മാതൃഭൂമി പത്രാധിപര്‍ക്ക് പിണറായിയുടെ അവസാന താക്കീത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രമേലധികാരികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ മാതൃഭൂമിയില്‍ ഇപ്പോഴൊരു ഗോപാലകൃഷ്ണനുണ്ട്. താനെന്ത കരുതിയത് ? നാലു എഴുത്ത് എഴുതിയാല്‍ സി പി എം ചടുപിടോന്ന് തകരുമെന്ന് കരുതിയോടോ ഗോപാലകൃഷ്ണാ ?. താന്‍ ഏതുനാട്ടിലാണ് ജിവിച്ചത് ?.കുറെക്കാലം കേരളത്തില്‍ ഉണ്ടായിരുന്നല്ലോ?.നീ എന്താണ് പാര്‍ട്ടിയെക്കുറിച്ച് ധരിച്ചത് ?.അങ്ങിനെ പറയാന്‍ പാടുണ്ടോ പത്രാധിപരെക്കുറിച്ച് ?. പത്രാധിപകര്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് എന്തും പറയാം.പത്രാധിപരെക്കുറിച്ച് ഒന്നും പറഞ്ഞുകൂട- പിണറായി പറഞ്ഞു.
പാലോളി,വി.എസ്, ഇ.പി.ജയരാജന്‍, കോടിയേരി, പിന്നെ ഞാനും (പിണറായി )കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് എഴുതി. എടോ ഗോപാലകൃഷ്ണാ, കത്തികണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍.മനസ്സിലാക്കൂ ഗോപാലകൃഷ്ണാ. ഇതുപറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെയോ അവമതിയുടെയോ കടുകുമണിത്തൂക്കം പോലുമില്ല.പഴയ ചരിത്രം പരിശോധിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും.
താന്‍ എന്ത് കണക്കാക്കിയാണ് പാര്‍ട്ടിക്ക് എതിരായി എഴുതിയത്?. തനിക്ക് പാര്‍ട്ടിയെ ആകെ അവമതിക്കണം.അപ്പോള്‍ അങ്ങിനെ പറയണം സുഹൃത്തേ ?. ഇതാണൊ പത്രാധിപര്‍ ചെയ്യേണ്ടത്?. പത്രാധിപരായാല്‍ പത്രാധിപരുടെ സ്ഥാനത്തിരുന്ന് പറയണം.അത് ഞങ്ങള്‍ അംഗീകരിക്കും.വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.സ്വയം പരിശോധനയില്‍ തെറ്റെന്ന് കണ്ടെത്തിയ സംഭവം നാട്ടുകാരോട് പാര്‍ട്ടി പറഞ്ഞു.ഇതാണ് രാഷ്ട്രിയസത്യസന്ധത. പാര്‍ലിമന്റ്.അസംബ്ലി തിരെഞ്ഞെടുപ്പുകളില്‍ ചരിത്രവിജയം നേടിയ പാര്‍ട്ടിയാണ് സി പി എം. ഗോലാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കോണ്ട് അധികാരത്തിലും നേതൃത്വത്തിലും എത്തിയവരുടെ പാര്‍ട്ടി.കോഴിക്കോട് കൂത്തുകല്ലില്‍ സി സി എം നടേലം ബ്രാഞ്ച് കമ്മറ്റി നിര്‍മ്മിച്ച എ. വി. അഹമ്മത്‌കോയ സ്മരക മന്ദിരം ഉല്‍ഘാടനം ചെയ്ത്‌നടത്തിയ ചരിത്രപ്രസംഗത്തിലാണ് ഇതൊക്കെ പറഞ്ഞത്.
