Sunday, May 20, 2007

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നു

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നു


കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങുന്നതുസംബന്ധിച്ച്‌ യു.ഡി.എഫ്‌ കരാറായിരുന്ന് മെച്ചമെന്ന് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറുയുന്നത്‌. ഇത്‌ സാമാന്യ വിവരമുള്ള ആരുംത്തന്നെ അംഗികരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തെയും ജനങ്ങളെയും അടുയറവെച്ച്‌ വന്‍ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നതത്തിലുള്ള കരാറായിരുന്നു അതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവുന്നതായിരുന്നു.കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ഗാഡനിദ്രയിലായിരുന്ന പ്രതിപക്ഷ നേതാവ്‌ രണ്ടു ദിവസത്തിന്ന് ശേഷം ഉറക്കമുണര്‍ന്ന് നടത്തിയ ആറുജല്‍പ്പനകളാണ്‌ താഴ്‌എ കൊടുക്കുന്നത്‌.
ചോദ്യം:1


സ്മാര്‍ട്ട്‌സിറ്റിക്കുവേണ്ടി നല്‍കിയിരിക്കുന്ന 246 ഏക്കറില്‍ കെ. എസ്‌. ഇ.ബി. യുടെ 100 ഏക്കര്‍ഭൂമിയുടെയും കിഫ്രയുടെ 10 എക്കര്‍ സ്ഥലത്തിന്റെയും വിലയെത്ര ?. 20,000 രൂപ നിരക്കില്‍ 20 കോടിക്ക്‌ സ്ഥലം വില്‍ക്കാന്‍ യു. ഡി.എഫ്‌. ചര്‍ച്ച നടത്ത്യപ്പോള്‍ 350 കോടി കിട്ടേണ്ടഭൂമിയെന്നാണ്‌ പ്രതിപക്ഷനേതാവായിരുന്ന വ്‌. എസ്‌ അന്ന് പറഞ്ഞത്‌.

ഉത്തരം:

യു.ഡി. എഫ്‌ കരാര്‍പ്രകാരം കുറച്ച്‌ ഭൂമി തുച്ഛമായ വിലയില്‍ വില്‍പ്പനക്കും ബാക്കി ഭൂമി പാട്ടത്തിന്നുമായിരുന്നു. സൗജന്യമായി നല്‍കുന്ന ഈ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം കുറെ നാളുകള്‍ക്ക്‌ ശേഷം ടീക്കോമിന്ന് കൈമാറുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ഇന്‍ഫോ പാര്‍ക്കും സൗജന്യമായി അവര്‍ക്ക്‌ നല്‍കിയിരുന്നു.അതുകൊണ്ടുതന്നെ യു ഡി എഫ്‌ പദ്ധതി പ്രദേശത്തെ ഇന്‍ഫോ പാര്‍ക്ക്‌ എസ്റ്റേറ്റ്‌,അഡിഷണല്‍ ലാന്‍ഡ്‌,ലീസ്‌ലേന്റ്‌ എന്നിങ്ങനെ തരം തിരിച്ചിരുന്നു.എന്നാല്‍ സൗജന്യമായി നല്‍കാന്‍ സ്ഥലമില്ലായെന്നും ഇന്‍ഫോപാര്‍ക്ക്‌ വിട്ടുതരില്ലായെന്നും ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യമേ വിക്തമാക്കി. അതുകൊണ്ടുതന്നെ ടിക്കോമിന്ന് കൊടുക്കുന്ന 246 ഏക്കര്‍ സ്ഥലത്തിന്ന് ഇത്ര പാട്ടത്തുകയെന്നാതെ പ്രത്യേകം തരം തിരിക്കേണ്ട ആവശ്യമില്ല. കരാര്‍ ഉപ്പുവെച്ച്‌ കാരാറിനുള്ളില്‍ സ്വകാര്യമായി മറ്റൊരു കരാര്‍ ഒപ്പുവെയ്ക്കുന്ന ശീലം ഇടതുമുന്നണിക്കോ സര്‍ക്കാറിന്നൊ ഇല്ല. അതുകൊണ്ടാണ്‌ 246 ഏക്കര്‍ സ്ഥലം 104 കോടിക്ക്‌ പാട്ടത്തിന്ന് കൊടുക്കാന്‍ തുരുമാനിച്ചത്‌.ഇതില്‍ വൈദ്യുതി ബോര്‍ഡിന്റെയും സ്ഥലവും പെടും.വെറും 36 കോടി രൂപക്ക്‌ 236 ഏക്കര്‍ സ്ഥലം ടിക്കോമിന്ന് വില്‍പ്പന നടത്താനാണ്‌ യു. ഡി. എഫ്‌ തീരുമാനിച്ചിരുന്നത്‌.ആരെ കബളിപ്പിക്കാനാണ്‌ പാട്ടമല്ല വില്‍പ്പനയാണ്‌ നല്ലതെന്ന് യു ഡി എഫ്‌ പ്രചരിപ്പിക്കുന്നത്‌.ആരാണിത്‌ വിശ്വസിക്കുക.ഇതു വിശ്വാസിക്കാന്‍ മാത്രം മണ്ടന്മാരണോ കേരളത്തിലെ ജനങ്ങള്‍. വില്‍പ്പന നടത്തിയിരുന്നെങ്കില്‍ സ്റ്റാമ്പ്‌ ഡ്യുട്ടിയിനത്തില്‍ വന്‍തുക കേരളത്തിന്ന് കിട്ടുമായിരുന്നുവന്നാണ്‌ പുതിയ വാദം. കമ്മീഷനായി കിട്ടുമായിരുന്ന വന്‍തുക നഷ്ടപ്പെട്ടതിലുള്ള പ്രയാസം വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്‌.

