രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് ജനങള്‍ വിരല്‍ ചൂണ്ടി പറയുന്നു
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. ഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി.
കേരളം മാത്രമല്ല ഇന്ത്യയാകെ പ്രകാശ് കാരാട്ടിന് കാതോര്‍ക്കുകയായിരുന്നു. ഡല്‍ഹി പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറല്‍ സെക്രട്ടറി അറിയിച്ച നിലപാട് ഇങ്ങനെ: . കേസില്‍ പ്രതിയായാല്‍ എം.പി., എം.എല്‍.എ., തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ രാജിവെച്ചാല്‍ മതി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനപ്രകാരമാണ് പിണറായി ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് ''. തുടര്‍ന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു, ''പിണറായി വിജയന്‍ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതിന് തെളിവിന്റെ കണികയെങ്കിലും കാണിക്കാന്‍ കഴിയുമോ'' എന്ന്. അഴിമതി ആരോപണങ്ങളോട് എക്കാലത്തും സി.പി.എം. എടുത്തുപോന്ന നിലപാടുതറയില്‍ നിന്ന് നിമിഷനേരം കൊണ്ട് ആ പാര്‍ട്ടി അപ്രത്യക്ഷമായതാണ് ഇതോടെ ജനങ്ങള്‍ കണ്ടത്. പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍ യഥാര്‍ഥത്തില്‍ മാറ്റൊലിക്കൊണ്ടത് പതിനൊന്ന് വര്‍ഷം മുമ്പ് തെഹല്‍ക വെളിപ്പെടുത്തലില്‍ കൈയോടെ പിടിക്കപ്പെട്ട ബി.ജെ.പി. പ്രസിഡന്റ് ബംഗാരു ലക്ഷ്‌മണന്റെ ശബ്‌ദമായിരുന്നു. ''എന്തിന് രാജിവെക്കണം? പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ സംഭാവനവാങ്ങിയതാണ്'' -ബംഗാരു ആദ്യം ന്യായീകരിച്ചത് അങ്ങനെയായിരുന്നു. പക്ഷേ, അടുത്ത ദിവസം ബംഗാരു ലക്ഷ്‌മണന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതായും അന്വേഷണം നേരിടേണ്ടതായും വന്നു. അന്ന് സി.പി.എം. ആവശ്യപ്പെട്ടത് ബംഗാരുവിന്റെ പാര്‍ട്ടി ബി.ജെ.പി. നയിക്കുന്ന വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജിയാണ്. തെഹല്‍കയുടെ രഹസ്യ ക്യാമറ ആയുധഇടപാടുമായി സമതാപാര്‍ട്ടി പ്രസിഡന്റ് ജയാജയ്‌റ്റ്‌ലിയെയും പിടികൂടിയിരുന്നു. ജയയുടെയും മന്ത്രി ഫെര്‍ണാണ്ടസിന്റെയും രാജി മാത്രമല്ല മന്ത്രിസഭയുടെ ആകെരാജിയാണ് സി.പി.എം. ആവശ്യപ്പെട്ടത്. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മാസങ്ങളോളം അതിനായി പാര്‍ലമെന്റ് സ്‌തംഭിപ്പിച്ചു. ''ഗവണ്‍മെന്റ് താഴെ ഇറങ്ങുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. കുംഭകോണം പുറത്തുവന്നശേഷം പാര്‍ലമെന്റില്‍ ഒരു കാര്യവും നടക്കാന്‍ അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സഭയ്‌ക്കൊരു ഉത്തരം കിട്ടേണ്ടതുണ്ട്. ഗവണ്‍മെന്റ് രാജിവെക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം അനിശ്ചിതാവസ്ഥ തുടരും'' -സി.പി.എം. ജനറല്‍ സെക്രട്ടറി സുര്‍ജിത് 2001 മാര്‍ച്ച് 19-ന് തിരുവനന്തപുരത്ത് ഇ.എം.എസ്. അക്കാദമിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ഈ പ്രഖ്യാപനം. അതിനും ഒരു വ്യാഴവട്ടം മുമ്പായിരുന്നു സ്വീഡിഷ് റേഡിയോ ബൊഫോഴ്‌സ് തോക്കിടപാടില്‍ ഇടനിലക്കാര്‍ വഴി ഇന്ത്യയിലെ രാഷ്ട്രീയ ഉന്നതന്മാര്‍ക്ക് കോഴപ്പണം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചന എന്നായിരുന്നു പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെയും കോണ്‍ഗ്രസ്(ഐ)യുടെയും പ്രതികരണം. രാജീവ് ഗാന്ധിയും സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ്‌പാമയും നേരിട്ട് ഉറപ്പിച്ചതായിരുന്നു കരാര്‍. ഇടനിലക്കാര്‍ ഉണ്ടാവരുത് എന്നതായിരുന്നു ഇന്ത്യ മുന്നോട്ട് വെച്ചിരുന്ന മുഖ്യ വ്യവസ്ഥ. കരസേനയ്‌ക്ക് 410 യുദ്ധപീരങ്കികള്‍ വാങ്ങിയ ഇടപാടില്‍ 64 കോടി രൂപ കോഴ നല്‍കിയെന്ന് പിന്നീട് പുറത്തുവന്നു. രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ ഏജന്റായി നിയോഗിക്കപ്പെട്ട ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയ പണത്തിന്റെ രേഖകളും വൈകി കണ്ടെത്തി; ഇറ്റലിക്കാരനായ ക്വത്‌റോച്ചി സോണിയാഗാന്ധിയുടെ അടുത്ത ബന്ധുവാണെന്നും. തെഹല്‍ക വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വാജ്‌പേയി ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. തിരിച്ചടിച്ചത് ഇങ്ങനെയായിരുന്നു: ''ഞങ്ങളുടെ രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹത?'' അന്ന് സി.പി.എം. മുഖപത്രം 'പീപ്പിള്‍സ് ഡെമോക്രസി' മുഖപ്രസംഗത്തില്‍ മറുപടി കൊടുത്തു: ''രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി എന്നത് കോണ്‍ഗ്രസ് മാത്രമല്ല. അഴിമതി സംബന്ധിച്ച വിദൂരമായ ആരോപണം പോലും നേരിട്ടിട്ടില്ലാത്തവരാണ് ഇടതുപാര്‍ട്ടികള്‍. കളങ്കത്തിന്റെ പൊടി പോലും തീണ്ടാത്ത പൊതുസേവന പാരമ്പര്യമുള്ളതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. ബൊഫോഴ്‌സ് തൊട്ട് ഹവാലവരെയുള്ള കോണ്‍ഗ്രസ്സിന്റെ അഴിമതികളെ മുന്‍നിരയില്‍നിന്ന് തുറന്നുകാട്ടിയിട്ടുള്ളവര്‍. അന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെപി. ഞങ്ങള്‍ക്കൊപ്പം ചേരുകയുണ്ടായി. ഇന്ന് കാര്യങ്ങള്‍ തലതിരിഞ്ഞിരിക്കുന്നു. ബി.ജെ.പി. സ്വന്തം അഴിമതിക്ക് കോണ്‍ഗ്രസ്സിന്റെ റെക്കോഡുകളുടെ അടിസ്ഥാനത്തില്‍ നീതീകരണം തേടുന്നു.'' എട്ടു വര്‍ഷങ്ങളേ കടന്നുപോയുള്ളൂ. ബംഗാരുവിന്റെ ഒരുലക്ഷം രൂപയുടെയും ബൊഫോഴ്‌സ് ഇടപാടിലെ 64 കോടി കോഴയുടെയും സ്ഥാനത്ത് 374.5 കോടിരൂപയുടെ അഴിമതി ആരോപണമാണ് ലാവലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സി.പി.എം. സ്വയം തലയിലേറ്റിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ ബൊഫോഴ്‌സ് കേസില്‍ പ്രതിപക്ഷത്തോട് ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്ന ഒരു ചോദ്യമുണ്ട്. തോക്കിടപാടിലെ ഇടനിലക്കാരായിരുന്ന മാര്‍ട്ടിന്‍ ആര്‍ദോയുടെയും ഹിന്ദുജ സഹോദരന്മാരുടെയും ഒക്‌ടേവിയോ ക്വത്‌റോച്ചിയുടെയും പേരില്‍ ആരോപണങ്ങളും പണംപറ്റിയ രേഖകളും കണ്ടെടുത്തിട്ടുണ്ടായിരിക്കാം. പക്ഷേ, രാജീവ്‌ഗാന്ധി ഒരു പൈസയെങ്കിലും ഇടപാടില്‍ കൈപ്പറ്റിയതായി എന്തെങ്കിലും തെളിവുകള്‍ കാണിക്കാനുണ്ടോ? ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവില്‍ വെച്ച് സി.പി.എം. കോണ്‍ഗ്രസ്സിനോടും ബി.ജെ.പി.യോടും ഇപ്പോള്‍ ഇത് തിരിച്ചു ചോദിക്കുന്നു; സംശയത്തിന്റെ പുരികങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനങ്ങളോടും. ആദ്യം കോണ്‍ഗ്രസ്, പിന്നീട് ബി.ജെ.പി, ഇപ്പോള്‍ സി.പി.എമ്മും. അവിശ്വസനീയമായ ഒരു കാഴ്‌ചപ്പുറത്തേക്ക് ലാവലിന്‍ കേസ് സി.പി.എമ്മിനെ എത്തിച്ചിരിക്കുന്നു. രാജാവേ അങ്ങ് നഗ്‌നനനാണ് എന്ന് വിരല്‍ ചൂണ്ടി വിളിച്ചു പറഞ്ഞിരുന്ന ഇന്ത്യന്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയുടെ സ്ഥാനം സി.പി.എം. നഷ്‌ടപ്പെടുത്തിക്കഴിഞ്ഞു; എന്നും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വേറിട്ട പാര്‍ട്ടിയായി നില്‍ക്കേണ്ട തൊഴിലാളിവര്‍ഗ പാര്‍ട്ടി. സി.പി.എമ്മിനെ തകര്‍ക്കാന്‍ വിദേശശക്തികളും രാഷ്ട്രീയ എതിരാളികളും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും നടത്തുന്ന ഗൂഢാലോചനയാണ് ലാവലിന്‍ അഴിമതിക്കേസ് എന്നാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ നിലപാട്. അഴിമതി ആരോപണത്തിന് എതിരായി സി.പി.എമ്മും ഇന്ത്യയിലെ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളും ഇതേ ആരോപണം മുമ്പ് നേരിട്ടിട്ടുണ്ട്; നഗര്‍വാല സംഭവത്തില്‍നിന്നു തുടങ്ങി മാരുതി സംഭവം വരെ എത്തിയ ഇന്ദിരാഗാന്ധിക്കെതിരായ ആരോപണങ്ങള്‍ അടിയന്തരാവസ്ഥയിലെത്തിയപ്പോള്‍ 'ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദേശശക്തികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന 'എന്ന്. കേന്ദ്രമന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ശിക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ വരികളില്‍ അച്ചടിമഷിപുരളും മുമ്പ് സി.ബി.ഐ. പ്രത്യേക കോടതി പ്രഖ്യാപിച്ചിരിക്കും. ടെലികോം അഴിമതിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിപ്പോന്ന സി.പി.എമ്മിന്റെ പഴയ അഴിമതി വിരുദ്ധ നിലപാടിനുള്ള ഒരു പൊന്‍തൂവലാണ്, അവിഹിത സ്വത്ത് വാരിക്കൂട്ടിയ സുഖ്‌റാം ശിക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഐ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്നും മാണ്ടിയിലെ വീട്ടില്‍നിന്നും ചാക്കില്‍ കെട്ടിനിറച്ച 3.61 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത് 1996 ആഗസ്‌തിലാണ്; എസ്.എന്‍.സി. ലാവലിന്‍ കരാറില്‍ കേരളം ഏര്‍പ്പെട്ട വര്‍ഷത്തില്‍. 1991-96 കാലയളവില്‍ ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് കോടികളുടെ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്‌ത് ടെലികോം വിപ്ലവം നടത്തിയ മന്ത്രിയാണ് സുഖ്‌റാം. സി.ബി.ഐ. രാഷ്ട്രീയായുധമാണ് എന്ന സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടിന് സി.ബി.ഐ.യും കോടതിയും ചേര്‍ന്നു നല്‍കുന്ന ഒരു മറുപടികൂടിയാണ് സുഖ്‌റാമിന്റെ ശിക്ഷ. സി.ബി.ഐ. അറസ്റ്റ് ചെയ്യുമ്പോള്‍ സുഖ്‌റാം കേന്ദ്രമന്ത്രി. ശിക്ഷിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ് നേതാവ്. ഇടക്കാലത്ത് സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുമായി ചേര്‍ന്ന് ഹിമാചല്‍പ്രദേശില്‍ മന്ത്രിസഭ രൂപവത്‌കരിച്ചതും ഉപകഥകള്‍. ധാരണാപത്രം വഴി ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആ പാക്കേജില്‍ അഴിമതിയുടെ കാളസര്‍പ്പം കൂടി ഉണ്ടാകും. അത് കണക്കില്‍പ്പെടാത്ത പണമായും അവിഹിത സ്വത്തായും രാഷ്ട്രീയകക്ഷികളുടെ മൂലധനമായും മാറും. അതിന്റെ ഉത്‌പന്നമാണ് സുഖ്‌റാം ഏറ്റുവാങ്ങിയ ശിക്ഷ.
ഇതുകൊണ്ടാണ് ആഗോളീകരണത്തോടെ ഇന്ത്യന്‍ വിപണിയില്‍ വന്ന ബഹുരാഷ്ട്രകുത്തകകളുടെയും ദല്ലാള്‍മാരുടെയും പിടിയില്‍നിന്ന് രാജ്യതാത്‌പര്യം സംരക്ഷിക്കാന്‍ ധാരണാപത്ര ഇടപാടിനെതിരെ സി.പി.എമ്മും സി.ഐ.ടി.യു.വും മറ്റു പ്രസ്ഥാനങ്ങളും ശക്തമായ നിലപാടെടുത്തത്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് തന്നെ ധാരണാപത്രം വഴിയുള്ള ഇറക്കുമതി തടയാന്‍ നിര്‍ബന്ധിതമായത്.
എന്നിട്ടും സുഖ്‌റാമിന്റെ വഴിക്ക് കേരളവൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍ പോയി. പക്ഷേ, സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും അടിസ്ഥാന നിലപാടുകള്‍ അറിയേണ്ട പിണറായിയെപ്പോലുളള ഒരാള്‍ ആ വഴി തന്നെ തിരഞ്ഞെടുത്തു; കുറെക്കൂടി അവിശ്വസനീയവും അപകടകരവുമായ വിധത്തില്‍. സി.പി.എം. ഇനിയും അത് ബോധ്യപ്പെടുത്താന്‍ ബാക്കിയാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ 78 വര്‍ഷത്തെ ചരിത്രം കുറിച്ചുവെച്ചാണ് 1998-ല്‍ ഇ.എം.എസ് .കണ്ണടച്ചത്. ഇ.എം.എസ്. അഭിമാനം കൊണ്ടതിങ്ങനെ:
''കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെക്കാലമായി പല പാര്‍ട്ടികളുടെയും മന്ത്രിമാര്‍ കേരളഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്. അവരില്‍ പലരും അഴിമതിയാരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ക്കെതിരെ കേസുകള്‍ പോലും നടക്കുകയാണ്. പക്ഷേ, കമ്യൂണിസ്റ്റ് മന്ത്രിയായിരുന്നവരാരും അക്കൂട്ടത്തില്‍പ്പെടുന്നില്ല. ഇന്നകാലത്ത് കമ്യൂണിസ്റ്റ് മന്ത്രിയായിരുന്ന ഇന്നയാള്‍ ഇന്ന ഇടപാടില്‍ ഇന്ന അഴിമതികാട്ടിയെന്നു പറയാന്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനും ഇതേവരെ കഴിഞ്ഞിട്ടില്ല'' -ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998, പേജ് 138.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ ചരിത്രരേഖ വ്യാജമാണെന്ന് ആരും പറയില്ലെന്ന് കരുതട്ടെ. ഈ ചരിത്രത്തിലാണ് 2009-ല്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി അഴിമതിക്കേസില്‍ പ്രതിയായി പുതിയ അധ്യായം ചേര്‍ക്കുന്നത്.
Tuesday, February 24, 2009
Tuesday, February 10, 2009
പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്
പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്
പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ് ഇടപെടുന്നത്. അത് ശരിയല്ലെന്ന് മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന് യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത് ഉന്നതനീതിപീഠത്തെയാണ്
''എല്ലാ മനുഷ്യനും ഓര്‍മകളുണ്ടാകും. സ്വന്തം സുഹൃത്തുക്കളോടു മാത്രമല്ലാതെ അത് എല്ലാവരോടും പറയുകയില്ല. മനുഷ്യന് മനസ്സില്‍ വേറെയും കാര്യങ്ങളുണ്ടാകും. സുഹൃത്തുക്കളോടുപോലും വെളിപ്പെടുത്താതെ തന്നോടു മാത്രം സ്വകാര്യതയില്‍ പങ്കുവെക്കുന്നതായി. പക്ഷേ, തന്നോടുപോലും പറയാന്‍ ഭയപ്പെടുന്ന മറ്റു ചില കാര്യങ്ങളും മനുഷ്യരിലുണ്ടാകും. എല്ലാ മാന്യന്മാരും അത്തരം ഒരുപാട് കാര്യങ്ങള്‍ മനസ്സില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്.'' -ഫയ്‌ദോര്‍ ദസ്‌തോയെവ്‌സ്‌കി'' എക്കാലത്തേയും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കുന്ന റഷ്യന്‍ ക്ലാസിക്കല്‍ നോവലിസ്റ്റ് ഫയ്‌ദോര്‍ മിഖലോവിച്ച് ദസ്‌തോയെവ്‌സ്‌കിയുടെ സുപ്രധാനമായ നിരീക്ഷണമാണ് മേലുദ്ധരിച്ചത്. കുഴപ്പത്തിലേക്ക് കൂപ്പുകുത്തുന്ന രാഷ്ട്രീയ-സാമൂഹിക സന്ദര്‍ഭങ്ങളിലെ മനുഷ്യമനഃശാസ്‌ത്രത്തെപ്പറ്റിയുള്ള ദസ്‌തോയെവ്‌സ്‌കിയുടെ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ അദ്വിതീയമാണ്. എസ്.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സി. പി.എമ്മിന്റെ മന്ത്രിമാരും നേതാക്കളും ഇതിനകം പ്രസ്‌താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുകളും വഴി നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ഒരു ലോകറെക്കോഡുതന്നെയായിരിക്കും. പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനവും പദവിയുമുള്ള ഇവരുടെ യഥാര്‍ഥ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്ക് ദസ്‌തോയെവ്‌സ്‌കി മറുപടി നല്‍കുന്നു. കേരളസമൂഹത്തിനു മുമ്പില്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ ഉയര്‍ത്തിയ പ്രതികരണ മഹാമേരുവില്‍നിന്ന് ചില സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാം: സി.പി.എം. സംസ്ഥാന കമ്മിറ്റി, പി.ബി. : ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണ്. വി.എസ്.അച്യുതാനന്ദന്‍: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരവും നിരീക്ഷണത്തിലും സി.ബി.ഐ. അന്വേഷിച്ച കേസാണ് ലാവലിന്‍. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് കോടതിയെയും സി.ബി.ഐ.യെയും വിമര്‍ശിക്കാന്‍ കഴിയില്ല. മന്ത്രി സുധാകരന്‍ : പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല. പിണറായി വിജയന്‍ : സുധാകരന്‍ പറഞ്ഞത് സോമനാഥ് ചാറ്റര്‍ജിയെപ്പറ്റിയാണ്. മന്ത്രി സുധാകരന്‍ : അധികാരത്തിലുള്ളപ്പോള്‍ പാര്‍ട്ടിയെ മറന്നാല്‍ സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങുമ്പോള്‍ തെണ്ടേണ്ടി വരും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് : ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് പ്രതികരിക്കാതിരിക്കു ന്ന ആള്‍ മന്ദബുദ്ധിയാണ്. പിണറായി : ലാവലിന്‍ കേസിനെപ്പറ്റി ഞാന്‍ പ്രതികരിക്കില്ല. അത് എന്റെ തീരുമാനമാണ്. വി.എസ് : കുരങ്ങന്മാര്‍ക്കൊന്നും മറുപടിയില്ല. പിണറായി : ആര് സംസാരിക്കുമ്പോഴും സംസ്‌കാര സമ്പന്നമായി സംസാരിക്കണം. വി.എസ് : അഴിമതി നടത്തിയാല്‍ സഖാക്കളും അകത്ത്. പിണറായി : പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ആളാണെങ്കില്‍പ്പോലും അഴിമതിക്കേസില്‍ പെട്ടാല്‍ പുറത്താക്കും. ചരിത്രം പരിശോധിച്ചാല്‍ അഴിമതിയുടെ നിഴല്‍ വീണിട്ടുള്ള നേതാക്കളെ പുറത്താക്കിയത് കാണാന്‍ കഴിയും. ഇ.പി. ജയരാജന്‍ : പിണറായി പാര്‍ട്ടിയാണ്. പോടാ പുല്ലേ എന്നാണ് സി.ബി.ഐ.യോട് പറയാനുള്ളത്. പി.ബി : ലാവലിന്‍ പ്രശ്‌നത്തില്‍ ഇ. ബാലാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിട്ടില്ല. വ്യാജമായി സൃഷ്‌ടിച്ചതാണ് കത്ത്. പിണറായി : മരിച്ച ആള്‍ തിരിച്ചുവന്നു മറുപടി പറയില്ലല്ലോ എന്ന് കരുതിയാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയത്. സരോജിനി ബാലാനന്ദന്‍ : ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ പാര്‍ട്ടി പൊളിറ്റ്‌ബ്യൂറോയ്‌ക്ക് കത്ത് നല്‍കിയെന്നും അത് ശത്രുക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നും പ്രചരിപ്പിക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമാണ്. ഇ.ബാലാനന്ദന്‍ : (അദ്ദേഹം മരണപ്പെടുന്നതിന് രണ്ടുമാസം മുമ്പ് അവസാനമായി നല്‍കിയ അഭിമുഖത്തില്‍ ലാവലിന്‍ പ്രശ്‌നം സംബന്ധിച്ച് പറഞ്ഞകാര്യം 'ഇന്ത്യാ വിഷന്‍' 2008 ഫിബ്രവരി 8-ന് പുനഃസംപ്രേഷണം ചെയ്‌തതില്‍നിന്ന്): നികേഷ്‌കുമാര്‍ : ........ എസ്.എന്‍.സി. ലാവലിന്‍ ഇപ്പോള്‍ സി.ബി.ഐ. പരിഗണിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആ വിഷയത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന് തെറ്റുപറ്റിയതായി അങ്ങേക്ക് തോന്നുന്നുണ്ടോ? ഇ.ബാലാനന്ദന്‍ : അതായത് അക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടില്‍ പിശകുണ്ടായിരുന്നു എന്ന ധാരണയാണ് അന്ന് നിലനിന്നത്. അത് ശരിയല്ല എന്നു പറഞ്ഞവരുമുണ്ട്. ലാവലിന്‍ കേസ് പാര്‍ട്ടിയിലെ പ്രശ്‌നമായും പാര്‍ട്ടിയുടെ പ്രശ്‌നമായുമാണ് ആസൂത്രിതമായ വന്‍പ്രചാരവേലയിലൂടെ സി.പി.എം. എത്തിച്ചിട്ടുള്ളത്. തീര്‍ച്ചയായും ലാവലിന്‍ കേസ് സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സ്വാഭാവികമാണ്. അതില്‍ സംഘടനയ്‌ക്കകത്ത് ചര്‍ച്ചയും തീരുമാനങ്ങളും എടുക്കേണ്ടത് സി.പി.എമ്മിന്റെ ബാധ്യതയുമാണ്. എന്നാല്‍ അതിലും പ്രധാനം ലാവലിന്‍ കേസ് നിയമവാഴ്‌ചയുടെ പ്രശ്‌നമാണ് എന്നതാണ്. നിയമവാഴ്‌ച വെല്ലുവിളിക്കപ്പെടുകയും തടസ്സപ്പെടുകയുമാണ്. നീതിനിര്‍വഹണം ചോദ്യം ചെയ്യപ്പെടുകയും സ്‌തംഭിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടി ഭരണഘടന കൊണ്ട് ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ പ്രക്രിയയെയും തടയാന്‍ നോക്കുന്നു. കേരള ഗവണ്‍മെന്റിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ലാവലിന്‍ കേസില്‍ പ്രതിയായി എന്നതു മാത്രമാണ് കാരണം; നിയമവാഴ്‌ചയുമായി സഹകരിക്കേണ്ട ഗവണ്‍മെന്റിന്റെ തലവനായ മുഖ്യമന്ത്രി പ്രസ്‌തുത പാര്‍ട്ടിക്കാരനായി എന്നതും. രണ്ടുപേരെയും കേന്ദ്രീകരിച്ച് സി.പി.എമ്മിനകത്ത് ഏറ്റുമുട്ടിയിരുന്ന വിഭാഗീയതയെ ഈ അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇളക്കി വിട്ടിരിക്കുകയാണ്. സി.പി.എമ്മിന്റെ പുരയ്‌ക്കല്ലേ തീപിടിച്ചത് എന്ന് പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സന്തോഷിക്കുന്നു. എന്നാല്‍ നിയമവാഴ്‌ചയ്‌ക്കു നേരെയാണ് തീയും പുകയും പൊങ്ങുന്നത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, രാഷ്ട്രീയപ്രേരിതം എന്ന് സി.പി.എം. ഉയര്‍ത്തുന്ന ആരോപണങ്ങളും പരിഗണിച്ചശേഷമാണ് കേസന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സി.പി.എം. മറച്ചുപിടിക്കുന്നു. ഹൈക്കോടതി പറഞ്ഞത്: ''മൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്‌തത്. അന്തിമ വിശകലനത്തില്‍ കുറ്റവാളികളായി അവര്‍ കണ്ടത് ബോര്‍ഡ് ഉദ്യോഗസ്ഥരെ മാത്രമാണ്. എന്നാല്‍ 1998 ജൂലായ് 6-ാം തീയതി കരാറിന് അന്തിമരൂപം നല്‍കുമ്പോള്‍ മന്ത്രിസഭയ്‌ക്കു നേതൃത്വം നല്‍കിയിരുന്നത് എല്‍.ഡി.എഫാണ് എന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്. ഞങ്ങള്‍ വിജിലന്‍സിനെതിരായി മോശമായ പ്രതികരണമൊന്നും നടത്താന്‍ ആഗ്രഹിക്കുന്നില്ല. ആ ഒരു മേഖല കോടതി കടക്കാന്‍ ഇഷ്‌ടപ്പെടാത്തതാണ്. എങ്കിലും ഇത്രയും പറയാതെ വയ്യ. ഇതുപോലുള്ള ഒരു ഭീമന്‍ പദ്ധതി പരിഗണിക്കുമ്പോള്‍ -ഉന്നതന്മാര്‍, അവര്‍ ആരായാലും- അവരോട് ആലോചിക്കാതെ കരാറുണ്ടാക്കുക സാധ്യമല്ല.'' സംസ്ഥാനത്തിന്റെ ഉന്നത തലങ്ങളിലുള്ളവരുടെ നിയന്ത്രണത്തില്‍പ്പെടാത്ത സി.ബി.ഐ.യെപ്പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയാണ് കേസ് അന്വേഷിപ്പിക്കേണ്ടതെന്ന് ഈ രേഖകള്‍ ന്യായീകരിക്കുന്നു.'' ഈ കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിശദീകരിച്ചപോലെ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും സി.ബി.ഐ. കേസന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടുംവരെ നിരപരാധികളായി കണക്കാക്കപ്പെടേണ്ടവരാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് കോടതിക്ക് മുമ്പിലാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് പ്രതിയെങ്കില്‍ പ്രതിപ്പട്ടികയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ പാടില്ല. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് മുമ്പാകെ എല്ലാവരും സമന്മാരാണ്. അതുകൊണ്ടാണ് കോടതിയില്‍ കള്ളം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെ.കരുണാകരനെതിരെ 36 വര്‍ഷം മുമ്പ് കേസെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചത്. കരുണാകരന്‍ രാജിവെച്ച് പ്രതിയായി നിയമനടപടി നേരിടാന്‍ നിര്‍ബന്ധിതനായി. 1969-ലെ ഇ.എം.എസ്. മന്ത്രിസഭയുടെ അനുഭവമെന്തായിരുന്നു? ആരോപണങ്ങളില്‍നിന്ന് ഓടിയൊളിക്കുകയല്ല ചെയ്‌തത്. സി.പി.എം. മന്ത്രിമാര്‍ക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. മന്ത്രിസഭ വീഴുമെന്ന് കരുതി സെക്രട്ടേറിയറ്റില്‍ പിടിച്ചുതൂങ്ങുകയായിരുന്നില്ല, ജനങ്ങളെ സമീപിക്കുകയായിരുന്നു. ലാവലിന്‍ നിലപാട് ന്യായീകരിക്കാന്‍ ചരിത്രത്തില്‍ പരതി ഇപ്പോള്‍ കുഴങ്ങുന്ന സി.പി.എം. നേതാക്കള്‍ വന്ന വഴി മറക്കരുത്. ചെയര്‍മാര്‍ എസ്.എ. ഡാങ്കെ 40വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഗവണ്‍മെന്റിന് എഴുതിയ കത്ത് പുറത്തുവന്നു, അതും പാര്‍ട്ടി പിളര്‍പ്പിനു കാരണമായി. ദ്വിജേന്ദ്ര നന്ദി നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്ന് കണ്ടെടുത്ത കത്ത് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്‌തു. ആരോപണവിധേയനായ ഡാങ്കെയുടെ രാജി ആവശ്യപ്പെട്ടു. കൈയക്ഷര വിദഗ്‌ധനെ കൊണ്ടു കത്തു പരിശോധിപ്പിക്കാനും അന്വേഷണക്കമ്മീഷനെ വെക്കാനുമുള്ള നിര്‍ദേശം തള്ളി. ആദ്യം രാജി എന്നുറച്ചുനിന്നു. രാജിവെക്കില്ലെന്നു കൂടിയായപ്പോള്‍ 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്നു. പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ് ഇടപെടുന്നത്. അത് ശരിയല്ലെന്ന് മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന് യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത് ഉന്നതനീതിപീഠത്തെയാണ്. ലാവലിന്‍ കേസ് നേരിടുന്ന രീതി സി.പി.എമ്മിന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകര്‍ത്തുകഴിഞ്ഞു എന്ന് അതിന്റെ നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Saturday, February 7, 2009
അമര്‍ സിംഗിന്റെ രംഗപ്രവേശം പിണറായിയെ രക്ഷിക്കാനല്ല,ലാവലിനെ രക്ഷിക്കാന്‍.
അമര്‍ സിംഗിന്റെ രംഗപ്രവേശം പിണറായിയെ രക്ഷിക്കാനല്ല, ലാവലിനെ രക്ഷിക്കാന്‍.
അമര്‍സിംഗിന്റെ രംഗപ്രവേശനത്തിലൂടെ ലാവലിന്‍ കേസ്സിലെ അന്തര്‍ രാഷ്ട്രഗൂഡാലോചന മറനീക്കി പുരത്തുവരുന്നു.പണംകൊടുത്തും യു പി എക്ക് അല്ല അമേരിക്കക്ക് പിന്തുണ ഉറപ്പിച്ച അമര്‍സിഗിന്റെ പുതിയ ദൗത്യമാണ് ലവലിനെ രക്ഷിക്കാല്‍.ഇതിന്ന് കോടികള്‍ പ്രതിഫലം വാങിച്ചിട്ടുണ്ടാകും

