Wednesday, December 17, 2008

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം .

മുഖ്യമന്ത്രി വിവാദത്തിന്റെ മറുപുറം


ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടി കൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ മും ബൈയില്‍ നടന്ന തീവ്രവാദി ആക്രമണം തത്സമയം സംപ്രേഷണം ചെയ്‌തതുപോലെയാണ്‌ ഇക്കഴിഞ്ഞ സി.പി.എം. സംസ്ഥാന കമ്മിറ്റിയോഗ നടപടികള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചത്‌. പാര്‍ട്ടി ഒന്നാകെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെതിരെ വിമര്‍ശനത്തിന്റെ വെടിയുതിര്‍ക്കുന്നത്‌ കേരളമാകെ മാറ്റൊലിക്കൊണ്ടു. മലപ്പുറം സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ എന്ന പോലെ യോഗത്തില്‍ നടന്നതെല്ലാം മൊത്തമായി മാധ്യമങ്ങളിലേക്കു ചോര്‍ന്നൊഴുകി. വി.എസ്‌. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ടു നീങ്ങുന്നു. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയിലാണ്‌. അദ്ദേഹത്തെ നിയന്ത്രിക്കുന്നത്‌ ബാഹ്യമായ ശക്തികളാണ്‌-തുടങ്ങിയ അതി ഗുരുതരമായ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളവരടക്കം സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷവും വിമര്‍ശനമുയര്‍ത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. ഇത്‌ പി.ബി.യുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതായും. എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ നയിക്കുന്ന പ്രധാനപാര്‍ട്ടിയായ സി.പി.എമ്മില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നുപോലും ആവശ്യമുയര്‍ന്നു. ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്‌. ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവെച്ചൊഴിയാന്‍ നിര്‍ബന്ധിതമായ സാഹചര്യം. മുന്‍കാല അനുഭവം വെച്ചാണെങ്കില്‍ ഇതിനകം രണ്ട്‌ കാര്യങ്ങള്‍ നടക്കേണ്ടതുണ്ടായിരുന്നു. മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്‌ടി എന്നു പറഞ്ഞ്‌ പാര്‍ട്ടിവാര്‍ത്ത തള്ളിപ്പറയണമായിരുന്നു. അല്ലെങ്കില്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത്‌ സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണത്തിന്‌ ഉത്തരവിടണമായിരുന്നു. പകരം മൗനത്തിലൂടെ വാര്‍ത്തയ്‌ക്കു സ്ഥിരീകരണം നല്‍കുന്ന ഒരസാധാരണ നിലപാടാണ്‌ കേരള പാര്‍ട്ടി നേതൃത്വം ഇത്തവണ സ്വീകരിച്ചുകണ്ടത്‌. പാര്‍ട്ടി പത്രം ഇത്തവണ ദീക്ഷിക്കുന്ന മൗനവും അസാധാരണമാണ്‌. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്‌ വാദവിവാദങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്‌. ചാടിക്കയറി സ്വന്തം തലവെച്ചുകൊടുത്ത ഐ.എ.എസ്‌. ഓഫീസറുമായി കെട്ടുപിണഞ്ഞാണ്‌ അതിപ്പോള്‍ വഴി തിരിച്ചു വിട്ടിട്ടുള്ളത്‌. എന്നാല്‍ യഥാര്‍ഥ പ്രശ്‌നം അവശേഷിക്കുന്നു. മുഖ്യമന്ത്രി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും ബാഹ്യശക്തികളുടെ ആജ്ഞാനുവര്‍ത്തിയാണെന്നും അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി തന്നെയാണ്‌ സംസ്ഥാന സമിതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ പി.ബി. അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതികരിച്ചത്‌ ശ്രദ്ധേയമാണ്‌. ''മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമാണ്‌. പുറത്തു വന്നത്‌ അവിടെ പറഞ്ഞതാകാം അല്ലായിരിക്കാം. അതിന്റെ പേരില്‍ നടപടിക്ക്‌ പ്രസക്തിയില്ല.'' പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നതല്ല യഥാര്‍ഥ പ്രശ്‌നം. വളരെ ഉത്തരവാദിത്വത്തോടെ പാര്‍ട്ടി മുമ്പാകെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരസ്യമായിരിക്കുന്നു എന്നതാണ്‌. സി.പി.എമ്മിനു നിരക്കാത്ത ഒരു മുഖ്യമന്ത്രിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ്‌. അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ കോടിയേരി പോലും പറയാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണഗതിയില്‍ സി.പി.എം. അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അതിന്റെ വഴിക്ക്‌ വിടേണ്ട കാര്യമേ ജനങ്ങള്‍ക്കുള്ളൂ. പക്ഷേ, പാര്‍ട്ടിയുടെ അജന്‍ഡയായിരിക്കുന്നത്‌ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനവുമാണ്‌. പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായി അസാധാരണ രീതിയില്‍, മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന ആളാണ്‌ വി.എസ്‌. ജനവികാരം കണക്കിലെടുത്ത്‌ സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം അവഗണിച്ച്‌ വി.എസ്സിനെ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമാക്കാന്‍ അഖിലേന്ത്യാ നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. അങ്ങനെ ജനങ്ങളുടെകൂടി നിര്‍ബന്ധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായ വി.എസ്‌. എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാനുള്ള അവകാശം തീര്‍ച്ചയായും ജനങ്ങള്‍ക്കുകൂടിയുണ്ട്‌. എന്നാല്‍, ഈ വിശ്വാസമെല്ലാം തകര്‍ത്ത്‌ ബാഹ്യശക്തികളുടെ പിടിയില്‍ കരുവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞു എന്നുപറയുന്നത്‌ വിചിത്രമായ അനുഭവമാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ത്തന്നെ ഒരു മുഖ്യമന്ത്രിക്ക്‌ നേരെയും ഉയര്‍ന്നിട്ടില്ലാത്ത വിമര്‍ശനമാണ്‌ വി.എസ്സിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നിരിക്കുന്നത്‌. ഒരു വാഹനാപകടത്തില്‍ താന്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും എന്ന്‌ ജില്ലാ സെക്രട്ടറി കൂടിയായ സംസ്ഥാന കമ്മിറ്റിയംഗം പറയുന്നതുവരെ ചര്‍ച്ച എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മില്‍ വേണ്ടരീതിയിലുള്ള ഏകോപനം ഇല്ലെന്ന്‌ സി.പി.എം. കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട്‌ ചൂണ്ടിക്കാണിച്ചിരുന്നതാണ്‌. വളരെയേറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള ചുമതല നിര്‍വഹിക്കാന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നില്ല. ഇത്‌ പരിഹരിക്കാന്‍ ഗവണ്‍മെന്റും സംസ്ഥാന പാര്‍ട്ടിയുമായുള്ള ഏകോപന സംവിധാനം ശക്തിപ്പെടുത്തിയതുമാണ്‌. ഇതൊക്കെ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ഭരണസംവിധാനത്തിനപ്പുറം ഒരു ഉപജാപക സംഘത്തെ നയിക്കുന്നു എന്ന്‌ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആക്ഷേപിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ വിശദീകരണം കിട്ടേണ്ടതുണ്ട്‌. സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ വാദവിവാദങ്ങളുടെ പൊടിപടലങ്ങള്‍ക്കിടയില്‍ നിന്ന്‌ വസ്‌തുതകള്‍ ചികഞ്ഞെടുത്ത്‌ പരിശോധിച്ചാല്‍ വെളിപ്പെടുന്ന ഒരു ചിത്രമുണ്ട്‌. ജനങ്ങളുടെയും ഗവണ്‍മെന്റിന്റെയും മുന്‍ഗണനകള്‍ നടപ്പാക്കുന്നതിന്‌ പകരം അവ അട്ടിമറിക്കപ്പെടുന്നു. ഒരുവശത്ത്‌ ബാഹ്യശക്തികളും ഉപജാപകസംഘവും ആണ്‌ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന്‌ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണനകള്‍ എങ്ങനെ അദ്ദേഹമടക്കം ഉള്‍പ്പെട്ട ഉപജാപക സംഘം അട്ടിമറിക്കുമെന്ന ചോദ്യം ഉത്തരം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തേണ്ട പാര്‍ട്ടിയുടെ, നിസ്സഹകരണവും നിലപാടുകളുമാണോ യഥാര്‍ഥ പ്രശ്‌നമെന്ന്‌ പരിശോധിക്കേണ്ടിവരുന്നു. പാര്‍ട്ടിക്കാരെ വിട്ട്‌ മറ്റുള്ളവരെ വിശ്വസിക്കേണ്ട, ആശ്രയിക്കേണ്ട ഗതികേടിലേക്ക്‌ സി.പി.എമ്മിന്റെ മുഖ്യമന്ത്രി ചെന്നെത്തി എന്നാണോ കരുതേണ്ടത്‌. അല്ലെങ്കില്‍ മുഖ്യമന്ത്രി എന്ന വ്യക്തിയുടെ പതനമാണ്‌ ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ പാര്‍ട്ടി നേതൃത്വം സത്യസന്ധമായി ജനങ്ങളോട്‌ തുറന്നുപറയണം. പാര്‍ട്ടി അണികളും ജനങ്ങളും സി.പി.എം. കേന്ദ്രനേതൃത്വവും വി.എസ്സില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റായിരുന്നു എന്ന്‌ ചരിത്രം രേഖപ്പെടുത്തണം. രണ്ടുംകെട്ട ഒരു നിലപാട്‌ ഒരു സംസ്ഥാനത്തിന്റെ ഭാഗധേയത്തെ ബാധിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ വെളിപ്പെട്ടത്‌ കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണസംവിധാനത്തിന്റെ മൊത്തം തകര്‍ച്ചയും പരാജയവുമായിരുന്നു. മൂന്ന്‌ മന്ത്രിമാരുടെ വീഴ്‌ചമാത്രമായിരുന്നില്ല എന്ന്‌ കേന്ദ്രഗവണ്‍മെന്റിന്‌ തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുപോലെ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ സംവിധാനത്തിന്റെ ആകെ തകര്‍ച്ചയാണ്‌ പ്രകടമാകുന്നത്‌. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത്‌ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും പിബിയും നിരന്തരം സമ്മേളിക്കുന്നുണ്ട്‌. ഗവണ്‍മെന്റുമായുള്ള ഏകോപന സംവിധാനങ്ങള്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നാണ്‌ കരുതേണ്ടത്‌. എന്നിട്ടും സി.പി.എം. സംസ്ഥാനകമ്മിറ്റിയില്‍ പെട്ടെന്ന്‌ ഇങ്ങനെ പൊട്ടിത്തെറിയുണ്ടാകുന്നതിലേക്ക്‌ കാര്യങ്ങള്‍ എങ്ങനെ എത്തി എന്നതിന്‌ വിശദീകരണമില്ല. സി.പി.എം. മുഖ്യമന്ത്രിമാര്‍ ഇതിന്‌ മുമ്പ്‌ കേരളത്തിലോ മൂന്ന്‌ പതിറ്റാണ്ടിലേറെ ഭരണത്തില്‍ തുടരുന്ന പശ്ചിമബംഗാളിലോ ത്രിപുരയിലോ നേരിടാത്ത ഒരസാധാരണ സ്ഥിതിവിശേഷമാണിത്‌. വി.എസ്‌. എന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹവുമായുള്ള ഏകോപനം സാധ്യമാകാത്ത കേരള പാര്‍ട്ടി നേതൃത്വത്തിന്റെയോ പക്ഷം പിടിക്കാതെ ഈ പ്രശ്‌നത്തെ സമീപിക്കുകയാണ്‌ വേണ്ടത്‌. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രി, മുഖ്യമന്ത്രിയെ ഉള്‍ക്കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടി എന്ന സത്യത്തിനു മുമ്പില്‍ നാം എത്തുന്നു. ഈ രണ്ടുകൂട്ടരും നിലകൊള്ളുന്നത്‌ ഒരേകാര്യങ്ങള്‍ക്കാണെന്നാണ്‌ ഒരു പോലെ അവകാശപ്പെടുന്നത്‌. പാര്‍ട്ടിനയങ്ങള്‍ക്കും ജനനന്മയ്‌ക്കും അത്‌ സത്യമാണെങ്കില്‍ പിന്നെ എന്തിന്റെയാണ്‌ ഇവര്‍ തമ്മിലുള്ള ഭിന്നത? ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാത്തത്‌ പാര്‍ട്ടിയിലെ വിഭാഗീയതകൊണ്ടായിരുന്നു എന്നാണ്‌ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്‌. വിഭാഗീയത വളര്‍ത്തുന്നതിലും ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും തടസ്സം സൃഷ്‌ടിക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന മാധ്യമങ്ങളാണെന്നും പറഞ്ഞു നടന്നിരുന്നു. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ ഭീഷണി അവസാനിപ്പിച്ചു. മാധ്യമങ്ങളുടെ താങ്ങും തലോടലും പരമാവധി നേടിയെടുക്കാന്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്‌ സാധിച്ചു. മുഖ്യമന്ത്രിയുടെ കന്‍േറാണ്‍മെന്റ്‌ ഹൗസ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഉപജാപകവൃന്ദത്തെ ചാക്കില്‍ക്കെട്ടി കാട്ടിലെറിയാനും കഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും സി.പി.എം. സംസ്ഥാനകമ്മിറ്റിക്ക്‌ അംഗീകരിക്കാവുന്ന അവസ്ഥയിലേക്ക്‌ തിരിച്ചെത്തിയിട്ടില്ല! അതുകൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റിയുടെ വികാരവും ചര്‍ച്ചയുടെ ഉള്ളടക്കവും പി.ബി.യിലേക്ക്‌ പോകുന്നത്‌. ഭീകരാക്രമണത്തിന്റെ സാധ്യതയെയും ഭീഷണിയെയും എതിര്‍ത്തുതോല്‌പിക്കുന്നതിന്‌ വേണ്ടിയുള്ള സജീവമായ ചര്‍ച്ചകള്‍ രാജ്യത്താകെ നടക്കുന്നസമയത്താണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി ചേര്‍ന്നത്‌. മുംബൈയെപ്പോലെ കേരളവും ഭീകരരുടെ ഒരു ലക്ഷ്യസ്ഥാനമാണെന്ന സാധ്യത വെളിപ്പെട്ടിട്ടുണ്ട്‌. മലയാളികള്‍ ചിലര്‍ പാകിസ്‌താനില്‍ പോയി ഭീകര പരിശീലനം നേടിയവിവരവും ഭീകരതയ്‌ക്കെതിരെ ജനങ്ങളെയും ഗവണ്‍മെന്റിനെയും ഒരുക്കാനുള്ള ചുമതല കേരളത്തിലും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച്‌ സംസ്ഥാന കമ്മിറ്റി ചര്‍ച്ച നടത്തി ഗവണ്‍മെന്റിന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ ശ്രമ ിച്ചതായി കാണുന്നില്ല. സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഏറ്റവും കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. ഇന്ത്യയ്‌ക്കാകെ ബദല്‍മാതൃക കാണിക്കാന്‍ ശ്രമിക്കേണ്ട ഒരു ഇടതുപക്ഷ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന സി.പി.എം. അതിന്റെ സംഘടനാപ്രശ്‌നങ്ങളില്‍ വീണ്ടും വീണ്ടും തലതല്ലിക്കീറുന്നതാണ്‌ ജനങ്ങള്‍ കാണുന്നത്‌. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനിടയില്‍. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുയര്‍ത്താന്‍ആയുധം മൂര്‍ച്ചകൂട്ടികൊടുത്തതും സ്വന്തം പാര്‍ട്ടി തന്നെ. ജനങ്ങള്‍ക്ക്‌ ആശ്വാസം മാത്രമല്ല ജീവിത സുരക്ഷ പോലും ഉറപ്പ്‌ വരുത്തേണ്ട, ചരിത്രത്തിലെ ഒരു നിര്‍ണായക സന്ധിയിലാണ്‌ ഇടതുപക്ഷ ഗവണ്‍മെന്റ്‌ കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്‌. പക്ഷേ, വിലപ്പെട്ട ദിവസങ്ങളാണ്‌ പാഴായിപ്പോകുന്നത്‌. ഇതിന്റെ ഉത്തരവാദിത്വം നിര്‍ണയിച്ച്‌ ചൂണ്ടുവിരല്‍ ചെന്നെത്തുന്നത്‌ സി.പി.എമ്മിലേക്കാണ്‌. ഇടതുപക്ഷത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും വിശ്വാസവും ഇടിക്കുന്നതില്‍ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനകം വലിയ സംഭാവന തന്നെ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഒടുവിലത്തെ രംഗങ്ങളാണ്‌ സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ അരങ്ങേറിയത്‌.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Thursday, December 4, 2008

