Tuesday, July 1, 2008

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌ ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട്‌ സംഭവഗതികള്‍ക്കിടയ്‌ക്കാണ്‌ ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്‌.

ആദ്യത്തേത്‌ ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്‌. രണ്ടാമത്തേത്‌ വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക്‌ പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ്‌ ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ്‌ (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ്‌ ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ്‌ ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്‌. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത്‌ കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ്‌ എന്നാരോപിച്ച്‌ തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച്‌ കോണ്‍ഗ്രസ്‌ (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്‌; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട്‌ എഴുന്നേറ്റിരിക്കയാണ്‌. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട്‌ കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്‌.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ്‌ വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്‌. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ മൂന്നു കോണുകളില്‍ നിന്ന്‌ വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്‌, കെ.പി.സി.സി. പ്രസിഡന്റ്‌്‌ രമേശ്‌ ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത്‌ പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ്‌ .രണ്ട്‌, കുട്ടികളെ കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്‌, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത്‌ ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ്‌ പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്‌. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ്‌ വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച്‌ കാണിക്കല്‍ എന്നൊക്കെയാണ്‌ കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്‌. 1885 ഡിസംബര്‍ 28-ന്‌ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചതു തൊട്ട്‌ ജാലിയന്‍വാലാബാഗ്‌, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്‌. ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തോടെയാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത്‌ എന്ന്‌ സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ്‌ ധാരകളുടെ പ്രതിനിധികളോ ആണെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്‌. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക്‌ മറക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച്‌ വൈക്കം സത്യാഗ്രഹ ഭാഗത്ത്‌ പറയുന്നുണ്ട്‌. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ്‌ വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന്‌ നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ്‌ നാം ശാസ്‌ത്രം പഠിക്കുന്നത്‌. അതിന്‌ സഹായകമായ വിധത്തിലാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ്‌ .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട്‌ വിശദീകരിക്കുന്നുണ്ട്‌. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ്‌ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ്‌ പുസ്‌തകം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന്‌ അവതരിപ്പിക്കുകയാണ്‌ . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ്‌ ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച്‌ വളര്‍ന്ന്‌ പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്‌. അതവര്‍ക്ക്‌ തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ക്ലാസ്‌ മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന്‌ കാരണമായ പുസ്‌തകം കത്തിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന്‌ നോക്കിക്കാണുന്ന അവസ്ഥ എന്താണ്‌. തികച്ചും കാലികമായ മനസ്സ്‌ പൊള്ളുന്ന ചിത്രീകരണമാണ്‌ പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ''അരിവില ഇനിയും കൂടും. ആവശ്യത്തിന്‌ കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന്‌ വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട്‌ നികത്തുന്നതിന്‌ ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ്‌ സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ്‌ പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന്‌ കൃഷിഭൂമിയുടെ അവകാശം ലഭിച്ചത്‌ എപ്പോഴാണ്‌? ഈ ചോദ്യങ്ങളില്‍ നിന്നാണ്‌ പാഠങ്ങള്‍ വികസിച്ചത്‌. ജന്മിത്തം എന്തായിരുന്നു എന്ന്‌ പഠിപ്പിക്കാനാണ്‌ അഭിവന്ദ്യ കോണ്‍ഗ്രസ്‌ നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന്‌ രണ്ടുലക്ഷം പറ നെല്ല്‌ പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്‌: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന്‌ ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത്‌ ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്‌. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്‌. മാറ്റം വന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കിക്കുകയാണ്‌. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ്‌ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്‌, ബ്രിട്ടീഷ്‌ സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്‌, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്‌. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന്‌ ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന്‌ പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത്‌ സിങ്‌ രാജഗുരുവിന്‌ എഴുതിയ കത്തും ഉദ്ധരിക്കുന്നത്‌. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്‌ ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക്‌ വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന്‌ വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത്‌ എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്‌. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ്‌ അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്‌? ഇതാണ്‌ പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക്‌ വരികയാണ്‌. ആ നിലപാട്‌ തന്നെയാണ്‌ ഏത്‌ മതം സ്വീകരിക്കണം എന്ന്‌ ജീവനെന്ന വിദ്യാര്‍ഥിക്ക്‌ സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്‌. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത്‌ എന്ന നിര്‍ബന്ധമാണ്‌ പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്‌. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത്‌ മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത്‌ സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത്‌ അപകടമായെന്ന്‌ കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്‌. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ്‌ ഈ സാമൂഹ്യപാഠം വികസിച്ച്‌ പൂര്‍ണമാകുന്നത്‌. ഇതാണ്‌ പുസ്‌തകത്തിന്റെ കാതല്‍. ഇത്‌ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന്‌ തുറന്നു പറയേണ്ടിവരും. എന്തിന്‌ അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌. അതെന്തുകൊണ്ടാണ്‌ എന്ന്‌ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌-വിലക്കയറ്റവും ആണവക്കരാറും
.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

എങ്കില്‍ എല്ലാവരും കമ്യൂണിസ്റ്റാകട്ടെ .
ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌ ഇ ന്ത്യയിലെ ജനങ്ങളാകെ അത്യന്തം ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്ന രണ്ട്‌ സംഭവഗതികള്‍ക്കിടയ്‌ക്കാണ്‌ ഇത്തവണ 'ഇടതുപക്ഷം'കുറിക്കുന്നത്‌.

ആദ്യത്തേത്‌ ഭീകരമായ വിലക്കയറ്റവും അതിന്റെ കെടുതികളുമാണ്‌. രണ്ടാമത്തേത്‌ വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തുനിര്‍ത്താന്‍ യു. പി.എ. മുന്നണിക്ക്‌ പിന്തുണ നല്‍കി രൂപവത്‌കരിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ പതനവും മറ്റൊരു തിരഞ്ഞെടുപ്പ്‌ ആസന്നമാകുന്നു എന്നതും. രാജ്യതാത്‌പര്യത്തെ അപകടപ്പെടുത്തുന്ന ആണവക്കരാര്‍ ഒപ്പുവെക്കണമെന്ന പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ്‌ (ഐ) നേതൃത്വത്തിന്റെയും നിര്‍ബന്ധമാണ്‌ ഈ സന്ദിഗ്‌ദ്‌ധാവസ്ഥ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഇന്ത്യയുടെ ആകെ ഭാവിയെ അതിനിര്‍ണായകമായി ബാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ക്കപ്പുറം മറ്റൊരു വിവാദമാണ്‌ ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുന്നത്‌. ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠം. അത്‌ കുട്ടികളെ കമ്യൂണിസ്റ്റ്‌വത്‌്‌കരിക്കാനുള്ള ഒളിച്ചുവെച്ച അജന്‍ഡയാണ്‌ എന്നാരോപിച്ച്‌ തെരുവില്‍ തീക്കളി. ചില മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനാ നേതാക്കളും സ്വകാര്യ മാനേജ്‌മെന്റുകളും മാത്രമല്ല യു.ഡി.എഫും വിശേഷിച്ച്‌ കോണ്‍ഗ്രസ്‌ (ഐ) നേതൃത്വവും ഇതിനു മുന്നിലുണ്ട്‌; ചില പത്രങ്ങളും. രണ്ടാം വിമോചനസമരത്തെപ്പറ്റി ഇവിടെ പറഞ്ഞു നടന്നിരുന്നവര്‍ ക്ഷീണം വിട്ട്‌ എഴുന്നേറ്റിരിക്കയാണ്‌. പുതിയ വിശാല മുന്നണി രൂപപ്പെടുത്താന്‍ ഇതൊരു രാഷ്ട്രീയായുധമാക്കാം. 14000 ത്തോളം പാഠപുസ്‌തകങ്ങള്‍ റോഡില്‍ വലിച്ചിട്ട്‌ കത്തിച്ച മലപ്പുറത്തെയും യുവമോര്‍ച്ചയും ഡി.വൈ.എഫ്‌.ഐ.യും രംഗത്തിറങ്ങിയ തിരുവനന്തപുരത്തെയും മറ്റും അനുഭവങ്ങള്‍ പഴയ വിമോചനസമരത്തിന്റെ വിദൂരമായ കൊച്ചുപതിപ്പുകള്‍ സൃഷ്‌ടിക്കാന്‍ നോക്കുന്നു. മുന്‍ വിമോചനസമരത്തില്‍ നിന്നു വിഭിന്നമായി മത, സമുദായ സംഘടനകളിലും കമ്യൂണിസ്റ്റ്‌ വിരുദ്ധരിലും ഈ സമരം ഭിന്നിപ്പും എതിര്‍പ്പും സൃഷ്‌ടിച്ചതും ഒപ്പം പറയേണ്ടതുണ്ട്‌. പഴയ 'ഒരണ സമരം' പോലെ കത്തിച്ചുകയറ്റാമെന്നു കരുതി ഉപയോഗപ്പെടുത്തുന്ന പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ മൂന്നു കോണുകളില്‍ നിന്ന്‌ വന്ന നിലപാടുകള്‍ ആദ്യം പരിശോധിക്കാം. ഒന്ന്‌, കെ.