Saturday, May 30, 2009

ലെനിനിസമല്ല...ലാവ്‌ലിനിസം!

ലെനിനിസമല്ല...ലാവ്‌ലിനിസം!

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം ലെനിനിസ്റ്റ് തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചതു കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പിണറായിയുടെ നാവില്‍ നിന്നു വന്നതുകൊണ്ടു തന്നെ ‘ലെനിനിസ്റ്റ് തത്വങ്ങള്‍’ ഇപ്പോള്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കന്‍‌മാരുടെയും ഇഷ്ടവിഷയമായി മാറിയിരിക്കുകയാണ്.ഇതേക്കുറിച്ച് ഏറ്റവും രസകരമായ ഒരു പരാമര്‍ശം മുന്‍ സി പി എം എം‌പിയും ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ യുവ പടത്തലവനുമായ എ പി അബ്ദുള്ളക്കുട്ടി നടത്തിയിരിക്കുന്നു. ‘ലെനിനിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് മാറിയതുകൊണ്ടാണ് സി പി എം തോറ്റതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ല. ലാവ്‌ലിനിസ്‌റ്റ് കാഴ്‌ചപ്പാട്‌ മുറുകെ പിടിച്ചതുകൊണ്ടാണ് ഇത്തരം ഒരു തിരിച്ചടിയുണ്ടായത്’ - അബ്ദുള്ളക്കുട്ടി പറയുന്നു.അക്രമം, അഹന്ത, വികസനമില്ലായ്‌മ, ഭരണ വൈകല്യം എന്നിവയാണ് തോല്‍‌വിയുടെ മറ്റ് കാരണങ്ങള്‍. ഇതൊക്കെ വിലയിരുത്താന്‍ സി പി എം അഞ്ചു ദിവസമാണ് ചര്‍ച്ച നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ മനസിലാക്കാന്‍ വെറും മൂന്ന് മിനിറ്റ് മതി - അബ്ദുള്ളക്കുട്ടി പറഞ്ഞു.കെ എസ്‌ യുവിന്‍റെ കണ്ണൂര്‍ ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

വിചിത്രമായ വക്കാലത്ത്

വിചിത്രമായ വക്കാലത്ത് .

Ŷ©´©¸ü ó¾¢´©É®
മകന്‍ മുരളി തെരഞ്ഞെടുപ്പില്‍ തോറ്റത് വോട്ട് കിട്ടാത്തതു കൊണ്ടാണെന്ന് കെ. കരുണാകരന്‍ പറയുന്നത് മനസ്സിലാക്കാം. തോറ്റതിന് കേരളത്തിലെ സമ്മതിദായകരെ സി.പി.എം പോലുള്ള ഒരു പാര്‍ട്ടി കുറ്റപ്പെടുത്തിയാലോ? കേരളത്തിലെ കനത്ത പരാജയത്തിന് കാരണം 'അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ്' കേരളത്തില്‍ എന്നാണ് സി.പി.എം മുഖപത്രം പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 18 സീറ്റിലും അധികം കിട്ടുമെന്ന അവകാശവാദം വോട്ടെടുപ്പ് കഴിഞ്ഞിട്ടും സി.പി.എം നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രതീക്ഷിക്കാതിരിക്കും? മലപ്പുറംസമ്മേളനത്തോടെ പാര്‍ട്ടിയിലേക്ക് വന്ന മുസ്ലിം മതന്യൂനപക്ഷത്തിന്റെ ഒഴുക്ക്. കോട്ടയംസമ്മേളനത്തോടെ വന്ന ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ പുത്തന്‍കേരള സൃഷ്ടിക്ക് സ്വീകരണവുമായെത്തിയ ജനലക്ഷങ്ങള്‍. പക്ഷേ, ഈ പഹയരുടെ മനസ്സ് ഓന്തിനെപ്പോലെ നിറം മാറുന്നതാണെന്ന് 'നേരെ വാ നേരെ പോ' ചിന്തകരായ പാര്‍ട്ടി നേതാക്കളുടെ നിഷ്കളങ്ക മനസ്സുണ്ടോ അറിയുന്നു!
ഇപ്പോഴത്തെ കനത്ത തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ 1977ലെ തെരഞ്ഞെടുപ്പ്ഫലത്തിലാണ് സി.പി.എം നേതൃത്വം കയറിപ്പിടിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്^ഐയുടെ കുത്തക തകര്‍ത്ത അന്നത്തെ തെരഞ്ഞെടുപ്പില്‍ മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ വിലയിരുത്തലുകളുടെ ചരിത്രത്തില്‍ എവിടെയും പക്ഷേ, ഈ കേരള പ്രവണത പ്രതിപാദിച്ചു കണ്ടിട്ടില്ല.
1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണമുന്നണി ഇരുപതില്‍ ഇരുപത് സീറ്റും പിടിച്ചെടുത്തു. ഏറ്റവും അധികം സാക്ഷരതയും പത്രവായനയുമുള്ള കേരളസമൂഹത്തില്‍ അടിയന്തരാവസ്ഥയുടെ കരാളതയും ജനാധിപത്യധ്വംസനങ്ങളും മറച്ചുപിടിക്കാന്‍ സെന്‍സര്‍ഷിപ്പ് വഴിയും പ്രീസെന്‍സര്‍ഷിപ്പ് കൊണ്ടും കഴിഞ്ഞിരുന്നു. അന്നത്തെ പ്രത്യേകപരിതസ്ഥിതിയില്‍ സി.പി.എമ്മും അത് ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റു മാധ്യമങ്ങള്‍ വിളമ്പിയ വിശേഷങ്ങള്‍ തന്നെയാണ് 'ദേശാഭിമാനി'യും ജനങ്ങളിലെത്തിക്കാന്‍ നിര്‍ബന്ധിതമായത്. ആ തെരഞ്ഞെടുപ്പില്‍ 111 നിയമസഭാമണ്ഡലങ്ങളില്‍ വിജയിച്ച് കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അണപൊട്ടിയൊഴുകിയതോടെ 45 ദിവസത്തിനകം മുഖ്യമന്ത്രിപദത്തില്‍ നിന്ന് കരുണാകരന് രാജിവെക്കേണ്ടി വന്നു. അതിക്രമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളും ജനമനസ്സുകളെ തട്ടിയുണര്‍ത്തി.
ഇതിന്റെ തുടര്‍പ്രക്രിയ എന്ന നിലയില്‍ കോണ്‍ഗ്രസ്തന്നെ രണ്ടായി. വലതുമുന്നണിയിലായിരുന്ന സി.പി.ഐ ഇടതുപക്ഷത്തേക്ക് വന്നു.ഈ ജനകീയമുന്നേറ്റങ്ങളുടെ ഫലമായാണ് കോണ്‍ഗ്രസ്^ഐയെയും കൂട്ടാളികളേയും തോല്‍പിച്ച് 1980 ല്‍ ഇടതുപക്ഷ^ജനാധിപത്യപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള നായനാര്‍ ഗവണ്‍മെന്റ് അധികാരത്തിലേറിയത്. അതല്ലാതെ ഇപ്പോള്‍ പാര്‍ട്ടിപത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അപ്രതീക്ഷിതമായ വിധിയെഴുത്ത് പ്രവണത ജനങ്ങള്‍ കാണിച്ചതുകൊണ്ടല്ല.
പാര്‍ട്ടിമുഖപത്രത്തിന് ഇതൊന്നും അറിയാത്തതല്ല. മൂന്ന് വര്‍ഷം മുമ്പ് നിയമസഭാതെരഞ്ഞെടുപ്പില്‍ വി.എസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയപ്പോള്‍ പാര്‍ട്ടിപത്രവും ഇപ്പോള്‍ ഈ പ്രവണത കണ്ടുപിടിച്ച പത്രാധിപലേഖകനും ഈ ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു. 2006 ലെ കേരളത്തിലെ വിജയത്തില്‍ അന്ന് പ്രവര്‍ത്തിച്ച വസ്തുനിഷ്ഠഘടകത്തേയും ആത്മനിഷ്ഠഘടകത്തേയും പറ്റി വായനക്കാര്‍ക്ക് ക്ലാസെടുത്തിരുന്നു. ഈ ഘടകങ്ങളാണ് കേരളത്തില്‍ എറണാകുളം ഉപതെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാതെരഞ്ഞെടുപ്പ് വരെ പ്രതിഫലിച്ചത് എന്നായിരുന്നു അന്നത്തെ ലേഖനത്തിലെ വിലയിരുത്തല്‍. പക്ഷേ, അതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്വിജയത്തിലെ വി.എസിന്റെ പങ്കിനെ കുറച്ചുകാണിക്കുകയായിരുന്നു.
ഈ ലോക്സഭാതെരഞ്ഞെടുപ്പിലും ആണവകരാര്‍, ഫലസ്തീന്‍പ്രശ്നം, ഇസ്രായേല്‍ അഴിമതി, മൂന്നാംമുന്നണി, ഇടതുമുന്നണി സര്‍ക്കാറിന്റെ നേട്ടങ്ങള്‍, നവകേരളമാര്‍ച്ച് തുടങ്ങി ഒട്ടേറെ വസ്തുനിഷ്ഠഘടകങ്ങളും ആത്മനിഷ്ഠഘടകങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സാഹചര്യങ്ങള്‍ മൂര്‍ത്തമായിട്ടും ഉരുക്കുപോലെ ഉറച്ചതാണെന്ന് കരുതിയ എല്‍.ഡി.എഫിന്റെ ജനപിന്തുണ എങ്ങനെ യു.ഡി.എഫ് വിജയത്തിന്റെ ഘടകമായി മാറിയെന്ന് പത്രം ഇപ്പോള്‍ പരിശോധിക്കുന്നില്ല. കാരണം പാര്‍ട്ടി പത്രം പാര്‍ട്ടിയുടെ വക്കാലത്തല്ല ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനസെക്രട്ടറി പിണറായിവിജയന്റെ വക്കാലത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ്വിജയത്തില്‍ പിണറായിയുടെ പങ്ക് ഉയര്‍ത്തിക്കാട്ടാനായിരുന്നു വക്കാലത്തെങ്കില്‍ ഇത്തവണ ലക്ഷ്യം തിരിച്ചാണ്. ലോക്സഭാതെരഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായിക്ക് പങ്കില്ല, കുറ്റപ്പെടുത്തിക്കൂടാ എന്നാണ് വാദം. '77ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ ആരെങ്കിലും കുറ്റപ്പെടുത്തിയിരുന്നോ എന്നാണ്മുഖ്യപത്രാധിപര്‍ ചോദിക്കുന്നത്. പിന്നീട് തോറ്റ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിസെക്രട്ടറിയെ ആരും ഉത്തരവാദിയാക്കിയില്ല. എറണാകുളം, കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞടുപ്പുകള്‍, 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് എന്നിവയിലൊക്കെ ചരിത്രവിജയം നേടിക്കൊടുത്ത പാര്‍ട്ടിസെക്രട്ടറിയെ ഇപ്പോള്‍ മാത്രം പ്രതിക്കൂട്ടില്‍കയറ്റുന്നത് എന്തിനാണ്? 'തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനും ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനും ഇടക്ക് പിണറായി വിജയനില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചോ?'^അദ്ദേഹം ചോദിക്കുന്നു.
ഉണ്ടല്ലോ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ ഒമ്പതാംപ്രതിയാണ് ഈ തെരഞ്ഞെടുപ്പ്ഘട്ടത്തില്‍ പിണറായി വിജയന്‍. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലെന്ന് പിണറായി അംഗമായ പി.ബിയും സി.പി.എം നേതൃത്വം നല്‍കുന്ന കേരളമന്ത്രിസഭയും തീരൂമാനിച്ചിരിക്കുന്നു. സി.പി.എം മുഖ്യമന്ത്രി ആ തീരുമാനത്തെ എതിര്‍ക്കുന്നു. മുഖ്യമന്ത്രിയെ നീക്കണമെന്ന് പിണറായിയുടെ നേതൃത്വത്തിലെ സംസ്ഥാനഘടകം ആവശ്യപ്പെടുന്നു. യു.ഡി.എഫിനെ തോല്‍പിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കെത്താതിന് സി.പി.എമ്മിലെ വിഭാഗീയതയും ആഭ്യന്തരപ്രശ്നങ്ങളുമാണ് കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇടതുമുന്നണി ശിഥിലമായിരിക്കുന്നു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ഉണ്ടാക്കിയ പി.ഡി.പി ബന്ധം മുന്നണിയുടെ മതനിരപേക്ഷ പ്രതിഛായ തകര്‍ത്തിരിക്കുന്നു. ദേശീയതലത്തില്‍ അവതരിപ്പിച്ച മൂന്നാംമുന്നണി കാപട്യമെന്ന ധാരണപരത്താനും കേരളത്തിലെ പി.ഡി.പി ബന്ധം കാരണമായി.
അതുകൊണ്ട് 2004ലേതു പോലെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ പരിശോധനയിലേക്ക് കടക്കാന്‍ ഈ വക്കാലത്തുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. അവരുടെ ലക്ഷ്യം പാര്‍ട്ടിയുടെ നന്മയും പ്രത്യയശാസ്ത്രനയങ്ങളും സംഘടനാതത്ത്വങ്ങളും ഉയര്‍ത്തിപ്പിടിച്ച സത്യസന്ധമായ വിമര്‍ശവും സ്വയം വിമര്‍ശവുമല്ല. അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെടുന്നത് അതാണെങ്കിലും അവരുടെ വിഭാഗീയമായ വക്കാലത്ത് പിണറായിക്കുവേണ്ടിയാണ്. മുഖ്യമന്ത്രിയില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് ഇറക്കിവിടുകയാണ്. പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റെയും നേതാക്കളെന്ന നിലയില്‍ പിണറായി വിജയനും വി.എസിനും തെരഞ്ഞെടുപ്പ്പരാജയത്തിലുള്ള വ്യക്തിപരമായ പങ്ക് സത്യസന്ധമായി പരിശോധിക്കാന്‍ അവര്‍ തയാറല്ല. ഇടതുപരാജയത്തെ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത് ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് അണികളെ ബോധ്യപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്.
കൂട്ടായ പ്രവര്‍ത്തനവും വ്യക്തിപരമായ ഉത്തരവാദിത്തവും എന്ന ലെനിനിസ്റ്റ് സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. പി.സി. ജോഷിയേയും ബി.ടി.രണദിവേയെയും മറ്റും നയപരാജയത്തിന്റെ പേരില്‍ നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് ചരിത്രം. സീതാറാം യെച്ചൂരി പറയുന്നത് സി.പി.എമ്മിനേറ്റ ഏറ്റവും വലിയ ദുരന്തമാണ് ഈ തെരഞ്ഞെടുപ്പ്പരാജയം എന്നാണ്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ പരാജയത്തിന് ഇടയാക്കിയ ഘടകങ്ങളേതെന്ന് സത്യസന്ധമായും സ്വയം വിമര്‍ശപരമായും വിലയിരുത്തുമെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. സി.പി.എം എന്ന പാര്‍ട്ടിയെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് വിശകലനം നടത്താന്‍ മാധ്യമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് ഒരുവശത്ത് പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തുന്നത്. മറുവശത്താകട്ടെ, സ്വന്തം താളുകളിലൂടെ പാര്‍ട്ടിയുടെ ഈ പരിശോധനയെ സ്വാധീനിക്കാന്‍ പറ്റുന്ന രീതിയില്‍ വിഭാഗീയവും വസ്തുതാവിരുദ്ധവുമായ വിശകലനങ്ങള്‍ സ്വയം നടത്തുകയും.
ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാപ്രസിഡന്റും സി.പി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഹന്നാന്‍ മുല്ല പശ്ചിമബംഗാളിലെ ഉലുബറിയയില്‍ 98,936 വോട്ടുകള്‍ക്കാണ് ഇത്തവണ തോറ്റത്. എട്ടുതവണയായി ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുവരുന്ന മണ്ഡലം. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'ഞങ്ങളെ ജനങ്ങള്‍ അത്യന്തം ഗുരുതരമായി ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാട്ടിലെ യാഥാര്‍ഥ്യമറിയാനുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു'. ഈ പ്രതികരണം സി.എന്‍.എന്‍. അഭിമുഖത്തില്‍ കരണ്‍ഥാപ്പര്‍ സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തി. അതിനെ ശരിച്ചുവെച്ച് യെച്ചൂരി പറഞ്ഞതിങ്ങനെ: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇത്തരം ഒരു തോല്‍വി സംഭവിക്കുമായിരുന്നില്ല'.ഇതുതന്നെയാണ് കേരളത്തിലെ പാര്‍ട്ടിയോട് എം.എന്‍.വിജയന്‍മാഷും പറഞ്ഞത്, പാര്‍ട്ടിയുണ്ടാകും. പക്ഷേ, ജനങ്ങളുണ്ടാകില്ല. ഈ അടിസ്ഥാനവസ്തുത അംഗീകരിക്കാന്‍ സി.പി.എമ്മിന്റെ സംസ്ഥാനനേതൃത്വം തയാറില്ല. വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് നേരെ ചളിവാരിയെറിഞ്ഞ് പതിവ് പോലെ കണ്ണടച്ച് ഇരുട്ടാക്കുക. ഈ കടുത്ത തോല്‍വിക്ക് ശേഷവും അതിനാണ് പാര്‍ട്ടി പത്രത്തിലൂടെ പ്രത്യക്ഷപ്പെടുന്ന വിശകലന വിദഗ്ധന്മാര്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പിനുശേഷം സമുദ്രം പറഞ്ഞ കഥ

