Tuesday, July 3, 2007

പണം മടക്കിക്കൊടുത്താല്‍ പോയ മാനം തിരിച്ച്‌ കിട്ടുമോ ?

പണം മടക്കിക്കൊടുത്താല്‍ പോയ മാനം തിരിച്ച്‌ കിട്ടുമോ ?

സഖാവ്‌ ഇ എം എസ്‌ തന്റെ സ്വത്ത്‌വിറ്റ മുഴുവന്‍ സംഖ്യയും പാര്‍ട്ടിക്ക്‌ സംഭാവന നല്‍കി തുടങ്ങിയ ദേശാഭിമാനിയെ വളര്‍ത്താന്‍ കേരളത്തിലെ അനേകായിരങ്ങള്‍ നിരവധി തവണ സംഭാവനകള്‍ നലിയിട്ടുണ്ട്‌.പാലോറ മാതയെപ്പോലുള്ള പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നല്‍കിയ പശുക്കുട്ടിയും കര്‍ഷകത്തൊഴിലാളികള്‍ നല്‍കിയ പിടിയരിയും നാളികേരവും സാധാരണക്കാരായ തൊഴിലാളികള്‍ നല്‍കിയ ചില്ലിക്കാശുമാണ്‌ ദേശാഭിമാനിയെ വളര്‍ത്തിവലുതാക്കിയതത്‌.ഇനിയും ചോദിക്കുന്നതെന്തും കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറുമാണ്‌.എന്നാല്‍ അതൊന്നും വഅങ്ങിക്കാന്‍ തയ്യാറാകാതെയാണ്‌ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയ സംഘങ്ങളുടേയും കയ്യില്‍നിന്ന് കോടികള്‍ വാങ്ങിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരിക്കുന്നത്‌. .

മുതലാളിത്തത്തിന്റെ കടക്കല്‍ കത്തി വെക്കാനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശപോരാട്ടതിന്റെ ജിഹ്വയായിവളരാനും തുടക്കം കുറിച്ച ദേശാഭിമാനിയെ ഇന്ന് പാര്‍ട്ടിക്കുള്ളിലെ ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കന്മാര്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മ്മണിമാളികയില്‍ അടിയറവെയ്ക്കാനാണ്‌ പരശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പാര്‍ട്ടിയിലെ ഉശിരും ആത്മാര്‍ത്ഥതയുമുള്ള നേതാക്കന്മാരുടെ കയ്യും കാലൂം വെട്ടിക്കളയാനും വായ്‌ മൂടിക്കെട്ടാനും അതുവഴി ദേശാഭിമാനിയേയും പാര്‍ട്ടിയേയും സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുമുള്ള ച്‌ഇലരുടെ ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരിക്കുന്നു . അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സമ്പന്നരായ നേതൃത്വം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട്‌ ജനം ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. പാര്‍ട്ടി തകര്‍ന്നാലും അവക്കിന്ന് ഒന്നുംത്തന്നെയില്ല, തലമുറകള്‍ക്ക്‌ കഴിയാനുള്ള സമ്പാദ്യം അവരൊക്കെയിന്നുണ്ട്‌.ഇ.പി ജയരാജന്റെയും പിണറായിയുടെയും മണിമാളികള്‍ കണ്ടവര്‍ക്കിത്‌ ബോധ്യമാകാതെയിരിക്കില്ല.

