കേരളമാണെന്ന് പിണറായി ഓര്‍ക്കണം: ഉമ്മന്‍ ചാണ്ടി
സിപിഎമ്മിന്റെ ചെയ്തികള്‍ മൂടിവയ്ക്കാനും മറ്റുള്ളവരുടെ മേല്‍ കുതിര കേറാനും ശ്രമിച്ചാല്‍ ഇതു കേരളമാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഹീനമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയക്കാരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ പത്തിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന് യുഡിഎഫ് യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയും ഗവണ്‍മെന്റും സ്വന്തം മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ലെന്ന്, ഇടയ ലേഖനം പിന്‍വലിക്കണമെന്ന പിണറായിയുടെ ആവശ്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇടയ ലേഖനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ പിന്‍വലിക്കണമെന്നു പറയാന്‍ പിണറായിക്ക് എന്തവകാശം?
സിപിഎം, മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേ തിരിഞ്ഞിരിക്കുകയാണ്. കോടതികള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ ഉണ്ടായി. പിണറായിക്ക് പിന്തുണയുമായി എത്തിയ സാംസ്കാരിക നായകര്‍ ദേശാഭിമാനിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ല. ചട്ടവും കീഴ്വഴക്കവും ലംഘിച്ച് നിയമസഭയില്‍ സബ്മിഷനിലൂടെ ആരോപണം ഉന്നയിക്കുന്ന അവസ്ഥ ഉണ്ടായി. നിയമപരമായ ഏത് അന്വേഷണത്തെയും യുഡിഎഫിനും കോണ്‍ഗ്രസിനും ഭയമില്ല.
പ്രഫഷനല്‍ വിദ്യാഭ്യാസ രംഗം കുളമാക്കിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തേക്കു കടന്നിരിക്കുകയാണ്. അപ്രായോഗികമായ വിദ്യാഭ്യാസ നയങ്ങള്‍ മൂലം അയല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ലോബിയാണ് നേട്ടമുണ്ടാക്കുന്നത്.
പനി മൂലം കേരളത്തില്‍ 562 പേരാണ് മരിച്ചിട്ടുള്ളത്. 178 പേര്‍ മരിച്ചുവെന്നാണ് മന്ത്രി പറയുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കിയിട്ടില്ല.കാലവര്‍ഷക്കെടുതിയില്‍ യുഡിഎഫിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സേവനം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എംഎല്‍എമാരും നേതാക്കളും നേതൃത്വം കൊടുക്കും.
Thursday, July 19, 2007
Subscribe to:
Post Comments (Atom)
2 comments:
കേരളമാണെന്ന് പിണറായി ഓര്‍ക്കണം: ഉമ്മന്‍ ചാണ്ടി
സിപിഎമ്മിന്റെ ചെയ്തികള്‍ മൂടിവയ്ക്കാനും മറ്റുള്ളവരുടെ മേല്‍ കുതിര കേറാനും ശ്രമിച്ചാല്‍ ഇതു കേരളമാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഹീനമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയക്കാരുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ പത്തിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന് യുഡിഎഫ് യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയും ഗവണ്‍മെന്റും സ്വന്തം മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ലെന്ന്, ഇടയ ലേഖനം പിന്‍വലിക്കണമെന്ന പിണറായിയുടെ ആവശ്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഇടയ ലേഖനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ പിന്‍വലിക്കണമെന്നു പറയാന്‍ പിണറായിക്ക് എന്തവകാശം?
സിപിഎം, മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേ തിരിഞ്ഞിരിക്കുകയാണ്. കോടതികള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍ ഉണ്ടായി. പിണറായിക്ക് പിന്തുണയുമായി എത്തിയ സാംസ്കാരിക നായകര്‍ ദേശാഭിമാനിയില്‍ മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കുന്നില്ല. ചട്ടവും കീഴ്വഴക്കവും ലംഘിച്ച് നിയമസഭയില്‍ സബ്മിഷനിലൂടെ ആരോപണം ഉന്നയിക്കുന്ന അവസ്ഥ ഉണ്ടായി. നിയമപരമായ ഏത് അന്വേഷണത്തെയും യുഡിഎഫിനും കോണ്‍ഗ്രസിനും ഭയമില്ല.
പ്രഫഷനല്‍ വിദ്യാഭ്യാസ രംഗം കുളമാക്കിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തേക്കു കടന്നിരിക്കുകയാണ്. അപ്രായോഗികമായ വിദ്യാഭ്യാസ നയങ്ങള്‍ മൂലം അയല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ലോബിയാണ് നേട്ടമുണ്ടാക്കുന്നത്.
പനി മൂലം കേരളത്തില്‍ 562 പേരാണ് മരിച്ചിട്ടുള്ളത്. 178 പേര്‍ മരിച്ചുവെന്നാണ് മന്ത്രി പറയുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കിയിട്ടില്ല.
കാലവര്‍ഷക്കെടുതിയില്‍ യുഡിഎഫിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സേവനം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എംഎല്‍എമാരും നേതാക്കളും നേതൃത്വം കൊടുക്കും.
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി മാത്രമല്ല ഏറ്റവും മോശം പ്രതിപക്ഷനേതാവും താനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കും പഴഞ്ചാക്കും!
പിണറായി മഹാനാണെന്ന് ഇതിനര്‍ത്ഥമില്ല ട്ടോ:)
Post a Comment