തെരഞ്ഞെടുപ്പിനുശേഷം സമുദ്രം പറഞ്ഞ കഥ ..

തിരയിളക്കം കാണാന്‍ സമുദ്രജലം ബക്കറ്റിലാക്കിയ കുട്ടിയെ ഓര്‍മയില്ലേ? പിണറായി സഖാവ് വീണ്ടും ഓര്‍മപ്പെടുത്തിയ ഇഖ്ബാല്‍ കവിത ഇതിവൃത്തമാക്കിയ ആ കഥ!ആ കുട്ടി വീണ്ടും സമുദ്രം കാണാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം കേരളതീരത്തെത്തി. എന്നാല്‍, കുട്ടിക്ക് പഴയ സമുദ്രത്തെ കാണാന്‍ കഴിഞ്ഞില്ല. സമുദ്രം പഴയ സ്വഭാവങ്ങളെല്ലാം മറന്നിരിക്കുന്നു. തിരകളോ തിരയിളക്കങ്ങളോ ഇല്ല. അവിടവിടെ ചെറിയ അലയൊലികള്‍ മാത്രം. നിശãബ്ദമായൊഴുകുന്ന സമുദ്രത്തിന്റെ പുതിയ രീതി കുട്ടിക്ക് തീരെ പിടിച്ചില്ല. ദുഃഖിതനായ കുട്ടി സമുദ്രത്തോട് ചോദിച്ചു; 'സമുദ്രമേ നീയെന്താ ഇങ്ങനെ? കഴിഞ്ഞതവണ ഞാന്‍ വന്നപ്പോള്‍ നീ ഇങ്ങനെയായിരുന്നില്ലല്ലോ. എന്തൊരു അട്ടഹാസമായിരുന്നു അന്നു നിനക്ക്! രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന നിന്റെ തിരകളെവിടെപ്പോയി'?കുട്ടിയുടെ ചോദ്യം കേട്ട സമുദ്രം പറഞ്ഞു; 'കുട്ടീ, നീ പറഞ്ഞതൊക്കെ ശരിയാണ്. രണ്ടാള്‍പൊക്കമുള്ള തിരകളുടെ ശക്തിയാല്‍ എന്തും നേരിടാമെന്ന് ഞാന്‍ ധരിച്ചുവശായി. തിരയിളക്കങ്ങള്‍ സ്വന്തം മിടുക്കുകൊണ്ടാണെന്ന് ഞാന്‍ കരുതി. അതിനു പിന്നിലെ ശക്തമായ കാറ്റിനെ മനസ്സിലാക്കാന്‍ അഹങ്കാരം എന്നെ അനുവദിച്ചില്ല. കാറ്റിനെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് എന്നെ ഈ പരുവത്തിലാക്കിയത്'.
ഹംസ ഏലൂര്‍, ഉദ്യോഗമണ്ഡല്‍

