Thursday, June 28, 2007

നാടിന്റെയും ജനങ്ങളുടേയും താല്‍പര്യം സംരക്ഷിക്കാന്‍ ഒന്നിച്ച്‌ അണിനിരക്കുക

നാടിന്റെയും ജനങ്ങളുടേയും താല്‍പര്യം സംരക്ഷിക്കാന്‍ ഒന്നിച്ച്‌ അണിനിരക്കുക


കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഓരോന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട്‌ ഭരണാധികാരികളുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതികരണവും ആവശ്യമായി വന്നിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും റെയില്‍വേയുടെ കാര്യത്തിലും തമിഴ്‌നാട്ടിലെ സര്‍ക്കാറും തമിഴ്‌ നാട്ടിലെ കേന്ദ്രമന്ത്രിമാരും കൈക്കൊള്ളുന്നത്‌ നിഷേധാത്മകമായ നിലപാടാണ്‌.കലാകലങ്ങളായി കേരളം നേടിയെടുത്തതും അനുഭവിക്കുന്നതുമായ എല്ലാ അവകാശങ്ങളും നിര്‍ബന്ധപൂര്‍വ്വം തട്ടിപ്പറിക്കുന്നതിന്നുള്ള ശ്രമങ്ങളാണ്‌ അവര്‍ നടത്തുന്നത്‌.


കേന്ദ്രസര്‍ക്കാറില്‍ പങ്കാളിത്തമുള്ള ഡി എം കെ അവരുടെ സ്വാധീനം ഉപയോഗിച്ച്‌ എല്ലാകാര്യങ്ങളിലും തമിഴ്‌നാടിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഏകപക്ഷിയമാമായി കൈക്കൊള്ളുമ്പോള്‍ കേരളത്തില്‍ നിന്ന്( മൂന്ന് കേന്ദ്ര മന്ത്രിമാരടക്കം) 29 എം പിമാരുടെ പിന്തുണ കേന്ദ്രസര്‍ക്കാറിന്ന് ഉണ്ടായിട്ടും യാതൊന്നും ചെയ്യാന്‍ കഴിയാതെ മിഴിച്ച്‌ നോക്കിനില്‍ക്കുന്ന കാഴ്ച പരിതാപകരമാണ്‌

തമിഴ്‌നാടിന്റെ ഇന്നത്തെ ഏക ലക്ഷ്യം കേരളത്തിന്റെ വികസനങ്ങള്‍ക്ക്‌ വിലങ്ങിടുകയെന്നതാണ്‌.കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നതിന്ന് കേന്ദ്ര ഭരണത്തെ വളരെ സമര്‍ത്ഥമായി വിനിയോഗിക്കപ്പെടുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം.കാലകാലമായി അവഗണിക്കപ്പെടുന്ന കേരളം മുന്‍ കാലങ്ങളില്‍ നേടിയെടുത്തിട്ടുള്ള ചെറിയ ചെറിയ നേട്ടങ്ങള്‍ പോലും പിടിച്ചു പറിക്കപ്പെടുന്നുവെന്നത്‌ ഖേദകരമാണ്‌. കേരളത്തിലുള്ള ഏക ചീഫ്‌ എന്‍ജിനിയറുടെ ഓഫിസ്സും ഇന്ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക്‌ മാറ്റാന്‍ റെയില്‍വേ സഹമന്ത്രി സക്ഷാല്‍ വേലു അസുത്രീത നീക്കം നടത്തിയതായി വെളിവായിരിക്കുന്നു.

ഷൊര്‍ണൂര്‍-മംഗലാപുരം,തിരുവനന്തപുരം - എറണാകുളം പാത ഇരട്ടിപ്പിക്കല്‍, കൊല്ലം - ചെങ്കൊട്ട ഗേജ്‌ മാറ്റം,കുറ്റിപ്പുറം - ശബരിപാതകളുടേ നിര്‍മ്മാണം, കൊച്ചുവേളി ടെര്‍മിനല്‍, 50 ഓളം മേല്‍പാലങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക്‌ നേതൃത്വം നല്‍കിയിരുന്ന ഓഫിസിനെയാണ്‌ ഒരു സുപ്രഭാതത്തില്‍ ചെന്നൈയിലേക്ക്‌ പറിച്ച്‌ നട്ടിയിരിക്കുന്നത്‌.ഇതിന്ന് മുമ്പ്‌ പാലക്കാട്‌ ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടുത്തി അതിന്റെ ഭാവിയാകെ ഇരുട്ടിലാക്കി സേലം ഡിവിഷന്‍ രൂപികരിക്കാന്‍ മുന്‍കയ്യെടുത്ത വേലു വീണ്ടും കേരളത്തിലെ ജനങ്ങളെയും സര്‍ക്കാറിനേയും എം പിമാരേയും വെല്ലുവിളിക്കുകയാണ്‌.