പി.സി.സി. പ്രസിഡന്റ്‌്‌ രമേശ്‌ ചെന്നിത്തല ഇതേ കോളങ്ങളില്‍ ശനിയാഴ്‌ച എഴുതിയ 'ഇത്‌ പാഠ്യപദ്ധതിയുടെ കമ്യൂണിസ്റ്റ്‌വത്‌കരണം' എന്ന പഠനക്കുറിപ്പ്‌ .രണ്ട്‌, കുട്ടികളെ കമ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരും മതനിഷേധികളും ആക്കാനുള്ള ഗൂഢ തന്ത്രമാണെന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പള്ളികളില്‍ വിതരണം ചെയ്‌ത പ്രത്യേക സര്‍ക്കുലര്‍. മൂന്ന്‌, 'വിദ്യാഭ്യാസമന്ത്രി പഠിക്കാത്ത പാഠം' എന്ന ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതില്‍ മൂന്നാമത്തേത്‌ ആദ്യം എടുക്കാം. പുസ്‌തകം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്‌ക്കും പരിശോധനയ്‌ക്കും പ്രസക്തിയില്ലെന്നാണ്‌ പത്രത്തിന്റെ ഉപദേശം. ആദ്യം ഡിസ്‌മിസല്‍, പിന്നെ സസ്‌പെന്‍ഷന്‍ എന്നൊരാള്‍ പറഞ്ഞ കഥയുണ്ട്‌. അത്തരമൊരു കഥയില്ലായ്‌മയെപ്പറ്റി അധികം ചര്‍ച്ച ആവശ്യമില്ല. ചെന്നിത്തലയുടെ വിമര്‍ശനങ്ങളോ? എന്‍.സി.ഇ.ആര്‍. ടി.യുടെ പാഠ്യപദ്ധതിയുമായുള്ള താരതമ്യം. പുസ്‌തകം തയ്യാറാക്കിയവരുടെ പേരുവിവരം ഇല്ലെന്ന ആക്ഷേപം എന്നതൊക്കെ വിടുന്നു. വസ്‌തുതാപരമായ തെറ്റുകള്‍ പക്ഷേ ചൂണ്ടിക്കാണിക്കുന്നുമില്ല. കാലാനുസൃതമല്ല. കമ്യൂണിസ്റ്റ്‌ വത്‌്‌കരണം, മതനിഷേധം, ജാതി സ്‌പര്‍ധ ഉണ്ടാക്കല്‍. കോണ്‍ഗ്രസ്സിനെയും ദേശീയപ്രസ്ഥാനത്തെയും വിലകുറച്ച്‌ കാണിക്കല്‍ എന്നൊക്കെയാണ്‌ കാര്യമായ വിമര്‍ശനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരെ വിസ്‌മരിച്ചെന്നും. ഈ പുസ്‌തകത്തില്‍ കോണ്‍ഗ്രസ്സിന്റെ (ഐ) ചരിത്രവും പങ്കുമേ പറഞ്ഞിട്ടുള്ളൂ എന്നതില്‍ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്സും (ഐ) കൃതജ്ഞരാകേണ്ടതാണ്‌. 1885 ഡിസംബര്‍ 28-ന്‌ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ചതു തൊട്ട്‌ ജാലിയന്‍വാലാബാഗ്‌, മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം, പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക തുടങ്ങിയവയെല്ലാം അനുപാതത്തിലേറെത്തന്നെ വന്നിട്ടുണ്ട്‌. ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തോടെയാണ്‌ ഇന്ത്യയുടെ സ്വാതന്ത്ര്യമോഹം പൂവണിഞ്ഞത്‌ എന്ന്‌ സ്ഥാപിക്കുന്നു. നാട്ടുരാജ്യങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം വേണ്ടെന്നു വെച്ചിട്ടും വൈക്കം സത്യാഗ്രഹത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഒരു പക്ഷേ വിമര്‍ശനം ഉന്നയിക്കേണ്ടത്‌ കമ്യൂണിസ്റ്റുകാരോ സ്വാതന്ത്ര്യം സാധ്യമാക്കിയ ദേശീയപ്രസ്ഥാനത്തിന്റെ മറ്റ്‌ ധാരകളുടെ പ്രതിനിധികളോ ആണെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്‌. സുഭാഷ്‌ബോസിനെയും ഐ.എന്‍.എ.യെയും ഇന്ത്യന്‍ നാവിക കലാപം പോലുള്ള നിര്‍ണായക സംഭവങ്ങളെയും മതമേലധ്യക്ഷന്മാര്‍ക്ക്‌ മറക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പറ്റുമോ. ശ്രീനാരായണധര്‍മ പരിപാലന സഭയെ സംബന്ധിച്ച്‌ വൈക്കം സത്യാഗ്രഹ ഭാഗത്ത്‌ പറയുന്നുണ്ട്‌. എങ്കിലും ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും പരാമര്‍ശിച്ചിരുന്നെങ്കില്‍ പുസ്‌തകത്തിന്റെ ആധികാരികതയും മേന്മയും കൂടുതല്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ മറ്റ്‌ വിമര്‍ശനങ്ങള്‍ക്കൊന്നും ചുളയില്ലെന്ന്‌ നിഷ്‌പക്ഷമായി പുസ്‌തകത്തെ സമീപിക്കുന്ന ആര്‍ക്കും പറയാനാകും. സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ്‌ നാം ശാസ്‌ത്രം പഠിക്കുന്നത്‌. അതിന്‌ സഹായകമായ വിധത്തിലാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എസ്‌ .സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ വിദ്യാര്‍ഥികളോട്‌ വിശദീകരിക്കുന്നുണ്ട്‌. ജീവിതത്തിന്റെ അടുത്ത പരിസരങ്ങളില്‍ നിരവധി പ്രശ്‌നങ്ങളാണ്‌ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. പ്രശ്‌നങ്ങളെ അറിയലല്ല അതില്‍ ഇടപെടലാണ്‌ പുസ്‌തകം കൊണ്ട്‌ ലക്ഷ്യം വെക്കുന്നതെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. പരസ്യപ്പെടുത്തിയ അജന്‍ഡകളില്‍ പ്രശ്‌നങ്ങള്‍ തുറന്ന്‌ അവതരിപ്പിക്കുകയാണ്‌ . പുസ്‌തകത്തില്‍ ഈ പ്രശ്‌നങ്ങളാണ്‌ ജാതി-മത രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്‌ടാവശിഷ്‌ടങ്ങള്‍ ഇന്നും