Saturday, May 30, 2009

വിചിത്രമായ വക്കാലത്ത്

വിചിത്രമായ വക്കാലത്ത് .

Ŷ©´©¸ü ó¾¢´©É®
മകന്‍ മുരളി തെരഞ്ഞെടുപ്പില്‍ തോറ്റത് വോട്ട് കിട്ടാത്തതു കൊണ്ടാണെന്ന് കെ. കരുണാകരന്‍ പറയുന്നത് മനസ്സിലാക്കാം. തോറ്റതിന് കേരളത്തിലെ സമ്മതിദായകരെ സി.പി.എം പോലുള്ള ഒരു പാര്‍ട്ടി കുറ്റപ്പെടുത്തിയാലോ? കേരളത്തിലെ കനത്ത പരാജയത്തിന് കാരണം 'അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ്' കേരളത്തില്‍ എന്നാണ് സി.പി.എം മുഖപത്രം പറയുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 18 സീറ്റിലും അധികം കിട്ടുമെന്ന അവകാശവാദം വോട്ടെടുപ്പ് കഴിഞ്ഞിട്ടും സി.പി.എം നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രതീക്ഷിക്കാതിരിക്കും? മലപ്പുറംസമ്മേളനത്തോടെ പാര്‍ട്ടിയിലേക്ക് വന്ന മുസ്ലിം മതന്യൂനപക്ഷത്തിന്റെ ഒഴുക്ക്. കോട്ടയംസമ്മേളനത്തോടെ വന്ന ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ പുത്തന്‍കേരള സൃഷ്ടിക്ക് സ്വീകരണവുമായെത്തിയ ജനലക്ഷങ്ങള്‍. പക്ഷേ, ഈ പഹയരുടെ മനസ്സ് ഓന്തിനെപ്പോലെ നിറം മാറുന്നതാണെന്ന് 'നേരെ വാ നേരെ പോ' ചിന്തകരായ പാര്‍ട്ടി നേതാക്കളുടെ നിഷ്കളങ്ക മനസ്സുണ്ടോ അറിയുന്നു!
ഇപ്പോഴത്തെ കനത്ത തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ 1977ലെ തെരഞ്ഞെടുപ്പ്ഫലത്തിലാണ് സി.പി.എം നേതൃത്വം കയറിപ്പിടിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്^ഐയുടെ കുത്തക തകര്‍ത്ത അന്നത്തെ തെരഞ്ഞെടുപ്പില്‍ മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ വിലയിരുത്തലുകളുടെ ചരിത്രത്തില്‍ എവിടെയും പക്ഷേ, ഈ കേരള പ്രവണത പ്രതിപാദിച്ചു കണ്ടിട്ടില്ല.
1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണമുന്നണി ഇരുപതില്‍ ഇരുപത് സീറ്റും പിടിച്ചെടുത്തു. ഏറ്റവും അധികം സാക്ഷരതയും പത്രവായനയുമുള്ള കേരളസമൂഹത്തില്‍ അടിയന്തരാവസ്ഥയുടെ കരാളതയും ജനാധിപത്യധ്വംസനങ്ങളും മറച്ചുപിടിക്കാന്‍ സെന്‍സര്‍ഷിപ്പ് വഴിയും പ്രീസെന്‍സര്‍ഷിപ്പ് കൊണ്ടും കഴിഞ്ഞിരുന്നു. അന്നത്തെ പ്രത്യേകപരിതസ്ഥിതിയില്‍ സി.പി.എമ്മും അത് ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റു മാധ്യമങ്ങള്‍ വിളമ്പിയ വിശേഷങ്ങള്‍ തന്നെയാണ് 'ദേശാഭിമാനി'യും ജനങ്ങളിലെത്തിക്കാന്‍ നിര്‍ബന്ധിതമായത്. ആ തെരഞ്ഞെടുപ്പില്‍ 111 നിയമസഭാമണ്ഡലങ്ങളില്‍ വിജയിച്ച് കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അണപൊട്ടിയൊഴുകിയതോടെ 45 ദിവസത്തിനകം മുഖ്യമന്ത്രിപദത്തില്‍ നിന്ന് കരുണാകരന് രാജിവെക്കേണ്ടി വന്നു. അതിക്രമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളും ജനമനസ്സുകളെ തട്ടിയുണര്‍ത്തി.