വിമാനത്താവളത്തില്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട രണ്ടു വിമാന യാത്രക്കാര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.
ഇന്നുരാവിലെ 4 മണിയോടെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ചായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നും ടി.കെ. എം 522 എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്തുവന്ന ശൂരനാട് അടീക്കലത്ത് സ്വദേശി രഘു (41), ഈജിപ്റ്റില്‍നിന്നും ഇംഗ്ളണ്ടില്‍ കുടിയേറി പൌരത്വം നേടിയ അഹമ്മദ് മുഹമ്മദ് അല്‍ജലാക്ക് (30) എന്ന വിദേശിയുമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. എമിഗ്രേഷനില്‍ ക്യൂ നില്‍ക്കവെ ബഹളംവച്ച ഇവര്‍ മറ്റു യാത്രക്കാരെയും എമിഗ്രേഷന്‍ ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തടയാന്‍ശ്രമിച്ച സി. ഐ. എസ്. എഫുകാരെയും ഇവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ സി. ഐ. എസ്. എഫ് ഇന്‍സ്പെക്ടര്‍ ചാറ്റര്‍ജിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മദ്യപിച്ച ഇവരെ പിന്നീട് വലിയതുറ പൊലീസിനു കൈമാറി. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇവര്‍ നന്നായി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
അതേസമയം ഇവരെ സ്വീകരിക്കാന്‍ എത്തിയ സ്റ്റേറ്റ് കാര്‍ അടിപിടി നടന്നതറിഞ്ഞ് മടങ്ങിപ്പോയി. കേസ് തേയ്ച്ചുമായ്ചു കളയാന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമങ്ങള്‍ അറിഞ്ഞതിനാല്‍ നടന്നില്ല. സംഭവത്തില്‍ മന്ത്രിപുത്രന് ബന്ധമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
news from keralakaumudi