ആഹരിച്ച്‌ വളര്‍ന്ന്‌ പടരാന്‍ ശ്രമിക്കുന്ന ശക്തികളെയും പരാന്നഭോജികളെയും ഞെട്ടിച്ചിട്ടുള്ളത്‌. അതവര്‍ക്ക്‌ തുറന്നുപറയാനാകുന്നില്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ഒരേ മതവിഭാഗത്തില്‍പെട്ടവരും തമ്മിലുള്ള കലഹങ്ങള്‍ ഇല്ലാതാക്കാന്‍ നമുക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ക്ലാസ്‌ മുറികളില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന്‌ കാരണമായ പുസ്‌തകം കത്തിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്തമാണല്ലോ. ഉദ്ധരിച്ച മതസൂക്തങ്ങളെ തള്ളിപ്പറയുന്നതും. 12-13 വയസ്സുള്ള ഏഴാം ക്ലാസ്സുകാരന്‍ തന്റെ വീടിന്റെയും വിദ്യാലയത്തിന്റെയും പരിസരത്തുനിന്ന്‌ നോക്കിക്കാണുന്ന അവസ്ഥ എന്താണ്‌. തികച്ചും കാലികമായ മനസ്സ്‌ പൊള്ളുന്ന ചിത്രീകരണമാണ്‌ പുസ്‌തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ''അരിവില ഇനിയും കൂടും. ആവശ്യത്തിന്‌ കിട്ടിയെന്നുതന്നെ വരില്ല.'' ''എല്ലാ കാലവും അന്യസംസ്ഥാനക്കാര്‍ നമ്മെ പോറ്റുമെന്ന്‌ വിചാരിക്കുന്നുണ്ടോ?'' ''വയലായ വയലൊക്കെ മണ്ണിട്ട്‌ നികത്തുന്നതിന്‌ ഇവിടെ മത്സരമല്ലേ?'' ''കോണ്‍ക്രീറ്റ്‌ സൗധങ്ങളും മറ്റും പാടത്തുതന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നു.'' ഈ ചര്‍ച്ചയില്‍ നിന്നാണ്‌ പുസ്‌തകത്തിന്റെ തുടക്കം. നെല്‍വയലുകള്‍ കൃഷിക്കല്ലാതെ ഉപയോഗിക്കുന്നതു കൊണ്ട്‌ എന്തെങ്കിലും കുഴപ്പമുണ്ടോ? എല്ലാവര്‍ക്കും സ്വന്തമായി കൃഷിഭൂമിയുണ്ടോ? കൃഷിക്കാരന്‌ കൃഷിഭൂമിയുടെ അവകാശം ലഭിച്ചത്‌ എപ്പോഴാണ്‌? ഈ ചോദ്യങ്ങളില്‍ നിന്നാണ്‌ പാഠങ്ങള്‍ വികസിച്ചത്‌. ജന്മിത്തം എന്തായിരുന്നു എന്ന്‌ പഠിപ്പിക്കാനാണ്‌ അഭിവന്ദ്യ കോണ്‍ഗ്രസ്‌ നേതാവായിരുന്ന കെ.മാധവന്‍ നായരുടെ 'പോക്കുവെയില്‍' എന്ന പുസ്‌തകത്തില്‍ നിന്ന്‌ രണ്ടുലക്ഷം പറ നെല്ല്‌ പാട്ടവും അമ്പതിനായിരം രൂപ മിച്ചവാരവും കിട്ടിയിരുന്ന നാറേതി മനയുടെ സ്ഥിതി ഉദ്ധരിച്ചത്‌: എ.കെ.ജി.യുടെ ജീവിതകഥയില്‍ നിന്ന്‌ ഏതാനും വരികള്‍ എടുത്തു ചേര്‍ത്തതും. കെ.മാധവന്‍നായരുടെ ഉദ്ധരണിയില്‍ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമില്ല. എ.കെ.ജി.