ഇതിന്റെ തുടര്‍പ്രക്രിയ എന്ന നിലയില്‍ കോണ്‍ഗ്രസ്തന്നെ രണ്ടായി. വലതുമുന്നണിയിലായിരുന്ന സി.പി.ഐ ഇടതുപക്ഷത്തേക്ക് വന്നു.ഈ ജനകീയമുന്നേറ്റങ്ങളുടെ ഫലമായാണ് കോണ്‍ഗ്രസ്^ഐയെയും കൂട്ടാളികളേയും തോല്‍പിച്ച് 1980 ല്‍ ഇടതുപക്ഷ^ജനാധിപത്യപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള നായനാര്‍ ഗവണ്‍മെന്റ് അധികാരത്തിലേറിയത്. അതല്ലാതെ ഇപ്പോള്‍ പാര്‍ട്ടിപത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അപ്രതീക്ഷിതമായ വിധിയെഴുത്ത് പ്രവണത ജനങ്ങള്‍ കാണിച്ചതുകൊണ്ടല്ല.
പാര്‍ട്ടിമുഖപത്രത്തിന് ഇതൊന്നും അറിയാത്തതല്ല. മൂന്ന് വര്‍ഷം മുമ്പ് നിയമസഭാതെരഞ്ഞെടുപ്പില്‍ വി.എസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയപ്പോള്‍ പാര്‍ട്ടിപത്രവും ഇപ്പോള്‍ ഈ പ്രവണത കണ്ടുപിടിച്ച പത്രാധിപലേഖകനും ഈ ശരിയായ കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു. 2006 ലെ കേരളത്തിലെ വിജയത്തില്‍ അന്ന് പ്രവര്‍ത്തിച്ച വസ്തുനിഷ്ഠഘടകത്തേയും ആത്മനിഷ്ഠഘടകത്തേയും പറ്റി വായനക്കാര്‍ക്ക് ക്ലാസെടുത്തിരുന്നു. ഈ ഘടകങ്ങളാണ് കേരളത്തില്‍ എറണാകുളം ഉപതെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാതെരഞ്ഞെടുപ്പ് വരെ പ്രതിഫലിച്ചത് എന്നായിരുന്നു അന്നത്തെ ലേഖനത്തിലെ വിലയിരുത്തല്‍. പക്ഷേ, അതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ്വിജയത്തിലെ വി.എസിന്റെ പങ്കിനെ കുറച്ചുകാണിക്കുകയായിരുന്നു.
ഈ ലോക്സഭാതെരഞ്ഞെടുപ്പിലും ആണവകരാര്‍, ഫലസ്തീന്‍പ്രശ്നം, ഇസ്രായേല്‍ അഴിമതി, മൂന്നാംമുന്നണി, ഇടതുമുന്നണി സര്‍ക്കാറിന്റെ നേട്ടങ്ങള്‍, നവകേരളമാര്‍ച്ച് തുടങ്ങി ഒട്ടേറെ വസ്തുനിഷ്ഠഘടകങ്ങളും ആത്മനിഷ്ഠഘടകങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സാഹചര്യങ്ങള്‍ മൂര്‍ത്തമായിട്ടും ഉരുക്കുപോലെ ഉറച്ചതാണെന്ന് കരുതിയ എല്‍.ഡി.എഫിന്റെ ജനപിന്തുണ എങ്ങനെ യു.ഡി.എഫ് വിജയത്തിന്റെ ഘടകമായി മാറിയെന്ന് പത്രം ഇപ്പോള്‍ പരിശോധിക്കുന്നില്ല. കാരണം പാര്‍ട്ടി പത്രം പാര്‍ട്ടിയുടെ വക്കാലത്തല്ല ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനസെക്രട്ടറി പിണറായിവിജയന്റെ വക്കാലത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ്വിജയത്തില്‍ പിണറായിയുടെ പങ്ക് ഉയര്‍ത്തിക്കാട്ടാനായിരുന്നു വക്കാലത്തെങ്കില്‍ ഇത്തവണ ലക്ഷ്യം തിരിച്ചാണ്. ലോക്സഭാതെരഞ്ഞെടുപ്പ് പരാജയത്തില്‍ പിണറായിക്ക് പങ്കില്ല, കുറ്റപ്പെടുത്തിക്കൂടാ എന്നാണ് വാദം. '77ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയെ ആരെങ്കിലും കുറ്റപ്പെടുത്തിയിരുന്നോ എന്നാണ്മുഖ്യപത്രാധിപര്‍ ചോദിക്കുന്നത്. പിന്നീട് തോറ്റ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിസെക്രട്ടറിയെ ആരും ഉത്തരവാദിയാക്കിയില്ല. എറണാകുളം, കൂത്തുപറമ്പ്, അഴീക്കോട് ഉപതെരഞ്ഞടുപ്പുകള്‍, 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്, 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തിരുവമ്പാടി ഉപതെരഞ്ഞെടുപ്പ് എന്നിവയിലൊക്കെ ചരിത്രവിജയം നേടിക്കൊടുത്ത പാര്‍ട്ടിസെക്രട്ടറിയെ ഇപ്പോള്‍ മാത്രം പ്രതിക്കൂട്ടില്‍കയറ്റുന്നത് എന്തിനാണ്? 'തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനും ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനും ഇടക്ക് പിണറായി വിജയനില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചോ?'^അദ്ദേഹം ചോദിക്കുന്നു.
ഉണ്ടല്ലോ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ ഒമ്പതാംപ്രതിയാണ് ഈ തെരഞ്ഞെടുപ്പ്ഘട്ടത്തില്‍ പിണറായി വിജയന്‍. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാടില്ലെന്ന് പിണറായി അംഗമായ പി.ബിയും സി.പി.എം നേതൃത്വം നല്‍കുന്ന കേരളമന്ത്രിസഭയും തീരൂമാനിച്ചിരിക്കുന്നു. സി.പി.എം മുഖ്യമന്ത്രി ആ തീരുമാനത്തെ എതിര്‍ക്കുന്നു. മുഖ്യമന്ത്രിയെ നീക്കണമെന്ന് പിണറായിയുടെ നേതൃത്വത്തിലെ സംസ്ഥാനഘടകം ആവശ്യപ്പെടുന്നു. യു.ഡി.എഫിനെ തോല്‍പിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കെത്താതിന് സി.പി.എമ്മിലെ വിഭാഗീയതയും ആഭ്യന്തരപ്രശ്നങ്ങളുമാണ് കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇടതുമുന്നണി ശിഥിലമായിരിക്കുന്നു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ഉണ്ടാക്കിയ പി.ഡി.പി ബന്ധം മുന്നണിയുടെ മതനിരപേക്ഷ പ്രതിഛായ തകര്‍ത്തിരിക്കുന്നു. ദേശീയതലത്തില്‍ അവതരിപ്പിച്ച മൂന്നാംമുന്നണി കാപട്യമെന്ന ധാരണപരത്താനും കേരളത്തിലെ പി.ഡി.പി ബന്ധം കാരണമായി.
അതുകൊണ്ട് 2004ലേതു പോലെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ പരിശോധനയിലേക്ക് കടക്കാന്‍ ഈ വക്കാലത്തുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട്. അവരുടെ ലക്ഷ്യം പാര്‍ട്ടിയുടെ നന്മയും പ്രത്യയശാസ്ത്രനയങ്ങളും സംഘടനാതത്ത്വങ്ങളും ഉയര്‍ത്തിപ്പിടിച്ച സത്യസന്ധമായ വിമര്‍ശവും സ്വയം വിമര്‍ശവുമല്ല. അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെടുന്നത് അതാണെങ്കിലും അവരുടെ വിഭാഗീയമായ വക്കാലത്ത് പിണറായിക്കുവേണ്ടിയാണ്. മുഖ്യമന്ത്രിയില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് ഇറക്കിവിടുകയാണ്. പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റെയും നേതാക്കളെന്ന നിലയില്‍ പിണറായി വിജയനും വി.എസിനും തെരഞ്ഞെടുപ്പ്പരാജയത്തിലുള്ള വ്യക്തിപരമായ പങ്ക് സത്യസന്ധമായി പരിശോധിക്കാന്‍ അവര്‍ തയാറല്ല. ഇടതുപരാജയത്തെ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത് ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് അണികളെ ബോധ്യപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്.