ലെനിനിസവും സി.പി.എമ്മും

ലെനിനിസവും സി.പി.എമ്മും

ലെനിനിസ്റ്റ്‌ പാര്‍ട്ടി സങ്കല്‌പം അംഗീകരിച്ചാല്‍ മാത്രമേ ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ പ്രസക്തമാകൂ. ഇവ പ്രസക്തമാകണമെങ്കില്‍ ജനാധിപത്യകേന്ദ്രീകരണം കുറ്റമറ്റതാകണം. കൂട്ടായ പ്രവര്‍ത്തനത്തിനു സഹായകരമായ രീതിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തണം. സ്വതന്ത്രവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കണം
വര്‍ഗസമരം, സോഷ്യലിസം, തൊഴിലാളിവര്‍ഗം, മാര്‍ക്‌സ്‌, ലെനിന്‍ എന്നൊന്നും സമീപകാലത്തായി സി.പി.എം. നേതാക്കള്‍ ഉച്ചരിച്ചുകേള്‍ക്കാറില്ല. മാര്‍ക്‌സിസ്റ്റ്‌ പദാവലി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്‌. എന്നാല്‍ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റിനും സംസ്ഥാനസമിതി യോഗത്തിനും ശേഷം സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഴച്ചുനിന്നത്‌ അക്കൂട്ടത്തില്‍പ്പെട്ട ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ എന്ന ഒരു പ്രയോഗമാണ്‌. മാര്‍ക്‌സിസ്റ്റ്‌ പദാവലിയോട്‌ ഇപ്പോള്‍ സി.പി.എമ്മിന്‌ ഇങ്ങനെ ഒരാഭിമുഖ്യം തോന്നാന്‍ എന്താണ്‌ കാരണം . സി.പി.എമ്മില്‍ ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നത്‌ പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും അവമതിപ്പുണ്ടാക്കി എന്നാണ്‌ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്‌. ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങളുടെ അടിസ്ഥാന സങ്കല്‌പം, അധ്വാനിക്കുന്നവരും ചൂഷിതരുമായ ജനകോടികളെ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കമുള്ള തൊഴിലാളിവര്‍ഗ സേനയാക്കി രൂപപ്പെടുത്തുകയാണ്‌. പാര്‍ട്ടിയുടെ ചുമതല അതാണ്‌. ഒരു വിപ്ലവപ്രസ്ഥാനത്തിനു മുന്നേറണമെങ്കില്‍ വിപ്ലവപ്പാര്‍ട്ടി നയിക്കണം. വിപ്ലവപ്പാര്‍ട്ടിയാകണമെങ്കിലോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയാകണം. സോഷ്യലിസ്റ്റ്‌ സമൂഹം സ്ഥാപിച്ച്‌ അതിന്റെ വിപ്ലവകരമായ പരിവര്‍ത്തനത്തിനു നിലകൊള്ളാന്‍ കഴിയണം. ഈ കാഴ്‌ചപ്പാടില്‍നിന്നാണ്‌ ലെനിന്‍ പാര്‍ട്ടിയുടെ സംഘടനാതത്ത്വങ്ങളെന്തായിരിക്കണമെന്നു ചിന്തിച്ചത്‌. സോഷ്യലിസംവരെപ്പോലും കാഴ്‌ചയെത്താത്ത നേതൃത്വമുള്ള സി.പി.എം. എങ്ങനെയാണ്‌ വിപ്ലവപ്പാര്‍ട്ടിയാകുന്നത്‌? ജനകീയജനാധിപത്യ വിപ്ലവം വിപ്ലവത്തിന്റെ ആദ്യഘട്ടമായിക്കാണുന്ന പരിപാടി മുന്‍നിര്‍ത്തിയാണ്‌ സി.പി.എം. വിപ്ലവപ്പാര്‍ട്ടിയായിരുന്നത്‌. ഇപ്പോള്‍ ലക്ഷ്യംതന്നെ ജനകീയജനാധിപത്യമാണെന്നു കാണുന്ന പാര്‍ട്ടി വിപ്ലവപ്പാര്‍ട്ടിയാകുന്നില്ല. സോഷ്യലിസം വളരെ വിദൂരമായ ഒരു സ്വപ്‌നമാണെന്ന്‌ ജ്യോതിബസു മുതല്‍ എസ്‌. രാമചന്ദ്രന്‍പിള്ള വരെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞു. മറ്റൊരു രീതിയില്‍ നോക്കിയാല്‍, തൊഴിലാളിവര്‍ഗത്തിന്റെ പ്രാതിനിധ്യമോ ട്രേഡ്‌ യൂണിയന്‍ നേതൃപരിചയമോ സി.പി.എം. നേതൃത്വത്തിനുണ്ടോ? സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ്‌ ഇ. ബാലാനന്ദന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പൊളിറ്റ്‌ ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്‌. സി.പി.എമ്മിന്‌ തൊഴിലാളിവര്‍ഗനേതൃത്വം വേണമായിരുന്നു മുമ്പ്‌. ഇപ്പോഴാകട്ടെ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയോ പ്രസിഡന്‍േറാ സംസ്ഥാന സെക്രട്ടേറിയറ്റില്‍പ്പോലുമില്ല. ട്രേഡ്‌ യൂണിയന്‍ നേതൃത്വംതന്നെയും പാര്‍ട്ടി നല്‌കുന്ന ചുമതലയായി ചുരുങ്ങിയിരിക്കുന്നു. ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ നേതൃത്വത്തില്‍ എത്തിപ്പെട്ട എത്രപേരുണ്ട്‌? സി.പി.എം. നേതൃത്വത്തിന്റെ വര്‍ഗഘടനയും സ്വഭാവവും പരിശോധിക്കേണ്ടതില്ലേ? പാര്‍ട്ടിയാണ്‌ തൊഴിലാളിവര്‍ഗ സംഘടനയുടെ ഉയര്‍ന്ന രൂപമെന്ന ലെനിനിസ്റ്റ്‌ തത്ത്വം ഇക്കൂട്ടര്‍ അംഗീകരിച്ചു കാണുന്നില്ല. പേരില്‍ മാര്‍ക്‌സ്‌ ഉള്ളതുകൊണ്ടു മാത്രം പാര്‍ട്ടി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയാവില്ല. ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്‌ത്ര ധാരയില്‍ ഊട്ടിയുറപ്പിച്ചിട്ടുള്ളതാണ്‌. ഒന്നില്ലാതെ മറ്റൊന്നില്ല. ഇപ്പോള്‍, എവിടെയാണ്‌ തൊഴിലാളിവര്‍ഗം എന്നാശ്ചര്യപ്പെടുന്ന നാലാം ലോകവാദികളായ പാര്‍ട്ടി നേതാക്കളാണുള്ളത്‌. അവര്‍ക്ക്‌ വര്‍ഗസമരം വാമൊഴിപോലുമല്ല. സമഗ്രവികസനം, സാമൂഹികനീതി എന്നിങ്ങനെ ഏതു രാഷ്ട്രീയപ്രസ്ഥാനത്തിനും മുന്നോട്ടു വെക്കാവുന്ന പുരോഗമന മുദ്രാവാക്യങ്ങളേ സി.പി.എമ്മിനുള്ളൂ. അതു നടപ്പാക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തവും അതിന്റെ അടിസ്ഥാനത്തിലുള്ള ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങളും ആവശ്യമില്ലല്ലോ. നവമുതലാളിത്ത വികസനനയങ്ങള്‍ കഴിയുന്നത്ര ജനക്ഷേമകരമായി നടപ്പാക്കുമെന്നത്‌ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അവകാശവാദമാണ്‌. അതില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. അതുകൊണ്ടുമാത്രം ഒരു പാര്‍ട്ടിക്ക്‌ തൊഴിലാളിവര്‍ഗ രാഷ്ട്രീയപ്രസ്ഥാനമാകാന്‍ കഴിയില്ല. മധ്യവര്‍ഗ കാഴ്‌ചപ്പാടുകള്‍ക്കും പ്രയോഗപദ്ധതികള്‍ക്കും കീഴൊതുങ്ങിയ പാര്‍ട്ടിക്ക്‌ ലെനിനിസ്റ്റ്‌ സംഘടനാ തത്ത്വങ്ങള്‍ പാലിക്കാനാവില്ല. താരതമ്യേന അയവേറിയ ചട്ടക്കൂടാണ്‌ അവയ്‌ക്കാവശ്യം. പാര്‍ട്ടിയുടെ തൊഴിലാളിവര്‍ഗസ്വഭാവമാണ്‌ പാര്‍ട്ടിക്ക്‌ ലെനിനിസ്റ്റ്‌ തത്ത്വങ്ങള്‍ അനിവാര്യമാക്കുന്നത്‌. പി. ഗോവിന്ദപ്പിള്ളയുടെ വിഖ്യാതമായ ഭാഷാപോഷിണി ലേഖനവും അതേത്തുടര്‍ന്ന്‌ പാര്‍ട്ടിയിലും പുറത്തും നടന്ന ചര്‍ച്ചകളും നാം മറന്നിട്ടില്ല. ഇ.എം.എസ്സിനും പാര്‍ട്ടിക്കുമെതിരെ നടത്തിയ കടന്നാക്രമണത്തിനെതിരെ എം.എന്‍. വിജയന്‍ രംഗത്തുവന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ അതിന്‍േറതായ ഒരു ജൈവഘടനയുണ്ടെന്നും അതു തകര്‍ന്നാല്‍ മീനിനെ കരയില്‍പിടിച്ചിട്ടതുപോലെയാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‌കി. എന്നാല്‍, പാര്‍ട്ടി അയവേറിയതാവുകയാണ്‌, കാറ്റും വെളിച്ചവും കടക്കുകയാണ്‌ എന്നെല്ലാമാണ്‌ പാര്‍ട്ടിനേതാക്കളും ബുദ്ധിജീവികളും പറഞ്ഞത്‌. എം.എന്‍. വിജയന്‍ സൂചിപ്പിച്ച ജൈവഘടന ലെനിനിസ്റ്റ്‌ സംഘടനാതത്ത്വം തന്നെയാണെന്ന്‌ പാര്‍ട്ടിയുടെ പരിഷ്‌കരണവാദ നേതൃത്വത്തിനും അറിയാത്തതല്ല. അന്നു വേണ്ടാത്ത ലെനിനിസ്റ്റ്‌ തത്ത്വങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്കു പഥ്യമായതെങ്ങനെ? അന്നു കാറ്റും വെളിച്ചവും കൊതിച്ച ബുദ്ധിജീവികള്‍ക്കും ഇപ്പോള്‍ പാര്‍ട്ടി അച്ചടക്കത്തോടു കലശലായ ഭ്രമമാണ്‌. തൊഴിലാളിവര്‍ഗ പ്രതിബദ്ധത വേണ്ടെന്നുവെക്കാം, ഉദ്യോഗസ്ഥമേധാവിത്വ സ്വഭാവമുള്ള സംഘടനാസംവിധാനത്തിനു കോട്ടം തട്ടരുത്‌. ഇതിന്റെ പേരാണ്‌ യഥാര്‍ഥത്തില്‍ ഫാസിസം. ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ഐക്യവും അച്ചടക്കവും ഉറപ്പുവരുത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും മൂന്നു തത്ത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. ജനാധിപത്യ കേന്ദ്രീകരണം, കൂട്ടായ പ്രവര്‍ത്തനം, വിമര്‍ശനവും സ്വയംവിമര്‍ശനവും എന്നിവയാണവ. ഒന്നാമത്തേതില്‍ ജനാധിപത്യവും കേന്ദ്രീകരണവും തമ്മിലുള്ള അഭേദ്യമായ ഐക്യം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ഐക്യം തകരുമ്പോള്‍, ജനാധിപത്യം നഷ്‌ടപ്പെട്ട്‌ കേന്ദ്രീകരണം മാത്രമാകുമ്പോള്‍ പാര്‍ട്ടിയില്‍ ഉദ്യോഗസ്ഥ മേധാവിത്വമുണ്ടാകും. കേന്ദ്രീകരണം നഷ്‌ടപ്പെട്ട്‌ ജനാധിപത്യം മാത്രമാകുമ്പോഴാകട്ടെ, അരാജകത്വവും സൃഷ്‌ടിക്കപ്പെടും. കേരളത്തിലെ പാര്‍ട്ടിയുടെ രോഗമെന്താണെന്നത്‌ ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന്‌ പാര്‍ട്ടിയിലെ കീഴ്‌ഘടകങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാമായിരുന്നു. അതറിയാതെപോയത്‌ സംസ്ഥാന നേതൃത്വം മാത്രം. കിട്ടാവുന്ന വോട്ടുകളുടെ യഥാര്‍ഥ ചിത്രം മേല്‍ഘടകങ്ങളെ അറിയിക്കാന്‍ കീഴ്‌ഘടകങ്ങള്‍ ഭയന്നു. കീഴ്‌ഘടകങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നുമുള്ള ഈ അകല്‍ച്ച പാര്‍ട്ടിയിലെ ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ ഫലശ്രുതിയാണ്‌. കൂട്ടായ പ്രവര്‍ത്തനവും വിമര്‍ശന സ്വയംവിമര്‍ശനങ്ങളും എങ്ങനെ ഇല്ലാതായി എന്നതിന്റെ ഉത്തരവും ഇതിലുണ്ടല്ലോ. ലെനിനിസ്റ്റ്‌ പാര്‍ട്ടി സങ്കല്‌പം അംഗീകരിച്ചാല്‍ മാത്രമേ ലെനിനിസ്റ്റ്‌ സംഘടനാതത്ത്വങ്ങള്‍ പ്രസക്തമാകൂ. ഇപ്പോള്‍ സി.പി.എം. ചില തത്ത്വങ്ങള്‍ ഊരിയെടുത്തിരിക്കുകയാണ്‌. 1. പാര്‍ട്ടിയുടെ പരിപാടിയും നയങ്ങളും അംഗീകരിക്കുക. 2. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക. 3. പാര്‍ട്ടി ഘടകത്തിന്റെ അച്ചടക്കം അംഗീകരിച്ച്‌ അതില്‍ അംഗത്വമെടുക്കുക എന്നിവയാണവ. ഇവ പ്രസക്തമാകണമെങ്കില്‍ ജനാധിപത്യകേന്ദ്രീകരണം കുറ്റമറ്റതാകണം. കൂട്ടായ പ്രവര്‍ത്തനത്തിനു സഹായകരമായ രീതിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തണം. സ്വതന്ത്രവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കണം. മാര്‍ക്‌സിസം, ലെനിനിസം കൈയൊഴിയുകയും ഉദ്യോഗസ്ഥമേധാവിത്വം കൊടികുത്തി വാഴുകയും ചെയ്യുന്ന ഒരു റിവിഷനിസ്റ്റ്‌ പാര്‍ട്ടിയില്‍ ലെനിനിസ്റ്റ്‌ തത്ത്വങ്ങള്‍ പ്രതിയോഗികളെ കീഴ്‌പ്പെടുത്താന്‍ മാത്രമുള്ള താത്‌കാലിക ഉപകരണമായി അധഃപതിക്കുന്നു
÷VêJú Bmêaú

