നാടിന്റെയും ജനങ്ങളുടേയും താല്‍പര്യം സംരക്ഷിക്കാന്‍ ഒന്നിച്ച് അണിനിരക്കുക
കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഓരോന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് ഭരണാധികാരികളുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതികരണവും ആവശ്യമായി വന്നിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും റെയില്‍വേയുടെ കാര്യത്തിലും തമിഴ്‌നാട്ടിലെ സര്‍ക്കാറും തമിഴ് നാട്ടിലെ കേന്ദ്രമന്ത്രിമാരും കൈക്കൊള്ളുന്നത് നിഷേധാത്മകമായ നിലപാടാണ്.കലാകലങ്ങളായി കേരളം നേടിയെടുത്തതും അനുഭവിക്കുന്നതുമായ എല്ലാ അവകാശങ്ങളും നിര്‍ബന്ധപൂര്‍വ്വം തട്ടിപ്പറിക്കുന്നതിന്നുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.
കേന്ദ്രസര്‍ക്കാറില്‍ പങ്കാളിത്തമുള്ള ഡി എം കെ അവരുടെ സ്വാധീനം ഉപയോഗിച്ച് എല്ലാകാര്യങ്ങളിലും തമിഴ്‌നാടിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഏകപക്ഷിയമാമായി കൈക്കൊള്ളുമ്പോള്‍ കേരളത്തില്‍ നിന്ന്( മൂന്ന് കേന്ദ്ര മന്ത്രിമാരടക്കം) 29 എം പിമാരുടെ പിന്തുണ കേന്ദ്രസര്‍ക്കാറിന്ന് ഉണ്ടായിട്ടും യാതൊന്നും ചെയ്യാന്‍ കഴിയാതെ മിഴിച്ച് നോക്കിനില്‍ക്കുന്ന കാഴ്ച പരിതാപകരമാണ്
തമിഴ്‌നാടിന്റെ ഇന്നത്തെ ഏക ലക്ഷ്യം കേരളത്തിന്റെ വികസനങ്ങള്‍ക്ക് വിലങ്ങിടുകയെന്നതാണ്.കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങളുടെ ചിറകരിയുന്നതിന്ന് കേന്ദ്ര ഭരണത്തെ വളരെ സമര്‍ത്ഥമായി വിനിയോഗിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.കാലകാലമായി അവഗണിക്കപ്പെടുന്ന കേരളം മുന്‍ കാലങ്ങളില്‍ നേടിയെടുത്തിട്ടുള്ള ചെറിയ ചെറിയ നേട്ടങ്ങള്‍ പോലും പിടിച്ചു പറിക്കപ്പെടുന്നുവെന്നത് ഖേദകരമാണ്. കേരളത്തിലുള്ള ഏക ചീഫ് എന്‍ജിനിയറുടെ ഓഫിസ്സും ഇന്ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് മാറ്റാന്‍ റെയില്‍വേ സഹമന്ത്രി സക്ഷാല്‍ വേലു അസുത്രീത നീക്കം നടത്തിയതായി വെളിവായിരിക്കുന്നു.
ഷൊര്‍ണൂര്‍-മംഗലാപുരം,തിരുവനന്തപുരം - എറണാകുളം പാത ഇരട്ടിപ്പിക്കല്‍, കൊല്ലം - ചെങ്കൊട്ട ഗേജ് മാറ്റം,കുറ്റിപ്പുറം - ശബരിപാതകളുടേ നിര്‍മ്മാണം, കൊച്ചുവേളി ടെര്‍മിനല്‍, 50 ഓളം മേല്‍പാലങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഓഫിസിനെയാണ് ഒരു സുപ്രഭാതത്തില്‍ ചെന്നൈയിലേക്ക് പറിച്ച് നട്ടിയിരിക്കുന്നത്.ഇതിന്ന് മുമ്പ് പാലക്കാട് ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടുത്തി അതിന്റെ ഭാവിയാകെ ഇരുട്ടിലാക്കി സേലം ഡിവിഷന്‍ രൂപികരിക്കാന്‍ മുന്‍കയ്യെടുത്ത വേലു വീണ്ടും കേരളത്തിലെ ജനങ്ങളെയും സര്‍ക്കാറിനേയും എം പിമാരേയും വെല്ലുവിളിക്കുകയാണ്.
വളരെ നഗ്നമായ പ്രദേശികവാദവും ഭാഷഭ്രാന്തും വെച്ചുപുലര്‍ത്തുന്ന തമിഴ്‌നാട്ടിലെ ഭരണാധികാരികള്‍ കേരളത്തിന്റെ വികസനത്തിന്ന് വിലങ്ങുതടിയായി വിവേകമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കുന്നു.ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന റെയിവേ സഹ മന്ത്രി വേലുവിനെ പ്പോലുള്ളവരെ നിലക്കു നിര്‍ത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുത്തേ മതിയാകൂ.അല്ലെങ്കില്‍ അത് രാജ്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുമെന്നത് ഒരിക്കലും മറക്കരുത്
1885ല്‍ നിര്‍മ്മിച്ചതും 112 വര്‍ഷം പഴക്കമുള്ളതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടകരമായ രീതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വിദ്ധഗതര്‍ അഭിപ്രായപ്പെടുന്നു.ഈ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി കഴിഞ്ഞ 30 വര്‍ഷമായി സര്‍വ്വരും പറഞ്ഞുകൊണ്ടിരിക്കുന്നത്.എന്നാല്‍ ഇതൊന്നും അംഗികരിക്കാനോ ജനങ്ങള്‍ നേരിടുന്ന കടുത്ത ഭീഷണി മനസ്സിലാക്കാനോ തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.കേരളത്തിലെ ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ,പത്തനംതിട്ട ജില്ലയിലെ ലക്ഷക്കണക്കിന്ന് ജനങ്ങളുടെ ജീവനും സ്വത്തിന്നും ഹാനി സംഭവിക്കുന്ന പ്രശ്നമാണ് ഇതെന്നും നിരവധിതവണ പറഞ്ഞിട്ടും എന്തുകൊണ്ട് ഇതൊന്നും ചെവിക്കൊള്ളാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറകാത്തത്.കേരളം പ്രാണഭീതികൊണ്ട് വേവലാതിപ്പെടുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വാശിപിടീക്കുകയാണ്
കേരളം പുതിയ ഡാം നിര്‍മ്മിക്കാമെന്നും തമിഴ്‌നാടിന്ന് ആവശ്യമുള്ള വെള്ളം കൊടുക്കാമെന്ന് പറഞ്ഞിട്ടും അതിനൊന്നും തങ്ങള്‍ തയ്യാറല്ലയെന്ന നിലപാടാണ് തമിഴ്‌നാട് കൈക്കൊണ്ടിരിക്കുന്നത്.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ യാതൊരു കാരണവശാലും അംഗികരിക്കില്ലായെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത് വളരെ നിഷേധാത്മകമായ നിലപാടാണ്. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിന്നും യാതൊരു വിലയും കല്‍പ്പിക്കാത്ത തമിഴ്‌നാടിന്റെ നിലപാടുകളെ കേരള ജനത ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു..തികച്ചും ന്യായമായൊരു കാര്യത്തിന്നുവേണ്ടി പോരാടുന്നത് നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാനാണ്.
Subscribe to:
Post Comments (Atom)
3 comments:

Post a Comment