മുംബൈയിലേക്ക്‌ നോക്കുമ്പോള്‍

മുംബൈയിലേക്ക്‌ നോക്കുമ്പോള്‍
ഇടതുപക്ഷം.....
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു ബ്രി ട്ടീഷ്‌ സാനമ്രാജ്യത്വത്തിന്റെ അവസാന സൈനിക സാന്നിധ്യമായിരുന്ന സൊമര്‍സെറ്റ്‌ ലൈറ്റ്‌ ഇന്‍ഫെന്‍ട്രിയുടെ ഒന്നാം ബറ്റാലിയനാണ്‌ അവസാനമായി 'ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ' വഴി മടങ്ങിപ്പോയത്‌. അത്‌ 1948 ഫിബ്രവരി 28-നായിരുന്നു. അതുവരെയും 'ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ' ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. കഴിഞ്ഞ അറുപതോളം വര്‍ഷമായി അത്‌ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍േറയും പരമാധികാരത്തിന്‍േറയും ചരിത്രപ്രതീകമായി ഇന്ത്യാസമുദ്രത്തെ അഭിമുഖീകരിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വഴിയെത്തന്നെയാണ്‌ രാജ്യത്തെ ഞെട്ടിച്ചും ലോകത്തെ അമ്പരപ്പിച്ചും കഴിഞ്ഞ ദിവസം ഭീകരര്‍ കടന്നു വന്നത്‌. നിറതോക്കുകള്‍ ഉതിര്‍ത്തും ബോംബുകള്‍ വാരിയെറിഞ്ഞും നിരപരാധികളെ കൊന്നും ജാമ്യത്തടവുകാരാക്കിയും അറുപത്‌ മണിക്കൂറിലേറെ അവര്‍ മുംബൈയ്‌ക്കുമേല്‍ ഭീകരതയുടെ പതാക പാറിച്ചു. നിസ്സഹായതയോടെ, നൂറ്റിപ്പത്തു കോടി വരുന്ന ജനത ദൃശ്യമാധ്യമങ്ങളിലൂടെ ആ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിലപ്പെട്ട ജീവന്‍ ബലി നല്‍കി, ദേശീയസുരക്ഷാ സേനാംഗങ്ങളും കര-നാവികസേനാ കമാന്‍ഡോകളും അവര്‍ക്ക്‌ പിന്‍ബലം നല്‍കി രംഗത്ത്‌ പൊരുതി നിന്ന മഹാരാഷ്ട്ര പോലീസും അക്രമികളെ ഒടുവില്‍ തുടച്ചുനീക്കി. മുംബൈയ്‌ക്കു മുകളില്‍ ദേശീയ പതാക വീണ്ടും ഉയരത്തില്‍ പറത്തി. ഒപ്പം നമ്മുടെ ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും പരാജയവും തുറന്നുകാട്ടുകയും ചെയ്‌തു. ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ സൂക്ഷ്‌മമായി ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ വഴി അധികൃതര്‍ക്ക്‌ ലഭ്യമായിരുന്നു. വ്യാപാരക്കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ചാണ്‌ നെറ്റ്‌ വര്‍ക്ക്‌ ഉപയോഗപ്പെടുത്തുന്നത്‌. ഗുജറാത്ത്‌, മുംബൈ, കേരളം വഴി ആയുധമെത്തിക്കാനുള്ള പദ്ധതി. സൈനിക പരിശീലനം നല്‍കിയ ഫിദായീനുകളെ മുംബൈ വഴി ഇറക്കാനുള്ള പദ്ധതി. (കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിറങ്ങിയ ഫിദായീന്‍ സംഘത്തെ കണ്ടെത്തി പിടികൂടിയതാണ്‌.) ഏറ്റവുമൊടുവില്‍ മുംബൈയില്‍ താജ്‌ ഹോട്ടല്‍ തൊട്ട്‌ ടൂറിസ്റ്റ്‌ സാന്നിധ്യമുള്ള ഇടങ്ങള്‍ വരെ ലക്ഷ്യമിട്ടു കഴിഞ്ഞെന്ന വിവരം. എന്തിന്‌, മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം വരെ റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിങ്‌ പിടിച്ചെടുത്തു കൈമാറിയിരുന്നു! തീര പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞു. അതേതാനും പോലീസ്‌ സ്റ്റേഷന്‍ ഉദ്‌ഘാടനങ്ങളില്‍ ഒതുങ്ങി. നാവിക പരിശീലനം നല്‍കാനും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആയുധങ്ങളും കരുത്തുറ്റതാക്കാനുള്ള തീരുമാനം ഏതാനും ബോട്ടുകള്‍ വാങ്ങുന്നതിലവസാനിച്ചു. മുന്നറിയിപ്പുകള്‍ക്കു മുകളില്‍ അടയിരുന്നുറങ്ങുകയാണ്‌ നമ്മുടെ ഭരണാധികാരികള്‍ ചെയ്‌തത്‌.ഭീകരരോ? സൈനിക പരിശീലനത്തിന്‍േറയും ആധുനികവും അതിമാരകമായ ആയുധങ്ങളുടേയും വിഭവശേഷിയുടേയും പിന്‍ബലം നേടി. കമാന്‍ഡോ രീതിയിലുള്ള പ്രവൃത്തി വിഭജനം. ആക്രമിക്കേണ്ട പത്ത്‌ ലക്ഷ്യങ്ങളെ സംബന്ധിച്ചും മുന്‍കൂട്ടിയുള്ള സര്‍വേയും പരിചയവും. താജ്‌ ഹോട്ടലില്‍ സ്വന്തം കണ്‍ട്രോള്‍ റൂം പോലും അവര്‍ സജ്ജമാക്കി. പ്രാദേശികമായി ആരേയും ഉള്‍പ്പെടുത്താതെ ആക്രമണം നേരിട്ടു നടപ്പാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. വിദേശികളെ തടവുകാരാക്കി അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യവും നേടി. മുംബൈ പരീക്ഷണം അവരെ സംബന്ധിച്ച്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകതന്നെ ചെയ്‌തു. ഇത്തരമൊരു ആക്രമണമുണ്ടായാല്‍ നേരിടാനുളള സജ്ജീകരണം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കില്ലെന്ന്‌ മുംബൈ സംഭവം തുറന്നുകാട്ടി. ദേശീയ സുരക്ഷാ സേന ഡല്‍ഹിയില്‍ നിന്നു വരണം. അത്തരമൊരു വരവിന്‌ അവരെപ്പോലും സജ്ജമാക്കിയിട്ടില്ല. ഒമ്പത്‌ മണിക്കൂര്‍ കഴിഞ്ഞാണ്‌ അവര്‍ക്ക്‌ സ്ഥലത്തെത്താന്‍ കഴിഞ്ഞത്‌. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്‌മയും വെളിപ്പെട്ടു. ഈ പരീക്ഷണ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തികഞ്ഞ പരാജയമായി. ജനങ്ങള്‍ക്ക്‌ മനോവീര്യവും ആത്മവിശ്വാസവും പകരുന്നതില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടു. പ്രധാനമന്ത്രി ഒരു ഔദ്യോഗിക വക്താവിലേക്ക്‌ ചുരുങ്ങുന്നതാണ്‌ കണ്ടത്‌. ഒരു സ്റ്റേറ്റ്‌സ്‌മാനായി രാജ്യത്തിന്റെ ആത്മവിശ്വാസവും വഴികാട്ടിയുമായി ഉയര്‍ന്നു നില്‍ക്കുന്നതല്ല. ആഭ്യന്ത്രരമന്ത്രി കേവലം നിഴലായി. പത്ത്‌ മണിക്കൂര്‍ കഴിഞ്ഞാണ്‌ കേന്ദ്രമന്ത്രിസഭ കൂടിയത്‌. മഹാരാഷ്ട്ര മന്ത്രിസഭ ആക്രമണം തുടങ്ങി പതിന്നാല്‌ മണിക്കൂര്‍ കഴിഞ്ഞും സംസ്ഥാന ഗവണ്‍മെന്റിന്റെ സാന്നിധ്യമേ പ്രകടമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മാത്രം വീഴ്‌ചയല്ല. രണ്ടു സര്‍ക്കാറുകളുടേയും കാര്യക്ഷമതയുടെ പരാജയമാണ്‌ പ്രകടമായത്‌. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവുമായ അദ്വാനിയും ആ പദവിക്കൊത്ത്‌ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അസാധാരണമായ ചരിത്രമുഹൂര്‍ത്തത്തില്‍ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശത്തിനു പൂര്‍ണരൂപം നല്‍കേണ്ട ബാധ്യത നിര്‍വഹിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ നിന്ന്‌ വിട്ട്‌ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ സന്ദര്‍ഭം ഉപയോഗിച്ചത്‌. വെടിയൊച്ച തുടരുമ്പോഴും രണ്ട്‌ കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട്‌ മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്‌. മേധാവി ഹേമന്ത്‌ കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്‍ക്കൊക്കെയുള്ള പാഠമാണ്‌. രക്തസാക്ഷി മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ ശവസംസ്‌കാരച്ചടങ്ങില്‍ കേരളഗവണ്‍മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത്‌ വീഴ്‌ചതന്നെയാണ്‌. ചട്ടപ്പടിയില്‍ മുഴുകിക്ക ഴിയുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട്‌ ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ്‌ അതില്‍ പ്രതിഫലിച്ചത്‌. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്‌തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത്‌ ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്‍ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത്‌ മാതാ കീ ജയ്‌ അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി. ഈ വന്‍ ദേശീയദുരന്തത്തില്‍ നിന്ന്‌ മുന്നറിയിപ്പിന്റെ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്‌. ശത്രുക്കള്‍ പരമ്പരാഗത അതിര്‍ത്തിയിലൂടെ മാത്രമേ വരൂ എന്ന ധാരണ തിരുത്തണം. കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളെല്ലാം ആയുധങ്ങളും ഭീകരരും വന്നടുക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികളാണ്‌. സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും നിമിഷംകൊണ്ട്‌ തകര്‍ക്കാന്‍ കെല്‌പുള്ള ഭീകരസംഘങ്ങളെ വിദേശമണ്ണില്‍ പരിശീലിപ്പിച്ച്‌ ആയുധമണിയിച്ചു നിര്‍ത്തിച്ചിട്ടുണ്ട്‌. മുംബൈ അകലെയല്ല. എവിടെ വേണമെങ്കിലും ഇതിലും ശക്തമായി ആവര്‍ത്തിക്കപ്പെടാം. അതിനെ നേരിടാന്‍ സംസ്ഥാനങ്ങളെ അടിയന്തരമായി പ്രാപ്‌തമാക്കേണ്ടതുണ്ട്‌. പ്രത്യേക സുരക്ഷാസംവിധാന സാന്നിധ്യം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്‌. ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന്‌ കൂടുതല്‍ ദുര്‍ബലരാക്കുകയല്ല ചെയ്യേണ്ടത്‌. ഇസ്രായേലിന്റെ മൊസാദ്‌ മുതല്‍ അമേരിക്കയുടെ എഫ്‌.ബി.ഐ.വരെ ഇടപെടാന്‍ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട്‌. കോണ്ടലീസാ റൈസ്‌ അനുതാപവും അനുനയവുമായി എത്തുന്നു. സ്വന്തം നയത്തിലും കാലിലും ഊന്നിനിന്ന്‌ സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യയ്‌ക്കുണ്ട്‌. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഏഷ്യന്‍ ഏജന്‍സിയായി മാറാന്‍ ഇടവരുത്തിക്കൂടാ. ജനങ്ങളെ ആകെ ഏകോപിപ്പിച്ചും വിശ്വാസത്തിലെടുത്തും ഭരണാധികാരികള്‍ക്കതു നിര്‍വഹിക്കാനാകും, രാജ്യതാത്‌പര്യത്തെ ഉയര്‍ത്തിപ്പിടിക്കാനായാല്‍. അവരെ പിടിച്ചുകുലക്കി ഇതിലേക്ക്‌ എത്തിക്കാനുള്ള ജനങ്ങളുടെ ഏകോപിച്ച ശബ്‌ദമാണ്‌ ഉച്ചത്തില്‍ ഉയരേണ്ടത്‌. ഹേമന്ദ്‌ കര്‍ക്കരെയും മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണനും അടക്കമുള്ളവര്‍ നാടിനെ മാത്രം ഓര്‍ത്ത്‌ രക്തസാക്ഷികളായത്‌ ഈ ലക്ഷ്യത്തിനാണ്‌. അവരോടുള്ള ആദരവ്‌ ഈ ചുമതല നിറവേറ്റിയാണ്‌ നിര്‍വഹിക്കേണ്ടത്‌. ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങളുടേയും സ്‌നേഹജനങ്ങളുടേയും കണ്ണീരൊപ്പേണ്ടത്‌, സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളാകെയും ഈ കടമ അതിവേഗം നിര്‍വഹിച്ചാണ്‌.

Wednesday, September 10, 2008

ആണവസഹകരണ കരാറും പാര്‍ലമെന്റ്‌ ലോക്കൗട്ടും

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌


ആണവസഹകരണ കരാറും പാര്‍ലമെന്റ്‌ ലോക്കൗട്ടും അമേരിക്കന്‍ ജനതയ്‌ക്ക്‌ അവരുടെ കോണ്‍ഗ്രസ്‌ എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക്‌ അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌. അത്‌ ഫലത്തില്‍ ലോക്കൗട്ട്‌ ചെയ്‌തിരിക്കയാണ്‌
മാ ധ്യമങ്ങള്‍ പറയുന്നത്‌ എല്ലാ കണ്ണുകളും ഇനി വാഷിങ്‌ടണിലെ ക്യാപ്പിറ്റോള്‍ കുന്നിലേക്ക്‌ എന്നാണ്‌. അവിടെയാണ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ 110-ാം സമ്മേളനം ആരംഭിച്ചിട്ടുള്ളത്‌. ഇന്ത്യയുമായുള്ള ആണവസഹകരണ കരാറിന്‌ അമേരിക്കന്‍ ജനപ്രതിനിധിസഭ അംഗീകാരം നല്‍കുന്ന മുഹൂര്‍ത്തത്തിന്‌ നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും വീര്‍പ്പടക്കി കാത്തിരിക്കുകയാണ്‌.

വിയന്നയില്‍ നടന്ന ആണവ വിതരണ രാജ്യങ്ങളുടെ സംഘത്തിന്റെ (എന്‍.എസ്‌.ജി.) യോഗം ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന വ്യാപാര വിലക്ക്‌ നീക്കി. അതിന്റെ ആഹ്ല്‌ളാദത്തിമിര്‍പ്പ്‌ അടങ്ങിയിട്ടില്ല. ഇന്ത്യയുമായുളള 1 2 3 കരാര്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.)യും എന്‍.എസ്‌. ജി.യും അനുവദിച്ച ഇളവുകളുടെ മൂന്ന്‌ രേഖകളും കോണ്‍ഗ്രസ്സിന്റെ അംഗീകാരത്തിന്‌ പ്രസിഡന്റ്‌ ബുഷ്‌ സമര്‍പ്പിക്കും. ഈ മാസം 26-ന്‌ , നവംബര്‍ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കും തിരക്കിലേക്കും സഭ പിരിയുന്നതിനുമുമ്പായി ഇന്ത്യയുമായുള്ള കരാര്‍ അംഗീകരിച്ച്‌ കിട്ടേണ്ടതുണ്ട്‌. ആ നിമിഷം സ്വന്തം വിജയമായി ആഘോഷിക്കാനാണ്‌ ഇവിടത്തെ കാത്തിരിപ്പ്‌.

ഈ ആവേശലഹരിയില്‍ വിസ്‌മരിക്കപ്പെടുന്ന ഒരു വസ്‌തുതയുണ്ട്‌. അമേരിക്കന്‍ ജനതയ്‌ക്ക്‌ അവരുടെ കോണ്‍ഗ്രസ്‌ എന്ന പോലെ 110 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയ്‌ക്ക്‌ അവരുടെ അറിയാനും അറിയിക്കാനും തീരുമാനിക്കാനുമുള്ള പരമാധികാര ജനാധിപത്യ വേദിയാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌. അത്‌ ഫലത്തില്‍ ലോക്കൗട്ട്‌ ചെയ്‌തിരിക്കയാണ്‌. ആഗസ്‌ത്‌ 11-ന്‌ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേരേണ്ടതായിരുന്നു. സപ്‌തംബറിലും വിളിച്ചു ചേര്‍ക്കുന്നില്ല. ഒക്‌ടോബറില്‍ 'സ്വകാല സമ്മേളനമായി ചേര്‍ന്ന്‌ അടുത്ത തിരഞ്ഞെടുപ്പിലേക്ക്‌ വാതിലടച്ചു പിരിയാനാണ്‌ രാഷ്ട്രീയ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗങ്ങളും അമേരിക്കന്‍ വെബ്‌സൈറ്റും പുറത്തു വിടുന്ന, മാധ്യമങ്ങള്‍ ഏറ്റുപാടുന്ന വിവരങ്ങള്‍ വെച്ച്‌ ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ എന്തെന്ന്‌ ഊഹിച്ചെടുക്കാനുളള അവസരമേ നമ്മുടെ ജനപ്രതിനിധികള്‍ക്ക്‌ പ്രധാനമന്ത്രി നല്‍കിയിട്ടുള്ളൂ. മാധ്യമങ്ങളില്‍നിന്നുള്ള ഉച്ഛിഷ്‌ടം ഭുജിച്ച്‌ ഇന്ത്യയിലെ പൗരന്മാരും തൃപ്‌തിയടഞ്ഞു കൊള്ളണം.

ആണവ പരീക്ഷണം എപ്പോള്‍ നടത്തണമെന്നത്‌, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടേണ്ടതില്ല എന്നത്‌, സൈനിക സഖ്യങ്ങളില്‍ കക്ഷിചേരേണ്ടതില്ല എന്നത്‌- രാജ്യ താത്‌പര്യത്തിന്‌ അനുസൃതമായി നമ്മുടെ സ്വതന്ത്രനയം ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍ലമെന്റില്‍ അംഗീകരിച്ച നിലപാടുകളാണ്‌. അവ ലംഘിച്ചുകൂടെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാര്‍ലമെന്റ്‌ ഈ ഗവണ്‍മെന്റിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതും. സഭയെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ അമേരിക്കയുമായുളള കരാറിന്‌ രൂപം നല്‍കൂ എന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ പാര്‍ലമെന്റില്‍ ഉറപ്പ്‌ നല്‍കിയിരുന്നതാണ്‌.

ഇപ്പോള്‍ ചിത്രം പൂര്‍ണമായി തെളിഞ്ഞിരിക്കുന്നു. ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകും. ഇന്ത്യയ്‌ക്ക്‌ നല്‍കിയ സാധന സാമഗ്രികള്‍ അമേരിക്ക തിരിച്ചെടുക്കും. ഇന്ത്യന്‍ ആണവ പരിപാടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഐ.എ.ഇ.എ.യുടെയും എന്‍.എസ്‌.ജി.യുടെയും നിരീക്ഷണത്തിന്‌ വിധേയമായിരിക്കും. ഇത്‌ പാര്‍ലമെന്റിന്‌ പ്രധാനമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമാണ്‌. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അതിന്റെ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും ഇതിനകം നല്‍കിയ ഉറപ്പിന്റെ ഭാഗവും.

ഇന്ത്യയുമായുള്ള 1 2 3 സഹകരണ കരാറില്‍ പറയാത്തത്‌ ഹൈഡ്‌ ആക്‌ടില്‍ പറയുക ഹൈഡ്‌ ആക്‌ടിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ഐ.എ.ഇ.എ.യെക്കൊണ്ടും എന്‍.എസ്‌.ജി.യെക്കൊണ്ടും നിബന്ധനകള്‍ വെപ്പിക്കുക. ചുരുക്കത്തില്‍ തെളിവ്‌ നശിപ്പിക്കാന്‍ അവയവങ്ങള്‍ വെട്ടിമുറിച്ച്‌ ഒളിപ്പിക്കും പോലെ വ്യത്യസ്‌ത രേഖകളില്‍ കര്‍ശന ഉപാധികള്‍ വെവ്വേറെ വെച്ചുകൊണ്ട്‌ ഇന്ത്യയെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്‌ അമേരിക്ക. ആണവപരീക്ഷണത്തിന്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതായ വിദേശകാര്യമന്ത്രി പ്രണബ്‌മുഖര്‍ജിയുടെ പ്രഖ്യാപനം പോലും എന്‍.എസ്‌.ജി.യുടെ അംഗീകാരത്തിന്‌ പാകത്തില്‍ ചെയ്യിച്ചതായിരുന്നു. ഇതെല്ലാം പരസ്‌പരം ബന്ധപ്പെടുത്തി കൂട്ടിച്ചേര്‍ത്താലേ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചുപിടിച്ച സഹകരണ കരാറിന്റെ യഥാര്‍ഥ വ്യവസ്ഥകള്‍ ഇനിയും മനസ്സിലാക്കാനാകൂ. അതിന്‌ ഇനിയും നമുക്ക്‌ കാലം പിടിക്കും. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന, രാജ്യത്തിന്റെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണമാറ്റം ഇന്ത്യയില്‍ വരേണ്ടിവരും.

എന്‍.എസ്‌.ജി. ഉപരോധം നീക്കിയത്‌ ഇന്ത്യയുടെ ചരിത്രവിജയമായി പ്രധാനമന്ത്രിയും കൂട്ടരും പ്രസിഡന്റ്‌ ബുഷും ചേര്‍ന്ന്‌ ആഘോഷിക്കുമ്പോള്‍ ആണവമേഖലയിലെ രണ്ട്‌ ആധികാരിക വക്താക്കളുടെ പ്രതികരണം അര്‍ഥഗര്‍ഭമാണ്‌. ഇത്‌ അമേരിക്കയുടെ വിജയമാണെന്നാണ്‌ മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാര്‍ പി.കെ. അയ്യങ്കാര്‍ പറഞ്ഞത്‌. ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടര്‍ എ.എന്‍. പ്രസാദ്‌ ആകട്ടെ, ആണവ പരീക്ഷണം നടത്താനുളള നമ്മുടെ അവകാശം ഇനി കടലാസില്‍ മാത്രം എന്ന്‌ വ്യക്തമാക്കുന്നു. പ്രായോഗികമായി അതെല്ലാം നാം ഉപേക്ഷിച്ചുകഴിഞ്ഞെന്നും. വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോത്‌കര്‍ തന്നെ പറയുന്നത്‌ പരീക്ഷണം നടത്താനുള്ള നമ്മുടെ നിയമപരമായ അവകാശം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നാണ്‌. പരീക്ഷണം നടത്തുകയാണെങ്കില്‍ പ്രത്യഘാതങ്ങളുണ്ടാകുമെന്ന്‌ അദ്ദേഹം സമ്മതിക്കുന്നു.

കരാറിന്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അന്തിമമായി അനുവാദം കൊടുക്കാതിരിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഡോ. പി.കെ.അയ്യങ്കാര്‍ ചൂണ്ടിക്കാണിച്ചതുപോലെ അമേരിക്കയ്‌ക്ക്‌ ഇന്ത്യയുടെ വലിയ ആണവ വിപണിയില്‍ ശതകോടി ഡോളറിന്റെ വ്യാപാര താത്‌പര്യമാണുള്ളത്‌. അമേരിക്കന്‍ താത്‌പര്യം സംരക്ഷിക്കാനുള്ള എല്ലാ ഉപാധികളും ഇന്ത്യയെക്കൊണ്ടവര്‍ സമ്മതിപ്പിച്ചിട്ടുമുണ്ട്‌. കേവലം ആണവ സഹകരണം മാത്രമല്ല അമേരിക്കയുടെ അജന്‍ഡ. രാജ്യരക്ഷ, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയെ തങ്ങളുടെ രാഷ്ട്രീയ പാളയത്തിലേക്ക്‌ ആനയിക്കലാണ്‌. ഇന്ത്യന്‍ രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണി അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ തന്നെ ഈ മാസം അവസാനം ബുഷുമായുള്ള ഉച്ചകോടിക്ക്‌ അവിടേക്ക്‌ തിരിക്കുകയാണ്‌. ബുഷ്‌ ഭരണകൂടം നിശ്ചയിച്ച അജന്‍ഡ അങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനുമുമ്പ്‌ തന്നെ പൂര്‍ത്തിയാകുമെന്നര്‍ഥം. ഇതെല്ലാം ഇന്ത്യന്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി വെച്ച്‌ ഇന്ത്യന്‍ ജനതയില്‍ നിന്ന്‌ മറച്ചു പിടിച്ച്‌ ചെയ്യാന്‍ പ്രധാനന്ത്രിക്ക്‌ കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണല്ലോ പാര്‍ലമെന്റിനെ വിശേഷിപ്പിക്കാറ്‌. ആഗസ്‌ത്‌ 22-ന്‌ ഒരുകോടി രൂപയുടെ നോട്ടുകെട്ടുകളാണ്‌ ആ ശ്രീകോവിലില്‍ അര്‍പ്പിക്കപ്പെട്ടത്‌. വിശ്വാസവോട്ടിന്‌ നല്‍കിയ വിലയുടെ ഒരു ചെറിയ ഭാഗം അന്ന്‌ നടയടച്ച്‌ ഇറങ്ങിയതാണ്‌. അധ്യക്ഷപീഠത്തില്‍ നിറഞ്ഞുകവിഞ്ഞിരുന്ന്‌ ആ പരമോന്നതസഭയുടെ മഹത്ത്വത്തെപ്പറ്റി ഉറക്കെ പറയാറുളള സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയുടെ മുഖവും ശബ്‌ദവും പിന്നെ കണ്ടിട്ടും കേട്ടിട്ടുമില്ല. ജമ്മു-കശ്‌മീര്‍ കത്തിയെരിഞ്ഞു. ഒറീസ്സയില്‍ വര്‍ഗീയ കലാപം ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും മത്രമല്ല മത വിശ്വാസികളെപ്പോലും ചാമ്പലാക്കി. ബിഹാര്‍ പ്രളയജലത്തില്‍. നാണ്യപ്പെരുപ്പവും വിലക്കയറ്റവും ചരിത്ര വിതാനങ്ങളില്‍ നിന്നു കുതിച്ചുയര്‍ന്നു. അസഹനീയമായ കെടുതികളില്‍ വലയുകയാണ്‌ ജനകോടികള്‍. അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പാര്‍ലമെന്റിനുപോലും പതിവനുസരിച്ച്‌ സമ്മേളിക്കാന്‍ പോലും കഴിഞ്ഞില്ല. ആണവക്കരാറിന്റെ പേരില്‍ സഭയില്‍ ഭൂരിപക്ഷം ഏച്ചുകൂട്ടിക്കെട്ടിയ ഒരു ഗവണ്‍മെന്റിന്റെ സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടം.
ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഈ പംക്തികാരന്റെ ഭാവനാവിലാസമായി വ്യാഖ്യാനിക്കാന്‍ ഇപ്പോഴും ചിലര്‍ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നുണ്ട്‌ എന്ന്‌ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളി'ലെയും തുടര്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം വിരുന്നുണ്ട്‌ വിശ്വാസപ്രമേയത്തെ പിന്തുണച്ച ഷിബു സോറന്‍ പിന്നീട്‌ കാട്ടിക്കൂട്ടിയത്‌ അവര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു. ജാര്‍ഖണ്‌ഡിലെ മന്ത്രിസഭയെ രാജിവെപ്പിച്ച്‌ മന്ത്രിസഭ രൂപവത്‌കരിച്ച്‌ മുഖ്യമന്ത്രിയായത്‌ തെളിഞ്ഞ വസ്‌തുതയാണല്ലോ. ഇനി എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു. മുന്‍ എം.പി.യും കോണ്‍ഗ്രസ്സുകാരനും അതിലേറെ പ്രമുഖ പത്രപ്രവര്‍ത്തകനുമായ എം.ജെ.അക്‌ബര്‍ കഴിഞ്ഞ ദിവസം എഴുതിയത്‌ ഈ വാദക്കാര്‍ വായിക്കുന്നത്‌ നന്ന്‌. 'ബൈലൈന്‍' എന്ന തന്റെ പംക്തിയില്‍ അദ്ദേഹം എഴുതി : ''ഒടുവില്‍ മന്‍മോഹന്‍സിങ്ങിന്റെ വസ്‌ത്രത്തിലും ചെളിപുരണ്ടു. അമേരിക്കയുമായുളള സൗഹൃദത്തെ രക്ഷിക്കാന്‍ എം.പി.മാരെ വിലയ്‌ക്കെടുത്ത സംഭവം വലിയ അപഖ്യാതിയായി മാറി.'' ഈ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഈ പംക്തിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനുള്ള ഉത്തരവും ഈയിടെ ഉണ്ടായി. സി.പി.എം. കോട്ടയം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോള്‍ ഈ പംക്തിയില്‍ ഇങ്ങനെ എഴുതിയിരുന്നു: ''സമ്മേളന പ്രക്രിയയിലെ ഏറ്റവും പ്രധാനമായ സന്ദര്‍ഭം ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ പി.ബി.ക്കുവേണ്ടി മറുപടി പറഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗമായിരുന്നു.
അതിന്റെ കാതല്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും സംസ്ഥാന സെക്രട്ടറിയുടെ ദേശാഭിമാനിയിലെ അവലോകന പരമ്പരയിലും ഒരുപോലെ പ്രകടമായില്ല.'' തുടര്‍ന്ന്‌ അവ എന്തെന്ന്‌ അക്കമിട്ട്‌ വിശദീകരിക്കുകയും ചെയ്‌തു. സി.പി.എം. വിഭാഗീയതയുടെ യഥാര്‍ഥ മര്‍മവും ഗതിയും വ്യക്തമാക്കാനാണ്‌ അത്‌ ചെയ്‌തത്‌. ചില്ലറ ചീമുട്ടയേറൊന്നുമല്ല അതിന്റെ പേരില്‍ സി.പി.എം. മുഖപത്രം ഈ ലേഖകന്റെ മേല്‍ നടത്തിയത്‌. കൂട്ടത്തില്‍ ഇങ്ങനെ പറയുക പോലും ചെയ്‌തു: ''സി.പി.എം. നേതാക്കള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്ക്‌ മറുപടിയായി ജനറല്‍ സെക്രട്ടറി സംസാരിച്ച കാര്യങ്ങള്‍ ഒരിടത്തും പ്രസിദ്ധീകരിച്ചതല്ല. പ്രസിദ്ധീകരിക്കുന്നതുമല്ല. അപ്പുക്കുട്ടന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്ന്‌ എന്താണ്‌ ഉറപ്പ്‌?''

