കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്.
ജീവന്റെ മതം
തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക
തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം
സഹോദരനുവേണ്ടിയും
ഇഷ്‌ടപ്പെടാതിരിക്കുക
(നബിവചനം)
ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക് നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത് ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട് ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക് കടന്നുവരാത്തത് അവര്‍ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണ്. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച് നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ് നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്.
ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത് മുസ്ലീം ലീഗാണ്. പതിനായിരക്കണക്കിന് പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത് കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത് അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത് മുസ്ലീം ലീഗ് ഉള്ളില്‍പേറുന്നു എന്നത് പേടിപ്പിക്കുന്ന കാര്യമാണ്. ബാബ്‌റി മസ്‌ജിദ് തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ് ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത് പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക് ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട് ശരീ അത്ത് വിവാദക്കാലത്ത് ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത് കാലത്തിന്റെ ചുമരുകളിലുണ്ട്. അവിടെനിന്നൊക്കെ ലീഗ് ധൈഷണികമായി ഒരുപാട് മുന്നോട്ടുപോയി എന്ന് കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത് കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത് മുസ്ലീം ബെല്‍ട്ടിലും പത്തോട്ട് വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക് ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.
അന്‍വര്‍ റഷീദ്, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച് അവളെ ആമിനയാക്കുകയും പുത്രന് ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന് ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച് സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച് ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക് ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്. ഗസറ്റ് വിജ്‌ഞാപനം വഴി അവന്റെ പേര് ജീവന്‍ റഷീദ് എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.
മറ്റു മതങ്ങളില്‍നിന്ന് ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട് ഇസ്ലാമിന്. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ് ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച് കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ് ചെയ്‌തതെന്ന് ഞാന്‍ പറഞ്ഞു. കാലംകൊണ്ട് ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക് ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക് തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ് ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ് നമ്മുടേത്. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക് ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന് സാധ്യതയുള്ളൂ.
ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ് ഇപ്പോള്‍ മതം മാറ്റത്തിന് എതിരേ നിലപാടെടുക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക് ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക് തിരിച്ച് അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട് വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട് ചേര്‍ന്നുവരും.
പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ് വെളിപ്പെട്ടത്. മലപ്പുറത്ത് സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന് രണ്ടുമാസംമുമ്പ് ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന് ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക് നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ് ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച് പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക് ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്. അതിനാല്‍ മലയാള സാഹിത്യത്തിന് വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ് തീരുമാനിക്കുന്നു.
ലീഗ് പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ് സി.പി.എമ്മില്‍നിന്ന് പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന് കഴിയുന്നതും അതുകൊണ്ടാണ്.
മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി കണ്ണിചേരുന്നത് പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.
കുഞ്ഞാലിക്കുട്ടിക്ക് വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.
ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട് അനുഗ്രഹീതമായ പ്രസ്‌ഥാനമാണ് കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ് ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ് വിരോധംപോലും പ്രസക്‌തമല്ലെന്ന് തീരുമാനിച്ച് എഡ്വിന മൗണ്ട് ബാറ്റനോട് പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
അതിനിടയ്‌ക്കാണ് രമേശ് ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പാഠപുസ്‌തകം എന്നാണ് ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട് റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.
കാലാകാലം സ്‌റ്റഡിക്ലാസ് നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ് വര്‍ധിക്കുന്നത്.
സഖാവ് വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.
മതവാദികളോട് ഒരപേക്ഷയുണ്ട്. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച് ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന് പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട് തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക് വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?
ഇനി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്.

ഇനി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌ത
p.surendran
Sunday, July 6, 2008
Tuesday, July 1, 2008
എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ
എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത് ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട് സംഭവഗതികള്‍ക്കിടയ്‌ക്കാണ് ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്.
ആദ്യത്തേത് ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്. രണ്ടാമത്തേത് വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക് പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ് ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ് ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത് കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ് എന്നാരോപിച്ച് തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച് കോണ്‍ഗ്രസ് (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട് എഴുന്നേറ്റിരിക്കയാണ്. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട് കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ് വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച് മൂന്നു കോണുകളില്‍ നിന്ന് വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്, കെ.പി.സി.സി. പ്രസിഡന്റ്‌് രമേശ് ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത് പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ് .രണ്ട്, കുട്ടികളെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത് ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ് പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ് വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച് കാണിക്കല്‍ എന്നൊക്കെയാണ് കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്. 1885 ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് രൂപവത്‌കരിച്ചതു തൊട്ട് ജാലിയന്‍വാലാബാഗ്, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത് എന്ന് സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത് കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ് ധാരകളുടെ പ്രതിനിധികളോ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക് മറക്കാമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച് വൈക്കം സത്യാഗ്രഹ ഭാഗത്ത് പറയുന്നുണ്ട്. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ് വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന് നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് നാം ശാസ്‌ത്രം പഠിക്കുന്നത്. അതിന് സഹായകമായ വിധത്തിലാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ് .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട് വിശദീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ് പുസ്‌തകം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന് അവതരിപ്പിക്കുകയാണ് . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ് ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച് വളര്‍ന്ന് പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്. അതവര്‍ക്ക് തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന് കാരണമായ പുസ്‌തകം കത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന് നോക്കിക്കാണുന്ന അവസ്ഥ എന്താണ്. തികച്ചും കാലികമായ മനസ്സ് പൊള്ളുന്ന ചിത്രീകരണമാണ് പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ''അരിവില ഇനിയും കൂടും. ആവശ്യത്തിന് കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന് വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട് നികത്തുന്നതിന് ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ് സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ് പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം ലഭിച്ചത് എപ്പോഴാണ്? ഈ ചോദ്യങ്ങളില്‍ നിന്നാണ് പാഠങ്ങള്‍ വികസിച്ചത്. ജന്മിത്തം എന്തായിരുന്നു എന്ന് പഠിപ്പിക്കാനാണ് അഭിവന്ദ്യ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന് രണ്ടുലക്ഷം പറ നെല്ല് പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന് ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ് വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത് ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്. മാറ്റം വന്നത് എങ്ങനെ എന്ന് മനസ്സിലാക്കിക്കുകയാണ്. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്, ബ്രിട്ടീഷ് സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന് ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന് പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത് സിങ് രാജഗുരുവിന് എഴുതിയ കത്തും ഉദ്ധരിക്കുന്നത്. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക് വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന് വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത് എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ് അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്? ഇതാണ് പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക് വരികയാണ്. ആ നിലപാട് തന്നെയാണ് ഏത് മതം സ്വീകരിക്കണം എന്ന് ജീവനെന്ന വിദ്യാര്‍ഥിക്ക് സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത് എന്ന നിര്‍ബന്ധമാണ് പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത് മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത് സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത് അപകടമായെന്ന് കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ് ഈ സാമൂഹ്യപാഠം വികസിച്ച് പൂര്‍ണമാകുന്നത്. ഇതാണ് പുസ്‌തകത്തിന്റെ കാതല്‍. ഇത് കമ്യൂണിസ്റ്റ് വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന് തുറന്നു പറയേണ്ടിവരും. എന്തിന് അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത്. അതെന്തുകൊണ്ടാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്-വിലക്കയറ്റവും ആണവക്കരാറും.

