Thursday, May 31, 2007

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ????

ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറംതള്ളി ഏറാമൂളികളെ പ്രതിഷ്ഠിക്കുന്നത്‌ സി പി ഐ (എം) ന്‌ ഗുണകരമാകുമോ. ????


വി എസ്‌ അച്ചുതനന്ദനേയും പിണറായി വിജയനേയും പി ബി യില്‍ നിന്ന് സസ്പെന്റ്‌ ചെയ്തത്‌ രണ്ടുനേതാക്കളും രണ്ടു രീതിയിലാണ്‌ കാണുന്നത്‌.വി എസ്‌ പി ബി തീരുമാനത്തെ സന്തോഷത്തൊടെ അംഗികരിച്ച്‌ തെറ്റുകള്‍ തിരുത്തി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌. എന്നാല്‍ പിണറായി പി ബിയെടുത്ത തീരുമാനത്തെ വേദനയോടെ അംഗികരിച്ച്‌ അച്ചുതാനന്ദന്‍ പക്ഷക്കാരാണെന്ന് കരുതുന്നവരെയും, പാര്‍ട്ടിയില്‍ അഭിപ്രായം പറായുന്നവരേയും കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് പുറത്ത്‌ ചാടിച്ചുകൊണ്ടിരിക്കുകയാണ്‌. മാത്രമല്ല പി ബി തീരുമാനത്തെ ശക്തമായി നേരിടാനുള്ള ശ്രമങ്ങല്‍ പിണാറായിക്കുകിട്ടിയതുപോലുള്ള നടപടികളെ ക്ഷണിച്ചുവരുത്തുന്നതായിരിക്കും.
പ്രകാശ്‌ കാരട്ട്‌ അടക്കമുള്ളവര്‍ക്ക്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മന:ശസ്ത്രം അറിയാത്തവരാണെന്നും ഇവര്‍ക്കൊന്നും കേരള കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ത്യാഗം അറിയില്ലായെന്നും അതുകൊണ്ടാണ്‌ പാര്‍ട്ടിക്കു വേണ്ടി ത്യാഗം ചെയ്ത ഉന്നതനേതാക്കന്മാരെ അപമാനിക്കുന്നതെന്നും, ഇത്‌ ഉടനെ പിന്‍വലിക്കണമെന്ന് സംസ്ഥാന സിക്രട്ടറിയറ്റ്‌ യോഗത്തില്‍ ആവശ്യപ്പെടാനാണ്‌ പലരും ആലോചിക്കുന്നത്‌.ഇത്‌ തികച്ചും ന്യായമായ ആവശ്യമാണ്‌ . പിണറായിയുടെയും ദൗത്യസംഘത്തിന്റെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സംസ്ഥാനത്ത്‌ ഒട്ടാകെയുള്ള നേതാക്കന്മാരെ വെട്ടിനിരത്താനുള്ള ശ്രമം ഉടനെ അവസാനിപ്പിച്ചെ മതിയാകൂ.

പിണറായിയുടെ നയങ്ങളോട്‌ മൊത്തം ജനങ്ങള്‍ക്ക്‌ മാത്രമല്ല പാര്‍ട്ടിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും കടുത്ത എതിര്‍പ്പാണുള്ളത്‌.എന്നാല്‍ പാര്‍ട്ടി അച്ചടക്കം ഭയന്നിട്ടാണ്‌ ആരും തന്നെ ഒന്നും മിണ്ടാത്തത്‌.

തിരുവനന്തപുരം,കോട്ടയം,ഇടുക്കി, തൃശ്ശൂര്‍,പലക്കാട്‌ , മലപ്പുറം, ആലപ്പുഴ ജില്ലകളിലൊക്കെ പ്രധനപ്പെട്ട നേതാക്കന്മാരെയൊക്കെ പാര്‍ട്ടിയില്‍ നിന്ന് വെട്ടുനിരത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ പിണറായി പ്രത്യേക ദൗത്യസേനയെത്തന്നെ നിയോഗിച്ചിരിക്കുന്നു. ദൗത്യസേനക്ക്‌ നേതൃത്വം കൊടുക്കുന്ന പിണറായിയുടെ വ്‌ഇശ്വസ്തരായ ഇ പി ജയരാജനും , വിജയരാഘവനും അവരെ ഏല്‍പ്പിച്ച ജോലി വളരെ കൃത്യമായിത്തന്നെ നിര്‍വഹിക്കുന്നുണ്ട്‌.

പിണറായിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയുടെ തകര്‍ച്ചക്ക്‌ കാറണമാകുമോ ?.പിണറായിയെ പാര്‍ട്ടിക്കകത്തും പുറത്തും ജനങ്ങള്‍ വെറുക്കാന്‍ കണമെന്താണ്‌.പിണറായി ലാവലിന്‍ കേസ്സില്‍ പിടിയിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ പി ബി യില്‍ നിന്ന് പുറത്താക്കിയെതെന്ന കിംവദന്തിയില്‍ എന്തെങ്കിലും നേരുണ്ടോ?.
പിണറായിയെ കണ്ണടച്ച്‌ പിന്തുണച്ചിരുന്ന കോടിയേരിയും ബേബിയും നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കാന്‍ കാരണമന്താണ്‌.?.പാര്‍ട്ടി സിക്രട്ടറിയെന്ന സ്ഥാനം വെച്ച്‌ പല അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം കൊടുക്കുന്നുവെന്ന് പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോധ്യാന കേന്ദ്രത്തില്‍ പോയി പിണറായി നടത്തിയ പ്രസ്തവനയും.മമ്മുട്ടിയുടെ മുന്നാറീലെ ഭൂമി കയേറ്റത്തെക്കുറിച്ചും പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്ന് യോജിച്ചതായിരുന്നോ. ?.

Sunday, May 27, 2007

കേരളത്തിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം.

