Tuesday, July 17, 2007

ഫാരീസ് ദീപിക ചെയര്‍മാന്‍; രണ്‍ജി പണിക്കര്‍ വൈസ് ചെയര്‍മാന്‍

ഫാരീസ് ദീപിക ചെയര്‍മാന്‍; രണ്‍ജി പണിക്കര്‍ വൈസ് ചെയര്‍മാന്‍

കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ചെയര്‍മാനായി പ്രമുഖ ബിസിനസ്സുകാരന്‍ എം.എ.ഫാരീസ് ചുമതലയേറ്റു. തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ വൈസ് ചെയര്‍മാനായിരുന്നു ഫാരീസ്.
'ദീപിക' പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക ലിമിറ്റഡിന്റെയും 'രാഷ്ട്രദീപിക' സായാഹ്നപത്രം പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക ന്യൂസ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയര്‍മാന്‍ ഇതുവരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ആയിരുന്നു. തിങ്കളാഴ്ച ഇറക്കിയ രാഷ്ട്രദീപികയുടെയും ചൊവ്വാഴ്ച ഇറങ്ങിയ ദീപികയുടെയും ഇംപ്രിന്റിലാണ് പുതിയ ചെയര്‍മാന്‍ ആയി ഫാരീസും വൈസ് ചെയര്‍മാനായി രണ്‍ജിപണിക്കരും സ്ഥാനമേറ്റ വിവരമുള്ളത്.

3 comments:

Anonymous said...

വീറുറ്റ പത്രപ്രവര്‍ത്തക കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും പത്രപ്രവര്‍ത്തനത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചുള്ള കട്ടിയേറിയ സംഭാഷണങ്ങള്‍ അവരുടെ നാവില്‍ വെച്ചുകൊടുക്കുകയും ചെയ്ത രണ്‍ജി പണിക്കര്‍തന്നെയാണ് മലയാളത്തിലെ ആദ്യ ദിനപ്പത്രമായ ദീപികയുടെ അസ്ഥിവാരമിളക്കാനുള്ള തിരക്കഥ തയാറാക്കിയത്.

ഫാരിസിന്‍റെ പ്രധാന ഉപദേശകനായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ മാന്യദേഹം ഇതല്ല ഇതിനപ്പുറവും പോകും. രണ്‍ജിയുടെ സിനികളും അതിലെ സുരേഷ്ഗോപിയുടെ പ്രകടനവും കണ്ട് കോള്‍മയിര്‍കൊണ്ടിരുന്ന ജനങ്ങളേ...

ലജ്ജിച്ച് തലതാഴ്ത്തുവിന്‍

Anonymous said...

Thus the legacy of Deepika comes to an end. I had been proud of this daily because of its contants and upholding of christian values. But in the hands of Faris and Ranji it will be like a third - rate Sureshgopi movie. What a pity?

Anonymous said...

കണ്ട പള്ളീലച്ചന്‍മാരെല്ലാം കേറി നിരങ്ങിയിറങ്ങി ഇപ്പം ഈ ഗതിയാക്കി. പണ്ടു പികെ ഏബ്രഹാമും പിന്നെ ജയിംസ് കെ ജോസഫും അതും കഴിഞ്ഞ് പാപ്പൂഞ്ഞും ചന്ദ്രന്‍കുന്നേലച്ചനും വരെ കേറിയിരുന്നിട്ടും പ്രസ്ഥാനം ഗതിപിടിച്ചില്ല. കാരണവുമുണ്ട്, സഭൈക്യം, കുഞ്ഞാടൈക്യം, കല്‍ദായവല്‍ക്കരണം, ഹയരാര്‍ക്കി, തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്ന് തെണ്ണിക്കാനും മുട്ടിനു മുട്ടിനു ഷോപ്പിങ് കോംപ്ളക്സും കുരിശുപള്ളിയും ഉണ്ടാക്കാനും അതില്‍നിന്ന് ഊറ്റുന്ന കാശ് പെങ്ങമ്മാരടെ മക്കളെ കെട്ടിച്ചുവിടാനും ഫോറിനു വിടാനും ചെലുത്താനുമല്ലാതെ ഒരുത്തനും ഒന്നുമറിയത്തില്ല. ദീപിക പോയതു പോയി. അതു പോവേണ്ടതു തന്നെ. വിശ്വാസികള്‍ എന്ന് യെവ്ന‍മാരു പുഛിച്ചു വിളിക്കുന്ന ഒരുപാട് എരപ്പാളികളുടെ ഷെയറും അതില്‍ മുങ്ങിപ്പോയി. ഇനിയിപ്പം രാഷ്ട്രീയവും ചീഞ്ഞ കച്ചവടവും വിദേശപ്പണവും ഹവാലയുമെല്ലാമായി ദീപിക കൊഴുക്കട്ടെ.
കര്‍ത്താവിന്‍റെ രണ്ടാം വരവ് എന്നൊന്നുണ്ടെങ്കില്‍ സകല മെത്രാന്‍മാരും തല്ലുമേടിക്കും. പുള്ളിക്കാരന്‍ ഓടിച്ചിട്ടു തല്ലും.