Friday, January 30, 2009

നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന അച്ചുതാനന്ദന്‍ മന്ദബുദ്ധി - കെ.ഇ.

നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന അച്ചുതാനന്ദന്‍ മന്ദബുദ്ധി - കെ.ഇ.എന്‍.

നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന്‌ വിളിക്കേണ്ടിവരുമെന്ന്‌ പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പറഞ്ഞു. എസ്‌.എഫ്‌.ഐ. വഞ്ചിയൂര്‍ ഏര്യാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ദബുദ്ധി എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട്‌ അവര്‍ ബുദ്ധി ഇല്ലാത്തവരാണെന്നോ പി.എസ്‌.സി. പരീക്ഷ എഴുതി ജോലി നേടില്ലെന്നോ പഠിച്ച്‌ ജില്ലാകളക്ടര്‍മാരാകില്ലെന്നോ അര്‍ഥമില്ല. പക്ഷേ അവര്‍ തങ്ങളുടെ ബുദ്ധി മറ്റു മനുഷ്യരുടെ ഗുണത്തിന്‌ ഉപയോഗിക്കാത്തവരാണ്‌. അരാഷ്ട്രീയത ഇന്ന്‌ നല്ല കാര്യമായി വാഴ്‌ത്തപ്പെടുന്നുണ്ട്‌. എന്നാല്‍ അരാഷ്ട്രീയമായ കാമ്പസ്‌ കൊള്ളരുതായ്‌മകളുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന്‌ രാഷ്ട്രീയത്തിലും തിരിച്ചറിയപ്പെടാത്ത അരാഷ്ട്രീയത കലരുന്നുണ്ട്‌. രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടല്ല ആ പാര്‍ട്ടികളിലെ ചില വ്യക്തികള്‍ മാത്രമാണ്‌ നല്ലത്‌ എന്ന ധാരണ പരത്താനാണ്‌ ശ്രമം. രാഷ്ട്രീയത്തെ അതിന്റെ നിലപാടുകളില്‍ കാണുന്നതിനു പകരം ചില വ്യക്തികളെ വേര്‍തിരിച്ചു കാണുന്ന രാഷ്ട്രീയശൈലി സാഹിത്യത്തിലെ പഴയ മണിപ്രവാളശൈലിക്ക്‌ സമമാണെന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ പറഞ്ഞു.