Monday, May 7, 2007

വ്യവസായ മന്ത്രി യു എ ഇ യില്‍ ചുറ്റിത്തിരിയുന്നു.

കേരളത്തിലേക്ക്‌ കുടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം വന്‍ വ്യവസായികളുടെ സല്‍ക്കാരം സ്വികരിച്ച്‌ യു എ ഇ യില്‍ ചുറ്റിക്കറങ്ങുന്നു.

സാധാരണക്കാരനെ പങ്കാളികളാക്കി പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുമെന്ന് തിരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്ദാനത്തിന്ന് ഘടകവിരുദ്ധമായി വന്‍കിടക്കാരെ മാത്രം പങ്കാളികളാക്കി വ്യവസായ സംരഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനാണിവര്‍ ശ്രമിക്കുന്നത്‌.

സാധാരണക്കാരായ പ്രവാസികള്‍ മുതല്‍ മുടക്‌കിയാല്‍ സര്‍ക്കാര്‍ മുടക്കുമുതലിന്ന് ഗാരണ്ടിയെന്തെങ്കിലും കൊടുക്കുമോ എന്ന ചോദ്യത്തിന്ന് സര്‍ക്കാരിന്ന് യാതൊരു ഗാരണ്ടിയും കൊടുക്കാന്‍ പറ്റില്ലായെന്നാണ്‌ വ്യവസായമന്ത്രി മറുപടി പറഞ്ഞത്‌

ഇതൊരു കമ്പിനിയാണ്‌, നിങ്ങള്‍ക്ക്‌ ഇഷ്ടമുണ്ടെങ്കില്‍ പണം മുടക്കിയാല്‍ മതിയെന്ന ധാര്‍ഡ്യത്തോടെയുള്ള മറുപടിയാണ്‌ മന്ത്രിയില്‍ നിന്ന് കിട്ടിയത്‌.

ഇങ്ങിനെയാണെങ്കില്‍ ഏത്‌ സാധാരണക്കാരനാണ്‌ പണം മുടക്കുക. മുടക്കിയ പണം പോകുന്നത്‌ മാത്രമല്ല കമ്പിനി വരുത്തുന്ന ബാധ്യതയും ഈ പാവപ്പെട്ട മുതല്‍ മുടക്കിയവരുടെ തലയില്‍ വരും. ഇങ്ങിനെയുള്ള ഒരു സാഹസത്തിന്ന് ആരെങ്കിലും മുതിരുമോ.

നിങ്ങള്‍ പണം മുടക്കിയില്ലെങ്കിലും വന്‍ തുക മുടക്കാന്‍ സന്നദ്ധരായി വന്‍ കിടക്കാര്‍ പലരും രംഗത്ത്‌ വന്നിട്ടുണ്ട്‌.

ഇവരുടെ ഉദ്ദേശം കേരളത്തിന്റെ വ്യവസായ വികസനമല്ല മറിച്ച്‌ കേരളത്തിന്റെ പൊതുസ്വത്ത്‌ കൈക്കലാക്കലാണ്‌.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...