര കമ്മിറ്റി എടുത്തത്.
ദൌര്ബല്യങ്ങള് സംഭവിച്ചാല്‍ അത് തുറന്ന് പറയുന്ന സമീപനമാണ് എല്ലാക്കാലത്തും പാര്‍ട്ടി പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ ഗൌരവത്തോടെയാണ് പാര്‍ട്ടി എടുക്കുന്നത്. അത് സംബന്ധിച്ച് ഒരു മറയുമില്ലാതെയാണ് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. കനത്ത പരാജയമാണ് ഈ തെരഞ്ഞെടുപ്പിലേറ്റത്. കൂടെയുണ്ടാിരുന്ന ചിലര്‍ മുന്നണിയില്‍ നിന്ന് അകന്നെന്ന് തന്നെയാണ് കാണുന്നത്. ഇതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തും. അതിന്റെ ഭാഗമായി അകന്നുപോയ ജനവിഭാഗത്തെ അടുപ്പിക്കാനുള്ള വഴികള്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യും. ക്രൈസ്തവ വിഭാഗത്തിലെ സ്വാധീന ശക്തിയുള്ള ഒരു കൂട്ടരാണ് പാര്‍ട്ടിക്കെതിരെ ശക്തമായ നിലപാട് എടുത്തത്. എന്താണ് പ്രശ്നമെന്ന് അവരുമായി ചര്‍ച്ച ചെയ്യും. മതന്യൂനപക്ഷങ്ങള്‍ എന്ത് സമീപനം സ്വീകരിച്ചാലും അവര്‍ക്കെതിരായ ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവില്ല. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഇഷ്ടപ്പെടാത്ത കാര്യമുണ്ടായിട്ടുണ്ടെങ്കില്‍ അതും തിരുത്തും. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
(വെറും മേനിപറച്ചില്‍. തിരുത്തേണ്ടത് പ്രധാനമായും പിണറായിയും സംഘവുമാണ്. അവരതിന്ന് തയ്യാറാകുമോ ?.

കട്ടവനെ പിടിച്ചാല്‍ , പാര്‍ട്ടി നേതാക്കന്മാരുടെ താന്തോണിത്തരങളെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കാമാണെന്ന പ്രചരണം വിലപ്പോവില്ല.

വി എസ്സിനെ മാറ്റിയാല്‍ തീരുന്നതാണോ പാര്‍ട്ടിയിലെ ഇന്നത്തെ ഗുരുതരാവസ്ഥ.
സംസ്ഥാന കമ്മറ്റികളിലും സിക്രട്ടറിയേറ്റിലും വെറും ഏറാന്മൂളികളെ വെച്ചാല്‍ പാര്‍ട്ടിയുടെ ദുസ്ഥിതിക്ക് പരിഹാരമാകുമോ ?
ജയവിജയന്മാരുടെ ഗുണ്ടായിസം കൊണ്ട് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരെ അകത്താനല്ലാതെ അടുപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് വിവരക്കേടല്ലേ ?
കേരളത്തിലെ സി.പി.എമ്മിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ അടുത്തമാസം ആദ്യവാരം പൊളിറ്റ്ബ്യൂറോ ചേരുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. ഇ.എം.എസ്സിന്റെ ജന്മനാട്ടില് വന്ന് ഏതാനും ദിവസം മുമ്പ് അദ്ദേഹം മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും ഭരണതലത്തിലും തിരുത്തലുകള്‍ വരുത്തുമെന്ന്.
സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും പാര്‍ട്ടിയിലും ഭരണതലത്തിലും വന്ന തെറ്റുകള്‍ തിരുത്തുന്നതും ഒന്നുതന്നെയാണോ? അഥവാ സി.പി.എമ്മിലെ സംഘടനാ പ്രശ്നങ്ങള്‍ തന്നെയാണോ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും തെറ്റുകളായി കണ്ട്, ജനങ്ങള്‍ അകന്നു പോകാനും ഇടതുമുന്നണിയെ തോല്‍പ്പിക്കാനും ഇടയാക്കിയത്. അങ്ങനെയൊരു വിലയിരുത്തല്‍ കേരളത്തിലെ സി.പി.എം. നേതൃത്വം നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാകുന്നു.
സി.പി.എം. കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെയും പറയുന്നുണ്ട്: ''വ്യത്യസ്തമായ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ വിവിധവിഭാഗം ജനങ്ങളുമായി പശ്ചിമബംഗാള്‍, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അടിയന്തരമായി ബന്ധം പുനഃസ്ഥാപിക്കണം. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റുകള് അടിയന്തരനടപടികള്‍ എടുക്കണം.'' സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ, സ്വാഭാവികമായും യാന്ത്രികമായി പരിഹരിക്കപ്പെടുന്നതാണോ ഈ രണ്ടു പ്രശ്നങ്ങളും?
ചുരുങ്ങിയത് കേരളത്തിന്റെ കാര്യത്തിലെങ്കിലും എന്താണ് അവസ്ഥ എന്ന് പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിയാകെ പാഠം ഉള്‍ക്കൊള്ളണമെന്ന് നിര്‍ദേശിക്കുമ്പോഴും ജനവിധി പുറത്തുവന്നതിനുശേഷവും കൂടുതല്‍ അറപ്പും വെറുപ്പും ജനങ്ങളിലുണ്ടാക്കുന്ന സംഭവ പരമ്പരകളാണ് കേരളത്തില്‍ തുടരുന്നത്. ലാവലിന്‍ പ്രശ്നത്തില്‍ ബന്ദും അക്രമവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നടപടികള്‍, ഗവര്‍ണര്‍ക്കെതിരായ, ജനപിന്തുണ ലഭിക്കാതെ പോയ സമരരൂപങ്ങള്‍, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നെന്ന് വ്യക്തമാക്കുന്ന മന്ത്രിമാരുടെ നടപടികള്‍, നിയമസഭയുടെ സ്തംഭനം, പാര്‍ട്ടിക്കകത്തെ ശത്രുവും വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും ലഘുലേഖകളും മുഖ്യമന്ത്രിയെ നീക്കണമെന്ന കേന്ദ്രകമ്മിറ്റിവരെയുള്ള ആവശ്യം.
ബൂര്‍ഷ്വാ പാര്‍ലമെന്ററിസത്തിനു പകരം തൊഴിലാളി വര്‍ഗത്തിന്റെതായ വിപ്ലവ പാര്‍ലമെന്ററിസം അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍, നക്സല്‍ തീവ്രവാദമുയര്‍ന്നപ്പോള്‍, ബദല്‍ രേഖാ പ്രശ്നത്തില്‍ എം.വി.ആറിനെപ്പോലുള്ളവരെ പുറത്തു കളഞ്ഞപ്പോള്‍ എല്ലാം അങ്ങനെയാണ് പാര്‍ട്ടി ജനങ്ങളോട് പറഞ്ഞത്. ജനകോടികള്‍ നടത്തുന്ന വിവിധ സമരരൂപങ്ങളിലൊന്നായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ കണ്ടപാര്‍ട്ടി, പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രം ഇപ്പോള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററിസമായി. അവിടെ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും പരസ്പരം മുഖ്യശത്രുക്കളും. എന്തൊരു കാഴ്ച.
1963 ഫിബ്രവരിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അവസ്ഥയെക്കുറിച്ച് നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇ.എം.എസ്. സമര്‍പ്പിച്ച ചരിത്രപ്രസിദ്ധമായ ഒരു രേഖയുണ്ട്. ഒരുവര്‍ഷം കഴിഞ്ഞ് രൂപംകൊണ്ട സി.പി.എമ്മിന്റെ അടിസ്ഥാന സംഘടനാ രേഖകളില്‍ ഒന്നായി തീര്‍ന്ന അതില്‍ പറയുന്നത് പ്രവചന സ്വഭാവത്തോടെ ഇങ്ങനെ വായിക്കാം:
''പാര്‍ട്ടി നേതൃത്വത്തിന് പറ്റിയ രാഷ്ട്രീയമായ അബദ്ധംപോലെ തന്നെ ഗൗരവം നിറഞ്ഞതാണ് നാഷണല്‍ കൗണ്‍സില്‍ പ്രമേയത്തിന് പിന്തുണ നല്കിയവര് കൈക്കൊണ്ടതായ ഭിന്നിപ്പു വിളിച്ചുവരുത്തുന്ന സംഘടനാപരമായ തീരുമാനം. തങ്ങളുമായി വിയോജിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് അധിക്ഷേപിച്ചതും അവര്‍ക്കെതിരായി കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതും. രാഷ്ട്രീയമായ തെറ്റ് കുറച്ച് കാലത്തിനുശേഷം തിരുത്തുവാന്‍ സാധിച്ചേക്കാം. തത്കാലം ന്യൂനപക്ഷമായവര്‍ക്കെതിരായി ഇത്തരത്തിലുള്ള ഒരു സമീപനം സ്വീകരിക്കുന്നതിന്റെ ഫലമായി പാര്‍ട്ടിയുടെ ഐക്യത്തിനുണ്ടാകുന്ന ഹാനിയും പാര്‍ട്ടിയോടുള്ള കൂറിനും വിശ്വാസത്തിനും വരുത്തുന്ന ഇളക്കവും പരിഹരിക്കുക അസാധ്യമായിരിക്കും. (ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തിരുത്തല്‍വാദവും വരട്ടുതത്ത്വവാദവും - പേജ് 105)
സി.പി.ഐ.യിലെ പ്രതിസന്ധിയില്‍ ഔദ്യോഗിക നയത്തെ അംഗീകരിക്കാത്തവര്‍ ചൈനീസ് പക്ഷപാതികളും രാജ്യദ്രോഹികളുമാണ് എന്ന നിലപാടാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം അന്ന് എടുത്തത്. ഇപ്പോഴാകട്ടെ ലാവലിന്‍ പ്രശ്നത്തില്‍ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്നവരും വഞ്ചകരുമാണെന്ന നിലപാടാണ് കേരളത്തില്‍ സി.പി.എം. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സത്യസന്ധമായി സമീപിച്ചാല്‍ പാര്‍ട്ടിയുടെ സംഘടനാനേതൃത്വം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വശത്ത് മുതിര്‍ന്ന പി.ബി. അംഗമായ വി.എസ്. അച്യുതാനന്ദനും മറുവശത്ത് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും തമ്മില്‍ ആരംഭിച്ച ഉള്‍പ്പാര്‍ട്ടി പോരിന്റെ ബാക്കിപത്രമാണിതെന്ന് കാണാം. അതാകട്ടെ രണ്ടു പേരും ഉള്‍പ്പെട്ട പാര്‍ട്ടിയിലെ ഒരു വിഭാഗം ഒന്നര പതിറ്റാണ്ടു മുമ്പ് കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ തുടക്കമിട്ടതും മൂന്നുവര്‍ഷം കഴിഞ്ഞ് പാലക്കാട് സമ്മേളനത്തില്‍ ലക്ഷ്യം കണ്ടതിന്റെ പര്യവസാനവും. ഇതിന്റെ തുടര്‍ച്ചയായാണ് നിയമസഭാ പ്രവര്‍ത്തനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദന് തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനഭിമതനായത്. മുഖ്യമന്ത്രിയായപ്പോഴാകട്ടെ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ ശത്രുതയും നിസ്സഹകരണവും നേരിടേണ്ടിവന്നത്. ഇപ്പോള്‍ ഭരണം പോലും പ്രതിസന്ധിയിലായത്.