നീയുമോ... ദിനേശ്‌മണീ?

നീയുമോ... ദിനേശ്‌മണീ?

കൈപിടിച്ചു നടത്തിയ നേതാവിനെതിരേ ശത്രുപക്ഷത്തുനിന്നു ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച ദിനേശ്‌മണിയെ നോക്കി വി.എസ്‌ പക്ഷക്കാര്‍ അമ്പരന്നിട്ടുണ്ടാകണം - ''യൂ ടൂ... ''തെരഞ്ഞെടുപ്പു പരാജയത്തിന്റെ പാപഭാരം അപ്പാടേ ശത്രുക്കള്‍ സ്വന്തം 'പിടലി'ക്കുവയ്‌ക്കുമ്പോഴും പതറാത്ത അച്യുതാനന്ദനും തന്റെ പഴയ 'വിശ്വസ്‌ത' സഖാവിന്റെ പിന്നില്‍ നിന്നുള്ള കുത്തില്‍ ഒരുവേള പതറിയിരിക്കണം. പഴയ സ്വന്തം ശിഷ്യന്മാരായ ദിനേശ്‌മണി, എം.എം. മണി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ ഔദ്യോഗികപക്ഷത്തെ കരുത്തരേക്കാള്‍ കാഠിന്യത്തോടെ പകപോക്കുമ്പോള്‍ മറുപടി മൗനത്തില്‍ ഒതുക്കുകയാണ്‌ വി.എസ്‌.കൈയേറ്റക്കാര്‍ക്കും ഭൂമാഫിയയ്‌ക്കും എതിരായ അച്യുതാനന്ദന്റെ ശക്‌തമായ നിലപാടുകള്‍ സ്വന്തം വരുമാനമാര്‍ഗങ്ങള്‍ക്കുമേലുള്ള കൈയേറ്റമായി മാറുന്നുവെന്ന തിരിച്ചറിവാണ്‌ എറണാകുളത്തെയും ഇടുക്കിയിലെയും കമ്യൂണിസ്‌റ്റ് കരുത്തരെ മാറിച്ചിന്തിപ്പിച്ചത്‌. എറണാകുളം എം.ജി റോഡിലെ കുത്തകകള്‍ക്കെതിരേ അച്യുതാനന്ദന്റെ ജെ.സി.ബി ഉരുണ്ടുവന്നപ്പോള്‍ 'അള്ളു'മായി ആദ്യം രംഗത്തിറങ്ങിയതു ജില്ലാ നേതാക്കള്‍ തന്നെയാണ്‌. കുത്തകകള്‍ക്കെതിരേ വാപൂട്ടാന്‍ സമയം കിട്ടാതിരുന്ന മുന്‍ കൊച്ചി മേയര്‍ കൂടിയായ ദിനേശ്‌മണി 'റിലയന്‍സ്‌ ഫ്രെഷി'ന്റെ ഉദ്‌ഘാടകനായി. ഊണിലുമുറക്കത്തിലും കമ്യൂണിസ്‌റ്റ് മന്ത്രം ഉരുവിടുന്ന കൊച്ചി ഡപ്യൂട്ടി മേയര്‍ മണിശങ്കറിനും കിട്ടി കുത്തക വക ഒരു ഉദ്‌ഘാടനം. മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ നാടമുറിച്ചു വരവേറ്റ അതേ കുത്തകകള്‍ക്കെതിരേ ബഹുജന പ്രക്ഷോഭം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ വൈരുദ്ധ്യാത്മക ഭൗതീകവാദത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ രചിക്കാനും ഇവര്‍ക്കായി.നാളുകള്‍ക്കുശേഷം കളമശേരിയിലെ എച്ച്‌.എം.ടി ഭൂമി ഇടപാടില്‍ വിരുദ്ധ നിലപാടു സ്വീകരിച്ച വി.എസിനെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ തള്ളിപ്പറഞ്ഞു. ഐ.ടിയുടെ മറവില്‍ 700 കോടിയുടെ സ്‌ഥലം 90 കോടിക്കു ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിക്കു ചുളുവിലയില്‍ നല്‍കാനുള്ള നീക്കത്തിന്‌ വി.എസ്‌ എതിരുനിന്നതാണ്‌ ചൊടിപ്പിച്ചത്‌. ഇതോടെ, ജില്ലയില്‍ അച്യുതാനന്ദന്റെ 'കോട്ടമുറിച്ച' ഗോപിക്കു പിണറായിയും എളമരവുമൊക്കെയായി പിന്നീട്‌ നേതാക്കള്‍. വ്യാവസായിക വികസനമെന്ന ബംഗാള്‍ സങ്കല്‍പ്പം പണംകായ്‌ക്കും മരം നോക്കുന്ന നേതൃത്വങ്ങളുടെ മുദ്രാവാക്യമായി. 'തെങ്ങിന്‍ മണ്ടയില്‍ വ്യവസായം വരില്ലെ'ന്നു ഭൂമി വില്‍പനനീക്കം നടക്കാഞ്ഞതിനെപ്പറ്റി വ്യവസായമന്ത്രി എളമരം കരീം അതൃപ്‌തി പ്രകടിപ്പിക്കുമ്പോള്‍ എറണാകുളത്തെ പാര്‍ട്ടി കൈയടിച്ചു.കൈയേറ്റക്കാരുടെ 'മണി'കിലുക്കത്തില്‍ മയങ്ങിപ്പോയ ഇടുക്കിയില്‍ അച്യുതാനന്ദനെ പാര്‍ട്ടി കല്ലുമായാണ്‌ നേരിട്ടത്‌. ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരന്‍ ലംബോധരന്റെ ആയിരക്കണക്കിന്‌ ഏക്കറര്‍ കൈയേറ്റ ഭൂമിയില്‍ അച്യുതാനന്ദന്‍ കയറിയപ്പോള്‍ ജില്ലയിലെ പാര്‍ട്ടി കമ്യൂണിസം മാറ്റിവച്ചു. ജില്ലാ സെക്രട്ടറിയും എം.എല്‍.എമാരും ഏരിയാ ലോക്കല്‍ നേതൃത്വങ്ങളും സ്വന്തം സര്‍ക്കാരിനും നേതാവിനുമെതിരേ തിരിഞ്ഞു. 'മണി' പവര്‍ തകര്‍ക്കാനെത്തിയ നേതാവിനെ 'മസില്‍' പവര്‍ പ്രയോഗിച്ച്‌ പാര്‍ട്ടി കെട്ടുകെട്ടിച്ചു. ഇതിനിടെ ആശ്രിതവല്‍സലനായി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാഞ്ഞെത്തി. പിന്നെയെല്ലാം അദ്ദേഹത്തിനു സ്വന്തം. മുഖ്യമന്ത്രിക്കസേരയില്‍ അച്യുതാനന്ദന്‍ ഇരിക്കുമ്പോള്‍ എച്ച്‌.എം.ടിയും മൂന്നാറുമൊക്കെ സന്ദിഗ്‌ധാവസ്‌ഥയില്‍ തന്നെയാണ്‌. പണമൊഴുക്കിന്‌ അതു വല്ലാത്ത തടസവുമാണ്‌. പണത്തിനുമേല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പറക്കില്ലെന്നു തിരിച്ചറിയുംവരെ അച്യുതാനന്ദന്‌ ഇനിയും പറയേണ്ടിവരും..., 'യൂ ടൂ ദിനേശ്‌മണി,...'

Wednesday, May 27, 2009

ഇടതുമുന്നണി തോറ്റതെങ്ങനെ !

ഇടതുമുന്നണി തോറ്റതെങ്ങനെ ! കാരണം തേടുന്നു.?