ലിസില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയത്‌ വെറും വേണുഗോപാലന്‍ മാത്രമാണെന്ന് വിശ്വാസിക്കാന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഉള്ളവരൊക്കെ മണ്ടന്മാരാണെന്ന് ആരും ധരിക്കരുത്‌. പിണറായിയും ഇ പി ജയരാജനും എന്തു വിചാരിക്കുന്നു അതുമാത്രമേ പാര്‍ട്ടിക്കുള്ളില്‍ ഇന്ന് നടക്കുകയുള്ളു. ഇന്ന് പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ സമ്മതം കൂടാതെ ഒന്നും നടക്കില്ല.അതുകൊണ്ടുതന്നെ കേന്ദ്രികൃത ജനാധിപത്യമെന്നത്‌ കേന്ദ്രികൃത പണാധിപത്യമായിതിര്‍ന്നിരിക്കുന്നു.പാര്‍ട്ടിസമ്മേളനങ്ങള്‍ തുടങ്ങുമ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ അധികാരം നല്‍കേണ്ടവര്‍ക്ക്‌ അധികാരവും സ്ഥാനമാനങ്ങള്‍ നല്‍കേണ്ടവര്‍ക്ക്‌ അതും, പണം നല്‍കേണ്ടവര്‍ക്ക്‌ അതും ഭീഷണിപ്പെടുത്തേണ്ടവരെ അങ്ങിനേയും പാട്ടിലാക്കി പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെന്നും എന്തെന്നും നോക്കാതെ പണം സ്വരൂപിക്കുകയാണ്‌.ഇന്ന് ഈ പൊട്ടിയിരിക്കുന്നത്‌ വെറും ഓലപ്പടക്കം മാത്രമാണ്‌. ഇതിലും വലിയ പൊട്ടിത്തെറികള്‍ക്ക്‌ ജനമിന്ന് കാതോര്‍ക്കുകയാണ്‌.

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് രണ്ടുകോടിവാങ്ങിച്ചത്‌ ദേശാഭിമാനിയുടെ പേരില്‍ കള്ളബോണ്ട്‌ കൊടുത്തതത്‌ ദേശാഭിമാനിയും പാര്‍ട്ടിയും അറിഞ്ഞിട്ടാണൊ അതൊ ജയരാജന്‍ സ്വന്തം ഇഷ്‌ടത്തിന്ന് വാങ്ങിയതാണൊ? ജയരാജന്‍ പലരില്‍ നിന്നും വന്‍തുക പലപ്പോഴായി വാങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണത്തിന്ന് സി.പി.എം അഖിലേന്ത്യ നേതൃത്വം തയ്യറാകണം. മാതൃഭൂമി പുറത്ത്‌ കൊണ്ടുവന്നിരിക്കുന്നത്‌ ഒരു വന്‍തട്ടിപ്പിന്റെ കഥയാണ്‌. ആരൊക്കെ ഇതില്‍ പങ്കാളികളാണന്ന് ജനം അറിയണം.

കൂടാതെ ഇ.പി ജയരാജന്‍ ഗള്‍ഫില്‍ നിന്ന് ഗള്‍ഫില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങാന്‍ വന്‍ ബിസ്സിനസ്സുകാരെക്കണ്ട്‌ കോടികള്‍ പിരിച്ചിട്ടുണ്ട്‌. അതിനെപ്പറ്റിയും അന്വേഷണം ആവശ്യമാണ്‌. പാര്‍ട്ടുയുടെയും ദേശാഭിമാനിയുടെയും പേരില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കയ്യില്‍നിന്ന് വന്‍ തുക പിരിച്ചെടുത്ത്‌ പാര്‍ട്ടിയെ കളങ്കപ്പെടുത്തുകയും പൊതുജനങ്ങളില്‍ പാര്‍ട്ടിക്ക്‌ അവമതിപ്പ്‌ ഉണ്ടാക്കുകയും ചെയ്ത ജയരാജനേയും ഇതൊക്കെ അറിഞ്ഞിട്ടും ഇതിനൊക്കെ കൂട്ടുനിന്ന പിണറായിയെയും പാര്‍ട്ടിയില്‍ നിന്ന് എത്രയും വേഗം പുറത്താക്കേണ്ടിയിരിക്കുന്നു. ഇതിലും കുഉടുതല്‍ കാര്യങ്ങള്‍ അറിയുന്നവര്‍ ഇവിടെ പലരും ഉണ്ടായിരിക്കും.പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തിയാല്‍ എന്തും ചെയ്താലും ആരും ചോദിക്കില്ലായെന്ന ധാരണ തിരുത്തേണ്ടതായിട്ടുണ്ട്‌.

7 comments:

പിപ്പിള്‍സ്‌ ഫോറം. said...

പണം മടക്കിക്കൊടുത്താല്‍ പോയ മാനം തിരിച്ച്‌ കിട്ടുമോ ?