ആ ചോദ്യത്തിനുളള ഉത്തരം ഇപ്പോള്‍ ദേശാഭിമാനി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി വി.എസ്സിന്റെ പ്രസ്‌താവനയായി: ''......എന്നെ സംബന്ധിച്ച്‌ ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ വസ്‌തുതകള്‍ മനസ്സിലാക്കി പിന്നീട്‌ പി.ബി. കൈക്കൊണ്ട തീരുമാനത്തെപ്പറ്റിയും കോട്ടയം സമ്മേളനത്തില്‍ വിമര്‍ശനം വന്നു. സി.പി.എം. കമ്മിറ്റി ആദ്യം ഒരു തീരുമാനമെടുത്തു, പിന്നീട്‌ തീരുമാനം മാറ്റി, പിടിപ്പുകെട്ട നേതൃത്വം എന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സംഭവിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു''-മുഖ്യമന്ത്രി പറഞ്ഞു.

Tuesday, August 26, 2008

ഇടതുപക്ഷം

ഇടതുപക്ഷം

പ്രതിസന്ധികളിലേക്ക്‌ വലിച്ചെറിയാതെയുള്ള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌ കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ അതിന്റെ കാലാവധിയുടെ പാതിയോടടുക്കുകയാണ്‌. ഈ സന്ദര്‍ഭത്തിലാണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷിക്കുന്ന കാലയളവിലേക്ക്‌ ഒരു മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്‌. ഇതുസംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ പാര്‍ട്ടിനയങ്ങളെ സംബന്ധിച്ച്‌ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. ഇടതുപക്ഷ-ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യകക്ഷി എന്ന നിലയ്‌ക്ക്‌ ഭരണത്തില്‍ ഇടപെടാനും അതിനെ നയിക്കാനുമുള്ള പാര്‍ട്ടിയുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന്‌ തോന്നുന്നില്ല. 1957-ലെ ഗവണ്‍മെന്റില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റന്ന നിലയില്‍ മുന്നണിയുടെ ആകെ അംഗീകാരം ഉള്‍ക്കൊള്ളുന്നതാകണം മാര്‍ഗരേഖ. കൃഷിക്കാരടക്കമുള്ള സമൂഹത്തിലെ വിവിധ വര്‍ഗവിഭാഗങ്ങളുടെയും ജനങ്ങളുടെ ആകെത്തന്നെയും മതിപ്പും അംഗീകാരവും പിടിച്ചുപറ്റുന്ന ഒന്ന്‌. എന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ കമ്യൂണിക്കെയും മാര്‍ഗരേഖ വിശദീകരിച്ച്‌ (എന്നു വ്യക്തമാക്കാതെ)പാര്‍ട്ടി പത്രത്തില്‍ വന്ന ഡോ.തോമസ്‌ ഐസക്കിന്റെ വിശദീകരണ ലേഖനങ്ങളും അത്തരം ഒരു മതിപ്പും വിശ്വാസ്യതയുമല്ല സൃഷ്‌ടിച്ചത്‌. അതിന്‌ മാധ്യമങ്ങളെ കുറ്റംപറഞ്ഞിട്ട്‌ കാര്യമില്ല. '57ലും '67ലും ഇത്തരമൊരു അവമതിപ്പും ആശയക്കുഴപ്പവും ഗവണ്‍മെന്റ്‌ നയവുമായി ബന്ധപ്പെട്ട്‌ അവിഭക്തകമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ സി.പി.എമ്മിനോ നേരിടേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ നയിക്കുകയും അതിന്റെ നയങ്ങളുടെ വക്താവാകുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ്‌ വി.എസ്‌.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി തള്ളി എന്നാണ്‌ പാര്‍ട്ടിപത്രം ഒഴികെയുള്ള കേരളത്തിലെ മാധ്യമങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത്‌. ഇതിനാധാരമായ വാചകങ്ങളാണ്‌ 'വിപ്ലവ വായാടിത്തം' എന്നുപറഞ്ഞ്‌ കമ്യൂണിക്കേയിലും വിശദീകരണ ലേഖനങ്ങളിലും ഉണ്ടായിരുന്നത്‌. അതോടെ 'തിരുത്തല്‍വാദി'കള്‍ക്കും 'അവസരവാദി'കള്‍ക്കുമെതിരായി വി.എസ്‌. രംഗത്തുവന്നു. രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുന്നതിനെതിരെ പിണറായിയും. തോമസ്‌ ഐസക്കും വി.എസ്സും പിണറായിയും എഴുതിയ ലേഖനങ്ങള്‍ കൂടിയായപ്പോള്‍ ആശയപരമായ ഭിന്നിപ്പുകള്‍ മറനീക്കി. 'വിമര്‍ശനം പാര്‍ട്ടി രേഖയില്‍ ഇല്ലാത്തത്‌'' സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നിലക്കൊണ്ടു' തുടങ്ങിയ വി. എസ്സിന്റെ വെളിപ്പെടുത്തല്‍ പശു ചത്തെന്നു പറഞ്ഞിട്ടും മോരിലെ പുളി പോയിട്ടില്ലെന്ന്‌ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നയം പാര്‍ട്ടിനയമല്ലെന്ന തോന്നലുണ്ടാക്കുകയാണ്‌ പിണറായിയുടെ ഇടപെടല്‍ മൂലം ഉണ്ടായത്‌. പ്രത്യേക സാമ്പത്തിക മേഖല (സെസ്‌)യ്‌ക്കുള്ള തീരുമാനം ധൃതിപ്പെട്ട്‌ പാടില്ല എന്ന്‌ സി.പി.ഐ., ആര്‍.എസ്‌.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഭിന്നത സി.പി.എമ്മിനുമപ്പുറം ഇടതുപക്ഷ മുന്നണിയുടെയും ഗവണ്‍മെന്റിന്‍േറതുമായി മാറി. ഇതല്ലെ യാഥാര്‍ഥ്യം? ഈ പംക്തിയുടെ സ്ഥലപരിമിതിയില്‍ നിന്ന്‌ ഡോ.തോമസ്‌ ഐസക്കും മുഖ്യമന്ത്രി വി.എസ്സും സി.പി.എം. സെക്രട്ടറി പിണറായിയും അവതരിപ്പിക്കുന്ന നിലപാടുകളിലേക്കു കടന്നാല്‍ ചിത്രം ചുരുക്കി ഇങ്ങനെ: ആദ്യം ഡോ. തോമസ്‌ ഐസക്ക്‌: -ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഭൂപരിഷ്‌കരണം എന്നൊരു അജന്‍ഡയില്ല. -കാര്‍ഷികമേഖലയിലെ ഉത്‌പാദനക്ഷമത ഉയര്‍ത്തുക മാത്രമാണ്‌ ചെയ്യേണ്ടത്‌. ഭക്ഷ്യസുരക്ഷാപദ്ധതിയും ഗ്രൂപ്പ്‌ കൃഷിയും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ സ്വയം സഹായസംഘങ്ങള്‍ എന്നിവയെ ഉപയോഗിച്ച്‌. - ഭൂരഹിതര്‍ 4.8 ശതമാനം മാത്രമേയുള്ളൂ. ഉയര്‍ന്ന കണക്കുകള്‍ അതിശയോക്തിപരമാണ്‌. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പ്രായോഗികമല്ല. കിടപ്പാടവും വീടും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. -അടിയന്തര ആവശ്യം വ്യവസായ സംരംഭകര്‍ക്ക്‌ ഭൂമി ലഭ്യമാക്കലാണ്‌. വ്യവസായത്തിന്‌ ഭൂമി ഇല്ലാത്തതാണ്‌ വലിയ പ്രശ്‌നം. കൃഷിഭൂമിയുടെ 0.41 ശതമാനമേ വ്യവസായ ഭൂമിയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭകരുടെ അപേക്ഷകള്‍ അടിയന്തരമായി അംഗീകരിക്കണം. മൂന്നുവര്‍ഷം കൊണ്ട്‌ 25000 കോടിരൂപയുടെയെങ്കിലും നിക്ഷേപം ഇതുണ്ടാക്കും. വി.എസ്‌ .പറയുന്നതിങ്ങനെ: തരിശിടല്‍ മാത്രമല്ല ഭൂമിയുടെ തരംമാറ്റവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുള്ള ഭൂമി കേന്ദ്രീകരണവും മറ്റ്‌ രീതികളില്‍ നടക്കുന്നു. ഭൂപരിഷ്‌കരണ പ്രശ്‌നം ഇപ്പോഴും പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം മറ്റൊരു കണക്ക്‌ അവതരിപ്പിക്കുന്നു: -അടുത്തകാലത്തായി തരിശിട്ടതോ തരംമാറ്റിക്കഴിഞ്ഞിട്ടില്ലാത്തതോ ആയ 50000 ഹെക്‌ടര്‍ നെല്‍വയല്‍ ഉണ്ടെന്നാണ്‌ കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്‌. അടുത്ത മൂന്നുവര്‍ഷം കൊണ്ട്‌ ഈ സ്ഥലങ്ങളിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും. നാലാം ലോകവാദക്കാരുടെ രേഖയെന്ന്‌ തോന്നിപ്പിക്കുംവിധമുള്ള തോമസ്‌ ഐസക്കിന്റെ ലേഖനത്തിന്‌ പാര്‍ട്ടി രേഖകളില്‍ നിന്നുള്ള ഉദ്ധരണികളുടെ ആധികാരിക ആടയാഭരണങ്ങള്‍ നല്‍കുകയാണ്‌ പിണറായി വിജയന്‍ മൂന്നു ലേഖനങ്ങളില്‍. ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി പ്രതീക്ഷകള്‍ രൂപീകരിക്കുന്നത്‌ മുന്നോട്ടുള്ള പോക്കിന്‌ തടസ്സമായി തീരുമെന്ന ഊന്നലാണ്‌ അതില്‍ കൂടുതലും. സി.പി.എം. അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെല്ലാം സംസ്ഥാനത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. പാര്‍ട്ടി മുന്നോട്ട്‌ വെക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്‌ക്കകത്തു നിന്നുകൊണ്ട്‌ പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യകതയുണ്ടോ എന്ന്‌ അദ്ദേഹം ചോദിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്ന ബദല്‍ നയങ്ങള്‍ എന്താണ്‌ എന്നാണ്‌ യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ട മര്‍മം. ഈ മൂന്ന്‌ ആധികാരിക വക്താക്കളുടെയും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒരു ബദല്‍ നയം രൂപപ്പെട്ടതായി കാണാനാവില്ല. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലും പിന്നീട്‌ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലും ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചതു പോലെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക്‌ കൂടി മാതൃകയാകും വിധം ഒരു ബദല്‍ നയം അവതരിപ്പിക്കുന്നില്ല. വിശേഷിച്ച്‌ സി.പി.എം. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍. കോണ്‍ഗ്രസ്‌-ബി.ജെ.പി. നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നല്‍കിയിട്ടു ള്ളനിര്‍ദേശം. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി തൊട്ട്‌ 'സെസ്‌' വരെയുള്ള മാര്‍ഗരേഖയില്‍ പറയുന്ന പദ്ധതികള്‍ ബദല്‍ പരിപാടികളായി കാണുന്നതെങ്ങനെ. കേന്ദ്രത്തില്‍ ബി.ജെ.പി. കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകള്‍ നടപ്പാക്കി വന്ന ആഗോളീകരണ നയങ്ങളുടെ അനുബന്ധപരിപാടികള്‍ ഇവിടെ തട്ടിക്കൂട്ടിയിരിക്കയാണ്‌. ഇരുപത്തെട്ട്‌ ലക്ഷം കുടിയാന്മാര്‍ക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം കുടികിടപ്പവകാശവും ലഭ്യമാക്കുക മാത്രമല്ല ഇ.എം.എസ്‌. ഗവണ്‍മെന്റുകള്‍ ചെയ്‌തത്‌. വ്യാവസായിക രംഗത്ത്‌ ഭൂമി നല്‍കി ബിര്‍ളയെ പോലുള്ളവരുടെ നിക്ഷേപം സംസ്ഥാനത്തേക്ക്‌ കൊണ്ടുവന്നതൊന്നും ഈ രേഖക്കാര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. മൂലധന നിക്ഷേപം വരുത്തുന്നത്‌ പുതിയ കഥയല്ലെന്നും. തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങിയ അധ്വാനിക്കുന്നവരുടെ സമസ്‌ത മേഖലയിലും അന്നത്തെ ഗവണ്‍മെന്റിന്റെ സംഭാവനകള്‍ ചെന്നെത്തി. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറി മാറി ആശ്ലേഷിക്കുന്ന ആഗോളീകരണനയങ്ങളുടെ പശ്ചാത്തലത്തില്‍. കാര്‍ഷിക പ്രധാനമായ ഇന്ത്യയിലെ തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയ്‌ക്കും മറ്റ്‌ ജനവിഭാഗങ്ങള്‍ക്കും ചെറുത്തു നില്‍പ്പിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സഹായകമാകുന്ന എന്തു ബദലാണ്‌ സി.പി.എം. മാര്‍ഗരേഖ മുന്നോട്ട്‌ വെക്കുന്നത്‌. മുപ്പത്‌ ശതമാനത്തോളം വരുന്ന കര്‍ഷകത്തൊഴിലാളികളുണ്ടെന്നു പറയുന്ന രേഖയില്‍ അവരുടെ ഉയര്‍ന്ന കൂലിയാണ്‌ കൃഷിഭൂമി തരിശിടുന്നതിന്‌ കാരണമെന്ന നാലാം ലോകസിദ്ധാന്തം തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പാര്‍ട്ടി നയമല്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നു. പട്ടികജാതിക്കാര്‍ക്ക്‌ കൃഷിഭൂമി നല്‍കണമെന്ന്‌ ഇതിന്‌ സമാന്തരമായി തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌ ആവശ്യപ്പെടുന്നു. പട്ടികവര്‍ഗക്കാര്‍ക്ക്‌ മാത്രമേ ഭൂമി നല്‍കേണ്ടതുള്ളൂ എന്ന്‌ രേഖ ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ മതിപ്പില്ലാത്ത രേഖയെന്ന്‌ ആവര്‍ത്തിക്കേണ്ടി വരുന്നു. 'മണ്ണ്‌ തന്നെ ഉത്‌പാദനോപകരണമാണ്‌. ശരിക്ക്‌ പരിചരിച്ചാല്‍ അത്‌ ഏക്കാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ്‌ നടത്തിയ നിക്ഷേപങ്ങള്‍ നഷ്‌ടപ്പെടാതെ തുടര്‍ച്ചയായി മൂലധന നിക്ഷേപങ്ങള്‍ക്ക്‌ അത്‌ സൗകര്യം നല്‍കും.' -തൊഴില്‍ശാലകളില്‍ നിന്ന്‌ വ്യത്യസ്‌തമായ മണ്ണിന്റെ ഈ മഹത്ത്വം മാര്‍ക്‌സ്‌ മുതലാളിത്തോത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി 'മൂലധന'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ അടിസ്ഥാന നിലപാടില്‍ നിന്നാണ്‌ കേരളത്തില്‍ ഭൂപരിഷ്‌കരണവും കാര്‍ഷിക പരിഷ്‌കരണവുമൊക്കെ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ മുന്നോട്ട്‌ വെച്ചത്‌. ഭൂമി വ്യാവസായിക മൂലധന നിക്ഷേപത്തിന്‌ സൗജന്യമായി പതിച്ചുകൊടുക്കേണ്ട ഒരു അവശ്യവസ്‌തുവാണെന്ന ആഗോളീകരണ നയക്കാരുടെ നിലപാടുകളിലേക്ക്‌ ഒതുങ്ങിക്കൂടുകയാണ്‌ ഇപ്പോള്‍ സി.പി.എം. നേതൃത്വം. പ്രത്യേക സാമ്പത്തിക മേഖല പശ്ചിമബംഗാള്‍ അടക്കം അഞ്ചുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം രേഖയെടുത്തു പറയുന്നു. ഇത്‌ വെളിപ്പെടുത്തുന്നത്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല എന്നുതന്നെയാണ്‌. കേരളം പോലെ ചെറിയ സംസ്ഥാനമായ ഗോവ അത്‌ നടപ്പാക്കേണ്ടെന്ന്‌ തീരുമാനിച്ചിട്ടുമുണ്ട്‌. ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാമതാണ്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായി നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ആവാസ വ്യവസ്ഥയും. മൊത്തം ഭൂവിസ്‌തൃതിയുടെ 82 ശതമാനവും കാര്‍ഷിക-വന മേഖലകളാണ്‌. കഴിഞ്ഞ എഴ്‌ വര്‍ഷം കൊണ്ട്‌ കാര്‍ഷികേതരഭൂമി ഒമ്പത്‌ ശതമാനത്തില്‍ നിന്ന്‌ 11.29 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്‌. അത്തരമൊരു ഭൂ-ജന പശ്ചാത്തലമുള്ള സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപപ്പെടുത്തുന്നത്‌ വ്യാപകവും സുചിന്തിതവുമായ ചര്‍ച്ചകള്‍ക്കും വിപുലമായ അഭിപ്രായസമന്വയത്തിനും ശേഷമായിരിക്കണം. രണ്ടോ മൂന്നോ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ പോരാ. റിയല്‍ എസ്റ്റേറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ സെസ്‌ മേഖല ദുരുപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണകാലത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പിലുണ്ട്‌. പശ്ചിമബംഗാളില്‍ തന്നെ നന്ദിഗ്രാമിലെ സെസ്‌ മേഖലയും സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ ഭൂമി നല്‍കിയതും ചോദ്യചിഹ്നങ്ങളായി കേരളം കാണേണ്ടതുണ്ട്‌. ആയിരം ഏക്രയുടെ സ്ഥാനത്ത്‌ 600 ഏക്ര നാനോ ഫാക്‌ടറിക്ക്‌ മതിയെന്ന്‌ ഇപ്പോള്‍ രത്തന്‍ടാറ്റ സമ്മതിക്കുന്നു. 400 ഏക്ര വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്ന മമതാബാനര്‍ജിയോട്‌ ചര്‍ച്ച നടത്താന്‍ ബിമന്‍ ബസു സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളിലേക്ക്‌ കേരളത്തെ വലിച്ചെറിയാതെയുളള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌. എന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായസമന്വയം സെസിന്റെ കാര്യത്തില്‍ ഉണ്ടാക്കിയേ തീരൂ എന്നതാണ്‌ ബംഗാളില്‍ നിന്നുള്ള പാഠം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Wednesday, August 13, 2008

ഇടതുപക്ഷം...........

ഇടതുപക്ഷം...........