Thursday, February 5, 2009
നിഷ്‌പക്ഷത നടിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല: ജി.സുധാകരന്‍

ഈ അമ്പ് ജനങള്‍ക്ക് നേരെ..... എതിര്‍ത്താല്‍ കാച്ചിക്കളയും *നക്കാപിച്ചക്കുവേണ്ടി വാലാട്ടുന്ന താങ്കള്‍ എന്ത് കോഞ്ഞാണന്‍ കമ്യുണിസ്റ്റാണടോ..........
* അഴിമതി നടത്തുന്നവര്‍ കമ്യുണിസ്റ്റാണോ സുധാകരാ...
* അഴിമതി നടത്തുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുന്നുവെന്ന് പറയുന്നതില്‍ എന്തുകാര്യമാണുള്ളത് സുധകരാ...
* അഴിമതിക്കാരെ മാറ്റിനിര്‍ത്തി പാര്‍ട്ടിയെ രക്ഷിക്കൂ സുധാകരാ.....
* അഴിമതിക്കാര്‍ക്ക് കമ്യുണിസ്റ്റാകാന്‍ കഴിയില്ല സുധാകരാ....
പാര്‍ട്ടിയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നിഷ്‌പക്ഷത നടിക്കുന്നവര്‍ മന്ത്രിയായാലും എം.എല്‍.എ ആയാലും ആരുതന്നെയായാലും കമ്യൂണിസ്റ്റുകാരല്ലെന്ന് മന്ത്രി ജി.സുധാകരന്‍.
ലാവലിന്‍ പ്രശ്‌നത്തില്‍ സി.പിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒറ്റുകൊടുക്കുന്നവരും പാര്‍ട്ടിക്കാരല്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പാര്‍ട്ടി തകരുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ചാല്‍ മന്ത്രിയായിരിക്കുന്ന കാലാവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ പാര്‍ട്ടി തന്നെ കാണില്ല.

Tuesday, February 3, 2009
പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്
പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്
പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനു നേരേ പയ്യന്നൂരില്‍ ചെരിപ്പേറ്. മാര്‍ച്ച് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിയപ്പോഴാണു ചെരിപ്പേറുണ്ടായത്. വാഹനത്തിലായിരുന്ന പിണറായി വിജയന്‍ സെന്‍ട്രല്‍ ബസാറില്‍ ഇറങ്ങി റെഡ് വോളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം സ്വീകരണ സ്ഥലമായ പുതിയ ബസ്സ്റാന്‍ഡ് പരിസരത്തേക്കു കാല്‍നടയായി നീങ്ങുന്നതിനിടയില്‍ റോഡിന്റെ വലതുഭാഗത്തുനിന്നു ജാഥയിലേക്കു ഒരു യുവാവ് ചെരിപ്പെറിയുകയായിരുന്നു. സഖാവ് വി.എസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയോടെയാണ് ചെരിപ്പേറുണ്ടായത്.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനായ തിരുമേനി മുതുവത്തെ ഷാജി (29) യാണ് ചെരുപ്പെറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മാര്‍ച്ചിന്റെ ബാഡ്ജും പോലീസ് കണ്െടടുത്തു. പിണറായി വിജയനെ ലക്ഷ്യമാക്കിയാണ് എറിഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തു വീണില്ല. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ചെരിപ്പ് എറിഞ്ഞ യുവാവിനെ പിടികൂടുകയും പൊതിരെ തല്ലുകയും ചെയ്തു. പോലീസ് വാഹനത്തിലാണു ഇയാളെ സ്ഥലത്തുനിന്നു കൊണ്ടുപോയത്. ഇതിനിടയില്‍ പോലീസ് വാഹനം തടയാനും ശ്രമമുണ്ടായി.

''കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും അഴിമതിക്കാരായിട്ടില്ല; ആവുകയുമില്ല''- വി.എസ്.

സി.പി.ഐഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്നും ലാവലിന്‍ കേസില്‍ കോടതിയെയും സി.ബി.ഐ.യെയും ചോദ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച വൈകുന്നേരം ഡല്‍ഹി കേരള ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ്. നിലപാട് വ്യക്തമാക്കിയത്.
ലാവലിന്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാണ് നടന്നതെന്നും അതിനെ വെല്ലുവിളിക്കുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്നും മുഖ്യമന്ത്രിയായ താന്‍ അതിനു തയ്യാറില്ലെന്നും വി.എസ്. പറഞ്ഞു. ''കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും അഴിമതിക്കാരായിട്ടില്ല; ആവുകയുമില്ല''- വി.എസ്. പറഞ്ഞു.

Monday, February 2, 2009
Sunday, February 1, 2009
വി.എസിന്റെ മൗനം മഹാശബ്ദം
വി.എസിന്റെ മൗനം മഹാശബ്ദം .

എസ്.എന്‍.സി ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പുലര്‍ത്തുന്ന മൗനത്തെ അനുകൂലിച്ച് കേരളമൊട്ടുക്കും പോസ്‌റ്ററുകള്‍. വി.എസിന്റെ മൗനം ശക്തവും അര്‍ഥഗര്‍ഭവുമാണെന്ന് പോസ്‌റ്ററുകള്‍ പറയുന്നു. വി.എസിന്റെ മൗനം മഹാശബ്ദമായി മാറുമെന്ന് പോസ്‌റ്ററുകള്‍ വ്യക്തമാക്കുന്നു.
Friday, January 30, 2009
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന അച്ചുതാനന്ദന്‍ മന്ദബുദ്ധി - കെ.ഇ.
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന അച്ചുതാനന്ദന്‍ മന്ദബുദ്ധി - കെ.ഇ.എന്‍.
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന് വിളിക്കേണ്ടിവരുമെന്ന് പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. എസ്.എഫ്.ഐ. വഞ്ചിയൂര്‍ ഏര്യാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ദബുദ്ധി എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട് അവര്‍ ബുദ്ധി ഇല്ലാത്തവരാണെന്നോ പി.എസ്.സി. പരീക്ഷ എഴുതി ജോലി നേടില്ലെന്നോ പഠിച്ച് ജില്ലാകളക്ടര്‍മാരാകില്ലെന്നോ അര്‍ഥമില്ല. പക്ഷേ അവര്‍ തങ്ങളുടെ ബുദ്ധി മറ്റു മനുഷ്യരുടെ ഗുണത്തിന് ഉപയോഗിക്കാത്തവരാണ്. അരാഷ്ട്രീയത ഇന്ന് നല്ല കാര്യമായി വാഴ്‌ത്തപ്പെടുന്നുണ്ട്. എന്നാല്‍ അരാഷ്ട്രീയമായ കാമ്പസ് കൊള്ളരുതായ്‌മകളുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിലും തിരിച്ചറിയപ്പെടാത്ത അരാഷ്ട്രീയത കലരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടല്ല ആ പാര്‍ട്ടികളിലെ ചില വ്യക്തികള്‍ മാത്രമാണ് നല്ലത് എന്ന ധാരണ പരത്താനാണ് ശ്രമം. രാഷ്ട്രീയത്തെ അതിന്റെ നിലപാടുകളില്‍ കാണുന്നതിനു പകരം ചില വ്യക്തികളെ വേര്‍തിരിച്ചു കാണുന്ന രാഷ്ട്രീയശൈലി സാഹിത്യത്തിലെ പഴയ മണിപ്രവാളശൈലിക്ക് സമമാണെന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു.