കേരളത്തിലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം.കേരളത്തിലെ സി പി ഐ (എം)ല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ക്രിയാത്മകങ്ങളെ അടിച്ചമര്‍ത്താനും, വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ത്യാഗനിര്‍ഭരരായ പ്രവര്‍ത്തകരെ അച്ചടക്കത്തിന്റെ പേരും പറഞ്ഞ്‌ അനാവശ്യമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമങ്ങല്‍ക്ക്‌ ഏറ്റ വന്‍ തിരിച്ചടിയാണ്‌ പോളിറ്റ്‌ ബ്യറോയിനിന്നുള്ള സസ്പന്‍ഷന്‍. പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തു നില്‍പ്‌ സംഘടിപ്പിച്ച വി എസിന്റെ പ്രവര്‍ത്തനങ്ങളും കടുത്ത അച്ചടക്കലംഘനമായിട്ടാണ്‌ പി. ബി വിലയിരുത്തിയിട്ടുള്ളത്‌.രണ്ടു നേതാക്കന്മാരും നടത്തുന്നത്‌ കടുത്ത അച്ചടക്കലംഘനമാണെന്ന് ബോധ്യമുള്ളവരായിരുന്നു പാര്‍ട്ടിയിലെ മുഴുവന്‍ മെമ്പര്‍മാരും.എന്നിരുന്നാലും ഔദ്യോഗികപക്ഷമെന്ന നിലയില്‍ പിണറായി പക്ഷത്തിന്നുണ്ടായിരുന്ന മേല്‍ക്കയ്യ്‌ പാര്‍ട്ടിക്കുള്ളില്‍ ശബ്ദമുയര്‍ത്തുന്നവരെ വിലക്കെടുക്കാനും അല്ലാത്തവരെ പുറത്താക്കാനുമായിരുന്നു പിണറായി പക്ഷം ശ്രമിച്ചുകൊണ്ടിരിന്നിരുന്നത്‌. ഇതൊക്കെ വളരെ നല്ല നിലയില്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ പി ബി യുടെ അച്ചടക്കത്തിന്റെ വാള്‍ ഇവരുടെ കഴുത്തില്‍ വീണിരിക്കുന്നത്‌.
ഇതു കൊണ്ട്‌ പി ബി നല്‍കുന്ന സന്ദേശം എത്ര വലിയവനായാലും പാര്‍ട്ടി അച്ചടക്കത്തിന്ന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്നാണ്‌. പി ബി എടുത്തിരിക്കുന്ന ഈ അച്ചടക്ക നടപടി ഏറ്റവും വലിയ പ്രശ്നം സൃഷ്ടിക്കുന്നത്‌ പിണറായിക്കാണ്‌.പാര്‍ട്ട്യിലെ ഉന്നത സ്ഥാനവും പാര്‍ട്ടിയുടെ വന്‍ സമ്പത്തും കൈപ്പിടിയിലൊതുക്കി ലോകത്തിന്റെ പല ഭാഗത്തും ബിനാമികളെ വെച്ച്‌ ബിസ്സിന്‍സ്സ്‌ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഇര്‍ങ്ങിത്തിരിച്ചിട്ടുള്ള പിണറായിക്ക്‌ ഇത്‌ കനത്ത തിരിച്ചടിതന്നെയാണ്‌. പിണറായിയുടെ ബിനാമികളായി പാര്‍ട്ടിയില്‍ ഉന്നതസ്ഥാനവും സ്ഥാപനങ്ങളില്‍ മേധാവിത്തവും എന്തും പറയുവാനുള്ള സ്വാതന്ത്ര്യവുമായി നടക്കുന്നവരുടെ ഗതിയെന്താകുമെന്ന് കണ്ടറിയണം. അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ പിണറായിയുടെ തങ്ങുകൊണ്ടിരുന്ന് പിണറായിക്ക്‌ സ്തുതി ‌ പാടുന്നവരുടെ സ്ഥിതി അധോഗതി തന്നെയാണ്‌.
കേരളത്തില്‍ തുടരുന്ന വിഭഗിയ പ്രവര്‍ത്തനം പി ബിയും കേന്ദ്ര കമ്മറ്റിയും നിരവധി തവണ ചര്‍ച്ച ചെയ്തതാണ്‌. അതിന്ന് ചുക്കാന്‍ പിടിക്കുന്ന നേതാക്കന്മാര്‍ക്ക്‌ താക്കീതും കൊടുത്തിരുന്നു. എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാന്‍ വി എസും പിണറായിയും തയ്യാറായില്ല. ഇവരൊക്കെ ധരിച്ചിരിക്കുന്നത്‌ കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നതന്മാരായ തങ്ങള്‍ വിചാരിക്കുമ്പോലെ കാര്യങ്ങള്‍ നടക്കുകയുള്ളുവെന്നാണ്‌.വ ര്‍ ‍ ഗ്ഗ സമരത്തിന്റെ തീച്ചുളയില്‍ നിന്ന് ഉയിര്‍ക്കൊണ്ട തങ്ങളെയൊക്കെ വെറും അക്കാദമിക്ക്‌ ബുദ്ധിജീവികള്‍ക്ക്‌ തൊടാന്‍ പോലും പറ്റില്ലായെന്ന അഹങ്കാരമായിരുന്നു ഇവര്‍ക്കൊക്കെ.എന്നാല്‍ ഈ മിഥ്യാധരണക്ക്‌ പി ബി വിരാമമിട്ടിരിക്കുന്നു.

മാത്രമല്ല കേരളത്തിലെ എല്ലാവിധ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കെതിരെയും ശക്തമായ നടപടി വേണം. പലരുടെയും ബിനാമികളായി കേന്ദ്രകമ്മറ്റിയില്‍ ഇരിക്കുന്നവര്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന്ന് വിരുദ്ധമായിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.കേന്ദ്രകമ്മറ്റിയിലുള്ള 12ല്‍ 9പേരും പിണറായിയുടെ ബിനാമികളാണ്‌. കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ബിനാമികള്‍ക്ക്‌ പാര്‍ട്ടിസ്ഥാനവും മറ്റും നല്‍കാന്‍ മുങ്കയ്യെടുപ്പിച്ചത്‌ പിണറായിതന്നെയാണ്‌.

Saturday, May 26, 2007

പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി.

പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി.പിണാറായിയേയും വി എസ്‌ അച്ചുതാനനന്ദനേയും സി. പി ഐ (എം) പോളിറ്റ്‌ ബ്യുറോയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്നാണ്‌ ഈ കടുത്ത നടപടി. ഇതുകൊണ്ട്‌ പാര്‍ട്ടിയിലെ അച്ചടക്കം നിലനിര്‍ത്താന്‍ കഴിയുമോ ?.