വിശ്വാസ പ്രമേയത്തെക്കുറിച്ച്‌ കഴിഞ്ഞതവണ ഈ പംക്തിയില്‍ പ്രതിപാദിച്ചതിനെതിരെ കടയ്‌ക്കാവൂരില്‍ നിന്ന്‌ ഒരുവായനക്കാരന്‍ പ്രതികരിച്ചത്‌ (ആഗസ്‌ത്‌-6, 2008) കണ്ടു. ഈ ലേഖകന്‍ നിഷ്‌പക്ഷനായ രാഷ്ട്രീയനിരീക്ഷകനല്ലെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷപാതപരമായ മമതയോടെ ഇടതുപക്ഷത്തെ കണ്ണടച്ച്‌ വാഴ്‌ത്തുകയാണെന്നും. ആദ്യമേ പറയട്ടെ ഈ ലേഖകന്‌ തീര്‍ച്ചയായും ഒരുപക്ഷമുണ്ട്‌. അത്‌ ഈ പംക്തിയുടെ പേരില്‍ നിന്നു തന്നെ വ്യക്തവുമാണ്‌. എല്ലാ മാധ്യമങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നവര്‍ക്ക്‌ ഇതുപോലെ പക്ഷങ്ങളുണ്ട്‌. വിശ്വാസവോട്ടില്‍ വിജയിച്ച പക്ഷത്തിന്റെ 'നന്മ'കളെ വാഴ്‌ത്താത്തതില്‍ പ്രകോപിതനായ വായനക്കാരനും തീര്‍ത്തും നിഷ്‌പക്ഷനാകാന്‍ സാധ്യതയില്ല. എല്ലാ പക്ഷവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ജനങ്ങള്‍ കൊള്ളേണ്ടത്‌ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്യും. കാലവും ചരിത്രവും അത്‌ പില്‍ക്കാലത്ത്‌ വ്യക്തമാക്കും. വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട്‌ നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും ജനാധിപത്യ സംവിധാനവും മൊത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ അവസ്ഥയിലേക്ക്‌ വെളിച്ചം വീശാനാണ്‌ കഴിഞ്ഞ പംക്തിയില്‍ ശ്രമിച്ചത്‌. അത്‌ വസ്‌തുതാപരമോ സത്യസന്ധമോ എന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. എം.പി.മാരെ കോടികള്‍ കോഴകൊടുത്ത്‌ വിലയ്‌ക്ക്‌ വാങ്ങി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഔചിത്യം. അതോ ജനാധിപത്യത്തെ ധനശക്തികൊണ്ട്‌ ഞെരിച്ച്‌ കൊല്ലുന്ന അത്തരമൊരു പ്രവൃത്തിയെ തുറന്ന്‌ കാണിക്കലോ? കോണ്‍ഗ്രസ്‌ (ഐ)യുടെയും ഭരണമുന്നണിയുടെയും നന്മകളില്‍ കണ്ണടച്ച്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ പുതിയ വെല്ലുവിളി നിസ്സാരമായി തോന്നാം. നോട്ടുകെട്ടുകള്‍ വെച്ച്‌ ജനാധിപത്യത്തെ പാളം തെറ്റിക്കാന്‍ '93-ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ്‌ ശ്രമിച്ചതെന്ന്‌ കഴിഞ്ഞലക്കത്തില്‍ എഴുതിയിരുന്നു. അന്ന്‌ വോട്ട്‌ ചെയ്‌തത്‌ ആദര്‍ശത്തിന്റെ പേരിലല്ലെന്നും കോഴവാങ്ങിയായിരുന്നു എന്നും തെളിയിക്കപ്പെട്ടതാണ്‌. സുപ്രീംകോടതിയില്‍ വരെ അതിന്റെ രേഖകള്‍ ഉണ്ട്‌. ആ രേഖകളില്‍ നിന്ന്‌ ഉദ്ധരിച്ചാണ്‌ അന്ന്‌ ഷിബുസോറന്റെ ജെ.എം.എം . എം.പി.മാര്‍ക്ക്‌ വോട്ടിന്‌ കൊടുത്ത കോഴ 1,62,8000 രൂപ ആയിരുന്നു എന്ന്‌ കൃത്യമായി എഴുതിയത്‌. ഇത്‌ സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഏത്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ എത്രയൊക്കെ തുക ഏതുസമയത്ത്‌ ഷിബുസോറന്‍മാര്‍ക്ക്‌ എത്തിച്ചു എന്ന്‌ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ മന്‍മോഹന്‍സിങ്ങിനെ പോലെ കോണ്‍ഗ്രസ്‌(ഐ)യുടെ ആരാധ്യനേതാവായി (അന്ന്‌ ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും) പ്രധാനമന്ത്രിപദത്തിലിരുന്ന നരസിംഹറാവുവും പാര്‍ലമെന്ററികാര്യ മന്ത്രി ഭൂട്ടാസിങ്ങും കോഴകൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌. കോഴവാങ്ങിയ ഷിബുസോറനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിനകത്ത്‌ നടന്ന വോട്ടെടുപ്പിന്റെ ഭരണഘടനാ പരിരക്ഷ കാരണം ശിക്ഷിക്കപ്പെടാതെ പോകുകയായിരുന്നു. ഒരുവ്യാഴവട്ടത്തിന്‌ ശേഷം ചരിത്രം അതേപടിയല്ല ആവര്‍ത്തിച്ചതെന്ന്‌ മാത്രം. അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയാകുകയും മന്‍മോഹന്‍സിങ്‌ മന്ത്രിസഭ ന്യൂനപക്ഷമാകുകയും ചെയ്‌തപ്പോള്‍ മാറ്റങ്ങള്‍ വേറെയും വന്നു. ഷിബു സോറന്മാരെ പോലെ ചുരുങ്ങിയത്‌ പതിന്നാലു എം.പി.മാരെയെങ്കിലും ഗവണ്മെന്റ്‌ നിലനിര്‍ത്താന്‍ വിലയ്‌ക്കെടുക്കേണ്ടി വന്നു. കേന്ദ്രഭരണയന്ത്രത്തിന്റെ സ്വാധീനം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. വാഗ്‌ദാനം വോട്ട്‌ ഒന്നിന്‌ മൂന്നുകോടി മുതല്‍ ഇരുപത്തഞ്ച്‌ കോടിരൂപ വരെയായി. ഓഹരി വിപണിയിലെന്നപോലെ ഡല്‍ഹിയിലെ ദേശീയരാഷ്ട്രീയ വിപണിയിലും 42 കോടിരൂപയ്‌ക്കും 350 കോടി രൂപയ്‌ക്കും ഇടയിലെങ്കിലും മൊത്തവില സൂചിക കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഈ വിപണിതരംഗത്തിന്‌ വിധേയരായി. ബി.ജെ.പി. പോലുളള ഒരു പാര്‍ട്ടിക്കുപോലും സ്വന്തം എം.പി.മാര്‍ക്കെതിരെ കൂറുമാറിയതിന്‌ നടപടിയെടുക്കേണ്ടി വന്നു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും മാത്രമല്ല ഇത്തവണ രംഗത്തുണ്ടായിരുന്നത്‌. ലോകത്തിലെ ആദ്യ പത്ത്‌ ധനികരില്‍ രണ്ടുപേരായി മാറിയിട്ടുള്ള റിലയന്‍സിന്റെ അംബാനിമാര്‍- അതില്‍ അനില്‍ അംബാനി വിശേഷിച്ച്‌- ഓഹരി വിപണിയിലെ ഊഹമൂലധന നിക്ഷേപം ഒരുവ്യാഴവട്ടം കൊണ്ട്‌ ഇവരെ ലോകത്തിലെ ഒന്നാംനിര കുബേര പട്ടികയില്‍ മാത്രമല്ല പെടുത്തിയിട്ടുള്ളത്‌. ദേശീയ രാഷ്ട്രീയ വിപണിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ വിലയ്‌ക്കെടുക്കാനുള്ള ധനരാഷ്ട്രീയ ശക്തികൂടിയാക്കി മാറ്റിയിരിക്കയാണ്‌. ആഗോള കോടീശ്വരപ്പട്ടം ചൂടിനിന്നിരുന്ന മെക്‌സിക്കോയിലെ കാര്‍ലോസിനെയും അമേരിക്കയിലെ ബില്‍ഗേറ്റ്‌സിനെയുമൊക്കെ പിന്‍നിരയിലേക്ക്‌ തള്ളി അംബാനിമാരെയും അതുപോലുളള ഇന്ത്യന്‍ കോടീശ്വരന്മാരെയും മുന്നോട്ട്‌ കൊണ്ടുവന്നത്‌ '93-ല്‍ റാവുവും മന്‍മോഹനും തുടക്കമിട്ട ആഗോളീകരണവും ആഗോളഓഹരി വിപണിയിലേക്കുള്ള ഊഹമൂലധന കുത്തൊഴുക്കുമാണ്‌. രാജീവ്‌ബജാജ്‌, കുമാരമംഗലം ബിര്‍ള, ബാബകല്ല്യാണി, ചന്ദ്രകോച്ചര്‍, സുനില്‍മിത്തല്‍, രത്തന്‍ടാറ്റ, ഗൗതം താപ്പര്‍ തുടങ്ങി തഴച്ചു വളര്‍ന്ന കോര്‍പ്പറേറ്റ്‌ ശക്തികള്‍ നിരവധി വേറെയുണ്ട്‌. ഇവരില്‍ പലരും താന്താങ്ങളുടെ ഇച്ഛയ്‌ക്കും താത്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ പാര്‍ലമെന്റിന്റെ ജനാദേശത്തെ സ്വന്തം വരുതിയിലേക്ക്‌ വരുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നേരിട്ടും പരോക്ഷമായും നയിക്കുന്നവരാണ്‌. ഇവരെയൊക്കെ സ്വാധീനിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും മറിച്ചുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്കും; അതിന്റെ ആഗോളവര്‍ഗ രാഷ്ട്രീയവും സംയുക്ത ബിസിനസ്സ്‌ താത്‌പര്യങ്ങളും. '93-ല്‍ നിന്ന്‌ വിഭിന്നമായി ഇത്തവണയാകട്ടെ അമേരിക്കന്‍ സാനമ്രാജ്യത്വ മൂലധന രാഷ്ട്രീയ താത്‌പര്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട്‌ വിശ്വാസവോട്ടില്‍ നേരിട്ടിടപെട്ടിട്ടുണ്ട്‌. അമേരിക്കയിലെ ശക്തന്മാരായ നോണ്‍റസിഡന്റ്‌ ഇന്ത്യക്കാരും രാഷ്ട്രീയക്കളിയുടെ അണിയറയില്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവരില്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വേണ്ടി വിശ്വാസവോട്ടിനെതിരെ ആളെപ്പിടിക്കാന്‍ രംഗത്തുണ്ടായിരുന്നു എന്ന്‌ ഒരാളും പറയില്ല. പതിവ്‌ പോലെ ഇടതുപക്ഷത്തിന്റെ മൂലധനം അറുപതോളം എം.പി.മാരും അവരുടെ പിറകില്‍ അണിനിരന്നിട്ടുള്ള ഇന്ത്യയിലെ പാവപ്പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും മാത്രമായിരുന്നു. ബി.എസ്‌.പി.യിലേക്ക്‌ കോണ്‍ഗ്രസ്സില്‍ നിന്നും സമാജ്‌ വാദി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ കൂറുമാറി ചെന്നിട്ടുണ്ടെന്നത്‌ ശരിയാണ്‌. കോടികള്‍ കോഴകൊടുത്താണ്‌ അവരെ കൊണ്ടുപോയതെന്ന്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ആരോപിച്ചിട്ടില്ല. പിന്നാക്ക ദളിതവിഭാഗങ്ങളില്‍ നിന്ന്‌ ഒരു വനിത യു.പി. മുഖ്യമന്ത്രിയായതും ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയെന്ന്‌ അവകാശപ്പെട്ടിരുന്ന സമാജ്‌ വാദി പാര്‍ട്ടി ആണവക്കരാറിനെയും കോണ്‍ഗ്രസ്സിന്റെ ഗവണ്മെന്റിനെയും പിന്തുണച്ചതും യു.പി. രാഷ്ട്രീയത്തില്‍ വലിയ കുലുക്കം ഉണ്ടാക്കിയിട്ടുണ്ട്‌. വള്ളിക്കുന്നില്‍ നിന്ന്‌ മാത്രമല്ല കടയ്‌ക്കാവൂരില്‍ നിന്നും ശ്രദ്ധിക്കാവുന്നവിധം ദേശീയ രാഷ്ട്രീയത്തിലെ തിരയിളക്കം. വി.പി.സിങ്ങിനെ പോലെ രാഷ്ട്രീയമാറ്റത്തിന്‌ വിധേയമാകുന്നതും ഷിബുസോറന്മാരെ പോലെ പണവും മന്ത്രിപദവും കീശയിലാക്കാന്‍ കൂറുമാറി വോട്ടുചെയ്യുന്നതും ഒരു പോലെയല്ല. മന്‍മോഹന്‍സിങ്ങിന്റെ ആദ്യ വിദേശകാര്യ മന്ത്രിയായ നട്‌വര്‍സിങ്‌ ബി.എസ്‌.പി.യില്‍ ചേര്‍ന്നത്‌ മാറുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പുതിയമുഖമാണ്‌ തെളിയിക്കുന്നത്‌. അതിലേറെ പ്രധാനം '93-ല്‍ കേസന്വേഷിച്ചു പോയ സി.ബി.ഐ. ആണ്‌ കോഴപ്പണം കണ്ടെത്തിയത്‌. ഇപ്പോഴാകട്ടെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കും മുമ്പ്‌ മൂന്ന്‌ ബി.ജെ.പി. എം.പി.മാര്‍ കോഴപ്പണത്തിന്റെ അഡ്വാന്‍സായ ഒരുകോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ കൊണ്ടുവന്ന്‌ ചൊരിയുകയായിരുന്നു. ലോകമാകെ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്‌ച കണ്ടില്ലെന്ന്‌ നടിക്കണമെന്നാണോ കണ്ണടച്ച്‌ ചൈനയെ ധ്യാനിക്കണമെന്നോ. കോണ്‍ഗ്രസ്സിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഉന്നതരായ ആളുകള്‍ കോഴയുമായി സമീപിച്ചതിന്‌ പരാതിയും തെളിവുകളും ഇവര്‍ സഭയുടെ അന്വേഷണ സമിതിക്കു നല്‍കിയിട്ടുണ്ട്‌. വിശ്വാസവോട്ടു നേടിയവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌. കോഴ പ്രശ്‌നം 2004-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയെ വഴിപിഴപ്പിക്കുക മാത്രമല്ല സ്‌തംഭിപ്പിക്കുകയും ചെയ്‌തു. അമര്‍സിങ്ങുമാരും സോറന്മാരും തങ്ങളുടെ പങ്കിന്‌ വേണ്ടി കടുത്ത വിലപേശല്‍ നടത്തുന്നു. മന്ത്രിസ്ഥാനം, വകുപ്പുകള്‍, സെക്രട്ടറി നിയമനങ്ങള്‍, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി സ്ഥാനം.അങ്ങനെ പലതും പിടിച്ചുവാങ്ങാന്‍ നോക്കുന്നു. വര്‍ഷകാലം തീരാറായിട്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിളിച്ചിട്ടില്ല. കോഴകൊടുത്ത്‌ സഭയില്‍ ഭൂരിപക്ഷം സാങ്കേതികമായി നിലനിര്‍ത്താനായി. എന്നാല്‍ കോര്‍പ്പറേറ്റ്‌ രാജാക്കന്മാരുടെയും വിദേശമൂലധനശക്തികളുടെയും ആഗോളീകരണ താത്‌പര്യങ്ങളുടെയും സമര്‍ദങ്ങള്‍ക്കും മൂക്കുകയറുകള്‍ക്കും വിധേയമായി പ്രതിസന്ധിയിലാണ്‌ കേന്ദ്രഭരണം. ഇത്തരമൊരു പ്രതിസന്ധിക്കാണ്‌ സോമനാഥ്‌ ചാറ്റര്‍ജി യഥാര്‍ഥത്തിലിപ്പോള്‍ ആധ്യക്ഷ്യം വഹിക്കുന്നത്‌. തൊട്ട്‌ മുമ്പ്‌ ഈ പംക്തിയില്‍ 'ഇത്‌ അമേരിക്കന്‍ സ്‌പെഷല്‍' എന്ന്‌ എഴുതിയപ്പോഴും ഇതുപോലൊരു പ്രതികരണം കണ്ടു. ന്യൂഡല്‍ഹിയിലെ ജനക്‌പുരിയില്‍ നിന്ന്‌ ഒരു വായനക്കാരന്‍. ഇടതുപക്ഷത്തിനെ ഇത്രമാത്രം പുകഴ്‌ത്തിപ്പറയുന്ന ഈ ലേഖകന്‌ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ആവാന്‍ യോഗ്യത ഉണ്ടെന്നാണ്‌ അദ്ദേഹം പരിഹസിച്ചത്‌. ഇതേകോളത്തില്‍ സി.പി.എം. വിമര്‍ശനവിധേയമാകുമ്പോള്‍ പാര്‍ട്ടിപ്പത്രത്തിന്‌ ഈ പംക്തി പാര്‍ട്ടിവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാകുന്നു. ഇടതുപക്ഷ വേഷം സ്വയമണിഞ്ഞ്‌ യു.ഡി.എഫിനെ സഹായിക്കുന്നു എന്നാക്ഷേപിക്കുന്നു. കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്ന്‌ അനുയായികളോട്‌ നൂറ്റൊന്നാവര്‍ത്തിക്കുന്നു. രണ്ടുപക്ഷവും കുറ്റപ്പെടുത്തുന്നത്‌ ഒരു വ്യക്തിയെ. കത്തുകളുടെ കാര്യം പറഞ്ഞകൂട്ടത്തില്‍ പെരിങ്ങോട്‌ നിന്നുള്ള വായനക്കാരനോട്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെക്കുറിച്ച്‌ എഴുതിയതില്‍ കെ. മാധവന്‍ നായരുടെ പുസ്‌തകത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിലെ തെറ്റ്‌ തിരുത്തിയതിന്‌. അന്നു പെയ്‌ത മഴയില്‍...
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Sunday, July 6, 2008

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?

കുഞാലിക്കുട്ടിക്ക് ജീവന്റെ മതം ഇസ്ലാം എന്നെഴുതിയാല്‍ പ്രശ്നം തീരുമോ ?


യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും . കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മതത്തില്‍ വേണമെന്ന് അദ്ദേഹവും ചെന്നിത്തല യുടെ നാരായണപണിക്കരുടെ മതത്തില്‍ വേണമെന്ന് അവരും അതല്ല അച്ചന്മാരുടെ മതമാണൂ നല്ലതെന്ന് അവരും പറയുന്നു.. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.



ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?

ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌തമാക്കിയാല്‍ നന്ന്‌.
ജീവന്റെ മതം

തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടുക

തനിക്കുവേണ്ടി ഇഷ്‌ടപ്പെടാത്തതെല്ലാം

സഹോദരനുവേണ്ടിയും

ഇഷ്‌ടപ്പെടാതിരിക്കുക

(നബിവചനം)

ഈ വചനം ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തില്‍നിന്നുള്ളതാണ്‌. ഹൈന്ദവ/ക്രിസ്‌തീയ വിശുദ്ധ ഗ്രന്ഥങ്ങളില്‍നിന്നും വചനങ്ങള്‍ എടുത്തുചേര്‍ത്തിട്ടുണ്ട്‌. പൊതുവേ മതമെന്നു പറയുമ്പോള്‍ ഹിന്ദു/ക്രിസ്‌ത്യന്‍/ഇസ്ലാം മതങ്ങള്‍ക്കപ്പുറത്തേക്ക്‌ നമ്മള്‍ പോകാറില്ല. മതത്തെപ്പോലും നമ്മള്‍ അളക്കുന്നത്‌ ദര്‍ശന സംഹിതകളുടെ അടിസ്‌ഥാനത്തിലല്ല. വോട്ട്‌ ബാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌. ബൗദ്ധ/ജൈന/പാഴ്‌സി മതങ്ങളൊന്നും നമ്മുടെ മതസംവാദങ്ങളിലേക്ക്‌ കടന്നുവരാത്തത്‌ അവര്‍ വോട്ട്‌ ബാങ്ക്‌ അല്ലാത്തതുകൊണ്ടാണ്‌. മതസൗഹാര്‍ദ്ദത്തിന്റെ ടാബ്ലോ അവതരിപ്പിക്കുമ്പോഴും ഒരു പള്ളീലച്ചന്‍, ഒരു മുസ്ല്യാര്‌, ഒരു സന്യാസി എന്നീ വേഷങ്ങള്‍ കെട്ടിച്ച്‌ നിശ്‌ചലമാക്കിനിര്‍ത്തുന്നതാണ്‌ നമ്മുടെ പൈങ്കിളി ഭാവുകത്വം പഠിപ്പിക്കുന്നത്‌.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിനെതിരേ ഏറ്റവും രൂക്ഷമായി രംഗത്തുള്ളത്‌ മുസ്ലീം ലീഗാണ്‌. പതിനായിരക്കണക്കിന്‌ പുസ്‌തകങ്ങള്‍ പിടിച്ചെടുത്ത്‌ കത്തിക്കുന്നതില്‍ വരെ മതഭ്രാന്ത്‌ അവരെക്കൊണ്ടെത്തിച്ചു. ഇത്രയ്‌ക്ക് മതഭ്രാന്ത്‌ മുസ്ലീം ലീഗ്‌ ഉള്ളില്‍പേറുന്നു എന്നത്‌ പേടിപ്പിക്കുന്ന കാര്യമാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും സംയമനം പാലിച്ച പ്രസ്‌ഥാനമാണ്‌ ഇതെന്നു കൂടി ഓര്‍ക്കണം. കാണാന്‍ ഭംഗിയുള്ള, ഏത്‌ പച്ചിലപ്പടര്‍പ്പിലും ഒളിഞ്ഞിരിക്കാന്‍ മിടുക്കുള്ള പരിസ്‌ഥിതിക്ക്‌ ഗുണംചെയ്യുന്ന പച്ചിലപ്പാമ്പെന്നു കരുതിയതു വെറുതേ. ഖസാക്കിന്റെ ഇതിഹാസത്തിലെ നൈജാമലി പറഞ്ഞതുപോലെ അതിന്റെ കാലം വരുമ്പോള്‍ ഈ പച്ചിലപ്പാമ്പും മൂര്‍ഖനാവും. പണ്ട്‌ ശരീ അത്ത്‌ വിവാദക്കാലത്ത്‌ ലീഗുകാര്‍ ഇ.എം.എസിനെതിരേ വിളിച്ച മുദ്രാവാക്യങ്ങള്‍ കേരളം മറന്നിട്ടില്ല. തീരാ കളങ്കമായി അത്‌ കാലത്തിന്റെ ചുമരുകളിലുണ്ട്‌. അവിടെനിന്നൊക്കെ ലീഗ്‌ ധൈഷണികമായി ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കരുതിയതൊക്കെ വെറുതേ. യഥാര്‍ഥത്തില്‍ ഒരു മതനിന്ദയും പുസ്‌തകത്തിലില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ചിട്ടില്ല. അത്രയ്‌ക്ക് മണ്ടത്തരം കാണിക്കുമോ സി.പി.എം? കുറ്റിപ്പുറത്ത്‌ കെ.ടി.ജലീല്‍ ജയിച്ചു കയറിയ കാലത്ത്‌ മുസ്ലീം ബെല്‍ട്ടിലും പത്തോട്ട്‌ വര്‍ധിപ്പിക്കാനുള്ള പണിയല്ലേ ചെയ്യൂ. മതേതര വീക്ഷണത്തിന്റെ ചെറിയൊരു സൂചന പുസ്‌തകത്തില്‍ നല്‍കിയതേയുള്ളൂ. അപ്പോഴേക്കും ഹാലിളകുന്ന മതഭ്രാന്തിലേക്ക്‌ ലീഗുമെത്തി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.