വളരെ നഗ്നമായ പ്രദേശികവാദവും ഭാഷഭ്രാന്തും വെച്ചുപുലര്‍ത്തുന്ന തമിഴ്‌നാട്ടിലെ ഭരണാധികാരികള്‍ കേരളത്തിന്റെ വികസനത്തിന്ന് വിലങ്ങുതടിയായി വിവേകമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കുന്നു.ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന റെയിവേ സഹ മന്ത്രി വേലുവിനെ പ്പോലുള്ളവരെ നിലക്കു നിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുത്തേ മതിയാകൂ.അല്ലെങ്കില്‍ അത്‌ രാജ്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുമെന്നത്‌ ഒരിക്കലും മറക്കരുത്‌


1885ല്‍ നിര്‍മ്മിച്ചതും 112 വര്‍ഷം പഴക്കമുള്ളതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടകരമായ രീതിയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വിദ്ധഗതര്‍ അഭിപ്രായപ്പെടുന്നു.ഈ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി കഴിഞ്ഞ 30 വര്‍ഷമായി സര്‍വ്വരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌.എന്നാല്‍ ഇതൊന്നും അംഗികരിക്കാനോ ജനങ്ങള്‍ നേരിടുന്ന കടുത്ത ഭീഷണി മനസ്സിലാക്കാനോ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.കേരളത്തിലെ ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ,പത്തനംതിട്ട ജില്ലയിലെ ലക്ഷക്കണക്കിന്ന് ജനങ്ങളുടെ ജീവനും സ്വത്തിന്നും ഹാനി സംഭവിക്കുന്ന പ്രശ്നമാണ്‌ ഇതെന്നും നിരവധിതവണ പറഞ്ഞിട്ടും എന്തുകൊണ്ട്‌ ഇതൊന്നും ചെവിക്കൊള്ളാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തയ്യാറകാത്തത്‌.കേരളം പ്രാണഭീതികൊണ്ട്‌ വേവലാതിപ്പെടുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ വാശിപിടീക്കുകയാണ്‌

കേരളം പുതിയ ഡാം നിര്‍മ്മിക്കാമെന്നും തമിഴ്‌നാടിന്ന് ആവശ്യമുള്ള വെള്ളം കൊടുക്കാമെന്ന് പറഞ്ഞിട്ടും അതിനൊന്നും തങ്ങള്‍ തയ്യാറല്ലയെന്ന നിലപാടാണ്‌ തമിഴ്‌നാട്‌ കൈക്കൊണ്ടിരിക്കുന്നത്‌.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ യാതൊരു കാരണവശാലും അംഗികരിക്കില്ലായെന്നാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്‌. ഇത്‌ വളരെ നിഷേധാത്മകമായ നിലപാടാണ്‌. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിന്നും യാതൊരു വിലയും കല്‍പ്പിക്കാത്ത തമിഴ്‌നാടിന്റെ നിലപാടുകളെ കേരള ജനത ഒറ്റക്കെട്ടായി ചെറുത്ത്‌ തോല്‍പ്പിക്കേണ്ടിയിരിക്കുന്നു..തികച്ചും ന്യായമായൊരു കാര്യത്തിന്നുവേണ്ടി പോരാടുന്നത്‌ നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാനാണ്‌.

Thursday, June 14, 2007

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.


സി പി ഐ യും പിണറായിയും പിണറായിയുടെ ദീപികയടക്കമുള്ള മീഡിയ സിന്‍ഡിക്കേറ്റും മുന്നാര്‍ ദൗത്യസംഘത്തിന്നെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങി യിരിക്കുന്നു.ഇവരുടെ ഉദ്ദേശം വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ്‌.ഇന്നലെവരെ പൊളിക്കുന്നത്‌ കാണാന്‍ വന്നിരുന്ന ജനം അനധികൃത കയ്യേറ്റങ്ങളെ പൊളിക്കാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ദൗത്യസേനയെ പഴിപറഞ്ഞ്‌ കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

കിരണ്‍ തോമസ്‌ അധാര്‍മ്മികതയുടെ പ്രചാരകനാകുന്നു.