യുടെ ഉദ്ധരണിയില്‍ അതായി. ഇത്‌ ഒരുതരം പാഷാണം വര്‍ക്കി രാഷ്ട്രീയമാണ്‌. പാഠ്യപദ്ധതിയുടെ സൂക്ഷ്‌മപഠനമല്ല. അക്ഷരങ്ങളും വരികളും മനഃപാഠമാക്കി വേദാഭ്യാസം പോലെ വിഴുങ്ങുകയല്ല ഈ പാഠം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിന്റെ പഴയ അവസ്ഥയും ഇന്നത്തെ അവസ്ഥയും പരിശോധിക്കുകയാണ്‌. മാറ്റം വന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കിക്കുകയാണ്‌. കുട്ടിയുടെ പുരയിടത്തിന്റെ പട്ടയം, മുതിര്‍ന്നവരോടുള്ള അന്വേഷണം, പരിസര സംഭവങ്ങളിലുള്ള സൂക്ഷ്‌മനിരീക്ഷണം. സ്വയം വിലയിരുത്തല്‍, ക്ലാസ്‌മുറിയിലെ വിലയിരുത്തല്‍, അങ്ങനെ ഒരു തുടര്‍ വിദ്യാഭ്യാസത്തിന്റെ കേവല സൂചികമാത്രമാണ്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം. അതിന്റെ ഫലമായാണ്‌ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്റെ പകര്‍പ്പും നെ'ുവിന്റെ ഒസ്യത്തും കൊടുത്തത്‌, ബ്രിട്ടീഷ്‌ സാനമ്രാജ്യത്വം നമ്മെ അടിമപ്പെടുത്തിയതിന്റെ ചരിത്രം പഠിപ്പിക്കുന്നത്‌, ഒന്നാം സ്വാതന്ത്ര്യസമരവും രണ്ടാം സ്വാതന്ത്ര്യസമരവും വായിപ്പിക്കുന്നത്‌. ''സര്‍ നിങ്ങള്‍ക്കെന്നെ തൂക്കിക്കൊല്ലാം. ഞങ്ങളുടെ ചോരയില്‍ നിന്ന്‌ ആയിരം ധീരന്മാര്‍ ഇവിടെ ഇനിയും ഉണ്ടാകും'' എന്ന്‌ പട്‌നയിലെ പീര്‍മുഹമ്മദിന്റെ പ്രഖ്യാപനവും ഭഗത്‌ സിങ്‌ രാജഗുരുവിന്‌ എഴുതിയ കത്തും ഉദ്ധരിക്കുന്നത്‌. ഒടുക്കവും സമകാലിക കേരളത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക്‌ ഏഴാം ക്ലാസ്സുകാരെ എത്തിക്കുന്നു. ''തേങ്ങയ്‌ക്ക്‌ വിലകിട്ടിയില്ലെങ്കിലെന്താ പാമോയിലിന്‌ വില കുറഞ്ഞില്ലേ?'' ''എന്റെ സ്ഥലത്ത്‌ എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യും. തരിശിടും, നികത്തും, കെട്ടിടം വെക്കും.......'' പാഠം അവസാനം ഒരു ചോദ്യം ഉന്നയിക്കുന്നു: ''എന്തൊക്കെ പറഞ്ഞാലും ബ്രിട്ടീഷുകാരുടെ ഭരണം ഒരു ഭരണം തന്നേര്‍ന്ന്വേ. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിരുന്നു.'' ''എന്താ കുഞ്ഞിരാമേട്ടാ നിങ്ങള്‍ പറയുന്നത്‌. എന്താ ഇപ്പോ നമ്മുടെ ഒരു സ്ഥിതി. ഒരു ദിവസത്തേക്കാണെങ്കിലും നമ്മുടെ മുകേഷ്‌ അംബാനി ലോകത്തെ ഒന്നാമത്തെ പണക്കാരനായില്ലേ....'' ഈ രണ്ടു പക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തെ നിങ്ങള്‍ ശരിവെക്കുന്നുണ്ടോ? എന്തുകൊണ്ട്‌? ഇതാണ്‌ പുസ്‌തകം