3 comments:
മാതൃഭൂമി പത്രാധിപര്‍ക്ക് പിണറായിയുടെ അവസാന താക്കീത്. കളിക്കരുത്, ഇനി കളിച്ചാല്‍ കളിപഠിപ്പിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പത്രമേലധികാരികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ മാതൃഭൂമിയില്‍ ഇപ്പോഴൊരു ഗോപാലകൃഷ്ണനുണ്ട്. താനെന്ത കരുതിയത് ? നാലു എഴുത്ത് എഴുതിയാല്‍ സി പി എം ചടുപിടോന്ന് തകരുമെന്ന് കരുതിയോടോ ഗോപാലകൃഷ്ണാ ?. താന്‍ ഏതുനാട്ടിലാണ് ജിവിച്ചത് ?.കുറെക്കാലം കേരളത്തില്‍ ഉണ്ടായിരുന്നല്ലോ?.നീ എന്താണ് പാര്‍ട്ടിയെക്കുറിച്ച് ധരിച്ചത് ?.അങ്ങിനെ പറയാന്‍ പാടുണ്ടോ പത്രാധിപരെക്കുറിച്ച് ?. പത്രാധിപകര്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് എന്തും പറയാം.പത്രാധിപരെക്കുറിച്ച് ഒന്നും പറഞ്ഞുകൂട- പിണറായി പറഞ്ഞു.പാലോളി,വി.എസ്, ഇ.പി.ജയരാജന്‍, കോടിയേരി, പിന്നെ ഞാനും (പിണറായി )കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് എഴുതി. എടോ ഗോപാലകൃഷ്ണാ, കത്തികണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍.മനസ്സിലാക്കൂ ഗോപാലകൃഷ്ണാ. ഇതുപറയുമ്പോള്‍ അതില്‍ അഹങ്കാരത്തിന്റെയോ അവമതിയുടെയോ കടുകുമണിത്തൂക്കം പോലുമില്ല.പഴയ ചരിത്രം പരിശോധിച്ചുനോക്കൂ, അപ്പോള്‍ മനസ്സിലാകും.താന്‍ എന്ത് കണക്കാക്കിയാണ് പാര്‍ട്ടിക്ക് എതിരായി എഴുതിയത്?. തനിക്ക് പാര്‍ട്ടിയെ ആകെ അവമതിക്കണം.അപ്പോള്‍ അങ്ങിനെ പറയണം സുഹൃത്തേ ?. ഇതാണൊ പത്രാധിപര്‍ ചെയ്യേണ്ടത്?. പത്രാധിപരായാല്‍ പത്രാധിപരുടെ സ്ഥാനത്തിരുന്ന് പറയണം.അത് ഞങ്ങള്‍ അംഗീകരിക്കും.വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.സ്വയം പരിശോധനയില്‍ തെറ്റെന്ന് കണ്ടെത്തിയ സംഭവം നാട്ടുകാരോട് പാര്‍ട്ടി പറഞ്ഞു.ഇതാണ് രാഷ്ട്രിയസത്യസന്ധത. പാര്‍ലിമന്റ്.അസംബ്ലി തിരെഞ്ഞെടുപ്പുകളില്‍ ചരിത്രവിജയം നേടിയ പാര്‍ട്ടിയാണ് സി പി എം. ഗോലാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ കത്തിയും കോണ്ട് അധികാരത്തിലും നേതൃത്വത്തിലും എത്തിയവരുടെ പാര്‍ട്ടി.കോഴിക്കോട് കൂത്തുകല്ലില്‍ സി സി എം നടേലം ബ്രാഞ്ച് കമ്മറ്റി നിര്‍മ്മിച്ച എ. വി. അഹമ്മത്‌കോയ സ്മരക മന്ദിരം ഉല്‍ഘാടനം ചെയ്ത്‌നടത്തിയ ചരിത്രപ്രസംഗത്തിലാണ് ഇതൊക്കെ പറഞ്ഞത്.
ലോട്ടറി രാജാവിന്റെ കയ്യില്‍ നിന്ന് കോടികള്‍ വാങ്ങിച്ച് പാര്‍ട്ടിക്ക് ചരിത്രപരമായ നേട്ടവും, അഭിമാനവും ഉണ്ടാക്കിക്കൊടുത്തത് മാതൃഭൂമിയെപ്പോലുള്ള ഭൂര്‍ഷ്വാമാധ്യമങ്ങള്‍ക്ക് ഒട്ടും രസിച്ചിട്ടില്ല.അവരൊക്കെ പാര്‍ട്ടിയെ പൊളിക്കാന്‍ കള്ളപ്രചരണം നടത്തുമ്പോള്‍ പാര്‍ട്ടിക്കാരൊക്കെ എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്.