രാഷ്ട്രീയത്തിനും സിദ്ധാന്തത്തിനുമപ്പുറം വ്യക്തിവിരോധത്തിലും ഉന്മൂലനത്തിലും അധിഷ്ഠിതമായ ഉള്‍പ്പാര്‍ട്ടി സമരത്തിലൂടെയാണ് കേരളത്തിലെ സി.പി.എം. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി കടന്നുപോയത്. ലാവലിന്‍ പ്രശ്നത്തില്‍ നിയമത്തിന്റെ വഴിയേ പോകണമെന്ന വി.എസ്സിന്റെ നിലപാട് പാര്‍ട്ടിയിലെ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ശത്രുതാപരമായാണ് എതിര്‍വിഭാഗം സ്വീകരിച്ചത്. യു.ഡി.എഫിനെയും സി.ബി.ഐ.യെയും രംഗത്തിറക്കിയതും ആയുധം നല്കിയതുമൊക്കെ മുഖ്യമന്ത്രിയുടെ ഒടുങ്ങാത്ത പകയുടെ ഭാഗമാണെന്നാണവര്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പ്രോസിക്യൂഷന് അനുമതി കാര്യത്തിലും ഗവര്‍ണറുടെ തീരുമാനത്തിലും എടുത്ത നിലപാടുകള്‍ അതിന്റെ തുടര്‍ച്ചയാണെന്നും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഇതുപോലെ അവസരങ്ങളും ആയുധങ്ങളും ഉപയോഗപ്പെടുത്തിയവര്‍ പരസ്പരം അങ്ങനെ കരുതുന്നത് സ്വാഭാവികം. സി.പി.എം. നേതൃത്വത്തിന്റെ വൈര്യനിര്യാതന ബുദ്ധിക്ക് ഇരയായ നിരവധി നേതാക്കളും ആയിരക്കണക്കില്‍ പ്രവര്‍ത്തകരും അതിന്റെ ദുരന്തം പേറിയ പതിനായിരക്കണക്കായ കുടുംബങ്ങളും ഇരുപക്ഷത്തെയും നേതാക്കളുടെ 'തത്ത്വാധിഷ്ഠിത' നിലപാടുകളെ അവിശ്വസിച്ചുപോയാല്‍ അത്ഭുതമില്ല.
ഒരു യഥാര്‍ഥ തൊഴിലാളിവര്‍ഗപാര്‍ട്ടിക്ക് സംഘടന മാത്രം പോരാ. ആശയവും രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്ന യോജിച്ച രാഷ്ട്രീയ നയവും കൂടിവേണം. ലാവലിന്‍ പ്രശ്നമായാലും മൂന്നാര്‍, മിച്ചഭൂമി തുടങ്ങിയ ഭരണപ്രശ്നങ്ങളായാലും അത് അനിവാര്യമാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ പ്രയോഗവത്കരിച്ച് ഇ.എം.എസ്. കാട്ടിത്തന്ന പാതയിലൂടെ മുന്നോട്ടുപോകുമെന്ന് പറയുന്ന പ്രകാശ് കാരാട്ടിന്റെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഇ.എം.എസ്. പറഞ്ഞതെന്ത് എന്ന് ഒരുനിമിഷം ചിന്തിക്കണം: ''അന്യവര്‍ഗ ചിന്താഗതികളെ ഒരു ആശയഗതി എന്ന നിലയ്ക്ക് നാം എതിര്‍ത്ത് പരാജയപ്പെടുത്തുന്നില്ല. അവയുടെ വര്‍ഗാടിസ്ഥാനവും അവ ആശയപരമായും രാഷ്ട്രീയമായും പ്രകടിതമാകുന്ന രൂപവും പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാറില്ല. ഈ സഖാവിന്റെയോ ആ സഖാവിന്റെയോ മേല്‍ അന്യവര്‍ഗ ചിന്താഗതിയുടെ മുദ്രകുത്തുന്നു. ഇതിന്റെ ഫലമായി ഒരുവശത്ത് ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളുടെ സാരാംശം മൂടിവെക്കപ്പെടുന്നു. മറുവശത്ത് ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ക്രമേണ വ്യക്തമായ ഗ്രൂപ്പുകളായി പാര്‍ട്ടിക്കകത്ത് ധ്രുവീകരിക്കപ്പെടുന്നു.''
ഗ്രൂപ്പിസം വിഭാഗീയതയായി ഘനീഭവിച്ച ഒരു സംഘടനാരൂപമായാണ് സി.പി.എം. ഇപ്പോള്‍ കേരളത്തില്‍ നിലക്കൊള്ളുന്നത്. ആഗോളീകരണവും നവ ഉദാരനയങ്ങളും ആശയങ്ങളെയും നയങ്ങളെയും വിഴുങ്ങുന്നു. അതുകൊണ്ടുതന്നെ അതു തുരന്ന് വര്‍ഗപരമായ വിശകലനത്തോടെ ആശയ-രാഷ്ട്രീയ വ്യക്തതയോടെ തെറ്റുകളുടെ കരിമ്പാറകള്‍ക്കപ്പുറം പ്രശ്നങ്ങളെ സമീപിക്കാന്‍ കേന്ദ്രനേതൃത്വം തുനിഞ്ഞാലേ യഥാര്‍ഥ തെറ്റുതിരുത്തലിലേക്ക് കടക്കാനാകൂ. ലാവലിന്‍ കരാര്‍ പ്രശ്നത്തില്‍ പോലും ഇതാണ് യഥാര്‍ഥ പ്രശ്നം. ഇക്കാര്യത്തില്‍ കഴിഞ്ഞകാലങ്ങളില്‍ കേന്ദ്രനേതൃത്വത്തിന് പറ്റിയ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി കാണാന്‍ അവര്‍കൂടി തയ്യാറായാലേ ആ പ്രക്രിയ യാഥാര്‍ഥ്യമാകൂ. അല്ലെങ്കില്‍ തെറ്റുതിരുത്തലിന്റെ പേരില്‍ നടക്കുന്നത് യാഥാര്‍ഥ്യങ്ങളെല്ലാം മൂടിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് മാത്രമാകും.
മറ്റൊന്നു കൂടി. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പേരില്‍ ലെനിനിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് വ്യവസ്ഥയും തകര്‍ന്നുപോയതിന്റെ ചരിത്രപാഠങ്ങള്‍ സി.പി.എം. വിസ്മരിക്കുന്നു. ഈ തെറ്റുകള്‍ പ്രാഥമികമായി പരിശോധിച്ച 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച തിരുത്തല്‍ പ്രക്രിയ-നേതൃത്വത്തില്‍ നിന്ന് സ്വതന്ത്രമായ കണ്ട്രോള് കമ്മീഷന് എന്നതടക്കം- സി.പി.എം. നേതൃത്വം പിന്നീട് ലംഘിച്ചു. അഴിമതി, സ്വജനപക്ഷപാതം, ഉദ്യോഗസ്ഥ മേധാവിത്വം തുടങ്ങിയ അന്യവര്‍ഗ പ്രവണതകളോട് ആശയപരമായി എതിരിടാന്‍ പാര്‍ട്ടിയുടെ സൃഷ്ടിപരമായ വളര്‍ച്ചയ്ക്കുള്ള ജീവനം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം മാത്രമാണെന്ന് സി.പി.എം. കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കേന്ദ്രീകരണത്തിന്റെ പേരില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചവിട്ടിമെതിച്ചാല്‍ പാര്‍ട്ടി ബഹുജനങ്ങളില്‍ നിന്നും അണികള്‍ നേതൃത്വത്തില്‍ നിന്നും അകലുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ സി.പി.എം. നേരിടുന്നത്.
പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്മെന്റുകള് നവഉദാരീകരണ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ ആവിഷ്കരിക്കണമെന്ന് 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ നന്ദിഗ്രാം തൊട്ട് പി.ഡി.പി.യും ക്രിസ്ത്യന്‍ പള്ളിവരെയുമുള്ള കാരണങ്ങള്‍ എടുത്തുപറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ എന്തു സംഭവിച്ചു എന്ന് പറയുന്നില്ല. സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ക്ക് മുമ്പ് തന്നെ 'മന്ത്ലി റിവ്യു'വിലും 'ഇ.പി.ഡബ്ല്യൂ'വിലും വന്ന തിരഞ്ഞെടുപ്പ് വിശകലനത്തില്‍ ദീപാങ്കര്‍ബസു ഇക്കാര്യം ആധികാരികമായി ചൂണ്ടിക്കാട്ടുന്നുണ്ട്:
കേരളത്തിലെയും പശ്ചിമബംഗാളിലെയും സോഷ്യല്‍ ഡമോക്രാറ്റ് ഗവണ്മെന്റുകള് ഏതാനും വര്‍ഷങ്ങളായി ഏറെ കൈനീട്ടി വാങ്ങിയതും ദത്തെടുത്തതും ശക്തിയായി നടപ്പാക്കിയതും നവ-ഉദാരസാമ്പത്തിക നയങ്ങളാണ്. വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റെയും പേരില്‍. അതുകൊണ്ട് നാം കണ്ടത് ഒരു വിരോധാഭാസത്തിന്റെ സ്ഥിതിവിശേഷമാണ്. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന നവ-ഉദാരനയങ്ങളെ ദുര്‍ബലമാണെങ്കില്‍ പോലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എതിര്‍ക്കുക. അതേസമയം തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ അതേ തരം നയങ്ങളെ അക്രമാസക്തമായി നടപ്പാക്കുക. ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ഈ ഇരട്ടത്താപ്പിനും കപടനാട്യത്തിനുമുള്ള തിരിച്ചടിയാണ് കേരളത്തിലും പശ്ചിമബംഗാളിലും ലഭിച്ചതെന്ന് മനസ്സിലാക്കണം. പരാജയത്തിന് വേറെയും കാരണങ്ങളുണ്ടെങ്കിലും നവ-ഉദാരീകരണനയങ്ങളെ വലിയ തോതില്‍ ജനങ്ങള്‍ തിരസ്ക്കരിച്ചു.
ചുരുക്കത്തില്‍, സി.പി.എം. തെറ്റുതിരുത്തുകയാണോ, ഒത്തുതീര്‍പ്പില്‍ തത്കാലം കാര്യങ്ങള്‍ ഒതുക്കുകയാണോ? ആദ്യത്തേതാണെങ്കില്‍ ആഴത്തിലുള്ള ഒരു ദീര്‍ഘകാല പ്രക്രിയയ്ക്ക് സത്യസന്ധമായും ആശയപരമായും രാഷ്ട്രീയമായും തുടക്കമിടണം. അല്ലെങ്കില്‍ വ്യക്തികളില്‍ കേന്ദ്രീകരിച്ച് ചിലത് കാട്ടിക്കൂട്ടാം. അതിന് ജനവിശ്വാസം പോകട്ടെ അണികളുടെ വിശ്വാസം പോലും ആര്ജിക്കാനാവില്ല. രാഷ്ട്രീയ സംഘടനാ പ്രതിസന്ധികള്‍ തുടര്‍ന്നും മൂര്‍ച്ഛിക്കും.