സഖാവ്‌ ഇ എം എസ്‌ തന്റെ സ്വത്ത്‌വിറ്റ മുഴുവന്‍ സംഖ്യയും പാര്‍ട്ടിക്ക്‌ സംഭാവന നല്‍കി തുടങ്ങിയ ദേശാഭിമാനിയെ വളര്‍ത്താന്‍ കേരളത്തിലെ അനേകായിരങ്ങള്‍ നിരവധി തവണ സംഭാവനകള്‍ നലിയിട്ടുണ്ട്‌.പാലോറ മാതയെപ്പോലുള്ള പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നല്‍കിയ പശുക്കുട്ടിയും കര്‍ഷകത്തൊഴിലാളികള്‍ നല്‍കിയ പിടിയരിയും നാളികേരവും സാധാരണക്കാരായ തൊഴിലാളികള്‍ നല്‍കിയ ചില്ലിക്കാശുമാണ്‌ ദേശാഭിമാനിയെ വളര്‍ത്തിവലുതാക്കിയതത്‌.ഇനിയും ചോദിക്കുന്നതെന്തും കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറുമാണ്‌.എന്നാല്‍ അതൊന്നും വഅങ്ങിക്കാന്‍ തയ്യാറാകാതെയാണ്‌ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയ സംഘങ്ങളുടേയും കയ്യില്‍നിന്ന് കോടികള്‍ വാങ്ങിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരിക്കുന്നത്‌. .

ദില്‍ബാസുരന്‍ said...

ഹ ഹ ഹ... ഞാനൊന്ന് ചിരിച്ചോട്ടെ.

ജനശക്തി ന്യൂസ്‌ said...
This comment has been removed by the author.
പിപ്പിള്‍സ്‌ ഫോറം. said...

മുതലാളിത്തത്തിന്റെ കടക്കല്‍ കത്തി വെക്കാനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ അവകാശപോരാട്ടതിന്റെ ജിഹ്വയായിവളരാനും തുടക്കം കുറിച്ച ദേശാഭിമാനിയെ ഇന്ന് പാര്‍ട്ടിക്കുള്ളിലെ ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കന്മാര്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും മ്മണിമാളികയില്‍ അടിയറവെയ്ക്കാനാണ്‌ പരശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പാര്‍ട്ടിയിലെ ഉശിരും ആത്മാര്‍ത്ഥതയുമുള്ള നേതാക്കന്മാരുടെ കയ്യും കാലൂം വെട്ടിക്കളയാനും വായ്‌ മൂടിക്കെട്ടാനും അതുവഴി ദേശാഭിമാനിയേയും പാര്‍ട്ടിയേയും സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുമുള്ള ച്‌ഇലരുടെ ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരിക്കുന്നു . അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സമ്പന്നരായ നേതൃത്വം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട്‌ ജനം ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. പാര്‍ട്ടി തകര്‍ന്നാലും അവക്കിന്ന് ഒന്നുംത്തന്നെയില്ല, തലമുറകള്‍ക്ക്‌ കഴിയാനുള്ള സമ്പാദ്യം അവരൊക്കെയിന്നുണ്ട്‌.ഇ.പി ജയരാജന്റെയും പിണറായിയുടെയും മണിമാളികള്‍ കണ്ടവര്‍ക്കിത്‌ ബോധ്യമാകാതെയിരിക്കില്ല.

Dinkan-ഡിങ്കന്‍ said...

ha ha ha
ഹഹ് ഞാനും ട്ടോ
“ഐഡി ഏതായാലും ഐഡിയ നന്നായാല്‍ മതി” എന്നല്ലേ ബ്ലോഗര്‍ ഗുറു പറഞ്ഞിരിക്കുന്നത് അല്ലേ? ജനശക്തി/പീപ്പിള്‍സ് ഫോറമേ?

Ajith kumar, kannur said...

മാതൃഭൂമി ഉയര്‍ത്തിയ ആരോപണം ശരിയാണെന്ന് തെളിഞ്ഞതുകൊണ്ടാണ്‌ വാങ്ങിയപണം തിറിച്ച്‌ കൊടുക്കാന്‍ സി പി ഐ(എം) തീരുമാനിച്ചത്‌.അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ ആരോപണം അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് പറഞ്ഞ്‌ തടിയൂരാന്‍ ആര്‍ക്കും കഴിയില്ല.