Tuesday, June 17, 2008
ഏലംകുളത്തുനിന്നുള്ള സന്ദേശം
ഏലംകുളത്തുനിന്നുള്ള സന്ദേശം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന് ഇന്ന് വീട്ടാന്‍ കഴിയും. തരിശായിക്കിടക്കുന്ന മണ്ണ് ഉഴുതുമറിച്ച്, വിത്തും വളവും വെള്ളവും ചേര്‍ത്ത്, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക് യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട് രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത് കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ് വി വാദത്തിന് അറുതിയും വ്യക്തതയുമായിരുന്നു ഇ.എം.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെ. ജന്മിത്വം അവസാനിപ്പിക്കുന്നതുതൊട്ട് അധികാരം ജനങ്ങളിലേക്ക് എന്നതുവരെ ആ വ്യക്തതയും കൃത്യതയും ആശയങ്ങളില്‍ മാത്രമല്ല, അനുഭവങ്ങളിലൂടെയും ജനങ്ങള്‍ സ്വയം അറിഞ്ഞു. മറക്കുടയ്‌ക്കുള്ളില്‍നിന്ന് മോചിപ്പിച്ച മഹാനരകങ്ങള്‍- നമ്പൂതിരിയെ മനുഷ്യനാക്കിയത്, കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്, കാര്‍ഷികബില്ലും ഭൂപരിഷ്‌കരണവും, അടിമുടി മാറ്റിയ പോലീസ് നയം, രാഷ്ട്രീയരംഗത്തെ ഐക്യമുന്നണി, ഭരണവും സമരവും, ജനപക്ഷത്തിനുവേണ്ടിയുള്ള ആസൂത്രണം, വിദ്യാഭ്യാസമേഖലയില്‍നിന്ന് നിര്‍മാര്‍ജനം ചെയ്‌ത അടിമത്തം, വര്‍ഗപരമായി വരേണ്യപക്ഷത്തുള്ള നീതിപീഠങ്ങളെ ജനപക്ഷത്തേക്ക് കൊണ്ടുവരാന്‍ നടത്തിയ പോരാട്ടം, അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന രാജ്യാതിര്‍ത്തി സംബന്ധിച്ച നിലപാട്- വിവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ എന്തെല്ലാം വിഷയങ്ങള്‍! ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുമ്പ് ഗാന്ധിജിയെപ്പറ്റി പറഞ്ഞ വാക്കുകള്‍ അല്‌പം ഭേദഗതിയോടെ ഇവിടെ ഇ.എം.എസ്സിനെക്കുറിച്ചും ഉറപ്പിച്ചു പറയാന്‍ കഴിയും: ഇങ്ങനെ ഒരു കമ്യൂണിസ്റ്റുകാരന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന് വരുംതലമുറകള്‍ വിശ്വസിക്കാന്‍ ശങ്കിച്ചുപോയെന്നിരിക്കും. ഉണ്ടായിരുന്ന സ്വത്തെല്ലാം പാര്‍ട്ടിക്ക് നല്‌കി കുടുംബ ച്ചെലവിന് ആവശ്യമായത് പാര്‍ട്ടിയില്‍നിന്ന് വാങ്ങി, തന്റെ എഴുത്തില്‍നിന്നുള്ള വരുമാനംപോലും പാര്‍ട്ടി അക്കൗണ്ടിലേക്ക് നല്‌കി ജീവിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ''പാരമ്പര്യംവഴി കിട്ടിയതോ സ്വന്തമായി ഉണ്ടാക്കിയതോ ആയ ഒരു സ്വത്തുമില്ലാതെ തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഒരു മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍.'' കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിന് നല്‌കിയ ആദ്യത്തെയും അവസാനത്തെയും ജീവിതമാതൃക എന്നുകൂടി രേഖപ്പെടുത്തേണ്ടിവരും. അങ്ങനെയുള്ള ഇ.എം.എസ്സിന്റെ ജന്മശതാബ്ദി കേരളത്തില്‍ വിവാദമാകേണ്ട ആവശ്യമില്ല; വിശേഷിച്ച്, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ തുടര്‍ച്ചയായി സി.പി.എം.വരെ രൂപപ്പെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇ.എം.എസ്സിന്റെ നേതൃപാടവവും പ്രവര്‍ത്തനസാരഥ്യവും വേണ്ടുവോളം അനുഭവിച്ചുപോന്നവരായതുകൊണ്ട്. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐ.യും സി.പി.എമ്മും യു.ഡി.എഫ്., എല്‍.ഡി.എഫ്. മുന്നണികളിലെ മറ്റു ഘടകകക്ഷികളുമൊക്കെ ചേര്‍ന്ന് കൂട്ടായി ആഘോഷിക്കേണ്ട ഒന്നാണ് ഇ.എം.എസ്സിന്റെ ജന്മശതാബ്ദി. ഇ.എം.എസ്. വിഭാവനം ചെയ്‌ത 'മലയാളിയുടെ മാതൃഭൂമി' ലോകത്തിനൊരു മാതൃകയാക്കിമാറ്റാന്‍വേണ്ട കൂട്ടായ്‌മയാണ് ഉണ്ടാകേണ്ടത്. ഇ.എം.എസ്. ഉയര്‍ത്തിപ്പിടിച്ച സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികദര്‍ശനങ്ങളെ സംബന്ധിച്ച സംവാദവും സ്വയം വിമര്‍ശനവും ഇതിന്റെ ഭാഗമായി നടക്കേണ്ടതാണ്. ഇ.എം.എസ്. സ്ഥാപിച്ച സി.പി.എമ്മിന്റെ താത്ത്വിക വാരിക, ഈ ജൂണ്‍ 13 തൊട്ടുള്ള ഒരു വര്‍ഷക്കാലം ''ഇ.എം.എസ്. നല്‌കിയ അമൂല്യ സംഭാവനകള്‍ വിശദമായി പഠിച്ച് ആഴത്തിലുള്ള പഠനത്തിനു പ്രയോജനപ്പെടുത്താനും'' ചെയ്‌ത ആഹ്വാനം എല്ലാം വിഭാഗം ആളുകളും സ്വാഗതം ചെയ്യേണ്ടതാണ്. 2008 ജൂണ്‍ 13 ഇ.എം.എസ്സിന്റെ നൂറാം ജന്മദിനമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിക്കാന്‍ കഴിയില്ല; ജന്മശതാബ്ദി ഈ ദിനം തൊട്ട് ഒരാണ്ട് കാലമാണെന്നതും. എന്നിട്ടും ഒരുവര്‍ഷം കൂടി കഴിഞ്ഞ് 2009 ജൂണ്‍ 13 വന്നേ ജന്മശതാബ്ദി ആഘോഷിക്കുകയുള്ളൂ എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പറയുന്നു. അതെന്തുകൊണ്ടാണെന്ന് ഈ ലേഖകനെപ്പോലുള്ള ഒരാള്‍ക്ക് മനസ്സിലാകുന്നില്ല. പാര്‍ട്ടി സെക്രട്ടറിക്കും താത്ത്വിക വാരികയ്‌ക്കും ജന്മശതാബ്ദി രണ്ടുവര്‍ഷങ്ങളിലാകേണ്ടതില്ല. ഇ.എം.എസ്സിന്റെ പാര്‍ട്ടിതന്നെ അങ്ങനെ ആലോചിച്ചാലും കേരളം അതു നീട്ടിവെക്കുകയില്ല. അതിന്റെ തെളിവാണല്ലോ, എ.കെ.ജി. സെന്റര്‍ നിലകൊള്ളുന്ന തിരുവനന്തപുരത്തുതന്നെ ജൂണ്‍ 13ന് നടന്നത്. സംസ്ഥാന ഗവണ്മെന്റിന്റെ പാര്‍ലമെന്ററി കാര്യവകുപ്പുമായി ബന്ധമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് അവിടെ ഇ.എം.എസ്. ജന്മശതാബ്ദിയാഘോഷം സംഘടിപ്പിച്ചു. ഉദ്‌ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇ.എം.എസ്. അനുസ്‌മരണ പ്രഭാഷണത്തിനെത്തി. അതുപോലുള്ള താരസാന്നിധ്യം ഉണ്ടായില്ലെങ്കിലും ഇ.എം.എസ്സിന്റെ പഴയകാല സഹപ്രവര്‍ത്തകരടക്കം സംബന്ധിച്ച പ്രൗഢഗംഭീര സദസ്സില്‍ ആഘോഷാനുസ്‌മരണം നടന്നു. ഐതിഹ്യങ്ങളുടെ ലോകത്ത് പിറന്നുവളര്‍ന്ന് ഒടുവില്‍ തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഏലംകുളത്തുകാരുടെ കുഞ്ചുവിന് ജന്മനാട്ടില്‍ അര്‍ഹമായ ഒരു സ്‌മാരകം ഈ ചരിത്രസന്ദര്‍ഭത്തില്‍ എല്‍.ഡി.എഫ്. ഗവണ്മെന്റ് നിര്‍മിക്കണമെന്ന പ്രമേയം ഏറെ ശ്രദ്ധേയവുമായി. ഇ.എം.എസ്. വിദ്യാര്‍ഥിജീവിതം അവസാനിപ്പിച്ച് ദേശീയ സമരത്തിലേക്ക് യാത്രപറഞ്ഞു പോയത് തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിന്റെ കവാടം പിന്നിട്ടാണ്. ആ കോളേജും ഈ ചരിത്രദിനം അനുസ്‌മരിക്കുന്നതില്‍ പിന്നിലായില്ല. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്നതും തിരുത്തുന്നതുമായിരുന്നു ഇ.എം.എസ്സിന്റെ ഏറ്റവും വലിയ ഗുണം. ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ ആ മാതൃക ഉള്‍ക്കൊള്ളാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക് കഴിയട്ടെ എന്നു മാത്രമേ തത്‌കാലം ആശംസിക്കാനാവൂ. മരണപ്പെടുന്നതിന് കൃത്യം നാലുവര്‍ഷം മുമ്പ് പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം എഴുതിവെച്ച ഒസ്യത്ത്, പാര്‍ട്ടി പത്രത്തിന്റെ നേരവകാശത്തിനും ഗ്രന്ഥങ്ങളുടെയും റോയല്‍റ്റിയുടെയും പകര്‍പ്പവകാശത്തിനും വേണ്ടി മാത്രമായിരുന്നില്ല. ''ചൂഷണരഹിതമായ ഒരു സാമൂഹികവ്യവസ്ഥയെക്കുറിച്ച് സ്വപ്‌നം കണ്ട് ആ സ്വപ്‌നസാക്ഷാത്‌കാരത്തിനുവേണ്ടി പടപൊരുതിയ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ സാമ്പത്തിക, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും'' ഉള്ള പകര്‍പ്പവകാശമാണ് യഥാര്‍ഥത്തില്‍ സി.പി.എം. ഒസ്യത്തിലൂടെ ഏറ്റുവാങ്ങിയിട്ടുള്ളത്. ഇന്നും കട്ടന്‍ ചായയും പരിപ്പുവടയും ഒരുനേരം പോലും സ്വപ്‌നം കാണാന്‍ കഴിയാത്ത കോടിക്കണക്കിന് ആളുകള്‍ ജീവിക്കുന്ന ഒരു ഇന്ത്യയെപ്പറ്റിയാണ്, അതിന്റെ ഭാഗമായ കേരളത്തെപ്പറ്റിയാണ് ഇ.എം.എസ് ഓര്‍മിപ്പിച്ചിട്ടുള്ളത്. ഓര്‍മയുണ്ടായിരിക്കണം സഖാക്കളേ... ഇന്ന് കേരളം ഒരു തിരിച്ചുപോക്കിലാണ്; രാഷ്ട്രീയവുംസാമൂഹികവുമായ ഇരുട്ടിലേക്ക്. മുതലാളിത്തത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധി ഒരുപിടി ധനവാന്മാരെ ഒരു ധ്രുവത്തില്‍ അത്യുന്നതങ്ങളിലേക്കു വളര്‍ത്തുകയും സമൂഹത്തിന്റെ ഭൂരിഭാഗത്തെയും മറ്റൊരു ധ്രുവത്തില്‍ ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുതികളിലേക്ക് എടുത്തെറിയുകയും ചെയ്യുന്നു. ഈ രണ്ട് ധ്രുവങ്ങളെയും കൂട്ടിച്ചേര്‍ത്ത് വികസനവ്യാമോഹമെന്ന ഒരു കൃത്രിമ മഴവില്‍ സൃഷ്‌ടിച്ച് ബൂര്‍ഷ്വാ രാഷ്ട്രീയ, സാമ്പത്തിക പണ്ഡിതന്മാര്‍ സ്വയം ആശ്വാസം കൊള്ളുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വമ്പിച്ച വിലക്കയറ്റത്തിലൂടെയും വരുമാനത്തകര്‍ച്ചയിലൂടെയും കേരളവും അനുഭവിച്ചറിയുന്നു. ഭൂപരിഷ്‌കരണവും സംരക്ഷയും വ്യവസ്ഥ ചെയ്‌ത കേരളത്തില്‍ ഭൂജന്മിത്വം മാത്രമല്ല, രാഷ്ട്രീയജന്മിത്വവും മേധാവിത്വം നേടുന്നു. ഭൂമാഫിയകള്‍ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും കുടിയാന്മാരെയും സൃഷ്‌ടിക്കുന്നു. കപട സന്ന്യാസിമാര്‍ മാത്രമല്ല, എല്ലാ അവിഹിത ശക്തികളുടെയും ദല്ലാളന്മാരായി രാഷ്ട്രീയനേതൃത്വങ്ങള്‍ രൂപാന്തരം നേടുന്നു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പണാശ്രയവും വിദ്യാഭ്യാസമേഖലയെ അകലങ്ങളിലാക്കുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ നിരക്ഷരതയുടെ ശതമാനം ഏറുന്നു. ആരോഗ്യമാതൃക തകര്‍ന്നടിയുന്നു. മണ്ണ് തരിശായി കിടക്കുന്നു. മലയാളിക്ക് മണ്ണിനോട് വെറുപ്പും. ബംഗാളില്‍ നിന്നും മറ്റുമുള്ള തൊഴിലാളികള്‍ക്കുവേണ്ടി കേരളം കാത്തുകിടക്കുന്നു. ഈ അവസ്ഥയെങ്കിലും തിരുത്താന്‍ സമയം വൈകിയെന്ന് ഇഎം.എസ്. ജന്മശതാബ്ദി ഓര്‍മിപ്പിക്കുന്നു. ജനകോടികളെ ഏകോപിപ്പിക്കുന്നതായിരുന്നു ചിരപരിചിതമായ ഇ.എം.എസ്സിന്റെ സഹോദരി- സഹോദരന്മാരെ എന്ന ശബ്ദം. ഇന്ന് ഭിന്നിപ്പിക്കലിന്റെ ശബ്ദമാണ് എങ്ങും. മൂന്നാര്‍ദൗത്യംതൊട്ട് ഗോള്‍ഫ് ക്ലബ് ഒഴിപ്പിക്കല്‍വരെ. ഒരുപക്ഷത്ത് ഇ.എം.എസ്സിന്റെ പാര്‍ട്ടി എന്തിനും പ്രതിക്കൂട്ടില്‍. എന്തുകൊണ്ടിങ്ങനെ? ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെയും ഐക്യമുന്നണി മന്ത്രിസഭയുടെയും മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഏക വക്താവ്. ഇന്നത്തെ അവസ്ഥയോ? കാറ്റെടുത്ത ചീട്ടുകൊട്ടാരം പോലെ ഒരു ഗവണ്‍മെന്റും ഭരണമുന്നണിയും; പ്രതീക്ഷയറ്റ് ജനങ്ങള്‍. സമ്പന്നമാണ് നമ്മുടെ യുവജനപ്രസ്ഥാനങ്ങള്‍. വിപുലമാണ് വര്‍ഗ-ബഹുജനസംഘടനകള്‍. ഇതെല്ലാം രാഷ്ട്രീയ ജന്മിമാര്‍ക്ക് കെട്ടുകാഴ്‌ച വെക്കാനുള്ളതല്ല; നവലോകസൃഷ്‌ടിക്ക് ലക്ഷ്യമിടേണ്ട ജനങ്ങളുടെ പ്രസ്ഥാനങ്ങളാണ്. ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന് ഇന്ന് വീട്ടാന്‍ കഴിയും. തരിശായി ക്കിടക്കുന്ന മണ്ണ് ഉഴുതുമറിച്ച്, വിത്തും വളവും വെള്ളവും ചേര്‍ത്ത്, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക് യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട് രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത് കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇടതു-വലതു വ്യത്യാസമില്ലാതെ തയ്യാറുണ്ടോ? ഇ.എം.എസ്. ജന്മശതാബ്ദി ഏറ്റവും ചുരുങ്ങിയത് അതെങ്കിലും ആവശ്യപ്പെടുന്നു. അധികാരവികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനും രാഷ്ട്രീയാതീതമായ സഹകരണം ആവശ്യപ്പെട്ട ഇ.എം.എസ്സിന്റെ മനസ്സ് ഈ ഘട്ടത്തില്‍ ഇതുതന്നെയാണ് ആവശ്യപ്പെടുക. ആ വഴിക്ക് ചിന്തിക്കാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക് കഴിയുമോ? ഒരു ഇരുമ്പുപെട്ടിയില്‍ കെ.പി.സി.സി. ആപ്പീസും തൂക്കി കാലില്‍ ചെരിപ്പു പോലുമില്ലാതെ കേരളമാകെ യാത്രചെയ്‌ത് ഇ.എം.എസ്. വളര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ പുതിയ നേതൃത്വം അതിന് തയ്യാറുണ്ടോ? മറ്റ് പാര്‍ട്ടികള്‍ എന്തുപറയുന്നു? ഇവരാരും തയ്യാറല്ലെങ്കിലും ഇ.എം.എസ്സിന്റെ ജന്മഗ്രാമത്തില്‍ നിന്നാരംഭിച്ച ജന്മശതാബ്ദിയാഘോഷസന്ദേശം ഈ രാഷ്ട്രീയദൗത്യം കേരളത്തിന്റെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പടുത്തുയര്‍ത്തുമെന്ന് ഉറപ്പാണ്. കേരളസമൂഹത്തെ മാറ്റത്തിന്റെ ഒരു സംഘശക്തിയാക്കി നയിക്കാന്‍ ഇ.എം.എസ്സിന്റെ ഓര്‍മ ഇന്നും ശക്തവുമാണ്.

