Thursday, June 14, 2007

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.


സി പി ഐ യും പിണറായിയും പിണറായിയുടെ ദീപികയടക്കമുള്ള മീഡിയ സിന്‍ഡിക്കേറ്റും മുന്നാര്‍ ദൗത്യസംഘത്തിന്നെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങി യിരിക്കുന്നു.ഇവരുടെ ഉദ്ദേശം വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ്‌.ഇന്നലെവരെ പൊളിക്കുന്നത്‌ കാണാന്‍ വന്നിരുന്ന ജനം അനധികൃത കയ്യേറ്റങ്ങളെ പൊളിക്കാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ദൗത്യസേനയെ പഴിപറഞ്ഞ്‌ കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

കിരണ്‍ തോമസ്‌ അധാര്‍മ്മികതയുടെ പ്രചാരകനാകുന്നു.

വി എസും കേരളത്തിലെ ധാര്‍മ്മികതയെ പിന്തുണക്കുന്ന മുഴുവന്‍ ജനങ്ങളും മുന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വന്‍കിടക്കാര്‍ കയ്യേറിയിട്ടുള്ള ഭൂമിയൊക്കെ മുഖം നോക്കാതെ തിരിച്ചു പിടിക്കണമെന്ന കാര്യത്തില്‍ ഏക അഭിപ്രായക്കാരാണ്‌.എന്നാല്‍ മന്ത്രിസഭയിലെ സി പി ഐയും പിണറായി പക്ഷവും ഇതിന്ന് തീര്‍ത്തും എതിരാണ്‌.അതുകൊണ്ടുതന്നെ ഏതുവിധേനേയും ദൗത്യസംഘത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ ഇവര്‍ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ ഇത്‌ അറിയുകയും ചെയ്യാം.അതുകൊണ്ടുതന്നെ മുന്നാറിലെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ ഉപസമിതി ചേര്‍ന്നപ്പോള്‍ സി പി ഐ മന്ത്രിമാരൊക്കെ പങ്കെടുക്കുകയും ദൗത്യസംഘത്തിന്നെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി തികച്ചും ഒറ്റപ്പെടുകയായിരുന്നു. മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ച്‌ പിടിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണക്കാന്‍ ബാധ്യതയുള്ള സി പി എം മന്ത്രിമാര്‍ പിണറായിയുടെ രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യോഗത്തില്‍ പങ്കെടുത്തതുമില്ല. അതുകൊണ്ടുതന്നെ ഇസ്മായില്‍ പട്ടങ്ങള്‍ മുഴുവന്‍ വ്യാജപട്ടയങ്ങളല്ലയെന്ന് എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക്‌ പ്രഖ്യാപിക്കേണ്ടിവന്നു.

പിണറായി പക്ഷവും സി പി ഐയും കൈക്കൊള്ളുന്ന അധാര്‍മ്മികതക്കെതിരെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയരുന്ന ജനരോഷം വി എസിന്നെതിരെ തിരിച്ചുവിടാനുള്ള നീക്കത്തെശക്തമായി എതിര്‍ത്ത്‌ തോല്‍പ്പിച്ചേ മതിയാകു. ഇത്‌ വി എസിനെ അനുകൂലിക്കുന്നതുകൊണ്ടല്ല മറിച്ച്‌ നീതി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ്‌. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ജൂതാസിന്റെ സന്തതിപരമ്പര ഇന്നും നമ്മുടെ നാട്ടില്‍ ശക്തമായിനിലനില്‍ക്കുന്നുവെന്നതിന്ന് വെറെ തെളിവെന്തിനാണ്‌.നീതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്ന വി എസിന്നെതിരെ കല്ലെറിയാന്‍ ദിഷ്ടശക്തികള്‍ക്കുമാത്രമേ കഴിയുകയുള്ളു.ഇസ്മായിലിന്നും അനധികൃതമായിസര്‍ക്കാരിന്റെ ഭൂമി കൈവശം വെച്ചവര്‍ക്കും അവരവരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. പിണറായിക്കും കൂട്ടര്‍ക്കും അവരുടെതായ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. ഈ അധാര്‍മ്മികതക്ക്‌ കൂട്ടുപിടിക്കുന്ന കിരണ്‍ തോമാസിന്റെ താല്‍പ്പര്യമെന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം


കിരണ്‍ തോമസ്‌ said

എന്റെ താത്പര്യങ്ങള്‍ എന്റെ ബ്ലോഗുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എനിക്ക്‌ മനസിലായ കാര്യങ്ങള്‍ എന്റെ ബ്ലോഗുകളിലും കമന്റുകളിലും വ്യക്തമാണ്‌. അത്‌ ഇന്ന് നിലവിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്‌. നാളേ ഇതില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യം വെളിപ്പെട്ടാല്‍ അത്‌ അംഗീകരിക്കാനും അത്‌ മുന്‍ കൂട്ടി കണ്ട്‌ പോസ്റ്റ്‌ എഴുതിയ പീപ്പിള്‍ ഫോറത്തെ VS പക്ഷത്തിന്റെ കുഴലൂത്തുകാരയി പരാമര്‍ശിച്ചതിന്‌ എന്റെ ബ്ലോഗില്‍ ഞാന്‍ പരസ്യമായി മാപ്പ്‌ പറയുകയും ചെയ്യും. കാര്യങ്ങള്‍ ചരിത്രത്തിന്റെ സഹായത്തോടെയും വസ്തുതകളുടെ സഹായത്തോടെയുമാണ്‌ ഞാന്‍ വിലയിരുത്താനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. അല്ലാതെ ഞാന്‍ VS ന്റെയൊ പിണറായുടെയോ അന്ധനായ ആരധകനോ വിമര്‍ശകനോ അല്ല. അതുകൊണ്ട്‌ തന്നെ ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌. VS നെതിരെ പോസ്റ്റെഴുതിയാല്‍ അധാര്‍മ്മികതയുടെ പ്രവാചകനാകുമെങ്കില്‍ ഞാന്‍ അത്‌ സഹിച്ചു. എനിക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ എഴുതാറില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. തെളിവുണ്ടെങ്കില്‍ പറയുക. അല്ലാതെ കാടടച്ച്‌ വെടി വയ്ക്കുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
June 15, 2007 5:49 AM

5 comments:

പിപ്പിള്‍സ്‌ ഫോറം. said...

കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

സി പി ഐ യും പിണറായിയും പിണറായിയുടെ ദീപികയടക്കമുള്ള മീഡിയ സിന്‍ഡിക്കേറ്റും മുന്നാര്‍ ദൗത്യസംഘത്തിന്നെതിരെ വ്യാപകമായ കള്ളപ്രചരണങ്ങളുമായി രംഗത്തിറങ്ങി യിരിക്കുന്നു.ഇവരുടെ ഉദ്ദേശം വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ദൗത്യസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്നതാണ്‌.ഇന്നലെവരെ പൊളിക്കുന്നത്‌ കാണാന്‍ വന്നിരുന്ന ജനം അനധികൃത കയ്യേറ്റങ്ങളെ പൊളിക്കാന്‍ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.ദൗത്യസേനയെ പഴിപറഞ്ഞ്‌ കയ്യേറ്റക്കാരെ രക്ഷിക്കാനുള്ള ഏതൊരു നീക്കാത്തേയും ശക്തമായി ചെറുക്കണം.

കിരണ്‍ തോമസ് said...

പീപ്പിള്‍ ഫോറമെന്നാല്‍ VS ഫോറമാണോ? അതോ VS ന്റെ ഫാന്‍ ക്ലബ്ബോ? ദൌത്യ സംഘത്തിന്‌ പിഴച്ചൂ എന്ന് പറഞ്ഞത്‌ VS അല്ലേ. എന്തേ VS ന്റെ പേര്‌ പോസ്റ്റില്‍ കണ്ടില്ലാ. അതും പിണറായുടെ തലയില്‍ വച്ചുകൊടുക്കാനുള്ള തന്ത്രം കൊള്ളാം. ദൌത്യ സംഘത്തേ താക്കീത്‌ ചെയ്തു എന്നും രവീന്ദ്രന്‍ പട്ടയങ്ങള്‍ 100% വ്യാജനല്ലാ എന്ന് പറഞ്ഞതും VS തന്നേ.

പിന്നെ ഒഴിപ്പിക്കല്‍ നിര്‍ത്തിയതിന്റെ ചരിത്രം ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ചുമ്മാ ഒന്ന് വായിച്ച്‌ നോക്ക്‌

thatsmalayalam.com ഇല്‍ ഒരു ഒളിയമ്പുണ്ട്‌. ഇവിടെ വായിക്കുക

:: niKk | നിക്ക് :: said...

ഹൗ ?

പിപ്പിള്‍സ്‌ ഫോറം. said...

കിരണ്‍ തോമസ്‌ അധാര്‍മ്മികതയുടെ പ്രചാരകനാകുന്നു.

വി എസും കേരളത്തിലെ ധാര്‍മ്മികതയെ പിന്തുണക്കുന്ന മുഴുവന്‍ ജനങ്ങളും മുന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വന്‍കിടക്കാര്‍ കയ്യേറിയിട്ടുള്ള ഭൂമിയൊക്കെ മുഖം നോക്കാതെ തിരിച്ചു പിടിക്കണമെന്ന കാര്യത്തില്‍ ഏക അഭിപ്രായക്കാരാണ്‌.

എന്നാല്‍ മന്ത്രിസഭയിലെ സി പി ഐയും പിണറായി പക്ഷവും ഇതിന്ന് തീര്‍ത്തും എതിരാണ്‌.അതുകൊണ്ടുതന്നെ ഏതുവിധേനേയും ദൗത്യസംഘത്തിന്റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ ഇവര്‍ തുടക്കം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ സാമാന്യ വിവരമുള്ളവര്‍ക്കൊക്കെ ഇത്‌ അറിയുകയും ചെയ്യാം.