2.ചോദ്യം : രണ്ട്‌


ഭൂമിവില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സൗജന്യം അനുവദിച്ചിട്ടുണ്ടോ ?ഉത്തരംഇല്ല. പലപ്പോഴും ചര്‍ച്ചകളില്‍ മുന്‍ സര്‍ക്കാര്‍ അംഗികരിച്ചുകൊടുത്തിട്ടുള്ള സൗജന്യങ്ങള്‍ നമ്മുടെ ആവശ്യങ്ങള്‍ മുന്നൊട്ട്‌ വെയ്ക്കാനുള്ള കഴിവിനെത്തന്നെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലായിരുന്നു.എങ്കിലും സ്ഥലത്തിന്റെ പാട്ടത്തുക മുന്‍ സര്‍ക്കാര്‍ അനുവദിച്ചുകൊടുത്ത സ്ഥലത്തിന്റെ വിലയേക്കാള്‍ മുന്നിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത്‌ ഏറ്റവും മികച്ച നേട്ടംത്തന്നെയാണ്‌.2004-2006ല്‍ നിച്ഛലമായിനിന്നിരുന്ന സ്ഥലവില 2006-2007ല്‍ മുന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് പറയുന്നത്‌ അപഹാസ്യമാണന്ന് മാത്രമല്ല തികഞ്ഞ വിവരക്കേടും കൂടിയാണ്‌.

ചോദ്യം : മൂ ന്ന്


ഡയറക്ട്‌ ജോബ്‌ എന്നയു ദി എഫ്‌ കരാറിലെ വ്യവസ്ഥയില്‍ നിന്ന് ഡയറക്ട്‌ ഒഴിവാക്കിയെത്‌ എന്തിന്‌.?

ഉത്തരം :