Thursday, May 24, 2007

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ . ഇടിച്ച്‌ നിരത്തുന്നു ; പാര്‍ട്ടിയിനിന്ന് വി എസ്‌ . അനുകൂലികളെ പിണറായി ഇടിച്ച്‌ നിരത്തുന്നു .മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ വനം ചന്ദനം കായല്‍ മാഫിയക്കും വന്‍കിട കയ്യേറ്റക്കാര്‍ക്കുമെതിരെ ശക്തമായ നിലപാടും റിസോര്‍ട്ട്‌ മഫിയ കയ്യേറി നിര്‍മ്മിച്ച സൗധങ്ങളൊക്കെയും ഇടിച്ച്‌ നിരത്തുകയും ചെയ്യുമ്പോള്‍ പിണറായി പാര്‍ട്ടിയില്‍ നിന്ന് അച്ചുതാനന്ദനുമായി അടുപ്പമുള്ളവരെ അപ്പാടെ ഇടിച്ച്‌ നിരത്തുകയാണ്‌. ഈ നിലയില്‍ മുന്നോട്ട്‌ പോയാല്‍ സി പി എമ്മിന്റെ സ്ഥിതി കേരളത്തില്‍ എന്തായിരിക്കും ?.

പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ (കണ്ണൂര്‍ ലോബിയുടെ )ആജഞ്ഞാവര്‍ത്തികള്‍ക്ക്‌ മാത്രമേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളുവെന്ന ആരോപണത്തില്‍ എന്തെങ്ക്‌ഇലും കഴമ്പുണ്ടോ ?.പാര്‍ട്ടിയില്‍ വിഭാഗിയത വളര്‍ത്തുന്നതില്‍ പിണറായിയും അച്ചുതാനന്ദനും തുല്യപങ്കാണോ ഉള്ളത്‌ ?.

അനധികൃത കുടിയേറ്റങ്ങളെ വി.എസ്‌ ഇടിച്ച്‌ നിരത്തുന്നു; പാര്‍ട്ടിയിനിന്ന് വി എസ്‌ അനികൂലികളെ പിണറായി ഇടിച്ച്‌ നിരത്തിന്നു

Sunday, May 20, 2007

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നു

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നു


കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങുന്നതുസംബന്ധിച്ച്‌ യു.ഡി.എഫ്‌ കരാറായിരുന്ന് മെച്ചമെന്ന് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറുയുന്നത്‌. ഇത്‌ സാമാന്യ വിവരമുള്ള ആരുംത്തന്നെ അംഗികരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തെയും ജനങ്ങളെയും അടുയറവെച്ച്‌ വന്‍ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നതത്തിലുള്ള കരാറായിരുന്നു അതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവുന്നതായിരുന്നു.കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ഗാഡനിദ്രയിലായിരുന്ന പ്രതിപക്ഷ നേതാവ്‌ രണ്ടു ദിവസത്തിന്ന് ശേഷം ഉറക്കമുണര്‍ന്ന് നടത്തിയ ആറുജല്‍പ്പനകളാണ്‌ താഴ്‌എ കൊടുക്കുന്നത്‌.
ചോദ്യം:1


സ്മാര്‍ട്ട്‌സിറ്റിക്കുവേണ്ടി നല്‍കിയിരിക്കുന്ന 246 ഏക്കറില്‍ കെ. എസ്‌. ഇ.ബി. യുടെ 100 ഏക്കര്‍ഭൂമിയുടെയും കിഫ്രയുടെ 10 എക്കര്‍ സ്ഥലത്തിന്റെയും വിലയെത്ര ?. 20,000 രൂപ നിരക്കില്‍ 20 കോടിക്ക്‌ സ്ഥലം വില്‍ക്കാന്‍ യു. ഡി.എഫ്‌. ചര്‍ച്ച നടത്ത്യപ്പോള്‍ 350 കോടി കിട്ടേണ്ടഭൂമിയെന്നാണ്‌ പ്രതിപക്ഷനേതാവായിരുന്ന വ്‌. എസ്‌ അന്ന് പറഞ്ഞത്‌.

ഉത്തരം:

യു.ഡി. എഫ്‌ കരാര്‍പ്രകാരം കുറച്ച്‌ ഭൂമി തുച്ഛമായ വിലയില്‍ വില്‍പ്പനക്കും ബാക്കി ഭൂമി പാട്ടത്തിന്നുമായിരുന്നു. സൗജന്യമായി നല്‍കുന്ന ഈ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം കുറെ നാളുകള്‍ക്ക്‌ ശേഷം ടീക്കോമിന്ന് കൈമാറുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ഇന്‍ഫോ പാര്‍ക്കും സൗജന്യമായി അവര്‍ക്ക്‌ നല്‍കിയിരുന്നു.അതുകൊണ്ടുതന്നെ യു ഡി എഫ്‌ പദ്ധതി പ്രദേശത്തെ ഇന്‍ഫോ പാര്‍ക്ക്‌ എസ്റ്റേറ്റ്‌,അഡിഷണല്‍ ലാന്‍ഡ്‌,ലീസ്‌ലേന്റ്‌ എന്നിങ്ങനെ തരം തിരിച്ചിരുന്നു.എന്നാല്‍ സൗജന്യമായി നല്‍കാന്‍ സ്ഥലമില്ലായെന്നും ഇന്‍ഫോപാര്‍ക്ക്‌ വിട്ടുതരില്ലായെന്നും ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യമേ വിക്തമാക്കി. അതുകൊണ്ടുതന്നെ ടിക്കോമിന്ന് കൊടുക്കുന്ന 246 ഏക്കര്‍ സ്ഥലത്തിന്ന് ഇത്ര പാട്ടത്തുകയെന്നാതെ പ്രത്യേകം തരം തിരിക്കേണ്ട ആവശ്യമില്ല. കരാര്‍ ഉപ്പുവെച്ച്‌ കാരാറിനുള്ളില്‍ സ്വകാര്യമായി മറ്റൊരു കരാര്‍ ഒപ്പുവെയ്ക്കുന്ന ശീലം ഇടതുമുന്നണിക്കോ സര്‍ക്കാറിന്നൊ ഇല്ല. അതുകൊണ്ടാണ്‌ 246 ഏക്കര്‍ സ്ഥലം 104 കോടിക്ക്‌ പാട്ടത്തിന്ന് കൊടുക്കാന്‍ തുരുമാനിച്ചത്‌.ഇതില്‍ വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലവും പെടും.വെറും 36 കോടി രൂപക്ക്‌ 236 ഏക്കര്‍ സ്ഥലം ടിക്കോമിന്ന് വില്‍പ്പന നടത്താനാണ്‌ യു. ഡി. എഫ്‌ തീരുമാനിച്ചിരുന്നത്‌.ആരെ കബളിപ്പിക്കാനാണ്‌ പാട്ടമല്ല വില്‍പ്പനയാണ്‌ നല്ലതെന്ന് യു ഡി എഫ്‌ പ്രചരിപ്പിക്കുന്നത്‌.ആരാണിത്‌ വിശ്വസിക്കുക.ഇതു വിശ്വാസിക്കാന്‍ മാത്രം മണ്ടന്മാരണോ കേരളത്തിലെ ജനങ്ങള്‍. വില്‍പ്പന നടത്തിയിരുന്നെങ്കില്‍ സ്റ്റാമ്പ്‌ ഡ്യുട്ടിയിനത്തില്‍ വന്‍തുക കേരളത്തിന്ന് കിട്ടുമായിരുന്നുവന്നാണ്‌ പുതിയ വാദം. കമ്മീഷനായി കിട്ടുമായിരുന്ന വന്‍തുക നഷ്ടപ്പെട്ടതിലുള്ള പ്രയാസം വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്‌.

