Saturday, May 30, 2009

തെരഞ്ഞെടുപ്പിനുശേഷം സമുദ്രം പറഞ്ഞ കഥ

തെരഞ്ഞെടുപ്പിനുശേഷം സമുദ്രം പറഞ്ഞ കഥ ..

തിരയിളക്കം കാണാന്‍ സമുദ്രജലം ബക്കറ്റിലാക്കിയ കുട്ടിയെ ഓര്‍മയില്ലേ? പിണറായി സഖാവ് വീണ്ടും ഓര്‍മപ്പെടുത്തിയ ഇഖ്ബാല്‍ കവിത ഇതിവൃത്തമാക്കിയ ആ കഥ!ആ കുട്ടി വീണ്ടും സമുദ്രം കാണാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം കേരളതീരത്തെത്തി. എന്നാല്‍, കുട്ടിക്ക് പഴയ സമുദ്രത്തെ കാണാന്‍ കഴിഞ്ഞില്ല. സമുദ്രം പഴയ സ്വഭാവങ്ങളെല്ലാം മറന്നിരിക്കുന്നു. തിരകളോ തിരയിളക്കങ്ങളോ ഇല്ല. അവിടവിടെ ചെറിയ അലയൊലികള്‍ മാത്രം. നിശãബ്ദമായൊഴുകുന്ന സമുദ്രത്തിന്റെ പുതിയ രീതി കുട്ടിക്ക് തീരെ പിടിച്ചില്ല. ദുഃഖിതനായ കുട്ടി സമുദ്രത്തോട് ചോദിച്ചു; 'സമുദ്രമേ നീയെന്താ ഇങ്ങനെ? കഴിഞ്ഞതവണ ഞാന്‍ വന്നപ്പോള്‍ നീ ഇങ്ങനെയായിരുന്നില്ലല്ലോ. എന്തൊരു അട്ടഹാസമായിരുന്നു അന്നു നിനക്ക്! രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന നിന്റെ തിരകളെവിടെപ്പോയി'?കുട്ടിയുടെ ചോദ്യം കേട്ട സമുദ്രം പറഞ്ഞു; 'കുട്ടീ, നീ പറഞ്ഞതൊക്കെ ശരിയാണ്. രണ്ടാള്‍പൊക്കമുള്ള തിരകളുടെ ശക്തിയാല്‍ എന്തും നേരിടാമെന്ന് ഞാന്‍ ധരിച്ചുവശായി. തിരയിളക്കങ്ങള്‍ സ്വന്തം മിടുക്കുകൊണ്ടാണെന്ന് ഞാന്‍ കരുതി. അതിനു പിന്നിലെ ശക്തമായ കാറ്റിനെ മനസ്സിലാക്കാന്‍ അഹങ്കാരം എന്നെ അനുവദിച്ചില്ല. കാറ്റിനെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് എന്നെ ഈ പരുവത്തിലാക്കിയത്'.
ഹംസ ഏലൂര്‍, ഉദ്യോഗമണ്ഡല്‍

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

തെരഞ്ഞെടുപ്പിനുശേഷം സമുദ്രം പറഞ്ഞ കഥ
തിരയിളക്കം കാണാന്‍ സമുദ്രജലം ബക്കറ്റിലാക്കിയ കുട്ടിയെ ഓര്‍മയില്ലേ? പിണറായി സഖാവ് വീണ്ടും ഓര്‍മപ്പെടുത്തിയ ഇഖ്ബാല്‍ കവിത ഇതിവൃത്തമാക്കിയ ആ കഥ!
ആ കുട്ടി വീണ്ടും സമുദ്രം കാണാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം കേരളതീരത്തെത്തി. എന്നാല്‍, കുട്ടിക്ക് പഴയ സമുദ്രത്തെ കാണാന്‍ കഴിഞ്ഞില്ല. സമുദ്രം പഴയ സ്വഭാവങ്ങളെല്ലാം മറന്നിരിക്കുന്നു. തിരകളോ തിരയിളക്കങ്ങളോ ഇല്ല. അവിടവിടെ ചെറിയ അലയൊലികള്‍ മാത്രം. നിശãബ്ദമായൊഴുകുന്ന സമുദ്രത്തിന്റെ പുതിയ രീതി കുട്ടിക്ക് തീരെ പിടിച്ചില്ല. ദുഃഖിതനായ കുട്ടി സമുദ്രത്തോട് ചോദിച്ചു; 'സമുദ്രമേ നീയെന്താ ഇങ്ങനെ? കഴിഞ്ഞതവണ ഞാന്‍ വന്നപ്പോള്‍ നീ ഇങ്ങനെയായിരുന്നില്ലല്ലോ. എന്തൊരു അട്ടഹാസമായിരുന്നു അന്നു നിനക്ക്! രണ്ടാള്‍പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന നിന്റെ തിരകളെവിടെപ്പോയി'?
കുട്ടിയുടെ ചോദ്യം കേട്ട സമുദ്രം പറഞ്ഞു; 'കുട്ടീ, നീ പറഞ്ഞതൊക്കെ ശരിയാണ്. രണ്ടാള്‍പൊക്കമുള്ള തിരകളുടെ ശക്തിയാല്‍ എന്തും നേരിടാമെന്ന് ഞാന്‍ ധരിച്ചുവശായി. തിരയിളക്കങ്ങള്‍ സ്വന്തം മിടുക്കുകൊണ്ടാണെന്ന് ഞാന്‍ കരുതി. അതിനു പിന്നിലെ ശക്തമായ കാറ്റിനെ മനസ്സിലാക്കാന്‍ അഹങ്കാരം എന്നെ അനുവദിച്ചില്ല. കാറ്റിനെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് എന്നെ ഈ പരുവത്തിലാക്കിയത്'.
ഹംസ ഏലൂര്‍, ഉദ്യോഗമണ്ഡല്‍