യു ദി എഫ്‌ തയ്യാറാക്കിയ കരാര്‍ വ്യവസ്ഥയില്‍ ഡയറക്ട്‌ ജോബ്‌ എന്നല്ല ഉണ്ടായിരുന്നത്‌. മറിച്ച്‌ ക്യുമുലേറ്റീവ്‌ ലൊബ്‌സ്‌ എന്നാണ്‌. യു ഡീഫ്‌ കരാറിലെ വ്യവസ്ഥ 5.4ല്‍ പറയുന്നത്‌ പാട്ടത്തിന്ന് നല്‍കുന്ന ഭൂമി സംയുക്ത സംരംഭമായി തുടങ്ങുന്ന കമ്പിനി പുനര്‍പാട്ടത്തിന്ന് നല്‍കുമ്പോള്‍, നിലവില്‍ ഇന്‍ഫോപാര്‍ക്കിലുള്ളതും, ലീലാഗ്രൂപ്പിന്റെയും,വിപ്രോയുടെയും സ്ഥലത്ത്‌ ഉണ്ടാവുന്നതുമായ തൊഴിലുകള്‍ക്ക്‌ പുറമെ 33300 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തിനകം ഉണ്ടായിരിക്കണമെന്നാണ്‌.അല്ലെങ്കില്‍ വ്യവസ്ഥകള്‍ അനുസരിച്ചുള്ള പെനാല്‍റ്റി നല്‍കണം.എന്നാല്‍ വ്യവസ്ഥ 10.3 പറയുന്നത്‌, ടിക്കോമും അവര്‍ സ്ഥാപിക്കുന്ന കമ്പനിയും 10 വര്‍ഷത്തിനകം, ഒന്നിച്ചെടുക്കുമ്പോള്‍ 33300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മിനിമം പരിപാടി നടപ്പാക്കണം എന്നാണ്‌. ഇവിടെ നേരിട്ടുള്ള തൊഴി എന്നല്ല,ഒന്നിച്ചെടുക്കുമ്പോഴുള്ള തൊഴില്‍ എന്നാണ്‌ പറയുന്നത്‌.ഇന്‍ഫോ പാര്‍ക്കിലെ 7000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടെയാണ്‌ ഈ സംഖ്യയെന്നും വ്യക്തമാക്കുന്നു.
എന്തിനാണ്‌ 5.4ലെ ഡയറക്ട്‌ ഒഴിവാക്കി 10.3ലെ ക്യുമുലേറ്റീവ്‌ എന്നാക്കി മറ്റിയത്‌. എങ്ങിനെയാണ്‌ ഇന്‍ഫോ പാര്‍ക്കിലെ തൊഴിലവസരങ്ങള്‍ കുടാതെ 33300 എന്ന 5.4ലെ വ്യവസ്ഥ 10.3യില്‍ എത്തിയപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ തൊഴിലുള്‍പ്പെടെ 33300 എന്നാക്കി മറ്റിയത്‌.ഞങ്ങള്‍ ക്യുമുലേറ്റിവ്‌ എന്ന പദം എടുത്തുകളഞ്ഞത്‌ ഇതു സംസ്ഥാന താല്‍പ്പര്യതിന്ന് അനുസൃതമല്ലാത്തതുകൊണ്ടണ്‌.സ്മാര്‍ട്ട്‌ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രം 90000 ജോലിയെങ്കിലും സൃഷ്ടിച്ചിരിക്കണം എന്ന് സുവ്യക്തമായ വ്യവസ്ഥയിരിക്കെ , ഇത്‌ നേരിട്ടുള്ളതാണോയെന്ന ക്‌ഹോദ്യം തന്നെ വലിയ തമാശയാണ്‌. താങ്കള്‍ പരയുന്നതുപോലെ പരോക്ഷ തിഴിലുകള്‍ കൂടി കണക്കാക്കിയാല്‍ ഇത്‌ ഏതാണ്ട്‌ മൂന്നുലക്ഷം കവിയും.ഇതില്‍ ഏതെങ്കിലും നടപ്പാക്കാന്‍ വിഴ്ചവരുത്തിയാല്‍ കമ്പിനി ഏറ്റെടുക്കാന്‍ സര്‍ക്കാറിന്ന് വ്യവസ്ഥയും ഉണ്ട്‌.
ചോദ്യം : നാലു്‌

പ്രാരംഭ മൂലധന നിക്ഷേപം 240 കോടിയായിരുന്നത്‌ 120 കോടിയാക്കിക്കുറച്ചത്‌ ആരുടെ തല്‍പ്പര്യം സംരക്ഷിക്കാനാണ്‌.?

ഉത്തരം:

മൊത്തം നിക്ഷേപം 1700 കോടി രൂപതന്നെയായിരിക്കുമെന്ന് പുതിയ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.യു ഡി എഫ്‌ കരാറില്‍ പറഞ്ഞിരുന്നത്‌ ഇന്‍ഫോപര്‍ക്കിന്ന് സ്കോയര്‍ഫീറ്റ്‌ അടിസ്ഥാത്തില്‍ തരുന്ന വില അവര്‍ പ്രാരംഭനിക്ഷേപത്തില്‍ ഉല്‍ക്കൊള്ളിച്ചിരുന്നു. യു ഡി എഫ്‌ കരാറില്‍ പറഞ്ഞിരുന്ന ഈ കാര്യങ്ങളിലൊന്നും മുന്‍കാലങ്ങളില്‍ എല്‍ ഡി എഫ്‌ യാതൊരും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഷെയര്‍ ക്യാപ്പിറ്റ്‌അലിന്റെ കാര്യത്തിലും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

ചോദ്യം :അഞ്ച്‌

പ്രരംഭ മുലധന നിക്ഷേപത്തില്‍ 117.6 കോടിരൂപയുടെ ഇളവ്‌ നല്‍കിയതിന്ന് ശേഷം സര്‍ക്കാറിന്റെ ആദ്യഗഡു ഓഹരി 16 ശതമാനമായി നിജപ്പെടുത്തി ബാക്കി 10 ശതമാനമോഹരി അഞ്ചു വര്‍ഷത്തിന്നുശേഷം വാങ്ങാമെന്ന് വരുത്തിയത്‌ പിന്നിട്‌ വന്‍ സാമ്പത്തിക ബാധ്യത വരുത്തില്ലേ?ഉത്തരം:

ഇന്‍ഫോ പാര്‍ക്ക്‌ വിട്ടുനല്‍കി വെറും 9ശതമാനം ഓഹരി വാങ്ങി കരാറിലേര്‍പ്പെടാന്‍ മുതിര്‍ന്ന തങ്കള്‍ ഇത്തരം ഒരാരോപണം ഉന്നയിക്കരുതായിരുന്നു. ഷയര്‍ ക്യാപ്പിറ്റലില്‍ ഒരു മാറ്റവുമില്ലായെന്ന എന്ന വസ്തുത്‌ മറച്ചുവെച്ച്‌ പ്ര്ആരംഭമൂലധനത്തെക്കുറിച്ച്‌ പറയുന്നത്‌ ശരിയല്ല. കൂടുതല്‍ ഓഹരി , 11ശതമാനമെങ്കിലും വാങ്ങണമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഞാന്‍ അന്ന് തങ്കളെനേരില്‍കണ്ട്‌ ആവശ്യപ്പെട്ടതാണ്‌..എന്നാല്‍ ദുബായ്‌ കമ്പിനി അതിന്ന് വഴങ്ങുന്നില്ലായെന്നാണ്‌ അന്ന് താങ്കള്‍ പറഞ്ഞത്‌.എന്നാല്‍ കാര്യങ്ങള്‍ ഇത്രയും നല്ല രീതിയില്‍ നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്‌ നടത്തിയത്‌ തങ്കള്‍ കാണാത്തതാണോ അതൊ കണ്ടില്ലായെന്ന് നടിക്കുന്നതാണോ.

ചോദ്യം : ആറു്‌

പാട്ടത്തുക 104 കോടി രൂപയെന്ന് കാണിച്ച്‌ ടീക്കോമിന്ന് ആദായനികുതി ഇളവ്‌ നേടാന്‍ അവസരം ഒരുക്കുകവഴി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ കിട്ടേണ്ട 34.94 കോടിരൂപനഷ്ടപ്പെടുത്തിയത്‌ സംസ്ഥാന തല്‍പ്പര്യമാണോ ?
ഉത്തരം:

വെറും 36 കോടി രൂപക്ക്‌ 236 ഏക്കര്‍ സ്ഥലം ടീക്കോമിന്ന് നല്‍കിയ യു ഡി എഫ്‌ പറയുന്നത്‌ പാട്ടമല്ല വില്‍പനയാണ്‌ നല്ലതെന്നാണ്‌.ഇത്‌ ഏത്‌ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തിന്ന് മാത്രമേ അറിയുകയുള്ളു.വില്‍ക്കുകയായിരുന്നുവെങ്കില്‍ സ്റ്റാമ്പ്‌ ഡ്യുട്ടി കിട്ടിമായിരുന്നുവ്‌എന്നത്‌ വിചിത്രമായ ന്യായമാണ്‌.

5 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നു
ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നുകൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങുന്നതുസംബന്ധിച്ച്‌ യു.ഡി.എഫ്‌ കരാറായിരുന്ന് മെച്ചമെന്ന് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറുയുന്നത്‌. ഇത്‌ സാമാന്യ വിവരമുള്ള ആരുംത്തന്നെ അംഗികരിക്കുമെന്ന് തോന്നുന്നില്ല. കേരളത്തെയും ജനങ്ങളെയും അടുയറവെച്ച്‌ വന്‍ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുന്നതത്തിലുള്ള കരാറായിരുന്നു അതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവുന്നതായിരുന്നു.കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ ഗാഡനിദ്രയിലായിരുന്ന പ്രതിപക്ഷ നേതാവ്‌ രണ്ടു ദിവസത്തിന്ന് ശേഷം ഉറക്കമുണര്‍ന്ന് നടത്തിയ ആറുജല്‍പ്പനകളാണ്‌ താഴ്‌എ കൊടുക്കുന്നത്‌.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

നിനക്ക് പ്രാന്താ..

പിപ്പിള്‍സ്‌ ഫോറം. said...

ഉമ്മന്‍ചാണ്ടിയുടെ അനധികൃത ചോദ്യങ്ങളെ മുഖ്യമന്ത്രി ഇടിച്ചു നിരത്തുന്നുകൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങുന്നതുസംബന്ധിച്ച്‌ യു.ഡി.എഫ്‌ കരാറായിരുന്ന് മെച്ചമെന്ന് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറുയുന്നത്‌. ഇത്‌ സാമാന്യ വിവരമുള്ള ആരുംത്തന്നെ അംഗികരിക്കുമെന്ന് തോന്നുന്നില്ല.