Tuesday, May 20, 2008
ഇത് സാമൂഹിക സുരക്ഷയ്‌ക്കുള്ള വെല്ലുവിളി
ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കേ രളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്‌ക്കാണ് ഈ പംക്തി കുറിക്കുന്നത്. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇത് തുടങ്ങുന്നത് ഉചിതവുമല്ല. അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് . ഗവണ്മെന്റിന് പകരം എല്‍.ഡി.എഫിന്‍േറതായ ഒരു ബദല്‍ ഗവണ്മെന്റിനെ തിരഞ്ഞെടുക്കണമെന്ന് വാദിച്ചു പോന്ന ഈ പംക്തിയുടെ ധാര്‍മിക ചുമതലകൂടിയാണത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍.ഡി.എഫ്. ഗവണ്മെന്റിനെ വിലയിരുത്താനുള്ള മൂന്ന് അഭിപ്രായപ്രകടനങ്ങള്‍ ഇവിടെ ഉദ്ധരിക്കുക മാത്രമേ അക്കാര്യത്തില്‍ ഈ ലേഖകന് ചെയ്യേണ്ടതുള്ളൂ. അതില്‍ ഒന്നാമത്തേത്, മൂന്നാം വാര്‍ഷികദിനത്തില്‍ തന്നെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍േറതായി സംസ്ഥാന പോലീസിനെ സംബന്ധിച്ചു വന്ന അഭിപ്രായപ്രകടനമാണ്. ആലുവ പോലീസ് സ്റ്റേഷനില്‍ ഒരു യുവസംന്യാസി വെടി ഉതിര്‍ത്ത സംഭവം തന്റെ സര്‍ക്കാറിന്റെ അന്തസ്സിന്റെ പ്രശ്‌നമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഭ്യന്തരവകുപ്പ് തന്റെ സര്‍ക്കാറിന്റെ അന്തസ്സ് ഇടിച്ചു എന്ന് ഭരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി തന്നെ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളിലും തത്സമയ സംപ്രേഷണത്തിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു സ്വാമി ഹിമവത് ഭദ്രാനന്ദ. ആഭ്യന്തരമന്ത്രിയെ 'ബാലേട്ടന്‍' എന്ന് തുടര്‍ച്ചയായി അദ്ദേഹം സംബോധന ചെയ്‌തതും രാഷ്ട്രീയ- ഭരണ ഔന്നത്യങ്ങള്‍ ഓരോന്നായി പ്രവചിച്ചു പോന്നതും ആ മനുഷ്യന്‍ വിളിച്ചുകൂവിയതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഈ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കാവി അണിഞ്ഞ, മുടിയും താടിയും നീട്ടിയ ആ യുവസംന്യാസിയുടെ കസ്റ്റഡിയില്‍ ചുകപ്പ് ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച വണ്ടിയും തിരനിറച്ച ലൈസന്‍സുള്ള മാരകശേഷിയുള്ള കൈത്തോക്കുമുണ്ടായിരുന്നു. തന്റെ കപടവൃത്തികള്‍ തുറന്നുകാട്ടിയ ഒരു പത്രസ്ഥാപനത്തില്‍ അതിക്രമിച്ചു കടക്കാന്‍ സ്വാമി എത്തിയത് ഗവര്‍ണര്‍, മന്ത്രിമാര്‍, ജഡ്‌ജ ിമാര്‍ തുടങ്ങിയവര്‍ മാത്രം ഉപയോഗിക്കുന്ന ചുകപ്പ് വെച്ച വാഹനത്തിലായിരുന്നു. നിയമം കൈയിലെടുത്ത സ്വാമി, നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിട്ടും പോലീസ് സ്റ്റേഷനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം തോക്കുചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടയാക്കിയത് പോലീസുകാരുടെ സ്വാമിഭക്തിയാണ് എന്ന് ചുരുക്കി വ്യാഖ്യാനിക്കരുത്. വലിയ ഏമാന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന പോലീസിന്റെ ഭീതിയാകണം ഇതിന്റെ പശ്ചാത്തലം. അല്ലെങ്കില്‍ ഭദ്രാനന്ദനെ നേരത്തേ തന്നെ തൂക്കിയെടുത്ത് ദേഹപരിശോധനയും സ്ഥലപരിശോധനയും നടത്തി ലോക്കപ്പിലെ മൂട്ടകള്‍ക്കും കൊതുകുകള്‍ക്കും എറിഞ്ഞു കൊടുക്കാന്‍ മടിക്കുന്നവരല്ല കേരള പോലീസ്. ഏത് ഗവണ്മെന്റിനും എന്ന പോലെ എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണത്തിനും നേട്ടങ്ങളുടെ പട്ടികനിരത്താനുണ്ടാകും. ആ പട്ടിക നൂറുശതമാനവും യാഥാര്‍ഥ്യമാകണമെന്ന് ആഗ്രഹിച്ച ജനതയാണ് ഏറെ പ്രതീക്ഷയോടെ ഈ ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതെന്ന് ബാധ്യതപ്പെട്ടവര്‍ വിസ്‌മരിക്കരുത്. ഏതു ഭരണത്തിലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും ചുമതലപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ചെയ്‌തികളാണ് നിര്‍ണായകമാകുക. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ഇല്ലാതായിരുന്നു. പണിശാലകളിലും പാഠശാലകളിലും കൃത്യതയും അച്ചടക്കവും ഉറപ്പാക്കിയിരുന്നു. എന്നിട്ടും പോലീസ് ഭരണഘടനാ ബാഹ്യമായി ചങ്ങലപൊട്ടിച്ച് അതിക്രമങ്ങള്‍ നടത്തിയതും മനുഷ്യത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും നെഞ്ചുകുത്തിപ്പറിച്ചതുമാണ് ആ ഭരണത്തിന്റെ പല നന്മകളെയും കരാളതയുടെ ഭാഗമാക്കിയത്. സി.പി.എമ്മിലെ ഭാവിയുടെ വാഗ്‌ദാനമായും രണ്ടാം ഇ.എം.എസ്., ജോസഫ് മുണ്ടശ്ശേരി, ഭാവി മുഖ്യമന്ത്രി എന്നും മലയാളപത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു കൊച്ചു കഥാപാത്രമാണ് എം.എ.ബേബി. അക്കാര്യത്തില്‍ വലിയ സംഭാവന ചെയ്‌ത ഇംഗ്ലീഷ് ദിനപത്രം തന്നെയാണ് ഇത്തവണ ഏറ്റവും മോശപ്പെട്ട മന്ത്രിയായി എം.എ.ബേബിയെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയെ തിരഞ്ഞെടുത്തത്. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, വകുപ്പുകളെക്കാളേറെ വാമൊഴികളുടെ മന്ത്രിയായി മാറിയ ജി. സുധാകരന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി വി.എസ്സിനു പോലും ആ 'ബഹുമതി' നല്‍കി. ടി.എം. തോമസ് ഐസക്ക്, പി.കെ.ഗുരുദാസന്‍, മാത്യു.ടി.തോമസ്, കോടിയേരി ബാലകൃഷ്‌ണന്‍, മുല്ലക്കര രത്‌നനാകരന്‍, സി. ദിവാകരന്‍ തുടങ്ങിയവരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഇ.എം.എസ്. ഗവണ്മെന്റിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ഏതുവിധമാണ് എന്നതിന് ഈ സര്‍വേ മതിയല്ലോ. മൂന്നാമത്തെ അഭിപ്രായപ്രകടനം, ഇടതുപക്ഷ-സാംസ്‌കാരിക തലത്തില്‍ നിന്നുള്ളതാണ്. സാംസ്‌കാരിക സുമനസ്സും സമൂഹത്തിന്റെ കണ്ണാടിയുമാണ് എഴുത്തുകാര്‍. എം. മുകുന്ദന്‍ അധ്യക്ഷനായ കേരള സാഹിത്യ അക്കാദമി ഈ സര്‍ക്കാറാണ് പുനഃസംഘടിപ്പിച്ചത്. അതൊരു ഹാസസാഹിത്യ അക്കാദമിയായി അധഃപതിച്ചെന്ന് കുറ്റപ്പെടുത്തുന്നത് പു.ക.സ.യുടെ നേതാവും കലാമണ്ഡലത്തിന്റെ മുന്‍കാര്യദര്‍ശിയുമായ ഇയ്യങ്കോട്‌ശ്രീധരന്‍. വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളില്‍ കൈകടത്തി, കൊടുത്തവര്‍ക്ക് തന്നെ വീണ്ടും പുരസ്‌കാരം നല്‍കി സ്വയം ഹാസസാഹിത്യ അവാര്‍ഡ് കരസ്ഥമാക്കി, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരെ പടിക്കുപുറത്തു നിര്‍ത്തി, തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തെ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു-എന്നൊക്കെ ഇയ്യങ്കോട് കുറ്റപ്പെടുത്തുന്നു. എം.എന്‍. വിജയനെതിരെ എം.എ. ബേബിയുടെ മറവില്‍ നിന്ന് വിഷബാണം തൊടുത്തുവിട്ട് കൂറു തെളിയിച്ച ആളുമാണ് ഇയ്യങ്കോട്. അദ്ദേഹത്തിന്റെ വിമര്‍ശനം ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിന് ഇടതുസാംസ്‌കാരിക തലത്തില്‍ നിന്നുള്ള സാക്ഷ്യപത്രമായി മുഖവിലയ്‌ക്കെടുക്കാതെ തരമില്ലല്ലോ. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ് വഹിച്ച പങ്കും അതു കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളഭക്ഷ്യ പ്രതിസന്ധിയും ഈ പംക്തിയില്‍ പലവട്ടം തുറന്നു കാട്ടിയതാണ്. ഇതിനൊക്കെ കാരണമാകുന്ന സാനമ്രാജ്യത്വ നയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നയനിലപാടുകള്‍ ഉള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണവും ഫലത്തില്‍ സാധു ദുഷ്‌ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയാണ് കേരളത്തില്‍ വരുത്തിവെക്കുന്നത്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാലതാമസവും വിവാദവും തന്നെ ദൃഷ്‌ടാന്തമാണ്. കൃഷിവകുപ്പില്‍ നിന്നുള്ള പണം കൊണ്ടു മാത്രം പദ്ധതി ആകില്ലെന്നു കൃഷിമന്ത്രി. പണം ഒരു പ്രശ്‌നമേയല്ലെന്ന് മുഖ്യമന്ത്രി. ഭക്ഷ്യപ്രതിസന്ധി ആഗോളതലത്തില്‍ എത്ര ഗുരുതരമായാണ് മൂര്‍ച്ഛിക്കാന്‍ പോകുന്നതെന്ന് കാണാതെ ബാലിശമായ നിലപാടാണ് ഇടതുപക്ഷത്തിന്റെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത് ! വിന്ധ്യനിപ്പുറം എല്ലാം ഭദ്രം, എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്‌തു തീര്‍ത്താല്‍ എല്ലാറ്റിനും ശാശ്വത പരിഹാരം എന്ന് ഇടതുപക്ഷ നേതാക്കള്‍. വിന്ധ്യനപ്പുറം എല്ലാം നല്ലനിലയില്‍. ഇവിടെ വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും എല്‍.ഡി.എഫ്. ഗവണ്മെന്റിന്റെ സൃഷ്‌ടി എന്ന് യു.ഡി.എഫ്. കരിങ്കൊടി ഉയര്‍ത്തി അവര്‍ക്കു പിന്നാലെ ബി.ജെ.പി.യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ അയല്‍രാജ്യങ്ങളില്‍ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ആലോചന ഡല്‍ഹിയില്‍ നടക്കുകയാണ്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല ഊര്‍ജപ്രതിസന്ധി രൂക്ഷമായ പഞ്ചാബിലേക്ക് 300 മെഗാവാട്ട് വൈദ്യുതി പാകിസ്‌താനില്‍ നിന്നു പോലും ഇറക്കുമതി ചെയ്യാനുള്ള കൂടിയാലോചനകള്‍ കേന്ദ്രഗവണ്മെന്റ് ആരംഭിച്ചെന്നാണ് മാധ്യമവാര്‍ത്തകള്‍. ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വമ്പിച്ച തകര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍. സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ഭവന സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഡോളറിന്റെ വിലയിടിവ്, ഭക്ഷ്യവസ്‌തുക്കളുടെ വമ്പിച്ച വിലക്കയറ്റം, എണ്ണയുടെ കുതിച്ചുയരുന്ന വില-ഇതൊക്കെയാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന അമേരിക്കയുമായാണ് ഇന്ത്യ അതിന്റെ മര്‍മ പ്രധാനമായ സാമ്പത്തിക തലങ്ങളെ രാഷ്ട്രീയമായും വ്യാപാരപരമായും ബന്ധിപ്പിക്കാന്‍ പാടുപെടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ കയറ്റിറക്കുമതി ബാങ്കിന്റെ ചെയര്‍മാന്‍ ജെയിംസ് എച്ച്. ലാംബ്രൈറ്റ് വെളിപ്പെടുത്തിയത് മെക്‌സിക്കോയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ കയറ്റിറക്കുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിക്കഴിഞ്ഞെന്നാണ്. കാര്‍ഷിക കയറ്റിറക്കുമതി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ മെക്‌സിക്കോയുമായുണ്ടാക്കിയതു പോലുള്ള സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്.ടി.എ.) ഇന്ത്യയുമായി ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയും ചൈനയും അവരുടെ കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കിയാല്‍ മാത്രമേ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമാകൂ എന്ന് യു.എന്‍. സാമ്പത്തിക വിദഗ്‌ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഊര്‍ജമേഖലയിലും ഭക്ഷ്യരംഗത്തും ഇന്ത്യ സ്വന്തം ജനങ്ങളെയും ദേശീയ താത്‌പര്യത്തെയും കേന്ദ്രീകരിച്ചുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് അതിവേഗം മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ്. സാര്‍വദേശീയ തലത്തില്‍ അതിനുള്ള ബദല്‍ സാധ്യതകള്‍ തേടുകയും വേണം. ഇത്തരം നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ ആഗോളീകരണ സാനമ്രാജ്യത്വ അനുകൂല പരിപാടികള്‍ തകര്‍ക്കാനുള്ള ജനങ്ങളുടെ ഉറപ്പും ഇത്തരം ബദല്‍ നീക്കങ്ങളില്‍ നിന്ന് ഉളവാകേണ്ടതുണ്ട്. അതിനു പകരം ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നതാണ് കേരളത്തില്‍ കാണുന്നത് എന്നു പറയാതെ വയ്യ. ആഗോളീകരണം മൂന്നാം ലോകങ്ങളിലേക്ക് ഒളിപ്പിച്ചു കടത്തുന്ന പണത്തിന്റെയും ആയുധങ്ങളുടെയും അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ പലരും ഗൗനിക്കാറില്ല. അത് കേരളസമൂഹത്തിന്റെ സുരക്ഷ തകര്‍ക്കും വിധം എത്ര ഭീകരമാണ് എന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സ്വാമിമാരെ നടത്തിച്ചുകൊണ്ടുള്ള തെളിവെടുപ്പെന്ന പറയെടുപ്പിലൂടെ. സ്വാമിമാര്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടെ ഗുരുസ്ഥാനീയരായതിന്റെ അപകടം നാം അനുഭവിച്ചിട്ടുണ്ട്. പ്രവചനം നടത്തിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും കപട കാവിവേഷങ്ങള്‍ ഇടതുപക്ഷ ചങ്ങാത്തത്തില്‍ സമൂഹത്തിന് ഭീഷണിയാകുന്നത് ഇത് ആദ്യമാണ്. ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം.