2.ചോദ്യം : രണ്ട്‌


ഭൂമിവില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സൗജന്യം അനുവദിച്ചിട്ടുണ്ടോ ?ഉത്തരംഇല്ല. പലപ്പോഴും ചര്‍ച്ചകളില്‍ മുന്‍ സര്‍ക്കാര്‍ അംഗികരിച്ചുകൊടുത്തിട്ടുള്ള സൗജന്യങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ മുന്നൊട്ട്‌ വെയ്ക്കാനുള്ള കഴിവിനെത്തന്നെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലായിരുന്നു.എങ്കിലും സ്ഥലത്തിന്റെ പാട്ടത്തുക മുന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്ത സ്ഥലത്തിന്റെ വിലയേക്കാള്‍ മുന്നിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത്‌ ഏറ്റവും മികച്ച നേട്ടംത്തന്നെയാണ്‌.2004-2006ല്‍ നിച്ഛലമായിനിന്നിരുന്ന സ്ഥലവില 2006-2007ല്‍ മുന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് പറയുന്നത്‌ അപഹാസ്യമാണന്ന് മാത്രമല്ല തികഞ്ഞ വിവരക്കേടും കൂടിയാണ്‌.

ചോദ്യം : മൂ ന്ന്


ഡയറക്ട്‌ ജോബ്‌ എന്നയു ദി എഫ്‌ കരാറിലെ വ്യവസ്ഥയില്‍ നിന്ന് ഡയറക്ട്‌ ഒഴിവാക്കിയെത്‌ എന്തിന്‌.?

ഉത്തരം :

യു ദി എഫ്‌ തയ്യാറാക്കിയ കരാര്‍ വ്യവസ്ഥയില്‍ ഡയറക്ട്‌ ജോബ്‌ എന്നല്ല ഉണ്ടായിരുന്നത്‌. മറിച്ച്‌ ക്യുമുലേറ്റീവ്‌ ലൊബ്‌സ്‌ എന്നാണ്‌. യു ഡീഫ്‌ കരാറിലെ വ്യവസ്ഥ 5.4ല്‍ പറയുന്നത്‌ പാട്ടത്തിന്ന് നല്‍കുന്ന ഭൂമി സംയുക്ത സംരംഭമായി തുടങ്ങുന്ന കമ്പിനി പുനര്‍പാട്ടത്തിന്ന് നല്‍കുമ്പോള്‍, നിലവില്‍ ഇന്‍ഫോപാര്‍ക്കിലുള്ളതും, ലീലാഗ്രൂപ്പിന്റെയും,വിപ്രോയുടെയും സ്ഥലത്ത്‌ ഉണ്ടാവുന്നതുമായ തൊഴിലുകള്‍ക്ക്‌ പുറമെ 33300 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തിനകം ഉണ്ടായിരിക്കണമെന്നാണ്‌.അല്ലെങ്കില്‍ വ്യവസ്ഥകള്‍ അനുസരിച്ചുള്ള പെനാല്‍റ്റി നല്‍കണം.എന്നാല്‍ വ്യവസ്ഥ 10.3 പറയുന്നത്‌, ടിക്കോമും അവര്‍ സ്ഥാപിക്കുന്ന കമ്പനിയും 10 വര്‍ഷത്തിനകം, ഒന്നിച്ചെടുക്കുമ്പോള്‍ 33300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മിനിമം പരിപാടി നടപ്പാക്കണം എന്നാണ്‌. ഇവിടെ നേരിട്ടുള്ള തൊഴി എന്നല്ല,ഒന്നിച്ചെടുക്കുമ്പോഴുള്ള തൊഴില്‍ എന്നാണ്‌ പറയുന്നത്‌.ഇന്‍ഫോ പാര്‍ക്കിലെ 7000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടെയാണ്‌ ഈ സംഖ്യയെന്നും വ്യക്തമാക്കുന്നു.
എന്തിനാണ്‌ 5.4ലെ ഡയറക്ട്‌ ഒഴിവാക്കി 10.3ലെ ക്യുമുലേറ്റീവ്‌ എന്നാക്കി മറ്റിയത്‌. എങ്ങിനെയാണ്‌ ഇന്‍ഫോ പാര്‍ക്കിലെ തൊഴിലവസരങ്ങള്‍ കുടാതെ 33300 എന്ന 5.4ലെ വ്യവസ്ഥ 10.3യില്‍ എത്തിയപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ തൊഴിലുള്‍പ്പെടെ 33300 എന്നാക്കി മറ്റിയത്‌.ഞങ്ങള്‍ ക്യുമുലേറ്റിവ്‌ എന്ന പദം എടുത്തുകളഞ്ഞത്‌ ഇതു സംസ്ഥാന താല്‍പ്പര്യതിന്ന് അനുസൃതമല്ലാത്തതുകൊണ്ടണ്‌.സ്മാര്‍ട്ട്‌ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രം 90000 ജോലിയെങ്കിലും സൃഷ്ടിച്ചിരിക്കണം എന്ന് സുവ്യക്തമായ വ്യവസ്ഥയിരിക്കെ , ഇത്‌ നേരിട്ടുള്ളതാണോയെന്ന ക്‌ഹോദ്യം തന്നെ വലിയ തമാശയാണ്‌. താങ്കള്‍ പരയുന്നതുപോലെ പരോക്ഷ തിഴിലുകള്‍ കൂടി കണക്കാക്കിയാല്‍ ഇത്‌ ഏതാണ്ട്‌ മൂന്നുലക്ഷം കവിയും.ഇതില്‍ ഏതെങ്കിലും നടപ്പാക്കാന്‍ വിഴ്ചവരുത്തിയാല്‍ കമ്പിനി ഏറ്റെടുക്കാന്‍ സര്‍ക്കാറിന്ന് വ്യവസ്ഥയും ഉണ്ട്‌.
ചോദ്യം : നാലു്‌