Wednesday, December 17, 2008
മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം .
മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം
ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ് ജനങ്ങള്‍ കാണുന്നത്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടി കൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ മും ബൈയില്‍ നടന്ന തീവ്രവാദി ആക്രമണം തത്സമയം സംപ്രേഷണം ചെയ്‌തതുപോലെയാണ് ഇക്കഴിഞ്ഞ സി.പി.എം. സംസ്ഥാന കമ്മിറ്റിയോഗ നടപടികള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചത്. പാര്‍ട്ടി ഒന്നാകെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ വിമര്‍ശനത്തിന്റെ വെടിയുതിര്‍ക്കുന്നത് കേരളമാകെ മാറ്റൊലിക്കൊണ്ടു. മലപ്പുറം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ എന്ന പോലെ യോഗത്തില്‍ നടന്നതെല്ലാം മൊത്തമായി മാധ്യമങ്ങളിലേക്കു ചോര്‍ന്നൊഴുകി. വി.എസ്. പാര്‍ട്ടിയെ ധിക്കരിച്ച് മുന്നോട്ടു നീങ്ങുന്നു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്. അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ബാഹ്യമായ ശക്തികളാണ്-തുടങ്ങിയ അതി ഗുരുതരമായ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളവരടക്കം സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും വിമര്‍ശനമുയര്‍ത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. ഇത് പി.ബി.യുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതായും. എല്‍.ഡി.എഫ്. ഗവണ്മെന്റിനെ നയിക്കുന്ന പ്രധാനപാര്‍ട്ടിയായ സി.പി.എമ്മില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നുപോലും ആവശ്യമുയര്‍ന്നു. ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം. മുന്‍കാല അനുഭവം വെച്ചാണെങ്കില്‍ ഇതിനകം രണ്ട് കാര്യങ്ങള്‍ നടക്കേണ്ടതുണ്ടായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്‌ടി എന്നു പറഞ്ഞ് പാര്‍ട്ടിവാര്‍ത്ത തള്ളിപ്പറയണമായിരുന്നു. അല്ലെങ്കില്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത് സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. പകരം മൗനത്തിലൂടെ വാര്‍ത്തയ്‌ക്കു സ്ഥിരീകരണം നല്‍കുന്ന ഒരസാധാരണ നിലപാടാണ് കേരള പാര്‍ട്ടി നേതൃത്വം ഇത്തവണ സ്വീകരിച്ചുകണ്ടത്. പാര്‍ട്ടി പത്രം ഇത്തവണ ദീക്ഷിക്കുന്ന മൗനവും അസാധാരണമാണ്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വാദവിവാദങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ചാടിക്കയറി സ്വന്തം തലവെച്ചുകൊടുത്ത ഐ.എ.എസ്. ഓഫീസറുമായി കെട്ടുപിണഞ്ഞാണ് അതിപ്പോള്‍ വഴി തിരിച്ചു വിട്ടിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അവശേഷിക്കുന്നു. മുഖ്യമന്ത്രി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും ബാഹ്യശക്തികളുടെ ആജ്ഞാനുവര്‍ത്തിയാണെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി തന്നെയാണ് സംസ്ഥാന സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് പി.ബി. അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ''മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമാണ്. പുറത്തു വന്നത് അവിടെ പറഞ്ഞതാകാം അല്ലായിരിക്കാം. അതിന്റെ പേരില്‍ നടപടിക്ക് പ്രസക്തിയില്ല.'' പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നതല്ല യഥാര്‍ഥ പ്രശ്‌നം. വളരെ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി മുമ്പാകെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നതാണ്. സി.പി.എമ്മിനു നിരക്കാത്ത ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കോടിയേരി പോലും പറയാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണഗതിയില്‍ സി.പി.എം. അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ വഴിക്ക് വിടേണ്ട കാര്യമേ ജനങ്ങള്‍ക്കുള്ളൂ. പക്ഷേ, പാര്‍ട്ടിയുടെ അജന്‍ഡയായിരിക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവുമാണ്. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്‌തമായി അസാധാരണ രീതിയില്‍, മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആളാണ് വി.എസ്. ജനവികാരം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം അവഗണിച്ച് വി.എസ്സിനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കാന്‍ അഖിലേന്ത്യാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെ ജനങ്ങളുടെകൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായ വി.എസ്. എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുകൂടിയുണ്ട്. എന്നാല്‍, ഈ വിശ്വാസമെല്ലാം തകര്‍ത്ത് ബാഹ്യശക്തികളുടെ പിടിയില്‍ കരുവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നുപറയുന്നത് വിചിത്രമായ അനുഭവമാണ്. സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക് നേരെയും ഉയര്‍ന്നിട്ടില്ലാത്ത വിമര്‍ശനമാണ് വി.എസ്സിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരിക്കുന്നത്. ഒരു വാഹനാപകടത്തില്‍ താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും എന്ന് ജില്ലാ സെക്രട്ടറി കൂടിയായ സംസ്ഥാന കമ്മിറ്റിയംഗം പറയുന്നതുവരെ ചര്‍ച്ച എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ വേണ്ടരീതിയിലുള്ള ഏകോപനം ഇല്ലെന്ന് സി.പി.എം. കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട് ചൂണ്ടിക്കാണിച്ചിരുന്നതാണ്. വളരെയേറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാന്‍ ഗവണ്‍മെന്റിന് കഴിയുന്നില്ല. ഇത് പരിഹരിക്കാന്‍ ഗവണ്‍മെന്റും സംസ്ഥാന പാര്‍ട്ടിയുമായുള്ള ഏകോപന സംവിധാനം ശക്തിപ്പെടുത്തിയതുമാണ്. ഇതൊക്കെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ഭരണസംവിധാനത്തിനപ്പുറം ഒരു ഉപജാപക സംഘത്തെ നയിക്കുന്നു എന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആക്ഷേപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിശദീകരണം കിട്ടേണ്ടതുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വാദവിവാദങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന് വസ്‌തുതകള്‍ ചികഞ്ഞെടുത്ത് പരിശോധിച്ചാല്‍ വെളിപ്പെടുന്ന ഒരു ചിത്രമുണ്ട്. ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന് പകരം അവ അട്ടിമറിക്കപ്പെടുന്നു. ഒരുവശത്ത് ബാഹ്യശക്തികളും ഉപജാപകസംഘവും ആണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ എങ്ങനെ അദ്ദേഹമടക്കം ഉള്‍പ്പെട്ട ഉപജാപക സംഘം അട്ടിമറിക്കുമെന്ന ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ട പാര്‍ട്ടിയുടെ, നിസ്സഹകരണവും നിലപാടുകളുമാണോ യഥാര്‍ഥ പ്രശ്‌നമെന്ന് പരിശോധിക്കേണ്ടിവരുന്നു. പാര്‍ട്ടിക്കാരെ വിട്ട് മറ്റുള്ളവരെ വിശ്വസിക്കേണ്ട, ആശ്രയിക്കേണ്ട ഗതികേടിലേക്ക് സി.പി.എമ്മിന്റെ മുഖ്യമന്ത്രി ചെന്നെത്തി എന്നാണോ കരുതേണ്ടത്. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന വ്യക്തിയുടെ പതനമാണ് ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് പാര്‍ട്ടി നേതൃത്വം സത്യസന്ധമായി ജനങ്ങളോട് തുറന്നുപറയണം. പാര്‍ട്ടി അണികളും ജനങ്ങളും സി.പി.എം. കേന്ദ്രനേതൃത്വവും വി.എസ്സില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തണം. രണ്ടുംകെട്ട ഒരു നിലപാട് ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ ബാധിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വെളിപ്പെട്ടത് കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണസംവിധാനത്തിന്റെ മൊത്തം തകര്‍ച്ചയും പരാജയവുമായിരുന്നു. മൂന്ന് മന്ത്രിമാരുടെ വീഴ്‌ചമാത്രമായിരുന്നില്ല എന്ന് കേന്ദ്രഗവണ്‍മെന്റിന് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ ആകെ തകര്‍ച്ചയാണ് പ്രകടമാകുന്നത്. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും പിബിയും നിരന്തരം സമ്മേളിക്കുന്നുണ്ട്. ഗവണ്‍മെന്റുമായുള്ള ഏകോപന സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കരുതേണ്ടത്. എന്നിട്ടും സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ പെട്ടെന്ന് ഇങ്ങനെ പൊട്ടിത്തെറിയുണ്ടാകുന്നതിലേക്ക് കാര്യങ്ങള്‍ എങ്ങനെ എത്തി എന്നതിന് വിശദീകരണമില്ല. സി.പി.എം. മുഖ്യമന്ത്രിമാര്‍ ഇതിന് മുമ്പ് കേരളത്തിലോ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തില്‍ തുടരുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ നേരിടാത്ത ഒരസാധാരണ സ്ഥിതിവിശേഷമാണിത്. വി.എസ്. എന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹവുമായുള്ള ഏകോപനം സാധ്യമാകാത്ത കേരള പാര്‍ട്ടി നേതൃത്വത്തിന്റെയോ പക്ഷം പിടിക്കാതെ ഈ പ്രശ്‌നത്തെ സമീപിക്കുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടി എന്ന സത്യത്തിനു മുമ്പില്‍ നാം എത്തുന്നു. ഈ രണ്ടുകൂട്ടരും നിലകൊള്ളുന്നത് ഒരേകാര്യങ്ങള്‍ക്കാണെന്നാണ് ഒരു പോലെ അവകാശപ്പെടുന്നത്. പാര്‍ട്ടിനയങ്ങള്‍ക്കും ജനനന്മയ്‌ക്കും അത് സത്യമാണെങ്കില്‍ പിന്നെ എന്തിന്റെയാണ് ഇവര്‍ തമ്മിലുള്ള ഭിന്നത? ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ടായിരുന്നു എന്നാണ് നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്. വിഭാഗീയത വളര്‍ത്തുന്നതിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും തടസ്സം സൃഷ്‌ടിക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന മാധ്യമങ്ങളാണെന്നും പറഞ്ഞു നടന്നിരുന്നു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ ഭീഷണി അവസാനിപ്പിച്ചു. മാധ്യമങ്ങളുടെ താങ്ങും തലോടലും പരമാവധി നേടിയെടുക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചു. മുഖ്യമന്ത്രിയുടെ കന്‍േറാണ്‍മെന്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉപജാപകവൃന്ദത്തെ ചാക്കില്‍ക്കെട്ടി കാട്ടിലെറിയാനും കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക് അംഗീകരിക്കാവുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല! അതുകൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റിയുടെ വികാരവും ചര്‍ച്ചയുടെ ഉള്ളടക്കവും പി.ബി.യിലേക്ക് പോകുന്നത്. ഭീകരാക്രമണത്തിന്റെ സാധ്യതയെയും ഭീഷണിയെയും എതിര്‍ത്തുതോല്‌പിക്കുന്നതിന് വേണ്ടിയുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്താകെ നടക്കുന്നസമയത്താണ് സി.പി.എം. സംസ്ഥാനകമ്മിറ്റി ചേര്‍ന്നത്. മുംബൈയെപ്പോലെ കേരളവും ഭീകരരുടെ ഒരു ലക്ഷ്യസ്ഥാനമാണെന്ന സാധ്യത വെളിപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ചിലര്‍ പാകിസ്‌താനില്‍ പോയി ഭീകര പരിശീലനം നേടിയവിവരവും ഭീകരതയ്‌ക്കെതിരെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഒരുക്കാനുള്ള ചുമതല കേരളത്തിലും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തി ഗവണ്‍മെന്റിന് മാര്‍ഗദര്‍ശനം നല്‍കാന്‍ ശ്രമ ിച്ചതായി കാണുന്നില്ല. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ് ജനങ്ങള്‍ കാണുന്നത്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടികൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ. ജനങ്ങള്‍ക്ക് ആശ്വാസം മാത്രമല്ല ജീവിത സുരക്ഷ പോലും ഉറപ്പ് വരുത്തേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ് ഇടതുപക്ഷ ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. പക്ഷേ, വിലപ്പെട്ട ദിവസങ്ങളാണ് പാഴായിപ്പോകുന്നത്. ഇതിന്റെ ഉത്തരവാദിത്വം നിര്‍ണയിച്ച് ചൂണ്ടുവിരല്‍ ചെന്നെത്തുന്നത് സി.പി.എമ്മിലേക്കാണ്. ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇടിക്കുന്നതില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനകം വലിയ സംഭാവന തന്നെ ചെയ്‌തിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ രംഗങ്ങളാണ് സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ അരങ്ങേറിയത്.

Thursday, December 4, 2008
മുംബൈയിലേക്ക് നോക്കുമ്പോള്‍
മുംബൈയിലേക്ക് നോക്കുമ്പോള്‍
ഇടതുപക്ഷം.....
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു ബ്രി ട്ടീഷ് സാനമ്രാജ്യത്വത്തിന്റെ അവസാന സൈനിക സാന്നിധ്യമായിരുന്ന സൊമര്‍സെറ്റ് ലൈറ്റ് ഇന്‍ഫെന്‍ട്രിയുടെ ഒന്നാം ബറ്റാലിയനാണ് അവസാനമായി 'ഗേറ്റ്‌വേ ഓഫ് ഇന്ത്യ' വഴി മടങ്ങിപ്പോയത്. അത് 1948 ഫിബ്രവരി 28-നായിരുന്നു. അതുവരെയും 'ഗേറ്റ്‌വേ ഓഫ് ഇന്ത്യ' ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. കഴിഞ്ഞ അറുപതോളം വര്‍ഷമായി അത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍േറയും പരമാധികാരത്തിന്‍േറയും ചരിത്രപ്രതീകമായി ഇന്ത്യാസമുദ്രത്തെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വഴിയെത്തന്നെയാണ് രാജ്യത്തെ ഞെട്ടിച്ചും ലോകത്തെ അമ്പരപ്പിച്ചും കഴിഞ്ഞ ദിവസം ഭീകരര്‍ കടന്നു വന്നത്. നിറതോക്കുകള്‍ ഉതിര്‍ത്തും ബോംബുകള്‍ വാരിയെറിഞ്ഞും നിരപരാധികളെ കൊന്നും ജാമ്യത്തടവുകാരാക്കിയും അറുപത് മണിക്കൂറിലേറെ അവര്‍ മുംബൈയ്‌ക്കുമേല്‍ ഭീകരതയുടെ പതാക പാറിച്ചു. നിസ്സഹായതയോടെ, നൂറ്റിപ്പത്തു കോടി വരുന്ന ജനത ദൃശ്യമാധ്യമങ്ങളിലൂടെ ആ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിലപ്പെട്ട ജീവന്‍ ബലി നല്‍കി, ദേശീയസുരക്ഷാ സേനാംഗങ്ങളും കര-നാവികസേനാ കമാന്‍ഡോകളും അവര്‍ക്ക് പിന്‍ബലം നല്‍കി രംഗത്ത് പൊരുതി നിന്ന മഹാരാഷ്ട്ര പോലീസും അക്രമികളെ ഒടുവില്‍ തുടച്ചുനീക്കി. മുംബൈയ്‌ക്കു മുകളില്‍ ദേശീയ പതാക വീണ്ടും ഉയരത്തില്‍ പറത്തി. ഒപ്പം നമ്മുടെ ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും പരാജയവും തുറന്നുകാട്ടുകയും ചെയ്‌തു. ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ സൂക്ഷ്‌മമായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വഴി അധികൃതര്‍ക്ക് ലഭ്യമായിരുന്നു. വ്യാപാരക്കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ചാണ് നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. ഗുജറാത്ത്, മുംബൈ, കേരളം വഴി ആയുധമെത്തിക്കാനുള്ള പദ്ധതി. സൈനിക പരിശീലനം നല്‍കിയ ഫിദായീനുകളെ മുംബൈ വഴി ഇറക്കാനുള്ള പദ്ധതി. (കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിറങ്ങിയ ഫിദായീന്‍ സംഘത്തെ കണ്ടെത്തി പിടികൂടിയതാണ്.) ഏറ്റവുമൊടുവില്‍ മുംബൈയില്‍ താജ് ഹോട്ടല്‍ തൊട്ട് ടൂറിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങള്‍ വരെ ലക്ഷ്യമിട്ടു കഴിഞ്ഞെന്ന വിവരം. എന്തിന്, മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം വരെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് പിടിച്ചെടുത്തു കൈമാറിയിരുന്നു! തീര പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. അതേതാനും പോലീസ് സ്റ്റേഷന്‍ ഉദ്‌ഘാടനങ്ങളില്‍ ഒതുങ്ങി. നാവിക പരിശീലനം നല്‍കാനും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആയുധങ്ങളും കരുത്തുറ്റതാക്കാനുള്ള തീരുമാനം ഏതാനും ബോട്ടുകള്‍ വാങ്ങുന്നതിലവസാനിച്ചു. മുന്നറിയിപ്പുകള്‍ക്കു മുകളില്‍ അടയിരുന്നുറങ്ങുകയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്‌തത്.ഭീകരരോ? സൈനിക പരിശീലനത്തിന്‍േറയും ആധുനികവും അതിമാരകമായ ആയുധങ്ങളുടേയും വിഭവശേഷിയുടേയും പിന്‍ബലം നേടി. കമാന്‍ഡോ രീതിയിലുള്ള പ്രവൃത്തി വിഭജനം. ആക്രമിക്കേണ്ട പത്ത് ലക്ഷ്യങ്ങളെ സംബന്ധിച്ചും മുന്‍കൂട്ടിയുള്ള സര്‍വേയും പരിചയവും. താജ് ഹോട്ടലില്‍ സ്വന്തം കണ്‍ട്രോള്‍ റൂം പോലും അവര്‍ സജ്ജമാക്കി. പ്രാദേശികമായി ആരേയും ഉള്‍പ്പെടുത്താതെ ആക്രമണം നേരിട്ടു നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വിദേശികളെ തടവുകാരാക്കി അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യവും നേടി. മുംബൈ പരീക്ഷണം അവരെ സംബന്ധിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകതന്നെ ചെയ്‌തു. ഇത്തരമൊരു ആക്രമണമുണ്ടായാല്‍ നേരിടാനുളള സജ്ജീകരണം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കില്ലെന്ന് മുംബൈ സംഭവം തുറന്നുകാട്ടി. ദേശീയ സുരക്ഷാ സേന ഡല്‍ഹിയില്‍ നിന്നു വരണം. അത്തരമൊരു വരവിന് അവരെപ്പോലും സജ്ജമാക്കിയിട്ടില്ല. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്‌മയും വെളിപ്പെട്ടു. ഈ പരീക്ഷണ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തികഞ്ഞ പരാജയമായി. ജനങ്ങള്‍ക്ക് മനോവീര്യവും ആത്മവിശ്വാസവും പകരുന്നതില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടു. പ്രധാനമന്ത്രി ഒരു ഔദ്യോഗിക വക്താവിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. ഒരു സ്റ്റേറ്റ്‌സ്‌മാനായി രാജ്യത്തിന്റെ ആത്മവിശ്വാസവും വഴികാട്ടിയുമായി ഉയര്‍ന്നു നില്‍ക്കുന്നതല്ല. ആഭ്യന്ത്രരമന്ത്രി കേവലം നിഴലായി. പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് കേന്ദ്രമന്ത്രിസഭ കൂടിയത്. മഹാരാഷ്ട്ര മന്ത്രിസഭ ആക്രമണം തുടങ്ങി പതിന്നാല് മണിക്കൂര്‍ കഴിഞ്ഞും സംസ്ഥാന ഗവണ്‍മെന്റിന്റെ സാന്നിധ്യമേ പ്രകടമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മാത്രം വീഴ്‌ചയല്ല. രണ്ടു സര്‍ക്കാറുകളുടേയും കാര്യക്ഷമതയുടെ പരാജയമാണ് പ്രകടമായത്. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവുമായ അദ്വാനിയും ആ പദവിക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അസാധാരണമായ ചരിത്രമുഹൂര്‍ത്തത്തില്‍ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശത്തിനു പൂര്‍ണരൂപം നല്‍കേണ്ട ബാധ്യത നിര്‍വഹിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സന്ദര്‍ഭം ഉപയോഗിച്ചത്. വെടിയൊച്ച തുടരുമ്പോഴും രണ്ട് കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട് മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്‍ക്കൊക്കെയുള്ള പാഠമാണ്. രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ശവസംസ്‌കാരച്ചടങ്ങില്‍ കേരളഗവണ്‍മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത് വീഴ്‌ചതന്നെയാണ്. ചട്ടപ്പടിയില്‍ മുഴുകിക്ക ഴിയുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട് ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ് അതില്‍ പ്രതിഫലിച്ചത്. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത് ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്‍ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത് മാതാ കീ ജയ് അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി. ഈ വന്‍ ദേശീയദുരന്തത്തില്‍ നിന്ന് മുന്നറിയിപ്പിന്റെ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്. ശത്രുക്കള്‍ പരമ്പരാഗത അതിര്‍ത്തിയിലൂടെ മാത്രമേ വരൂ എന്ന ധാരണ തിരുത്തണം. കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളെല്ലാം ആയുധങ്ങളും ഭീകരരും വന്നടുക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികളാണ്. സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും നിമിഷംകൊണ്ട് തകര്‍ക്കാന്‍ കെല്‌പുള്ള ഭീകരസംഘങ്ങളെ വിദേശമണ്ണില്‍ പരിശീലിപ്പിച്ച് ആയുധമണിയിച്ചു നിര്‍ത്തിച്ചിട്ടുണ്ട്. മുംബൈ അകലെയല്ല. എവിടെ വേണമെങ്കിലും ഇതിലും ശക്തമായി ആവര്‍ത്തിക്കപ്പെടാം. അതിനെ നേരിടാന്‍ സംസ്ഥാനങ്ങളെ അടിയന്തരമായി പ്രാപ്‌തമാക്കേണ്ടതുണ്ട്. പ്രത്യേക സുരക്ഷാസംവിധാന സാന്നിധ്യം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കൂടുതല്‍ ദുര്‍ബലരാക്കുകയല്ല ചെയ്യേണ്ടത്. ഇസ്രായേലിന്റെ മൊസാദ് മുതല്‍ അമേരിക്കയുടെ എഫ്.ബി.ഐ.വരെ ഇടപെടാന്‍ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട്. കോണ്ടലീസാ റൈസ് അനുതാപവും അനുനയവുമായി എത്തുന്നു. സ്വന്തം നയത്തിലും കാലിലും ഊന്നിനിന്ന് സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട്. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഏഷ്യന്‍ ഏജന്‍സിയായി മാറാന്‍ ഇടവരുത്തിക്കൂടാ. ജനങ്ങളെ ആകെ ഏകോപിപ്പിച്ചും വിശ്വാസത്തിലെടുത്തും ഭരണാധികാരികള്‍ക്കതു നിര്‍വഹിക്കാനാകും, രാജ്യതാത്‌പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനായാല്‍. അവരെ പിടിച്ചുകുലക്കി ഇതിലേക്ക് എത്തിക്കാനുള്ള ജനങ്ങളുടെ ഏകോപിച്ച ശബ്‌ദമാണ് ഉച്ചത്തില്‍ ഉയരേണ്ടത്. ഹേമന്ദ് കര്‍ക്കരെയും മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനും അടക്കമുള്ളവര്‍ നാടിനെ മാത്രം ഓര്‍ത്ത് രക്തസാക്ഷികളായത് ഈ ലക്ഷ്യത്തിനാണ്. അവരോടുള്ള ആദരവ് ഈ ചുമതല നിറവേറ്റിയാണ് നിര്‍വഹിക്കേണ്ടത്. ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങളുടേയും സ്‌നേഹജനങ്ങളുടേയും കണ്ണീരൊപ്പേണ്ടത്, സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളാകെയും ഈ കടമ അതിവേഗം നിര്‍വഹിച്ചാണ്.