Saturday, May 3, 2008
ഒരു പാവം കമ്മ്യുണിസ്റ്റ് രാജ്യകുമാരന്‍റ്റെ കല്യാണം

2007 ല്‍ കേരളത്തില്‍ രണ്ട് നക്ഷത്രവിവാഹങ്ങള്‍ നടക്കുകയുണ്ടായി. അതിലൊന്ന് എം എ യൂസഫലിയുടെ മകളുടേതും മറ്റേത് ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റേതുമായിരുന്നു. രണ്ടുപേരും ഗള്‍ഫ് മലയാളികള്‍. ശതകോടീശ്വരന്മാര്‍. പതിറ്റാണ്ടുകളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ച് സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് ഗള്‍ഫിലും കേരളത്തിലും കെട്ടിപ്പടുത്ത വന്‍ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ് യുസഫലിയും, മുഹമ്മദാലിയും. യുസഫലിയുടെ മകളുടെ വിവാഹം തൃശൂരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും, ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റെ വിവാഹം എറണാകുളത്ത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് അത്യാര്‍ഭാടപൂര്‍വ്വം നടന്നത്. ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞുള്ള പഞ്ചനക്ഷത്രവിവാഹങ്ങളായിരുന്നു ഇവ രണ്ടും. ആഘോഷങ്ങള്‍ മൂന്ന് ദിവസം നീണ്ട ഈ പഞ്ചനക്ഷത്രവിവാഹങ്ങള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവങ്ങളായിരുന്നു. പക്ഷേ ഈ ഗള്‍ഫ് വ്യവസായികളുടെ വിവാഹധൂര്‍ത്ത് കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമൊന്നുമായില്ല. സ്വയം കെട്ടിയുണ്ടാക്കിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളായ ഇവര്‍ സ്വന്തം പണം ധൂര്‍ത്തടിച്ചാണ് മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തിയത് എന്നതു തന്നെ കാരണം. എന്നാല്‍ 2008 ഏപ്രില്‍ 11 - 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ഒരു പഞ്ചനക്ഷത്രവിവാഹാഘോഷം കേരളീയരെയാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. യുസഫലിയുടെയും ഗള്‍ഫാര്‍ മുഹമ്മദാലിയുടേയും മക്കളുടെ വിവാഹങ്ങളില്‍ കണ്ട ആര്‍ഭാടത്തെ എല്ലാ അര്‍ത്ഥത്തിലും നിഷ്‌പ്രഭമാക്കുന്ന, സമ്പന്നതയുടെ ധാരാളിത്തമുഖം വ്യക്തമാക്കുന്ന പഞ്ചനക്ഷത്ര വിവാഹ ആഘോഷമാണ് 11 - 13 തീയതികളില്‍ തിരുവനന്തപുരത്ത് അരങ്ങേറിയത്. ഈ വിവാഹാഘോഷം ഒരു കോടീശ്വരന്റെയോ, മാഫിയ തലവന്റെയോ മകന്റേതായിരുന്നില്ല, മറിച്ച് സി പി ഐ എം എന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും, ആഭ്യന്തര - ടൂറിസം മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടേതായിരുന്നു. പഞ്ചനക്ഷത്രവിവാഹങ്ങളുടെ പട്ടികയില്‍ ഒരു പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ടായിരുന്നു വിവാഹം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സുഖലോലുപജീവിതത്തെ കുറിച്ചും ജീവിത ശൈലിയിലെ ജീര്‍ണ്ണതയെക്കുറിച്ചും 19 ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ വന്നതിനെ തുടര്‍ന്ന് പുതിയൊരു തെറ്റ് തിരുത്തല്‍ രേഖ തയ്യാറാക്കാന്‍ ചുമതലയുള്ള നേതാവാണ് ഈ ധൂര്‍ത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി. യു ഡി എഫ് സര്‍ക്കാര്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ് ഈ പയ്യന്‍ ഗള്‍ഫിലേക്ക് പറന്നത്. മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് ഈ ചെറുപ്പക്കാരന് ഗള്‍ഫില്‍ ജോലി തരപ്പെടുത്തിക്കൊടുത്തത് എന്നും, ജോലിയില്‍ ചേരാനായി ബിനോയ് ദുബായിലേക്ക് പറന്ന ഫ്‌ളൈറ്റില്‍ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു എന്നും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ബിനോയ് കോടിയേരിയുടെ വിവാഹം തീരുമാനിച്ചിരുന്നത് ഏപ്രില്‍ 13 ന് ആയിരുന്നു എങ്കിലും ആഘോഷങ്ങള്‍ ഔദ്യോഗിക വസതിയില്‍ (ഈ വീടിന്റെ ഉടമ മെര്‍കിസ്റ്റണ്‍ വനം കൈയേറ്റ കേസിലെ പ്രതിയും വനം മന്ത്രി ബിനോയ് വിശ്വത്തിനെതിരെ കേസു നടത്തുന്ന വ്യക്തിയും ആയ സേവി മനോ മാത്യുവാണ്) 11 ാം തീയതി തന്നെ ആരംഭിച്ചിരുന്നു. അന്നേ ദിവസം വീട്ടിലെത്തിയവര്‍ക്കെല്ലാം ആവശ്യമായ എല്ലാ തരത്തിലുള്ള ഭക്ഷണവും നല്‍കി സല്‍ക്കരിക്കാന്‍ കുടുംബക്കാര്‍ യാതൊരു പിശുക്കും കാട്ടിയില്ല. ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം. മുന്തിയ ഹോട്ടലില്‍ നിന്ന് എത്തിയ പാചകക്കാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയത്. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് സേവി വന്നും പോയുമിരിക്കുന്നുണ്ടായിരുന്നു. ചുരുക്കം ചില പിണറായിപക്ഷനേതാക്കളും അന്ന് അവിടെയുണ്ടായിരുന്നു. മന്ത്രിയുടെ ഭാര്യ വിനോദിനിയും, ഇളയമകന്‍ ബിനീഷുമാണ് മൊത്തം ചുമതലക്കാരായി നിന്നത്. ഏകദേശം 250 -300 പേര്‍ അന്നത്തെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. അടുത്തദിവസമായിരുന്നു മെഗാ ഇവന്റ്. ഇതിനുമുന്നോടിയായി ഉച്ച കഴിഞ്ഞതോടെ പോലീസെത്തി ശ്രീമൂലം ക്ലബിന് അരികിലുള്ള മത്സ്യകച്ചവടക്കാരായ മുഴുവന്‍ സ്‌ത്രീകളേയും ഒഴിപ്പിച്ചു. അവരുടെ പ്രതിഷേധം തെല്ലും വകവെക്കാതെയായിരുന്നു അത്. ആഭ്യന്തര - ടൂറിസം മന്ത്രിയുടെ മകന്റെ വിവാഹത്തലേന്ന് നടത്തേണ്ട പഞ്ചനക്ഷത്ര സല്‍ക്കാരത്തിന് എത്തുന്ന വമ്പന്‍മാര്‍ക്ക് അല്ലലില്ലാതെ ശ്രീമൂലം ക്ലബ്ബിലേക്ക് കടക്കാനുള്ള വഴിയൊരുക്കുന്നതിനുവേണ്ടിയാണ് കോടിയേരിയുടെ പോലീസ് പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെ അന്നം മുട്ടിച്ച് അവരെ ആട്ടിപ്പായിച്ചത്. ഏപ്രില്‍ 12ലെ ശ്രീമൂലം ക്ലബ്ബിലെ വിവാഹവിരുന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു അനുഭവമായിരുന്നു. പി ബി അംഗത്തിന്റെ മുന്‍ എസ് എഫ് ഐ നേതാക്കളായ രണ്ട് മക്കളും ചേര്‍ന്നാണ് ഈ വിവാഹവിരുന്ന് സംഘടിപ്പിച്ചത് എന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. എന്നാല്‍ പണം മുടക്കിയത് സേവി മനോ മാത്യുവും, ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ് മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ് എന്ന് മന്ത്രി പുത്രന്മാരുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്. വിഭവസമൃദ്ധമായിരുന്നു വിരുന്നുസല്‍ക്കാരം. കപ്പ, അപ്പം, തലശ്ശേരി ബിരിയാണി, മട്ടന്‍, ചിക്കന്‍ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ബിരിയാണി തയ്യാറാക്കാന്‍ തലശ്ശേരിയില്‍ നിന്ന് ഒരു സംഘം പ്രത്യേകമായി എത്തിയിരുന്നു. ബാക്കി വിഭവങ്ങള്‍ വിരുന്നിന്റെ വേദിയില്‍ തന്നെ തയ്യാറാക്കി നല്‍കിയത് നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിന്റെ പാചകക്കാരായിരുന്നു. ഏകദേശം ആയിരത്തോളം പേര്‍ ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു എന്നാണ് കണക്ക്. സേവിയുടെ പൊതുമേല്‍നോട്ടം ഈ വിരുന്നിനും ഉണ്ടായിരുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍, ഹോട്ടലുടമകള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകളായ കോടീശ്വരന്മാര്‍, ഗള്‍ഫില്‍ നിന്നുള്ള വന്‍ബിസിനസ്സുകാര്‍, കേരളത്തിലെ വന്‍കിട അബ്‌കാരികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഈ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടു. ഗള്‍ഫില്‍ നിന്ന് സല്‍ക്കാരത്തിന് എത്തിയവരുടെ കൂട്ടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളുകളും ഉണ്ടായിരുന്നു എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്ന് ആഴ്‌ചകള്‍ കഴിഞ്ഞിട്ടും സി പി ഐ എം പി ബി അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ ഒരു വരി നിഷേധക്കുറിപ്പ് പോലും ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു ബിസിനസ്സുകാരന്‍ (അദ്ദേഹം സല്‍ക്കാരത്തിനെത്തിയത് വരന് വന്‍വിലയുള്ള ഒരു ഉപഹാരം നല്‍കാനായിരുന്നു) തന്റെ സുഹൃത്തിനോട് സല്‍ക്കാരം നടക്കവേ ഫോണില്‍ പറഞ്ഞത്: ``കേരളത്തിലെ മുഴുവന്‍ ഫ്രോഡുകളും ഇപ്പോള്‍ ശ്രീമൂലം ക്ലബ്ബിലുണ്ട്'' എന്നാണ്. മക്കള്‍ നടത്തിയ ഈ വിരുന്നു സല്‍ക്കാരത്തിലേക്ക് അച്ഛനെ വിളിക്കാന്‍ നേരത്തെ പരിപാടിയില്ലായിരുന്നു. എന്നാല്‍ മാഫിയകളുടെ തള്ളിക്കയറ്റം ശക്തമായതിനെ തുടര്‍ന്ന് അവരുടെ ആഗ്രഹപ്രകാരം കോടിയേരി വിരുന്ന് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഡി ജി പിക്ക് തന്നെ ശ്രീമൂലം ക്ലബ്ബില്‍ എത്തേണ്ടിവന്നു എന്നാണ് വിവരം. പണപ്പിരിവിനും, സമ്മാനപ്പിരിവിനും വേണ്ടി മാത്രമാണ് ഈ വിവാഹവിരുന്ന് സംഘടിപ്പിച്ചത് എന്ന് വ്യക്തം. സമ്മാനമായി കോടികള്‍ കൈമറിഞ്ഞു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വരനുള്ള സമ്മാനങ്ങളില്‍ മുന്തിയ ഇനം കാറുകളും ഉള്‍പ്പെടും എന്നും വാര്‍ത്തകളുണ്ട്. മന്ത്രി ഭാര്യയുടെ ആഭരണങ്ങളോടുള്ള ആസക്തിയറിയാവുന്നതിനാല്‍ സ്വര്‍ണ്ണാഭരണങ്ങളും വൈരക്കല്ലുകളും സമ്മാനമായി നല്‍കിയവരും ഉണ്ടത്രെ. ഈ വിവാഹസല്‍ക്കാരത്തിലെ സജീവസാന്നിദ്ധ്യം മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു. വ്യവസായമന്ത്രി എളമരം കരീം, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരും സല്‍ക്കാരത്തിനെത്തിയിരുന്നു. സേവിക്കുപുറമെ തലസ്ഥാനത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉടമ ഹീരാ ബാബുവും മുഖ്യസംഘാടകനായിരുന്നു. ദീലിപ് ഉള്‍പ്പെടെ ചില പ്രധാന സിനിമാ നടന്മാരുടെ സാന്നിദ്ധ്യവും വിരുന്നിലുണ്ടായിരുന്നു. പി ബി അംഗത്തിന്റെ പുത്രന്റെ വിവാഹത്തലേന്ന്, തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍ നടന്ന വിവാഹസല്‍ക്കാരത്തിന്റെ ചിലവ് അഞ്ച് ലക്ഷത്തിലധികം വരുമത്രെ! ഭക്ഷണത്തിന് മാത്രം ചിലവായത് 3.50 ലക്ഷമാണ്! സര്‍വ്വാഭരണവിഭൂഷിതയായ മന്ത്രി ഭാര്യയുടെ സാന്നിദ്ധ്യം വിരുന്നില്‍ എത്തിയവരെല്ലാം കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. വിവാഹത്തലേന്ന് നടന്ന വിവാഹസല്‍ക്കാരത്തിലൂടെ ഈ കുടുംബം എത്ര കോടി സമ്പാദിച്ചു എന്നും വിവാഹത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നും കണ്ടെത്താന്‍ ഒരു കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. അതൊരിക്കലും ഉണ്ടാകില്ല എന്നുറപ്പാണ്. കാരണം സല്‍ക്കാരം നടന്നത് കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ്. ഇതിലുമപ്പുറം കോടിയേരി ബാലകൃഷ്‌ണന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മാനസപുത്രനുമാണിപ്പോള്‍. കാരാട്ടാണ് ഇദ്ദേഹ ത്തെ പ്രത്യേക താല്‌പര്യമെടു ത്ത്‌കേരള പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാന്‍ പി ബിയിലെടുത്തത്. ഏതായാലും ഇന്ത്യന്‍ വിപ്ലവം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന് പിബിയിലെത്തി ആഴ്‌ചകള്‍ക്കകം കോടിയേരി ബാലകൃഷ്‌ണന്‍ കാരാട്ടിനെ പഠിപ്പിച്ചിരിക്കുന്നു. ഇനി വിവാഹധൂര്‍ത്തിനെതിരെ പാര്‍ട്ടി ക്യാമ്പയിന്‍ നടത്തുമ്പോള്‍ കാരാട്ടിനും ഭാര്യയും പി ബി അംഗവുമായ വൃന്ദാകാരാട്ടിനും കോടിയേരിയില്‍ നിന്നും ഭാര്യയില്‍ നിന്നും വിലപ്പെട്ട ഉപദേശങ്ങള്‍ തേടുകയും ചെയ്യാം!ഏപ്രില്‍ 13 ന് സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ് ഈ വിവാഹവേദിക്ക് നല്‍കേണ്ട വാടക. സമ്പന്നതയുടേയും വിവാഹധൂര്‍ത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഈ വിവാഹം എന്ന് നിസ്സംശയം പറയാം. 3000 ത്തോളം പേര്‍ പങ്കെടുത്ത ഈ വിവാഹം രാഷ്‌ട്രീയ കക്ഷി ഭേദമെന്യേ ഉള്ള പങ്കാളിത്തത്തില്‍ പുതിയൊരു അദ്ധ്യായം തന്നെകുറിച്ചു. ബി ജെ പി നേതാക്കളായ പി കെ കൃഷ്‌ണദാസ്, സി കെ പത്മനാഭന്‍, ആര്‍ എസ് എസ് നേതാവായ മുകുന്ദന്‍ മുതല്‍ ഭരണ പ്രതിപക്ഷരംഗത്തുള്ള മുഴുവന്‍ അതികായരും, കേരളത്തിലെയും ഗള്‍ഫിലേയും പ്രമുഖ വ്യവസായികളും കേരളത്തിലെ എല്ലാ പ്രമുഖ സ്വര്‍ണ്ണക്കച്ചവടക്കാര്‍, വന്‍കിട ഹോട്ടലുടമകള്‍ എന്നിവരും സിനിമാതാരങ്ങളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും എല്ലാം മന്ത്രിപുത്രന്റെ വിവാഹത്തില്‍ ആദ്യവസാനം പങ്കുകൊണ്ടു. കോടിയേരി ബാലകൃഷ്‌ണനോടൊപ്പം നിന്ന് അതിഥികളെ സ്വീകരിച്ചത് രണ്ടാമത്തെ പുത്രനായ ബിനീഷ് കോടിയേരിയായിരുന്നു. (ഇദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനും ``സിനിമാനടനും'' ആണത്രെ) 2000ത്തിലധികം രൂപ വിലയുള്ള മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും, 10,00ത്തിലധികം രൂപ വിലയുള്ള പട്ട് മുണ്ടും ആയിരുന്നു ഈ ചെറുപ്പക്കാരന്റെ വേഷം. ഇടതുകൈയില്‍ ഒരു ലക്ഷം രൂപ വിലയുള്ള വാച്ച്. വലത് കൈയില്‍ അരലക്ഷത്തോളം വിലയുള്ള സ്വര്‍ണ്ണം കെട്ടിയ ബ്രേസ്‌ലെറ്റ്. സിനിമാ നടന്മാരെ വെല്ലുന്ന മേക്കപ്പ്. വിവാഹത്തിന് കൊഴുപ്പുകൂട്ടി ബിനീഷ് വേദിയില്‍ തകര്‍ത്ത് അഭിനയിച്ചു. പക്ഷേ വിവാഹവേദിയിലെ യഥാര്‍ത്ഥ താരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോ, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയോ, കാവ്യമാധവനോ, നവ്യാനായരോ, മുകേഷോ, വിനീതോ ആയിരുന്നില്ല. മറിച്ച് സഖാവ് കോടിയേരിയുടെ ഭാര്യയും, തലശ്ശേരിയിലെ മുന്‍ സി പി ഐ എം എം എല്‍ എയും മരണം വരെ ലളിതജീവിതം തുടര്‍ന്ന സഖാവുമായ എം വി രാജഗോപാലന്റെ മകളും ആയ വിനോദിനി ബാലകൃഷ്‌ണനായിരുന്നു. കേരള ഗവര്‍ണ്ണര്‍ കാറില്‍ വന്നിറങ്ങിയ ഉടനെ സ്വീകരിക്കാനെത്തിയ മന്ത്രി കോടിയേരിയോടും മകനോടും ഒപ്പമാണ് ഈ ``രാജ്ഞി ''യെ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്. സര്‍വ്വാംഗഭൂഷിതയായ ഈ വനിതാസഖാവിന്റെ (എ കെ ജി സെന്ററില്‍ നേതാക്കളുടെ ഭാര്യമാരുടെ ഒരു ബ്രാഞ്ചുമുണ്ട്. ആ ബ്രാഞ്ചിലെ അംഗമാണ് വിനോദിനി ബാലകൃഷ്‌ണന്‍) വേഷം റോസ് നിറത്തിലുള്ള പട്ട് സാരിയും അതിന് ചേരുന്ന ബ്ലൗസുമായിരുന്നു. ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന് കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു. മന്ത്രി ഭാര്യ ഉടുത്തിരുന്ന സാരി നെയ്യാന്‍ ഇടക്കിടെ സ്വര്‍ണ്ണനൂലുകളും ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് വസ്‌ത്രവ്യാപാരരംഗത്തെ വിദഗ്‌ദ്ധര്‍ സമ്മതിക്കുന്നുണ്ട്. ബാലരാമപുരത്തെ പയറ്റുവിളയിലെ ഒരു വിദഗ്‌ദ്ധ നെയ്‌ത്തുകാരന്റെ നേതൃത്വത്തില്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏതാനും നെയ്‌ത്തുകാരുടെ അധ്വാനഫലമായി ഒന്നരമാസം കൊണ്ട് ഘട്ടംഘട്ടമായി നെയ്‌തുണ്ടാക്കിയ ഈ പട്ട് സാരിയ്‌ക്ക് വില വളരെ കൂടുതലൊന്നുമല്ല, ഒരു ലക്ഷമേയുള്ളൂ. ദോഷം പറയരുതല്ലോ വനിതാ സഖാവിന്റെ കഴുത്തില്‍ ഒരേയൊരു മാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത് വൈരങ്ങള്‍ പതിച്ചതായിരുന്നു എന്നുമാത്രം. സ്വര്‍ണ്ണകച്ചവട മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകാരം ഈ മാലയുടെ വില 15-20 ലക്ഷം രൂപ വരും. രണ്ട് കൈകളിലും ഓരോ വള മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവ രണ്ടും വജ്രങ്ങള്‍ മാത്രം പതിച്ചവയായിരുന്നു. വില നാല് ലക്ഷം വീതം വരും. വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ് വിരലുകളിലും ഈ സഖാവ് സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു! നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ മേക്കപ്പിലൂടെയാണ് സഖാവ് ഇത് സാധിച്ചെടുത്തത്. കൃത്രിമമുടിയുടെ ഉപയോഗം എത്ര സ്വാഭാവികമാക്കാം എന്ന് സഖാവിന്റെ മുടി തെളിയിച്ചു. ഏതായാലും വിവാഹത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത് ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത് പേരെയായിരുന്നു. ഇതിന് കാരണമുണ്ട്. ഈ മുപ്പത് പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത് നല്‍കിയത് ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. എഫ് ടി വി അഥവാ ഫാഷന്‍ ടി വി കുപ്രസിദ്ധമാണ്. നാമമാത്ര വസ്‌ത്രധാരികളായ ചെറുപ്പക്കാരികള്‍ നടത്തുന്ന ഫാഷന്‍ പരേഡാണ് ഈ ചാനലിന്റെ പ്രധാനപരിപാടി. ഇന്ത്യയില്‍ ഈ ചാനല്‍ ഇടക്കാലത്ത് നിരോധിക്കുക പോലുമുണ്ടായി. അശ്ലീല പ്രദര്‍ശനം നടത്തുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം. ഈ ചാനലിന്റെ വസ്‌ത്രഡിസൈനിങ്ങ് വിഭാഗം മന്ത്രി കുടുംബത്തിലെ മുപ്പത് പേര്‍ക്ക് വിവാഹം പ്രമാണിച്ച് പ്രത്യേകം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത് നല്‍കുകയായിരുന്നു! സഖാക്കള്‍ക്ക് ആനന്ദലബ്‌ധിക്കിനിയെന്തുവേണം!