വി എസും കേരളത്തിലെ ധാര്‍മ്മികതയെ പിന്തുണക്കുന്ന മുഴുവന്‍ ജനങ്ങളും മുന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വന്‍കിടക്കാര്‍ കയ്യേറിയിട്ടുള്ള ഭൂമിയൊക്കെ മുഖം നോക്കാതെ തിരിച്ചു പിടിക്കണമെന്ന കാര്യത്തില്‍ ഏക അഭിപ്രായക്കാരാണ്‌.എന്നാല്‍ മന്ത്രിസഭയിലെ സി പി ഐയും പിണറായി പക്ഷവും ഇതിന്ന് തീര്‍ത്തും എതിരാണ്‌.അതുകൊണ്ടുതന്നെ ഏതുവിധേനേയും ദൗത്യസംഘത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ ഇവര്‍ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ ഇത്‌ അറിയുകയും ചെയ്യാം.അതുകൊണ്ടുതന്നെ മുന്നാറിലെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ ഉപസമിതി ചേര്‍ന്നപ്പോള്‍ സി പി ഐ മന്ത്രിമാരൊക്കെ പങ്കെടുക്കുകയും ദൗത്യസംഘത്തിന്നെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി തികച്ചും ഒറ്റപ്പെടുകയായിരുന്നു. മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ച്‌ പിടിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണക്കാന്‍ ബാധ്യതയുള്ള സി പി എം മന്ത്രിമാര്‍ പിണറായിയുടെ രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യോഗത്തില്‍ പങ്കെടുത്തതുമില്ല. അതുകൊണ്ടുതന്നെ ഇസ്മായില്‍ പട്ടങ്ങള്‍ മുഴുവന്‍ വ്യാജപട്ടയങ്ങളല്ലയെന്ന് എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക്‌ പ്രഖ്യാപിക്കേണ്ടിവന്നു.

പിണറായി പക്ഷവും സി പി ഐയും കൈക്കൊള്ളുന്ന അധാര്‍മ്മികതക്കെതിരെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയരുന്ന ജനരോഷം വി എസിന്നെതിരെ തിരിച്ചുവിടാനുള്ള നീക്കത്തെശക്തമായി എതിര്‍ത്ത്‌ തോല്‍പ്പിച്ചേ മതിയാകു. ഇത്‌ വി എസിനെ അനുകൂലിക്കുന്നതുകൊണ്ടല്ല മറിച്ച്‌ നീതി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ്‌. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ജൂതാസിന്റെ സന്തതിപരമ്പര ഇന്നും നമ്മുടെ നാട്ടില്‍ ശക്തമായിനിലനില്‍ക്കുന്നുവെന്നതിന്ന് വെറെ തെളിവെന്തിനാണ്‌.നീതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്ന വി എസിന്നെതിരെ കല്ലെറിയാന്‍ ദിഷ്ടശക്തികള്‍ക്കുമാത്രമേ കഴിയുകയുള്ളു.ഇസ്മായിലിന്നും അനധികൃതമായിസര്‍ക്കാരിന്റെ ഭൂമി കൈവശം വെച്ചവര്‍ക്കും അവരവരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. പിണറായിക്കും കൂട്ടര്‍ക്കും അവരുടെതായ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. ഈ അധാര്‍മ്മികതക്ക്‌ കൂട്ടുപിടിക്കുന്ന കിരണ്‍ തോമാസിന്റെ താല്‍പ്പര്യമെന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം


കിരണ്‍ തോമസ്‌ said

എന്റെ താത്പര്യങ്ങള്‍ എന്റെ ബ്ലോഗുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എനിക്ക്‌ മനസിലായ കാര്യങ്ങള്‍ എന്റെ ബ്ലോഗുകളിലും കമന്റുകളിലും വ്യക്തമാണ്‌. അത്‌ ഇന്ന് നിലവിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്‌. നാളേ ഇതില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യം വെളിപ്പെട്ടാല്‍ അത്‌ അംഗീകരിക്കാനും അത്‌ മുന്‍ കൂട്ടി കണ്ട്‌ പോസ്റ്റ്‌ എഴുതിയ പീപ്പിള്‍ ഫോറത്തെ VS പക്ഷത്തിന്റെ കുഴലൂത്തുകാരയി പരാമര്‍ശിച്ചതിന്‌ എന്റെ ബ്ലോഗില്‍ ഞാന്‍ പരസ്യമായി മാപ്പ്‌ പറയുകയും ചെയ്യും. കാര്യങ്ങള്‍ ചരിത്രത്തിന്റെ സഹായത്തോടെയും വസ്തുതകളുടെ സഹായത്തോടെയുമാണ്‌ ഞാന്‍ വിലയിരുത്താനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. അല്ലാതെ ഞാന്‍ VS ന്റെയൊ പിണറായുടെയോ അന്ധനായ ആരധകനോ വിമര്‍ശകനോ അല്ല. അതുകൊണ്ട്‌ തന്നെ ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌. VS നെതിരെ പോസ്റ്റെഴുതിയാല്‍ അധാര്‍മ്മികതയുടെ പ്രവാചകനാകുമെങ്കില്‍ ഞാന്‍ അത്‌ സഹിച്ചു. എനിക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ എഴുതാറില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. തെളിവുണ്ടെങ്കില്‍ പറയുക. അല്ലാതെ കാടടച്ച്‌ വെടി വയ്ക്കുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
June 15, 2007 5:49 AM

Wednesday, June 13, 2007

വര്‍ഗ്ഗിയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍.വര്‍ഗ്ഗിയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍.

വര്‍ഗീയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ എം എസിന്റെ ലോകം -ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അട്ടിമറി നടത്താന്‍ വിദേശപണം എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്‌.സി. ഐ. എ പണം ഉപയോഗിച്ച്‌ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ വിജയം ഇ എം എസ്സിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തിന്റെ പിന്തുടര്‍ച്ചയാണന്നും അദ്ദേഹം പറഞ്ഞു.

shaji. kollam said :
മുല്യാധിഷ്ഠിത രാഷ്ട്രിയത്തെ പറ്റി പറയാന്‍ പിണറായിക്ക്‌ എന്ത്‌ അവകാശാം.കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തീരാ നാണക്കേട്‌ ഉണ്ടാക്കിയ ലാവലില്‍ അഴിമതിക്കേസ്സിന്റെ സൂത്രധാരകനാണ്‌ ഇദ്ദേഹം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഗുണ്ടകളോടും മുതലാളിമാരോടും മാസമാസം ചുങ്കം പിരിക്കുന്നതണോ മുല്യാധിഷ്ഠിതം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ അമരക്കാരന്ന് കോടികളുടെ വീട്ടില്‍ കിടന്നാല്‍ മാത്രമേ ഉറക്കം വരുകയുള്ളു. സി പി എം-നെ സ്വന്തം വരുതിയില്‍ നിര്‍ത്താനും വി എസിനെ താഴെയിറക്കാനും ദേശത്തുനിന്നും വിദേശത്തുനിന്നും കോടികക്കാണ്‌ പിരിക്കുന്നത്‌.ഇതൊക്കെ മറച്ചുവെയ്ക്കാനാണ്‌ പുതിയ ആരോപണമായി ഇറങ്ങിയിരിക്കുന്നത്‌. മാധ്യമങ്ങളെ വിരട്ടി രക്ഷപ്പെടാമെന്ന മോഹം ഇന്ന് തകര്‍ന്നിരിക്കുന്നു.
June 13, 2007 11:45 PM

Monday, June 11, 2007

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ

മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ. പി എ സി എം ( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ )

കയ്യേറ്റഭൂമി തിരിച്ച്‌ പിടിക്കാനുള്ള വി എസിന്റെ രാഷ്ട്രിയ സത്യസന്ധതയെ ഞങ്ങള്‍ പിന്തുണക്കുന്നു.

അധികാര രാഷ്ട്രിയത്തിന്റെ പിന്‍ബലത്തില്‍ പൊതുഇടങ്ങളില്‍ സമ്പന്നരുടെ സൗധങ്ങള്‍ തീര്‍ത്തപ്പോള്‍, അനധികൃതമായി കാടും മലയും നദികളും കയ്യടക്കിയപ്പോള്‍ കേരളം ആരൊക്കെ ഭരിച്ചിട്ടുണ്ട്‌?.