Wednesday, September 10, 2008
ആണവസഹകരണ കരാറും പാര്‍ലമെന്റ് ലോക്കൗട്ടും
ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ആണവസഹകരണ കരാറും പാര്‍ലമെന്റ് ലോക്കൗട്ടും അമേരിക്കന്‍ ജനതയ്‌ക്ക് അവരുടെ കോണ്‍ഗ്രസ് എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അത് ഫലത്തില്‍ ലോക്കൗട്ട് ചെയ്‌തിരിക്കയാണ്
മാ ധ്യമങ്ങള്‍ പറയുന്നത് എല്ലാ കണ്ണുകളും ഇനി വാഷിങ്‌ടണിലെ ക്യാപ്പിറ്റോള്‍ കുന്നിലേക്ക് എന്നാണ്. അവിടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ 110-ാം സമ്മേളനം ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള ആണവസഹകരണ കരാറിന് അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗീകാരം നല്‍കുന്ന മുഹൂര്‍ത്തത്തിന് നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും വീര്‍പ്പടക്കി കാത്തിരിക്കുകയാണ്.
വിയന്നയില്‍ നടന്ന ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിന്റെ (എന്‍.എസ്.ജി.) യോഗം ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന വ്യാപാര വിലക്ക് നീക്കി. അതിന്റെ ആഹ്ല്‌ളാദത്തിമിര്‍പ്പ് അടങ്ങിയിട്ടില്ല. ഇന്ത്യയുമായുളള 1 2 3 കരാര്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.)യും എന്‍.എസ്. ജി.യും അനുവദിച്ച ഇളവുകളുടെ മൂന്ന് രേഖകളും കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിന് പ്രസിഡന്റ് ബുഷ് സമര്‍പ്പിക്കും. ഈ മാസം 26-ന് , നവംബര്‍ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കും തിരക്കിലേക്കും സഭ പിരിയുന്നതിനുമുമ്പായി ഇന്ത്യയുമായുള്ള കരാര്‍ അംഗീകരിച്ച് കിട്ടേണ്ടതുണ്ട്. ആ നിമിഷം സ്വന്തം വിജയമായി ആഘോഷിക്കാനാണ് ഇവിടത്തെ കാത്തിരിപ്പ്.
ഈ ആവേശലഹരിയില്‍ വിസ്‌മരിക്കപ്പെടുന്ന ഒരു വസ്‌തുതയുണ്ട്. അമേരിക്കന്‍ ജനതയ്‌ക്ക് അവരുടെ കോണ്‍ഗ്രസ് എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അത് ഫലത്തില്‍ ലോക്കൗട്ട് ചെയ്‌തിരിക്കയാണ്. ആഗസ്‌ത് 11-ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരേണ്ടതായിരുന്നു. സപ്‌തംബറിലും വിളിച്ചു ചേര്‍ക്കുന്നില്ല. ഒക്‌ടോബറില്‍ 'സ്വകാല സമ്മേളനമായി ചേര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് വാതിലടച്ചു പിരിയാനാണ് രാഷ്ട്രീയ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും അമേരിക്കന്‍ വെബ്‌സൈറ്റും പുറത്തു വിടുന്ന, മാധ്യമങ്ങള്‍ ഏറ്റുപാടുന്ന വിവരങ്ങള്‍ വെച്ച് ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ എന്തെന്ന് ഊഹിച്ചെടുക്കാനുളള അവസരമേ നമ്മുടെ ജനപ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നല്‍കിയിട്ടുള്ളൂ. മാധ്യമങ്ങളില്‍നിന്നുള്ള ഉച്ഛിഷ്‌ടം ഭുജിച്ച് ഇന്ത്യയിലെ പൗരന്മാരും തൃപ്‌തിയടഞ്ഞു കൊള്ളണം.
ആണവ പരീക്ഷണം എപ്പോള്‍ നടത്തണമെന്നത്, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടേണ്ടതില്ല എന്നത്, സൈനിക സഖ്യങ്ങളില്‍ കക്ഷിചേരേണ്ടതില്ല എന്നത്- രാജ്യ താത്‌പര്യത്തിന് അനുസൃതമായി നമ്മുടെ സ്വതന്ത്രനയം ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ അംഗീകരിച്ച നിലപാടുകളാണ്. അവ ലംഘിച്ചുകൂടെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാര്‍ലമെന്റ് ഈ ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും. സഭയെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ അമേരിക്കയുമായുളള കരാറിന് രൂപം നല്‍കൂ എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
ഇപ്പോള്‍ ചിത്രം പൂര്‍ണമായി തെളിഞ്ഞിരിക്കുന്നു. ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകും. ഇന്ത്യയ്‌ക്ക് നല്‍കിയ സാധന സാമഗ്രികള്‍ അമേരിക്ക തിരിച്ചെടുക്കും. ഇന്ത്യന്‍ ആണവ പരിപാടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഐ.എ.ഇ.എ.യുടെയും എന്‍.എസ്.ജി.യുടെയും നിരീക്ഷണത്തിന് വിധേയമായിരിക്കും. ഇത് പാര്‍ലമെന്റിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമാണ്. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അതിന്റെ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും ഇതിനകം നല്‍കിയ ഉറപ്പിന്റെ ഭാഗവും.
ഇന്ത്യയുമായുള്ള 1 2 3 സഹകരണ കരാറില്‍ പറയാത്തത് ഹൈഡ് ആക്‌ടില്‍ പറയുക ഹൈഡ് ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഐ.എ.ഇ.എ.യെക്കൊണ്ടും എന്‍.എസ്.ജി.യെക്കൊണ്ടും നിബന്ധനകള്‍ വെപ്പിക്കുക. ചുരുക്കത്തില്‍ തെളിവ് നശിപ്പിക്കാന്‍ അവയവങ്ങള്‍ വെട്ടിമുറിച്ച് ഒളിപ്പിക്കും പോലെ വ്യത്യസ്‌ത രേഖകളില്‍ കര്‍ശന ഉപാധികള്‍ വെവ്വേറെ വെച്ചുകൊണ്ട് ഇന്ത്യയെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ആണവപരീക്ഷണത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതായ വിദേശകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയുടെ പ്രഖ്യാപനം പോലും എന്‍.എസ്.ജി.യുടെ അംഗീകാരത്തിന് പാകത്തില്‍ ചെയ്യിച്ചതായിരുന്നു. ഇതെല്ലാം പരസ്‌പരം ബന്ധപ്പെടുത്തി കൂട്ടിച്ചേര്‍ത്താലേ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചുപിടിച്ച സഹകരണ കരാറിന്റെ യഥാര്‍ഥ വ്യവസ്ഥകള്‍ ഇനിയും മനസ്സിലാക്കാനാകൂ. അതിന് ഇനിയും നമുക്ക് കാലം പിടിക്കും. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന, രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണമാറ്റം ഇന്ത്യയില്‍ വരേണ്ടിവരും.
എന്‍.എസ്.ജി. ഉപരോധം നീക്കിയത് ഇന്ത്യയുടെ ചരിത്രവിജയമായി പ്രധാനമന്ത്രിയും കൂട്ടരും പ്രസിഡന്റ് ബുഷും ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ ആണവമേഖലയിലെ രണ്ട് ആധികാരിക വക്താക്കളുടെ പ്രതികരണം അര്‍ഥഗര്‍ഭമാണ്. ഇത് അമേരിക്കയുടെ വിജയമാണെന്നാണ് മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാര്‍ പി.കെ. അയ്യങ്കാര്‍ പറഞ്ഞത്. ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടര്‍ എ.എന്‍. പ്രസാദ് ആകട്ടെ, ആണവ പരീക്ഷണം നടത്താനുളള നമ്മുടെ അവകാശം ഇനി കടലാസില്‍ മാത്രം എന്ന് വ്യക്തമാക്കുന്നു. പ്രായോഗികമായി അതെല്ലാം നാം ഉപേക്ഷിച്ചുകഴിഞ്ഞെന്നും. വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോത്‌കര്‍ തന്നെ പറയുന്നത് പരീക്ഷണം നടത്താനുള്ള നമ്മുടെ നിയമപരമായ അവകാശം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നാണ്. പരീക്ഷണം നടത്തുകയാണെങ്കില്‍ പ്രത്യഘാതങ്ങളുണ്ടാകുമെന്ന് അദ്ദേഹം സമ്മതിക്കുന്നു.
കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസ് അന്തിമമായി അനുവാദം കൊടുക്കാതിരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഡോ. പി.കെ.അയ്യങ്കാര്‍ ചൂണ്ടിക്കാണിച്ചതുപോലെ അമേരിക്കയ്‌ക്ക് ഇന്ത്യയുടെ വലിയ ആണവ വിപണിയില്‍ ശതകോടി ഡോളറിന്റെ വ്യാപാര താത്‌പര്യമാണുള്ളത്. അമേരിക്കന്‍ താത്‌പര്യം സംരക്ഷിക്കാനുള്ള എല്ലാ ഉപാധികളും ഇന്ത്യയെക്കൊണ്ടവര്‍ സമ്മതിപ്പിച്ചിട്ടുമുണ്ട്. കേവലം ആണവ സഹകരണം മാത്രമല്ല അമേരിക്കയുടെ അജന്‍ഡ. രാജ്യരക്ഷ, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയെ തങ്ങളുടെ രാഷ്ട്രീയ പാളയത്തിലേക്ക് ആനയിക്കലാണ്. ഇന്ത്യന്‍ രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണി അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ ഈ മാസം അവസാനം ബുഷുമായുള്ള ഉച്ചകോടിക്ക് അവിടേക്ക് തിരിക്കുകയാണ്. ബുഷ് ഭരണകൂടം നിശ്ചയിച്ച അജന്‍ഡ അങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ പൂര്‍ത്തിയാകുമെന്നര്‍ഥം. ഇതെല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി വെച്ച് ഇന്ത്യന്‍ ജനതയില്‍ നിന്ന് മറച്ചു പിടിച്ച് ചെയ്യാന്‍ പ്രധാനന്ത്രിക്ക് കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണല്ലോ പാര്‍ലമെന്റിനെ വിശേഷിപ്പിക്കാറ്. ആഗസ്‌ത് 22-ന് ഒരുകോടി രൂപയുടെ നോട്ടുകെട്ടുകളാണ് ആ ശ്രീകോവിലില്‍ അര്‍പ്പിക്കപ്പെട്ടത്. വിശ്വാസവോട്ടിന് നല്‍കിയ വിലയുടെ ഒരു ചെറിയ ഭാഗം അന്ന് നടയടച്ച് ഇറങ്ങിയതാണ്. അധ്യക്ഷപീഠത്തില്‍ നിറഞ്ഞുകവിഞ്ഞിരുന്ന് ആ പരമോന്നതസഭയുടെ മഹത്ത്വത്തെപ്പറ്റി ഉറക്കെ പറയാറുളള സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മുഖവും ശബ്‌ദവും പിന്നെ കണ്ടിട്ടും കേട്ടിട്ടുമില്ല. ജമ്മു-കശ്‌മീര്‍ കത്തിയെരിഞ്ഞു. ഒറീസ്സയില്‍ വര്‍ഗീയ കലാപം ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും മത്രമല്ല മത വിശ്വാസികളെപ്പോലും ചാമ്പലാക്കി. ബിഹാര്‍ പ്രളയജലത്തില്‍. നാണ്യപ്പെരുപ്പവും വിലക്കയറ്റവും ചരിത്ര വിതാനങ്ങളില്‍ നിന്നു കുതിച്ചുയര്‍ന്നു. അസഹനീയമായ കെടുതികളില്‍ വലയുകയാണ് ജനകോടികള്‍. അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പാര്‍ലമെന്റിനുപോലും പതിവനുസരിച്ച് സമ്മേളിക്കാന്‍ പോലും കഴിഞ്ഞില്ല. ആണവക്കരാറിന്റെ പേരില്‍ സഭയില്‍ ഭൂരിപക്ഷം ഏച്ചുകൂട്ടിക്കെട്ടിയ ഒരു ഗവണ്‍മെന്റിന്റെ സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടം.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഈ പംക്തികാരന്റെ ഭാവനാവിലാസമായി വ്യാഖ്യാനിക്കാന്‍ ഇപ്പോഴും ചിലര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നുണ്ട് എന്ന് 'ആക്ഷേപങ്ങളും അഭിപ്രായങ്ങളി'ലെയും തുടര്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം വിരുന്നുണ്ട് വിശ്വാസപ്രമേയത്തെ പിന്തുണച്ച ഷിബു സോറന്‍ പിന്നീട് കാട്ടിക്കൂട്ടിയത് അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജാര്‍ഖണ്‌ഡിലെ മന്ത്രിസഭയെ രാജിവെപ്പിച്ച് മന്ത്രിസഭ രൂപവത്‌കരിച്ച് മുഖ്യമന്ത്രിയായത് തെളിഞ്ഞ വസ്‌തുതയാണല്ലോ. ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു. മുന്‍ എം.പി.യും കോണ്‍ഗ്രസ്സുകാരനും അതിലേറെ പ്രമുഖ പത്രപ്രവര്‍ത്തകനുമായ എം.ജെ.അക്‌ബര്‍ കഴിഞ്ഞ ദിവസം എഴുതിയത് ഈ വാദക്കാര്‍ വായിക്കുന്നത് നന്ന്. 'ബൈലൈന്‍' എന്ന തന്റെ പംക്തിയില്‍ അദ്ദേഹം എഴുതി : ''ഒടുവില്‍ മന്‍മോഹന്‍സിങ്ങിന്റെ വസ്‌ത്രത്തിലും ചെളിപുരണ്ടു. അമേരിക്കയുമായുളള സൗഹൃദത്തെ രക്ഷിക്കാന്‍ എം.പി.മാരെ വിലയ്‌ക്കെടുത്ത സംഭവം വലിയ അപഖ്യാതിയായി മാറി.'' ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഈ പംക്തിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനുള്ള ഉത്തരവും ഈയിടെ ഉണ്ടായി. സി.പി.എം. കോട്ടയം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ ഈ പംക്തിയില്‍ ഇങ്ങനെ എഴുതിയിരുന്നു: ''സമ്മേളന പ്രക്രിയയിലെ ഏറ്റവും പ്രധാനമായ സന്ദര്‍ഭം ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ പി.ബി.ക്കുവേണ്ടി മറുപടി പറഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസംഗമായിരുന്നു.
അതിന്റെ കാതല്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും സംസ്ഥാന സെക്രട്ടറിയുടെ ദേശാഭിമാനിയിലെ അവലോകന പരമ്പരയിലും ഒരുപോലെ പ്രകടമായില്ല.'' തുടര്‍ന്ന് അവ എന്തെന്ന് അക്കമിട്ട് വിശദീകരിക്കുകയും ചെയ്‌തു. സി.പി.എം. വിഭാഗീയതയുടെ യഥാര്‍ഥ മര്‍മവും ഗതിയും വ്യക്തമാക്കാനാണ് അത് ചെയ്‌തത്. ചില്ലറ ചീമുട്ടയേറൊന്നുമല്ല അതിന്റെ പേരില്‍ സി.പി.എം. മുഖപത്രം ഈ ലേഖകന്റെ മേല്‍ നടത്തിയത്. കൂട്ടത്തില്‍ ഇങ്ങനെ പറയുക പോലും ചെയ്‌തു: ''സി.പി.എം. നേതാക്കള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്ക് മറുപടിയായി ജനറല്‍ സെക്രട്ടറി സംസാരിച്ച കാര്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിച്ചതല്ല. പ്രസിദ്ധീകരിക്കുന്നതുമല്ല. അപ്പുക്കുട്ടന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന് എന്താണ് ഉറപ്പ്?''
ആ ചോദ്യത്തിനുളള ഉത്തരം ഇപ്പോള്‍ ദേശാഭിമാനി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ്സിന്റെ പ്രസ്‌താവനയായി: ''......എന്നെ സംബന്ധിച്ച് ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ വസ്‌തുതകള്‍ മനസ്സിലാക്കി പിന്നീട് പി.ബി. കൈക്കൊണ്ട തീരുമാനത്തെപ്പറ്റിയും കോട്ടയം സമ്മേളനത്തില്‍ വിമര്‍ശനം വന്നു. സി.പി.എം. കമ്മിറ്റി ആദ്യം ഒരു തീരുമാനമെടുത്തു, പിന്നീട് തീരുമാനം മാറ്റി, പിടിപ്പുകെട്ട നേതൃത്വം എന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സംഭവിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു''-മുഖ്യമന്ത്രി പറഞ്ഞു.
Tuesday, August 26, 2008
ഇടതുപക്ഷം
ഇടതുപക്ഷം
പ്രതിസന്ധികളിലേക്ക് വലിച്ചെറിയാതെയുള്ള ബദല്‍നയങ്ങളാണ് മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ് . ഘടകകക്ഷികളുടെ നിലപാട് എടുത്തുപറയേണ്ടതുണ്ട് കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അതിന്റെ കാലാവധിയുടെ പാതിയോടടുക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് സി.പി.എം. സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷിക്കുന്ന കാലയളവിലേക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ചില മാധ്യമങ്ങള്‍ പാര്‍ട്ടിനയങ്ങളെ സംബന്ധിച്ച് അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. ഇടതുപക്ഷ-ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യകക്ഷി എന്ന നിലയ്‌ക്ക് ഭരണത്തില്‍ ഇടപെടാനും അതിനെ നയിക്കാനുമുള്ള പാര്‍ട്ടിയുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. 1957-ലെ ഗവണ്‍മെന്റില്‍ നിന്ന് വ്യത്യസ്‌തമായി ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റന്ന നിലയില്‍ മുന്നണിയുടെ ആകെ അംഗീകാരം ഉള്‍ക്കൊള്ളുന്നതാകണം മാര്‍ഗരേഖ. കൃഷിക്കാരടക്കമുള്ള സമൂഹത്തിലെ വിവിധ വര്‍ഗവിഭാഗങ്ങളുടെയും ജനങ്ങളുടെ ആകെത്തന്നെയും മതിപ്പും അംഗീകാരവും പിടിച്ചുപറ്റുന്ന ഒന്ന്. എന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ കമ്യൂണിക്കെയും മാര്‍ഗരേഖ വിശദീകരിച്ച് (എന്നു വ്യക്തമാക്കാതെ)പാര്‍ട്ടി പത്രത്തില്‍ വന്ന ഡോ.തോമസ് ഐസക്കിന്റെ വിശദീകരണ ലേഖനങ്ങളും അത്തരം ഒരു മതിപ്പും വിശ്വാസ്യതയുമല്ല സൃഷ്‌ടിച്ചത്. അതിന് മാധ്യമങ്ങളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. '57ലും '67ലും ഇത്തരമൊരു അവമതിപ്പും ആശയക്കുഴപ്പവും ഗവണ്‍മെന്റ് നയവുമായി ബന്ധപ്പെട്ട് അവിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ സി.പി.എമ്മിനോ നേരിടേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ നയിക്കുകയും അതിന്റെ നയങ്ങളുടെ വക്താവാകുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് വി.എസ്.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി തള്ളി എന്നാണ് പാര്‍ട്ടിപത്രം ഒഴികെയുള്ള കേരളത്തിലെ മാധ്യമങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത്. ഇതിനാധാരമായ വാചകങ്ങളാണ് 'വിപ്ലവ വായാടിത്തം' എന്നുപറഞ്ഞ് കമ്യൂണിക്കേയിലും വിശദീകരണ ലേഖനങ്ങളിലും ഉണ്ടായിരുന്നത്. അതോടെ 'തിരുത്തല്‍വാദി'കള്‍ക്കും 'അവസരവാദി'കള്‍ക്കുമെതിരായി വി.എസ്. രംഗത്തുവന്നു. രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കുന്നതിനെതിരെ പിണറായിയും. തോമസ് ഐസക്കും വി.എസ്സും പിണറായിയും എഴുതിയ ലേഖനങ്ങള്‍ കൂടിയായപ്പോള്‍ ആശയപരമായ ഭിന്നിപ്പുകള്‍ മറനീക്കി. 'വിമര്‍ശനം പാര്‍ട്ടി രേഖയില്‍ ഇല്ലാത്തത്'' സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നിലക്കൊണ്ടു' തുടങ്ങിയ വി. എസ്സിന്റെ വെളിപ്പെടുത്തല്‍ പശു ചത്തെന്നു പറഞ്ഞിട്ടും മോരിലെ പുളി പോയിട്ടില്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നയം പാര്‍ട്ടിനയമല്ലെന്ന തോന്നലുണ്ടാക്കുകയാണ് പിണറായിയുടെ ഇടപെടല്‍ മൂലം ഉണ്ടായത്. പ്രത്യേക സാമ്പത്തിക മേഖല (സെസ്)യ്‌ക്കുള്ള തീരുമാനം ധൃതിപ്പെട്ട് പാടില്ല എന്ന് സി.പി.ഐ., ആര്‍.എസ്.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഭിന്നത സി.പി.എമ്മിനുമപ്പുറം ഇടതുപക്ഷ മുന്നണിയുടെയും ഗവണ്‍മെന്റിന്‍േറതുമായി മാറി. ഇതല്ലെ യാഥാര്‍ഥ്യം? ഈ പംക്തിയുടെ സ്ഥലപരിമിതിയില്‍ നിന്ന് ഡോ.തോമസ് ഐസക്കും മുഖ്യമന്ത്രി വി.എസ്സും സി.പി.എം. സെക്രട്ടറി പിണറായിയും അവതരിപ്പിക്കുന്ന നിലപാടുകളിലേക്കു കടന്നാല്‍ ചിത്രം ചുരുക്കി ഇങ്ങനെ: ആദ്യം ഡോ. തോമസ് ഐസക്ക്: -ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഭൂപരിഷ്‌കരണം എന്നൊരു അജന്‍ഡയില്ല. -കാര്‍ഷികമേഖലയിലെ ഉത്‌പാദനക്ഷമത ഉയര്‍ത്തുക മാത്രമാണ് ചെയ്യേണ്ടത്. ഭക്ഷ്യസുരക്ഷാപദ്ധതിയും ഗ്രൂപ്പ് കൃഷിയും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ സ്വയം സഹായസംഘങ്ങള്‍ എന്നിവയെ ഉപയോഗിച്ച്. - ഭൂരഹിതര്‍ 4.8 ശതമാനം മാത്രമേയുള്ളൂ. ഉയര്‍ന്ന കണക്കുകള്‍ അതിശയോക്തിപരമാണ്. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പ്രായോഗികമല്ല. കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. -അടിയന്തര ആവശ്യം വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലഭ്യമാക്കലാണ്. വ്യവസായത്തിന് ഭൂമി ഇല്ലാത്തതാണ് വലിയ പ്രശ്‌നം. കൃഷിഭൂമിയുടെ 0.41 ശതമാനമേ വ്യവസായ ഭൂമിയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭകരുടെ അപേക്ഷകള്‍ അടിയന്തരമായി അംഗീകരിക്കണം. മൂന്നുവര്‍ഷം കൊണ്ട് 25000 കോടിരൂപയുടെയെങ്കിലും നിക്ഷേപം ഇതുണ്ടാക്കും. വി.എസ് .പറയുന്നതിങ്ങനെ: തരിശിടല്‍ മാത്രമല്ല ഭൂമിയുടെ തരംമാറ്റവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുള്ള ഭൂമി കേന്ദ്രീകരണവും മറ്റ് രീതികളില്‍ നടക്കുന്നു. ഭൂപരിഷ്‌കരണ പ്രശ്‌നം ഇപ്പോഴും പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം മറ്റൊരു കണക്ക് അവതരിപ്പിക്കുന്നു: -അടുത്തകാലത്തായി തരിശിട്ടതോ തരംമാറ്റിക്കഴിഞ്ഞിട്ടില്ലാത്തതോ ആയ 50000 ഹെക്‌ടര്‍ നെല്‍വയല്‍ ഉണ്ടെന്നാണ് കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഈ സ്ഥലങ്ങളിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും. നാലാം ലോകവാദക്കാരുടെ രേഖയെന്ന് തോന്നിപ്പിക്കുംവിധമുള്ള തോമസ് ഐസക്കിന്റെ ലേഖനത്തിന് പാര്‍ട്ടി രേഖകളില്‍ നിന്നുള്ള ഉദ്ധരണികളുടെ ആധികാരിക ആടയാഭരണങ്ങള്‍ നല്‍കുകയാണ് പിണറായി വിജയന്‍ മൂന്നു ലേഖനങ്ങളില്‍. ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി പ്രതീക്ഷകള്‍ രൂപീകരിക്കുന്നത് മുന്നോട്ടുള്ള പോക്കിന് തടസ്സമായി തീരുമെന്ന ഊന്നലാണ് അതില്‍ കൂടുതലും. സി.പി.എം. അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെല്ലാം സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. പാര്‍ട്ടി മുന്നോട്ട് വെക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്‌ക്കകത്തു നിന്നുകൊണ്ട് പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യകതയുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ബദല്‍ നയങ്ങള്‍ എന്താണ് എന്നാണ് യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ട മര്‍മം. ഈ മൂന്ന് ആധികാരിക വക്താക്കളുടെയും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒരു ബദല്‍ നയം രൂപപ്പെട്ടതായി കാണാനാവില്ല. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലും പിന്നീട് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലും ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചതു പോലെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക് കൂടി മാതൃകയാകും വിധം ഒരു ബദല്‍ നയം അവതരിപ്പിക്കുന്നില്ല. വിശേഷിച്ച് സി.പി.എം. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍. കോണ്‍ഗ്രസ്-ബി.ജെ.പി. നയങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയിട്ടു ള്ളനിര്‍ദേശം. ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതി തൊട്ട് 'സെസ്' വരെയുള്ള മാര്‍ഗരേഖയില്‍ പറയുന്ന പദ്ധതികള്‍ ബദല്‍ പരിപാടികളായി കാണുന്നതെങ്ങനെ. കേന്ദ്രത്തില്‍ ബി.ജെ.പി. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ നടപ്പാക്കി വന്ന ആഗോളീകരണ നയങ്ങളുടെ അനുബന്ധപരിപാടികള്‍ ഇവിടെ തട്ടിക്കൂട്ടിയിരിക്കയാണ്. ഇരുപത്തെട്ട് ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം കുടികിടപ്പവകാശവും ലഭ്യമാക്കുക മാത്രമല്ല ഇ.എം.എസ്. ഗവണ്‍മെന്റുകള്‍ ചെയ്‌തത്. വ്യാവസായിക രംഗത്ത് ഭൂമി നല്‍കി ബിര്‍ളയെ പോലുള്ളവരുടെ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവന്നതൊന്നും ഈ രേഖക്കാര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. മൂലധന നിക്ഷേപം വരുത്തുന്നത് പുതിയ കഥയല്ലെന്നും. തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങിയ അധ്വാനിക്കുന്നവരുടെ സമസ്‌ത മേഖലയിലും അന്നത്തെ ഗവണ്‍മെന്റിന്റെ സംഭാവനകള്‍ ചെന്നെത്തി. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറി മാറി ആശ്ലേഷിക്കുന്ന ആഗോളീകരണനയങ്ങളുടെ പശ്ചാത്തലത്തില്‍. കാര്‍ഷിക പ്രധാനമായ ഇന്ത്യയിലെ തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയ്‌ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും ചെറുത്തു നില്‍പ്പിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സഹായകമാകുന്ന എന്തു ബദലാണ് സി.പി.എം. മാര്‍ഗരേഖ മുന്നോട്ട് വെക്കുന്നത്. മുപ്പത് ശതമാനത്തോളം വരുന്ന കര്‍ഷകത്തൊഴിലാളികളുണ്ടെന്നു പറയുന്ന രേഖയില്‍ അവരുടെ ഉയര്‍ന്ന കൂലിയാണ് കൃഷിഭൂമി തരിശിടുന്നതിന് കാരണമെന്ന നാലാം ലോകസിദ്ധാന്തം തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പാര്‍ട്ടി നയമല്ലെന്ന് തറപ്പിച്ച് പറയുന്നു. പട്ടികജാതിക്കാര്‍ക്ക് കൃഷിഭൂമി നല്‍കണമെന്ന് ഇതിന് സമാന്തരമായി തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട് ആവശ്യപ്പെടുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമേ ഭൂമി നല്‍കേണ്ടതുള്ളൂ എന്ന് രേഖ ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ മതിപ്പില്ലാത്ത രേഖയെന്ന് ആവര്‍ത്തിക്കേണ്ടി വരുന്നു. 'മണ്ണ് തന്നെ ഉത്‌പാദനോപകരണമാണ്. ശരിക്ക് പരിചരിച്ചാല്‍ അത് ഏക്കാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ് നടത്തിയ നിക്ഷേപങ്ങള്‍ നഷ്‌ടപ്പെടാതെ തുടര്‍ച്ചയായി മൂലധന നിക്ഷേപങ്ങള്‍ക്ക് അത് സൗകര്യം നല്‍കും.' -തൊഴില്‍ശാലകളില്‍ നിന്ന് വ്യത്യസ്‌തമായ മണ്ണിന്റെ ഈ മഹത്ത്വം മാര്‍ക്‌സ് മുതലാളിത്തോത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി 'മൂലധന'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടിസ്ഥാന നിലപാടില്‍ നിന്നാണ് കേരളത്തില്‍ ഭൂപരിഷ്‌കരണവും കാര്‍ഷിക പരിഷ്‌കരണവുമൊക്കെ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ മുന്നോട്ട് വെച്ചത്. ഭൂമി വ്യാവസായിക മൂലധന നിക്ഷേപത്തിന് സൗജന്യമായി പതിച്ചുകൊടുക്കേണ്ട ഒരു അവശ്യവസ്‌തുവാണെന്ന ആഗോളീകരണ നയക്കാരുടെ നിലപാടുകളിലേക്ക് ഒതുങ്ങിക്കൂടുകയാണ് ഇപ്പോള്‍ സി.പി.എം. നേതൃത്വം. പ്രത്യേക സാമ്പത്തിക മേഖല പശ്ചിമബംഗാള്‍ അടക്കം അഞ്ചുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം രേഖയെടുത്തു പറയുന്നു. ഇത് വെളിപ്പെടുത്തുന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല എന്നുതന്നെയാണ്. കേരളം പോലെ ചെറിയ സംസ്ഥാനമായ ഗോവ അത് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിട്ടുമുണ്ട്. ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാമതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ആവാസ വ്യവസ്ഥയും. മൊത്തം ഭൂവിസ്‌തൃതിയുടെ 82 ശതമാനവും കാര്‍ഷിക-വന മേഖലകളാണ്. കഴിഞ്ഞ എഴ് വര്‍ഷം കൊണ്ട് കാര്‍ഷികേതരഭൂമി ഒമ്പത് ശതമാനത്തില്‍ നിന്ന് 11.29 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്. അത്തരമൊരു ഭൂ-ജന പശ്ചാത്തലമുള്ള സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപപ്പെടുത്തുന്നത് വ്യാപകവും സുചിന്തിതവുമായ ചര്‍ച്ചകള്‍ക്കും വിപുലമായ അഭിപ്രായസമന്വയത്തിനും ശേഷമായിരിക്കണം. രണ്ടോ മൂന്നോ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ പോരാ. റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് സെസ് മേഖല ദുരുപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണകാലത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. പശ്ചിമബംഗാളില്‍ തന്നെ നന്ദിഗ്രാമിലെ സെസ് മേഖലയും സിംഗൂരില്‍ ടാറ്റയ്‌ക്ക് ഭൂമി നല്‍കിയതും ചോദ്യചിഹ്നങ്ങളായി കേരളം കാണേണ്ടതുണ്ട്. ആയിരം ഏക്രയുടെ സ്ഥാനത്ത് 600 ഏക്ര നാനോ ഫാക്‌ടറിക്ക് മതിയെന്ന് ഇപ്പോള്‍ രത്തന്‍ടാറ്റ സമ്മതിക്കുന്നു. 400 ഏക്ര വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന മമതാബാനര്‍ജിയോട് ചര്‍ച്ച നടത്താന്‍ ബിമന്‍ ബസു സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളിലേക്ക് കേരളത്തെ വലിച്ചെറിയാതെയുളള ബദല്‍നയങ്ങളാണ് മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ് . ഘടകകക്ഷികളുടെ നിലപാട് എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായസമന്വയം സെസിന്റെ കാര്യത്തില്‍ ഉണ്ടാക്കിയേ തീരൂ എന്നതാണ് ബംഗാളില്‍ നിന്നുള്ള പാഠം.