പി ബി അംഗത്തിന്റെ മകന്റെ വിവാഹത്തിന് എത്തിയ കാറുകളുടെ ശേഖരം വാഹനങ്ങളില്‍ തല്‌പരരായവര്‍ക്ക് നയനാനന്ദകരമായ കാഴ്‌ചയായിരുന്നു. ഇത്രയേറെ വിലകൂടിയ കാറുകളുടേയും മറ്റും അമൂല്യശേഖരം ഒരുമിച്ച് കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അവരില്‍ ചിലര്‍ കണക്കാക്കി. സുബ്രഹ്മണ്യം ഹാളിന്റെയും ടാഗോര്‍ തിയറ്ററിന്റെയും പരിസരത്ത് അണിനിരന്ന 400 ലധികം മുന്തിയ വാഹനങ്ങളുടെ കാഴ്‌ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. തലേന്നും പിറ്റേന്നുമായി 27 ബെന്‍സ് കാറുകളാണ് വിവാഹത്തിന് അണിനിരന്നത്. ഇതില്‍ 7 എണ്ണം എസ് ക്ലാസ് ബെന്‍സായിരുന്നു. വില 88 ലക്ഷം വീതം. ബാക്കിയുള്ളത് ഡി ക്ലാസ്, ഇ ക്ലാസ് ബെന്‍സുകളായിരുന്നു. വില 25 - 30 ലക്ഷം രൂപ വീതം. പിന്നീടുള്ളത് ബി എം ഡബ്ല്യൂ കാറുകളുമായിരുന്നു. പിറകേ ഓഡി, മിത്‌സുബിഷി, പജീറോ എന്നിങ്ങനെ മുന്തിയ കാറുകളുടെ പട്ടിക നീളുന്നു. ആഭ്യന്തര - ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മൂത്തമകന്റെ അത്യാര്‍ഭാടപൂര്‍ണ്ണമായ വിവാഹത്തിന് ഏറ്റവും ചുരുങ്ങിയത് 75 - 80 ലക്ഷം രൂപയെങ്കിലും ചിലവഴിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പി ബി അംഗത്തിന്റെ ഭാര്യയുടെ ശരീരത്തില്‍ മാത്രം 35 ലക്ഷം രൂപയുടെ എങ്കിലും വജ്രാഭരണങ്ങളുണ്ടായിരുന്നു. വിവാഹത്തിന് സമ്മാനമായി ലഭിച്ചത് കോടിക്കണക്കിന് രൂപയും, വൈരങ്ങളും മുന്തിയ കാറുകളും മറ്റുമാണ് എന്നാണ് വിവരം. ഒരൊറ്റ വിവാഹം കൊണ്ട് കോടിയേരിയുടെ കുടുംബം കോടീശ്വരന്മാരായി എന്ന് വിമര്‍ശകര്‍ പറയുന്നു.കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യവീണ്ടും ആരംഭിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുകയാണ്. ക്രമസമാധാനനില വീണ്ടും തകര്‍ന്നുകൊണ്ടിരിക്കുന്നു. തലസ്ഥാനത്തു ഗുണ്ടാആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നേതാക്കള്‍ തകര്‍ത്തു ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പുര കത്തുമ്പോള്‍ വാഴവെട്ടുകയാണവര്‍. അധികാരത്തില്‍ ഇരിക്കുന്ന അവസരം നോക്കി കോടികള്‍ സമ്പാദിക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ വിപ്ലവനേതാക്കള്‍. ഫിലിപ്പൈന്‍സിലെ ഇമല്‍ഡാമര്‍ക്കോസിനേയും, റൊമാനിയയിലെ ചെഷസ്‌ക്യൂവിനേയും ഒക്കെ തോല്‍പ്പിക്കാന്‍ കുതിച്ചുപായുകയാണ് വിനോദിനി ബാലകൃഷ്‌ണനും, ബിനീഷ് കോടിയേരിയും മറ്റും. കോടിയേരി ബാലകൃഷ്‌ണനെ പിബിയിലെടുത്ത് മാതൃക കാട്ടിയ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് എങ്ങനെ നമുക്ക് നന്ദി പറയാതിരിക്കാനാവും!
കടപ്പാട്.
Tuesday, April 8, 2008
കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി
കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി
സി.പി.എമ്മിന്റെ രാഷട്രീയ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും തീര്‍ത്തും മാറ്റിനിര്‍ത്തി ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൃഷ്‌ടിയില്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സമീപിച്ചാല്‍ എത്തിച്ചേരുന്ന വസ്‌തുനിഷ്‌ഠമായ നിഗമനം ഒറ്റനോട്ടത്തില്‍ ഇപ്രകാരമാണ്: രാഷ്ട്രീയമായും ആശയപരമായും സി.പി.എം. ഏറ്റവുമേറെ ഐക്യവും വ്യക്തതയും കൈവരിച്ച കോണ്‍ഗ്രസ്. മേല്‍പ്പറഞ്ഞ രണ്ട് ഘടകങ്ങളുടേയും പ്രാധാന്യവും പ്രയോഗസാധ്യതയും ഉള്‍ക്കൊള്ളുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌ത ആളാണ് കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പുതിയ നേതൃത്വത്തിന്റെ പിന്തുടര്‍ച്ച ഏറ്റുവാങ്ങിയ പ്രകാശ് കാരാട്ട്. പോയ മൂന്നു വര്‍ഷങ്ങളില്‍ ഈ ഘടകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്‌തു.
ആ റുദിവസം നീണ്ടുനിന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് അര്‍ഹിച്ച പ്രാധാന്യത്തോടെയും സമഗ്രതയോടെയും മാധ്യമങ്ങള്‍ വിലയിരുത്തിയോ എന്ന് സംശയമാണ്. കാരാട്ടിന്റെ ആഹ്വാനം അര്‍ഥരഹിതം എന്ന തലക്കെട്ടിലാണ് "ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്സി"ന്റെ വിലയിരുത്തല്‍. മലയാള മാധ്യമങ്ങളാകട്ടെ സി.പി.എമ്മിന്റെ കേരളത്തിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളിലേക്ക് കോണ്‍ഗ്രസ്സിനെ ചുരുക്കി കാണാനാണ് താത്‌പര്യം കാണിച്ചത്. ദൃഷ്‌ടിക്കയറോ കൊക്കിനിയാട്ടമോ കോടിയേരിയുടെ താരപ്രഭയോ ഒന്നുമല്ല യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ അമേരിക്കന്‍ ഗവണ്മെന്റടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യന്‍ ഭരണവര്‍ഗവും ഇത്രയേറെ ഗൗരവമായും അതിസൂക്ഷ്‌മമായും സി.പി. എം. പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വീക്ഷിച്ച മറ്റൊരു സന്ദര്‍ഭം മുമ്പ് ഉണ്ടായിട്ടില്ല. വ്യത്യസ്‌ത താത്‌പര്യങ്ങളുടെ വീക്ഷണകോണില്‍ നിന്നായിരുന്നു ഇവരുടെ ഉത്‌കണ്‌ഠ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്‌ക്കും തീരുമാനത്തിനുമാണ് ചിലര്‍ കാതോര്‍ത്തത്. മൂന്നാം ബദല്‍ കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച അജന്‍ഡയായിരുന്നു മറ്റുചിലര്‍ക്ക് അറിയേണ്ടത്. സമീപഭാവിയില്‍ നടക്കാവുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിനെ സി.പി.എം. തീരുമാനങ്ങള്‍ നിര്‍ണായകമായി ബാധിക്കുമെന്നതുകൊണ്ട് ഇടതു-വലതു കക്ഷികളും ഒരുപോലെ കോയമ്പത്തൂരിലേക്ക് ഉറ്റുനോക്കി. ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റ് അവസ്ഥ തുടരുന്ന ഇന്ത്യയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ലാത്ത പശ്ചാത്തലമാണ് നിലവിലുള്ളത്. സി.പി.എം. നിലപാട് നിര്‍ണായകമാക്കിയത് രണ്ട് ഘടകങ്ങളാണ്. ഒന്ന്, ആ പാര്‍ട്ടി എടുക്കുന്ന ഉറച്ച പ്രത്യയശാസ്‌ത്ര നിലപാട്. രണ്ട്, ലോക്‌സഭയില്‍ സി.പി.എമ്മിനും അതുവഴി ഇടതുപക്ഷത്തിനുമുള്ള മുമ്പില്ലാത്ത ശക്തമായ അംഗബലം. ഈ ഘടകങ്ങള്‍ നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് എന്ത് നിര്‍വഹിച്ചു എന്നതാണ് യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ടത്. സി.പി.എമ്മിന്റെ രാഷട്രീയ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും തീര്‍ത്തും മാറ്റി നിര്‍ത്തി ഒരു മാധ്യമപ്രവര്‍ത്തകന്റെ ദൃഷ്‌ടിയില്‍ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സമീപിച്ചാല്‍ എത്തിച്ചേരുന്ന വസ്‌തുനിഷ്‌ഠമായ നിഗമനം ഒറ്റനോട്ടത്തില്‍ ഇപ്രകാരമാണ്: രാഷ്ട്രീയമായും ആശയപരമായും സി.പി.എം. ഏറ്റവുമേറെ ഐക്യവും വ്യക്തതയും കൈവരിച്ച കോണ്‍ഗ്രസ്. മേല്‍പ്പറഞ്ഞ രണ്ട് ഘടകങ്ങളുടേയും പ്രാധാന്യവും പ്രയോഗസാധ്യതയും ഉള്‍ക്കൊള്ളുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌ത ആളാണ് കഴിഞ്ഞ കോണ്‍ഗ്രസ്സില്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പുതിയ നേതൃത്വത്തിന്റെ പിന്തുടര്‍ച്ച ഏറ്റുവാങ്ങിയ പ്രകാശ് കാരാട്ട്. പോയ മൂന്നു വര്‍ഷങ്ങളില്‍ ഈ ഘടകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്‌തു. ദേശീയ-സാര്‍വദേശീയ തലത്തില്‍ പ്രകാശ് ഒരുപോലെ വിമര്‍ശിക്കപ്പെട്ടതും സ്വീകാര്യനായതും ഇതുകൊണ്ടു തന്നെ. ആ നിലയ്‌ക്ക് ഈ നയങ്ങള്‍ വിജയിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രകാശ് തന്നെ തുടരേണ്ടത് അനിവാര്യമായിരുന്നു. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കള്‍ ഓരോന്നായി നേതൃനിരയില്‍ നിന്ന് വിട്ടുപോകുന്ന ഒരു ചരിത്രഘട്ടത്തിനുകൂടിയാണ് കോയമ്പത്തൂര്‍ സമ്മേളനം സാക്ഷ്യം വഹിച്ചത്. ജ്യോതിബസുവും ഹര്‍കിഷന്‍ സിങ്ങും ക്ഷണിതാക്കളായി പി.ബി.യിലും സി.സി.യിലും ശേഷിക്കുന്നത് കേവലം ഔപചാരികത മാത്രം. അതുകൊണ്ട് തന്നെ പുതിയ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പി.ബി.യുടെ ഘടനയും രാഷ്ട്രീയ ദിശയും നിര്‍ണായകമാകുന്നു. വിശേഷിച്ചും കോണ്‍ഗ്രസ്(ഐ) കൂടുതല്‍ ദുര്‍ബലപ്പെട്ടുവരുന്നു എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍. വരും തിരഞ്ഞെടുപ്പില്‍ ബി.ജെ. പി.യെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുകയും ഇടതുപക്ഷത്തിന്റെ വിശേഷിച്ച് സി.പി.എമ്മിന്റെ ലോക്‌സഭയിലെ സ്വാധീനം നിലനിര്‍ത്തുകയെങ്കിലും ചെയ്യേണ്ടത് വമ്പിച്ച ഉത്തരവാദിത്വമായിരിക്കുന്ന സന്ദര്‍ഭത്തില്‍. ഇക്കാര്യത്തില്‍ സംഘടനയ്‌ക്കകത്തുള്ള ദൗര്‍ബല്യങ്ങളും ആശയപരവും നയപരവുമായ വൈരുദ്ധ്യങ്ങളും പരിഹരിക്കപ്പെടേണ്ടത് നിര്‍ണായകമാകുന്നു. തെറ്റുതിരുത്തല്‍ പ്രക്രിയയ്‌ക്ക് അടിയന്തര പ്രാധാന്യം നല്‍കാനും 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിവെച്ച പ്രത്യയശാസ്‌ത്ര വിചാരം കാലോചിതമാക്കാനും തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. സി.പി.എമ്മിന്റെ കാലടികളില്‍ ഒന്ന് കൊച്ചു കേരളമാണ്. ഇവിടത്തെ സംഘടനയാകട്ടെ വിഭാഗീയതയുടെ കടന്നല്‍ക്കൂടും. അതുകൊണ്ട് തന്നെ പി.ബി.യിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അടക്കം സംഘടനാ അജന്‍ഡയുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളും തീരുമാനങ്ങളും നിര്‍ണായകമാകുന്നു. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും പി.ബി.യില്‍ നിന്ന് മുമ്പ് പുറത്ത് നിര്‍ത്തിയതിന്റെ തുടര്‍ച്ചയായി കാണണം കോടിയേരി ബാലകൃഷ്‌ണനെ പി.ബി.യില്‍ കൊണ്ടുവന്നത്. കേരളത്തിലെ കട്ടപിടിച്ച വിഭാഗീയതയ്‌ക്ക് രാഷ്ട്രീയവും സംഘടനാപരവുമായ ഒരു ഇടപെടലിന്റെ സന്ദര്‍ഭം കേന്ദ്ര നേതൃത്വം ബോധപൂര്‍വം സൃഷ്‌ടിച്ചിരിക്കുകയാണ്. സമ്മേളനങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശ രേഖയില്‍ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാണിച്ചത് ഇവിടെ ഓര്‍ക്കുക: ""കേരളത്തില്‍ വിഭാഗീയത എന്തെന്ന് നിര്‍വചിക്കുക എറെ പ്രയാസമാണ്. കാരണം അത് കമ്മിറ്റിയുടെ ഇപ്പോഴത്തെ ചേരുവയുമായി ബന്ധപ്പെട്ടിരിക്കുന്നു."" ഇതിനര്‍ഥം കോടിയേരി വിഭാഗീയതയ്‌ക്ക് പൂര്‍ണമായി അതീതനാണ് എന്നല്ല. വിഭാഗീയതയില്‍ അദ്ദേഹം പരസ്യമായി മുങ്ങിക്കുളിച്ചു നില്‍ക്കുന്നില്ല. എം.എ. ബേബി പി.ബി.ക്കും കേന്ദ്രകമ്മിറ്റിക്കും ഇടയ്‌ക്ക് ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രകാശിനും യെച്ചൂരിക്കും എസ് രാമചന്ദ്രന്‍ പിള്ളയ്‌ക്കും ഒപ്പം അംഗമായിരുന്നു. പാലക്കാട് സമ്മേളനത്തില്‍ വിഭാഗീയതയ്‌ക്ക് നേതൃത്വം നല്‍കിയതിന് തരംതാഴ്‌ത്തപ്പെടും വരെ. ഒരാള്‍ പി.ബി. അംഗമായതുകൊണ്ടും അല്ലാതായതു കൊണ്ടും തീരുന്നതല്ല പാര്‍ട്ടിയിലെ വിഭാഗീയത. പക്ഷേ, ഇതൊരു പരീക്ഷണമാണ്. സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ മറ്റൊരു പരീക്ഷണം ഇതുപോലെ മുമ്പ് നടത്തിയിരുന്നു. വി.എസ.് അച്യുതാനന്ദനും നായനാര്‍ക്കും എസ്. രാമചന്ദ്രന്‍പിള്ളയ്‌ക്കുമൊപ്പം സി.സി.യിലേക്കും പി.ബി.യിലേക്കും പിണറായി വിജയനെ ഒരേ സമയം ഉയര്‍ത്തിക്കൊണ്ടുവന്നു. വിഭാഗീയത ഇല്ലാതാക്കാന്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ആത്മാര്‍ഥമാകാം. അതുകൊണ്ടു മാത്രം കേരള പാര്‍ട്ടിയിലെ അവസ്ഥ മാറുകയില്ല. തുടര്‍ന്ന് നടത്താന്‍ ആലോചിക്കുന്ന തിരുത്തല്‍ പ്രക്രിയയുടെ വിജയത്തെ ആശ്രയിച്ചിരിക്കും യഥാര്‍ഥത്തില്‍ അതിന്റെ ഗതിവിഗതികള്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നാരും പി.ബി.യില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല. പി.കൃഷ്‌ണപിള്ളയും ഇ.എം.എസ്സും കെ.സി.ജോര്‍ജും അന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നെങ്കിലും. സി.പി.എമ്മില്‍ തന്നെ സി.കണ്ണനും അഴീക്കോടനും ഗൗരിയമ്മയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല. ഇ.എം.എസ്സിനും എ.കെ.ജി.ക്കും പിറകെ ഇ.ബാലാനന്ദനാണ് പി.ബി.യില്‍ വന്നത്. എ.ഐ.ടി.യു.സി.യില്‍ നിന്ന് വേര്‍പെടുത്തി സി.ഐ.ടി. യു. കേരളഘടകത്തിന് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പേരില്‍. പിന്നീട് വി.എസ്. അതിനുശേഷമായിരുന്നു നായനാര്‍ പി.ബി.യില്‍ എത്തിയത്. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും എത്തിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള സഖാക്കള്‍ ഈ ചരിത്രമൊക്കെ ചികഞ്ഞ് പഠിക്കുന്നത് അവര്‍ക്കും അവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയ തൊഴിലാളിവര്‍ഗ പാര്‍ട്ടിക്കും ഗുണം മാത്രമേ ചെയ്യൂ. 62 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അനുഭവ സമ്പത്തുള്ള മുഹമ്മദ് അമീനെപ്പോലെ ഒരാളെയാണ് തൊഴിലാളിവര്‍ഗ നിരയില്‍ നിന്ന് പശ്ചിമബംഗാള്‍ പി.ബി.യിലേക്ക് നല്‍കിയത്. ബംഗാള്‍ കഴിഞ്ഞാല്‍ സി.ഐ.ടി.യു.വിന് ഏറ്റവും ശക്തിയുള്ളതാണ് കേരളം. മറ്റു സംസ്ഥാന കമ്മിറ്റികള്‍ പോലും നല്‍കിയ പ്രാതിനിധ്യം നേതൃനിരയിലെത്തുന്ന സഖാക്കള്‍ക്ക് കേരളത്തില്‍ തൊഴിലാളിവര്‍ഗത്തില്‍ നിന്ന് ലഭ്യമാകുന്നില്ല. ബാലാനന്ദന് ശേഷം സി.ഐ.ടി.യു.വിനെ നയിക്കുന്ന കെ.എന്‍.രവീന്ദ്രനാഥ് വളരെ മുമ്പെ കേന്ദ്ര കമ്മിറ്റിയില്‍ വന്നയാളാണ്. പ്രകാശിനും എസ്.ആര്‍.പി.ക്കും മുമ്പെ. ഒരു വിഭാഗീയ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്മേര്‍ പാര്‍ട്ടി ഘടകം പോലും നഷ്‌ടപ്പെട്ട രവീന്ദ്രനാഥ് കഷ്‌ടി മുഷ്‌ടി സംസ്ഥാന കമ്മിറ്റിയില്‍ എത്തിക്കിടക്കുന്നു. എം.എം. ലോറന്‍സിന്‍േറയും കഥ അതുതന്നെ. മറ്റാരെയും ഈ മേഖലയില്‍ നിന്ന് പരിഗണിക്കുന്നുമില്ല. കേന്ദ്ര കമ്മിറ്റിയിലേക്ക് തോമസ് ഐസക്കിനെ പോലുള്ള ഒരാള്‍ ഉയര്‍ത്തപ്പെടുകയും ചെയ്‌തു. വിഭാഗീയത കേരള സി.പി.എമ്മില്‍ സൃഷ്‌ടിച്ചിട്ടുള്ള പ്രത്യേക പരിതഃസ്ഥിതിയാണ് ഇത് കാണിക്കുന്നത്. അത് നേതൃത്വത്തെ എങ്ങനെയാണ് ഭാവിയില്‍ ബാധിക്കാന്‍ പോകുന്നത് എന്നത് തീര്‍ച്ചയായും നിരീക്ഷണ വിധേയമാണ്. കോട്ടയം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ ഈ പംക്തിയില്‍ വിഭാഗീയതയുടെ കേരളീയ അവസ്ഥയെ സംബന്ധിച്ചും പി.ബി.യുടെ ഇടപെടല്‍ സംബന്ധിച്ചും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ വിലയിരുത്തല്‍ ഈ ലേഖകന്‍ അക്കമിട്ട് നിരത്തിയിരുന്നു. അതേക്കുറിച്ച് പാര്‍ട്ടി മുഖപത്രം പ്രതികരിച്ചത് ഇങ്ങനെ: ""പ്രകാശ് പറഞ്ഞു എന്ന് അപ്പുക്കുട്ടന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് എന്താണ് ഉറപ്പ്? പ്രകാശിന്റെ നിഗമനങ്ങളെ മാതൃഭൂമിയിലിരുന്ന് "സ്വരൂപിക്കാന്‍" മാത്രം എന്തു മാന്ത്രിക സിദ്ധിയാണ് അപ്പുക്കുട്ടന്റെ കൈയിലുള്ളത്? ആരാണ് അപ്പുക്കുട്ടനെ "അകത്തേക്ക്" കയറ്റിവിട്ടത്? അപ്പുക്കുട്ടനെ പോലൊരാള്‍ സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിഅംഗമായി ഒരു കാലത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നതു തന്നെ അവിശ്വസനീയമായി തോന്നുന്നു. സംഘടനയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ ശരിയായ ജ്ഞാനമെന്നല്ല, ഒരു പക്കാ ബൂര്‍ഷ്വാരാഷ്ട്രീയക്കാരന്റെ ധാരണപോലും അപ്പുക്കുട്ടനില്ലെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്."" കേരള സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രകാശിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാട് എന്താണ് എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ഇപ്പോള്‍ "സ്വരൂപിച്ചു" കഴിഞ്ഞു. ആ റിപ്പോര്‍ട്ട് പരക്കെ ലഭ്യവുമാണ്. ഒരപേക്ഷ ജനറല്‍ സെക്രട്ടറിക്കും കേന്ദ്ര കമ്മിറ്റിക്കും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരന്റെ ധാരണ പോലും ഇല്ലെന്ന് പാര്‍ട്ടി മുഖപത്രം ദയവായി എഴുതരുത്.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
Tuesday, April 1, 2008
കേരള സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പ്: ഇടതുപക്ഷം തൂത്തുവാരി.

