Saturday, July 14, 2007

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന്. പിണറായി

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന് .. പിണറായി




വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അബുദാബി ശക്തി-തായാട്ട് അവാര്‍ഡ്ദാ ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശക്തി തിയറ്റേഴ്സിനെതിരെ അടുത്തിടെ ചില അലോസരമുണ്ടായി. ശക്തി തിയറ്റേഴ്സിനെക്കാള്‍ ശക്തി തങ്ങളാണെന്ന് ചിലര്‍ വിചാരിച്ചു മുന്നോട്ടുവന്നു.
എന്നാല്‍ ആ ഉദ്ദേശം ഫലവത്തായില്ല. അതേ തുടര്‍ന്ന് സംഘടനക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരേ വ്യക്തിപരമായ ആക്ഷേ പങ്ങള്‍ പ്രചരിപ്പിക്കാനുളള ശ്രമം ആരംഭിച്ചു.
ഇത്തരം ആരോപണങ്ങള്‍ക്ക് പ്രചാരണം കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അത് ഏറ്റെടുത്തെങ്കിലും വേണ്ടത്ര വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മാസ് എന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ചിലരും വിദേശത്തും കേരളത്തിലും സംഘടനക്കെതിരെ പ്രചരണം നടത്തിയെങ്കിലും കാറ്റുപിടിച്ചില്ല. ഇത്തരക്കാര്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്നും സഹായവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വിദേശത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനകളെ തകര്‍ക്കാനുളള ചിലരുടെ ശ്രമം വിലപ്പോയില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അബുദാബി ശക്തി-തായാട്ട് അവാര്‍ഡ്ദാ ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.