പ്രാരംഭ മൂലധന നിക്ഷേപം 240 കോടിയായിരുന്നത്‌ 120 കോടിയാക്കിക്കുറച്ചത്‌ ആരുടെ തല്‍പ്പര്യം സംരക്ഷിക്കാനാണ്‌.?

ഉത്തരം:

മൊത്തം നിക്ഷേപം 1700 കോടി രൂപതന്നെയായിരിക്കുമെന്ന് പുതിയ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.യു ഡി എഫ്‌ കരാറില്‍ പറഞ്ഞിരുന്നത്‌ ഇന്‍ഫോപര്‍ക്കിന്ന് സ്കോയര്‍ഫീറ്റ്‌ അടിസ്ഥാത്തില്‍ തരുന്ന വില അവര്‍ പ്രാരംഭനിക്ഷേപത്തില്‍ ഉല്‍ക്കൊള്ളിച്ചിരുന്നു. യു ഡി എഫ്‌ കരാറില്‍ പറഞ്ഞിരുന്ന ഈ കാര്യങ്ങളിലൊന്നും മുന്‍കാലങ്ങളില്‍ എല്‍ ഡി എഫ്‌ യാതൊരും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഷെയര്‍ ക്യാപ്പിറ്റ്‌അലിന്റെ കാര്യത്തിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

ചോദ്യം :അഞ്ച്‌

പ്രരംഭ മുലധന നിക്ഷേപത്തില്‍ 117.6 കോടിരൂപയുടെ ഇളവ്‌ നല്‍കിയതിന്ന് ശേഷം സര്‍ക്കാറിന്റെ ആദ്യഗഡു ഓഹരി 16 ശതമാനമായി നിജപ്പെടുത്തി ബാക്കി 10 ശതമാനമോഹരി അഞ്ചു വര്‍ഷത്തിന്നുശേഷം വാങ്ങാമെന്ന് വരുത്തിയത്‌ പിന്നിട്‌ വന്‍ സാമ്പത്തിക ബാധ്യത വരുത്തില്ലേ?ഉത്തരം:

ഇന്‍ഫോ പാര്‍ക്ക്‌ വിട്ടുനല്‍കി വെറും 9ശതമാനം ഓഹരി വാങ്ങി കരാറിലേര്‍പ്പെടാന്‍ മുതിര്‍ന്ന തങ്കള്‍ ഇത്തരം ഒരാരോപണം ഉന്നയിക്കരുതായിരുന്നു. ഷയര്‍ ക്യാപ്പിറ്റലില്‍ ഒരു മാറ്റവുമില്ലായെന്ന എന്ന വസ്തുത്‌ മറച്ചുവെച്ച്‌ പ്ര്ആരംഭമൂലധനത്തെക്കുറിച്ച്‌ പറയുന്നത്‌ ശരിയല്ല. കൂടുതല്‍ ഓഹരി , 11ശതമാനമെങ്കിലും വാങ്ങണമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഞാന്‍ അന്ന് തങ്കളെനേരില്‍കണ്ട്‌ ആവശ്യപ്പെട്ടതാണ്‌..എന്നാല്‍ ദുബായ്‌ കമ്പിനി അതിന്ന് വഴങ്ങുന്നില്ലായെന്നാണ്‌ അന്ന് താങ്കള്‍ പറഞ്ഞത്‌.എന്നാല്‍ കാര്യങ്ങള്‍ ഇത്രയും നല്ല രീതിയില്‍ നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്‌ നടത്തിയത്‌ തങ്കള്‍ കാണാത്തതാണോ അതൊ കണ്ടില്ലായെന്ന് നടിക്കുന്നതാണോ.

ചോദ്യം : ആറു്‌

പാട്ടത്തുക 104 കോടി രൂപയെന്ന് കാണിച്ച്‌ ടീക്കോമിന്ന് ആദായനികുതി ഇളവ്‌ നേടാന്‍ അവസരം ഒരുക്കുകവഴി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ കിട്ടേണ്ട 34.94 കോടിരൂപനഷ്ടപ്പെടുത്തിയത്‌ സംസ്ഥാന തല്‍പ്പര്യമാണോ ?
ഉത്തരം:

വെറും 36 കോടി രൂപക്ക്‌ 236 ഏക്കര്‍ സ്ഥലം ടീക്കോമിന്ന് നല്‍കിയ യു ഡി എഫ്‌ പറയുന്നത്‌ പാട്ടമല്ല വില്‍പനയാണ്‌ നല്ലതെന്നാണ്‌.ഇത്‌ ഏത്‌ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തിന്ന് മാത്രമേ അറിയുകയുള്ളു.വില്‍ക്കുകയായിരുന്നുവെങ്കില്‍ സ്റ്റാമ്പ്‌ ഡ്യുട്ടി കിട്ടിമായിരുന്നുവ്‌എന്നത്‌ വിചിത്രമായ ന്യായമാണ്‌.

Thursday, May 17, 2007

ഉമ്മന്‍ചാണ്ടി സ്വയം വിഡ്ഡി വേഷം കെട്ടുകയോ?

ഉമ്മന്‍ചാണ്ടി സ്വയം വിഡ്ഡി വേഷം കെട്ടുകയോ ?