Wednesday, August 13, 2008
ഇടതുപക്ഷം...........
ഇടതുപക്ഷം...........
വിശ്വാസ പ്രമേയത്തെക്കുറിച്ച് കഴിഞ്ഞതവണ ഈ പംക്തിയില്‍ പ്രതിപാദിച്ചതിനെതിരെ കടയ്‌ക്കാവൂരില്‍ നിന്ന് ഒരുവായനക്കാരന്‍ പ്രതികരിച്ചത് (ആഗസ്‌ത്-6, 2008) കണ്ടു. ഈ ലേഖകന്‍ നിഷ്‌പക്ഷനായ രാഷ്ട്രീയനിരീക്ഷകനല്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷപാതപരമായ മമതയോടെ ഇടതുപക്ഷത്തെ കണ്ണടച്ച് വാഴ്‌ത്തുകയാണെന്നും. ആദ്യമേ പറയട്ടെ ഈ ലേഖകന് തീര്‍ച്ചയായും ഒരുപക്ഷമുണ്ട്. അത് ഈ പംക്തിയുടെ പേരില്‍ നിന്നു തന്നെ വ്യക്തവുമാണ്. എല്ലാ മാധ്യമങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നവര്‍ക്ക് ഇതുപോലെ പക്ഷങ്ങളുണ്ട്. വിശ്വാസവോട്ടില്‍ വിജയിച്ച പക്ഷത്തിന്റെ 'നന്മ'കളെ വാഴ്‌ത്താത്തതില്‍ പ്രകോപിതനായ വായനക്കാരനും തീര്‍ത്തും നിഷ്‌പക്ഷനാകാന്‍ സാധ്യതയില്ല. എല്ലാ പക്ഷവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ജനങ്ങള്‍ കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. കാലവും ചരിത്രവും അത് പില്‍ക്കാലത്ത് വ്യക്തമാക്കും. വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും ജനാധിപത്യ സംവിധാനവും മൊത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ അവസ്ഥയിലേക്ക് വെളിച്ചം വീശാനാണ് കഴിഞ്ഞ പംക്തിയില്‍ ശ്രമിച്ചത്. അത് വസ്‌തുതാപരമോ സത്യസന്ധമോ എന്നതാണ് യഥാര്‍ഥ പ്രശ്‌നം. എം.പി.മാരെ കോടികള്‍ കോഴകൊടുത്ത് വിലയ്‌ക്ക് വാങ്ങി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഔചിത്യം. അതോ ജനാധിപത്യത്തെ ധനശക്തികൊണ്ട് ഞെരിച്ച് കൊല്ലുന്ന അത്തരമൊരു പ്രവൃത്തിയെ തുറന്ന് കാണിക്കലോ? കോണ്‍ഗ്രസ് (ഐ)യുടെയും ഭരണമുന്നണിയുടെയും നന്മകളില്‍ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ പുതിയ വെല്ലുവിളി നിസ്സാരമായി തോന്നാം. നോട്ടുകെട്ടുകള്‍ വെച്ച് ജനാധിപത്യത്തെ പാളം തെറ്റിക്കാന്‍ '93-ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ് ശ്രമിച്ചതെന്ന് കഴിഞ്ഞലക്കത്തില്‍ എഴുതിയിരുന്നു. അന്ന് വോട്ട് ചെയ്‌തത് ആദര്‍ശത്തിന്റെ പേരിലല്ലെന്നും കോഴവാങ്ങിയായിരുന്നു എന്നും തെളിയിക്കപ്പെട്ടതാണ്. സുപ്രീംകോടതിയില്‍ വരെ അതിന്റെ രേഖകള്‍ ഉണ്ട്. ആ രേഖകളില്‍ നിന്ന് ഉദ്ധരിച്ചാണ് അന്ന് ഷിബുസോറന്റെ ജെ.എം.എം . എം.പി.മാര്‍ക്ക് വോട്ടിന് കൊടുത്ത കോഴ 1,62,8000 രൂപ ആയിരുന്നു എന്ന് കൃത്യമായി എഴുതിയത്. ഇത് സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് എത്രയൊക്കെ തുക ഏതുസമയത്ത് ഷിബുസോറന്‍മാര്‍ക്ക് എത്തിച്ചു എന്ന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്ന് മന്‍മോഹന്‍സിങ്ങിനെ പോലെ കോണ്‍ഗ്രസ്(ഐ)യുടെ ആരാധ്യനേതാവായി (അന്ന് ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും) പ്രധാനമന്ത്രിപദത്തിലിരുന്ന നരസിംഹറാവുവും പാര്‍ലമെന്ററികാര്യ മന്ത്രി ഭൂട്ടാസിങ്ങും കോഴകൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്. കോഴവാങ്ങിയ ഷിബുസോറനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിനകത്ത് നടന്ന വോട്ടെടുപ്പിന്റെ ഭരണഘടനാ പരിരക്ഷ കാരണം ശിക്ഷിക്കപ്പെടാതെ പോകുകയായിരുന്നു. ഒരുവ്യാഴവട്ടത്തിന് ശേഷം ചരിത്രം അതേപടിയല്ല ആവര്‍ത്തിച്ചതെന്ന് മാത്രം. അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയാകുകയും മന്‍മോഹന്‍സിങ് മന്ത്രിസഭ ന്യൂനപക്ഷമാകുകയും ചെയ്‌തപ്പോള്‍ മാറ്റങ്ങള്‍ വേറെയും വന്നു. ഷിബു സോറന്മാരെ പോലെ ചുരുങ്ങിയത് പതിന്നാലു എം.പി.മാരെയെങ്കിലും ഗവണ്മെന്റ് നിലനിര്‍ത്താന്‍ വിലയ്‌ക്കെടുക്കേണ്ടി വന്നു. കേന്ദ്രഭരണയന്ത്രത്തിന്റെ സ്വാധീനം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. വാഗ്‌ദാനം വോട്ട് ഒന്നിന് മൂന്നുകോടി മുതല്‍ ഇരുപത്തഞ്ച് കോടിരൂപ വരെയായി. ഓഹരി വിപണിയിലെന്നപോലെ ഡല്‍ഹിയിലെ ദേശീയരാഷ്ട്രീയ വിപണിയിലും 42 കോടിരൂപയ്‌ക്കും 350 കോടി രൂപയ്‌ക്കും ഇടയിലെങ്കിലും മൊത്തവില സൂചിക കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഈ വിപണിതരംഗത്തിന് വിധേയരായി. ബി.ജെ.പി. പോലുളള ഒരു പാര്‍ട്ടിക്കുപോലും സ്വന്തം എം.പി.മാര്‍ക്കെതിരെ കൂറുമാറിയതിന് നടപടിയെടുക്കേണ്ടി വന്നു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും മാത്രമല്ല ഇത്തവണ രംഗത്തുണ്ടായിരുന്നത്. ലോകത്തിലെ ആദ്യ പത്ത് ധനികരില്‍ രണ്ടുപേരായി മാറിയിട്ടുള്ള റിലയന്‍സിന്റെ അംബാനിമാര്‍- അതില്‍ അനില്‍ അംബാനി വിശേഷിച്ച്- ഓഹരി വിപണിയിലെ ഊഹമൂലധന നിക്ഷേപം ഒരുവ്യാഴവട്ടം കൊണ്ട് ഇവരെ ലോകത്തിലെ ഒന്നാംനിര കുബേര പട്ടികയില്‍ മാത്രമല്ല പെടുത്തിയിട്ടുള്ളത്. ദേശീയ രാഷ്ട്രീയ വിപണിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ വിലയ്‌ക്കെടുക്കാനുള്ള ധനരാഷ്ട്രീയ ശക്തികൂടിയാക്കി മാറ്റിയിരിക്കയാണ്. ആഗോള കോടീശ്വരപ്പട്ടം ചൂടിനിന്നിരുന്ന മെക്‌സിക്കോയിലെ കാര്‍ലോസിനെയും അമേരിക്കയിലെ ബില്‍ഗേറ്റ്‌സിനെയുമൊക്കെ പിന്‍നിരയിലേക്ക് തള്ളി അംബാനിമാരെയും അതുപോലുളള ഇന്ത്യന്‍ കോടീശ്വരന്മാരെയും മുന്നോട്ട് കൊണ്ടുവന്നത് '93-ല്‍ റാവുവും മന്‍മോഹനും തുടക്കമിട്ട ആഗോളീകരണവും ആഗോളഓഹരി വിപണിയിലേക്കുള്ള ഊഹമൂലധന കുത്തൊഴുക്കുമാണ്. രാജീവ്‌ബജാജ്, കുമാരമംഗലം ബിര്‍ള, ബാബകല്ല്യാണി, ചന്ദ്രകോച്ചര്‍, സുനില്‍മിത്തല്‍, രത്തന്‍ടാറ്റ, ഗൗതം താപ്പര്‍ തുടങ്ങി തഴച്ചു വളര്‍ന്ന കോര്‍പ്പറേറ്റ് ശക്തികള്‍ നിരവധി വേറെയുണ്ട്. ഇവരില്‍ പലരും താന്താങ്ങളുടെ ഇച്ഛയ്‌ക്കും താത്‌പര്യങ്ങള്‍ക്കുമനുസരിച്ച് പാര്‍ലമെന്റിന്റെ ജനാദേശത്തെ സ്വന്തം വരുതിയിലേക്ക് വരുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നേരിട്ടും പരോക്ഷമായും നയിക്കുന്നവരാണ്. ഇവരെയൊക്കെ സ്വാധീനിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും മറിച്ചുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്കും; അതിന്റെ ആഗോളവര്‍ഗ രാഷ്ട്രീയവും സംയുക്ത ബിസിനസ്സ് താത്‌പര്യങ്ങളും. '93-ല്‍ നിന്ന് വിഭിന്നമായി ഇത്തവണയാകട്ടെ അമേരിക്കന്‍ സാനമ്രാജ്യത്വ മൂലധന രാഷ്ട്രീയ താത്‌പര്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട് വിശ്വാസവോട്ടില്‍ നേരിട്ടിടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ശക്തന്മാരായ നോണ്‍റസിഡന്റ് ഇന്ത്യക്കാരും രാഷ്ട്രീയക്കളിയുടെ അണിയറയില്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവരില്‍ ആരും തന്നെ ഇടതുപക്ഷത്തിന് വേണ്ടി വിശ്വാസവോട്ടിനെതിരെ ആളെപ്പിടിക്കാന്‍ രംഗത്തുണ്ടായിരുന്നു എന്ന് ഒരാളും പറയില്ല. പതിവ് പോലെ ഇടതുപക്ഷത്തിന്റെ മൂലധനം അറുപതോളം എം.പി.മാരും അവരുടെ പിറകില്‍ അണിനിരന്നിട്ടുള്ള ഇന്ത്യയിലെ പാവപ്പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും മാത്രമായിരുന്നു. ബി.എസ്.പി.യിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ കൂറുമാറി ചെന്നിട്ടുണ്ടെന്നത് ശരിയാണ്. കോടികള്‍ കോഴകൊടുത്താണ് അവരെ കൊണ്ടുപോയതെന്ന് ആ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ആരോപിച്ചിട്ടില്ല. പിന്നാക്ക ദളിതവിഭാഗങ്ങളില്‍ നിന്ന് ഒരു വനിത യു.പി. മുഖ്യമന്ത്രിയായതും ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന സമാജ് വാദി പാര്‍ട്ടി ആണവക്കരാറിനെയും കോണ്‍ഗ്രസ്സിന്റെ ഗവണ്മെന്റിനെയും പിന്തുണച്ചതും യു.പി. രാഷ്ട്രീയത്തില്‍ വലിയ കുലുക്കം ഉണ്ടാക്കിയിട്ടുണ്ട്. വള്ളിക്കുന്നില്‍ നിന്ന് മാത്രമല്ല കടയ്‌ക്കാവൂരില്‍ നിന്നും ശ്രദ്ധിക്കാവുന്നവിധം ദേശീയ രാഷ്ട്രീയത്തിലെ തിരയിളക്കം. വി.പി.സിങ്ങിനെ പോലെ രാഷ്ട്രീയമാറ്റത്തിന് വിധേയമാകുന്നതും ഷിബുസോറന്മാരെ പോലെ പണവും മന്ത്രിപദവും കീശയിലാക്കാന്‍ കൂറുമാറി വോട്ടുചെയ്യുന്നതും ഒരു പോലെയല്ല. മന്‍മോഹന്‍സിങ്ങിന്റെ ആദ്യ വിദേശകാര്യ മന്ത്രിയായ നട്‌വര്‍സിങ് ബി.എസ്.പി.യില്‍ ചേര്‍ന്നത് മാറുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പുതിയമുഖമാണ് തെളിയിക്കുന്നത്. അതിലേറെ പ്രധാനം '93-ല്‍ കേസന്വേഷിച്ചു പോയ സി.ബി.ഐ. ആണ് കോഴപ്പണം കണ്ടെത്തിയത്. ഇപ്പോഴാകട്ടെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കും മുമ്പ് മൂന്ന് ബി.ജെ.പി. എം.പി.മാര്‍ കോഴപ്പണത്തിന്റെ അഡ്വാന്‍സായ ഒരുകോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത് കൊണ്ടുവന്ന് ചൊരിയുകയായിരുന്നു. ലോകമാകെ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്‌ച കണ്ടില്ലെന്ന് നടിക്കണമെന്നാണോ കണ്ണടച്ച് ചൈനയെ ധ്യാനിക്കണമെന്നോ. കോണ്‍ഗ്രസ്സിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഉന്നതരായ ആളുകള്‍ കോഴയുമായി സമീപിച്ചതിന് പരാതിയും തെളിവുകളും ഇവര്‍ സഭയുടെ അന്വേഷണ സമിതിക്കു നല്‍കിയിട്ടുണ്ട്. വിശ്വാസവോട്ടു നേടിയവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. കോഴ പ്രശ്‌നം 2004-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയെ വഴിപിഴപ്പിക്കുക മാത്രമല്ല സ്‌തംഭിപ്പിക്കുകയും ചെയ്‌തു. അമര്‍സിങ്ങുമാരും സോറന്മാരും തങ്ങളുടെ പങ്കിന് വേണ്ടി കടുത്ത വിലപേശല്‍ നടത്തുന്നു. മന്ത്രിസ്ഥാനം, വകുപ്പുകള്‍, സെക്രട്ടറി നിയമനങ്ങള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം.അങ്ങനെ പലതും പിടിച്ചുവാങ്ങാന്‍ നോക്കുന്നു. വര്‍ഷകാലം തീരാറായിട്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിളിച്ചിട്ടില്ല. കോഴകൊടുത്ത് സഭയില്‍ ഭൂരിപക്ഷം സാങ്കേതികമായി നിലനിര്‍ത്താനായി. എന്നാല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാരുടെയും വിദേശമൂലധനശക്തികളുടെയും ആഗോളീകരണ താത്‌പര്യങ്ങളുടെയും സമര്‍ദങ്ങള്‍ക്കും മൂക്കുകയറുകള്‍ക്കും വിധേയമായി പ്രതിസന്ധിയിലാണ് കേന്ദ്രഭരണം. ഇത്തരമൊരു പ്രതിസന്ധിക്കാണ് സോമനാഥ് ചാറ്റര്‍ജി യഥാര്‍ഥത്തിലിപ്പോള്‍ ആധ്യക്ഷ്യം വഹിക്കുന്നത്. തൊട്ട് മുമ്പ് ഈ പംക്തിയില്‍ 'ഇത് അമേരിക്കന്‍ സ്‌പെഷല്‍' എന്ന് എഴുതിയപ്പോഴും ഇതുപോലൊരു പ്രതികരണം കണ്ടു. ന്യൂഡല്‍ഹിയിലെ ജനക്‌പുരിയില്‍ നിന്ന് ഒരു വായനക്കാരന്‍. ഇടതുപക്ഷത്തിനെ ഇത്രമാത്രം പുകഴ്‌ത്തിപ്പറയുന്ന ഈ ലേഖകന് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ആവാന്‍ യോഗ്യത ഉണ്ടെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഇതേകോളത്തില്‍ സി.പി.എം. വിമര്‍ശനവിധേയമാകുമ്പോള്‍ പാര്‍ട്ടിപ്പത്രത്തിന് ഈ പംക്തി പാര്‍ട്ടിവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാകുന്നു. ഇടതുപക്ഷ വേഷം സ്വയമണിഞ്ഞ് യു.ഡി.എഫിനെ സഹായിക്കുന്നു എന്നാക്ഷേപിക്കുന്നു. കാണരുത്, കേള്‍ക്കരുത്, മിണ്ടരുത് എന്ന് അനുയായികളോട് നൂറ്റൊന്നാവര്‍ത്തിക്കുന്നു. രണ്ടുപക്ഷവും കുറ്റപ്പെടുത്തുന്നത് ഒരു വ്യക്തിയെ. കത്തുകളുടെ കാര്യം പറഞ്ഞകൂട്ടത്തില്‍ പെരിങ്ങോട് നിന്നുള്ള വായനക്കാരനോട് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെക്കുറിച്ച് എഴുതിയതില്‍ കെ. മാധവന്‍ നായരുടെ പുസ്‌തകത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലെ തെറ്റ് തിരുത്തിയതിന്. അന്നു പെയ്‌ത മഴയില്‍...