പിണറായി വാടകക്ക് എടുത്തവര്‍ അച്ചുതാനന്ദനെ അധിക്ഷേപിക്കുന്നു.

പിണറായിയെ ഗുണ്ടയായും അക്രമ രാഷ്ട്രീയക്കാരനായും സംസ്കാരമില്ലാത്തവനായും ചിത്രീകരിച്ചിരുന്ന മാധവന്‍കുട്ടിക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി പുകഴ്ത്താനേറെയുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ആചാര്യന്മാരിലൊരാളായ വി എസ് അച്യുതാനന്ദനെ ചാനല്‍ ചര്‍ച്ചകളില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു. മാധവന്‍കുട്ടിയും പിണറായിയും പിന്നെ മലയാളികളുടെ മനുഷ്യാവകാശങ്ങളും
പി പി മഹേഷ് കുമാര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിശേഷിച്ച് സി പി ഐ (എം) ന് ഉണ്ടായ കനത്ത തോല്‍വിക്ക്, വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്. ഇടതുപാര്‍ട്ടികളുടെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂടിവയ്ക്കാനും വാക്ധോരണിയിലൂടെ അവ ന്യായീകരിക്കാനും ആണ് തോല്‍വിയ്ക്ക് ശേഷവും സി പി ഐ എം ശ്രമിക്കുന്നത്. ബൂര്‍ഷ്വാസി ഒരിക്കലും തെറ്റ് ഏറ്റുപറയുന്ന പ്രകൃതക്കാരല്ല. അതുപോലെയല്ലല്ലോ കമ്മ്യൂണിസ്റ്റുകാര്‍. വിമര്‍ശനത്തില്‍ അസഹിഷ്ണുതകാട്ടാതെ തോല്‍വിയുടെ കാരണങ്ങള്‍ നിഷ്പക്ഷമായി പരിശോധിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ലാവലിന്‍ പ്രശ്നം പരസ്യമായും വ്യാപകമായും എല്ലാ പാര്‍ട്ടികളും ഉയര്‍ത്തികാട്ടിയ ഒരു വിവാദപ്രശ്നമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരം പിണറായി വിജയന് നേരിടാന്‍ സന്നദ്ധത കാട്ടിയിരുന്നുവെങ്കില്‍, അതു പാര്‍ട്ടിയുടെയും പിണറായിയുടെതന്നെയും യശസ്സ് കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളില്‍ നിന്നും അനുകമ്പ നേടാനും കഴിയുമായിരുന്നു. സദുദ്ദേശ്യപരമായി, വി എസ് ഇക്കാര്യത്തില്‍ എടുത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടിനെതിരെ, പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ച് വി എസ്സിനെതിരെ തിരിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം ചെയ്തത്. കൃഷിഭൂമി കുത്തക വ്യവസായികള്‍ക്ക് നല്കി കര്‍ഷകത്തൊഴിലാളികളെ ഭൂരഹിതരാക്കിയതുപോലെയുള്ള നീക്കങ്ങളാണ് ബംഗാളില്‍ പ്രതികൂലമാക്കിയതെങ്കില്‍, മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുവാന്‍ മൂന്നാറിലും മറ്റും എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ തുരങ്കം വയ്ക്കാന്‍ ഇടതുപാര്‍ട്ടിക്കുള്ളിലും ചതിയന്മാര് ഉണ്ടായി എന്നത് കേരളത്തില്‍ തിരിച്ചടിക്കുകാരണമായി.ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താന്‍ പിന്തിരിപ്പന് ശക്തികള്‍ നടത്തിയ ഗൂഢനീക്കം മിച്ചഭൂമി വിതരണത്തെ തന്നെ മൊത്തത്തില്‍ തകര്‍ക്കുകയുണ്ടായി. ഇത് ഭൂരഹിതരില്‍ വ്യാപകമായ അസംതൃപ്തി ആളിപ്പടര്‍ത്താന്‍ ഇടയാക്കി. കാര്‍ഷിക മേഖലയെ കയ്യടക്കാനുള്ള സ്വത്തുടമാവര്‍ഗ്ഗത്തിന്റെ ശാക്തീകരണത്തെ തടയാന്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കായില്ല. ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനത്തെ തകര്‍ത്തുകൊണ്ട്, മദനിയുമായി വേദി പങ്കിട്ടു കൊണ്ടുള്ള പി ഡി പി ബന്ധവും നാലുപതിറ്റാണ്ടുകളായി ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന ജനതാദളിനെ അകറ്റിയതും തോല്‍വി ക്ഷണിച്ചുവരുത്തി.മറ്റൊന്ന്, പാര്‍ട്ടിയും ഭരണവും രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നിലകൊണ്ടതുമൂലം, സര്‍ക്കാരിന്റെ ജനപക്ഷനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വര്‍ഗ്ഗബഹുജനസംഘടനകള്‍ മൊത്തത്തില്‍ തയ്യാറായില്ല. ലാവലിന്‍ അഴിമതി ചൂണ്ടിക്കാട്ടിയും അതുമുതലെടുത്തുകൊണ്ടും ഉദ്യോഗസ്ഥദുഷ്പ്രഭുക്കള്‍ കാട്ടിയ അഴിമതികള്‍ക്കുനേരെ കണ്ണടക്കേണ്ടിവന്നു. എല്‍ ഡി എഫിനെ അധികാരത്തിലേറ്റിയ അവശവിഭാഗങ്ങളെ അകറ്റിനിറുത്താന്‍ ഗര്‍വ്വിഷ്ടരായിത്തീര്‍ന്ന മന്ത്രിമാര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴില്‍ ഉള്ള എല്ലാ സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കുന്നതിനിടയില്‍ ഇടതുപക്ഷ മന്ത്രിമാര്‍ സുഖസുഷുപ്തിയിലാണ്ടുപോയി.ബൂര്‍ഷ്വാഭരണകൂടത്തിന്റെ അലകും പിടിയും മാറ്റാതെ ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായിനടപ്പിലാക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ഇതിനെല്ലാം എളുപ്പവഴി സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തുകയാണെന്ന മന്ത്രി സുധാകരന്റെ ജല്പനങ്ങളും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഭൂമാഫിയാ, മണല്‍മാഫിയാ, കുഴല്‍പ്പണമാഫിയാ, ലോട്ടറി മാഫിയാ തുടങ്ങിയ ദുഷ്ടശക്തികള്‍ അരങ്ങുതകര്‍ത്തതിനെ നിയന്ത്രിക്കാന്‍ ഭരണത്തിനായില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്ത മാര്‍ട്ടിന്റെ ലോട്ടറി മാഫിയയെയും വെല്ലുന്ന തരത്തില്‍ കണ്ണൂരിലെ മഞ്ജൂലോട്ടറി എന്ന കോര്‍പറേറ്റ് സ്ഥാപനം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ലോട്ടറിവകുപ്പ് അറിഞ്ഞോ അറിയാതെയോ നടത്തിയത്. ഇടതുപക്ഷത്തിന്റെ പരാജയകാരണങ്ങളില്‍ ഏറ്റവും പ്രധാനമായത് ഇടതുപക്ഷപ്രസ്ഥാനം കാര്‍ഷികമേഖലയില്‍ ലക്ഷക്കണക്കായ കാര്‍ഷികത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ വരുത്തിയ വീഴ്ചയാണ്. ഈ വന്‍വീഴ്ചയിലേയ്ക്കുള്ള പതനം, തെരഞ്ഞെടുപ്പുകാലത്തിന്റെ മാത്രമുള്ള സംഭാവനയല്ല. ഭൂപ്രഭുത്വത്തിന്റെ കൊടിയ ചൂഷണത്തിന് വിധേയരാക്കി അടിച്ചമര്‍ത്തപ്പെട്ട അടിയാളരുടെ ഇരുണ്ട ഭൂമികയായിരുന്നു പണ്ട് കാര്‍ഷികമേഖല. ഈ ചൂഷിതരെ മോചിപ്പിക്കാന്‍ 40 കളില്‍ കാര്‍ഷികവിപ്ലവത്തിന്റെ കാഹളധ്വനിമുഴക്കി ആദ്യം കുട്ടനാട്ടില്‍ ധീരതയോടെ ചുവടുവെച്ചത് വി എസ് അച്യുതാനന്ദന് ആയിരുന്നു. വിരലിലെണ്ണാവുന്ന നേതാക്കളായിരുന്നു കാര്‍ഷികമേഖലയില്‍ ഒപ്പമുണ്ടായിരുന്നത്. ക്ലേശകരമെന്ന് കരുതി ഉപേക്ഷിച്ച ആ ഇരുണ്ട ഭൂമിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ കര്‍ഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതിന്റെ ഫലമാണ്, പിന്നീട് ഭൂപരിഷ്കരണ നിയമത്തിലേക്ക് എത്തിച്ചത്. ആ പരിവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറ സൃഷ്ടിച്ചത്. പിന്നീട് ആ നയം ഉപേക്ഷിച്ചതിന് ഉത്തരവാദികള്‍ നവലിബറലിസത്തിന്റെ വക്താക്കളാണ്.കര്‍ഷകത്തൊഴിലാളികള്‍ അജയ്യ ശക്തിയായി പ്രത്യേകം സംഘടിച്ചത് ഇടതുപക്ഷത്തെ ബലപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്ന് നെല്‍പ്പാടങ്ങള്‍ ഇല്ലാതാക്കി അവരുടെ അസ്തിത്വത്തെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് സ്വത്തുടമാവര്‍ഗ്ഗം ഏര്‍പ്പെട്ടത്. ബംഗാളില്‍ വ്യവസായ ഭീമന്മാര്ക്ക് കൃഷി നിലങ്ങള്‍ കാഴ്ചവെക്കാന്‍ നെല്‍പ്പാടങ്ങള്‍ തുടച്ചുമാറ്റുന്നതിനെതിരെ കര്‍ഷകത്തൊഴിലാളി നടത്തിയ പ്രതിഷേധമാണ് അവിടെ ഇടതുപക്ഷത്തിനുണ്ടായ തോല്‍വിക്കു ഒരു കാരണം. ഇതുതന്നെയാണ് വ്യാപകമായി കേരളത്തിലും, സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തെ വോട്ടുചെയ്തു വിജയിപ്പിച്ചുപോന്ന കര്‍ഷകത്തൊഴിലാളികളെ ശിഥിലീകരിക്കാന്‍ കൃഷിയിടങ്ങള്‍ ഭൂമാഫിയായും കുത്തകമുതലാളിമാരും ചേര്‍ന്ന് കയ്യടക്കിയിട്ടും വിപ്ലവപ്രസ്ഥാനങ്ങള്‍ കണ്ണടക്കല് നയം തുടര്‍ന്നുപോന്നു. 1979 ല്‍ 8.5 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ ഇന്നത് 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. അവശേഷിക്കുന്നതുപോലും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ആപല്‍ക്കരമായ നീക്കങ്ങളിലാണ് ഭൂവുടമാ വര്‍ഗ്ഗം ഏര്‍പ്പെട്ടിരിക്കുന്നത്. സംരക്ഷണനിയമം ഉണ്ടെങ്കിലും. കൃഷി നഷ്ടമാണെന്നും തൊഴിലാളികളെ കിട്ടുന്നില്ല എന്നുമുള്ള നുണകള്‍ പ്രചരിപ്പിച്ചാണ് സംരക്ഷണനിയമത്തെ അവര്‍ എതിര്‍ക്കുന്നത്. ഈ കയ്യേറ്റംമൂലം തൊഴിലിനും ഉറപ്പില്ലാതായിത്തീര്‍ന്നു. വിപ്ലവപ്രസ്ഥാനത്തില്‍ അവര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസവും ഇല്ലാതായി. ബംഗാളിലായാലും കേരളത്തിലായാലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വോട്ടുചോര്‍ച്ച ലക്ഷക്കണക്കിനാണ്. അതുകൊണ്ട് വ്യാവസായികാവശ്യത്തിനെന്ന വ്യാജേന കൃഷിനിലങ്ങള്‍ വ്യാപകമായി കയ്യേറി സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെയ്ക്കാതെ ദേശീയാടിസ്ഥാനത്തില്‍ കര്‍ഷകത്തൊഴിലാളികളെ സ്വതന്ത്രരായി സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍ കേരളവും പടിഞ്ഞാറന്‍ ബംഗാളും പങ്കുചേരണം. ഇതിന്റെ അഭാവമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് മറ്റൊരു അടിസ്ഥാന കാരണം. മറ്റൊന്ന് അധഃസ്ഥിതവര്‍ഗ്ഗമോചനമെന്ന വിപ്ലവകരമായ കടമ ഉപേക്ഷിച്ചതാണ്.

അഴിമതിക്കാരനായ പിബി അംഗത്തെ ശിക്ഷിക്കുകയെന്നത് ചൈനീസ് നയം, രക്ഷിക്കുകയെന്നത് ഇന്ത്യന്‍ നയം, രണ്ടും കമ്മ്യുണീസ്റ്റ് പാര്‍ട്ടി.

എത്ര ഉന്നതനായാലും അഴിമതിയുടെ കറപുരണ്ടാല്‍ പാര്‍ട്ടിക്കു പുറത്താണെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം ശരിവച്ചുകൊണ്ടു ചൈനയില്‍ മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗത്തെ കോടതി കഠിനതടവിനു ശിക്ഷിച്ചതു ശ്രദ്ധേയമാകുന്നു. അഴിമതി ആരോപണ വിധേയനായ ചെന്‍ ലിയാന്‍യുവിനാണ് ടിയാന്‍ജിന്‍ കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
ഒരുപതിറ്റാണ്ടിലേറെയായി പി.ബി അംഗമായ ചെന്‍ ലിയാന്‍യുവിനെ നിയമത്തിന്റെ വഴിക്കു വിടാനാണ് ചൈനീസ് കമ്യൂണിസ്റ്റു നേതൃത്വം ശ്രമിച്ചത്. ലാവ്ലിന് കേസിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് ഇതിനെ കാണുന്നത്.
എല്ലാറ്റിനും ചൈനയെ മാതൃകയാക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം അഴിമതിക്കാരായ സ്വന്തം നേതാക്കളെ ചൈന എങ്ങനെ നേരിടുന്നുവെന്നു കണ്ടു പഠിക്കട്ടെ.പെന്ഷന് ഫണ്ടില്‍ നിന്നു വകമാറ്റി 400 ദശലക്ഷം യു.എസ് ഡോളര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ടോള്‍ റോഡ് പ്രോജക്ടുകളിലും നിക്ഷേപിച്ച കുറ്റത്തിനാണ് ചെന്‍ ലിയാന്‍യുവിനെ പാര്‍ട്ടി പുറത്താക്കിയത്. ആരോപണം ശരിവച്ച ടിയാന്‍ജിന്‍ പീപ്പിള്‍സ് കോര്‍ട്ടാണ് ചെന്‍ ലിയാന്‍യുവിന് ജയില്‍വാസം വിധിച്ചത്.ചൈനയുടെ 24 അംഗ പൊളിറ്റ് ബ്യൂറോയിലെ കരുത്തനായ നേതാവാണ് അഴിമതിയാരോപണത്തെത്തുടര്‍ന്ന് നിയമത്തിനു വിധേയനായതെന്നതു ശ്രദ്ധേയം.
സാമ്പത്തിക ക്രമക്കേടിനു വധശിക്ഷ നല്‍കാതിരുന്നത് 61 കാരനായ ഈ കമ്യൂണിസ്റ്റു നേതാവിന്റെ പ്രായം പരിഗണിച്ചാണെന്നു കോടതി വ്യക്തമാക്കി.ചൈനയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന ഷാങ്ങ്ഹായിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചെന്‍ 2001 മുതല്‍ മൂന്നുകൊല്ലം ഷാങ്ങ്ഹായി മേയറായും പ്രവര്‍ത്തിച്ചു. രാജ്യത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കു കിട്ടാവുന്ന ഏറ്റവും സ്വാധീനശേഷിയുള്ള തസ്തികയാണിത്.
അഴിമതിക്കു ചെന്‍ കൂട്ടുപിടിച്ച 25 ലോക്കല്‍ ഓഫീസര്‍മാരും അറസ്റ്റിലായി. പാര്‍ട്ടിയില്‍ തനിക്കുണ്ടായിരുന്ന സ്വാധീനം മുതലാക്കി 2004 ല്‍ സാമൂഹിക സുരക്ഷാ ഫണ്ടില്‍ നിന്ന് 120 ദശലക്ഷം യു.എസ് ഡോളര്‍ സ്വകാര്യ കമ്പനിയിലേക്കു പി.ബി അംഗം വഴിമാറ്റി. ഇതിനു പുറമേ വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി 3,40,000 യു.എസ് ഡോളറിലേറെ കൈക്കൂലിയായി കൈപ്പറ്റി.
റിയല്‍ എസ്റ്റേറ്റ് ബിസിനസിന് സഹോദരനു ഭൂമി മറിച്ചുകൊടുത്തു, ലോക്കല്‍ ഫുട്ബോള്‍ ടീമില്‍ മകന് ഉയര്‍ന്ന തസ്തികയില്‍ ജോലി നേടിക്കൊടുത്തു, പുതിയ വീടു പണിതതിലെ ക്രമക്കേട് എന്നിങ്ങനെ 18 വര്‍ഷംകൊണ്ട് ചെന്‍ ചെയ്ത കുറ്റകൃത്യങ്ങളാണ് കോടതി കണ്ടെത്തിയത്. നടപടിയുടെ ഭാഗമായി സ്വത്തും കോടതി കണ്ടുകെട്ടി. 2004 ലെ ബീജിംഗ് ഒളിമ്പിക്സിനു നിര്‍മാണ ജോലികള്‍ ചെയ്തതിലെ അഴിമതിയുടെ പേരില്‍ മറ്റൊരു പി.ബി അംഗം പാര്‍ട്ടിക്കു പുറത്തായിട്ടുണ്ട്. ബീജിംഗിലെ വൈസ് മേയറായിരുന്ന ലിയു ഷിഹുവയെ കുറ്റാരോപിതനായതിന്റെ പേരില്‍ 2006 ലാണ് പാര്‍ട്ടി പുറത്താക്കിയത്.
രാജുപോള്‍

