പനി പിടിച്ച കേരളം
ശുചികരണവും ബോധവല്‍ക്കരണവും അടിയന്തിര കടമ.
കേരളത്തില്‍ പകര്‍ച്ചപ്പനി അതിവേഗം പടര്‍ന്ന് പിടിക്കുന്നത് ജനങ്ങളില്‍ കടുത്ത ഭീതി ഉളവാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.സര്‍ക്കാറും സന്നദ്ധസംഘടനകളും സൈന്യത്തിലെ മെഡിക്കല്‍ വിഭാഗവും ചികില്‍സക്കും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും രംഗത്തിറങ്ങിയിരിക്കുന്നത് ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നതാണ്.ഈ അവസരത്തില്‍ അനാവശ്യമായ വാദപ്രതിവാദത്തിന്ന് മുതിരാതെ കേരളത്തയാകെ ഗ്രസിച്ചിരിക്കുന്ന ഈ മാരകമായ പകര്‍ച്ചവ്യാധിയെ അകറ്റാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതായിട്ടുണ്ട്.
പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പനിയെ അകറ്റാന്‍ മരുന്നുകള്‍ക്കൊപ്പം ബോധവല്‍ക്കരണവും ആവശ്യമാണ്. ബോധവല്‍ക്കരണവും ശുചികരണപ്രവര്‍ത്തനവും ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും നടത്താന്‍ ഒരോരുത്തരും രംഗത്തിറങ്ങിയെ മതിയാകൂ. ആപല്‍ഘട്ടത്തിലാണ് നാടിനോടുള്ള കടമയും കടപ്പാടും കാണിക്കേണ്ടത്.
4 comments:
മരണപെട്ട് പോകുന്ന ഒരു അസുഖമല്ല ഈ ചിക്കുന്‍ ഗുനിയ എന്ന് കേള്‍ക്കുന്നു, എന്നിട്ടും ഇത്രേം ആളുകള്‍ മരിയ്കുന്നത് ബോധവല്‍ക്കരണത്തിന്റെ കുറവാണോ അല്ലാ കരം പിരിയ്കുന്ന പഞ്ചായത്തിന്റേം മുന്സിപ്പാലിറ്റീടേം കഴിവു കേടാണോ? കഴിഞ വര്‍ഷവും ഇത് വന്ന് ആളുകള്‍ അവരവരുടേ നാട് വിട്ട് പോയതായി പോലും റിപ്പോറ്ട്ട് ഉണ്ട്, എന്നിട്ട് പോലും ഇത് ഒന്നും ചെവി കൊള്ളാതെ, മന്ത്രിയും മറ്റുള്ളവരും അങ്ങോടും ഇങ്ങോടും പായുമ്പോ കൊതുക് തിരി കമ്പനിക്കാര്‍ക്കും കൊതുക് വലക്കാര്‍ക്കും ഒക്കെക് ബിസിനസ്സ് പൊടി പൂരം. പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിച്ച്, കാലവര്‍ഷം വരുന്നതിനു മുമ്പ് തന്നെ ഇതിനൊക്കെയുള്ള പരിഹാരം കാണാന്‍ നമ്മെളെന്ന് പഠിയ്കും? ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രുപയുണ്ടെങ്കില്‍ പരിസരത്തെ മാലിന്യങ്ങളും ഓടകളും ഒക്കെ അതാത് പ്രദേശത്തെ ഭരണാധികാരികള്‍ക്ക് ഒരു തവണ നന്നാക്കാന്‍ മതിയാവും. പക്ഷെ ഇടനിലക്കാരും അവര്‍ ഭരണാധികാരികള്‍ക്ക് ലേലം കിട്ടാന്‍ നല്‍കേണ്ട കിമ്പളവും ഒക്കെ കൂടിയാവുമ്പൊഴ് മുകളില്‍ പറഞ കാശിലൊന്നും ഇത് ഒതുങ്ങാതെ ലക്ഷങ്ങളില്‍ ഇത് എത്തുന്നു. തല്‍-ഫലമായിട്ട് ഫണ്ടില്‍ ഒതുങ്ങില്ലാ എന്ന് വരുത്തി തീര്‍ത്ത്, ഉള്ള ഫണ്ട് ഇല്ലാത്ത ബില്ലുണ്ടാക്കി ധുര്ത്താക്കുന്നു. കൊതുകുകളും മരിച്ച് വീഴുമ്പോലെയാണു മനുഷ്യരും ഈ ചിക്കുണ്‍ ഗുനിയ കാരണം മരിച്ച് വീഴുന്നതും, മൃത തുല്യരായിട്ട് കിടക്കുന്നതും. ഇവര്‍ക്ക് ഇപ്പോ നമ്മളെ കൊണ്ട് ആകെ ചെയ്യാന്‍ കഴിയുന്നത് ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം എത്തിയ്കുക എന്നതാണു. ബോധവല്‍ക്കരണം കാലവര്‍ഷം കഴിഞ ശേഷം മതി. പ്രൈവറ്റ് ആസ്പത്രികളിലും മറ്റും വേണ്ടപെട്ടവര് ഇടപെട്ട് സൌജന്യ ചികിത്സകള്‍ ചെയ്ത് കൊടുക്കുകയും,അത് പോലെ തന്നെ വിശാലമായ കെട്ടിടങ്ങളോ/സ്കൂളുകളോ ഒക്കെ ആസ്പ്ത്രികളാക്കി മാറ്റി അവിടെ ചികിത്സാ സൌകര്യങ്ങള്‍ നല്‍കണം. കാരണം തിങ്ങി നിറഞ താലുക്ക് ആസ്പത്രികളുടെയും അവിടെ കിടന്ന് നരകിയ്കുന്ന ആളുകളേയും കാണുമ്പോഴ് കോളറയ്ക് ചികത്സിച്ച് വീട്ടിലെത്തി ക്യാന്‍സറിനു പിന്നേം ചികത്സിയ്കുന്നതിനു അര്‍ഥമില്ലല്ലോ.വാക്കുകള്‍ കൊണ്ട് കസര്‍ത്ത് കാട്ടിയത് കൊണ്ട് കാര്യമില്ലാ എന്നറിയാം. ചികിത്സാ സൌകരങ്ങ്നള്ക്കോ അവിടെ കൂടെ നില്ക്കുന്ന കുഞുങ്ങള്ക്കോ ഒക്കെ എന്തെങ്കില്ലും ഒക്കെ ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ട്.
കൊലയാളി കൊതുകിനെ കശാപ്പ് ചെയ്ത് ജനങ്ങളെ പകര്‍ച്ചപ്പനിയില്‍ നിന്ന് രക്ഷിക്കുക
ചൊവ്വാഴ്ച ആരംഭിക്കുന്ന തീവ്രശുചികരണ വാരാചരണത്തില്‍ പങ്കാളികളവാന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന സ്വഗതാര്ഹമാണ്.ഇത്തരത്തിലുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കോണ്‍ഗ്രസ്സും യുഡി എഫും പഠിക്കുന്നത് കേരളത്തിന്റെ ഭാവിക്ക് വളരെ നല്ലതാണ്. പ്രസ്താവനമാത്രം കൈമുതലാക്കിയിട്ടുള്ള കെ എസ് യു ക്കാര്‍ക്കും യൂത്ത്കോണ്ഗ്രസ്സുകാര്ക്കു ഇതില്‍ പങ്കാളികളാകാവുന്നതാണ്
Post a Comment