പാവം പിണറായി സാറിന്
(പണ്ടായിരുന്നു സഖാവ് ഇപ്പോള്‍ മുതലാളിത്തത്തിന്‍റ്‍റെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടപ്പോള്‍ സാറായി.)
ആകെ ഭ്രാന്തു പിടിച്ചിരിക്കുകയാണ്.
ദേശാഭിമാനി മാനേജര്‍ ഒരു കോടി വാങ്ങിയത് പിണറായിക്കു വേണ്ടിയാണെന്ന് പാര്‍ട്ടിയുമായു ബന്ധമുള്ള സകലര്‍ക്കും അറിയാം.
സാന്തിയാഗോ മാര്‍ട്ടിന്‍റ്‍റെ കാശു വാങ്ങിയത് പ്ണറായിയും ജയരാജനും മാത്രം അറിഞ്ഞിട്ടാണ്.
തലശ്ശേരിയിലും കണ്ണൂരിലും കോടികളുടെ ബിസിനസ് താത്പര്യങ്ങളുണ്ട് ഇണാരായണന്‍ പിണറായി ജയരാജന്‍ സഖ്യത്തിന്.
അബാദ് റിസോര്‍ട്ടുകളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ട് പിണറായിക്ക്. കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയറുടെ ഭാര്യ മൂന്നാറില്‍ റിസോര്‍ട്ട പണിതത് ലാവ്ലിന്‍ പണം ഉപയോഗിച്ച് പിണറായിക്കു വേണ്ടിയായിരുന്നില്ലേ.
പിണറായിയും മമ്മൂട്ടിയുമായി ചേര്‍ന്ന് കൂട്ടു കച്ചവടം നടത്തുന്നതു കൊണ്ടല്ലേ മമ്മൂട്ടി കൈയേറി എന്ന് ആരോ പറഞ്ഞപ്പോള്‍ പിണറായി കുരച്ചു ചാടിയത്
പിണറായിയുടെ മക്കള്‍ സ്വാശ്രയ കോളേജില്‍ പഠിച്ച് വിമാനത്തില്‍ പറന്നു പോയി പാട്ടു പഠിച്ചു മടങ്ങി ലണ്ടനില്‍ മുതലാളിത്ത ജോലികള്‍ ചെയ്യുകയല്ലേ.
പ്ആര്‍ട്ടിയുടെ മറയില്‍ ഒരു തരം അധോലാകം കെട്ടിപ്പൊക്കുകയാണ് പിണറായി ചെയ്തത്.
ഒരു കൊല്ലം മുംപത്തെ പത്രങ്ങള്‍ നോക്കൂ, ഇടതു മുന്നണി സിന്ദാബാദ് എന്നാണ് മാതൃഭൂമി മുദ്രാവാക്യം വിളിച്ചിരുന്നത്. ഞങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഞങ്ങളുടെ പാവം പിടിച്ച ഡിവൈഎഫ്ഐ കുഞ്ഞുങ്ങലെക്കൊണ്ട് നിന്നെയൊക്കെ ശരിയാക്കും എന്നാണ് പിണറായിയുടെ ധാര്‍ഷ്ട്യം. ഇത്ര വലിയൊരു ഗുണ്ടാ സംഘം കേരളത്തില്‍ വേറെ ആര്‍ക്കുമില്ല. സഖാവേ കോടിയേരീ ഗുണ്ടാ നിയമം വച്ച് ആദ്യം പിടി പിണറായിയെ. ഒരു ജനാധിപത്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കൊക്കെ എവിടുന്നു കിട്ടി ഈ ധാര്‍ഷ്ട്യം. കഷ്ടം തന്നെ! പാവങ്ങള്‍!! എങ്ങനെ സഹതപിക്കാതിരിക്കും!!!
Post a Comment