അബുദാബി: അബുദാബി കേരളാസോഷ്യല്‍ സെന്റര്‍ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ.ബി.മുരളി നയിച്ച ഇടതുപക്ഷ 15 അംഗ പാനല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ അങ്കണത്തില്‍ തിങ്കളാഴ്‌ച രാത്രി നടന്ന തിരഞ്ഞെടുപ്പില്‍ 804 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 957 അംഗങ്ങളില്‍ 814 പേര്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. നിലവിലുള്ള ഭരണസമിതി പ്രസിഡന്റ് കെ.ബി.മുരളി ഏറ്റവും കൂടുതല്‍ വോട്ടുനേടി ഒന്നാമനായി. 804 വോട്ടു രേഖപ്പെടുത്തിയതില്‍ 514 വോട്ട് കെ.ബി.മുരളിക്കു ലഭിച്ചു. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി എ.കെ.ബീരാന്‍കുട്ടി 502 വോട്ടുനേടിയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
15 അംഗ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍ ടി.സി.ജിനരാജ്, അജീബ് പരവൂര്‍, സഫറുള്ള പാലപ്പെട്ടി, സത്താര്‍ കാഞ്ഞങ്ങാട്, പ്രകാശ് പള്ളിക്കാട്ടില്‍, കെ.പി.ഉദയശങ്കര്‍, കെ.എം.എം.ഷെരീഫ്, വാസു കുറങ്ങോട്ട്, തോമസ് കുഞ്ഞുമോന്‍, രാമാനന്ദന്‍, ഇ.ആര്‍.ജോഷി, പി.എം.അബ്ദുള്‍ റഹ്‌മാന്‍, കെ.എ.ജയാനന്ദന്‍ എന്നിവരാണ്.
നോറ്ക്ക ഡയരക്ടറ് എ . കെ മൂസ്സ നേരിട്ട് വന്ന് തട്ടിക്കൂട്ടിയ ബി ജെ പി, ആറെസ്സസ്സ്, എന്‍ ഡി എഫ് അടങുന്ന പ്രതിപക്ഷ പാനലിനെ നയിച്ച മുന്‍ പ്രസിഡന്റ് പത്മനാഭന്‍ 328 വോട്ട് കരസ്ഥമാക്കി. അമര്‍സിങ് വലപ്പാട് 308 വോട്ടുനേടി രണ്ടാമനായി.
തിങ്കളാഴ്‌ച രാത്രി ഒന്‍പത് മണിക്കാണ് വാര്‍ഷികജനറല്‍ ബോഡി യോഗം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി ബീരാന്‍കുട്ടി സ്വാഗതമാശംസിച്ചു. കെ.ബി.മുരളി അധ്യക്ഷനായിരുന്നു. ട്രഷറര്‍ കബീര്‍ ബാപ്പു വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ട് രാമചന്ദ്രന്‍ വായിച്ചു. അബുദാബി സാമൂഹികക്ഷേമവകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ മത്താര്‍ അല്‍ ജാസിം, ഫൈസല്‍ മുബാറക് എന്നിവര്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നിയന്ത്രിച്ചു. ജയകുമാര്‍ നന്ദി പറഞ്ഞു.

കേരളത്തിന് കനത്ത തിരിച്ചടി; ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂദല്‍ഹി: കുതിച്ചുയരുന്ന അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി പാമോയിലിന്റെയും സോയ എണ്ണയുടെയും ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനും ബസുമതി ഒഴികെയുള്ള അരി ഇനങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കയറ്റുമതി നിരോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ തന്നെ വിലയിടിവില്‍ ദുരിതമനുഭവിക്കുന്ന കേര കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര തീരുമാനം കേരളത്തിനു വന്‍ തിരിച്ചടിയാവും.
വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭ സമിതി ഇന്നലെ രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ യോഗം ചേര്‍ന്നാണ് നിര്‍ണായക തീരുമാനമെടുത്ത്. ഉടന്‍ പ്രാബല്യത്തോടെയാണ് അരി കയറ്റുമതി നിരോധിച്ചത്. പയര്‍ വര്‍ഗങ്ങളുടെ കയറ്റുമതിക്കുള്ള നിരോധം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇന്നലെ അര്‍ധരാത്രി തന്നെ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനു ശേഷം ധനമന്ത്രി പി.ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇതുപ്രകാരം എല്ലാ ഭക്ഷ്യ എണ്ണകളും ഇനി തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാവും. സംസ്കരിച്ച എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 7.5 ശതമാനമായും കുറച്ചിട്ടുണ്ട്. ബസുമതി അരിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 1200 അമേരിക്കന്‍ ഡോളറായി വര്‍ധിപ്പിച്ചു. നിലവിലിത് 1100 ഡോളറായിരുന്നു. കയറ്റുമതി നിരുല്‍സാഹപ്പെടുത്തി രാജ്യത്ത് ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നടപടി. വെണ്ണയുടെയും നെയ്യിന്റെയും ഇറക്കുമതി തീരുവ 40ല്‍ നിന്ന് 30 ശതമാനമായി കുറച്ചു. ചോളത്തിന്റെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. നിലവിലിത് 15 ശതമാനമായിരുന്നു. സാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിനു പരിധി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയ മന്ത്രിസഭാ സമിതി വില ഉയര്‍ത്തരുതെന്ന് ഉരുക്ക് ഉല്‍പാദകരോട് ആവശ്യപ്പെട്ടു.
കേരകര്‍ഷകരെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ മാസം 20ന് കേന്ദ്രം പാമോയിലിന്റെ ഇറക്കുമതി തീരുവ 45 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചപ്പോള്‍തന്നെ കേരളത്തില്‍ പാമോയിലിന്റെ ചില്ലറ വില കിലോക്ക് 12 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ വെളിച്ചെണ്ണയോടു മല്‍സരിക്കുന്ന പാമോയിലിന്റെ വില തീരുവയില്ലാതാവുന്ന ആനുകൂല്യത്തില്‍ കൂടുതല്‍ കുറയുന്നതോടെ വെളിച്ചെണ്ണ വില കുത്തനെ ഇടിയും. കേരളത്തിലെ 35 ലക്ഷത്തോളം നാളികേര കര്‍ഷകര്‍ ഇതോടെ ഗുരുതര പ്രതിസന്ധിയിലാവും. അതേസമയം, കൊച്ചി തുറമുഖം വഴി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ യോഗം അനുമതി നല്‍കി. മറ്റു തുറമുഖങ്ങളിലൂടെയുള്ള നിരോധം തുടരും.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു

കോയമ്പത്തൂര്‍: വി.എസ്. അച്യുതാനന്ദനെ മല്‍സരിപ്പിക്കാനുളള പോളിറ്റ്ബ്യൂറോ തീരുമാനവും ഡി.ഐ.സി (കെ) യുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ അനുവദിക്കാതിരുന്നതും കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കാരണമായതായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. പി. ബി അംഗം എസ്. രാമചന്ദ്രന്‍ പിളള ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് വിശദമായ പരാമര്‍ശങ്ങളാണ് ഉളളത്. ഈ രണ്ടു കാര്യങ്ങളിലും ഔദ്യോഗികപക്ഷത്തിന് ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റിയുടെ നിലപാടുകളെ തിരുത്തിയതിനാലാണ് വിജയമുണ്ടായതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ഈ വിലയിരുത്തല്‍ അര്‍ത്ഥമാക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2006 മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മറ്റി അംഗങ്ങളുടെ യോഗത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വി.എസും പിണറായിയും മല്‍സരിക്കേണ്ടതില്ലെന്ന് പി.ബി ആദ്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ടീമിനെ ആരു നയിക്കുമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിക്കണമെന്നും പി.ബി നിര്‍ദ്ദേശിച്ചു. നിരവധി ജില്ലാ കമ്മിറ്റികളും കീഴ്ഘടകങ്ങളും വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പല വ്യക്തികളും അഭ്യുദയകാംക്ഷികളും ഇതേകാര്യം ഉന്നയിച്ചു. വി.എസിനോട് പാര്‍ട്ടി നീതികേട് കാണിച്ചതായി മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇത് പാര്‍ട്ടി അണികളിലും ബഹുജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് പി. ബിയുടെ അടിയന്തര യോഗം കൂടി പഴയ തീരുമാനം പുനഃപരിശോധിച്ചു. വി.എസും പിണറായിയും മത്സരിക്കുന്നതാണ് നല്ലതെന്ന് പി.ബി അഭിപ്രായപ്പെട്ടു. പി.ബി നിര്‍ദ്ദേശം അനുസരിക്കാന്‍ വി.എസ് തയ്യാറായി. എന്നാല്‍ നിലപാട് മാറ്റുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരെ പ്രകടനം നടന്നപ്പോള്‍ വി.എസ്. പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് പി.ബി ചൂണ്ടിക്കാണിച്ചതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tuesday, February 12, 2008
മലപ്പുറം സമ്മേളനത്തിന് ശേഷമുണ്ടായ വിഭാഗീയത പാര്‍ട്ടി അതിജീവിച്ചു
മലപ്പുറം സമ്മേളനത്തിന് ശേഷമുണ്ടായ വിഭാഗീയത പാര്‍ട്ടി അതിജീവിച്ചു .
കോട്ടയം: മലപ്പുറം സമ്മേളനത്തിന് ശേഷമുണ്ടായ വിഭാഗീയത അതിജീവിച്ച് പാര്‍ട്ടി മുന്നേറുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളുടെ ഇടപെടല്‍ ഇതിന് സഹായകമായെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഭരണ ഏകോപനത്തിനുള്ള സംവിധാനം കര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സി.പി.എം മെമ്പര്‍ഷിപ്പില്‍ 20,339 അംഗങ്ങളുടെ വര്‍ധനവുണ്ടായി. തിരഞ്ഞെടുപ്പ് വിജയത്തിന് പ്രതിപക്ഷ നേതാവെന്നനിലയിലുള്ള വി.എസ് അച്യുതാനന്ദന്റെ പ്രവര്‍ത്തനവും പിണറായി വിജയന്‍ നേതൃത്വം നല്‍കിയ കേരള മാര്‍ച്ചും സഹായകമായെന്ന് സമ്മേളനം വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.
വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുന:സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ധാതു, ഖനന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടതായി വൈക്കം വിശ്വന്‍ പറഞ്ഞു.