അര നൂറ്റാണ്ട്‌ കാലം തുടര്‍ന്ന അനീതിയുടെ ചറിത്രം മാറ്റിത്തീര്‍ക്കാന്‍ സ : വി എസ്‌ അച്ചുതാനന്ദന്‍ സ്വന്തം പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍പ്പുകളെ മറികടന്ന് ധീരമായി പ്രവര്‍ത്തിച്ചപ്പോള്‍ , രാഷ്ടിയത്തില്‍ ദുര്‍ബലമായിത്തിഇര്‍ന്ന നന്മയുടെ പ്രതീകമായിത്തീരാന്‍ അദ്ദേഹത്തിന്ന് സാധിച്ചിട്ടുണ്ട്‌.

ഇച്ഛശക്തിയുള്ള ഈ നീതിനിര്‍വാഹണത്തെ പിന്തുണച്ചുകൊണ്ട്‌ റിയാദില്‍ ഞങ്ങള്‍ നടത്തുന്ന ഒപ്പുശേഖരണത്തില്‍ പങ്കാളികളാവുക.

നിങ്ങളുടെ ഒരോരുത്തരുടെയും പിന്തുണ മുഖ്യമന്ത്രിയെ നേരിട്ട്‌ അറിയിച്ച്‌ അനീതിക്കെതിരെ ഉയരുന്ന കരം ശക്തിപ്പെടുത്തുക.

പാര്‍ട്ടിയിലും ഭരണത്തിലും നീതിയുടെ കാവല്‍ ഭടനായി നിലകൊള്ളാനും അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും ദുഷ്ടശക്തികളെ പാര്‍ട്ടിയില്‍ നിന്നും ഭരണത്തില്‍ നിന്നും തുരത്താനുമുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്ന് മൊത്തം ജനങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരിക്കും.

മുന്നാറിലെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകുന്ന മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സൗദിയിലെ റിയാദില്‍ പി എ സി എം.( പ്രോഗ്രസീവ്‌ ആര്‍ട്ട്‌സ്‌ കള്‍ച്ചറല്‍ മൂവ്‌മന്റ്‌ ) ഒപ്പ്‌ ശേഖരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

മുന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും കക്ഷിരാഷ്ട്രിയ ഭേദമന്യേ ഒപ്പുശേഖരണ പരിപാടിയില്‍ പങ്കുചേരാവുന്നതാണ്‌.


Send mail to Chief Minister : chiefminister@kerala.gov.in.


ദീപികക്ക്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ശകുനിയുടെ റോള്‍.

ദീപികക്ക്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ശകുനിയുടെ റോള്‍.

ദീപികക്ക്‌ പത്രപ്രവര്‍ത്തനരംഗത്ത്‌ ശകുനിയുടെ റോള്‍. സംശയമുണ്ടെങ്കില്‍ ഈ മുഖപ്രസംഗം വായിക്കുക.ഒരു പത്രത്തിന്ന് ഇത്രയും അധ:പതിക്കാമോ ?.നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു.

പനി പിടിച്ച കേരളം


പനി പിടിച്ച കേരളം
ശുചികരണവും ബോധവല്‍ക്കരണവും അടിയന്തിര കടമ.

കേരളത്തില്‍ പകര്‍ച്ചപ്പനി അതിവേഗം പടര്‍ന്ന് പിടിക്കുന്നത്‌ ജനങ്ങളില്‍ കടുത്ത ഭീതി ഉളവാക്കിയിരിക്കുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.സര്‍ക്കാറും സന്നദ്ധസംഘടനകളും സൈന്യത്തിലെ മെഡിക്കല്‍ വിഭാഗവും ചികില്‍സക്കും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും രംഗത്തിറങ്ങിയിരിക്കുന്നത്‌ ജനങ്ങള്‍ക്ക്‌ കുറച്ചെങ്കിലും ആശ്വാസം പകരുന്നതാണ്‌.ഈ അവസരത്തില്‍ അനാവശ്യമായ വാദപ്രതിവാദത്തിന്ന് മുതിരാതെ കേരളത്തയാകെ ഗ്രസിച്ചിരിക്കുന്ന ഈ മാരകമായ പകര്‍ച്ചവ്യാധിയെ അകറ്റാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതായിട്ടുണ്ട്‌.

പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പനിയെ അകറ്റാന്‍ മരുന്നുകള്‍ക്കൊപ്പം ബോധവല്‍ക്കരണവും ആവശ്യമാണ്‌. ബോധവല്‍ക്കരണവും ശുചികരണപ്രവര്‍ത്തനവും ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും നടത്താന്‍ ഒരോരുത്തരും രംഗത്തിറങ്ങിയെ മതിയാകൂ. ആപല്‍ഘട്ടത്തിലാണ്‌ നാടിനോടുള്ള കടമയും കടപ്പാടും കാണിക്കേണ്ടത്‌.


Sunday, June 3, 2007

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ടീകോമുമായല്ല. എം. എം.ഹസ്സന്‍.

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ടീകോമുമായല്ല. എം. എം.ഹസ്സന്‍.


ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ച സ്മാര്‍ട്ട്‌സിറ്റി കരാര്‍ യു ഡി എഫ്‌ ധാരണക്ക്‌ ശ്രമിച്ച കമ്പനിയുമായിട്ടല്ലായെന്ന് കോണ്‍ഗ്രസ്സ്‌ നേതാവ്‌ എം. എം. ഹസ്സന്‍ പറഞ്ഞു.ഇടതുസര്‍ക്കാര്‍ ഒപ്പുവെച്ചത്‌ ടികോം ഇന്‍വെസ്റ്റ്‌മന്റ്‌ ഫ്രിസോണ്‍ എല്‍. എല്‍. സി കമ്പനിയുമായിട്ടാണ്‌. യു ഡി എഫ്‌ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്‌ ടീകോം ഫ്രിസോണ്‍ അഥോറിറ്റിയുമായിട്ടായിരുന്നു.ഇതില്‍ തിരിമറിയുണ്ടെന്നും സര്‍ക്കാര്‍ ഒപ്പ്‌ വെച്ചിരിക്കുന്നത്‌ ഒരു ബ്ലയിഡ്‌ കമ്പനിയുമായിട്ടാണ്‌ എന്നും കരാര്‍ ഒപ്പുവെയ്ക്കുന്നതിന്നുമുന്‍പ്‌ മുഖ്യമന്ത്രിയുടെ മകന്‍ ഈ കമ്പനിയുമായി രഹസ്യചര്‍ച്ച നടത്തിയെന്നും ഹസ്സന്‍ ആരോപിക്കുന്നു.

വിവരം കെട്ട ഹസ്സന്‍.

അങ്ങാടിയില്‍ തോറ്റതിന്ന് അമ്മയോട്‌ എന്ന പഴഞ്ചൊല്ലാണ്‌ ഒര്‍മ്മവരുന്നത്‌. ഹസ്സനും കൂട്ടരും സ്മാര്‍ട്ട്‌ സിറ്റി കരാറിനെപ്പറ്റി വലിയ വലിയ സ്വപ്നങ്ങള്‍ നെയ്തിരുന്നു. അതൊക്കെയല്ലെ അച്ചുതാനന്ദന്‍ തകര്‍ത്തുകളഞ്ഞതിലുള്ള മോഹഭംഗം മറക്കാന്‍ ഇവര്‍ക്കൊന്നും പറ്റുന്നില്ല.

എങ്ങിനെ ഞാന്‍ മറക്കും എന്ന് പാടിപ്പാടി നടക്കുമ്പോള്‍ കിട്ടുന്ന എന്തെങ്കിലും കച്ചിത്തുരുമ്പില്‍ കയറിപ്പിടിച്ച്‌ വിവാദമുണ്ടാക്കാനാണ്‌ ഹസ്സന്റെ ശ്രമം.ഹസ്സന്‍ പ്രവാസി വകുപ്പ്‌ മന്ത്രിയായിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ്‌ പദ്ധതിയുമായി വന്ന് ചെര്‍ത്ത തുകക്കുള്ള കമ്മിഷന്‍ ഗള്‍ഫിലെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തന്റെ പേരില്‍ നാട്ടില്‍ ക്യാഷ്‌ ചെക്കുണ്ടാക്കി മാറിയെടുത്തത്‌ വാര്‍ത്തയായി വന്നത്‌ ആരും മറന്നിരിക്കാന്‍ വഴിയില്ല.

വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന രീതില്‍ പിച്ചും പേയും പറയുന്നത്‌. വിടുവായത്തവും വിവരക്കെടും ഹസ്സന്റെ കൂടെപ്പിറപ്പാണ്‌.