ഉന്നയിക്കുന്ന ചോദ്യം. ഇവിടെ സ്വന്തം ജീവിതാനുഭവത്തില്‍ വിദ്യാര്‍ഥികള്‍ ഒരു നിലപാടിലേക്ക്‌ വരികയാണ്‌. ആ നിലപാട്‌ തന്നെയാണ്‌ ഏത്‌ മതം സ്വീകരിക്കണം എന്ന്‌ ജീവനെന്ന വിദ്യാര്‍ഥിക്ക്‌ സ്വയം തീരുമാനിക്കാന്‍ രക്ഷിതാക്കളും ഹെഡ്‌മാസ്റ്ററും ഈ പാഠത്തില്‍ തന്നെ അവകാശം വിട്ടുകൊടുക്കുന്നത്‌. എന്നാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹത്തിലെ മുതിര്‍ന്നവരും ചരിത്രത്തിന്റെ തുടര്‍ച്ചയും ബോധ്യപ്പെടുത്തുന്നവയല്ല ഭാവിതലമുറ സ്വീകരിക്കേണ്ടത്‌ എന്ന നിര്‍ബന്ധമാണ്‌ പുത്തന്‍ വിമോചന സമരക്കാര്‍ ഈ പാഠപുസ്‌തകമുയര്‍ത്തി പ്രഖ്യാപിക്കുന്നത്‌. ജവാഹര്‍ലാല്‍ നെ'ുവിന്റെ ഒസ്യത്ത്‌ മതനിഷേധരേഖയായതു മാത്രമല്ല ഒന്നാം സ്വാതന്ത്ര്യയോദ്ധാവായ സൈനികന്‍ പീര്‍മുഹമ്മദിനെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യൗവനത്തുടിപ്പായിരുന്ന ഭഗത്‌ സിങ്ങിനെയുമൊക്കെ പുസ്‌തകത്തില്‍ ഉയര്‍ത്തിക്കാട്ടിയത്‌ അപകടമായെന്ന്‌ കര്‍ദിനാള്‍ അച്ചാരുപറമ്പിലിനെപ്പോലുള്ളവര്‍ ആക്ഷേപിക്കുന്നത്‌. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പുസ്‌തകത്തില്‍ ഒരു പ്രതിജ്ഞ നല്‍കിയിട്ടുണ്ട്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്നും രാജ്യത്തിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിക്കുന്ന പ്രതിജ്ഞ. അതില്‍ നിന്നാണ്‌ ഈ സാമൂഹ്യപാഠം വികസിച്ച്‌ പൂര്‍ണമാകുന്നത്‌. ഇതാണ്‌ പുസ്‌തകത്തിന്റെ കാതല്‍. ഇത്‌ കമ്യൂണിസ്റ്റ്‌ വത്‌്‌കരണമാണെങ്കില്‍ എല്ലാ കുട്ടികളും കമ്യൂണിസ്റ്റുവത്‌്‌കരിക്കപ്പെടട്ടെ എന്ന്‌ തുറന്നു പറയേണ്ടിവരും. എന്തിന്‌ അക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും കേരളഗവണ്‍മെന്റും മടിക്കണം? ഈ ഗവണ്‍മെന്റിന്റെ മറ്റുപല നിലപാടുകളോടും വിയോജിപ്പുള്ളവര്‍ക്കു പോലും പുസ്‌തകസമരക്കാരുടെ കൂടെ കൂടാനാകില്ല. കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്‌ത സാമ്രാജ്യത്വശക്തികളടക്കം സാമ്പത്തിക, രാഷ്ട്രീയ പിന്തുണ നല്‍കി ഇടതുപക്ഷത്തിനെതിരെ രൂപപ്പെടുത്തുന്ന ഒരു വിശാല മുന്നണിയാണ്‌ അത്‌. ഇവര്‍ക്കാണ്‌ ഗൂഢഅജന്‍ഡയുള്ളത്‌. അതെന്തുകൊണ്ടാണ്‌ എന്ന്‌ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌-വിലക്കയറ്റവും