Monday, June 22, 2009
കൂട്ടുത്തരവാദിത്വം നഷ്ടമായാല്‍ ഗവര്‍ണര്‍ ഇടപെടണം
കൂട്ടുത്തരവാദിത്വം നഷ്ടമായാല്‍ ഗവര്‍ണര്‍ ഇടപെടണം -ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍-
മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന് തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട് പുതിയൊരു മന്ത്രിസഭ രൂപവത്കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള് ഇരയാവുക ബ്രിട്ടീഷ് പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായമാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനം മാതൃകയാക്കുന്നതെന്നതില്‍ തര്‍ക്കമില്ല. മന്ത്രിസഭയാണ് ഈ സംവിധാനത്തിന്റെ കേന്ദ്രബിന്ദു. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തില്‍ നിന്ന് വ്യത്യസ്തമാണത്. ഇംഗ്ലണ്ടില്‍ രാജ്ഞിയല്ല രാജ്യഭരണം നടത്തുന്നത്, മന്ത്രിസഭയാണ്. അതുപോലെ ഇന്ത്യയില്‍ രാഷ്ട്രപതിഭവനുപകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭരണം നടത്തുന്നു. മന്ത്രിസഭാ ഭരണസംവിധാനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്ന് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്വം അനിവാര്യമാണെന്നതാണ്. ഭരണഘടന പറയുന്നത് ഇങ്ങനെ: ഓരോ മന്ത്രിയും സ്വന്തം നിലയ്ക്ക് ഒരു സാമ്രാജ്യമല്ല, മന്ത്രിസഭയെന്ന കൂട്ടുസംവിധാനത്തിന്റെ ഭാഗം മാത്രമാണ്. കൂട്ടുത്തരവാദിത്വം ഏതെങ്കിലും അംഗം ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയുമായും ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുമായും ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്താം. ഭൂരിപക്ഷമില്ലെന്ന് വ്യക്തമായാല്‍ പാര്‍ലമെന്‍േറാ നിയമസഭയോ പുതിയൊരു മന്ത്രിസഭയെ തിരഞ്ഞെടുക്കുകയും വേണം. ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഇല്ലെങ്കില്‍ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും മാത്രമേ സഭയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളൂവെന്നും ഭരണം നടത്താന്‍ കഴിയുകയുള്ളൂവെന്നും വിശ്വാസം ജനിപ്പിക്കാന്‍ നടപടി വേണം. ഭരണഘടനയുടെ ആധാരശിലയുടെ ഭാഗംതന്നെയാണ് ഈ ബാധ്യത. കേരളത്തില്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനതലത്തില്‍ ഇപ്പോഴുള്ള പ്രതിസന്ധിയും കോലാഹലങ്ങളുമെല്ലാം ഭരണഘടനാപരമായി ഗവര്‍ണറുടെ ശ്രദ്ധ പതിയേണ്ടതാണ്. മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ അനിവാര്യമായ യോജിപ്പില്ലെന്ന് തിരിച്ചറിയുകയാണെങ്കില്‍ അതു പിരിച്ചുവിട്ട് പുതിയൊരു മന്ത്രിസഭ രൂപവത്കരിക്കണം. അതല്ലെങ്കില്‍ ഭരണനിര്‍വഹണത്തിനു പകരം ഭരണസ്തംഭനത്തിന്റെ അരാജകത്വത്തിനാവും നമ്മള് ഇരയാവുക. മന്ത്രിസഭയുടെ സമഗ്ര പ്രവര്‍ത്തന ബാധ്യതയെക്കുറിച്ച് ഭരണഘടനയുടെ 75 (3) അനുച്ഛേദത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്: ''മന്ത്രിസഭാംഗങ്ങള്‍ക്ക് ജനപ്രതിനിധിസഭയോട് കൂട്ടുത്തരവാദിത്വമുണ്ടാകേണ്ടതാണ്.'' മന്ത്രിമാര്‍ വേറിട്ടോ സ്വതന്ത്രമായോ പ്രവര്‍ത്തിക്കുകയും അധികാര പരിധി ലംഘിക്കുകയും ചെയ്താല്‍ ഭരണനിര്‍വഹണത്തിലെ താളപ്പിഴകള്‍ക്കും ആശയക്കുഴപ്പത്തിനും കാരണമാകും. സര്‍ക്കാറിന് കെട്ടുറപ്പും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട് പ്രതിജ്ഞാബദ്ധതയും അനിവാര്യം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം മന്ത്രിമാര്‍ ലംഘിച്ചുവെന്ന് രാഷ്ട്രപതിയോ ഗവര്‍ണറോ കണ്ടെത്തിയാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ 75 (2) അനുച്ഛേദം നിര്‍ദേശിക്കുന്ന വഴി പിന്തുടരാം. അസാധാരണ സാഹചര്യത്തില്‍ മാത്രമാണ് ഇതു പ്രയോഗിക്കപ്പെടാറ്. മന്ത്രിമാര്‍ തമ്മിലുള്ള ചേരിപ്പോരില്‍ 75 (3) അനുച്ഛേദം അപ്രസക്തമായിത്തീരുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. പ്രതിസന്ധിക്ക് ഉത്തരവാദി മുഖ്യമന്ത്രിതന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ 75 (3) അനുച്ഛേദപ്രകാരം അദ്ദേഹത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും അംഗത്തെ ക്ഷണിച്ച് സര്‍ക്കാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമിടയിലെ സമവാക്യത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗവര്‍ണര്‍ക്കും ജനപ്രതിനിധിസഭയ്ക്കുമിടയിലെ മധ്യവര്‍ത്തിയെന്ന നിലയിലാണ് അതിപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഷമേര്‍ഷിങ്ങിന്റെ കേസ് ചില ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. എഡ്വേര്‍ഡ് എട്ടാമന് ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ചതിനെതിരെ ജനപ്രതിനിധിസഭ ശക്തമായാണ് പ്രതികരിച്ചത്. അതേത്തുടര്‍ന്ന് അദ്ദേഹത്തിനു രാജിവെക്കേണ്ടിയും വന്നു. ബ്രിട്ടനില്‍ കിരീടധാരികളായ രാജകുടുംബാംഗങ്ങളുടെ വിവാഹബന്ധം പോലും മന്ത്രിസഭയാണ് നിയന്ത്രിച്ചിരുന്നത് എന്നര്‍ഥം. ഈ മന്ത്രിസഭാ സംവിധാനത്തിന്റെ തത്ത്വമാണ് ഇന്ത്യ സ്വീകരിച്ചത്. ഏതെങ്കിലും മന്ത്രിയോ മുഖ്യമന്ത്രിയോ കൂട്ടുത്തരവാദിത്വബാധ്യത ലംഘിച്ചാല്‍ അയാളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാമെന്നത് പ്രമുഖ നിയമപണ്ഡിതരെല്ലാം അംഗീകരിച്ചതാണ്. 'പാര്‍ലമെന്ററി പ്രൊസീജ്യര്‍' എന്ന നിയമഗ്രന്ഥത്തില്‍ കാശ്യപ് ഇങ്ങനെ പറയുന്നു: ''പ്രതിനിധിസഭയോട് കൂട്ടുത്തരവാദിത്വം പുലര്‍ത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു.'' അധികാരം പ്രയോഗിക്കുംമുമ്പ് അത് സ്വാഭാവികനീതിക്ക് നിരക്കുന്നതാണെന്ന് ഉറപ്പാക്കുകയും വേണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത് പരമപ്രധാനവും അനിവാര്യവുമാണെന്ന് നിയമവിദഗ്ധര്‍ ആധികാരികമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതു ഭരണഘടനയുടെ 75 (2) അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന ഗവര്‍ണറുടെ വിവേചനാധികാരത്തിന് അനുസൃതമാകണം. അങ്ങനെയായാലേ ഭരണസംവിധാനത്തിന് കെട്ടുറപ്പും സര്‍ക്കാറിന് മൗലികമായ ഐക്യവും കൈവരികയുള്ളൂ. അതല്ലെങ്കില്‍ നിയമവാഴ്ചയും ജീവിതസാഹചര്യവുമെല്ലാം സംഘര്‍ഷങ്ങളിലും കോലാഹലങ്ങളിലും മുങ്ങി അരക്ഷിതവും തത്ത്വരഹിതവുമായ അവസ്ഥയിലാകും. അപകടകരങ്ങളായ വൈരുധ്യങ്ങളില്‍ അകപ്പെട്ട് കോടതികളുടെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാകും. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും പരസ്പരവിരുദ്ധങ്ങളായ ഉത്തരവുകള്‍ നീതിപീഠങ്ങളെ കുഴക്കും. അതു നിയമവാഴ്ചയില്ലാത്ത അവസ്ഥയിലേക്കാവും നയിക്കുന്നത്. കേരളത്തില്‍ ഇന്ന് നിലവിലുള്ള വ്യക്ത്യധിഷ്ഠിത പോരാട്ടങ്ങളെ പരാമര്‍ശിക്കാതെ കാര്യങ്ങള്‍ ഒരു ഗവേഷകന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ് ശ്രമിച്ചിട്ടുള്ളത്. രാജ്യത്ത് എവിടെയും ഏതു സംസ്ഥാനത്തും ഈ പ്രശ്നം അരങ്ങേറാന്‍ സാധ്യതയുണ്ട് എന്നതുതന്നെ അതിനു കാരണം. ഏതെങ്കിലും മന്ത്രിക്കോ രാഷ്ട്രീയ കക്ഷിക്കോ വേണ്ടിയുള്ള വക്കാലത്തായി ഇതിനെ കാണരുതെന്ന് വായനക്കാരോട് അപേക്ഷിക്കുന്നു; സ്വതന്ത്രനിരീക്ഷണം നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.

Thursday, June 18, 2009
ജയരാജന്മാര് പറയുന്നതുകേട്ടു പ്രവര്‍ത്തിച്ചതാണ് സി.പി.എമ്മിന്റെ പരാജയത്തിനു കാരണം

ദോഹ: കാല് ഡസന്‍ ജയരാജന്മാര് പറയുന്നതു മാത്രമാണ് ശരിയെന്ന് നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ എം.കെ മുനീര്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാ ഫോറം' ഇന്‍കാസ്' ആസ്ഥാനത്ത് നടത്തിയ 'മീറ്റ്ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.