കേരളത്തിലെ മൂന്നുകോടി ഇരുപതുലക്ഷം വരുന്ന ജനങ്ങളില്‍ കാര്യവിവരമുള്ള ചെറിയ കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ് പ്രഗത്ഭമതികള്‍ അടങ്ങുന്ന സി.പി.ഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനക്കമ്മറ്റിയും ദിവസങ്ങളോളം കൂലംകക്ഷമായി പരിശോധിച്ചിട്ടും കണാന്‍ കഴിയാതെ പോയത്. സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ജനം തൂത്തെറിഞ്ഞതിന്റെ കാരണമാണ് അവര്‍ അന്വേഷിച്ചിട്ടും കാണാന്‍ കഴിയാതെപോയത്. പെരുമണ്‍ ട്രെയിന്‍ ദുരന്തകാരണം അന്വേഷിച്ച കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നേനേ. ചുഴലികൊടുകാറ്റടിച്ചാണ് അപകടമെന്നാണ് ആ കമ്മീഷന്‍ മനസ്സിലാക്കിയത്.. പക്ഷേ ഒരു ചെറു ഇലപോലും അന ങ്ങാതെ ചുഴലി വീശിയതെങ്ങനെയെന്നറിയാതെ നാട്ടുകാര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. അവസാനം ഇതുപോലൊരു കാരണമാകും ഇന്നത്തെ പാര്‍ട്ടി നേതൃത്വം പരാജയത്തിന്റെ കാരണമായി കാരണമാക്കുക എന്നത് സ്പഷ്ടം. സി.പി.ഐ(ഏം) പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു.അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റേയും പാര്‍ട്ടി. ചൂഷകന്റെ മേല്‍ ചൂഷിതന്‍ ആധിപത്യം നേടുന്ന നാള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച പാര്‍ട്ടി.കൈക്കൂലിക്കാരനെ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി.വര്‍ഗ്ഗീയ കോമരങ്ങളെ ആട്ടിപ്പായിക്കുന്ന പാര്‍ട്ടി. ചെറുമന്റെ കുടിലുകളില്‍ അവരോടൊപ്പം ഒളിജീവിതം നയിച്ച് പാര്‍ട്ടി കെട്ടിപ്പടുത്ത ധീര സഖാക്കളുടെ പ ാര്‍ട്ടി.കൃഷ്ണപിള്ളയുടെപാര്‍ട്ടി. പറയുന്നത് പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടി അഥവാ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതേ പറയൂ എന്ന് കാണിച്ചുതന്നവരുടെ പാര്‍ട്ടി. കേരളത്തിലെ 3 കോടി 20 ലക്ഷം ജനങ്ങളില്‍ പിണറായി വിജയന്റെ ആട്ടും തുപ്പും ജയരാജന്‍മാരുടെ വെരുട്ടും സഹിക്കാന്‍ ബാധ്യതയുള്ളത് മൂന്നു ലക്ഷത്തില്‍ താഴെയുള്ള പാര്‍ട്ടി അംഗങ്ങളാണ്.അവര്‍ മാത്രം വോട്ടുചെയ്താല്‍ ഒരു പഞ്ചായത്ത് മെമ്പറെപ്പോലും വിജയിപ്പിച്ചെടുക്കാനാവില്ലല്ലോ.പിന്നെയുള്ളത് പാര്‍ട്ടിയെ സ്നേഹിച്ച ലക്ഷക്കണക്കായ അനുഭാവികള്‍.അവരുടെ മുന്‍പില്‍ ഇന്ന് ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്. കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി ജയില്‍കഴിയുമായിരുന്ന കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സി.പി.എം സെക്രട്ടറി കൂട്ടുനിന്നതെന്തിനായിരുന്നു. കവിയൂര്‍-കിളിരൂര്‍ പെണ്‍വാണിഭ കേസുകളില്‍ പ്രതികളാകുമായിരുന്ന മന്ത്രി പുത്രന്മാരേയും മറ്റ് ഉന്നതരേയും രക്ഷിക്കാന്‍ കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി നേതാക്കള്‍ കച്ചകെട്ടിയിറങ്ങിയത് എന്തിനായിരുന്നു. 374 കോടി പൊതുഖജനാവിനു നഷ്ടപ്പെടുത്തുകയും 100 കോടി സ്വന്തം പോക്കലിടുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയെ ഈ പാര്‍ട്ടി എന്തിനാണ് സംരക്ഷിക്കുന്നത്. ജനാധിപത്യ ഭാരതത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിയമം ബാധകമല്ല എന്ന നയം എന്തിനാണ് ഈ ജനകീയ പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കുറ്റക്കാരനല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ 13 ലക്ഷം പൊതു ഖജനാവില്‍നിന്നും നല്‍കി ഡല്‍ഹിയില്‍നിന്നും വമ്പന്‍ വക്കീലന്മാരെ ഇറക്കുമതി ചെയ്തത് എന്തിനായിരുന്നു. മൂന്നാറില്‍ പൊതു സ്ഥലം കൈയ്യേറിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം വന്‍ സ്രാവുകളെ പ ിടിക്കാനിറങ്ങിയ മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിച്ചത് എന്തിനായിരുന്നു. കള്ള സി.ഡി പിടിച്ച് സിനിമാ വ്യവസായം രക്ഷിക്കാനിറങ്ങിയ മുഖ്യമന്ത്രിയെ ടോമിന്‍ തച്ചങ്കരിക്കായി തടഞ്ഞത് എ ന്തിനായിരുന്നു.കളമശ്ശേരി ഒങഠ സ്ഥലം ഇടപാടിലെ അഴിമതി തടയാനുള്ള മുഖ്യമന്ത്രിയുടെ ധീരമായ നടപടിക്ക് കൂച്ചുവിലങ്ങിട്ടത് എന്തിനായിരുന്നു.റിയല്‍ എസ്റേറ്റ് മാഫിയാ ഭീമന്‍ ഫാരീസ് അബൂബേക്കറിനായി കേരളത്തിന്റെ സര്‍വാദരണീയനായ മുഖ്യമന്ത്രിയെ അപഹസിക്കുന്ന പരിപാടികള്‍ പാര്‍ട്ടി ചാനലായ കൈരളി ട.വി.യില്‍ കാണിക്കുന്നതിന് കൂട്ടുനിന്നത് എന്തിനായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാഫിയാ തലവനില്‍നിന്നും 2 കോടി കൈക്കുലി വാങ്ങി പാര്‍ട്ടിയെ അപഹാസിതമാക്കിയതെന്തിനായിരുന്നു. കള്ളം പിടിക്കപ്പെട്ടപ്പോള്‍ അത് തിരിച്ചുകൊടുത്തുവെന്ന പ്രസ്താവനയിറക്കിയത് എന്തിനായിരുന്നു. കാരണം ഇന്നും ഒളിവില്‍ കഴിയുന്നയാള്‍ക്ക് എവിടെചെന്നാണ് പണം തിരികെ കൊടുക്കാന്‍ കഴിയുക. അതോ അയാള്‍ ഒളിവിലിരിക്കുന്ന സ്ഥലം ഈ.പി.ജയരാജന് അറിയുമോ. ലിസ് ചാക്കോയില്‍ നിന്നും കോടികള്‍ കൈക്കുലി വാങ്ങി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തത് എന്തിനായിരുന്നു.പിണറായിയുടെ പിന്‍തുണയുങ്കിെല്‍ ആരെയും എന്തും പറയാന്‍ ലൈസന്‍സ് നല്‍കി ജി.സുധാകരനെ തുറന്നുവിട്ടത് എ ന്തിനായിരുന്നു.കോടീശ്വരന്‍മാര്‍ക്കുപോലും കഴിയാത്ത രീതിയില്‍ മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കഴിയാതിരുന്നതെന്താണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീടുകാണാന്‍ വടകരയില്‍ നിന്നും പോയ സഖാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പാര്‍ട്ടിയില്‍ നിനന്#ു#ം പ ുറത്താക്കിയത് എന്തിനായിരുന്നു.കാര്യമായ വിദ്യാഭ്യാസം പോലുമില്ലാത്ത മന്ത്രി മക്കള്‍ വിദേശത്ത് കോടികളുടെ ആസ്തിയുള്ള കമ്പനി ഉടമകളായത് എങ്ങനെയാണ്.ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഉന്നതര്‍ക്ക് ഊരിപ്പോകാന്‍ സഹായ നല്‍കിയത് എന്തിനായിരുന്നു.രാജ്യത്തിനു നേരെ യുദ്ധംചെയ്ത തീവ്രവാദികളുടെ ഗുരു മദനിയുമായി വേദി പങ്കിട്ടുകയും കേസുകള്‍ ഒതുക്കുകയും ചെയ്തത് എന്തിനായിരുന്നു.ഭാര്യമാര്‍ക്ക് മെന്‍സസ് ഉാകുന്ന സമയത്തേക്ക് പുരുഷന്‍മാര്‍ക്ക് വേറെ സ്തീകള്‍വേണമെന്ന് പരസ്യമായി വാദിക്കുന്ന കാന്തപുരം സുന്നികളുമായി സഖ്യം സ്ഥാപിക്കാന്‍ ഒരു പുരോഗമന പ്രസ്ഥാനത്തിന് എങ്ങനെ സാധിച്ചു.പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തിനു പകരം മതാധിഷ്ഠിത ഭരണകൂടത്തിനുവിേ നിലകൊള്ളുന്ന ജമാ അത്തേ ഇസ്ളാമിയുമായി കൂട്ടുകൂടാന്‍ എങ്ങനെ കഴിഞ്ഞു.
ഞടട കാരും മൂത്ത ഹിന്ദു ഫാസിസ്റുകളുമായ രാമന്‍പിള്ളയുമായും ഊര്‍മിള ഉണ്ണിയുമായി സഖ്യം ചേരാന്‍ പാര്‍ട്ടിക്ക് എങ്ങനെ സാധിച്ചു. വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കാനും അരമനയില്‍ പിറന്നാള്‍ ആഘോഷിക്കാനും ബേബിയെ അനുവദിക്കാന്‍ പാര്‍ട്ടിക്ക് എങ്ങനെ സാധിച്ചു.മെര്‍ക്കിസ്റണ്‍ ഭൂമിയിടപാടിലും വിഴിഞ്ഞം പോര്‍ട്ട് കരാര്‍ ഇടപാടിലും മന്ത്രി വിജയകുമാറിലൂടെ അഴിമതി നടത്താന്‍ എന്തിനാണ് പാര്‍ട്ടി ശ്രമിച്ചത്.ആരോഗ്യ മന്ത്രിയുടെ മകന്റെ ഭാര്യയെ മന്ത്രിയുടെ പേഴ്സണന്‍ സ്റാഫില്‍ ഓഫീസറായി രേഖപ്പെടുത്തി പണം തട്ടിയതിന് എന്ത് നടപടിയാണ് പാര്‍ട്ടി മന്ത്രിക്കെതിരെ സ്വീകരിച്ചത്. അഴിമതിയേയും പാര്‍ട്ടിയുടെ വലതുപക്ഷനയങ്ങളേയും വിമര്‍ശിച്ച ആയിരക്കണക്കിന് ഉശിരന്മാരായ പാര്‍ട്ടി പ്രവര്‍ത്തകരെ അനാവശ്യമായി പാര്‍ട്ടിയില്‍നിനനും പ ുറത്താക്കിയതിന് എന്തെങ്കിലും കാരണം പറയാന്‍ കഴിയുമോ.പാര്‍ട്ടിയുടെ വര്‍ഗ്ഗ ബഹുജന സംഘടനാ നേതാക്കളെല്ലാം കണ്ണൂരില്‍നിന്നായതെങ്ങനെയാണ്..പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ പകുതിയോളം പേര്‍ കണ്ണൂരില്‍ നിന്നായത് എങ്ങനെയാണ്. പാര്‍ട്ടിയുടെ ധീരനായ രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ ഘാതകന് ഈ പാര്‍ട്ടിയുടെ നേതാവും എം.എല്‍.എയും ആകാന്‍ സാധിച്ചതെങ്ങനെ. വിദേശ ധനസഹായ ഏജന്‍സികളുടെ ഏജന്റന്മാരുടെ തലയില്‍ ടാറൊഴിച്ച നമ്മുടെ പാര്‍ട്ടിക്ക് ഇപ്പോള്‍ അവര്‍ക്ക് പരവതാനി വിരിക്കാന്‍ സാധിച്ചതെങ്ങനെ.മണിച്ചനില്‍നിന്നും മാസപ്പടി വാങ്ങിയിരുന്ന നേതാക്കള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന ബാങ്ക് പ്രസിഡന്റുമായതെങ്ങനെ. ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍???????? ഇതിന് ഉത്തരം നല്‍കാന്‍ നേതൃത്വത്തിനു കഴിയുമോ? തിരഞ്ഞെടുപ്പ പരാജയത്തിനു കാരണം ഈ ഉത്തരത്തില്‍തന്നെകാണാം ജനകീയ സമിതി

സി പി എം തോല്‍ക്കാന്‍ കാരണം അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് യു ഡി എഫിന്ന് വോട്ട് ചെയ്തത്.