സ്മാര്‍ട്ട്‌ സിറ്റി കരാറിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയ ഉമ്മന്‍ചാണ്ടി സ്വയം വിഡ്ഡി വേഷം കെട്ടുകയോ അതോ മൊത്തം ജനങ്ങളെ വിഡ്ഡികളാക്കുകയോയാണ്‌.ഒപ്പിടാന്‍ പോകുന്ന സ്മാര്‍ട്ട്‌ സിറ്റി കരാറിന്റെ കരട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പെ കയ്യില്‍ കിട്ടിയിട്ടും ഒരക്ഷരം പറയാതിരുന്ന അദ്ദേഹം പിന്നിട്‌ പിച്ചും പേയും പറയുന്നത്‌ അന്തസ്സുള്ളവര്‍ക്ക്‌ യോജിച്ചതല്ല. കേരളത്തിന്റെയും കേരള ജനതയുടെയും ആഗ്രഹങ്ങള്‍ പ്രതിപലിക്കുന്നതാണ്‌ ഈ കരാറെന്ന് കേരളീയര്‍ ഒന്നടക്കം പറയുന്നത്‌ . ഉമ്മന്‍ചാണ്ടീ നടത്തിയ കാപട്യങ്ങള്‍ ജനം തിര്‍ഇച്ചരിഞ്ഞതിലുള്ള ജാള്യത മറച്ചു വെയ്ക്കാനുള്ള മലക്കം മറിച്ചിലുകളാണ്‌ അദ്ദേഹമിന്ന് നടത്തുന്നത്‌.

Monday, May 14, 2007

മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.

മിഷന്‍ മൂന്നാര്‍ വിജയകരമായി മുന്നേറുന്നു.


മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റി ദൗത്യസംഘം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഏതൊക്കെ രാഷ്ട്രിക്കാര്‍ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ടെന്നും അവര്‍ ആരൊക്കെ റിസോര്‍ട്ട്‌-പട്ടയ സിണ്ടിക്കേറ്റിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കേണ്ടതായിട്ടുണ്ട്‌.

Friday, May 11, 2007

നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.

നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.


മുന്നാറിലെ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നില്‍ പാവപ്പെട്ടവരെന്നോ പണാക്കാരേനെന്നൊ നോക്കാതെ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധസ്ഥരാണ്‌. നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.നിയമത്തിന്റെ മുന്നില്‍ പണക്കരന്നും പാവപ്പെട്ടവര്‍ക്കും വിവേചനം കാണിക്കുന്നതുതന്നെ നിയമത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്‌.ഇന്നലെവരെ കയ്യേറ്റത്തിന്നെതിരെ ഉഗ്രപ്രഖ്യാപനം നടത്തിയിരുന്നവര്‍ ഇന്ന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍കളെടുക്കുമ്പോള്‍ അതിന്നെതിരെ ആരോപണങ്ങളുമായി രംഗത്ത്‌ വരുന്നത്‌ വന്‍കിട കയ്യേറ്റക്കാരുടെ കയ്യില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയിട്ടാണെന്നുള്ള ആരോപണത്തെ ശരിവെയ്ക്കുന്നു.

സമ്പത്തും സ്വാധീനവുമുള്ള കയ്യേറ്റക്കാര്‍ കേരളത്തിളെ പ്രമുഖ രാഷ്ട്രിയപാര്‍ട്ടിക്കളെ അവര്‍ക്കുവേണ്ടി വാദിക്കാന്‍ വിലക്കുവാങ്ങിയിരിക്കുന്നു. മാധ്യമ സിണ്ടിക്കേറ്റിന്റെ ഉപജ്ഞാക്കളും പട്ടയ സിണ്ടിക്കേറ്റും അവിഹിതബന്ധം സ്ഥാപിച്ചിരിക്കുന്നു.കേരള ജനതയുടെ താത്‌പര്യങ്ങള്‍ക്ക്‌ പുല്ലുവില കല്‍പ്പിക്കുന്ന കോണ്‍ഗ്രസ്സും അതിന്റെ അധ്യക്ഷനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്നെതിരെ ദൃശ്യമാധ്യമങ്ങള്‍ക്കുമുന്നില്‍ ഉറഞ്ഞുതുള്ളകയാണ്‌. ഇതെല്ലാം കണ്ടിരിക്കുന്നവര്‍ മുഖ്യമന്ത്രിയെടുക്കുന്ന ധീരമായ നടപടികളെ നൂറുശതമാനം അംഗികരിക്കാന്‍ രംഗത്ത്‌ വരുന്നത്‌.
മുന്നാര്‍ കയ്യേറ്റങ്ങളെ ചെറുക്കാനും ഇറക്കിവിടാനും മുഖ്യമന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ എന്തുകൊണ്ടും യോഗ്യന്മാര്‍ ത്തന്നെയാണ്‌.ഇവര്‍ക്കതിന്ന് കഴിയുമെന്ന് ജനം കരുതുന്നു.കയ്യെറ്റക്കാര്‍ എത്ര ഉന്നതന്മാരായാലും അവരെ ഇറക്കിവിട്ടെ മതിയാകു.കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ആത്മര്‍ത്തമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തകര്‍ക്കാനാണ്‌ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടികളൊക്കെ രംഗത്ത്‌ വന്നിരിക്കുന്നത്‌.

വന്‍കിട കയ്യേറ്റക്കാരുടെ അനധുകൃതമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചങ്കുറപ്പുള്ള എത്ര രാഷ്ട്രിയപാര്‍ട്ടിക്കാര്‍ കേരളത്തിലുണ്ട്‌ എന്ന് തെളിയിക്കാനുള്ള അവസരമാണിത്‌.സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌ അനധികൃതമായ എല്ലാ കയ്യറ്റങ്ങളും ഇറക്കിവിടുകയെന്നതാണ്‌. സി പി എം സിക്രട്ടറി പിണറായിക്കും കെ പി സി സി പ്രസിഡണ്ട്‌ ചെന്നിത്തലക്കും അനധികൃത കയ്യേറ്റങ്ങളെ പൊളിച്ചുമാറ്റാന്‍ തങ്ങളുടെ അണികളോട്‌ ആഹ്വാനം ധൈര്യമുണ്ടോ?.പ്രസ്താവനകള്‍ ഇറക്കാന്‍ ഏതു മണ്ടനും കഴിയുന്ന നാടാണ്‌ കേരളം .ഇവിടെ വേണ്ടത്‌ ക്രിയത്മക പ്രവര്‍ത്തനങ്ങളാണ്‌, നിലപാടുകളാണ്‌..