Sunday, July 6, 2008
കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്.
ജീവന്റെ മതം
തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക
തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം
സഹോദരനുവേണ്ടിയും
ഇഷ്‌ടപ്പെടാതിരിക്കുക
(നബിവചനം)
ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക് നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത് ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട് ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക് കടന്നുവരാത്തത് അവര്‍ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണ്. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച് നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ് നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്.
ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത് മുസ്ലീം ലീഗാണ്. പതിനായിരക്കണക്കിന് പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത് കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത് അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത് മുസ്ലീം ലീഗ് ഉള്ളില്‍പേറുന്നു എന്നത് പേടിപ്പിക്കുന്ന കാര്യമാണ്. ബാബ്‌റി മസ്‌ജിദ് തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ് ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത് പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക് ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട് ശരീ അത്ത് വിവാദക്കാലത്ത് ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത് കാലത്തിന്റെ ചുമരുകളിലുണ്ട്. അവിടെനിന്നൊക്കെ ലീഗ് ധൈഷണികമായി ഒരുപാട് മുന്നോട്ടുപോയി എന്ന് കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത് കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത് മുസ്ലീം ബെല്‍ട്ടിലും പത്തോട്ട് വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക് ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.
അന്‍വര്‍ റഷീദ്, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച് അവളെ ആമിനയാക്കുകയും പുത്രന് ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന് ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച് സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച് ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക് ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്. ഗസറ്റ് വിജ്‌ഞാപനം വഴി അവന്റെ പേര് ജീവന്‍ റഷീദ് എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.
മറ്റു മതങ്ങളില്‍നിന്ന് ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട് ഇസ്ലാമിന്. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ് ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച് കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ് ചെയ്‌തതെന്ന് ഞാന്‍ പറഞ്ഞു. കാലംകൊണ്ട് ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക് ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക് തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ് ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ് നമ്മുടേത്. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക് ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന് സാധ്യതയുള്ളൂ.
ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ് ഇപ്പോള്‍ മതം മാറ്റത്തിന് എതിരേ നിലപാടെടുക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക് ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക് തിരിച്ച് അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട് വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട് ചേര്‍ന്നുവരും.
പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ് വെളിപ്പെട്ടത്. മലപ്പുറത്ത് സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന് രണ്ടുമാസംമുമ്പ് ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന് ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക് നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ് ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച് പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക് ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്. അതിനാല്‍ മലയാള സാഹിത്യത്തിന് വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ് തീരുമാനിക്കുന്നു.
ലീഗ് പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ് സി.പി.എമ്മില്‍നിന്ന് പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന് കഴിയുന്നതും അതുകൊണ്ടാണ്.
മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി കണ്ണിചേരുന്നത് പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.
കുഞ്ഞാലിക്കുട്ടിക്ക് വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.
ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട് അനുഗ്രഹീതമായ പ്രസ്‌ഥാനമാണ് കോണ്‍ഗ്രസ് സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ് ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ് വിരോധംപോലും പ്രസക്‌തമല്ലെന്ന് തീരുമാനിച്ച് എഡ്വിന മൗണ്ട് ബാറ്റനോട് പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
അതിനിടയ്‌ക്കാണ് രമേശ് ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പാഠപുസ്‌തകം എന്നാണ് ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട് റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.
കാലാകാലം സ്‌റ്റഡിക്ലാസ് നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ് വര്‍ധിക്കുന്നത്.
സഖാവ് വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.
മതവാദികളോട് ഒരപേക്ഷയുണ്ട്. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച് ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന് പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട് തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക് വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?
ഇനി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്.