സി പി എം തോല്‍ക്കാന്‍ കാരണം അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് യു ഡി എഫിന്ന് വോട്ട് ചെയ്തത്.

Tuesday, May 26, 2009

പാര്‍ട്ടിയുടെ പരാജയത്തെപ്പറ്റി സഃപിണറായിയുടേ വിശദികരണക്കുറുപ്പ്.


ഇരന്ന് വാങിയ തോല്‍‌വി


2




തിരിച്ചടിക്കുശേഷം

തിരിച്ചടിക്കുശേഷം

സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ ഒരുപിടി നേതാക്കളുടെ മുഷ്‌കിനും അഹന്തയ്‌ക്കും കീഴ്‌പ്പെട്ട്‌ മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ്‌ ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്‌

ജ നവിധിയോട്‌ ചൂടോടെ പ്രതികരിക്കുകയാണ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍. കേരളത്തിലും ബംഗാളിലും ലഭിച്ച കനത്ത തിരിച്ചടി ഉത്‌കണ്‌ഠ ഉളവാക്കുന്നതാണെന്ന്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ വിലയിരുത്തി. കേരളത്തിലെയും പശ്ചിമബംഗാളിലെയും തിരഞ്ഞെടുപ്പു പരാജയം മൂലം ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ലേഖനമെഴുതി. പാര്‍ട്ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും ജനങ്ങള്‍ അകന്നെന്നും. മൂന്നാം മുന്നണിക്കു ദേശീയ തലത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. സി.പി.എമ്മിന്റെ പരാജയം വലുതാണെന്ന്‌ പി.ബി. അംഗം സീതാറാം യെച്ചൂരി. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പ്‌ വെട്ടിയൊട്ടിച്ചല്ല ദേശീയബദല്‍ രൂപപ്പെടുത്തേണ്ടതെന്നും യെച്ചൂരി. നേതാക്കളുടെ ധാര്‍ഷ്‌ട്യവും അഹന്തയുമാണ്‌ തിരിച്ചടിക്കു കാരണമെന്ന്‌ സി.പി.ഐ. നേതൃത്വം. ദേശീയതലത്തില്‍ ഇടതുമുന്നണിക്കു തന്നെ കൂട്ടായ പ്രവര്‍ത്തനമില്ലെന്ന്‌ ആര്‍.എസ്‌.പി. ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്റെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ നല്‌കിയ കനത്ത പ്രഹരത്തിന്റെ കാരണങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ കേരള-ബംഗാള്‍ സംസ്ഥാന നേതൃത്വത്തോട്‌ പി.ബി. ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ പാര്‍ട്ടിക്കുണ്ടായ കാഴ്‌ചപ്പാടും തിരഞ്ഞെടുപ്പു തന്ത്രങ്ങളും പരിശോധിക്കണം. ബംഗാളിലെയും കേരളത്തിലെയും സംസ്ഥാനതല കാരണങ്ങളും കണ്ടെത്തണം. അടുത്ത മാസം കേന്ദ്ര കമ്മിറ്റി ഈ പ്രക്രിയ പൂര്‍ത്തിയാക്കും. ''തോല്‍വിയുടെ കാരണം കണ്ടെത്തിയ ശേഷം തെറ്റുകളും വീഴ്‌ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും'' ജനറല്‍ സെക്രട്ടറി നിര്‍ദേശിക്കുന്നു. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഠിനശ്രമം നടത്തണമെന്നും. താന്താങ്ങളുടെ വിലയിരുത്തലുകള്‍ക്കു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ കൂട്ടായ ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം. കേരളഘടക നേതൃത്വം തിരുവനന്തപുരത്ത്‌ അജന്‍ഡയിലേക്ക്‌ കടന്നുകഴിഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ആ പ്രക്രിയ വ്യാഴാഴ്‌ചയോടെ പൂര്‍ത്തിയാകും. ഞായറാഴ്‌ച പ്രാഥമിക ചര്‍ച്ച നടത്തിയ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ജൂണ്‍ 11, 12 തീയതികളില്‍ സമ്മേളിച്ച്‌ അന്തിമനിഗമനങ്ങളിലെത്തും. തുടര്‍ന്നായിരിക്കും പി.ബി.യുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഊഴം. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സാധാരണ നടപടിക്രമമാണിത്‌. പക്ഷേ, സന്ദേഹങ്ങള്‍ അവശേഷിക്കുകയാണ്‌. സ്വയം വിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതിക്കു പകരം വിമര്‍ശനം മാത്രം എന്ന വഴിതന്നെ തുടരുമോ? കൂട്ടായ പ്രവര്‍ത്തനം, വ്യക്തിപരമായ ഉത്തരവാദിത്വം എന്ന നില സ്വീകരിക്കാതിരിക്കുമോ. പാര്‍ട്ടിയെ കൈയൊഴിയുന്നതിലേക്ക്‌ അണികളില്‍ ഒരുവിഭാഗത്തെയും ജനങ്ങളെയും നിര്‍ബന്ധിച്ചതെന്താണെന്ന്‌ കേന്ദ്രനേതൃത്വവും സംസ്ഥാന നേതാക്കളും ആത്മാര്‍ഥമായും സത്യസന്ധമായും വിലയിരുത്തുമോ? ഇല്ലെങ്കില്‍ അവസാനത്തെ അവസരമാണ്‌ സി.പി.എം. നേതൃത്വം നഷ്‌ടപ്പെടുത്തുന്നത്‌. കേന്ദ്ര നേതൃത്വത്തിന്റെ ഉത്‌കണ്‌ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. ജനവിധി സി.പി.എമ്മിനെ എവിടെ എത്തിച്ചു എന്ന ദേശീയ ചിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാല്‍ മതി. ബദല്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കാന്‍ ഒരുക്കിയ മൂന്നാം മുന്നണി വോട്ടെണ്ണലിനു മുന്നേ തന്നെ ജലരേഖയായി. കോണ്‍ഗ്രസ്‌ ഐ-യും ബി.ജെ.പി.യും കഴിഞ്ഞാല്‍ ലോക്‌സഭയില്‍ മൂന്നാംസ്ഥാനത്തായിരുന്നു സി.പി.എം. നാല്‌പതിലേറെ പാര്‍ട്ടി എം.പി.മാര്‍. ഇടതുമുന്നണിക്ക്‌ 61 അംഗങ്ങള്‍. 15-ാം ലോക്‌സഭയില്‍ 8-ാം സ്ഥാനത്തേക്കാണ്‌ സി.പി.എം. തള്ളപ്പെട്ടത്‌. സമാജ്‌ വാദി പാര്‍ട്ടി, ബി.എസ്‌.പി, ജനതാദള്‍(യു), തൃണമൂല്‍, ഡി.എം.കെ. എന്നിവയ്‌ക്ക്‌ പിറകില്‍. വോട്ടിങ്‌ ശതമാനവും കുറഞ്ഞു. ഒന്നാം ലോക്‌സഭയില്‍ പ്രധാന പ്രതിപക്ഷ ഗ്രൂപ്പായിരുന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി. ഇന്ത്യയിലെ പ്രധാനമേഖലകളില്‍നിന്നെല്ലാം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രതിനിധികളുണ്ടായിരുന്നു. ഇത്തവണ 16 അംഗങ്ങള്‍ മാത്രം. ഒരാളൊഴികെ മറ്റുള്ളവരെല്ലാം ത്രിപുര, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്ന്‌. വി.പി.സിങ്ങിന്റെ ദേശീയ മുന്നണി ഗവണ്‍മെന്റ്‌, ഐക്യമുന്നണി സര്‍ക്കാര്‍, ഒടുവില്‍ യു.പി.എ. ഗവണ്‍മെന്റ്‌ ദേശീയരാഷ്ട്രീയത്തില്‍ ശക്തമായി ഇടപെട്ടുപോന്ന പാര്‍ട്ടി. അതിന്റെ ഗതിയാണ്‌ മേല്‍ ചൂണ്ടിക്കാട്ടിയത്‌. ഇടതുപക്ഷത്തിന്റെ ബലക്കുറവും ഒറ്റപ്പെടലും താല്‍ക്കാലികമാണെന്ന്‌ കണക്കാക്കിയാല്‍പ്പോലും ജനവിധിയിലൂടെ കിട്ടിയ പ്രഹരം ചെറുതല്ല. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ എട്ടുകാലി മമ്മൂഞ്ഞുമാരുടെ ആവശ്യമില്ലെന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും അഹങ്കരിക്കാന്‍ കോണ്‍ഗ്രസ്സിന്‌ അവസരം നല്‌കി. ഇന്ദിരാഗാന്ധി-രാജീവ്‌ വധങ്ങളെത്തുടര്‍ന്നുള്ള സഹതാപതരംഗങ്ങള്‍ രാജ്യത്താകെ രാഷ്ട്രീയ കക്ഷികളെ കടപുഴക്കി എറിഞ്ഞപ്പോള്‍ ഏറെ പരിക്കേല്‍ക്കാതെ തലയുയര്‍ത്തിപ്പിടിച്ചു നിന്ന സംസ്ഥാനമായിരുന്നു പശ്ചിമബംഗാള്‍. അവിടെ ഇപ്പോള്‍ ഒന്‍പത്‌ സീറ്റുകളിലാണ്‌ സി.പി.എം. കടന്നു കൂടിയത്‌. 194 നിയമസഭാമണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ തൃണമൂല്‍ -കോണ്‍ഗ്രസ്‌-എസ്‌ യു.