അന്‍വര്‍ റഷീദ്‌, ലക്ഷ്‌മീദേവിയെ കല്യാണംകഴിച്ച്‌ അവളെ ആമിനയാക്കുകയും പുത്രന്‌ ബിന്‍ലാദന്‍ എന്നു പേരിടുകയും ചെയ്‌തിരുന്നുവെങ്കില്‍ യാതൊരു പ്രകോപനവും ലീഗിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവുമായിരുന്നില്ല. അത്തരം സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ആവശ്യമുള്ളപ്പോള്‍ ജീവന്‌ ആവശ്യമുള്ള മതം സ്വീകരിക്കാം എന്നു തന്നെയല്ലേ പുസ്‌തകത്തില്‍ പറയുന്നത്‌. അച്‌ഛനമ്മമാര്‍ മതമില്ലെന്നു കാണിച്ച്‌ സ്‌കൂളില്‍ചേര്‍ത്തിട്ടും മകള്‍ വലുതായപ്പോള്‍ മതം സ്വീകരിച്ച ഒരു കുടുംബത്തെക്കുറിച്ച്‌ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ലീഗുകാര്‍ ക്ഷമയോടെ കാത്തിരിക്കട്ടെ. ജീവനെ നമുക്ക്‌ ഇസ്ലാം മതത്തിലേക്ക്‌ കൊണ്ടുവരാം. അതിനുള്ള വിദ്യയൊക്കെയുണ്ട്‌. ഗസറ്റ്‌ വിജ്‌ഞാപനം വഴി അവന്റെ പേര്‌ ജീവന്‍ റഷീദ്‌ എന്നാക്കാം. അപ്പോള്‍ ലക്ഷ്‌മീദേവിയും മതം മാറിക്കൊള്ളും. അതിനൊക്കെ ഇപ്പോള്‍തന്നെ ധൃതിപിടിക്കണ്ട.

മറ്റു മതങ്ങളില്‍നിന്ന്‌ ആളുകള്‍ ഇസ്ലാമിലേക്കു വരുമ്പോള്‍ സ്‌നേഹംകൊണ്ട്‌ വീര്‍പ്പുമുട്ടിക്കുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദാരതയുണ്ട്‌ ഇസ്ലാമിന്‌. ഹിന്ദുക്കളെപ്പോലെയല്ല. മുമ്പ്‌ ഒറ്റപ്പാലത്തുകാരനായ ഹസന്‍ ഹിന്ദുമതം സ്വീകരിച്ച്‌ കമലാഹാസനായി. വിശ്വഹിന്ദു പരിഷത്തിലൊക്കെ അയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ആയിടയ്‌ക്ക് അയാളെന്നെ കാണാന്‍ വന്നിരുന്നു. വേണ്ടാത്തപണിയാണ്‌ ചെയ്‌തതെന്ന്‌ ഞാന്‍ പറഞ്ഞു. കാലംകൊണ്ട്‌ ഞാന്‍ പറഞ്ഞസത്യം അയാള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കണം. ഇപ്പോഴയാള്‍ ഇസ്ലാമിലേക്ക്‌ തന്നെ മടങ്ങി. എന്നാല്‍ കമലാസുരയ്യയ്‌ക്ക് കിട്ടിയ സ്വീകരണമോ? അവര്‍ക്ക്‌ ഹിന്ദുമതത്തിലേക്ക്‌ മടങ്ങാന്‍ തോന്നുന്നില്ലല്ലോ. അതാണ്‌ ഇസ്ലാമിന്റെ മഹത്വം. മതം മാറ്റം അനുവദനീയമായ രാജ്യമാണ്‌ നമ്മുടേത്‌. പൊന്നാനിയില്‍പോയി ഇസ്ലാംമതം സ്വീകരിക്കുന്നവരുടെ കണക്ക്‌ ലീഗുകാരുടെ കയ്യിലുണ്ടല്ലോ. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചാലല്ലേ മതം മാറ്റത്തിന്‌ സാധ്യതയുള്ളൂ.

ഇല്ലെങ്കില്‍ മതം വളര്‍ത്താന്‍ അതിനകത്തെ പെണ്ണുങ്ങള്‍തന്നെ പ്രസവിച്ചുകൂട്ടേണ്ടിവരില്ലേ. ഹിന്ദുക്കള്‍ മാത്രമാണ്‌ ഇപ്പോള്‍ മതം മാറ്റത്തിന്‌ എതിരേ നിലപാടെടുക്കുന്നത്‌. അതിനൊരു കാരണവുമുണ്ട്‌. ഇസ്ലാം/ക്രിസ്‌തീയ മതങ്ങള്‍ക്കകത്തേക്ക്‌ ഹിന്ദുമതക്കാര്‍ കടന്നുവരുന്നതുപോലുള്ള ഒഴുക്ക്‌ തിരിച്ച്‌ അങ്ങോട്ടില്ല. അതിലുള്ള കെറുവുകൊണ്ടാണ്‌ ഹിന്ദുത്വവാദികള്‍ മതം മാറ്റാത്തെ എതിര്‍ക്കുന്നത്‌. ഒറീസയില്‍ ക്രിസ്‌തീയ മതപ്രചാരകനെ ചുട്ടുകൊന്നതും കന്യാസ്‌ത്രീകളെ ആക്രമിക്കുന്നതും ഒക്കെ അതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ലീഗുകാര്‍ എടുത്ത നിലപാട്‌ വ്യാഖ്യാനിച്ചുവന്നാല്‍ ഹിന്ദുത്വ വാദികളുടെ നിലപാടിനോട്‌ ചേര്‍ന്നുവരും.

പുസ്‌തകം കത്തിക്കുന്നതിലൂടെ അക്ഷര വിരോധവും സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളോടുള്ള പകയുമാണ്‌ വെളിപ്പെട്ടത്‌. മലപ്പുറത്ത്‌ സാമൂഹ്യപാഠ പുസ്‌തകം കത്തിക്കുന്നതിന്‌ രണ്ടുമാസംമുമ്പ്‌ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു സംഭവം ലീഗിലുണ്ടായി. ലീഗിന്റെ സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധീകരണം നിര്‍ത്തി. ലീഗുകാര്‍ സാഹിത്യവായന അവസാനിപ്പിച്ചുവെന്നതിന്‌ ഇതിനേക്കാള്‍ വലിയൊരു തെളിവുവേണോ? സാഹിത്യ/സാംസ്‌കാരിക വായനകള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ സര്‍ഗാത്മകമായ അടിത്തറ വിപുലപ്പെടുത്തും. അവരുടെ മുദ്രാവാക്യങ്ങള്‍ കാവ്യാത്മകവും ചിന്തോദ്ദീപകവുമാവും. രാഷ്‌ട്രീയസമരങ്ങള്‍ക്ക്‌ നൈതികാടിത്തറ ഉണ്ടാക്കാനും സഹായിക്കും. ചിന്ത മെലിയുമ്പോഴാണ്‌ ഖുര്‍ആന്‍ വചനമുള്ള പുസ്‌തകംപോലും കത്തിച്ച്‌ പ്രതിഷേധിക്കുന്ന പാപ്പരത്തത്തിലേക്ക്‌ ഒരു പ്രസ്‌ഥാനം എത്തിപ്പെടുന്നത്‌. അതിനാല്‍ മലയാള സാഹിത്യത്തിന്‌ വലിയസംഭാവനകള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം ഇനി ആവശ്യമില്ല എന്നും മുസ്ലീംലീഗ്‌ തീരുമാനിക്കുന്നു.

ലീഗ്‌ പ്രവര്‍ത്തകരുടെ വായനാ നിലവാരം അളക്കാന്‍ ഈ ഉദാഹരണംതന്നെ മതിയാവും. മുസ്ലീം ലീഗ്‌ സി.പി.എമ്മില്‍നിന്ന്‌ പഠിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്‌. സി.പി.എമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരിക ഇപ്പോഴും സജീവമാണ്‌. ചിന്ത എന്ന വാരികയും പുസ്‌തക പ്രസാധന സംഘവും നല്ല രീതിയില്‍തന്നെ നടക്കുന്നു. പലതരം വീഴ്‌ചകള്‍ക്കിടയിലും മാഫിയാവല്‍ക്കരണത്തിനിടിയിലും ബുദ്ധിജീവികളെയും എഴുത്തുകാരെയും ഒക്കെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താന്‍ സി.പി.എമ്മിന്‌ കഴിയുന്നതും അതുകൊണ്ടാണ്‌.

മുസ്ലീംലീഗിന്റെ മതേതര ചിന്തയ്‌ക്കെതിരെയുള്ള പോരാട്ടത്തോട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി കണ്ണിചേരുന്നത്‌ പാഠപുസ്‌തകത്തിലെ ആ നബിവചനത്തിന്റെ സാരം ഉള്‍ക്കൊണ്ടതുമൂലമാവണം.

കുഞ്ഞാലിക്കുട്ടിക്ക്‌ വേദനിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കും വേദനിക്കണ്ടേ? വേദനിക്കാത്തവന്‍ ആര്യാടനായിപ്പോവില്ലേ? മതമില്ലാത്ത ജീവന്റെ കാര്യത്തെക്കുറിച്ചും മിശ്ര വിവാഹത്തെക്കുറിച്ചും തലപുണ്ണാക്കേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനില്ല.

ഹിന്ദുമത വിശ്വാസിയായിരുന്ന രാജീവ്‌ഗാന്ധി കെട്ടിക്കൊണ്ടുവന്ന നസ്രാണി സ്‌ത്രീയെ കോണ്‍ഗ്രസ്‌ അധ്യക്ഷയാക്കാന്‍ മാത്രം ഉദാരതകാണിച്ച മതേതരബോധംകൊണ്ട്‌ അനുഗ്രഹീതമായ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി. അതിനാല്‍ സ്വാഭാവികമായും അന്‍വര്‍ റഷീദ്‌ ലക്ഷ്‌മീ ദേവിയെ കല്യാണം കഴിച്ചാല്‍ അവര്‍ ഒരുതരത്തിലും പ്രകോപിതരാവാന്‍ പാടില്ലാത്തതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കാലത്തുപോലും പ്രണയത്തിനു മുന്‍പില്‍ ബ്രിട്ടീഷ്‌ വിരോധംപോലും പ്രസക്‌തമല്ലെന്ന്‌ തീരുമാനിച്ച്‌ എഡ്വിന മൗണ്ട്‌ ബാറ്റനോട്‌ പ്രണയാര്‍ദ്രമായ ഉദാരത പ്രകടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്‌ഥാനംകൂടിയാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി.

അതിനിടയ്‌ക്കാണ്‌ രമേശ്‌ ചെന്നിത്തല 2008 ലെ ഏറ്റവും വലിയ തമാശയുമായി അവതരിക്കുന്നത്‌. കുട്ടികളെ കമ്മ്യൂണിസ്‌റ്റുകാരാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്‌ പാഠപുസ്‌തകം എന്നാണ്‌ ചെന്നിത്തലയുടെ ഭാഷ്യം. ഇതിനേക്കാള്‍ വലിയ പാഠപുസ്‌തകം പഠപ്പിച്ചിട്ട്‌ റഷ്യക്കാരേയും കിഴക്കന്‍ യൂറോപ്പുകാരേയും കമ്മ്യൂണിസ്‌റ്റുകളാക്കാന്‍ പറ്റിയിട്ടില്ല.

കാലാകാലം സ്‌റ്റഡിക്ലാസ്‌ നല്‍കിയിട്ടും കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ ഈശ്വരവിശ്വാസികളുടെ എണ്ണമാണ്‌ വര്‍ധിക്കുന്നത്‌.

സഖാവ്‌ വി.എസിന്റെ മകന്‍വരെ ശബരിമലയിലെ തൃപ്പടി പൂജയ്‌ക്ക് തീയതി അന്വേഷിക്കുന്നു എന്നാണ്‌ കേള്‍ക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ കുരുന്നുകളെപ്പോലും യുക്‌തിവാദികളും ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ വക്‌താക്കളും വര്‍ഗസമരത്തിന്റെ പ്രചാരകരും ആക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാത്ത ഒരു പ്രസ്‌ഥാനം കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും മക്കളെ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റാന്‍ പുറപ്പെടുന്നു എന്നു പറയാന്‍ ആന മണ്ടത്തരം മതിയാവില്ല, എവറസ്‌റ്റ് മണ്ടത്തരം തന്നെ വേണ്ടിവരും.

മതവാദികളോട്‌ ഒരപേക്ഷയുണ്ട്‌. നിങ്ങള്‍ മണ്ണും മനസുമൊക്കെ പങ്കുവച്ചെടുത്താല്‍ ന്യൂനപക്ഷം വരുന്ന യുക്‌തവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ജീവിക്കാന്‍ കേരളക്കരയില്‍ കുറച്ച്‌ ഇടംവേണ്ടേ. അതിനാല്‍ പാഠപുസ്‌തകത്തിലെ ഒരു പേജെങ്കിലും മതമില്ലാത്ത ജീവന്‌ പതിച്ചുകൊടുക്കാന്‍ ഉദാരത കാണിച്ചുകൂടേ പാണക്കാട്‌ തങ്ങളേ? പച്ചവെള്ളം മന്ത്രിച്ചൂതി ഔഷധമാക്കാനുള്ള മാജിക്‌ വശമില്ലാത്തവര്‍ക്കും കേരളക്കരയില്‍ ജീവിക്കണ്ടേ?
ഇനി യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മതമില്ലാത്ത ജീവനെ നിര്‍ബന്ധിച്ച്‌ മതത്തില്‍ ചേര്‍ക്കും എന്നാണ്‌ കുഞ്ഞാലിക്കുട്ടി സാഹിബും ചെന്നിത്തല ഗാന്ധിയും പറയുന്നത്‌. ഏത്‌ മതത്തിലാണ്‌ ചേര്‍ക്കുക എന്നുകൂടി വ്യക്‌ത


p.surendran

Tuesday, July 1, 2008

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌ ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട്‌ സംഭവഗതികള്‍ക്കിടയ്‌ക്കാണ്‌ ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്‌.

ആദ്യത്തേത്‌ ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്‌. രണ്ടാമത്തേത്‌ വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക്‌ പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ്‌ ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ്‌ (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ്‌ ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ്‌ ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്‌. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത്‌ കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ്‌ എന്നാരോപിച്ച്‌ തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച്‌ കോണ്‍ഗ്രസ്‌ (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്‌; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട്‌ എഴുന്നേറ്റിരിക്കയാണ്‌. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട്‌ കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്‌.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ്‌ വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്‌. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ മൂന്നു കോണുകളില്‍ നിന്ന്‌ വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്‌, കെ.പി.സി.സി. പ്രസിഡന്റ്‌്‌ രമേശ്‌ ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത്‌ പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ്‌ .രണ്ട്‌, കുട്ടികളെ കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്‌, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത്‌ ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ്‌ പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്‌. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ്‌ വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച്‌ കാണിക്കല്‍ എന്നൊക്കെയാണ്‌ കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്‌. 1885 ഡിസംബര്‍ 28-ന്‌ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചതു തൊട്ട്‌ ജാലിയന്‍വാലാബാഗ്‌, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്‌. ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തോടെയാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത്‌ എന്ന്‌ സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ്‌ ധാരകളുടെ പ്രതിനിധികളോ ആണെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്‌. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക്‌ മറക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച്‌ വൈക്കം സത്യാഗ്രഹ ഭാഗത്ത്‌ പറയുന്നുണ്ട്‌. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ്‌ വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന്‌ നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ്‌ നാം ശാസ്‌ത്രം പഠിക്കുന്നത്‌. അതിന്‌ സഹായകമായ വിധത്തിലാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ്‌ .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട്‌ വിശദീകരിക്കുന്നുണ്ട്‌. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ്‌ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ്‌ പുസ്‌തകം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന്‌ അവതരിപ്പിക്കുകയാണ്‌ . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ്‌ ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച്‌ വളര്‍ന്ന്‌ പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്‌. അതവര്‍ക്ക്‌ തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ക്ലാസ്‌ മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന്‌ കാരണമായ പുസ്‌തകം കത്തിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന്‌ നോക്കിക്കാണുന്ന അവസ്ഥ എന്താണ്‌. തികച്ചും കാലികമായ മനസ്സ്‌ പൊള്ളുന്ന ചിത്രീകരണമാണ്‌ പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ''അരിവില ഇനിയും കൂടും. ആവശ്യത്തിന്‌ കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന്‌ വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട്‌ നികത്തുന്നതിന്‌ ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ്‌ സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ്‌ പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന്‌ കൃഷിഭൂമിയുടെ അവകാശം ലഭിച്ചത്‌ എപ്പോഴാണ്‌? ഈ ചോദ്യങ്ങളില്‍ നിന്നാണ്‌ പാഠങ്ങള്‍ വികസിച്ചത്‌. ജന്മിത്തം എന്തായിരുന്നു എന്ന്‌ പഠിപ്പിക്കാനാണ്‌ അഭിവന്ദ്യ കോണ്‍ഗ്രസ്‌ നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന്‌ രണ്ടുലക്ഷം പറ നെല്ല്‌ പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്‌: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന്‌ ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത്‌ ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്‌. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്‌. മാറ്റം വന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കിക്കുകയാണ്‌. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ്‌ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്‌, ബ്രിട്ടീഷ്‌ സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്‌, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്‌. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന്‌ ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന്‌ പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത്‌ സിങ്‌ രാജഗുരുവിന്‌ എഴുതിയ കത്തും ഉദ്ധരിക്കുന്നത്‌. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്‌ ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക്‌ വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന്‌ വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത്‌ എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്‌. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ്‌ അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്‌? ഇതാണ്‌ പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക്‌ വരികയാണ്‌. ആ നിലപാട്‌ തന്നെയാണ്‌ ഏത്‌ മതം സ്വീകരിക്കണം എന്ന്‌ ജീവനെന്ന വിദ്യാര്‍ഥിക്ക്‌ സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്‌. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത്‌ എന്ന നിര്‍ബന്ധമാണ്‌ പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്‌. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത്‌ മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത്‌ സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത്‌ അപകടമായെന്ന്‌ കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്‌. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ്‌ ഈ സാമൂഹ്യപാഠം വികസിച്ച്‌ പൂര്‍ണമാകുന്നത്‌. ഇതാണ്‌ പുസ്‌തകത്തിന്റെ കാതല്‍. ഇത്‌ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന്‌ തുറന്നു പറയേണ്ടിവരും. എന്തിന്‌ അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌. അതെന്തുകൊണ്ടാണ്‌ എന്ന്‌ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌-വിലക്കയറ്റവും ആണവക്കരാറും
.