Friday, January 25, 2008
സി പി ഐ എമ്മിനെ പിടിച്ചെടുക്കാനുള്ള പിണറായിയുടെ ശ്രമം ചോരക്കളിയിലെ അവസാനിക്കൂ.

തിരുവനന്തപുരം: സി. പി. എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ പിണറായിപക്ഷം നടത്തിയ കൂട്ട വെട്ടിനിരത്തിലിന് പൊളിറ്റ്ബ്യൂറോയുടെ സഹായത്തോടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരിച്ചടി നല്‍കി. തിരുവനന്തപുരം ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പട്ടിക റദ്ദാക്കാന്‍ വെള്ളിയാഴ്ച സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച പി. ബി. നിര്‍ദ്ദേശം ശക്തമായ എതിര്‍പ്പിനൊടുവില്‍ പിണറായിപക്ഷത്തിന് മുന്‍തൂക്കമുള്ള സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പകരമായി ജില്ലാ സമ്മേളനത്തില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനലില്‍ ഉള്‍പ്പെട്ടവരെ പ്രതിനിധികളാക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാല്‍ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനൊപ്പം വി. എസ്. പക്ഷത്തിനെതിരെ കൂട്ട വെട്ടിനിരത്തല്‍ നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നാല് പിണറായി പക്ഷക്കാരെ മത്സരത്തിലൂടെ വി. എസ്. പക്ഷം പുറത്താക്കിയ കൊല്ലം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും സംബന്ധിച്ച തിരുമാനം കോട്ടയം സംസ്ഥാന സമ്മേളനത്തിന് ശേഷം കൈക്കൊള്ളാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനധികളുടെ പട്ടികയില്‍ മാറ്റം വരുത്താനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം സംഘടനാ രീതിയനുസരിച്ച് അംഗീകരിച്ച് നടപ്പാക്കുന്നതിനായി സി. പി. എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി. പി. എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന കാര്യം ജില്ലാ കമ്മിറ്റി തീരുമാനിക്കും. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സമവായ പാനലിന് അംഗീകാരം തേടുമെന്നാണ് സൂചന.തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കയ്യാളുന്ന പിണറായി പക്ഷം കടുത്ത വിഭാഗീയത കാട്ടിയെന്ന വി. എസ്. പക്ഷത്തിന്റെ പരാതിക്ക് ചെവികൊടുക്കുകയും സംസ്ഥാന സമ്മേളനത്തിന് മുമ്പുതന്നെ പരിഹാരം കാണുകയും ചെയ്യുകവഴി സി. പി എം. സംസ്ഥാന ഘടകത്തില്‍ അതിശക്തമായ ഇടപെടലാണ് സി. പി. എം. പൊളിറ്റ് ബ്യൂറോ നടത്തിയിരിക്കുന്നത്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ണമായും തങ്ങളുടെ വരുതിയിലായിരിക്കുമെന്ന നിര്‍ണായകമായ സൂചനയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നടത്തിയ അസാധാരണ ഇടപെടലിലൂടെ പി.ബി. വി.എസ്_പിണറായി പക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലുമാണ് എല്ലാ ജില്ലാ സമ്മേളനങ്ങളും നടന്നത്. ഈ സമ്മേളനങ്ങളിലൊന്നും പ്രത്യേകിച്ച് തിരുവനന്തപുരത്ത് വിഭാഗീയതയുണ്ടായതായി പാര്‍ട്ടിക്കുള്ളിലും പുറത്തും സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അറിയാത്ത വിഭാഗീയത പി.ബി. കണ്ടെത്തുകയെന്നത് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരോക്ഷമായ കുറ്റപ്പെടുത്തല്‍ കൂടിയാണെന്ന് വി.എസ്. പക്ഷം പറയുന്നു.വി.എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ സമ്മേളനത്തിലൂടെയാണ് പിണറായി പക്ഷം പിടിച്ചെടുത്തത്. സമവായ അന്തരീക്ഷം സൃഷ്ടിച്ചശേഷം നാടകീയ നീക്കത്തിലൂടെ വി.എസ്. പക്ഷത്തെ വെട്ടിനിരത്തുകയായിരുന്നു. വി.എസ്. പക്ഷക്കാരനായ പിരപ്പന്‍കോട് മുരളിയെ മാറ്റി പിണറായി പക്ഷക്കാരനായ കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ സമ്മതത്തോടെ അവതരിപ്പിച്ച പാനലുകള്‍ക്കെതിരെ പിണറായി പക്ഷക്കാര്‍ മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒന്‍പതും സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയില്‍നിന്നും 11_ഉം വി.എസ്. പക്ഷക്കാര്‍ പുറത്തായി.വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വി.എസ്സിന്റെ പരാതി ചര്‍ച്ചക്കെടുത്തപ്പോള്‍ യോഗത്തില്‍ മൃഗീയഭൂരിപക്ഷമുള്ള പിണറായി പക്ഷം ശക്തമായി ചെറുത്തു. തിരുവനന്തപുരത്തിന് സമാനമായ രീതിയില്‍ മത്സരം നടന്ന കൊല്ലം സമ്മേളനത്തിനെതിരെയും നടപടി വേണമെന്നായിരുന്നു പിണറായി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം അപ്പാടെ റദ്ദാക്കണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ആവശ്യം. തിരുവനന്തപുരത്ത് വിഭാഗീയത ഉണ്ടായിയെന്ന കാര്യം സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാമെന്ന നിര്‍ദ്ദേശം വച്ചു. ഇതിനെ ശക്തമായി പിണറായി പക്ഷം ചെറുത്തു. ഏറെനേരം തര്‍ക്കം തുടര്‍ന്നെങ്കിലും ഒടുവില്‍ തിരുവനന്തപുരത്തെ സമ്മേളനപ്രതിനിധികളുടെ പട്ടിക റദ്ദാക്കാനും തിരുവനന്തപുരത്തേയും കൊല്ലത്തേയും ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന മത്സരം സംബന്ധിച്ച തര്‍ക്കത്തിന് കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം പരിഹാരം കാണാനും തീരുമാനിക്കുകയായിരുന്നു. പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Monday, January 21, 2008
പാര്‍ട്ടിയെ അതിന്റെ ലക്ഷ്യത്തില്‍നിന്ന് മാറ്റാന്‍ കഴിയില്ല_ വി.എസ്.അച്യുതാനന്ദന്‍

കണ്ണൂര്‍: ഏത് കുപ്രചാരണം അഴിച്ചു വിട്ടാലും സി.പി.എമ്മിന്റെ രാഷ്ട്രീയനയം തിരുത്താമെന്നോ തിരുത്തിക്കാമെന്നോ ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഈ പാര്‍ട്ടിയെ പല സ്വാധീനങ്ങള്‍കൊണ്ട് ലക്ഷ്യത്തില്‍നിന്ന് മാറ്റാമെന്ന് ആര് കരുതിയാലും നടക്കില്ല. അവസാനം അതിന്റെ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിവിഷനിസത്തെയും നക്സലിസത്തെയും വലതുപക്ഷ വ്യതിയാനത്തെയും എതിര്‍ത്തുകൊണ്ട് കാലാകാലം പൂര്‍വാധികം ശക്തി പ്രാപിച്ചിരിക്കുകയണ് പാര്‍ട്ടി. തൊഴിലാളി, കര്‍ഷകാദി ബഹുജന സംഘടനകളെ അണിനിരത്തി ചൂഷണത്തിനും അക്രമത്തിനുമെതിരെ നിലകൊണ്ട പ്രസ്ഥാനമാണ് സി.പി.എം. കുത്തക മുതലാളിമാരോ സ്വാധീനശക്തികളോ ശ്രമിച്ചാല്‍ അതിനെ തകര്‍ക്കാനാവില്ല.
കുത്തകകള്‍ക്കെതിരെയും മുതലാളിത്തത്തിനെതിരെയും മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു സംസാരിച്ചപ്പോള്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുതലാളിത്തത്തിലേക്ക് നയിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. ആസൂത്രിതമായ നീക്കം പാര്‍ട്ടിക്കെതിരെ നടക്കുന്നതായി കാണുന്നു. മുതലാളിത്തത്തെ സംരക്ഷിക്കാനാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരുപറഞ്ഞാലും അത് കാല്‍ക്കാശിന് കൊള്ളില്ല_അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് നേരെയുള്ള എല്ലാതരം ചൂഷണത്തെയും സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിനെപ്പോലെയുള്ള ചതിയന്മാരില്‍നിന്ന് പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്_മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിനെതിരെയുള്ള അപവാദ പ്രചാരകരും കണക്കുകൂട്ടല്‍ വിദഗ്ദ്ധരും ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ശക്തി അനുദിനം കൂടിവരികയാണ്. ഈ ജനലക്ഷങ്ങള്‍ അതിന്റെ തെളിവാണ്.
മുതലാളിത്തവാദക്കാര്‍ കുറ്റിയും പറിച്ചോടണമെന്ന് സമുന്നതരായ പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് വി.എസ്.പറഞ്ഞതായി ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും കൊട്ടിഘോഷിച്ചു. അത്തരം കുപ്രചാരണങ്ങള്‍ക്ക് അടികൊടുക്കുന്ന രീതിയിലാണ് വി.എസ്.ഇപ്പോള്‍ മറുപടി പറഞ്ഞത്. വി.എസ്സിനെപ്പോലുള്ള സമുന്നതനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്താനല്ലേ ഇവര്‍ ശ്രമിച്ചത്. ന്യൂന പക്ഷങ്ങള്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുന്നുവെന്ന് കണ്ടപ്പോള്‍ അവരെ അടര്‍ത്തിയെടുക്കാനാണ് യു.ഡി.എഫും അതിനെ താങ്ങുന്ന മറ്റു ചില കേന്ദ്രങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Sunday, January 13, 2008
കണ്ണൂര്‍ മോഡല്‍ ഓപ്പറേഷന്‍ ആലപ്പുഴയിലും . അഭിപ്രായവ്യത്യാസമുള്ളവരെ കൊന്ന് സ്വന്തം അഭിപ്രായം സ്ഥാപിക്കുന്നു.

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിലും വി.എസ് പക്ഷത്തെ വെട്ടിനിരത്തി പിണറായി പക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ കാര്യത്തിലും വി.എസ് പക്ഷത്തിന് ഏറെ നഷ്ടമുണ്ടായി. പി.കെ ചന്ദ്രാനന്ദനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉറച്ച ഏഴ് വി.എസ് പക്ഷക്കാരെ ഒഴിവാക്കി ഔദ്യോഗിക പക്ഷം തയാറാക്കിയ പാനല്‍ ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം എം ആര്‍ രാജശേഖരന്‍, കെ രഘുപ്രസാദ്, കെ കരുണാകരന്‍, പി വി രാമനാഥന്‍, വി കെ വാസുദേവന്‍, ഡി ശ്യാംസുന്ദര്‍, ജി രാമകൃഷ്ണന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ കമ്മിറ്റിയില്‍ പിണറായി പക്ഷത്ത് നിന്ന് അഞ്ച് പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ 44 അംഗ കമ്മിറ്റിയില്‍ വി.എസ് പക്ഷക്കാരുടെ എണ്ണം ഏഴായി ചുരുങ്ങി.
സംസ്ഥാന സമ്മേളന പ്രതിനിധികളായി 44 പേരെ തിരഞ്ഞെടുത്തതില്‍ വി.എസ് പക്ഷത്ത് നിന്ന് എട്ട് പേര്‍ മാത്രേയുള്ളൂ. വി.എസിന്റെയും പിണറായിയുടേയും സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്.

Tuesday, January 8, 2008
സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യം: ഐസക്ക് മുതലാളി

ആലപ്പുഴ: ഇവിടെ സോഷ്യലിസം കെട്ടിപ്പടുക്കുകയല്ല ലക്ഷ്യമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. സംയോജിത ഭവന-ചേരി വികസന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍നിന്ന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ എന്തുസഹായം ചെയ്യാമെന്നാണ് ഇടതു സര്‍ക്കാര്‍ ചിന്തിക്കുന്നത്.
ഇതു പുതിയ സമീപനമല്ല. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോള്‍ ഇ.എം.എസ്. തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂപരിഷ്ക്കരണത്തിലൂടെ സോഷ്യലിസം നടപ്പാക്കുകയാണോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ഇ.എം.എസിനോട് ചോദിച്ചപ്പോള്‍ സ്വാതന്ത്യ്രത്തിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയം നടപ്പാക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ഐസക്ക് പറഞ്ഞു. സഹകരണ ആശുപത്രിയുടെ വികസനത്തിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും പണം ആവശ്യമാണെങ്കിലും സഹകരണബാങ്കുകളില്‍ നിന്നുപോലും വായ്പയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിനു പണം ലഭ്യമാകാറുണ്ടെങ്കിലും അതു വിനിയോഗിക്കാന്‍ കഴിയാത്തതാണു വികസന പരാജയത്തിനു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

വിഭാഗീയത അന്വേഷിക്കണം: പി.ബി
വിഭാഗീയത അന്വേഷിക്കണം: പി.ബി
ന്യൂഡല്‍ഹി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടന്ന ആസൂത്രിത വിഭാഗീയതയെക്കുറിച്ച് പരിശോ ധിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കി. സമ്മേളന നടത്തിപ്പിനായി പി.ബി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പായി അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി അറിയുന്നു. കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളുടെയും പി.ബിയുടെ പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.നേരത്തെ ഏരിയാ, ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പു കളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ച പ്പോള്‍ അവ പരിശോധിച്ച് ആവശ്യമായവയില്‍ തിരുത്തല്‍ വരുത്താനുളള നിര്‍ദ്ദേശമാണ് പി.ബി നല്‍കിയിരുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ പരിശോധന മാത്രമായിരുന്നു അപ്പോഴെല്ലാം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കുറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് പി. ബി നല്‍കിയിരിക്കുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനുളള നിര്‍ദ്ദേശം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ് എന്ന കുറ്റപത്രം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയത ഉണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പി. ബിക്ക് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന വിലയിരുത്തല്‍ കൂടിയാണ് പി.ബി യുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിഭാഗീയത പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. തിരുത്തല്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് കടുത്ത നടപടികള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പരിശോധന ഏതു തലത്തില്‍ എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും വ്യക്തമായ സൂചനകളില്ല.