സി.ഐ. സഖ്യം അമ്പേ തോല്‌പിച്ചു. ഇടതുമുന്നണിക്കാകെ ബംഗാളില്‍ കിട്ടിയത്‌ 16 സീറ്റ്‌. ഇടതുമുന്നണിയുടെ വോട്ട്‌ അഞ്ചു ശതമാനമാണ്‌ കുറഞ്ഞത്‌. 48. 65 ശതമാനത്തില്‍നിന്ന്‌ 43.6 ശതമാനം. കൃഷിക്കാരും ദരിദ്രജനവിഭാഗങ്ങളും മുസ്‌ലിം ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. കേരളത്തില്‍ നൂറ്‌ നിയമസഭാമണ്ഡലങ്ങളിലാണ്‌ യു.ഡി.എഫ്‌. എല്‍.ഡി.എഫിന്‌ തിരിച്ചടി നല്‌കിയിട്ടുള്ളത്‌. അഞ്ചു വര്‍ഷം മുമ്പ്‌ 18 ലോക്‌സഭാസീറ്റുകള്‍ നേടിയേടത്ത്‌ പൊന്നാനി കൂടി പിടിച്ചെടുത്ത്‌ 19 സീറ്റുകളുമായി ലോക്‌സഭയിലേക്ക്‌ കുതിക്കാനുള്ള വെമ്പലിലായിരുന്നു സി.പി.എം. അതിനു സ്വീകരിച്ച കുതന്ത്രങ്ങളും കമ്യൂണിസ്റ്റ്‌ സദാചാരത്തിനു നിരക്കാത്ത നടപടികളും കേരളജനതയെ എത്രമാത്രം വെറുപ്പിച്ചു എന്ന്‌ ഏറെ വിശദീകരിക്കേണ്ട കാര്യമില്ല. കണ്ണൂരും വടകരയും കോഴിക്കോടും നഷ്‌ടപ്പെട്ടിട്ടും ന്യായീകരണത്തിന്റെ മര്‍ക്കടമുഷ്‌ടിയുമായി കിടന്നുരുളുകയാണ്‌. മൂന്നു പതിറ്റാണ്ടിലേറെ ഇടതുമുന്നണിക്കകത്തു നിന്ന പാര്‍ട്ടിയെ ഒരു സീറ്റിന്റെ പേരുപറഞ്ഞാണ്‌ (കാര്യം മറ്റുപലതുമാണെങ്കിലും) ചവിട്ടിപ്പുറത്താക്കിയത്‌. കോഴിക്കോട്‌ സീറ്റും വിജയം ഉറപ്പെന്ന്‌ പറഞ്ഞ്‌ ദളിന്‌ സമ്മാനമായി നീട്ടിയ വയനാട്‌ സീറ്റും ഒരുപോലെ തോറ്റതില്‍ സി.പി.എം. കാര്‍ പോലും ദുഃഖിക്കുന്നുണ്ടാവില്ല. ജനങ്ങളാണ്‌ പരമമായ ശക്തി എന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ നിലപാട്‌. സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ ഒരുപിടി നേതാക്കളുടെ മുഷ്‌കിനും അഹന്തയ്‌ക്കും കീഴ്‌പ്പെട്ട്‌ മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ്‌ ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്‌. കേരളത്തില്‍ സീറ്റ്‌കുറയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ കേന്ദ്രനേതൃത്വം കുണ്‌ഠിതപ്പെടുന്നു. ഇത്രയും കനത്ത തോല്‍വി ബംഗാളിലും അവര്‍ പ്രതീക്ഷിച്ചതല്ല. സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍ വിശ്വസിച്ചതാണോ ജനങ്ങളില്‍നിന്ന്‌ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പഠിക്കാനാവാത്തതാണോ എന്ന്‌ അവര്‍ തന്നെ പിരശോധിക്കേണ്ട സ്ഥിതിയാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക്‌ തോല്‍വിയില്‍ അത്ഭുതമില്ല. ഇടതുപക്ഷത്തെ വിശേഷിച്ച്‌ സി.പി.എം. നേതൃത്വത്തെ ശിക്ഷിക്കണമെന്നു തീരുമാനിച്ച്‌ തിരഞ്ഞെടുപ്പിനെ രണ്ടിടത്തെയും ജനങ്ങള്‍ അവസരമായി എടുത്തു എന്നതാണ്‌ യാഥാര്‍ഥ്യം. തിരുത്തൂ അല്ലെങ്കില്‍ നശിക്കൂ എന്നതാണ്‌ ജനവിധിയിലെ മുന്നറിയിപ്പ്‌. നന്ദിഗ്രാമും സിംഗൂരുമൊക്കെ ബംഗാളിലെ ആദ്യ സൂചനകളായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള പോരാട്ടം, സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ അതിന്റെ പ്രത്യാഘാതം. ലാവലിന്‍ കേസ്‌ തൊട്ട്‌ പി.ഡി.പി. ബന്ധം വരെയുള്ള വിഷയങ്ങള്‍ കേരളത്തിലെ ജനവിധിയെ ശരിക്കും സ്വാധീനിച്ചു. ഈ പ്രശ്‌നങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട കേന്ദ്ര നേതൃത്വം ഇതൊന്നും സീറ്റിനെ ബാധിക്കില്ലെന്ന്‌ വിശ്വസിച്ചു. എന്തൊരു നിഷ്‌കളങ്കത. സ്വയം വിമര്‍ശനം നടത്തുന്നൊരു പാര്‍ട്ടിയില്‍ വിഷയങ്ങള്‍ തൊട്ടും ഉത്തരവാദികളായവരെ ചൂണ്ടിയും സ്വന്തം വീഴ്‌ചകള്‍ സ്വയം ഏറ്റുപറഞ്ഞുമാണ്‌ പാഠം പഠിച്ച്‌ തെറ്റുതിരുത്തി മുന്നോട്ടുപോകുക. ഇവിടെ എതിര്‍വിഭാഗത്തിനെതിരെ വിമര്‍ശനത്തിന്റെ കുന്തം എറിയുകയാണ്‌. സ്വയം പറ്റിയ വീഴ്‌ചകള്‍ മറച്ചുവെച്ച്‌ പ്രതിരോധം സംഘടിപ്പിക്കുകയുമാണ്‌. യു.പി.എ.യുടെ കാറ്റ്‌ ആഞ്ഞടിച്ചതാണ്‌ ബംഗാളിലെ തോല്‍വിക്ക്‌ കാരണമെന്ന്‌ പറയുമ്പോള്‍ ഇടതുമുന്നണിയെ ബംഗാളിലെ ജനത കൈവിട്ടതിന്റെ കാരണമാകുന്നില്ല. എങ്കില്‍ ആ കാറ്റ്‌ ത്രിപുരയില്‍ എന്തുകൊണ്ട്‌ ആഞ്ഞടിച്ചില്ല. ഒറീസ്സയില്‍ നവീന്‍ പട്‌നായിക്കിന്‌ 104 നിയമസഭാ സീറ്റുകളില്‍ വിജയിക്കാനായത്‌ എങ്ങനെ. നിതീഷ്‌ കുമാറിന്റെ ബിഹാറിലും സി.പി.എമ്മിന്റെ ത്രിപുരയിലും ആ കാറ്റ്‌ തടയപ്പെട്ടത്‌ എങ്ങനെ. പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ-ഭരണനയങ്ങളില്‍ കേരളത്തിലും ബംഗാളിലും ഗൗരവമായ തിരുത്തലുകള്‍ നടത്തണമെന്ന്‌ സി.പി.എം. ത്രിപുര സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നും സി.പി.എം. വിശദീകരിക്കണം. ഒരു വര്‍ഷം മുമ്പ്‌ മുന്‍ ധനമന്ത്രി അശോക്‌ മിത്ര ടെലഗ്രാഫ്‌ പത്രത്തില്‍ ഇങ്ങനെ എഴുതി: ''ബംഗാളിലെ പാര്‍ട്ടിയുടെ ഭരണകൂടം പ്രത്യയശാസ്‌ത്ര നിയന്ത്രണങ്ങളെ വെല്ലുവിളിക്കുകയും മുപ്പത്‌ വര്‍ഷം മുമ്പ്‌ പ്രദര്‍ശിപ്പിച്ച ഇടതുപക്ഷ ബദലിനായുളള പ്രതിബദ്ധത കൈയൊഴിയുകയും മുതലാളിത്ത വികസനത്തിന്റെ സൂത്രവാക്യങ്ങളെ ആലിംഗനം ചെയ്‌തിരിക്കുകയുമാണ്‌. ഇതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമാണ്‌.......അടിസ്ഥാന കര്‍ഷകജനതയും നല്ലൊരുഭാഗം പാര്‍ട്ടിയുമായും അങ്ങേയറ്റം അകന്നിരിക്കുകയാണ്‌. ഉള്‍പ്രദേശങ്ങളിലെ പിന്തുണയും ഇടിഞ്ഞിരിക്കുന്നു. അവസരവാദികള്‍ പാര്‍ട്ടിയുടെ ചില തലങ്ങളിലേക്ക്‌ നുഴഞ്ഞുകയറിയത്‌ ഉത്‌കണ്‌ഠയുണ്ടാക്കുന്നു.'' അശോക്‌ മിത്രയുടെ ഈ വിലയിരുത്തല്‍ കേരളത്തിനും ബാധകമാണ്‌. മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ യഥാര്‍ഥത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്‌. ഇരുന്ന കൊമ്പ്‌ മുറിച്ച്‌ സന്തോഷിച്ചവര്‍ മൂടും കുത്തി വീണപ്പോള്‍ ഞഞ്ഞാമിഞ്ഞാ പറയുന്നു. അത്‌ കമ്യൂണിസ്റ്റുകാരുടെ രീതിയല്ല. അപ്രതീക്ഷിത വിധിയെഴുത്ത്‌ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണത്രെ കേരളത്തില്‍-പാര്‍ട്ടി മുഖപത്രം ഇപ്പോള്‍ കണ്ടെത്തുന്നു! 1957-ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ ജന്മം നല്‌കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനസമൂഹമാണ്‌ കേരളത്തിലേതെന്ന്‌ മറക്കുന്നു. പിണറായി വിജയന്റെ ചോരയ്‌ക്കു വേണ്ടിയാണ്‌ എന്നാണ്‌ മറ്റൊരു പ്രതിരോധം. അങ്ങാടിയില്‍ തോറ്റാല്‍ മാധ്യമങ്ങളുടെ നെഞ്ചത്ത്‌ കയറുന്ന പതിവു ശൈലിയും സി.പി.എം. സംസ്ഥാന നേതൃത്വം സ്വീകരിച്ചുകാണുന്നു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കലാണിത്‌. ചുരുക്കത്തില്‍ കേന്ദ്രനേതൃത്വം പറഞ്ഞ സ്വയം വിമര്‍ശനത്തിനൊന്നും കേരള സംസ്ഥാനനേതൃത്വം തയ്യാറില്ലെന്നു വ്യക്തം.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