Tuesday, June 17, 2008

ഏലംകുളത്തുനിന്നുള്ള സന്ദേശം

ഏലംകുളത്തുനിന്നുള്ള സന്ദേശം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന്‌ ഇന്ന്‌ വീട്ടാന്‍ കഴിയും. തരിശായിക്കിടക്കുന്ന മണ്ണ്‌ ഉഴുതുമറിച്ച്‌, വിത്തും വളവും വെള്ളവും ചേര്‍ത്ത്‌, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്‌, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക്‌ യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട്‌ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത്‌ കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ്‌ വി വാദത്തിന്‌ അറുതിയും വ്യക്തതയുമായിരുന്നു ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു മാത്രമല്ല, പൊതുസമൂഹത്തിനാകെ. ജന്മിത്വം അവസാനിപ്പിക്കുന്നതുതൊട്ട്‌ അധികാരം ജനങ്ങളിലേക്ക്‌ എന്നതുവരെ ആ വ്യക്തതയും കൃത്യതയും ആശയങ്ങളില്‍ മാത്രമല്ല, അനുഭവങ്ങളിലൂടെയും ജനങ്ങള്‍ സ്വയം അറിഞ്ഞു. മറക്കുടയ്‌ക്കുള്ളില്‍നിന്ന്‌ മോചിപ്പിച്ച മഹാനരകങ്ങള്‍- നമ്പൂതിരിയെ മനുഷ്യനാക്കിയത്‌, കുടിയൊഴിപ്പിക്കല്‍ തടഞ്ഞത്‌, കാര്‍ഷികബില്ലും ഭൂപരിഷ്‌കരണവും, അടിമുടി മാറ്റിയ പോലീസ്‌ നയം, രാഷ്ട്രീയരംഗത്തെ ഐക്യമുന്നണി, ഭരണവും സമരവും, ജനപക്ഷത്തിനുവേണ്ടിയുള്ള ആസൂത്രണം, വിദ്യാഭ്യാസമേഖലയില്‍നിന്ന്‌ നിര്‍മാര്‍ജനം ചെയ്‌ത അടിമത്തം, വര്‍ഗപരമായി വരേണ്യപക്ഷത്തുള്ള നീതിപീഠങ്ങളെ ജനപക്ഷത്തേക്ക്‌ കൊണ്ടുവരാന്‍ നടത്തിയ പോരാട്ടം, അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന രാജ്യാതിര്‍ത്തി സംബന്ധിച്ച നിലപാട്‌- വിവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞ എന്തെല്ലാം വിഷയങ്ങള്‍! ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ മുമ്പ്‌ ഗാന്ധിജിയെപ്പറ്റി പറഞ്ഞ വാക്കുകള്‍ അല്‌പം ഭേദഗതിയോടെ ഇവിടെ ഇ.എം.എസ്സിനെക്കുറിച്ചും ഉറപ്പിച്ചു പറയാന്‍ കഴിയും: ഇങ്ങനെ ഒരു കമ്യൂണിസ്റ്റുകാരന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന്‌ വരുംതലമുറകള്‍ വിശ്വസിക്കാന്‍ ശങ്കിച്ചുപോയെന്നിരിക്കും. ഉണ്ടായിരുന്ന സ്വത്തെല്ലാം പാര്‍ട്ടിക്ക്‌ നല്‌കി കുടുംബ ച്ചെലവിന്‌ ആവശ്യമായത്‌ പാര്‍ട്ടിയില്‍നിന്ന്‌ വാങ്ങി, തന്റെ എഴുത്തില്‍നിന്നുള്ള വരുമാനംപോലും പാര്‍ട്ടി അക്കൗണ്ടിലേക്ക്‌ നല്‌കി ജീവിച്ച ഒരു കമ്യൂണിസ്റ്റുകാരന്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍: ''പാരമ്പര്യംവഴി കിട്ടിയതോ സ്വന്തമായി ഉണ്ടാക്കിയതോ ആയ ഒരു സ്വത്തുമില്ലാതെ തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഒരു മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍.'' കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തിന്‌ നല്‌കിയ ആദ്യത്തെയും അവസാനത്തെയും ജീവിതമാതൃക എന്നുകൂടി രേഖപ്പെടുത്തേണ്ടിവരും. അങ്ങനെയുള്ള ഇ.എം.എസ്സിന്റെ ജന്മശതാബ്ദി കേരളത്തില്‍ വിവാദമാകേണ്ട ആവശ്യമില്ല; വിശേഷിച്ച്‌, കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അതിന്റെ തുടര്‍ച്ചയായി സി.പി.എം.വരെ രൂപപ്പെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇ.എം.എസ്സിന്റെ നേതൃപാടവവും പ്രവര്‍ത്തനസാരഥ്യവും വേണ്ടുവോളം അനുഭവിച്ചുപോന്നവരായതുകൊണ്ട്‌. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐ.യും സി.പി.എമ്മും യു.ഡി.എഫ്‌., എല്‍.ഡി.എഫ്‌. മുന്നണികളിലെ മറ്റു ഘടകകക്ഷികളുമൊക്കെ ചേര്‍ന്ന്‌ കൂട്ടായി ആഘോഷിക്കേണ്ട ഒന്നാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്ദി. ഇ.എം.എസ്‌. വിഭാവനം ചെയ്‌ത 'മലയാളിയുടെ മാതൃഭൂമി' ലോകത്തിനൊരു മാതൃകയാക്കിമാറ്റാന്‍വേണ്ട കൂട്ടായ്‌മയാണ്‌ ഉണ്ടാകേണ്ടത്‌. ഇ.എം.എസ്‌. ഉയര്‍ത്തിപ്പിടിച്ച സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികദര്‍ശനങ്ങളെ സംബന്ധിച്ച സംവാദവും സ്വയം വിമര്‍ശനവും ഇതിന്റെ ഭാഗമായി നടക്കേണ്ടതാണ്‌. ഇ.എം.എസ്‌. സ്ഥാപിച്ച സി.പി.എമ്മിന്റെ താത്ത്വിക വാരിക, ഈ ജൂണ്‍ 13 തൊട്ടുള്ള ഒരു വര്‍ഷക്കാലം ''ഇ.എം.എസ്‌. നല്‌കിയ അമൂല്യ സംഭാവനകള്‍ വിശദമായി പഠിച്ച്‌ ആഴത്തിലുള്ള പഠനത്തിനു പ്രയോജനപ്പെടുത്താനും'' ചെയ്‌ത ആഹ്വാനം എല്ലാം വിഭാഗം ആളുകളും സ്വാഗതം ചെയ്യേണ്ടതാണ്‌. 2008 ജൂണ്‍ 13 ഇ.എം.എസ്സിന്റെ നൂറാം ജന്മദിനമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിക്കാന്‍ കഴിയില്ല; ജന്മശതാബ്ദി ഈ ദിനം തൊട്ട്‌ ഒരാണ്ട്‌ കാലമാണെന്നതും. എന്നിട്ടും ഒരുവര്‍ഷം കൂടി കഴിഞ്ഞ്‌ 2009 ജൂണ്‍ 13 വന്നേ ജന്മശതാബ്ദി ആഘോഷിക്കുകയുള്ളൂ എന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പറയുന്നു. അതെന്തുകൊണ്ടാണെന്ന്‌ ഈ ലേഖകനെപ്പോലുള്ള ഒരാള്‍ക്ക്‌ മനസ്സിലാകുന്നില്ല. പാര്‍ട്ടി സെക്രട്ടറിക്കും താത്ത്വിക വാരികയ്‌ക്കും ജന്മശതാബ്ദി രണ്ടുവര്‍ഷങ്ങളിലാകേണ്ടതില്ല. ഇ.എം.എസ്സിന്റെ പാര്‍ട്ടിതന്നെ അങ്ങനെ ആലോചിച്ചാലും കേരളം അതു നീട്ടിവെക്കുകയില്ല. അതിന്റെ തെളിവാണല്ലോ, എ.കെ.ജി. സെന്റര്‍ നിലകൊള്ളുന്ന തിരുവനന്തപുരത്തുതന്നെ ജൂണ്‍ 13ന്‌ നടന്നത്‌. സംസ്ഥാന ഗവണ്മെന്റിന്റെ പാര്‍ലമെന്ററി കാര്യവകുപ്പുമായി ബന്ധമുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലമെന്ററി അഫയേഴ്‌സ്‌ അവിടെ ഇ.എം.എസ്‌. ജന്മശതാബ്ദിയാഘോഷം സംഘടിപ്പിച്ചു. ഉദ്‌ഘാടനം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി ഇ.എം.എസ്‌. അനുസ്‌മരണ പ്രഭാഷണത്തിനെത്തി. അതുപോലുള്ള താരസാന്നിധ്യം ഉണ്ടായില്ലെങ്കിലും ഇ.എം.എസ്സിന്റെ പഴയകാല സഹപ്രവര്‍ത്തകരടക്കം സംബന്ധിച്ച പ്രൗഢഗംഭീര സദസ്സില്‍ ആഘോഷാനുസ്‌മരണം നടന്നു. ഐതിഹ്യങ്ങളുടെ ലോകത്ത്‌ പിറന്നുവളര്‍ന്ന്‌ ഒടുവില്‍ തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഏലംകുളത്തുകാരുടെ കുഞ്ചുവിന്‌ ജന്മനാട്ടില്‍ അര്‍ഹമായ ഒരു സ്‌മാരകം ഈ ചരിത്രസന്ദര്‍ഭത്തില്‍ എല്‍.ഡി.എഫ്‌. ഗവണ്മെന്റ്‌ നിര്‍മിക്കണമെന്ന പ്രമേയം ഏറെ ശ്രദ്ധേയവുമായി. ഇ.എം.എസ്‌. വിദ്യാര്‍ഥിജീവിതം അവസാനിപ്പിച്ച്‌ ദേശീയ സമരത്തിലേക്ക്‌ യാത്രപറഞ്ഞു പോയത്‌ തൃശ്ശൂരിലെ സെന്റ്‌ തോമസ്‌ കോളേജിന്റെ കവാടം പിന്നിട്ടാണ്‌. ആ കോളേജും ഈ ചരിത്രദിനം അനുസ്‌മരിക്കുന്നതില്‍ പിന്നിലായില്ല. തെറ്റുപറ്റിയാല്‍ സമ്മതിക്കുന്നതും തിരുത്തുന്നതുമായിരുന്നു ഇ.എം.എസ്സിന്റെ ഏറ്റവും വലിയ ഗുണം. ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ ആ മാതൃക ഉള്‍ക്കൊള്ളാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക്‌ കഴിയട്ടെ എന്നു മാത്രമേ തത്‌കാലം ആശംസിക്കാനാവൂ. മരണപ്പെടുന്നതിന്‌ കൃത്യം നാലുവര്‍ഷം മുമ്പ്‌ പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം എഴുതിവെച്ച ഒസ്യത്ത്‌, പാര്‍ട്ടി പത്രത്തിന്റെ നേരവകാശത്തിനും ഗ്രന്ഥങ്ങളുടെയും റോയല്‍റ്റിയുടെയും പകര്‍പ്പവകാശത്തിനും വേണ്ടി മാത്രമായിരുന്നില്ല. ''ചൂഷണരഹിതമായ ഒരു സാമൂഹികവ്യവസ്ഥയെക്കുറിച്ച്‌ സ്വപ്‌നം കണ്ട്‌ ആ സ്വപ്‌നസാക്ഷാത്‌കാരത്തിനുവേണ്ടി പടപൊരുതിയ മാര്‍ക്‌സ്‌, ഏംഗല്‍സ്‌, ലെനിന്‍ എന്നിവരുടെ സാമ്പത്തിക, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും'' ഉള്ള പകര്‍പ്പവകാശമാണ്‌ യഥാര്‍ഥത്തില്‍ സി.പി.എം. ഒസ്യത്തിലൂടെ ഏറ്റുവാങ്ങിയിട്ടുള്ളത്‌. ഇന്നും കട്ടന്‍ ചായയും പരിപ്പുവടയും ഒരുനേരം പോലും സ്വപ്‌നം കാണാന്‍ കഴിയാത്ത കോടിക്കണക്കിന്‌ ആളുകള്‍ ജീവിക്കുന്ന ഒരു ഇന്ത്യയെപ്പറ്റിയാണ്‌, അതിന്റെ ഭാഗമായ കേരളത്തെപ്പറ്റിയാണ്‌ ഇ.എം.എസ്‌ ഓര്‍മിപ്പിച്ചിട്ടുള്ളത്‌. ഓര്‍മയുണ്ടായിരിക്കണം സഖാക്കളേ... ഇന്ന്‌ കേരളം ഒരു തിരിച്ചുപോക്കിലാണ്‌; രാഷ്ട്രീയവുംസാമൂഹികവുമായ ഇരുട്ടിലേക്ക്‌. മുതലാളിത്തത്തിന്റെ അതിരൂക്ഷമായ പ്രതിസന്ധി ഒരുപിടി ധനവാന്മാരെ ഒരു ധ്രുവത്തില്‍ അത്യുന്നതങ്ങളിലേക്കു വളര്‍ത്തുകയും സമൂഹത്തിന്റെ ഭൂരിഭാഗത്തെയും മറ്റൊരു ധ്രുവത്തില്‍ ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കെടുതികളിലേക്ക്‌ എടുത്തെറിയുകയും ചെയ്യുന്നു. ഈ രണ്ട്‌ ധ്രുവങ്ങളെയും കൂട്ടിച്ചേര്‍ത്ത്‌ വികസനവ്യാമോഹമെന്ന ഒരു കൃത്രിമ മഴവില്‍ സൃഷ്‌ടിച്ച്‌ ബൂര്‍ഷ്വാ രാഷ്ട്രീയ, സാമ്പത്തിക പണ്ഡിതന്മാര്‍ സ്വയം ആശ്വാസം കൊള്ളുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വമ്പിച്ച വിലക്കയറ്റത്തിലൂടെയും വരുമാനത്തകര്‍ച്ചയിലൂടെയും കേരളവും അനുഭവിച്ചറിയുന്നു. ഭൂപരിഷ്‌കരണവും സംരക്ഷയും വ്യവസ്ഥ ചെയ്‌ത കേരളത്തില്‍ ഭൂജന്മിത്വം മാത്രമല്ല, രാഷ്ട്രീയജന്മിത്വവും മേധാവിത്വം നേടുന്നു. ഭൂമാഫിയകള്‍ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും കുടിയാന്മാരെയും സൃഷ്‌ടിക്കുന്നു. കപട സന്ന്യാസിമാര്‍ മാത്രമല്ല, എല്ലാ അവിഹിത ശക്തികളുടെയും ദല്ലാളന്മാരായി രാഷ്ട്രീയനേതൃത്വങ്ങള്‍ രൂപാന്തരം നേടുന്നു. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പണാശ്രയവും വിദ്യാഭ്യാസമേഖലയെ അകലങ്ങളിലാക്കുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ നിരക്ഷരതയുടെ ശതമാനം ഏറുന്നു. ആരോഗ്യമാതൃക തകര്‍ന്നടിയുന്നു. മണ്ണ്‌ തരിശായി കിടക്കുന്നു. മലയാളിക്ക്‌ മണ്ണിനോട്‌ വെറുപ്പും. ബംഗാളില്‍ നിന്നും മറ്റുമുള്ള തൊഴിലാളികള്‍ക്കുവേണ്ടി കേരളം കാത്തുകിടക്കുന്നു. ഈ അവസ്ഥയെങ്കിലും തിരുത്താന്‍ സമയം വൈകിയെന്ന്‌ ഇഎം.എസ്‌. ജന്മശതാബ്ദി ഓര്‍മിപ്പിക്കുന്നു. ജനകോടികളെ ഏകോപിപ്പിക്കുന്നതായിരുന്നു ചിരപരിചിതമായ ഇ.എം.എസ്സിന്റെ സഹോദരി- സഹോദരന്മാരെ എന്ന ശബ്ദം. ഇന്ന്‌ ഭിന്നിപ്പിക്കലിന്റെ ശബ്ദമാണ്‌ എങ്ങും. മൂന്നാര്‍ദൗത്യംതൊട്ട്‌ ഗോള്‍ഫ്‌ ക്ലബ്‌ ഒഴിപ്പിക്കല്‍വരെ. ഒരുപക്ഷത്ത്‌ ഇ.എം.എസ്സിന്റെ പാര്‍ട്ടി എന്തിനും പ്രതിക്കൂട്ടില്‍. എന്തുകൊണ്ടിങ്ങനെ? ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെയും ഐക്യമുന്നണി മന്ത്രിസഭയുടെയും മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്‌. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഏക വക്താവ്‌. ഇന്നത്തെ അവസ്ഥയോ? കാറ്റെടുത്ത ചീട്ടുകൊട്ടാരം പോലെ ഒരു ഗവണ്‍മെന്റും ഭരണമുന്നണിയും; പ്രതീക്ഷയറ്റ്‌ ജനങ്ങള്‍. സമ്പന്നമാണ്‌ നമ്മുടെ യുവജനപ്രസ്ഥാനങ്ങള്‍. വിപുലമാണ്‌ വര്‍ഗ-ബഹുജനസംഘടനകള്‍. ഇതെല്ലാം രാഷ്ട്രീയ ജന്മിമാര്‍ക്ക്‌ കെട്ടുകാഴ്‌ച വെക്കാനുള്ളതല്ല; നവലോകസൃഷ്‌ടിക്ക്‌ ലക്ഷ്യമിടേണ്ട ജനങ്ങളുടെ പ്രസ്ഥാനങ്ങളാണ്‌. ഒരുകാര്യത്തിലെങ്കിലും യോജിച്ചാല്‍ ഇ.എം.എസ്സിനോടുള്ള ചെറിയൊരു കടമെങ്കിലും കേരളസമൂഹത്തിന്‌ ഇന്ന്‌ വീട്ടാന്‍ കഴിയും. തരിശായി ക്കിടക്കുന്ന മണ്ണ്‌ ഉഴുതുമറിച്ച്‌, വിത്തും വളവും വെള്ളവും ചേര്‍ത്ത്‌, അധ്വാനിക്കുന്ന ജനതയുടെ ഒരു പുതിയ സംഘഗാഥ രചിച്ച്‌, ബംഗാളിലെയും ആന്ധ്രയിലെയും മില്ലുടമകളുടെ വീട്ടുമുറ്റത്തേക്ക്‌ യാചനയാത്ര നടത്തുന്ന ഇന്നത്തെ അവസ്ഥ മാറ്റിത്തീര്‍ത്തുകൊണ്ട്‌ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ, കൊടികളുടെ നിറഭേദമില്ലാതെ, അങ്ങനെ ഒരുകൂട്ടായ്‌മ. അത്‌ കേരളീയ സമൂഹത്തിന്റെ നിലനില്‌പിന്റെ അടിയന്തരാവശ്യമാണ്‌. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇടതു-വലതു വ്യത്യാസമില്ലാതെ തയ്യാറുണ്ടോ? ഇ.എം.എസ്‌. ജന്മശതാബ്ദി ഏറ്റവും ചുരുങ്ങിയത്‌ അതെങ്കിലും ആവശ്യപ്പെടുന്നു. അധികാരവികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനും രാഷ്ട്രീയാതീതമായ സഹകരണം ആവശ്യപ്പെട്ട ഇ.എം.എസ്സിന്റെ മനസ്സ്‌ ഈ ഘട്ടത്തില്‍ ഇതുതന്നെയാണ്‌ ആവശ്യപ്പെടുക. ആ വഴിക്ക്‌ ചിന്തിക്കാന്‍ ഇ.എം.എസ്സിന്റെ പാര്‍ട്ടിക്ക്‌ കഴിയുമോ? ഒരു ഇരുമ്പുപെട്ടിയില്‍ കെ.പി.സി.സി. ആപ്പീസും തൂക്കി കാലില്‍ ചെരിപ്പു പോലുമില്ലാതെ കേരളമാകെ യാത്രചെയ്‌ത്‌ ഇ.എം.എസ്‌. വളര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ പുതിയ നേതൃത്വം അതിന്‌ തയ്യാറുണ്ടോ? മറ്റ്‌ പാര്‍ട്ടികള്‍ എന്തുപറയുന്നു? ഇവരാരും തയ്യാറല്ലെങ്കിലും ഇ.എം.എസ്സിന്റെ ജന്മഗ്രാമത്തില്‍ നിന്നാരംഭിച്ച ജന്മശതാബ്ദിയാഘോഷസന്ദേശം ഈ രാഷ്ട്രീയദൗത്യം കേരളത്തിന്റെ ഗ്രാമങ്ങളില്‍ നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ പടുത്തുയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌. കേരളസമൂഹത്തെ മാറ്റത്തിന്റെ ഒരു സംഘശക്തിയാക്കി നയിക്കാന്‍ ഇ.എം.എസ്സിന്റെ ഓര്‍മ ഇന്നും ശക്തവുമാണ്‌.