കൂട്ടായ പ്രവര്‍ത്തനവും വ്യക്തിപരമായ ഉത്തരവാദിത്തവും എന്ന ലെനിനിസ്റ്റ് സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. പി.സി. ജോഷിയേയും ബി.ടി.രണദിവേയെയും മറ്റും നയപരാജയത്തിന്റെ പേരില്‍ നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് ചരിത്രം. സീതാറാം യെച്ചൂരി പറയുന്നത് സി.പി.എമ്മിനേറ്റ ഏറ്റവും വലിയ ദുരന്തമാണ് ഈ തെരഞ്ഞെടുപ്പ്പരാജയം എന്നാണ്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ പരാജയത്തിന് ഇടയാക്കിയ ഘടകങ്ങളേതെന്ന് സത്യസന്ധമായും സ്വയം വിമര്‍ശപരമായും വിലയിരുത്തുമെന്നാണ് കേന്ദ്രനേതൃത്വം പറയുന്നത്. സി.പി.എം എന്ന പാര്‍ട്ടിയെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് വിശകലനം നടത്താന്‍ മാധ്യമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണ് ഒരുവശത്ത് പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തുന്നത്. മറുവശത്താകട്ടെ, സ്വന്തം താളുകളിലൂടെ പാര്‍ട്ടിയുടെ ഈ പരിശോധനയെ സ്വാധീനിക്കാന്‍ പറ്റുന്ന രീതിയില്‍ വിഭാഗീയവും വസ്തുതാവിരുദ്ധവുമായ വിശകലനങ്ങള്‍ സ്വയം നടത്തുകയും.
ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാപ്രസിഡന്റും സി.പി.എം കേന്ദ്രകമ്മറ്റിയംഗവുമായ ഹന്നാന്‍ മുല്ല പശ്ചിമബംഗാളിലെ ഉലുബറിയയില്‍ 98,936 വോട്ടുകള്‍ക്കാണ് ഇത്തവണ തോറ്റത്. എട്ടുതവണയായി ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ചുവരുന്ന മണ്ഡലം. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'ഞങ്ങളെ ജനങ്ങള്‍ അത്യന്തം ഗുരുതരമായി ശിക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് നാട്ടിലെ യാഥാര്‍ഥ്യമറിയാനുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു'. ഈ പ്രതികരണം സി.എന്‍.എന്‍. അഭിമുഖത്തില്‍ കരണ്‍ഥാപ്പര്‍ സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍ പെടുത്തി. അതിനെ ശരിച്ചുവെച്ച് യെച്ചൂരി പറഞ്ഞതിങ്ങനെ: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ജനങ്ങളുമായുളള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ഇത്തരം ഒരു തോല്‍വി സംഭവിക്കുമായിരുന്നില്ല'.ഇതുതന്നെയാണ് കേരളത്തിലെ പാര്‍ട്ടിയോട് എം.എന്‍.വിജയന്‍മാഷും പറഞ്ഞത്, പാര്‍ട്ടിയുണ്ടാകും. പക്ഷേ, ജനങ്ങളുണ്ടാകില്ല. ഈ അടിസ്ഥാനവസ്തുത അംഗീകരിക്കാന്‍ സി.പി.എമ്മിന്റെ സംസ്ഥാനനേതൃത്വം തയാറില്ല. വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് നേരെ ചളിവാരിയെറിഞ്ഞ് പതിവ് പോലെ കണ്ണടച്ച് ഇരുട്ടാക്കുക. ഈ കടുത്ത തോല്‍വിക്ക് ശേഷവും അതിനാണ് പാര്‍ട്ടി പത്രത്തിലൂടെ പ്രത്യക്ഷപ്പെടുന്ന വിശകലന വിദഗ്ധന്മാര്‍ ശ്രമിക്കുന്നത്.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