Thursday, May 10, 2007

ഡോക്ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്‌. ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും

ഡോക്ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്‌. ഭവിഷ്യത്ത്‌ ഗുരുതരമായിരിക്കും
തിരുവനന്തപുരം എസ്‌ എ ടി ആസ്പത്രി സൂപ്രണ്ട്‌ ഡോ:രാജ്‌ മോഹനനെ സാര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന്ന് നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌.
ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതിന്റെ പേരിലാണ്‌ സസ്പന്‍ഷന്‍ .ഇദ്ദേഹത്തിന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനം കൊണ്ട്‌ നൂറുകണക്കിന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ്‌ അപഹരിക്കപ്പെട്ടത്‌. സംഘടനാസക്തികൊണ്ട്‌ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ രക്ഷിക്കാന്‍ രംഗത്തിറങ്ങുന്നത്‌ അപലപനിയമാണ്‌. കുറ്റവാളികളെ രക്ഷിക്കാന്‍ പണിമുടക്കുമെന്ന് പറഞ്ഞ്‌ രോഗികളെ ഭീഷണിപ്പെടുത്തുന്നത്‌ അന്തസ്സിന്ന് ചെര്‍ന്നതല്ല. എത്രയും വേഗം പണിമുടക്ക്‌ നോട്ടീസ്സ്‌ പിന്‍വലിച്ച്‌ ജോലിക്ക്‌ ഹാജരാകാന്‍ ഡോക്ടര്‍ സന്നദ്ധരാകണം. അല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക്‌ ന്യായമായും ഇടപെടെണ്ടിവരും. ഡോക്ടര്‍മാരുടെ അഹന്തയും അഹങ്കാരവും നിറഞ്ഞ ഈ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയെ മതിയാകൂ. ശമ്പളം കൊടുക്കുന്ന ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഭവിഷത്ത്‌ ഗുരുതരമായിക്കുമെന്ന് ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

Wednesday, May 9, 2007

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും.

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും.
കേരളത്തെ മഹാവിപത്തിലേക്കും അഭ്യന്തര കലാപത്തിലേക്കും തള്ളിവിടാന്‍ സ്വശ്രയ കോളേജുമേനേജുമെന്റിന്ന് അനുകൂലമായ സുപ്രീംകോടതിവിധി കാരണമാകും. സ്വാശ്രയ കോളേജ്‌ പ്രവേശനകാര്യത്തില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്‌ സാധാരണക്കാരുടെ ഉന്നത വിദ്യഭ്യാസ മോഹങ്ങളെ അപ്പാടെ തകര്‍ക്കുന്നതാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തി,വിദ്യഭ്യാസ രംഗത്തെ വിവേചനവും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും അറുതിവരുത്താന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെസുപ്രധാന വകുപ്പുകള്‍ റദ്ദ്‌ ചെയ്ത ഹൈക്കോടതി വിധി സ്റ്റേചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിര്‍ദാക്ഷ്യണ്യമാണ്‌ സുപ്രീംകോടതി തള്ളിക്കളഞ്ഞത്‌. മാത്രമല്ല 100 ശതമാനം സീറ്റിലും മേനേജുമെന്റുകള്‍ക്ക്‌ പ്രവേശാനം നടത്താന്‍ അനുമതിയും നല്‍കിയിരിക്കുന്നു.
ഇ അധ്യയന വര്‍ഷത്തെ പ്രവേശാനത്തിനുള്ള പൊതുപരിക്ഷ നടത്താന്‍ സ്വാശ്രയകോളേജുകളുടേ കണ്‍സോര്‍ഷ്യത്തിന്ന് കോടതി അനുവാദം നല്‍കിയിരിക്കുന്നു.കേരളസര്‍ക്കാറിനെ നോക്കുകുത്തിയാക്കി സാധാരണക്കാരെ മൊത്തം നിരാശരാക്കി വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ എന്തും ചെയ്യാനുള്ള അവകാശമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌. സാമൂഹ്യ നീതി കോടതിക്കത്‌ മണ്ണാങ്കട്ടയാണ്‌.
ഉന്നത,പ്രൊഫഷണല്‍ വിദ്യഭ്യാസരംഗത്ത്‌ സാധാരണക്കാരുടെ മക്കള്‍ക്കടക്കം കേരളത്തില്‍ത്തന്നെ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന ഉദ്ദേശത്തോടെയാണ്‌ കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക്‌ അനുമതി നല്‍കിയത്‌. സാമ്പത്തികശേഷി കുറഞ്ഞ പഠിപ്പില്‍ മികവുപുലര്‍ത്തുന്ന പരമാവധി വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനുള്ള അവസരം കിട്ടുമെന്നുകരുതിയവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. രണ്ട്‌ സ്വാശ്രയകോളേജ്‌ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്നായിരുന്നു തുടക്കത്തിലെ മുദ്രാവാക്യം.അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഏ,കെ ആന്റണിയുടെ ഈ മുദ്രവാക്യം പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നതിന്ന് വേണ്ടിയായിരുന്നുവെന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.പിന്നീട്‌ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയും മേനേജുമെന്റുകളെ പരിപൂര്‍ണ്ണമായി സഹായിക്കുന്ന നിലപാടുകളാണ്‌ സ്വികരിച്ചത്‌.
പിന്നിട്‌ അധികാരത്തില്‍ വന്ന എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ക്രിയാത്മകമായി പലനടപടികളും കൈക്കൊണ്ടെങ്കിലും അതൊന്നും പ്രബല്യത്തില്‍ വരാതിരിക്കാന്‍ പ്രധാന കാരണം സ്വാശ്രയകോലേജ്‌ അധികൃതരുമായി യാതൊരു കരാറും യു ഡി എഫ്‌ സര്‍ക്കാര്‍ ഒപ്പുവെച്ചിരുന്നില്ലായെന്നതാണ്‌.സ്വാശ്രയ കോലേജ്‌ അധികൃതരുമായി യു ഡി എഫിന്റെ ഒത്തുകളി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവ്‌ ഗുരുതരമായ പലപ്രശ്നങ്ങള്‍ക്കും കാരണമാകും.
കേരളത്തിലെ സാധാരണക്കാരുടെ ഉന്ന വിദ്യാഭ്യാസ സ്വപ്നം പൊലിഞ്ഞാല്‍ തകരുന്നത്‌ കേരളത്തിന്റെ വികസനമാണ്‌.കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്നുത്തന്നെ വന്‍ ഭീഷണിയായിരിക്കുമിത്‌ ഉയര്‍ത്തുക.വിദ്യഭാസ രംഗം കൈപ്പിടിയിയിലൊതിക്കി എക്കാലവും ജനങ്ങളെ ചൂഷണം ചെയ്യാമെന്ന് കരുതുന്നത്‌ തികഞ്ഞ മൗഡ്യമാണ്‌.