Tuesday, May 20, 2008

ഇത്‌ സാമൂഹിക സുരക്ഷയ്‌ക്കുള്ള വെല്ലുവിളി

ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

കേ രളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്‌ക്കാണ്‌ ഈ പംക്തി കുറിക്കുന്നത്‌. ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്ടല്ലാതെ ഇത്‌ തുടങ്ങുന്നത്‌ ഉചിതവുമല്ല. അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ്‌ . ഗവണ്മെന്റിന്‌ പകരം എല്‍.ഡി.എഫിന്‍േറതായ ഒരു ബദല്‍ ഗവണ്മെന്റിനെ തിരഞ്ഞെടുക്കണമെന്ന്‌ വാദിച്ചു പോന്ന ഈ പംക്തിയുടെ ധാര്‍മിക ചുമതലകൂടിയാണത്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന എല്‍.ഡി.എഫ്‌. ഗവണ്മെന്റിനെ വിലയിരുത്താനുള്ള മൂന്ന്‌ അഭിപ്രായപ്രകടനങ്ങള്‍ ഇവിടെ ഉദ്ധരിക്കുക മാത്രമേ അക്കാര്യത്തില്‍ ഈ ലേഖകന്‌ ചെയ്യേണ്ടതുള്ളൂ. അതില്‍ ഒന്നാമത്തേത്‌, മൂന്നാം വാര്‍ഷികദിനത്തില്‍ തന്നെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍േറതായി സംസ്ഥാന പോലീസിനെ സംബന്ധിച്ചു വന്ന അഭിപ്രായപ്രകടനമാണ്‌. ആലുവ പോലീസ്‌ സ്റ്റേഷനില്‍ ഒരു യുവസംന്യാസി വെടി ഉതിര്‍ത്ത സംഭവം തന്റെ സര്‍ക്കാറിന്റെ അന്തസ്സിന്റെ പ്രശ്‌നമാണ്‌ എന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ആഭ്യന്തരവകുപ്പ്‌ തന്റെ സര്‍ക്കാറിന്റെ അന്തസ്സ്‌ ഇടിച്ചു എന്ന്‌ ഭരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രി തന്നെ പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളിലും തത്സമയ സംപ്രേഷണത്തിലും നിറഞ്ഞുനില്‍ക്കുകയായിരുന്നു സ്വാമി ഹിമവത്‌ ഭദ്രാനന്ദ. ആഭ്യന്തരമന്ത്രിയെ 'ബാലേട്ടന്‍' എന്ന്‌ തുടര്‍ച്ചയായി അദ്ദേഹം സംബോധന ചെയ്‌തതും രാഷ്ട്രീയ- ഭരണ ഔന്നത്യങ്ങള്‍ ഓരോന്നായി പ്രവചിച്ചു പോന്നതും ആ മനുഷ്യന്‍ വിളിച്ചുകൂവിയതല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഈ അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കാവി അണിഞ്ഞ, മുടിയും താടിയും നീട്ടിയ ആ യുവസംന്യാസിയുടെ കസ്റ്റഡിയില്‍ ചുകപ്പ്‌ ബീക്കണ്‍ലൈറ്റ്‌ ഘടിപ്പിച്ച വണ്ടിയും തിരനിറച്ച ലൈസന്‍സുള്ള മാരകശേഷിയുള്ള കൈത്തോക്കുമുണ്ടായിരുന്നു. തന്റെ കപടവൃത്തികള്‍ തുറന്നുകാട്ടിയ ഒരു പത്രസ്ഥാപനത്തില്‍ അതിക്രമിച്ചു കടക്കാന്‍ സ്വാമി എത്തിയത്‌ ഗവര്‍ണര്‍, മന്ത്രിമാര്‍, ജഡ്‌ജ ിമാര്‍ തുടങ്ങിയവര്‍ മാത്രം ഉപയോഗിക്കുന്ന ചുകപ്പ്‌ വെച്ച വാഹനത്തിലായിരുന്നു. നിയമം കൈയിലെടുത്ത സ്വാമി, നിരീക്ഷണത്തിലും കസ്റ്റഡിയിലുമായിട്ടും പോലീസ്‌ സ്റ്റേഷനില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകളോളം തോക്കുചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതിനിടയാക്കിയത്‌ പോലീസുകാരുടെ സ്വാമിഭക്തിയാണ്‌ എന്ന്‌ ചുരുക്കി വ്യാഖ്യാനിക്കരുത്‌. വലിയ ഏമാന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന പോലീസിന്റെ ഭീതിയാകണം ഇതിന്റെ പശ്ചാത്തലം. അല്ലെങ്കില്‍ ഭദ്രാനന്ദനെ നേരത്തേ തന്നെ തൂക്കിയെടുത്ത്‌ ദേഹപരിശോധനയും സ്ഥലപരിശോധനയും നടത്തി ലോക്കപ്പിലെ മൂട്ടകള്‍ക്കും കൊതുകുകള്‍ക്കും എറിഞ്ഞു കൊടുക്കാന്‍ മടിക്കുന്നവരല്ല കേരള പോലീസ്‌. ഏത്‌ ഗവണ്മെന്റിനും എന്ന പോലെ എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ രണ്ടു വര്‍ഷക്കാലത്തെ ഭരണത്തിനും നേട്ടങ്ങളുടെ പട്ടികനിരത്താനുണ്ടാകും. ആ പട്ടിക നൂറുശതമാനവും യാഥാര്‍ഥ്യമാകണമെന്ന്‌ ആഗ്രഹിച്ച ജനതയാണ്‌ ഏറെ പ്രതീക്ഷയോടെ ഈ ഗവണ്മെന്റിനെ അധികാരത്തിലേറ്റിയതെന്ന്‌ ബാധ്യതപ്പെട്ടവര്‍ വിസ്‌മരിക്കരുത്‌. ഏതു ഭരണത്തിലും ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും ക്രമസമാധാനത്തിനും ചുമതലപ്പെട്ട ആഭ്യന്തരവകുപ്പിന്റെ ചെയ്‌തികളാണ്‌ നിര്‍ണായകമാകുക. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ഇല്ലാതായിരുന്നു. പണിശാലകളിലും പാഠശാലകളിലും കൃത്യതയും അച്ചടക്കവും ഉറപ്പാക്കിയിരുന്നു. എന്നിട്ടും പോലീസ്‌ ഭരണഘടനാ ബാഹ്യമായി ചങ്ങലപൊട്ടിച്ച്‌ അതിക്രമങ്ങള്‍ നടത്തിയതും മനുഷ്യത്വത്തിന്റെയും മൗലികാവകാശങ്ങളുടെയും നെഞ്ചുകുത്തിപ്പറിച്ചതുമാണ്‌ ആ ഭരണത്തിന്റെ പല നന്മകളെയും കരാളതയുടെ ഭാഗമാക്കിയത്‌. സി.പി.എമ്മിലെ ഭാവിയുടെ വാഗ്‌ദാനമായും രണ്ടാം ഇ.എം.എസ്‌., ജോസഫ്‌ മുണ്ടശ്ശേരി, ഭാവി മുഖ്യമന്ത്രി എന്നും മലയാളപത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു കൊച്ചു കഥാപാത്രമാണ്‌ എം.എ.ബേബി. അക്കാര്യത്തില്‍ വലിയ സംഭാവന ചെയ്‌ത ഇംഗ്ലീഷ്‌ ദിനപത്രം തന്നെയാണ്‌ ഇത്തവണ ഏറ്റവും മോശപ്പെട്ട മന്ത്രിയായി എം.എ.ബേബിയെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രിയെ തിരഞ്ഞെടുത്തത്‌. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, വകുപ്പുകളെക്കാളേറെ വാമൊഴികളുടെ മന്ത്രിയായി മാറിയ ജി. സുധാകരന്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി വി.എസ്സിനു പോലും ആ 'ബഹുമതി' നല്‍കി. ടി.എം. തോമസ്‌ ഐസക്ക്‌, പി.കെ.ഗുരുദാസന്‍, മാത്യു.ടി.തോമസ്‌, കോടിയേരി ബാലകൃഷ്‌ണന്‍, മുല്ലക്കര രത്‌നനാകരന്‍, സി. ദിവാകരന്‍ തുടങ്ങിയവരെയും പത്രം വെറുതെ വിട്ടിട്ടില്ല. ഇ.എം.എസ്‌. ഗവണ്മെന്റിന്റെ തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രിസഭയുടെ മൊത്തം പ്രതിച്ഛായ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ഏതുവിധമാണ്‌ എന്നതിന്‌ ഈ സര്‍വേ മതിയല്ലോ. മൂന്നാമത്തെ അഭിപ്രായപ്രകടനം, ഇടതുപക്ഷ-സാംസ്‌കാരിക തലത്തില്‍ നിന്നുള്ളതാണ്‌. സാംസ്‌കാരിക സുമനസ്സും സമൂഹത്തിന്റെ കണ്ണാടിയുമാണ്‌ എഴുത്തുകാര്‍. എം. മുകുന്ദന്‍ അധ്യക്ഷനായ കേരള സാഹിത്യ അക്കാദമി ഈ സര്‍ക്കാറാണ്‌ പുനഃസംഘടിപ്പിച്ചത്‌. അതൊരു ഹാസസാഹിത്യ അക്കാദമിയായി അധഃപതിച്ചെന്ന്‌ കുറ്റപ്പെടുത്തുന്നത്‌ പു.ക.സ.യുടെ നേതാവും കലാമണ്ഡലത്തിന്റെ മുന്‍കാര്യദര്‍ശിയുമായ ഇയ്യങ്കോട്‌ശ്രീധരന്‍. വിദഗ്‌ധസമിതിയുടെ ശുപാര്‍ശകളില്‍ കൈകടത്തി, കൊടുത്തവര്‍ക്ക്‌ തന്നെ വീണ്ടും പുരസ്‌കാരം നല്‍കി സ്വയം ഹാസസാഹിത്യ അവാര്‍ഡ്‌ കരസ്ഥമാക്കി, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധരായ എഴുത്തുകാരെ പടിക്കുപുറത്തു നിര്‍ത്തി, തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തെ അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു-എന്നൊക്കെ ഇയ്യങ്കോട്‌ കുറ്റപ്പെടുത്തുന്നു. എം.എന്‍. വിജയനെതിരെ എം.എ. ബേബിയുടെ മറവില്‍ നിന്ന്‌ വിഷബാണം തൊടുത്തുവിട്ട്‌ കൂറു തെളിയിച്ച ആളുമാണ്‌ ഇയ്യങ്കോട്‌. അദ്ദേഹത്തിന്റെ വിമര്‍ശനം ഈ ഗവണ്മെന്റിന്റെ പ്രവര്‍ത്തനത്തിന്‌ ഇടതുസാംസ്‌കാരിക തലത്തില്‍ നിന്നുള്ള സാക്ഷ്യപത്രമായി മുഖവിലയ്‌ക്കെടുക്കാതെ തരമില്ലല്ലോ. കേരളത്തിന്റെ പൊതുവിതരണ സംവിധാനവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്നതില്‍ കേന്ദ്ര ഗവണ്മെന്റ്‌ വഹിച്ച പങ്കും അതു കൂടുതല്‍ രൂക്ഷമാക്കുന്ന ആഗോളഭക്ഷ്യ പ്രതിസന്ധിയും ഈ പംക്തിയില്‍ പലവട്ടം തുറന്നു കാട്ടിയതാണ്‌. ഇതിനൊക്കെ കാരണമാകുന്ന സാനമ്രാജ്യത്വ നയങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെയും. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി നയനിലപാടുകള്‍ ഉള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഭരണവും ഫലത്തില്‍ സാധു ദുഷ്‌ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയാണ്‌ കേരളത്തില്‍ വരുത്തിവെക്കുന്നത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാലതാമസവും വിവാദവും തന്നെ ദൃഷ്‌ടാന്തമാണ്‌. കൃഷിവകുപ്പില്‍ നിന്നുള്ള പണം കൊണ്ടു മാത്രം പദ്ധതി ആകില്ലെന്നു കൃഷിമന്ത്രി. പണം ഒരു പ്രശ്‌നമേയല്ലെന്ന്‌ മുഖ്യമന്ത്രി. ഭക്ഷ്യപ്രതിസന്ധി ആഗോളതലത്തില്‍ എത്ര ഗുരുതരമായാണ്‌ മൂര്‍ച്ഛിക്കാന്‍ പോകുന്നതെന്ന്‌ കാണാതെ ബാലിശമായ നിലപാടാണ്‌ ഇടതുപക്ഷത്തിന്റെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്‌ ! വിന്ധ്യനിപ്പുറം എല്ലാം ഭദ്രം, എല്‍.ഡി.എഫ്‌. ചര്‍ച്ച ചെയ്‌തു തീര്‍ത്താല്‍ എല്ലാറ്റിനും ശാശ്വത പരിഹാരം എന്ന്‌ ഇടതുപക്ഷ നേതാക്കള്‍. വിന്ധ്യനപ്പുറം എല്ലാം നല്ലനിലയില്‍. ഇവിടെ വൈദ്യുതിബോര്‍ഡിന്റെ ഇരുട്ടടിയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും എല്‍.ഡി.എഫ്‌. ഗവണ്മെന്റിന്റെ സൃഷ്‌ടി എന്ന്‌ യു.ഡി.എഫ്‌. കരിങ്കൊടി ഉയര്‍ത്തി അവര്‍ക്കു പിന്നാലെ ബി.ജെ.പി.യും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ അയല്‍രാജ്യങ്ങളില്‍ നിന്ന്‌ വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ആലോചന ഡല്‍ഹിയില്‍ നടക്കുകയാണ്‌. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മാത്രമല്ല ഊര്‍ജപ്രതിസന്ധി രൂക്ഷമായ പഞ്ചാബിലേക്ക്‌ 300 മെഗാവാട്ട്‌ വൈദ്യുതി പാകിസ്‌താനില്‍ നിന്നു പോലും ഇറക്കുമതി ചെയ്യാനുള്ള കൂടിയാലോചനകള്‍ കേന്ദ്രഗവണ്മെന്റ്‌ ആരംഭിച്ചെന്നാണ്‌ മാധ്യമവാര്‍ത്തകള്‍. ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ വമ്പിച്ച തകര്‍ച്ചയിലേക്ക്‌ കുതിക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം യു.എന്‍. സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയുടെ ഭവന സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി, ഡോളറിന്റെ വിലയിടിവ്‌, ഭക്ഷ്യവസ്‌തുക്കളുടെ വമ്പിച്ച വിലക്കയറ്റം, എണ്ണയുടെ കുതിച്ചുയരുന്ന വില-ഇതൊക്കെയാണ്‌ കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്‌. ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കുന്ന അമേരിക്കയുമായാണ്‌ ഇന്ത്യ അതിന്റെ മര്‍മ പ്രധാനമായ സാമ്പത്തിക തലങ്ങളെ രാഷ്ട്രീയമായും വ്യാപാരപരമായും ബന്ധിപ്പിക്കാന്‍ പാടുപെടുന്നത്‌. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ കയറ്റിറക്കുമതി ബാങ്കിന്റെ ചെയര്‍മാന്‍ ജെയിംസ്‌ എച്ച്‌. ലാംബ്രൈറ്റ്‌ വെളിപ്പെടുത്തിയത്‌ മെക്‌സിക്കോയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ കയറ്റിറക്കുമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിക്കഴിഞ്ഞെന്നാണ്‌. കാര്‍ഷിക കയറ്റിറക്കുമതി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ മെക്‌സിക്കോയുമായുണ്ടാക്കിയതു പോലുള്ള സ്വതന്ത്ര വാണിജ്യ കരാര്‍ (എഫ്‌.ടി.എ.) ഇന്ത്യയുമായി ഉണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയും ചൈനയും അവരുടെ കാര്‍ഷികോത്‌പന്നങ്ങളുടെ കയറ്റുമതിക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കിയാല്‍ മാത്രമേ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ആശ്വാസമാകൂ എന്ന്‌ യു.എന്‍. സാമ്പത്തിക വിദഗ്‌ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌ ഊര്‍ജമേഖലയിലും ഭക്ഷ്യരംഗത്തും ഇന്ത്യ സ്വന്തം ജനങ്ങളെയും ദേശീയ താത്‌പര്യത്തെയും കേന്ദ്രീകരിച്ചുള്ള ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ച്‌ അതിവേഗം മുന്നോട്ട്‌ പോകേണ്ടതുണ്ട്‌ എന്നാണ്‌. സാര്‍വദേശീയ തലത്തില്‍ അതിനുള്ള ബദല്‍ സാധ്യതകള്‍ തേടുകയും വേണം. ഇത്തരം നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്‌. കേന്ദ്ര ഗവണ്മെന്റിന്റെ ആഗോളീകരണ സാനമ്രാജ്യത്വ അനുകൂല പരിപാടികള്‍ തകര്‍ക്കാനുള്ള ജനങ്ങളുടെ ഉറപ്പും ഇത്തരം ബദല്‍ നീക്കങ്ങളില്‍ നിന്ന്‌ ഉളവാകേണ്ടതുണ്ട്‌. അതിനു പകരം ഇടതുപക്ഷം ഇരുട്ടില്‍ തപ്പുന്നതാണ്‌ കേരളത്തില്‍ കാണുന്നത്‌ എന്നു പറയാതെ വയ്യ. ആഗോളീകരണം മൂന്നാം ലോകങ്ങളിലേക്ക്‌ ഒളിപ്പിച്ചു കടത്തുന്ന പണത്തിന്റെയും ആയുധങ്ങളുടെയും അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ പലരും ഗൗനിക്കാറില്ല. അത്‌ കേരളസമൂഹത്തിന്റെ സുരക്ഷ തകര്‍ക്കും വിധം എത്ര ഭീകരമാണ്‌ എന്നതിന്റെ ദൃശ്യങ്ങളാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. സ്വാമിമാരെ നടത്തിച്ചുകൊണ്ടുള്ള തെളിവെടുപ്പെന്ന പറയെടുപ്പിലൂടെ. സ്വാമിമാര്‍ ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടെ ഗുരുസ്ഥാനീയരായതിന്റെ അപകടം നാം അനുഭവിച്ചിട്ടുണ്ട്‌. പ്രവചനം നടത്തിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും കപട കാവിവേഷങ്ങള്‍ ഇടതുപക്ഷ ചങ്ങാത്തത്തില്‍ സമൂഹത്തിന്‌ ഭീഷണിയാകുന്നത്‌ ഇത്‌ ആദ്യമാണ്‌. ആഗോളീകരണ വിപത്തിന്റെ പുതിയൊരു മുഖം.