സര്, ഇതു വേണ്ടായിരുന്നു
സര്, ഇതു വേണ്ടായിരുന്നു
അഡ്വ. കെ. രാംകുമാര്‍
താനുള്‍പ്പെട്ട ബെഞ്ച് വിധിച്ച ഷംഷേര്‍സിങ്ങിനെ വിപുലീകരിച്ച് മധ്യപ്രദേശ് പോലീസ് എസ്റ്റാബ്ലിഷ്മെന്റ് കേസിലെ സുപ്രീംകോടതി (2004) വിധി തെറ്റാണെന്നാണ് കൃഷ്ണയ്യര്‍ 'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്. അദ്ദേഹത്തിന് അതിന് സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, ഹൈക്കോടതികള്‍ക്ക് ഇല്ല. വിരമിച്ച സുപ്രീംകോടതി ജഡ്ജ ിയുടെ അഭിപ്രായത്തേക്കാള്‍ അവര്‍ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും നിലവിലുള്ള സുപ്രീംകോടതി വിധികളാണ്
അത്യന്തം ദുഃഖത്തോടുകൂടിയാണ്, അല്പംപോലും ദേഷ്യത്തോടുകൂടിയല്ല ഈ വരികള്‍ കുറിക്കുന്നത്. ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെതിരായി അഭിപ്രായം പറഞ്ഞവര്‍ക്ക് നിയമമറിയില്ലെന്ന് സമാരാധ്യനായ റിട്ട. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചു. നിയമവിഷയങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി അഭിപ്രായപ്രകടനം നടത്തുവാനുള്ള കൃഷ്ണയ്യരുടെ പ്രാവീണ്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാകുവാനിടയില്ല. കാരണം നമ്മുടെ ഭരണഘടനയിലെ മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളിലും പ്രവര്‍ത്തിച്ച് പ്രായോഗിക വിജ്ഞാനം അദ്ദേഹം നേടിയിട്ടുണ്ട്. നിയമസഭാ സാമാജികനായും (നിയമനിര്‍മാണം), മന്ത്രിയായും (നിര്‍വഹണം) ജഡ്ജ ിയായും (നീതിനിര്‍വഹണം). എന്നാല്‍, നിയമവും നീതിന്യായസംവിധാനവും ചലനാത്മകമായിരിക്കണം എന്ന് നിരന്തരം ഉത്ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണയ്യര്‍ ആ രംഗത്തുണ്ടായ വീക്ഷണപരിവര്‍ത്തനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലേ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു കാലത്ത് നിര്‍വഹണ വിഭാഗത്തിന്റെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ റിവ്യൂ (കോടതികള്‍ പരിശോധിക്കുന്നത്) വിന് അതീതമായിരുന്നു. ശ്രീലങ്കയില്‍നിന്നുള്ള വിദ്യോദയാ യൂണിവേഴ്സിറ്റി കേസില്‍ പ്രിവികൗണ്‍സില്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ പാടെ മാറ്റിമറിച്ചത് റിഡ്ജ ് ഢ ബാല്‍ഡിവിന്‍ എന്ന കേസിലെ പ്രഭുസഭയുടെ വിധിയെത്തുടര്‍ന്നാണ് എന്നത് നിയമരംഗത്തെ പച്ചക്കൊമ്പുകാര്‍ക്ക് പോലുമറിയാവുന്നതാണ്. 1950 ല്‍ ഇംഗ്ലണ്ടിലെ കോര്‍ട്ട് ഓഫ് അപ്പീലിലെ ഗ്രീന്‍ പ്രഭു ഭരണാധികാരികള്‍ പുറപ്പെടുവിക്കുന്ന കല്പ്പനയുടെ നിയമസാധുത വിലയിരുത്താന്‍ 'വെഡ്നസ്ബറി' എന്ന തത്ത്വങ്ങള്‍ ആവിഷ്കരിച്ചു. 50 വര്‍ഷങ്ങള്‍ക്കുശേഷം ആനുപാതിക (പ്രൊപ്പോഷണാലിറ്റി) എന്ന പുതിയ തത്ത്വം ഇംഗ്ലണ്ടിലെ പ്രഭുസഭ രൂപവത്കരിച്ചിരിക്കുന്നു. യാഥാസ്ഥിതികരായ ഇംഗ്ലീഷ് ജഡ്ജ ിമാര്‍പോലും മാറ്റങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുന്നു. ഈ കാഴ്ചപ്പാടിനോട് ചുവടുറപ്പിച്ചു ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധികള്‍ ക്രമാതീതമായി പുനര്‍നിര്‍ണയിച്ചതും വിപുലീകരിച്ചതും നമ്മുടെ രാജ്യത്തെ അത്യുന്നത കോടതിയാണ്. നമ്മുടെ മാതൃസമ്പ്രദായമായ ഇംഗ്ലീഷ് കീഴ്വഴക്കങ്ങളെ മറികടന്നു കോടതികള്‍ക്ക് കടന്നുചെല്ലാന്‍ പാടില്ലാത്ത മേഖലകളില്ലെന്നാണ് 2009 ലെ സ്ഥിതി. പരിധിക്കപ്പുറത്തെ മേഖലകളിലെല്ലാം കോടതികള്‍ കടന്നാക്രമണം നടത്തുന്നു എന്ന വിമര്‍ശനം ഈ നിലപാട് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. സഭാ നടപടികള്‍, സ്പീക്കറുടെ റൂളിങ്ങുകള്‍, ഗവര്‍ണറുടെ തീരുമാനങ്ങള്‍, മാപ്പു നല്കല്, നയപരമായ തീരുമാനങ്ങള്‍ എന്നിവയില്‍ പണ്ട് വിലക്കുണ്ടെന്ന് കരുതിയിരുന്ന കാര്യങ്ങളില്‍പ്പോലും കോടതികള്‍ കടന്നുകയറ്റം നടത്തിയിരിക്കുന്നു. ഈ പ്രവണത ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ നിത്യശ്രദ്ധാലുവായ കൃഷ്ണയ്യര്‍. (വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ജഡ്ജ ിയുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ സ്വാധീനിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയില്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇടതുപക്ഷ ചായ്വുണ്ടായിരുന്ന രാജ്കപൂറിന് അനുകൂലമായും അതേവിഭാഗത്തില്‍പ്പെട്ട, അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുന്‍ ഒറീസ്സ മുഖ്യമന്ത്രി നന്ദിനി സത്പതിക്ക് നിശ്ശബ്ദതയ്ക്കുള്ള അവകാശം ഉണ്ടെന്ന് വിധിച്ചതും കൃഷ്ണയ്യരാണ്. ലോ എക്കോര്‍ഡിങ് ടു ജസ്റ്റിസ് എന്ന പുത്തന്‍ പ്രവണതയുടെ ആരംഭം.) എന്നിട്ടും ഗവര്‍ണറുടെ വിവേചനാധികാരത്തെക്കുറിച്ച് സുപ്രീം കോടതിയുടെ വീക്ഷണഗതിയില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് പ്രയാസമുള്ളതുപോലെ തോന്നുന്നു. താനുള്‍പ്പെട്ട ബെഞ്ച് വിധിച്ച ഷംഷേര്‍സിങ്ങിനെ വിപുലീകരിച്ച് മധ്യപ്രദേശ് പോലീസ് എസ്റ്റാബ്ലിഷ്മെന്റ് കേസിലെ സുപ്രീംകോടതി (2004) വിധി തെറ്റാണെന്നാണ് കൃഷ്ണയ്യര്‍ 'ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചത്. അദ്ദേഹത്തിന് അതിന് സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, ഹൈക്കോടതികള്‍ക്ക് ഇല്ല. വിരമിച്ച സുപ്രീംകോടതി ജഡ്ജ ിയുടെ അഭിപ്രായത്തേക്കാള്‍ അവര്‍ ആദരിക്കേണ്ടതും അംഗീകരിക്കേണ്ടതും നിലവിലുള്ള സുപ്രീംകോടതി വിധികളാണ്. ഭരണഘടനയുടെ 141-ാം അനുച്ഛേദം അനുസരിച്ച് രാജ്യത്താകമാനം സുപ്രീംകോടതി വിധി നിയമവുമാണ്. കേരളാ ഹൈക്കോടതിയും അഡ്വക്കേറ്റ് ജനറലും ഗവര്‍ണറും ഈ വിധിയാണ് തങ്ങളുടെ അധികാര നിര്‍വഹണത്തിന് ഇപ്പോള്‍ ഉപോല്‍ബലകമാക്കിയത്. മന്ത്രിസഭ അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഇതെങ്ങനെ അജ്ഞതയാകും? മോഹിന്ദര്‍ സിങ്ജില്‍ കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനങ്ങള്‍ പോലും കോടതികളുടെ പരിശോധനയ്ക്ക് വിധേയമാണെന്ന് എഴുതിയത് കൃഷ്ണയ്യരാണ്. ബനുകാന്ത മിശ്ര കേസില്‍ ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന് പോലും കോടതിയലക്ഷ്യനിയമത്തിന്റെ സംരക്ഷണമുണ്ടെന്ന് വിപുലീകരിച്ചത് കൃഷ്ണയ്യരാണ്. എന്നാല്‍ റോയപ്പ കേസില്‍ സ്ഥലംമാറ്റം എന്ന പേരില്‍ ബലിയാടാക്കപ്പെട്ട ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന് സഹായം നല്കാന് കോടതികള്‍ക്ക് കഴിയില്ലെന്ന് വിധിച്ചതും കൃഷ്ണയ്യര്‍ തന്നെയാണ്. മാറ്റത്തിന്റെ ശംഖൊലി കോടതികളിലും പ്രതിധ്വനിക്കണമെന്ന് നിരന്തരം നിര്‍ദേശിക്കുകയും ഭരണഘടനയുടെ മഹത്തായ ആമുഖത്തിന്റെ ഉപകരണമായി മാറണം കോടതികള്‍ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു മഹദ് വ്യക്തി പൊതുതാത്പര്യമാണ് ഭരണക്കാരുടെ മൂലമന്ത്രമാകേണ്ടത് എന്ന വസ്തുത വിസ്മരിക്കുന്നതുപോലെ തോന്നുന്നു. കോടതികള്‍ ഇത് ഓര്‍മിക്കുമ്പോള്‍ തെറ്റാണെന്ന് പറയുന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകക്കേസുകളില്‍ അന്തിമമായി ശിക്ഷിക്കപ്പെട്ടവരെ മാപ്പുകൊടുത്തു വിടുവാന്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ റബ്ബര്‍മുദ്ര പോലെ ഗവര്‍ണര്‍ ആ തീരുമാനം ശിരസ്സാവഹിച്ച് കല്പനയില് തുല്യം ചാര്‍ത്തിക്കൊടുക്കണമെന്നാണോ ഭരണഘടനയുടെ പ്രസക്ത അനുച്ഛേദങ്ങള്‍ നിര്‍ദേശിക്കുന്നത്? അല്ലേ? അല്ല എന്ന് അത്യുന്നത കോടതി പറയുമ്പോള്‍ അതേറ്റു പറയുന്നവര്‍ നിയമപരിജ്ഞാനമില്ലാത്തവരാകുമോ? നിയമ തത്ത്വങ്ങളില്‍ അപ്രമാദിത്വവും അവസാന വാക്കും അവകാശപ്പെടാന്‍ വകതിരിവുള്ള ഒരു വ്യക്തിയും പരിശ്രമിക്കാറില്ല. കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടും രാജ്യത്തിന്റെ അനര്‍ഘമായ മുതല്ക്കൂട്ടുകളാണ്. സൂര്യന് താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും അവര്‍ പ്രതികരിക്കുന്നത് ജനം കാതോര്‍ത്തുകേള്‍ക്കും. ഒരാള്‍ക്ക് ഇംഗ്ലീഷിലും മറ്റേയാള്‍ക്ക് മലയാളത്തിലുമുള്ള സ്വാധീനം അസൂയാര്‍ഹമാണ്. അനുകരിക്കാനാവാത്തതുമാണ്. ഇരുവരും ആദരണീയരാണ്, ആരാധനാപാത്രങ്ങളാണ്, അനുഗ്രഹം ചൊരിയേണ്ടവരാണ്. അഭിഭാഷകര്‍ ഉന്നയിക്കുന്ന വിവിധ വാദമുഖങ്ങള്‍ സ്വീകരിക്കാതിരിക്കുന്ന ന്യായാധിപന് ഒരിക്കലും ആ അഭിഭാഷകനെ വിവരമില്ലാത്തവന് എന്ന് വിശേഷിപ്പിക്കാറില്ല. അത് തികച്ചും രാഷ്ട്രീയക്കാരുടെ ഭാഷാ ശൈലിയാണ്. എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും സഹിഷ്ണുതയോടും സമചിത്തതയോടും കൂടി അഭിമുഖീകരിക്കുക എന്ന മാതൃകാപരവും ജനാധിപത്യപരവുമായ സമീപനമാണ് കൃഷ്ണയ്യര്‍ എപ്പോഴും പുലര്‍ത്തിവരുന്നത്. തലശ്ശേരിയില്‍ കൃഷ്ണയ്യരെപ്പോലെ ഒരാളെ നിര്‍ത്തി കെട്ടിവെച്ച കാശുകളയാന്‍ സി.പി.ഐ.ക്ക് മാത്രമേ കഴിയൂ എന്ന് കുത്തിനോവിക്കുന്ന പ്രസ്താവനയോട് പോലും കൃഷ്ണയ്യര്‍ എത്ര മധുരമായാണ് പ്രതികരിച്ചത്. ലാവലിന്‍ വിഷയത്തില്‍ മാത്രം എന്തിനാണ് ഈ വ്യതിചലനം? വിനയപൂര്‍വം ബോധിപ്പിച്ചുകൊള്ളട്ടെ, പക്ഷേ, സര് ഇതു വേണ്ടായിരുന്നു.
കടപ്പാട്. മാതൃഭൂമി
Wednesday, June 17, 2009
അഴിമതിക്കെതിരെ,വര്‍ഗ്ഗിയതക്കെതിരെ,പാര്‍ട്ടിയിലെ പണാധിപത്യത്തിന്നെതിരെ, ധീരമായി പോരാടുന്ന സഃ വി എസ്സിന്ന് ജനകോടികളൂടെ അഭിവാദ്യങള്.