തോല്‍വി: ലാവലിനും പി.ഡി.പി.യുംകൂടി കാരണം - കാരാട്ടിന്റെ തിരുത്ത്‌


തോല്‍വി: ലാവലിനും പി.ഡി.പി.യുംകൂടി കാരണം - കാരാട്ടിന്റെ തിരുത്ത്‌

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ തിരുത്ത്‌. എസ്‌.എന്‍.സി ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ്‌, പി.ഡി.പി.യുമായി ഉണ്ടാക്കിയ ബന്ധം എന്നിവ കേരളത്തില്‍ തിരഞ്ഞെടുപ്പ്‌ പരാജയത്തിനു വഴിതെളിച്ചതായി പൊളിറ്റ്‌ ബ്യൂറോ കണ്ടെത്തിയിട്ടുണ്ടെന്നു കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ്‌ പ്രകാശ്‌ കാരാട്ട്‌ നിര്‍ദ്ദേശിച്ചതെന്നാണു സൂചന. ഞായറാഴ്‌ച ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ സമീപനങ്ങള്‍ പരാജയ കാരണമായതായാണ്‌ വിലയിരുത്തിയിരുന്നത്‌. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച മുഖ്യമന്ത്രി വി.എസ്സിന്റെ വ്യത്യസ്‌ത നിലപാടുകള്‍ പ്രശ്‌നമായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. പി.ഡി.പി. ബന്ധം ദോഷകരമായെന്ന രീതിയിലുള്ള വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്‌ച വൈകീട്ട്‌ ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതായാണു സൂചനകള്‍. സ്വയംവിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതി പാലിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടാണ്‌ പിണറായി വിജയന്‍ അവതരിപ്പിച്ചതെന്ന്‌ വിമര്‍ശിച്ച വി.എസ്‌. പരാജയത്തിന്റെ മുഖ്യകാരണമായി എസ്‌.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ്‌ എടുത്തുകാട്ടി. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ത്തു. പി.ഡി.പി. ബന്ധം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനുതന്നെ എതിരായിരുന്നു. കോഴിക്കോട്‌ സീറ്റ്‌ നിഷേധിച്ച്‌ ജനതാദളിനെ പുറത്താക്കുകയും ചെയ്‌തതുംസി.പി.ഐയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്‌തതുമാണ്‌ പരാജയകാരണങ്ങളെന്നും വി.എസ്‌. പറഞ്ഞു. ക്രൈസ്‌തവപുരോഹിതര്‍ക്കെതിരെ നടത്തിയ ആക്ഷേപം ക്രൈസ്‌തവ ന്യൂനപക്ഷത്തില്‍ അകല്‍ച്ച സൃഷ്ടിച്ചുവെന്നും വി.എസ്‌. കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ അതേ മാതൃകയിലുള്ള ചര്‍ച്ചയായിരുന്നു രണ്ടാംദിവസവും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ നടന്നത്‌. പിണറായി പക്ഷത്തിന്‌ സമ്പൂര്‍ണാധിപത്യമുള്ള സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം വി.എസ്സിനെതിരെ വിമര്‍ശനം നിരത്തി. കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ മാത്രമാണ്‌ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ വി.എസ്സിനെ പിന്തുണച്ചത്‌. ആദ്യദിവസത്തെ ചര്‍ച്ചയില്‍ മന്ത്രി പി.കെ. ഗുരുദാസനും മുഖ്യമന്ത്രിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നു. ചര്‍ച്ചയില്‍ ഇടപെട്ട ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശമാകുന്ന തിരഞ്ഞെടുപ്പ്‌ അവലോകനറിപ്പോര്‍ട്ടായിരിക്കണം തിങ്കളാഴ്‌ച അവതരിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പു വിശകലനമല്ലാതെ യാതൊരു കാര്യവും സെക്രട്ടേറിയറ്റിനു വേണ്ടി സംസ്ഥാനസമിതിയില്‍ വെയ്‌ക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായി സൂചനകളുണ്ട്‌. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ വിമര്‍ശിച്ചുവെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ സമീപനമാണ്‌ ചര്‍ച്ചയില്‍ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മന്ത്രി കോടിയേരി സ്വീകരിച്ചത്‌. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്ന വിമര്‍ശനവും കോടിയേരി ഉന്നയിച്ചതായാണ്‌ സൂചന. ഇടതുമുന്നണിയിലെ ശൈഥില്യം വീഴ്‌ചയെന്ന്‌ കാരാട്ട്‌ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതുമുന്നണിയില്‍ ശൈഥില്യം ഉണ്ടായത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്‌ചയാണെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പറഞ്ഞു. ജനതാദളി (എസ്‌) നോട്‌ സി.പി.എം. സംസ്ഥാന നേതൃത്വം സ്വീകരിച്ച സമീപനവും തീരെ ശരിയായില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനായിരുന്നു കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനമെന്നും കാരാട്ട്‌ ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പുവിശകലനങ്ങള്‍ക്ക്‌ പി.ബി. പുറത്തിറക്കിയ മാര്‍ഗരേഖയ്‌ക്കനുസൃതമായിരിക്കണം ചൊവ്വാഴ്‌ച സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടും ചര്‍ച്ചയുമെന്നും കാരാട്ട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌

Monday, May 25, 2009

തോല്‍വിക്ക്‌ കാരണം വി.എസ്സിന്റെ നിലപാടെന്ന്‌ പാര്‍ട്ടി സിക്രട്ടറിയേറ്റിന്റെ നിഗമനം കേരളത്തിലെ വിശേഷ ബുദ്ധിയുള്ള ആരെങ്കിലും വിശ്വാസിക്കുമോ ?

തോല്‍വിക്ക്‌ കാരണം വി.എസ്സിന്റെ നിലപാടെന്ന്‌ പാര്‍ട്ടി സിക്രട്ടറിയേറ്റിന്റെ നിഗമനം കേരളത്തിലെ വിശേഷ ബുദ്ധിയുള്ള ആരെങ്കിലും വിശ്വാസിക്കുമോ ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിക്ക്‌ കാരണം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ സമീപനങ്ങളെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ അവലോകനത്തിനായി ഞായറാഴ്‌ച ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ചക്കായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ്‌ വി.എസ്സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. വിവിധ ജില്ലാ കമ്മിറ്റികളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചും സംസ്ഥാന നേതൃത്വത്തിന്റെ വീക്ഷണത്തിനനുസരിച്ചുമുള്ള റിപ്പോര്‍ട്ടാണ്‌ പിണറായി അവതരിപ്പിച്ചത്‌.
ഇതിന്മേല്‍ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച നടത്തി സമ്പുഷ്‌ടമാക്കിയ റിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച ചേരുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. പാര്‍ട്ടി സമീപനങ്ങളില്‍ നിന്നും എന്നും വ്യതിചലിച്ചുകൊണ്ടുള്ള വി.എസ്സിന്റെ സമീപനം പാര്‍ട്ടിക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ സൃഷ്‌ടിച്ചത്‌. എസ്‌.എന്‍.സി. ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ്‌ തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. എന്നാല്‍ ഈ കേസ്‌ സംബന്ധിച്ച വി.എസ്സിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടില്ല.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ്‌ പരാജയ കാരണങ്ങളായി സാമുദായിക ശക്തികളുടെ ഏകീകരണവും മാധ്യമങ്ങളുടെ സംഘടിതമായ എതിര്‍പ്പും മറ്റും സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ വളരെയേറെ വിമര്‍ശന വിധേയമായ സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം ദോഷം ചെയ്‌തതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തലില്ല.
റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പിന്നീട്‌ നടന്ന ചര്‍ച്ചയിലും വി.എസ്സിനെതിരെ പിണറായി പക്ഷക്കാരായ സെക്രട്ടേറിയറ്റംഗങ്ങള്‍ കടുത്ത വിമര്‍ശനം നടത്തി. മെയ്‌ ഏഴിന്‌ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വി.എസ്സിന്റെ രാജി ആവശ്യം തന്നെ ഉയര്‍ന്നിരുന്നു. ഇതിന്‌ സമാനമായ രീതിയിലുള്ള ചര്‍ച്ചയാണ്‌ ഞായറാഴ്‌ച യോഗത്തിലും നടന്നത്‌. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.കെ. ഗുരുദാസന്‍ മുഖ്യമന്ത്രിക്ക്‌ പൊതുവേ അനുകൂലമായ നിലപാട്‌ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചതായാണ്‌ സൂചന.

Sunday, May 24, 2009

അവസാനം ഇടതുപക്ഷ തോല്‍വിക്ക്‌ കാരണം കണ്ടെത്തി വി.എസ്സിന്റെ നിലപാടാണ് ഇടതു പക്ഷ തോല്‍‌വിക്ക്‌ കാരണം .പാര്‍ട്ടി സെക്രട്ടേറിയറ്റ്‌

അവസാനം ഇടതുപക്ഷ തോല്‍വിക്ക്‌ കാരണം കണ്ടെത്തി വി.എസ്സിന്റെ നിലപാടാണ് ഇടതു പക്ഷ തോല്‍‌വിക്ക്‌ കാരണം .പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ .


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിക്ക്‌ കാരണം മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ സമീപനങ്ങളെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ അവലോകനത്തിനായി ഞായറാഴ്‌ച ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ചക്കായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ്‌ വി.എസ്സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. വിവിധ ജില്ലാ കമ്മിറ്റികളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചും സംസ്ഥാന നേതൃത്വത്തിന്റെ വീക്ഷണത്തിനനുസരിച്ചുമുള്ള റിപ്പോര്‍ട്ടാണ്‌ പിണറായി അവതരിപ്പിച്ചത്‌.
ഇതിന്മേല്‍ സെക്രട്ടേറിയറ്റ്‌ ചര്‍ച്ച നടത്തി സമ്പുഷ്‌ടമാക്കിയ റിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച ചേരുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. പാര്‍ട്ടി സമീപനങ്ങളില്‍ നിന്നും എന്നും വ്യതിചലിച്ചുകൊണ്ടുള്ള വി.എസ്സിന്റെ സമീപനം പാര്‍ട്ടിക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ സൃഷ്‌ടിച്ചത്‌. എസ്‌.എന്‍.സി. ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ്‌ തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല. എന്നാല്‍ ഈ കേസ്‌ സംബന്ധിച്ച വി.എസ്സിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്‌. എന്നാല്‍ റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടില്ല.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ്‌ പരാജയ കാരണങ്ങളായി സാമുദായിക ശക്തികളുടെ ഏകീകരണവും മാധ്യമങ്ങളുടെ സംഘടിതമായ എതിര്‍പ്പും മറ്റും സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ വളരെയേറെ വിമര്‍ശന വിധേയമായ സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം ദോഷം ചെയ്‌തതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തലില്ല.
റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പിന്നീട്‌ നടന്ന ചര്‍ച്ചയിലും വി.എസ്സിനെതിരെ പിണറായി പക്ഷക്കാരായ സെക്രട്ടേറിയറ്റംഗങ്ങള്‍ കടുത്ത വിമര്‍ശനം നടത്തി. മെയ്‌ ഏഴിന്‌ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വി.എസ്സിന്റെ രാജി ആവശ്യം തന്നെ ഉയര്‍ന്നിരുന്നു. ഇതിന്‌ സമാനമായ രീതിയിലുള്ള ചര്‍ച്ചയാണ്‌ ഞായറാഴ്‌ച യോഗത്തിലും നടന്നത്‌. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.കെ. ഗുരുദാസന്‍ മുഖ്യമന്ത്രിക്ക്‌ പൊതുവേ അനുകൂലമായ നിലപാട്‌ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചതായാണ്‌ സൂചന.
സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ തുടക്കത്തില്‍ ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച പൊളിറ്റ്‌ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍ അവതരിപ്പിച്ചു. ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക്‌ വിശ്വാസ്യത സൃഷ്‌ടിക്കാനാകാതെ പോയതാണ്‌ പരാജയകാരണമായി പ്രകാശ്‌ കാരാട്ട്‌ റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടിയിരിക്കുന്നത്‌.