Monday, January 7, 2008
സ്മാര്‍ട് സിറ്റി കേരളത്തിനു അഭിമാനം: വി.എസ്

ആലുവ: സ്മാര്‍ട് സിറ്റി കേരളത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്മാര്‍ട് സിറ്റി പദ്ധതിക്കു കഴിയും. ഇന്‍ഫോ പാര്‍ക്ക് സ്വകര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വി.എസ് പറഞ്ഞു. സി.പി.എം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ നങ്ങളെ കണക്കിനു വിമര്‍ശിച്ച വി.എസ് അമിതഫീസും കോഴയും വാങ്ങാന്‍ വിദ്യാഭ്യാസത്തെ ചിലര്‍ മറയാക്കുകയാണെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. എന്നാല്‍ അങ്ങനെുണ്ടെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്്. ആരോഗ്യപരമായ വിമര്‍ശനങ്ങളിലൂടെ പാര്‍ട്ടിയേയും സംഘടനകളെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശന ത്താടെ കാണണമെന്ന് അഭ്യര്‍ഥിച്ചു.

ജ്യോതിബസുവിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു_കാരാട്ട്

ന്യൂഡല്‍ഹി: സോഷ്യലിസത്തോട് വിടചൊല്ലി സി.പി.എം. മുതലാളിത്തത്തെ സ്വാഗതം ചെയ്യുന്നു എന്നു പറയുന്നത് പാര്‍ട്ടി പരിപാടിയെപ്പറ്റി അറിവില്ലാത്തവരാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോഷ്യലിസത്തെയും മുതലാളിത്തത്തെയും പറ്റി പൊളിറ്റ് ബ്യൂറോ അംഗം ജ്യോതി ബസു പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കുകയും പരസ്പരവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമാണുണ്ടായത്. ഇതേപ്പറ്റിയുള്ള വിവാദം അനാവശ്യമാണ്_കാരാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
പശ്ചിമബംഗാളിലെ സാമ്പത്തിക വികസനത്തെ വിശദീകരിച്ച ജ്യോതിബസു സി.പി.എമ്മിന്റെ കാഴ്ചപ്പാടില്‍ ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണുണ്ടായതെന്ന് കാരാട്ട് പറഞ്ഞു. മുതലാളിത്ത സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ എന്ന നിലയില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സോഷ്യലിസം പടുത്തുയര്‍ത്താന്‍ സാധിക്കില്ലെന്നും ചില ബദല്‍ നയങ്ങള്‍ രൂപവത്കരിച്ച് ജനക്ഷേമപരമായി പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ഇത്തരത്തില്‍ ഭരണഘടനാ പരമായ പരിമിതികള്‍ക്കകത്തുനിന്നു കൊണ്ട് ഇടതുപക്ഷം കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസന പരിപാടിയാണ് ഭൂപരിഷ്കരണം. മുതലാളിത്ത വ്യവസ്ഥിതിയുടെ അകത്തുനിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നടപ്പാക്കുന്ന 'നവഉദാരീകരണ നയങ്ങള്‍' പലപ്പോഴും നടപ്പാക്കേണ്ടി വരും. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വ്യവസായവത്കരണവും സാമ്പത്തിക വികസനവും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നടപ്പാക്കേണ്ടി വരും. എന്നാല്‍, ബൂര്‍ഷ്വാപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നു വ്യത്യസ്തമായ നയങ്ങളാണ് ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്_ അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യലിസം നടപ്പാക്കുന്നതിന് മുമ്പ് ജനകീയ ജനാധിപത്യം വരണമെന്നാണ് സി.പി.എമ്മിന്റെ നയം. ദേശീയ തലത്തില്‍ ബദലായി മാറാന്‍ ഇടതുജനാധിപത്യ ശക്തികള്‍ക്ക് സാധിച്ചതിന് ശേഷം മാത്രമേ, സോഷ്യലിസം നടപ്പാക്കാന്‍ സാധിക്കൂ_കാരാട്ട് പറഞ്ഞു.
നമുക്ക് മൂലധനം ആവശ്യമാണ്. വിദേശമൂലധനവും ആഭ്യന്തര മൂലധനവും. നമ്മള്‍ ഇപ്പോള്‍ മുതലാളിത്ത വ്യവസ്ഥിതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യലിസം ഇപ്പോള്‍ സാധ്യമായ കാര്യമല്ല. സോഷ്യലിസം നമ്മുടെ രാഷ്ട്രീയ അജന്‍ഡയാണ്. പക്ഷേ, ഭാവിയുടെ പ്രേരകശക്തിയായി മുതലാളിത്തം തുടരുമെന്നാണ് ജ്യോതിബസു പത്രലേഖകരോടു പറഞ്ഞത്.
ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും സോഷ്യലിസം പ്രസംഗിക്കാന്‍ മാത്രമുള്ള കാര്യമാണെന്നും ആ പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ മൂലധനനിക്ഷേപകരേയും വിദേശ ധനകാര്യ സ്ഥാപനങ്ങളേയും സ്വാഗതം ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും അവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കാരാട്ട് ചൂണ്ടിക്കാണിച്ചു. സി.പി.എമ്മില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.പി. സോഷ്യലിസം ഉടനടി നേടിയെടുക്കേണ്ട ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണെന്നും കാരാട്ട് പറഞ്ഞു.
മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുനിന്ന് പരിഷ്കാരങ്ങളും ക്ഷേമപ്രവര്‍ത്തനവും നടത്താനായി എന്തിനാണ് ഇത്രയും കാലം ഇടതുപക്ഷ സര്‍ക്കാരിനോടൊരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതെന്ന് ആര്‍.എസ്.പി. യോട് ചോദിക്കണമെന്നും കാരാട്ട് പറഞ്ഞു.

മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും വി എസ്.
മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരും. വി എസ്

ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്നവര്‍ക്ക്കുറ്റിപറിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം കഴിഞ്ഞ് സോഷ്യലിസം എന്നതല്ല പാര്‍ട്ടിയുടെ നയം. പാര്‍ട്ടി ആശയങ്ങളെ പിന്‍തിരിഞ്ഞു കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത് സോഷ്യലിസത്തിനുവേണ്ടിയാണ്.
സി.പി.എം തുടങ്ങിയ കാലത്തുനിന്ന് വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ അടിസ്ഥാന നിലനില്‍പ് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. കാര്‍ഷിക രംഗത്ത് മികച്ചനേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വന്‍ പുരോഗതിയുണ്ടായെന്നും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Thursday, January 3, 2008
വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്
വിഭാഗീയത പി.ബി പരിശോധിക്കും: വി.എസ്
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നോ എന്ന കാര്യം പി.ബി പരിശോധിക്കുമെന്നും ഇതേക്കുറിച്ച് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നിട്ടുണ്ടോയെന്നും പി.ബിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് വി.എസ്. വ്യക്തമാക്കിയത്. ജില്ലാ സമ്മേളനങ്ങളില്‍ മാര്‍ഗരേഖ ലംഘിച്ച് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഭാഗീയത നടക്കുന്നതായി തിങ്കളാഴ്ച വി.എസ് പി.ബിക്ക് ഫാക്സിലൂടെ പരാതി നല്‍കിയതായാണ് വിവരം.
തിരുവനന്തപുരം അടക്കമുള്ള സമ്മേളനങ്ങളിലെ വിഭാഗീയതയെ കുറിച്ച് പി.ബിക്ക് പരാതി നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലാ സമ്മേളനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. പക്ഷം പി.ബിക്ക് പരാതി നല്‍കിയതായി കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഇതിലൂടെ മുഖ്യമന്ത്രി ശരിവെച്ചു. തൃശൂരില്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.
കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുമെന്ന് പിണറായിപക്ഷം അവകാശപ്പെടുന്നതിനിടെ വി.എസിന്റെ പ്രതിഷേധം പി.ബി ഗൌരവമായെടുക്കുമെന്ന് അറിയുന്നു. പി.ബിയുടെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുകയാണ് ഇതിലൂടെ വി.എസ് ലക്ഷ്യമിട്ടതെന്ന് വി.എസ്. പക്ഷത്തെ പ്രമുഖര്‍ വെളിപ്പെടുത്തി.
മാര്‍ഗരേഖയുടെ നഗ്നമായ ലംഘനമാണ് തിരുവനന്തപുരത്തും തൃശൂരിലും നടന്നതെന്ന് വി.എസ്. പക്ഷം ആരോപിക്കുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ വി.എസ്. പക്ഷത്തിന് 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴത് ഏഴായി. തിരുവനന്തപുരത്ത് വി.എസ്. പക്ഷക്കാരായ ഒമ്പതുപേരെ തെരഞ്ഞുപിടിച്ച് തോല്‍പിച്ചു. ഇനിയുള്ള ജില്ലാ സമ്മേളനങ്ങളും ഈ നിലയില്‍ തുടര്‍ന്നാല്‍ തന്റെ നില പരുങ്ങലിലാവുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വി.എസ് പ്രതിഷേധ പ്രസ്താവന ഇറക്കിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇനി സമ്മേളനം നടക്കാനിരിക്കുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തന്റെ പക്ഷത്തിന് നിലനില്‍ക്കണമെങ്കില്‍ പി.ബി ഇടപെടല്‍ അനിവാര്യമാണെന്ന് വി.എസ്. മനസ്സിലാക്കുന്നുണ്ട്. നടക്കാനിരിക്കുന്ന കണ്ണൂര്‍ സമ്മേളനത്തെ ഇവര്‍ ഗൌരവമായി കാണുന്നില്ല. ഇന്ന് ആരംഭിക്കുന്ന പാലക്കാട് സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമോ എന്ന കാര്യവും വ്യക്തമല്ല. വി.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചയിലാണ്.

Tuesday, January 1, 2008
സിപിഐ എം നേതാക്കള്‍ക്കെതിരായആരോപണത്തില്‍ കഴമ്പില്ല
സിപിഐ എം നേതാക്കള്‍ക്കെതിരായആരോപണത്തില്‍ കഴമ്പില്ല: ആദായനികുതി വകുപ്പ്
കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം എ ബേബി, ഡോ. തോമസ് ഐസക് എന്നിവര്‍ നികുതിവെട്ടിപ്പ് നടത്തിയതായുള്ള ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ആദായനികുതിവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആരോപണങ്ങള്‍ സാധ്യമായ എല്ലാ രീതിയിലും അന്വേഷണവിധേയമാക്കിയതായി അന്വേഷണവിഭാഗം ഡയറക്ടര്‍ ആര്‍ മോഹന്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയനും ബേബിയും ഐസക്കും ആദായനികുതിവകുപ്പിന് കണക്ക് നല്‍കുന്നുണ്ട്. പിണറായി വിജയന്റെ മക്കള്‍ ബാങ്ക് വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരിലെ അമൃത സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പഠനത്തിന് 2.44 ലക്ഷം രൂപയാണ് മകള്‍ക്ക് ചെലവായത്. ഇതില്‍ 2 ലക്ഷംരൂപ ഇന്ത്യന്‍ ബാങ്കിന്റെ ചാല ബ്രാഞ്ചില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കുകയായിരുന്നു. വായ്പാ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, പഠന കാലയളവിനുശേഷം മകളുടെ വരുമാനത്തില്‍നിന്നാണ് തിരിച്ചടവു തുടങ്ങിയത്. മകന് കളമശേരി എസ്സിഎംഎസ് കോളേജില്‍ മാനേജ്മെന്റ് പഠനത്തിന് 2001-03ല്‍ 2.73 ലക്ഷം രൂപ ചെലവായി. ഇതില്‍ 2.63 ലക്ഷം രൂപ കലൂര്‍ എസ്ബിടി ശാഖയില്‍നിന്നുള്ള വായ്പയായിരുന്നു. ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് ഇതിനകം 61,000 രൂപ തിരിച്ചടച്ചു.
പഠനത്തിനുശേഷം ടാറ്റാടെലി സര്‍വീസസിലും ഹോട്ടല്‍ ലീലയിലും പിന്നീട് അബുദാബിയിലും മകന്‍ ജോലിചെയ്തിട്ടുണ്ട്. 2005നുശേഷമാണ് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ മാനേജ്മെന്റ് പഠനത്തിനു ചേര്‍ന്നത്. പിണറായി വിജയന്റെയോ മറ്റ് കുടുംബാംഗങ്ങളോടെയോ വരുമാനം ഉപയോഗിച്ചല്ല മകന്റെ പഠനം. ബര്‍മിങ്ഹാം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ 20 ലക്ഷം രൂപയാണ് പഠനച്ചെലവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരുകോടി രൂപമുടക്കി വീട് നിര്‍മാണം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നിലവിലുള്ള വീട് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വീടു നിര്‍മാണം സംബന്ധിച്ച് പരാതി നല്‍കിയത് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. തെളിവുകള്‍ ആവശ്യപ്പെട്ടെങ്കിലും നന്ദകുമാര്‍ ഹാജരാക്കിയില്ല. വീട് നവീകരിച്ചതും വായ്പയെടുത്താണ്. ടെക്നിക്കാലിയ എന്ന പേരില്‍ ചെന്നൈയില്‍ പിണറായി വിജയന്‍ ബിനാമി സ്ഥാപനം നടത്തുന്നുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെറ്റാണ്. കമല ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സിങ്കപ്പുരില്‍ സ്ഥാപനം നടത്തുന്നുവെന്ന് പരാതിക്ക് അടിസ്ഥാനമില്ല. ഇതുസംബന്ധിച്ച് ഒരു വിശദാംശവും പരാതിക്കാരന്‍ ഹാജരാക്കിയില്ല.
തോമസ് ഐസക്കിനും എം എ ബേബിക്കുമെതിരെ പൊതുവായ ആരോപണങ്ങള്‍ മാത്രമാണ് പരാതിക്കാരന്‍ നല്‍കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി ആദായനികുതിവകുപ്പ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വാറ്ത്ത മാതൃഭൂമിയില്‍
മകന്റെ വിദേശപഠന ചെലവ് പിണറായി വഹിച്ചിട്ടില്ല _ ആദായനികുതി വകുപ്പ് . പിന്നെ ആരു വഹിച്ചു ?
കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ് സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന് ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ആര്‍. മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പിണറായിക്ക് എതിരെ ആരോപിതമായ സാമ്പത്തിക ക്രമക്കേടുകളും മറ്റും അന്വേഷിക്കുന്നതിനായി ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍ പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.
കൊട്ടാരംപോലുള്ള വീട് പിണറായി പണിതീര്‍ത്തുവെന്നാണ് ഹര്‍ജിയിലെ ആരോപണം. 1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.
വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത് മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി. സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
ടെക്നിവാലിയ പിണറായിയുടെ ബിനാമി സ്ഥാപനമെന്ന് ആരോപിക്കപ്പെടുന്നു. അതില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും ആരെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കമ്പനി ഇല്ലെന്നാണ് കമ്പനി രജിസ്ട്രാറില്‍ നിന്നു അറിഞ്ഞതെന്ന് വകുപ്പ് പറഞ്ഞു. ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് അറിയിച്ചു.
സിംഗപ്പൂരില്‍ കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം പിണറായി നടത്തുന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. ആരോപണങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ വിദേശ നികുതി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിണറായിയുടെ വീടിനെക്കുറിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയിട്ടില്ല.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, എം.എ. ബേബി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യക്തമല്ലെന്നും വകുപ്പ് അറിയിച്ചു. വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന് മറുപടിയില്ല. രണ്ടു മന്ത്രിമാരും ആദായ നികുതി നല്‍കുന്നുണ്ട്. പിണറായി വിജയന്‍ ആദായ നികുതി നല്‍കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.
പിണറായിക്കും മറ്റും എതിരെയുള്ള ആരോപണങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പരിധിയില്‍ വരില്ലെന്ന് പ്രസ്തുത വകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ രമാ മാത്യു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

Subscribe to:
Posts (Atom)