Monday, June 15, 2009
തോല്‍വി അവിടെയും ഇവിടെയും
തോല്‍വി അവിടെയും ഇവിടെയും .
അപ്പുക്കുട്ടന് വള്ളിക്കുന്ന്.
കേരളത്തില്‍ എല്‍.ഡി.എഫിന്റെ പരാജയപരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത് ഇടക്ക് കയറിവന്ന ലാവലിന്‍ വിചാരണവിവാദത്തില്‍ മുങ്ങിപ്പോയി. സി.പി.എം നേതൃത്വത്തിന്റെ സ്വയം വിമര്‍ശത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ: ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ജനവികാരം അറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. യു.ഡി.എഫും മാധ്യമങ്ങളും നടത്തിയ അതിശക്തമായ പ്രചാരണങ്ങളാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.
കേരളത്തിലെ ഗവണ്മെന്റിനെയും മുന്നണിയെയും നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ നയങ്ങളോ പ്രവൃത്തികളോ ജനങ്ങളുടെ വെറുപ്പിനും അകല്‍ച്ചക്കും ഇടയാക്കിയതായി സി.പി.എം പരിശോധനയിലില്ല. ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങള്‍ ലംഘിക്കപ്പെട്ടത് അവമതിപ്പുണ്ടാക്കി എന്ന വിമര്‍ശമുണ്ട്. വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിതീരുമാനങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ചാണത്. പാര്‍ട്ടി നേതൃത്വത്തിന് പിശക് പറ്റിയതായി അംഗീകരിക്കുന്നില്ല.
യു.ഡി.എഫ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കിയ ലാവലിന്‍കേസ്, ഇടതുമുന്നണിയെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യമാക്കിയ വിവാദങ്ങള്‍, പി.ഡി.പിയുമായുള്ള രാഷ്ട്രീയസഖ്യം തിരിച്ചടിച്ചതിന്റെ ഉത്തരവാദിത്തം^ഇതൊക്കെ യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ദുഷ്പ്രചാരണങ്ങളും അതില്‍ തെറ്റിദ്ധരിച്ചുപോയ ജനങ്ങളുടെ കുറ്റവുംകൊണ്ട് സംഭവിച്ചതാണ് എന്നാണ് പാര്‍ട്ടിനേതൃത്വം ആശ്വാസംകൊള്ളുന്നത്. മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റും വോട്ടും നേടുമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ തെറ്റാനിടയായ കാരണങ്ങള്‍ കണ്ടെത്തുന്നില്ല. പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകന്നെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം 'തെറ്റുതിരുത്താനുള്ള പ്രതിബദ്ധതയുടെ ഭാഗമായ' ലെനിനിസ്റ്റ് സ്വയംവിമര്‍ശമാണ് പാര്‍ട്ടി നടത്തിയത് എന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണക്കാര്‍ ഇവരാണല്ലോ: എതിര് രാഷ്ട്രീയ മുന്നണി. പാര്‍ട്ടിക്കെതിരെ പടതീര്‍ത്ത പത്രങ്ങള്‍. തെറ്റിദ്ധരിച്ച് ഇടതുപക്ഷ^ജനാധിപത്യ മുന്നണിയെ തോല്പിച്ച ജനങ്ങള്‍. ഈ മൂന്ന് ഘടകങ്ങളും കേരളത്തിലെന്നപോലെ പശ്ചിമബംഗാളിലെ പരാജയത്തിലും സ്വാഭാവികമായും പങ്കുവഹിച്ചിട്ടുണ്ടാവണം. പശ്ചിമബംഗാളിലെ സി.പി.എം നടത്തുന്ന സ്വയംവിമര്‍ശവും വിലയിരുത്തലും കേരളത്തിലേതുമായൊന്ന് താരതമ്യം ചെയ്തു നോക്കാം.
നിരുപംസെന്‍ പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരന് മാത്രമല്ല സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമാണ്. അദ്ദേഹം പറയുന്നു: 'പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് തോല്‍വിയുടെ കാരണമെന്ന് വിലയിരുത്തുന്നത് തെറ്റാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളോട് പറയുന്നത് എന്താണ് എന്ന് പരിശോധിക്കുന്നവരാണ് ജനങ്ങള്‍'.
'എന്റെ അഭിപ്രായത്തില്‍ വ്യവസായവത്കരണത്തിന് എതിരായ ജനവിധി മാത്രമായിരുന്നില്ല പശ്ചിമബംഗാളിലേത്. വോട്ടര്‍മാരുടെ മനസ്സില്‍ മറ്റ് ഒട്ടേറെ കാര്യങ്ങള്‍ സ്വാധീനം ചെലുത്തി^നന്ദിഗ്രാം പോലുള്ള കാര്യങ്ങള്‍. സംസ്ഥാനസര്‍ക്കാര്‍ നന്ദിഗ്രാം പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ജനങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഇതടക്കമുള്ള ഒട്ടേറെ കാര്യങ്ങളുടെ എതിര്‍തരംഗം തന്നെയുണ്ടായി'. അദ്ദേഹം തുടരുന്നു: 'നന്ദിഗ്രാം സംഭവിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ഒരു ഇടതുമുന്നണി ഗവണ്മെന്റില് നിന്ന് ജനങ്ങള്‍ അത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളില്‍ നിന്നവര്‍ പ്രതീക്ഷിക്കുന്നത് മറ്റുചിലതാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളതിനേക്കാള്‍ ജനങ്ങള്‍ എത്രയോ കൂടുതല്‍ പ്രതീക്ഷിക്കുന്നു. അതിനൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ അത് അവരുടെ മനസ്സിനെ മുറിപ്പെടുത്തുന്നു. ഞങ്ങള്‍ വ്യത്യസ്തരാണ്. ജനങ്ങള്‍ മറ്റൊരു അളവുകോല്‍വെച്ച് ഞങ്ങളെ അളക്കുന്നത് ശരിയുമാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി സന്തോഷവാന്മാര് അല്ലെങ്കില്‍ ഞങ്ങളിലെന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ജനങ്ങളിലല്ല.'
പശ്ചിമബംഗാളിലെ പാര്‍ട്ടി മനസ്സിലാക്കുന്നതും കേരളത്തിലെ പാര്‍ട്ടിനേതൃത്വം മനസ്സിലാക്കാത്തതും കമ്യൂണിസ്റ്റ്പാര്‍ട്ടിയെ സംബന്ധിച്ചുണ്ടാകേണ്ട ഈ അടിസ്ഥാന നിലപാടാണ്. ലെനിനിസ്റ്റ് സംഘടനാതത്ത്വത്തെ സംബന്ധിച്ച് വാചാലരാകുന്നവര്‍ ലെനിനിസത്തിന്റെ ഈ അടിസ്ഥാനകാഴ്ചപ്പാട് തിരിച്ചറിയുന്നില്ല. പി.ഡി.പി ബന്ധത്തെ ന്യായീകരിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കാലയളവിലും ഈ തോല്‍വിക്കുശേഷവും ആവര്‍ത്തിക്കുന്ന ഒരു കാര്യം ശ്രദ്ധിക്കൂ. എന്‍.ഡി.എഫ് യു.ഡി.എഫുമായി കൂട്ടുകൂടിയില്ലേ? അത് ജനങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷേ, എല്‍.ഡി.എഫ് പി.ഡി.പിയുമായി കൂടിയാല്‍ ജനങ്ങള്‍ക്ക് പ്രശ്നമാകും. സി.പി.എമ്മിലെ നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇടതു മുന്നണി തല്ലിപ്പിളരുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരാകില്ല. എല്‍.ഡി.എഫിനോട് രോഷത്തോടെ പ്രതികരിക്കും. നാലരപതിറ്റാണ്ടോളം അഴിമതിയെ എതിര്‍ത്തുപോന്ന സി.പി.എം അഴിമതിയന്വേഷണത്തെയും കോടതിയെയും വിരോധിക്കുന്നത് ജനങ്ങള്‍ പൊറുക്കില്ല.
ജനവിധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാണ് നിരുപംസെന്‍ സംസാരിക്കുന്നത്. അദ്ദേഹം പറയുന്നു: 'ഇടതുമുന്നണി ഗവണ്മെന്റ് പോകണമെന്നാണ് ജനങ്ങളില്‍ ഒരുവിഭാഗം ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നു. ഈ സ്ഥിതിവിശേഷം മറികടക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പക്ഷേ, രണ്ടു വര്‍ഷം കൊണ്ട് അത് നിര്‍വഹിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തികസ്ഥിതിയുടെ കീഴ്പോട്ടുള്ള കുതിപ്പ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ പോകുന്നു. ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്'.
രണ്ടു വര്‍ഷത്തിനകം കേരളത്തില്‍ വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കണമെന്നും അവരുടെ വിധിയെഴുത്തിലാണ് തങ്ങളുടെ നിലനില്‍പെന്നുമുള്ള ആശങ്ക മറ്റു താല്പര്യങ്ങളുടെ സ്വാധീനത്തില്‍ കേരളപാര്ട്ടിയുടെ വിലയിരുത്തലില്‍ ഇതുപോലെ പ്രതിഫലിക്കുന്നില്ല. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം കേരളത്തിലെ സ്ഥിതിഗതികള്‍ കീഴ്മേല്‍ മറിക്കാന്‍ പോകുന്നു എന്ന തോന്നല്‍പോലും ഈ ഘട്ടത്തിലും പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തുന്നില്ല. 'ലെനിനിസ്റ്റ് സംഘടനാതത്ത്വലംഘനം' തിരുത്തിയും സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി കുറിപ്പടിയിലൂടെ ഉടന്‍ പരിഹരിച്ചും ജനവിശ്വാസം വീണ്ടെടുക്കാമെന്ന ലാഘവബുദ്ധിയാണ് അവരെ നയിക്കുന്നത്.
ഭരണനയങ്ങളിലും വികസനസമീപനങ്ങളിലും പ്രത്യയശാസ്ത്ര നിലപാടും ബദല്‍നയങ്ങളും നിര്‍ണായകമാണെന്ന കാഴ്ചപ്പാടും കേരളപാര്‍ട്ടിക്കുള്ളതായി കാണുന്നില്ല. നിക്ഷേപവളര്‍ച്ചനിരക്ക് കൂട്ടുക, ഭൂപരിഷ്കരണനിയമത്തില് തിരുത്തല്‍ വരുത്തി വ്യവസായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഭൂമി കണ്ടെത്തുക, ഒഴിപ്പിക്കലും പുനരധിവാസവും കണക്കിലെടുക്കാതെ സെസും മറ്റുപരിപാടികളുമായി മുന്നോട്ടു പോകുക, ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉപേക്ഷിക്കുക(ധനമന്ത്രി തോമസ് ഐസക്കിന്റെ വാണിജ്യമണ്ഡല പ്രസംഗം)^ഇതാണ് കേരള പാര്‍ട്ടി തുടരാന്‍ പോകുന്ന നയസമീപനം എന്നര്‍ഥം. എന്നാല്‍ വികസനത്തിന്റെ അടുത്ത കാല്‍വെപ്പ് സംബന്ധിച്ച് ബദല്‍നയത്തിന്റെ കാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണെന്ന വസ്തുതയാണ് സത്യസന്ധമായി നിരുപം സെന്‍ വെളിപ്പെടുത്തുന്നത്.
ഭൂമിയെയും (ഉടമസ്ഥാവകാശം) അധികാരവികേന്ദ്രീകരണത്തെയും കേന്ദ്രീകരിച്ച് ഇടത്ഗവര്‍മെന്റിനു കീഴില്‍ ബംഗാള്‍ ഗ്രാമങ്ങളില്‍ നടന്ന വര്‍ഗസമരമാണ് ഇടതുമുന്നണിയുടെ അടിത്തറയായതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ചനിരക്ക് കാര്‍ഷികമേഖലയില്‍ പശ്ചിമബംഗാള്‍ കൈവരിച്ചു. ആഗോളീകരണ നയങ്ങളും നടപടികളും പശ്ചിമബംഗാളിലെ കാര്‍ഷികമേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കി. കാര്‍ഷികേതര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും ജീവിക്കാനുള്ള വരുമാനത്തിന് കാര്‍ഷികമേഖലയെ കൂടി ആശ്രയിക്കുന്ന പ്രത്യേക സ്ഥിതിവിശേഷം ബംഗാളിലുണ്ട്. വ്യവസായവത്കരണത്തിലൂടെ ബദല്‍തൊഴില്‍ സാധ്യത സൃഷ്ടിച്ച് കാര്‍ഷികമേഖലയെ മനുഷ്യശേഷിയെ ഉള്‍ക്കൊള്ളുകയായിരുന്നു ലക്ഷ്യം. പരിഹാരം ഏറ്റുമുട്ടലിലേക്ക് എത്തിച്ചു; പ്രതിപക്ഷവുമായി മാത്രമല്ല ഇടതുമുന്നണിക്കകത്തുപോലും.
'ഈ പ്രശ്നത്തെ നേരിടാന്‍ എന്തു ചെയ്യണമെന്ന ഒരു വ്യക്തത ഇപ്പോഴും ഞങ്ങള്‍ക്കില്ല. കാര്‍ഷികമേഖലയെ ജനങ്ങള്‍ക്ക് എങ്ങനെ നന്നായി ആശ്രയിക്കാനാവും എന്നതിനും. നിരാശരായ ജനങ്ങള്‍ ഞങ്ങളെ സംശയത്തോടെ നോക്കുന്നു. ജനങ്ങളുമായി വലിയൊരു വിടവുണ്ടായി. ഞങ്ങള്‍ ചിന്തിക്കുന്നതെന്തെന്ന് താഴെതട്ടിലുള്ളവരെ മനസ്സിലാക്കിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ ആശയവിനിമയം നടത്തുന്നത് പാര്‍ട്ടി മുഖേനയാണ്. ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നത് പാര്‍ട്ടിയുടെ പരാജയമാണ്'^നിരുപം സെന്‍ സമ്മതിക്കുന്നു. ബംഗാള്‍ സി.പി.എം സംസ്ഥാനകമ്മിറ്റിയുടെ രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച സമാഹരിക്കവെ സെക്രട്ടറി ബിമന്‍ബോസ് ഇങ്ങനെ പറഞ്ഞതായി വാര്‍ത്ത കാണുന്നു: 'പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാര്‍ട്ടിയും ഗവണ്മെന്റും തദ്ദേശസ്ഥാപനങ്ങളും പരാജയപ്പെട്ടു'. പാര്‍ട്ടിയില്‍നിന്ന് അകന്നുപോയ മുസ്ലിംകളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഭരണ മുന്‍ഗണനകള്‍ തിരുത്തി അദ്ദേഹം യോഗത്തില്‍ മുന്നോട്ടുവെച്ചതായും മാധ്യമങ്ങള്‍ പറയുന്നു.ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ മുന്‍ഗണനകളും മറന്ന് സി.പി.എം ഇവിടെ കൊടിയും വടിയുമായി തെരുവിലിറങ്ങിയിരിക്കയാണ്. കോണ്‍ഗ്രസിന്റെ ഭരണവര്‍ഗനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ബദല്‍നയങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണസമരങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട ഇ.എം.എസിന്റെ ജന്മശതാബ്ദിക്ക് ഇതിലും വലിയ ആദരാഞ്ജലി സി.പി.എം എങ്ങനെ അര്‍പ്പിക്കും? ഇതല്ലേ ജങ്ങള്‍ക്ക് വേണ്ട യഥാര്‍ഥ ബദല്‍?