വിചിത്രമായ വക്കാലത്ത്
Ŷ©´©¸ü ó¾¢´©É®
മകന്‍ മുരളി തെരഞ്ഞെടുപ്പില്‍ തോറ്റത് വോട്ട് കിട്ടാത്തതു കൊണ്ടാണെന്ന് കെ. കരുണാകരന്‍ പറയുന്നത് മനസ്സിലാക്കാം. തോറ്റതിന് കേരളത്തിലെ സമ്മതിദായകരെ സി.പി.എം പോലുള്ള ഒരു പാര്‍ട്ടി കുറ്റപ്പെടുത്തിയാലോ? കേരളത്തിലെ കനത്ത പരാജയത്തിന് കാരണം 'അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ്' കേരളത്തില്‍ എന്നാണ് സി.പി.എം മുഖപത്രം പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ 18 സീറ്റിലും അധികം കിട്ടുമെന്ന അവകാശവാദം വോട്ടെടുപ്പ് കഴിഞ്ഞിട്ടും സി.പി.എം നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രതീക്ഷിക്കാതിരിക്കും? മലപ്പുറംസമ്മേളനത്തോടെ പാര്‍ട്ടിയിലേക്ക് വന്ന മുസ്ലിം മതന്യൂനപക്ഷത്തിന്റെ ഒഴുക്ക്. കോട്ടയംസമ്മേളനത്തോടെ വന്ന ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ പുത്തന്‍കേരള സൃഷ്ടിക്ക് സ്വീകരണവുമായെത്തിയ ജനലക്ഷങ്ങള്‍. പക്ഷേ, ഈ പഹയരുടെ മനസ്സ് ഓന്തിനെപ്പോലെ നിറം മാറുന്നതാണെന്ന് 'നേരെ വാ നേരെ പോ' ചിന്തകരായ പാര്‍ട്ടി നേതാക്കളുടെ നിഷ്കളങ്ക മനസ്സുണ്ടോ അറിയുന്നു!

ഇപ്പോഴത്തെ കനത്ത തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ 1977ലെ തെരഞ്ഞെടുപ്പ്ഫലത്തിലാണ് സി.പി.എം നേതൃത്വം കയറിപ്പിടിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്^ഐയുടെ കുത്തക തകര്‍ത്ത അന്നത്തെ തെരഞ്ഞെടുപ്പില്‍ മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിനായില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ വിലയിരുത്തലുകളുടെ ചരിത്രത്തില്‍ എവിടെയും പക്ഷേ, ഈ കേരള പ്രവണത പ്രതിപാദിച്ചു കണ്ടിട്ടില്ല.

1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണമുന്നണി ഇരുപതില്‍ ഇരുപത് സീറ്റും പിടിച്ചെടുത്തു. ഏറ്റവും അധികം സാക്ഷരതയും പത്രവായനയുമുള്ള കേരളസമൂഹത്തില്‍ അടിയന്തരാവസ്ഥയുടെ കരാളതയും ജനാധിപത്യധ്വംസനങ്ങളും മറച്ചുപിടിക്കാന്‍ സെന്‍സര്‍ഷിപ്പ് വഴിയും പ്രീസെന്‍സര്‍ഷിപ്പ് കൊണ്ടും കഴിഞ്ഞിരുന്നു. അന്നത്തെ പ്രത്യേകപരിതസ്ഥിതിയില്‍ സി.പി.എമ്മും അത് ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റു മാധ്യമങ്ങള്‍ വിളമ്പിയ വിശേഷങ്ങള്‍ തന്നെയാണ് 'ദേശാഭിമാനി'യും ജനങ്ങളിലെത്തിക്കാന്‍ നിര്‍ബന്ധിതമായത്. ആ തെരഞ്ഞെടുപ്പില്‍ 111 നിയമസഭാമണ്ഡലങ്ങളില്‍ വിജയിച്ച് കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ അണപൊട്ടിയൊഴുകിയതോടെ 45 ദിവസത്തിനകം മുഖ്യമന്ത്രിപദത്തില്‍ നിന്ന് കരുണാകരന് രാജിവെക്കേണ്ടി വന്നു. അതിക്രമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളും ജനമനസ്സുകളെ തട്ടിയുണര്‍ത്തി.

Anonymous said...

ന്തു വിലകൊടുത്തും ഒര്