പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് . ഡോ. സുകുമാര്‍ അഴിക്കോട് .
പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു.രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിന്റെ കൊടുങ്കാറ്റില്‍ ഉലയുന്ന കപ്പലായി രാഷ്ട്രീയകക്ഷികള്‍ മാറുമ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും വ്യക്തിശുദ്ധിയോടെ 'ഞാനിതാ മുന്നോട്ട്' എന്ന ശൈലിയില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് അച്യുതാനന്ദനെന്നും അഴീക്കോട് പറഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഞാനിന്ന് പിണറായി വിജയന് ഒരു കത്തെഴുതി. വി.എസ്. അച്യുതാനന്ദനെ ബഹുമാനിക്കുന്നത് വ്യക്തിപരമായ വിജയം കണ്ടിട്ടല്ല. ഒരു കക്ഷിയുടെ പ്രഖ്യാപിതമായ ആദര്‍ശങ്ങള്‍ക്ക് ഉന്നതമായ ഒരു ലോകമുണ്ട്. ആ ലോകത്തെ നക്ഷത്രങ്ങളെ വഞ്ചിക്കരുത്. അതിനുവേണ്ടിയാണ് വി.എസ്. സംസാരിക്കുന്നത്. പിണറായി വിജയന്‍ എനിക്ക് അനിയനും വി.എസ്. ഏട്ടനുമാണ്_ അഴീക്കോട് പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വന്നുകൂടാ. കോണ്‍ഗ്രസ് പ്രയാണം ചെയ്യുന്ന രഥത്തിന്റെ ആണികള്‍ ഇളകി ചക്രം ഊരി വീഴാറായി. കുതിരകള്‍ ചാകാറായി. സാരഥികളും ഉറക്കത്തിലായ മട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഥങ്ങളും തകരാം. ചക്രങ്ങള്‍ ഊരിപ്പോകാം. സാരഥിക്ക് ഉറക്കംവരാം. അപകടങ്ങള്‍ വരാം. മേലേക്കിടയിലുള്ളവര്‍ ജാഗരൂകരായി ഇരിക്കേണ്ടിയിരിക്കുന്നു. സൈദ്ധാന്തിക നിലപാടുകള്‍ മാറ്റിവെച്ച് ഒപ്പം നില്‍ക്കുന്ന തങ്ങളെപ്പോലുള്ളവരെ പരിപൂര്‍ണമായി ഇച്ഛാഭംഗപ്പെടുത്തരുത്_അഴീക്കോട് അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ്സിലേക്ക് ഇനി ഒരിക്കലും തിരിച്ചുപോകില്ല. അതുകൊണ്ട് ഗതികിട്ടാത്ത പ്രേതമായി നരകത്തിലേക്ക് തള്ളി വിടല്ലേയെന്നും പിണറായിയോട് അപേക്ഷിക്കുകയാണ്_അദ്ദേഹം പറഞ്ഞു.അച്യുതാനന്ദന്റെ നേട്ടം വ്യക്തിപരമല്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കക്ഷിയുടേതാണ്. ആ കക്ഷിയുടെ ഉയരം സഹ്യപര്‍വതത്തോളം ഉയരുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുകയല്ല, സന്തോഷിക്കുകയാണ് വേണ്ടത്. പാര്‍ട്ടികള്‍ ഭയപ്പെടേണ്ടത് ലളിതജീവിതത്തില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവരെയാണ്. ഭരണത്തിലൂടെ പോകുമ്പോള്‍ ആദര്‍ശങ്ങള്‍ ചുരുങ്ങിയേക്കാം. പക്ഷേ, ആക്ഷേപം വരുമ്പോള്‍ മൂടിവെക്കാന്‍ ശ്രമിക്കരുത്. വ്യക്തികള്‍ക്ക് തെറ്റുകളും കുറ്റങ്ങളും കുറവുകളും വരുമ്പോള്‍ സത്യത്തെ മാത്രം ബലമായി പിടിച്ചുകൊണ്ട് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകുകയാണ് വേണ്ടത്_അഴീക്കോട് അഭിപ്രായപ്പെട്ടു.മേയര്‍ എം. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വത്സല പ്രശസ്തിപത്രം വായിച്ചു. അഡ്വ. എ. ശങ്കരന്‍, റിപ്പോര്‍ട്ട് വായിച്ചു. ട്രസ്റ്റി എം.എ. ശിഷന്‍ സ്വാഗതവും വി.ആര്‍. സുധീഷ് നന്ദിയും പറഞ്ഞു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
Subscribe to:
Post Comments (Atom)
1 comment:
പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് . ഡോ. സുകുമാര്‍ അഴിക്കോട് .
പണം കാണുമ്പോള്‍ മുട്ടുമടക്കുന്നവരെ മടിയില്‍ വെക്കാതെ മുട്ടടിച്ചു താഴെയിടുകയാണ് വേണ്ടതെന്ന് ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞു.രാമാശ്രമം (ഉണ്ണീരിക്കുട്ടി) അവാര്‍ഡ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനത്തിന്റെ കൊടുങ്കാറ്റില്‍ ഉലയുന്ന കപ്പലായി രാഷ്ട്രീയകക്ഷികള്‍ മാറുമ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും വ്യക്തിശുദ്ധിയോടെ 'ഞാനിതാ മുന്നോട്ട്' എന്ന ശൈലിയില്‍ സഞ്ചരിക്കുന്ന വ്യക്തിയാണ് അച്യുതാനന്ദനെന്നും അഴീക്കോട് പറഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഞാനിന്ന് പിണറായി വിജയന് ഒരു കത്തെഴുതി.
Post a Comment