തെറ്റുകള്‍ ചെയ്താല്‍ അതു തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാക്കണം.തെറ്റുചെയ്യുന്നവരെ അതു തിരുത്തിക്കാന്‍ ആവശ്യമായ ശിക്ഷയും കൊടുക്കണം. തെറ്റുകള്‍ മാത്രം ചെയ്യുന്ന പാര്‍ട്ടി നേതൃത്വമാണിന്നുള്ളത്‌. ജനങ്ങള്‍ പാര്‍ട്ടിയില്‍ അര്‍പ്പിക്കുന്ന വിശ്വാസവും സ്നേഹവ്‌ഉം അവര്‍ക്ക്‌ എന്തും ചെയ്യാനുള്ള ലൈസെന്‍സായി കാണുകയും അഹന്തനിറഞ്ഞതും അവിഹിതവുമായ പ്രവര്‍ത്തനവുമാണവര്‍ നടത്തുന്നത്‌
ഇത്‌ വെച്ചു പൊറുപ്പിക്കാന്‍ കേരളത്തിലെ ആത്മാര്‍ത്ഥയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മതിക്കില്ല.ആയിരങ്ങള്‍ ചൊരയും നീരും നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ കള്ളന്മാരുടെയും കൊള്ളക്കാരുയും മണിമാളികളില്‍ തളച്ചിടാനുള്ള പിണറായിയുടെയും കൂട്ടരുടെയും ശ്രമം പരാജയപ്പെടുകതന്നെ ചെയ്യും.

മാധ്യമങ്ങളെ കുറ്റം പറഞ്ഞ്‌ തടുയൂരാമെന്ന് ആരും കരുതേണ്ട. കള്ളവും കാപട്യവും നടത്തുന്ന പാര്‍ട്ടി നേതൃത്വം സി പി ഐ എമ്ന്ന് വേണ്ടായെന്ന് പാര്‍ട്ടി അംഗങ്ങള്‍ ഉറച്ച തീരുമാനം എടിക്കേണ്ട സമയമാണിത്‌.സി പി ഐ എംന്റെ ചരിത്രത്തില്‍ പാര്‍ട്ടി ഇത്രയും അപമാനിക്കപ്പെട്ട ഒരവസരം ഇതിന്ന് മുന്‍പ്‌ ഉണ്ടായുട്ടില്ല.പാര്‍ട്ടിയേയും ദേശാഭിമാനിയേയും കളങ്കപ്പെടുത്തിയ ഇവരെ ധീരവിപ്ലവകാരികള്‍ അന്ത്യവിശ്രമംകൊള്ളുന്ന കണ്ണൂരിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കരുത്‌.ഇവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് സഖാക്കളെ ഇനിയെങ്കിലും തിരിച്ചറിയൂ.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇങ്ങിനെയൊരു പോസ്റ്റും പിന്നെ അജിത്തിന്റെ അഭിപ്രായവും ഇന്ന് കണ്ണൂരിലുള്ള മുഴുവന്‍ സാധാരണക്കാരുടെയും അഭിപ്രായമാണു പ്രതിഫലിപ്പിക്കുന്നത്. പക്ഷെ ഇനി തിരുത്തി നന്നാക്കാന്‍ കഴിയാത്ത വണ്ണം ഈ പാര്‍ട്ടി ഒരു കച്ചവട സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യകേന്ദ്രീകരണം എന്ന സമ്പ്രദായം സ്വേച്ഛാധിപതികളെ സൃഷ്ടിച്ചത് കൊണ്ടാണു സോവിയറ്റ് യൂനിയനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നത്. ട്രോട്‌സ്കി അന്നേ അത് പറഞ്ഞിരുന്നു. ഈ സമ്പ്രദായമാണു ഇന്ന് CPI(M)ല്‍ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയേടത്തോളംഅനുഭാവികളല്ലാതെ പാര്‍ട്ടി മെംബര്‍മാര്‍ വായ തുറക്കുന്നില്ല. കാരണം അവര്‍ക്ക് നഷ്ടപ്പെടാന്‍ എല്ലിന്‍ കഷണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യപ്പാര്‍ട്ടികള്‍ ആയി മാറിയാല്‍ അത് നാട്ടിനു ഏറെ ഗുണം ചെയ്യും.