Wednesday, June 10, 2009
കേരള സാഹിത്യ അക്കാദമിയും ദലയും ജുണ് 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക.

സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര് സി പി യോട് ഒപമിക്കുകയും അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്ക്കരിക്കുക. കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള് തിരിച്ചറിയണം
പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക. പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക.. താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചുക്കും ചെയ്തീട്ടീല്ല.ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല. താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത്. താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല.
സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്മാന് എം മുകുന്ദന് ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത്.
നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ്.
സാഹിത്യകാരന്മാര് നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക. തിന്മക്കെതിരെ പോരാടുക.നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക

അവസാനത്തെ അവസരം
അവസാനത്തെ അവസരം.
അപ്പുക്കുട്ടന് വള്ളിക്കുന്ന്
അപ്പുക്കുട്ടന് വള്ളിക്കുന്ന്
കേസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സി.പി.എം. സെക്രട്ടേറിയറ്റ് വാദിക്കുന്നത്. പിണറായി എന്നാല്‍ പാര്‍ട്ടിയാണെന്ന്. ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ് കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ സ്തുതിപാഠകരും ഇങ്ങനെ ഒരു നിലപാടെടുത്തിരുന്നു. അതിന്റെ ദുരന്തം അടിയന്തരാവസ്ഥയായി അനുഭവിച്ചതിന്റെ പാഠം തിരിച്ചറിയേണ്ട പാര്‍ട്ടിയാണ് സി.പി.എം. ചരിത്രത്തിന്റെ ക്രൂരമായ ഒരു വികൃതി കൂടിയാകുന്നു ഇപ്പോള്‍ ലാവലിന്‍ കേസ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ഇ.എം.എസ്സിന്റെ ജന്മശതാബ്ദിയുടെ ചരിത്രമുഹൂര്‍ത്തം കടന്നുപോകുകയാണ്. താനടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കാന്‍ പാര്‍ട്ടിയെ പുതിയ തലമുറയുടെ കൈയില്‍ വിശ്വാസപൂര്‍വം ഏല്പിച്ചാണ് ഇ.എം.എസ്. വിടപറഞ്ഞത്. മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സി.പി.എം. നേതാക്കളുടെ ധാര്‍മിക ശുദ്ധി ഒരു ഒസ്യത്തുപോലെ അദ്ദേഹം സമൂഹത്തിന് മുമ്പില്‍ ഇങ്ങനെ ഉയര്‍ത്തിപ്പിടിച്ചിരുന്നു: ''സി.പി.എമ്മിന്റെ ഇന്ന നേതാവ്, ഇന്ന കാര്യത്തില്‍, ഇന്ന അഴിമതി കാണിച്ചു എന്ന് ഒരാള്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന്'' ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം അടയാളപ്പെടുത്തി ഇ.എം.എസ്. കുറിച്ച പുസ്തകത്തിലെ ഈ വരികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആത്മാര്‍ഥതയുള്ള ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും മനസ്സ് നോവിക്കും. സി.പി.എമ്മിന്റെ കേരള സെക്രട്ടറിയാണ് കഴിഞ്ഞ നാലുമാസമായി വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ മുമ്പില്‍ അഴിമതിക്കേസിലെ ഒമ്പതാം പ്രതിയായി അവതരിപ്പിക്കപ്പെടുന്നത്. വിചാരണയ്ക്ക് വിധേയനാക്കാനും അതില്‍ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. ഒടുവില്‍ ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്കിയിരിക്കുന്നു. സി.പി.എം. ഇതിനെ നേരത്തെ പ്രഖ്യാപിച്ചതുപോലെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആവര്‍ത്തിക്കുന്നു. രാഷ്ട്രീയമായി നേരിടുന്നത് എങ്ങനെയെന്ന് സി.പി.എം. ഇപ്പോള്‍ത്തന്നെ പ്രകടമാക്കി. ആദ്യം ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എവിടെ നിന്നൊക്കെയോ എതിര്‍പ്പുവന്നപ്പോള്‍ പേരുമാറ്റി; കരിദിനം. യഥാര്‍ഥത്തില്‍ ആരുടെ മുഖത്താണ് കരിപുരളുന്നത്? സാമ്പത്തിക അഴിമതി ആരോപണത്തിന് വിധേയരാകുന്നവര്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യപ്പെടണം എന്നുമാത്രമായിരുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട്. സമാന്തരമായി ജനങ്ങളുടെ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടണമെന്ന് കൂടിയായിരുന്നു. മുണ്ട്ര കേസില്‍ ജസ്റ്റിസ് എം.സി. ഛഗ്ല ബോംബെ തെരുവുകളില്‍ കൂടിനിന്ന വന്‍ജനാവലിക്ക് മുമ്പാകെ ഉച്ചഭാഷിണിയിലൂടെ അഴിമതി ആരോപണത്തിന് വിധേയരായവരെ വിചാരണ ചെയ്തതിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടി; ആരോപണം വന്നപ്പോള്‍ത്തന്നെ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി രാജിവെക്കണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും പോരാടിയ പാര്‍ട്ടി; അവിടെ നിന്ന് ഇങ്ങോട്ട് ആരുടെ പേരിലും ഒരു പൈസയുടെ അഴിമതി തെളിഞ്ഞതിന് ശേഷമല്ല,സി.പി.എം. അതിന്റെ അഴിമതി വിരുദ്ധരാഷ്ട്രീയപ്പോരാട്ടം ജനങ്ങളെ അണിനിരത്തി നടത്തിപ്പോന്നത്. ബൊഫോഴ്സ് ഇടപാടായാലും നരസിംഹറാവു മന്ത്രിസഭയിലെ മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകളായാലും തെഹല്‍ക്ക കുടുക്കിയ ബംഗാരു ലക്ഷ്മണന്റെ കാര്യമായാലും ഹവാല ഡയറിയില്‍പ്പെട്ട എല്‍.കെ. അദ്വാനിയുടെ പ്രശ്നമായാലും കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവ് ഇതുപോലെ സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ ഐക്യമുന്നണിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതും സി.പി.എം. ഈയിടെ ആന്ധ്രാമുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തില്‍ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം കൊടുത്തവരില്‍ സി.പി.എമ്മും ഉള്‍പ്പെടുന്നു. ഇസ്രായേലില്‍ നിന്നുള്ള ആയുധ ഇടപാടിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. എന്നാല്‍, ലാവലിന്‍ കേസില്‍ മാത്രം അഴിമതിയോടുള്ള സി.പി.എം. രാഷ്ട്രീയം വിചിത്രമായ മറ്റൊന്നാണ്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയ വിഷയത്തില്‍ ഉള്‍പ്പെട്ട ഉന്നതന്മാരെ കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ബാലിയെ പ്രതീകാത്മകമായി നാടുകടത്തിക്കൊണ്ടായിരുന്നു പുതിയ രാഷ്ട്രീയ തുടക്കം. അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ വിചാരണ തടയാനുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക് സി.പി.എം. നീങ്ങി. പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം സി.പി.എം. രൂപപ്പെടുത്തിയതെങ്ങനെയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നിയമപരമായി കേസിനെ നേരിടുമെന്ന് പറയുന്ന പാര്‍ട്ടി ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് മുമ്പിലേക്ക് മാര്‍ച്ച് നടത്തി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കേണ്ടവര്‍ കൊടിയും വടിയുമായി ഹൈക്കോടതിക്ക് മുമ്പില്‍ പ്രകടനം നടത്തി. കേസില്‍ പ്രതിയാകുന്നവര്‍ എത്ര ഉന്നതരായാലും നിരപരാധിത്വം തെളിയിക്കാന്‍ സ്വയം നിയമനടപടികള്‍ക്ക് കീഴ്പ്പെടുന്നതിന്റെ ചരിത്രമാണ് രാജ്യം കണ്ടിട്ടുള്ളത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെ സെക്രട്ടറിയെ പോലുള്ള ഒരാള്‍ കേസില്‍ പ്രതിയായത്. അഴിമതി ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നേരിടണമെന്നതിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് മാതൃക കാട്ടാന്‍ ഈ അവസരം ഉപയോഗിക്കാമായിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാവിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കാന്‍ ഭരണഘടനാ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇതിന് സി.പി.എം. പറയുന്ന കാരണം. തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ ഇതുവരെയും രാഷ്ട്രീയപ്രേരിതമായി ഒരു സി.പി.എം. നേതാവിനെയും കേസില്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ തന്നെ ഗവണ്മെന്റുകള് മാറിമാറി വന്നിട്ടും സമാനമായ മറ്റൊരു സംഭവം സി.പി.എമ്മിന് നേരിടേണ്ടി വന്നിട്ടില്ല. പിന്നെ എന്തുകൊണ്ട് ലാവലിന്‍ കേസ് മാത്രം രാഷ്ട്രീയ പ്രേരിതമായി! അതിനുള്ള വ്യാഖ്യാനം യു.പി.എ. ഗവണ്മെന്റിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതുകൊണ്ട് എന്നാണ്. ഞായറാഴ്ച കേരള ഗവര്‍ണര്‍ വിചാരണയ്ക്കുള്ള അനുമതി സി.ബി.ഐ.ക്ക് നല്കുമ്പോള് മഹാരാഷ്ട്രയില്‍ മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ എന്‍.സി.പി. നേതാവും എം.പി.യുമായ പദംസിങ് പാട്ടീലിനെ സി.ബി.ഐ. അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. പിണറായി വിജയന് മുന്‍ വൈദ്യുതമന്ത്രി ആണെങ്കില്‍ മഹാരാഷ്ട്രയി ലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് പാട്ടീല്‍. മൂന്നുവര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉത്തരവാദി പാട്ടീലാണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നെങ്കിലും മഹാരാഷ്ട്ര പോലീസ് അനങ്ങിയില്ല. ലാവലിന്‍ കേസിലെന്ന പോലെ മുംബൈ ഹൈക്കോടതി ഒരുവര്‍ഷം മുമ്പ് ഇടപെട്ടാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. അറസ്റ്റിലായ മുന്‍ ആഭ്യന്തരമന്ത്രി കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനായ ശരദ്പവാറിന്റെ അടുത്ത ബന്ധുകൂടിയാണ്. ഇവിടെ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചതാണ് കാരണമെങ്കില്‍ അവിടെ മന്ത്രിസഭയെ പിന്തുണയ്ക്കുമ്പോള്‍ തന്നെയാണ് സി.ബി.ഐ. കേസിന്റെ കുരുക്കുവീണത്. പിണറായിക്കെതിരെയുള്ള കേസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സി.പി.എം. സെക്രട്ടേറിയറ്റ് വാദിക്കുന്നത്. പിണറായി എന്നാല്‍ പാര്‍ട്ടിയാണെന്ന്. ചില പാര്‍ട്ടി നേതാക്കളുടെ ഈ വ്യാഖ്യാനം ഇപ്പോള്‍ പാര്‍ട്ടി നിലപാടായി വരുന്നു. തിരഞ്ഞെടുപ്പ് അഴിമതി കേസില്‍ ഇന്ദിരാഗാന്ധിക്കെതിരായ അലഹാബാദ് കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ സ്തുതിപാഠകരും ഇങ്ങനെ ഒരു നിലപാടെടുത്തിരുന്നു. അതിന്റെ ദുരന്തം അടിയന്തരാവസ്ഥയായി അനുഭവിച്ചതിന്റെ പാഠം തിരിച്ചറിയേണ്ട പാര്‍ട്ടിയാണ് സി.പി.എം. നിയമപരമായി പാര്‍ട്ടി നേരിടുമെന്ന് പറയുന്നതിന്റെ അര്‍ഥവ്യാപ്തി മനസ്സിലാക്കേണ്ടതുണ്ട്. ഗവര്‍ണര്‍അനുമതി സംബന്ധിച്ച കോടതിത്തര്‍ക്കം തന്നെ മൂന്നുവര്‍ഷമെങ്കിലും എടുക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതുംകഴിഞ്ഞ് ലാവലിന്‍ കേസ് തീരാന്‍ പിന്നെയും വര്‍ഷങ്ങള്‍. ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കാലിത്തീറ്റക്കേസ് അവസാനിച്ചിട്ടില്ല. ജനങ്ങളുടെ പണംകൊണ്ട് കോടതി വ്യവഹാരവുമായി പതിറ്റാണ്ടുകള്‍ പോകാന്‍ ഒരുപക്ഷേ, സി.പി.എമ്മിന് കഴിഞ്ഞേക്കും. പക്ഷേ, ആ കേസിന്റെ വാലില്‍ ഒരു പ്രസ്ഥാനത്തെ ഏറെക്കാലം കെട്ടിയിടാന്‍ കഴിയില്ല. ഏറ്റവും ഉയര്‍ന്നത് ജനങ്ങളുടെ കോടതിയാണെന്ന് വിശ്വസിച്ചും പ്രവര്‍ത്തിച്ചും പോന്നവരായിരുന്നു ഇ.എം.എസ്സിനെ പോലുള്ള സി.പി.എം. നേതാക്കള്‍. ലാവലിന്‍ പ്രശ്നത്തില്‍ സി.പി.എമ്മിന്റെ നിലപാട് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞു. കേരളത്തിലെ സമ്മതിദായകരില്‍ അറുപത് ശതമാനത്തോളം സി.പി.എമ്മിനെതിരായാണ് വിധി രേഖപ്പെടുത്തിയത്. നവകേരളയാത്രയ്ക്ക് ഓടിക്കൂടിയ ജനലക്ഷങ്ങളെപ്പറ്റി പാര്‍ട്ടിനേതൃത്വം ആവേശം കൊണ്ടിരുന്നു. പാര്‍ട്ടിക്ക് ആപത്തുവരുന്നെന്നു തോന്നി ഓടിയെത്തിയവരെന്നും പറഞ്ഞിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ എന്തേ ആ ലക്ഷങ്ങള്‍ വോട്ടുചെയ്ത് ആപത്തില്‍നിന്ന് രക്ഷിക്കാതിരുന്നു എന്ന് പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നിട്ടും ജനവിധി മാനിക്കാതെ സ്വന്തം രാഷ്ട്രീയം സി.പി.എം. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഗവര്‍ണറുടെ തീരുമാനത്തിനുശേഷം കേരളത്തില്‍ കാണുന്നത്. ഈ ധിക്കാരം അവര്‍ സഹിക്കില്ലെന്ന് തിരിച്ചറിയേണ്ട വിവേകം സി.പി.എം. നേതൃത്വത്തിന് ഉണ്ടാവേണ്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. കോട്ടകളില്‍ തിരിച്ചടി നല്കിയ ജനങ്ങള്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു. എന്നിട്ടും തിരുത്തുന്നില്ലെങ്കില്‍ കഷ്ടി രണ്ടുവര്‍ഷത്തിനകം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കൊടുംശിക്ഷയായിരിക്കും കാത്തിരിക്കുക. വൈകിയെങ്കിലും സി.പി.എം. അഖിലേന്ത്യാ നേതൃത്വത്തിന് മുമ്പില്‍ ഒരവസരം കൂടിയുണ്ട്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തകര്‍ച്ച ചര്‍ച്ചചെയ്യാന്‍ സമ്മേളിക്കുകയാണല്ലോ. ജനങ്ങള്‍ ശിക്ഷിച്ചതില്‍ ഒരു പ്രധാനഘടകം ലാവലിന്‍ കേസില്‍ പാര്‍ട്ടി എടുത്ത നിലപാടാണെന്ന് തിരിച്ചറിയണം. വ്യക്തിയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കാന്‍ അവസരം കൊടുക്കുക. അതേസമയം പാര്‍ട്ടി സ്വന്തം പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള അവശ്യമായ തിരുത്തല്‍ തീരുമാനങ്ങള്‍ എടുക്കുക. സത്യസന്ധമായും ആത്മാര്‍ഥമായും തിരുത്തലുകള്‍ വരുത്തുമെന്ന് പ്രഖ്യാപിച്ച നേതൃത്വം അതിന് ധൈര്യം കാണിക്കുക. ഇല്ലെങ്കില്‍ ദേശീയതലത്തില്‍ത്തന്നെ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിച്ഛായ കൂടുതല്‍ തകരുകയേയുള്ളൂ, സി.പി.എമ്മിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുകയും. കാരണം അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടു മാത്രമേ ഇടതുപക്ഷത്തിന് അതിന്റെ ബദല്‍ വഴികള്‍ വെട്ടിത്തുറക്കാന്‍ കഴിയുകയുള്ളൂ.
Friday, June 5, 2009
അമ്പലപ്പുഴയില്‍ അഴീക്കോടിന്റെ കോലം കത്തിച്ചു
അമ്പലപ്പുഴയില്‍ അഴീക്കോടിന്റെ കോലം കത്തിച്ചു.
അമ്പലപ്പുഴ: വി.എസിനെതിരെ പട്ടിപ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ജന്മനാടായ അമ്പലപ്പുഴയില്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോ: സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിച്ചു. അഴീക്കോടിനെതിരെയും വി.എസിന് അഭിവാദ്യങ്ങളര്‍പ്പിച്ചും മുദ്രാവാക്യം മുഴക്കിയാണ് സംഘം പിരിഞ്ഞുപോയത്. ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇന്നലെ രാവിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിച്ചു. പ്രദേശത്ത് അഴീക്കോടിനെതിരേ വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് കക്കട്ടിലിലും കോലം കത്തിച്ചു.