അതുകൊണ്ടുതന്നെ മുന്നാറിലെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ ഉപസമിതി ചേര്‍ന്നപ്പോള്‍ സി പി ഐ മന്ത്രിമാരൊക്കെ പങ്കെടുക്കുകയും ദൗത്യസംഘത്തിന്നെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി തികച്ചും ഒറ്റപ്പെടുകയായിരുന്നു. മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ച്‌ പിടിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണക്കാന്‍ ബാധ്യതയുള്ള സി പി എം മന്ത്രിമാര്‍ പിണറായിയുടെ രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യോഗത്തില്‍ പങ്കെടുത്തതുമില്ല. അതുകൊണ്ടുതന്നെ ഇസ്മായില്‍ പട്ടങ്ങള്‍ മുഴുവന്‍ വ്യാജപട്ടയങ്ങളല്ലയെന്ന് എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക്‌ പ്രഖ്യാപിക്കേണ്ടിവന്നു.

പിണറായി പക്ഷവും സി പി ഐയും കൈക്കൊള്ളുന്ന അധാര്‍മ്മികതക്കെതിരെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയരുന്ന ജനരോഷം വി എസിന്നെതിരെ തിരിച്ചുവിടാനുള്ള നീക്കത്തെശക്തമായി എതിര്‍ത്ത്‌ തോല്‍പ്പിച്ചേ മതിയാകു. ഇത്‌ വി എസിനെ അനുകൂലിക്കുന്നതുകൊണ്ടല്ല മറിച്ച്‌ നീതി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ്‌. യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ജൂതാസിന്റെ സന്തതിപരമ്പര ഇന്നും നമ്മുടെ നാട്ടില്‍ ശക്തമായിനിലനില്‍ക്കുന്നുവെന്നതിന്ന് വെറെ തെളിവെന്തിനാണ്‌.

നീതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുന്ന വി എസിന്നെതിരെ കല്ലെറിയാന്‍ ദിഷ്ടശക്തികള്‍ക്കുമാത്രമേ കഴിയുകയുള്ളു.
ഇസ്മായിലിന്നും അനധികൃതമായിസര്‍ക്കാരിന്റെ ഭൂമി കൈവശം വെച്ചവര്‍ക്കും അവരവരുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. പിണറായിക്കും കൂട്ടര്‍ക്കും അവരുടെതായ താല്‍പ്പര്യം സംരക്ഷിക്കപ്പെടെണ്ടതുണ്ട്‌. ഈ അധാര്‍മ്മികതക്ക്‌ കൂട്ടുപിടിക്കുന്ന കിരണ്‍ തോമാസിന്റെ താല്‍പ്പര്യമെന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം

കിരണ്‍ തോമസ് said...

എന്റെ താത്പര്യങ്ങള്‍ എന്റെ ബ്ലോഗുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എനിക്ക്‌ മനസിലായ കാര്യങ്ങള്‍ എന്റെ ബ്ലോഗുകളിലും കമന്റുകളിലും വ്യക്തമാണ്‌. അത്‌ ഇന്ന് നിലവിലുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്‌. നാളേ ഇതില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യം വെളിപ്പെട്ടാല്‍ അത്‌ അംഗീകരിക്കാനും അത്‌ മുന്‍ കൂട്ടി കണ്ട്‌ പോസ്റ്റ്‌ എഴുതിയ പീപ്പിള്‍ ഫോറത്തെ VS പക്ഷത്തിന്റെ കുഴലൂത്തുകാരയി പരാമര്‍ശിച്ചതിന്‌ എന്റെ ബ്ലോഗില്‍ ഞാന്‍ പരസ്യമായി മാപ്പ്‌ പറയുകയും ചെയ്യും. കാര്യങ്ങള്‍ ചരിത്രത്തിന്റെ സഹായത്തോടെയും വസ്തുതകളുടെ സഹായത്തോടെയുമാണ്‌ ഞാന്‍ വിലയിരുത്താനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. അല്ലാതെ ഞാന്‍ VS ന്റെയൊ പിണറായുടെയോ അന്ധനായ ആരധകനോ വിമര്‍ശകനോ അല്ല. അതുകൊണ്ട്‌ തന്നെ ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്‌.

VS നെതിരെ പോസ്റ്റെഴുതിയാല്‍ അധാര്‍മ്മികതയുടെ പ്രവാചകനാകുമെങ്കില്‍ ഞാന്‍ അത്‌ സഹിച്ചു. എനിക്ക്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ എഴുതാറില്ല. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. തെളിവുണ്ടെങ്കില്‍ പറയുക. അല്ലാതെ കാടടച്ച്‌ വെടി വയ്ക്കുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.