Tuesday, May 8, 2007

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.

ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.

പട്ടയസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം വളരെ സജീവം

പട്ടയസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം വളരെ സജീവംമുന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്നു പിന്നില്‍ കേരളത്തിലെ പട്ടയ സിന്‍ഡിക്കേറ്റ്‌ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ പട്ടയ സിന്‍ഡിക്കേറ്റില്‍ ഉദ്യോഗസ്ഥന്മാരും ഉന്നത രാഷ്ട്രിയനേതാക്കന്മാരും വന്‍കിട ബിസ്സിനസ്സുകാരും പങ്കാളികളാണ്‌. ഇതില്‍ ഭരണകക്ഷിയെന്നൊ പ്രതിപക്ഷമെന്നൊ വ്യത്യാസമില്ല.. ഭരണ- പ്രതിപക്ഷ നേതാക്കള്‍ എത്ര വായിട്ടലച്ചാലും സത്യം മറച്ച്‌ വെയ്ക്കാന്‍ സാധ്യമല്ല.എന്നാല്‍ പൊതുജനമെന്ന കഴുത സിനിമ കാണുന്ന ലാഘവത്തോടെ വായും പൊളിച്ചിരുന്ന് കാഴ്ച കാണുന്നത്‌ നമ്മുടെ നാടിന്റെ ഗതികേടിനെയാണ്‌ കാണിക്കുന്നത്‌. ഈ കയ്യേറ്റത്തെ പറ്റി വിശദമായി വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമങ്ങളെ അഭിനന്ദിച്ചേ മതിയാകു. വന്ധികരണ ശാസ്ത്രക്രിയക്ക്‌ വിധേയരാക്കപ്പെട്ട യുവജനത മദ്യത്തിന്റെ മയക്കത്തില്‍ സുഖനിദ്രയിലാണ്‌.

Monday, May 7, 2007

വ്യവസായ മന്ത്രി യു എ ഇ യില്‍ ചുറ്റിത്തിരിയുന്നു.

വ്യവസായ മന്ത്രി യു എ ഇ യില്‍ ചുറ്റിത്തിരിയുന്നു.കേരളത്തിലേക്ക്‌ കുടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം വന്‍ വ്യവസായികളുടെ സല്‍ക്കാരം സ്വികരിച്ച്‌ യു എ ഇ യില്‍ ചുറ്റിക്കറങ്ങുന്നു.

സാധാരണക്കാരനെ പങ്കാളികളാക്കി പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുമെന്ന് തിരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്ദാനത്തിന്ന് ഘടകവിരുദ്ധമായി വന്‍കിടക്കാരെ മാത്രം പങ്കാളികളാക്കി വ്യവസായ സംരഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനാണിവര്‍ ശ്രമിക്കുന്നത്‌.

സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ മുടക്‌കിയാല്‍ സര്‍ക്കാര്‍ മുടക്കുമുതലിന്ന് ഗാരണ്ടിയെന്തെങ്കിലും കൊടുക്കുമോ എന്ന ചോദ്യത്തിന്ന് സര്‍ക്കാരിന്ന് യാതൊരു ഗാരണ്ടിയും കൊടുക്കാന്‍ പറ്റില്ലായെന്നാണ്‌ വ്യവസായമന്ത്രി മറുപടി പറഞ്ഞത്‌

ഇതൊരു കമ്പിനിയാണ്‌, നിങ്ങള്‍ക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ പണം മുടക്കിയാല്‍ മതിയെന്ന ധാര്‍ഡ്യത്തോടെയുള്ള മറുപടിയാണ്‌ മന്ത്രിയില്‍ നിന്ന് കിട്ടിയത്‌.

ഇങ്ങിനെയാണെങ്കില്‍ ഏത്‌ സാധാരണക്കാരനാണ്‌ പണം മുടക്കുക. മുടക്കിയ പണം പോകുന്നത്‌ മാത്രമല്ല കമ്പിനി വരുത്തുന്ന ബാധ്യതയും ഈ പാവപ്പെട്ട മുതല്‍ മുടക്കിയവരുടെ തലയില്‍ വരും. ഇങ്ങിനെയുള്ള ഒരു സാഹസത്തിന്ന് ആരെങ്കിലും മുതിരുമോ.

നിങ്ങള്‍ പണം മുടക്കിയില്ലെങ്കിലും വന്‍ തുക മുടക്കാന്‍ സന്നദ്ധരായി വന്‍ കിടക്കാര്‍ പലരും രംഗത്ത്‌ വന്നിട്ടുണ്ട്‌.

ഇവരുടെ ഉദ്ദേശം കേരളത്തിന്റെ വ്യവസായ വികസനമല്ല മറിച്ച്‌ കേരളത്തിന്റെ പൊതുസ്വത്ത്‌ കൈക്കലാക്കലാണ്‌.

Sunday, May 6, 2007

ഒരു മുന്നറിയിപ്പ്‌

ഒരു മുന്നറിയിപ്പ്‌

ഗള്‍ഫ്‌ മലയാളികളില്‍ നിന്ന് പലതും പറഞ്ഞ്‌ പണം അടിച്ച്‌ മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്‌. കഴിഞ്ഞ യു. ഡി. എഫ്‌ ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട്‌ പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്‌. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക്‌ കേട്ട്‌ സര്‍ക്കാറിന്റെ കയ്യില്‍ കാശ്‌ കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട്‌ പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്‌ മാത്രമാണ്‌.

പിപ്പിള്‍സ്‌ ഫോറം.

എല്ലാവര്‍ക്കും സ്വാഗതം.

എല്ലാവര്‍ക്കും സ്വാഗതം

.ഇത്‌ കേരളത്തെ സ്നേഹിക്കുന്ന, കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന, കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണണമെന്ന് ആഗ്രഹിക്കുന്ന പ്രതികരണശേഷി ആര്‍ക്കും പണയം വെയ്ക്കാന്‍ ആഗ്രഹിക്കാത്തവരുടെ പൊതുവേദിയാണ്‌. നിങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും സ്വാഗതം.

പിപ്പിള്‍സ്‌ ഫോറം.
peoplesforum@gmail.com