ഇനി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കും എന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്. ഏത് മതത്തിലാണ് ചേര്‍ക്കുക എന്നുകൂടി വ്യക്‌ത
p.surendran

Tuesday, July 1, 2008
എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ
എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത് ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട് സംഭവഗതികള്‍ക്കിടയ്‌ക്കാണ് ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്.
ആദ്യത്തേത് ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്. രണ്ടാമത്തേത് വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക് പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ് ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ് ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത് കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ് എന്നാരോപിച്ച് തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച് കോണ്‍ഗ്രസ് (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട് എഴുന്നേറ്റിരിക്കയാണ്. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട് കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ് വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച് മൂന്നു കോണുകളില്‍ നിന്ന് വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്, കെ.പി.സി.സി. പ്രസിഡന്റ്‌് രമേശ് ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത് പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ് .രണ്ട്, കുട്ടികളെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത് ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ് പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ് വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച് കാണിക്കല്‍ എന്നൊക്കെയാണ് കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്. 1885 ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് രൂപവത്‌കരിച്ചതു തൊട്ട് ജാലിയന്‍വാലാബാഗ്, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത് എന്ന് സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത് കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ് ധാരകളുടെ പ്രതിനിധികളോ ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക് മറക്കാമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച് വൈക്കം സത്യാഗ്രഹ ഭാഗത്ത് പറയുന്നുണ്ട്. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ് വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന് നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് നാം ശാസ്‌ത്രം പഠിക്കുന്നത്. അതിന് സഹായകമായ വിധത്തിലാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ് .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട് വിശദീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ് പുസ്‌തകം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന് അവതരിപ്പിക്കുകയാണ് . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ് ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച് വളര്‍ന്ന് പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്. അതവര്‍ക്ക് തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന് കാരണമായ പുസ്‌തകം കത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന് നോക്കിക്കാണുന്ന അവസ്ഥ എന്താണ്. തികച്ചും കാലികമായ മനസ്സ് പൊള്ളുന്ന ചിത്രീകരണമാണ് പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ''അരിവില ഇനിയും കൂടും. ആവശ്യത്തിന് കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന് വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട് നികത്തുന്നതിന് ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ് സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ് പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന് കൃഷിഭൂമിയുടെ അവകാശം ലഭിച്ചത് എപ്പോഴാണ്? ഈ ചോദ്യങ്ങളില്‍ നിന്നാണ് പാഠങ്ങള്‍ വികസിച്ചത്. ജന്മിത്തം എന്തായിരുന്നു എന്ന് പഠിപ്പിക്കാനാണ് അഭിവന്ദ്യ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന് രണ്ടുലക്ഷം പറ നെല്ല് പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന് ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ് വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത് ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്. മാറ്റം വന്നത് എങ്ങനെ എന്ന് മനസ്സിലാക്കിക്കുകയാണ്. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്, ബ്രിട്ടീഷ് സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന് ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന് പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത് സിങ് രാജഗുരുവിന് എഴുതിയ കത്തും ഉദ്ധരിക്കുന്നത്. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക് വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന് വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത് എനിക്ക് ഇഷ്‌ടമുള്ളത് ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ് അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്? ഇതാണ് പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക് വരികയാണ്. ആ നിലപാട് തന്നെയാണ് ഏത് മതം സ്വീകരിക്കണം എന്ന് ജീവനെന്ന വിദ്യാര്‍ഥിക്ക് സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത് എന്ന നിര്‍ബന്ധമാണ് പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത് മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത് സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത് അപകടമായെന്ന് കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ് ഈ സാമൂഹ്യപാഠം വികസിച്ച് പൂര്‍ണമാകുന്നത്. ഇതാണ് പുസ്‌തകത്തിന്റെ കാതല്‍. ഇത് കമ്യൂണിസ്റ്റ് വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന് തുറന്നു പറയേണ്ടിവരും. എന്തിന് അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ് അത്. ഇവര്‍ക്കാണ് ഗൂഢഅജന്‍ഡയുള്ളത്. അതെന്തുകൊണ്ടാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്-വിലക്കയറ്റവും ആണവക്കരാറും.

Subscribe to:
Posts (Atom)