Saturday, May 3, 2008

ഒരു പാവം കമ്മ്യുണിസ്റ്റ് രാജ്യകുമാരന്‍റ്റെ കല്യാണം

























പ്രത്യേക ലേഖകന്‍
2007 ല്‍ കേരളത്തില്‍ രണ്ട്‌ നക്ഷത്രവിവാഹങ്ങള്‍ നടക്കുകയുണ്ടായി. അതിലൊന്ന്‌ എം എ യൂസഫലിയുടെ മകളുടേതും മറ്റേത്‌ ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റേതുമായിരുന്നു. രണ്ടുപേരും ഗള്‍ഫ്‌ മലയാളികള്‍. ശതകോടീശ്വരന്മാര്‍. പതിറ്റാണ്ടുകളായി ഗള്‍ഫില്‍ പ്രവര്‍ത്തിച്ച്‌ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച്‌ ഗള്‍ഫിലും കേരളത്തിലും കെട്ടിപ്പടുത്ത വന്‍ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപന്മാരാണ്‌ യുസഫലിയും, മുഹമ്മദാലിയും. യുസഫലിയുടെ മകളുടെ വിവാഹം തൃശൂരില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും, ഗള്‍ഫാര്‍ മുഹമ്മദാലിയുടെ മകന്റെ വിവാഹം എറണാകുളത്ത്‌ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ്‌ അത്യാര്‍ഭാടപൂര്‍വ്വം നടന്നത്‌. ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞുള്ള പഞ്ചനക്ഷത്രവിവാഹങ്ങളായിരുന്നു ഇവ രണ്ടും. ആഘോഷങ്ങള്‍ മൂന്ന്‌ ദിവസം നീണ്ട ഈ പഞ്ചനക്ഷത്രവിവാഹങ്ങള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവങ്ങളായിരുന്നു. പക്ഷേ ഈ ഗള്‍ഫ്‌ വ്യവസായികളുടെ വിവാഹധൂര്‍ത്ത്‌ കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമൊന്നുമായില്ല. സ്വയം കെട്ടിയുണ്ടാക്കിയ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ഉടമകളായ ഇവര്‍ സ്വന്തം പണം ധൂര്‍ത്തടിച്ചാണ്‌ മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തിയത്‌ എന്നതു തന്നെ കാരണം. എന്നാല്‍ 2008 ഏപ്രില്‍ 11 - 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ഒരു പഞ്ചനക്ഷത്രവിവാഹാഘോഷം കേരളീയരെയാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. യുസഫലിയുടെയും ഗള്‍ഫാര്‍ മുഹമ്മദാലിയുടേയും മക്കളുടെ വിവാഹങ്ങളില്‍ കണ്ട ആര്‍ഭാടത്തെ എല്ലാ അര്‍ത്ഥത്തിലും നിഷ്‌പ്രഭമാക്കുന്ന, സമ്പന്നതയുടെ ധാരാളിത്തമുഖം വ്യക്തമാക്കുന്ന പഞ്ചനക്ഷത്ര വിവാഹ ആഘോഷമാണ്‌ 11 - 13 തീയതികളില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറിയത്‌. ഈ വിവാഹാഘോഷം ഒരു കോടീശ്വരന്റെയോ, മാഫിയ തലവന്റെയോ മകന്റേതായിരുന്നില്ല, മറിച്ച്‌ സി പി ഐ എം എന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗവും, ആഭ്യന്തര - ടൂറിസം മന്ത്രിയുമായ സഖാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിയുടേതായിരുന്നു. പഞ്ചനക്ഷത്രവിവാഹങ്ങളുടെ പട്ടികയില്‍ ഒരു പുതിയ റിക്കാര്‍ഡ്‌ സ്ഥാപിച്ചുകൊണ്ടായിരുന്നു വിവാഹം. കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ സുഖലോലുപജീവിതത്തെ കുറിച്ചും ജീവിത ശൈലിയിലെ ജീര്‍ണ്ണതയെക്കുറിച്ചും 19 ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ വന്നതിനെ തുടര്‍ന്ന്‌ പുതിയൊരു തെറ്റ്‌ തിരുത്തല്‍ രേഖ തയ്യാറാക്കാന്‍ ചുമതലയുള്ള നേതാവാണ്‌ ഈ ധൂര്‍ത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്‌. ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ കോടിയേരിയുടെ മകന്‍ ബിനോയ്‌ കോടിയേരി. യു ഡി എഫ്‌ സര്‍ക്കാര്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ്‌ ഈ പയ്യന്‍ ഗള്‍ഫിലേക്ക്‌ പറന്നത്‌. മുസ്ലിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയാണ്‌ ഈ ചെറുപ്പക്കാരന്‌ ഗള്‍ഫില്‍ ജോലി തരപ്പെടുത്തിക്കൊടുത്തത്‌ എന്നും, ജോലിയില്‍ ചേരാനായി ബിനോയ്‌ ദുബായിലേക്ക്‌ പറന്ന ഫ്‌ളൈറ്റില്‍ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു എന്നും അന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. ബിനോയ്‌ കോടിയേരിയുടെ വിവാഹം തീരുമാനിച്ചിരുന്നത്‌ ഏപ്രില്‍ 13 ന്‌ ആയിരുന്നു എങ്കിലും ആഘോഷങ്ങള്‍ ഔദ്യോഗിക വസതിയില്‍ (ഈ വീടിന്റെ ഉടമ മെര്‍കിസ്റ്റണ്‍ വനം കൈയേറ്റ കേസിലെ പ്രതിയും വനം മന്ത്രി ബിനോയ്‌ വിശ്വത്തിനെതിരെ കേസു നടത്തുന്ന വ്യക്തിയും ആയ സേവി മനോ മാത്യുവാണ്‌) 11 ാം തീയതി തന്നെ ആരംഭിച്ചിരുന്നു. അന്നേ ദിവസം വീട്ടിലെത്തിയവര്‍ക്കെല്ലാം ആവശ്യമായ എല്ലാ തരത്തിലുള്ള ഭക്ഷണവും നല്‍കി സല്‍ക്കരിക്കാന്‍ കുടുംബക്കാര്‍ യാതൊരു പിശുക്കും കാട്ടിയില്ല. ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം. മുന്തിയ ഹോട്ടലില്‍ നിന്ന്‌ എത്തിയ പാചകക്കാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം തയ്യാറാക്കിയത്‌. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച്‌ സേവി വന്നും പോയുമിരിക്കുന്നുണ്ടായിരുന്നു. ചുരുക്കം ചില പിണറായിപക്ഷനേതാക്കളും അന്ന്‌ അവിടെയുണ്ടായിരുന്നു. മന്ത്രിയുടെ ഭാര്യ വിനോദിനിയും, ഇളയമകന്‍ ബിനീഷുമാണ്‌ മൊത്തം ചുമതലക്കാരായി നിന്നത്‌. ഏകദേശം 250 -300 പേര്‍ അന്നത്തെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. അടുത്തദിവസമായിരുന്നു മെഗാ ഇവന്റ്‌. ഇതിനുമുന്നോടിയായി ഉച്ച കഴിഞ്ഞതോടെ പോലീസെത്തി ശ്രീമൂലം ക്ലബിന്‌ അരികിലുള്ള മത്സ്യകച്ചവടക്കാരായ മുഴുവന്‍ സ്‌ത്രീകളേയും ഒഴിപ്പിച്ചു. അവരുടെ പ്രതിഷേധം തെല്ലും വകവെക്കാതെയായിരുന്നു അത്‌. ആഭ്യന്തര - ടൂറിസം മന്ത്രിയുടെ മകന്റെ വിവാഹത്തലേന്ന്‌ നടത്തേണ്ട പഞ്ചനക്ഷത്ര സല്‍ക്കാരത്തിന്‌ എത്തുന്ന വമ്പന്‍മാര്‍ക്ക്‌ അല്ലലില്ലാതെ ശ്രീമൂലം ക്ലബ്ബിലേക്ക്‌ കടക്കാനുള്ള വഴിയൊരുക്കുന്നതിനുവേണ്ടിയാണ്‌ കോടിയേരിയുടെ പോലീസ്‌ പട്ടിണിപ്പാവങ്ങളായ മത്സ്യത്തൊഴിലാളി സ്‌ത്രീകളുടെ അന്നം മുട്ടിച്ച്‌ അവരെ ആട്ടിപ്പായിച്ചത്‌. ഏപ്രില്‍ 12ലെ ശ്രീമൂലം ക്ലബ്ബിലെ വിവാഹവിരുന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒരു അനുഭവമായിരുന്നു. പി ബി അംഗത്തിന്റെ മുന്‍ എസ്‌ എഫ്‌ ഐ നേതാക്കളായ രണ്ട്‌ മക്കളും ചേര്‍ന്നാണ്‌ ഈ വിവാഹവിരുന്ന്‌ സംഘടിപ്പിച്ചത്‌ എന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം. എന്നാല്‍ പണം മുടക്കിയത്‌ സേവി മനോ മാത്യുവും, ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ്‌ മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ്‌ എന്ന്‌ മന്ത്രി പുത്രന്മാരുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്‌. വിഭവസമൃദ്ധമായിരുന്നു വിരുന്നുസല്‍ക്കാരം. കപ്പ, അപ്പം, തലശ്ശേരി ബിരിയാണി, മട്ടന്‍, ചിക്കന്‍ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ബിരിയാണി തയ്യാറാക്കാന്‍ തലശ്ശേരിയില്‍ നിന്ന്‌ ഒരു സംഘം പ്രത്യേകമായി എത്തിയിരുന്നു. ബാക്കി വിഭവങ്ങള്‍ വിരുന്നിന്റെ വേദിയില്‍ തന്നെ തയ്യാറാക്കി നല്‍കിയത്‌ നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലിന്റെ പാചകക്കാരായിരുന്നു. ഏകദേശം ആയിരത്തോളം പേര്‍ ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു എന്നാണ്‌ കണക്ക്‌. സേവിയുടെ പൊതുമേല്‍നോട്ടം ഈ വിരുന്നിനും ഉണ്ടായിരുന്നു. കേരളത്തിലെ വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാര്‍, ഹോട്ടലുടമകള്‍, റിയല്‍ എസ്റ്റേറ്റ്‌ ഉടമകളായ കോടീശ്വരന്മാര്‍, ഗള്‍ഫില്‍ നിന്നുള്ള വന്‍ബിസിനസ്സുകാര്‍, കേരളത്തിലെ വന്‍കിട അബ്‌കാരികള്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഈ സല്‍ക്കാരത്തില്‍ പങ്കുകൊണ്ടു. ഗള്‍ഫില്‍ നിന്ന്‌ സല്‍ക്കാരത്തിന്‌ എത്തിയവരുടെ കൂട്ടത്തില്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ കയ്യാളുകളും ഉണ്ടായിരുന്നു എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും സി പി ഐ എം പി ബി അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ ഒരു വരി നിഷേധക്കുറിപ്പ്‌ പോലും ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ഈ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഒരു ബിസിനസ്സുകാരന്‍ (അദ്ദേഹം സല്‍ക്കാരത്തിനെത്തിയത്‌ വരന്‌ വന്‍വിലയുള്ള ഒരു ഉപഹാരം നല്‍കാനായിരുന്നു) തന്റെ സുഹൃത്തിനോട്‌ സല്‍ക്കാരം നടക്കവേ ഫോണില്‍ പറഞ്ഞത്‌: ``കേരളത്തിലെ മുഴുവന്‍ ഫ്രോഡുകളും ഇപ്പോള്‍ ശ്രീമൂലം ക്ലബ്ബിലുണ്ട്‌'' എന്നാണ്‌. മക്കള്‍ നടത്തിയ ഈ വിരുന്നു സല്‍ക്കാരത്തിലേക്ക്‌ അച്ഛനെ വിളിക്കാന്‍ നേരത്തെ പരിപാടിയില്ലായിരുന്നു. എന്നാല്‍ മാഫിയകളുടെ തള്ളിക്കയറ്റം ശക്തമായതിനെ തുടര്‍ന്ന്‌ അവരുടെ ആഗ്രഹപ്രകാരം കോടിയേരി വിരുന്ന്‌ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ തിരക്ക്‌ നിയന്ത്രിക്കാന്‍ ഡി ജി പിക്ക്‌ തന്നെ ശ്രീമൂലം ക്ലബ്ബില്‍ എത്തേണ്ടിവന്നു എന്നാണ്‌ വിവരം. പണപ്പിരിവിനും, സമ്മാനപ്പിരിവിനും വേണ്ടി മാത്രമാണ്‌ ഈ വിവാഹവിരുന്ന്‌ സംഘടിപ്പിച്ചത്‌ എന്ന്‌ വ്യക്തം. സമ്മാനമായി കോടികള്‍ കൈമറിഞ്ഞു എന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. വരനുള്ള സമ്മാനങ്ങളില്‍ മുന്തിയ ഇനം കാറുകളും ഉള്‍പ്പെടും എന്നും വാര്‍ത്തകളുണ്ട്‌. മന്ത്രി ഭാര്യയുടെ ആഭരണങ്ങളോടുള്ള ആസക്തിയറിയാവുന്നതിനാല്‍ സ്വര്‍ണ്ണാഭരണങ്ങളും വൈരക്കല്ലുകളും സമ്മാനമായി നല്‍കിയവരും ഉണ്ടത്രെ. ഈ വിവാഹസല്‍ക്കാരത്തിലെ സജീവസാന്നിദ്ധ്യം മുസ്ലിംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയായിരുന്നു. വ്യവസായമന്ത്രി എളമരം കരീം, ധനമന്ത്രി തോമസ്‌ ഐസക്ക്‌ എന്നിവരും സല്‍ക്കാരത്തിനെത്തിയിരുന്നു. സേവിക്കുപുറമെ തലസ്ഥാനത്തെ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ ഉടമ ഹീരാ ബാബുവും മുഖ്യസംഘാടകനായിരുന്നു. ദീലിപ്‌ ഉള്‍പ്പെടെ ചില പ്രധാന സിനിമാ നടന്മാരുടെ സാന്നിദ്ധ്യവും വിരുന്നിലുണ്ടായിരുന്നു. പി ബി അംഗത്തിന്റെ പുത്രന്റെ വിവാഹത്തലേന്ന്‌, തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍ നടന്ന വിവാഹസല്‍ക്കാരത്തിന്റെ ചിലവ്‌ അഞ്ച്‌ ലക്ഷത്തിലധികം വരുമത്രെ! ഭക്ഷണത്തിന്‌ മാത്രം ചിലവായത്‌ 3.50 ലക്ഷമാണ്‌! സര്‍വ്വാഭരണവിഭൂഷിതയായ മന്ത്രി ഭാര്യയുടെ സാന്നിദ്ധ്യം വിരുന്നില്‍ എത്തിയവരെല്ലാം കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. വിവാഹത്തലേന്ന്‌ നടന്ന വിവാഹസല്‍ക്കാരത്തിലൂടെ ഈ കുടുംബം എത്ര കോടി സമ്പാദിച്ചു എന്നും വിവാഹത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നും കണ്ടെത്താന്‍ ഒരു കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. അതൊരിക്കലും ഉണ്ടാകില്ല എന്നുറപ്പാണ്‌. കാരണം സല്‍ക്കാരം നടന്നത്‌ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന സി പി ഐ എമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗത്തിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ്‌. ഇതിലുമപ്പുറം കോടിയേരി ബാലകൃഷ്‌ണന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ മാനസപുത്രനുമാണിപ്പോള്‍. കാരാട്ടാണ്‌ ഇദ്ദേഹ ത്തെ പ്രത്യേക താല്‌പര്യമെടു ത്ത്‌കേരള പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാന്‍ പി ബിയിലെടുത്തത്‌. ഏതായാലും ഇന്ത്യന്‍ വിപ്ലവം എങ്ങനെ മുന്നോട്ട്‌ കൊണ്ട്‌ പോകണം എന്ന്‌ പിബിയിലെത്തി ആഴ്‌ചകള്‍ക്കകം കോടിയേരി ബാലകൃഷ്‌ണന്‍ കാരാട്ടിനെ പഠിപ്പിച്ചിരിക്കുന്നു. ഇനി വിവാഹധൂര്‍ത്തിനെതിരെ പാര്‍ട്ടി ക്യാമ്പയിന്‍ നടത്തുമ്പോള്‍ കാരാട്ടിനും ഭാര്യയും പി ബി അംഗവുമായ വൃന്ദാകാരാട്ടിനും കോടിയേരിയില്‍ നിന്നും ഭാര്യയില്‍ നിന്നും വിലപ്പെട്ട ഉപദേശങ്ങള്‍ തേടുകയും ചെയ്യാം!ഏപ്രില്‍ 13 ന്‌ സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ്‌ ഈ വിവാഹവേദിക്ക്‌ നല്‍കേണ്ട വാടക. സമ്പന്നതയുടേയും വിവാഹധൂര്‍ത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കേരളം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഈ വിവാഹം എന്ന്‌ നിസ്സംശയം പറയാം. 3000 ത്തോളം പേര്‍ പങ്കെടുത്ത ഈ വിവാഹം രാഷ്‌ട്രീയ കക്ഷി ഭേദമെന്യേ ഉള്ള പങ്കാളിത്തത്തില്‍ പുതിയൊരു അദ്ധ്യായം തന്നെകുറിച്ചു. ബി ജെ പി നേതാക്കളായ പി കെ കൃഷ്‌ണദാസ്‌, സി കെ പത്മനാഭന്‍, ആര്‍ എസ്‌ എസ്‌ നേതാവായ മുകുന്ദന്‍ മുതല്‍ ഭരണ പ്രതിപക്ഷരംഗത്തുള്ള മുഴുവന്‍ അതികായരും, കേരളത്തിലെയും ഗള്‍ഫിലേയും പ്രമുഖ വ്യവസായികളും കേരളത്തിലെ എല്ലാ പ്രമുഖ സ്വര്‍ണ്ണക്കച്ചവടക്കാര്‍, വന്‍കിട ഹോട്ടലുടമകള്‍ എന്നിവരും സിനിമാതാരങ്ങളും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും എല്ലാം മന്ത്രിപുത്രന്റെ വിവാഹത്തില്‍ ആദ്യവസാനം പങ്കുകൊണ്ടു. കോടിയേരി ബാലകൃഷ്‌ണനോടൊപ്പം നിന്ന്‌ അതിഥികളെ സ്വീകരിച്ചത്‌ രണ്ടാമത്തെ പുത്രനായ ബിനീഷ്‌ കോടിയേരിയായിരുന്നു. (ഇദ്ദേഹം ഒരു റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരനും ``സിനിമാനടനും'' ആണത്രെ) 2000ത്തിലധികം രൂപ വിലയുള്ള മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും, 10,00ത്തിലധികം രൂപ വിലയുള്ള പട്ട്‌ മുണ്ടും ആയിരുന്നു ഈ ചെറുപ്പക്കാരന്റെ വേഷം. ഇടതുകൈയില്‍ ഒരു ലക്ഷം രൂപ വിലയുള്ള വാച്ച്‌. വലത്‌ കൈയില്‍ അരലക്ഷത്തോളം വിലയുള്ള സ്വര്‍ണ്ണം കെട്ടിയ ബ്രേസ്‌ലെറ്റ്‌. സിനിമാ നടന്മാരെ വെല്ലുന്ന മേക്കപ്പ്‌. വിവാഹത്തിന്‌ കൊഴുപ്പുകൂട്ടി ബിനീഷ്‌ വേദിയില്‍ തകര്‍ത്ത്‌ അഭിനയിച്ചു. പക്ഷേ വിവാഹവേദിയിലെ യഥാര്‍ത്ഥ താരം മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോ, പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടിയോ, കാവ്യമാധവനോ, നവ്യാനായരോ, മുകേഷോ, വിനീതോ ആയിരുന്നില്ല. മറിച്ച്‌ സഖാവ്‌ കോടിയേരിയുടെ ഭാര്യയും, തലശ്ശേരിയിലെ മുന്‍ സി പി ഐ എം എം എല്‍ എയും മരണം വരെ ലളിതജീവിതം തുടര്‍ന്ന സഖാവുമായ എം വി രാജഗോപാലന്റെ മകളും ആയ വിനോദിനി ബാലകൃഷ്‌ണനായിരുന്നു. കേരള ഗവര്‍ണ്ണര്‍ കാറില്‍ വന്നിറങ്ങിയ ഉടനെ സ്വീകരിക്കാനെത്തിയ മന്ത്രി കോടിയേരിയോടും മകനോടും ഒപ്പമാണ്‌ ഈ ``രാജ്ഞി ''യെ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌. സര്‍വ്വാംഗഭൂഷിതയായ ഈ വനിതാസഖാവിന്റെ (എ കെ ജി സെന്ററില്‍ നേതാക്കളുടെ ഭാര്യമാരുടെ ഒരു ബ്രാഞ്ചുമുണ്ട്‌. ആ ബ്രാഞ്ചിലെ അംഗമാണ്‌ വിനോദിനി ബാലകൃഷ്‌ണന്‍) വേഷം റോസ്‌ നിറത്തിലുള്ള പട്ട്‌ സാരിയും അതിന്‌ ചേരുന്ന ബ്ലൗസുമായിരുന്നു. ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു. മന്ത്രി ഭാര്യ ഉടുത്തിരുന്ന സാരി നെയ്യാന്‍ ഇടക്കിടെ സ്വര്‍ണ്ണനൂലുകളും ഉപയോഗിച്ചിട്ടുണ്ടാകാം എന്ന്‌ വസ്‌ത്രവ്യാപാരരംഗത്തെ വിദഗ്‌ദ്ധര്‍ സമ്മതിക്കുന്നുണ്ട്‌. ബാലരാമപുരത്തെ പയറ്റുവിളയിലെ ഒരു വിദഗ്‌ദ്ധ നെയ്‌ത്തുകാരന്റെ നേതൃത്വത്തില്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഏതാനും നെയ്‌ത്തുകാരുടെ അധ്വാനഫലമായി ഒന്നരമാസം കൊണ്ട്‌ ഘട്ടംഘട്ടമായി നെയ്‌തുണ്ടാക്കിയ ഈ പട്ട്‌ സാരിയ്‌ക്ക്‌ വില വളരെ കൂടുതലൊന്നുമല്ല, ഒരു ലക്ഷമേയുള്ളൂ. ദോഷം പറയരുതല്ലോ വനിതാ സഖാവിന്റെ കഴുത്തില്‍ ഒരേയൊരു മാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അത്‌ വൈരങ്ങള്‍ പതിച്ചതായിരുന്നു എന്നുമാത്രം. സ്വര്‍ണ്ണകച്ചവട മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകാരം ഈ മാലയുടെ വില 15-20 ലക്ഷം രൂപ വരും. രണ്ട്‌ കൈകളിലും ഓരോ വള മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവ രണ്ടും വജ്രങ്ങള്‍ മാത്രം പതിച്ചവയായിരുന്നു. വില നാല്‌ ലക്ഷം വീതം വരും. വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ്‌ വിരലുകളിലും ഈ സഖാവ്‌ സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു! നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നടത്തിയ മേക്കപ്പിലൂടെയാണ്‌ സഖാവ്‌ ഇത്‌ സാധിച്ചെടുത്തത്‌. കൃത്രിമമുടിയുടെ ഉപയോഗം എത്ര സ്വാഭാവികമാക്കാം എന്ന്‌ സഖാവിന്റെ മുടി തെളിയിച്ചു. ഏതായാലും വിവാഹത്തിന്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌ ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേരെയായിരുന്നു. ഇതിന്‌ കാരണമുണ്ട്‌. ഈ മുപ്പത്‌ പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കിയത്‌ ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. എഫ്‌ ടി വി അഥവാ ഫാഷന്‍ ടി വി കുപ്രസിദ്ധമാണ്‌. നാമമാത്ര വസ്‌ത്രധാരികളായ ചെറുപ്പക്കാരികള്‍ നടത്തുന്ന ഫാഷന്‍ പരേഡാണ്‌ ഈ ചാനലിന്റെ പ്രധാനപരിപാടി. ഇന്ത്യയില്‍ ഈ ചാനല്‍ ഇടക്കാലത്ത്‌ നിരോധിക്കുക പോലുമുണ്ടായി. അശ്ലീല പ്രദര്‍ശനം നടത്തുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം. ഈ ചാനലിന്റെ വസ്‌ത്രഡിസൈനിങ്ങ്‌ വിഭാഗം മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേര്‍ക്ക്‌ വിവാഹം പ്രമാണിച്ച്‌ പ്രത്യേകം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കുകയായിരുന്നു! സഖാക്കള്‍ക്ക്‌ ആനന്ദലബ്‌ധിക്കിനിയെന്തുവേണം!പി ബി അംഗത്തിന്റെ മകന്റെ വിവാഹത്തിന്‌ എത്തിയ കാറുകളുടെ ശേഖരം വാഹനങ്ങളില്‍ തല്‌പരരായവര്‍ക്ക്‌ നയനാനന്ദകരമായ കാഴ്‌ചയായിരുന്നു. ഇത്രയേറെ വിലകൂടിയ കാറുകളുടേയും മറ്റും അമൂല്യശേഖരം ഒരുമിച്ച്‌ കാണാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി അവരില്‍ ചിലര്‍ കണക്കാക്കി. സുബ്രഹ്മണ്യം ഹാളിന്റെയും ടാഗോര്‍ തിയറ്ററിന്റെയും പരിസരത്ത്‌ അണിനിരന്ന 400 ലധികം മുന്തിയ വാഹനങ്ങളുടെ കാഴ്‌ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. തലേന്നും പിറ്റേന്നുമായി 27 ബെന്‍സ്‌ കാറുകളാണ്‌ വിവാഹത്തിന്‌ അണിനിരന്നത്‌. ഇതില്‍ 7 എണ്ണം എസ്‌ ക്ലാസ്‌ ബെന്‍സായിരുന്നു. വില 88 ലക്ഷം വീതം. ബാക്കിയുള്ളത്‌ ഡി ക്ലാസ്‌, ഇ ക്ലാസ്‌ ബെന്‍സുകളായിരുന്നു. വില 25 - 30 ലക്ഷം രൂപ വീതം. പിന്നീടുള്ളത്‌ ബി എം ഡബ്ല്യൂ കാറുകളുമായിരുന്നു. പിറകേ ഓഡി, മിത്‌സുബിഷി, പജീറോ എന്നിങ്ങനെ മുന്തിയ കാറുകളുടെ പട്ടിക നീളുന്നു. ആഭ്യന്തര - ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മൂത്തമകന്റെ അത്യാര്‍ഭാടപൂര്‍ണ്ണമായ വിവാഹത്തിന്‌ ഏറ്റവും ചുരുങ്ങിയത്‌ 75 - 80 ലക്ഷം രൂപയെങ്കിലും ചിലവഴിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ്‌ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പി ബി അംഗത്തിന്റെ ഭാര്യയുടെ ശരീരത്തില്‍ മാത്രം 35 ലക്ഷം രൂപയുടെ എങ്കിലും വജ്രാഭരണങ്ങളുണ്ടായിരുന്നു. വിവാഹത്തിന്‌ സമ്മാനമായി ലഭിച്ചത്‌ കോടിക്കണക്കിന്‌ രൂപയും, വൈരങ്ങളും മുന്തിയ കാറുകളും മറ്റുമാണ്‌ എന്നാണ്‌ വിവരം. ഒരൊറ്റ വിവാഹം കൊണ്ട്‌ കോടിയേരിയുടെ കുടുംബം കോടീശ്വരന്മാരായി എന്ന്‌ വിമര്‍ശകര്‍ പറയുന്നു.കേരളത്തില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യവീണ്ടും ആരംഭിച്ചിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുകയാണ്‌. ക്രമസമാധാനനില വീണ്ടും തകര്‍ന്നുകൊണ്ടിരിക്കുന്നു. തലസ്ഥാനത്തു ഗുണ്ടാആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നേതാക്കള്‍ തകര്‍ത്തു ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌. പുര കത്തുമ്പോള്‍ വാഴവെട്ടുകയാണവര്‍. അധികാരത്തില്‍ ഇരിക്കുന്ന അവസരം നോക്കി കോടികള്‍ സമ്പാദിക്കാന്‍ മത്സരിക്കുകയാണ്‌ നമ്മുടെ വിപ്ലവനേതാക്കള്‍. ഫിലിപ്പൈന്‍സിലെ ഇമല്‍ഡാമര്‍ക്കോസിനേയും, റൊമാനിയയിലെ ചെഷസ്‌ക്യൂവിനേയും ഒക്കെ തോല്‍പ്പിക്കാന്‍ കുതിച്ചുപായുകയാണ്‌ വിനോദിനി ബാലകൃഷ്‌ണനും, ബിനീഷ്‌ കോടിയേരിയും മറ്റും. കോടിയേരി ബാലകൃഷ്‌ണനെ പിബിയിലെടുത്ത്‌ മാതൃക കാട്ടിയ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോട്‌ എങ്ങനെ നമുക്ക്‌ നന്ദി പറയാതിരിക്കാനാവും!
കടപ്പാട്.