Thursday, June 4, 2009
വി എസ് വിരുദ്ധ മഹാ സമ്മേളനം ദലയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 12 ന് ദുബായിയില്‍.

വി എസ് വിരുദ്ധ മഹാ സമ്മേളനം ദുബായിയില്‍ .കേരള സാഹിത്യ അക്കാദമിയും ദുബായിലെ ‘ദല’യും സഹകരിച്ചുകൊണ്ട് ജൂൺ 12നു ദുബായിൽ മില്ലേനിയം സ്കൂളിൽ വെച്ച് “ബഷീർ ജന്മശതാബ്ദി” ആഘോഷപരിപാടികളുടെ പേരിലാണ് ഈ മാമാങ്കം നടക്കുന്നത്. കമ്മ്യുണിസ്റ്റ് മര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പോളീറ്റ് ബ്യൂറോ അംഗവും നിരവധിപതിറ്റാണ്ട് കേരത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഹോരാത്രം പാടുപെട്ട , അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്കിയ, അഴിമതിക്കെതിരായി എന്നും ശക്തമായി പടനയിച്ചിട്ടുള്ള വി എസിന്നെതിരെ എന്നും അപവാദപ്രചരണങളും അനാവശ്യ പദപ്രയോഗങളും നടത്തുന്ന എം.മുകുന്ദൻ, സുകുമാർ അഴീക്കോട്, കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവരാീ പരിപാടികളില്‍ പങ്കെടുക്കുന്നത്. സി പി എമ്മിന്റെ സമുന്നത നേതവിന്നെതിരെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ സംസ്ക്കാര ശൂന്യമായ പദപ്രയോഗവും കന്നാക്രമണവും നടത്തുന്ന സുകുമാര്‍ അഴിക്കോടിന്ന് ചുവപ്പ് പരവിതാനി വിരിച്ച് ആനയിക്കുന്നവര്‍ ഒരിക്കലും സി പീ എമ്മിനെ സ്നേഹിക്കുന്നവരായിരിക്കാന്‍ സാധ്യതയില്ല. സി പി എമ്മിന്നെതിരെ പ്രവര്‍ത്തിക്കുന്ന ദലയിലെ ഒരുകൂട്ടം പിണറായി പക്ഷക്കാരെ മുന്‍നിര്‍ത്തി അച്ചുതാനന്ദ വിരുദ്ധപ്രചരണം ഗല്ഫ് രാജ്യങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിപാടിയെന്ന് കരുതേണ്ടിയിരിക്കുന്നുപിണറായിയുടെ ബ്രാന്‍ഡ് അംബാസിഡറായി സുകുമാര്‍ അഴിക്കൊട് മാറിയിരിക്കുന്ന കാഴ്ച ജനങളെ ആകെ അത്ഭുതപ്പെടുത്തുന്നതാണ്.
അഴീക്കോടിന്റെ പരാമര്‍ശം സംസ്കാരമുള്ളവര്‍ക്ക് ചേരാത്തത്: വി എസ്

തിരു: മാതൃഭൂമിയിലൂടെ തന്നെക്കുറിച്ച് അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ സംസ്കാരമുള്ളവര്‍ക്ക് ചേരുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാതീരുമാനം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അതിന് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല.' 'താമസിക്കുന്നിടത്ത് വിസര്‍ജിക്കുന്ന സ്വഭാവമാണ് വി എസ് കാണിച്ചതെന്നാണ് അഴീക്കോട് പറഞ്ഞത്. പട്ടിയാണല്ലോ അത് ചെയ്യുന്നത്. അദ്ദേഹം അത്തരത്തിലാണ് എന്നെ ചിത്രീകരിച്ചത്. അതിന് ആധികാരികതയും പറഞ്ഞു. പാര്‍ടിയുടെ സുപ്പീരിയര്‍ അഡ്വൈസറാണ് താനെന്ന് അഴീക്കോട് പറഞ്ഞു. ആരാണ് അദ്ദേഹത്തെ ഇങ്ങനെയൊരു ഓഫീസറായി നിയമിച്ചതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതേപോലൊരു പരാമര്‍ശത്തിന് മറുപടി പറയാന്‍ നല്ല വാചകം കിട്ടുന്നില്ല. ഓരോരുത്തരും അവരുടെ സംസ്കാരമനുസരിച്ച് പറയും. എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറയാന്‍ എല്ലാ പൌരന്മാര്ക്കും അവകാശമുണ്ട്.' അത് പ്രകടിപ്പിക്കുന്നവര്‍ അവരവരുടെ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to:
Posts (Atom)