മുംബൈയിലേക്ക് നോക്കുമ്പോള്‍
ഇടതുപക്ഷം.....
അപ്പുക്കുട്ടന് വള്ളിക്കുന്ന്
സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു ബ്രി ട്ടീഷ് സാനമ്രാജ്യത്വത്തിന്റെ അവസാന സൈനിക സാന്നിധ്യമായിരുന്ന സൊമര്‍സെറ്റ് ലൈറ്റ് ഇന്‍ഫെന്‍ട്രിയുടെ ഒന്നാം ബറ്റാലിയനാണ് അവസാനമായി 'ഗേറ്റ്വേ ഓഫ് ഇന്ത്യ' വഴി മടങ്ങിപ്പോയത്. അത് 1948 ഫിബ്രവരി 28-നായിരുന്നു. അതുവരെയും 'ഗേറ്റ്വേ ഓഫ് ഇന്ത്യ' ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. കഴിഞ്ഞ അറുപതോളം വര്‍ഷമായി അത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്േറയും പരമാധികാരത്തിന്േറയും ചരിത്രപ്രതീകമായി ഇന്ത്യാസമുദ്രത്തെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്ക്കുന്നു. എന്നാല്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വഴിയെത്തന്നെയാണ് രാജ്യത്തെ ഞെട്ടിച്ചും ലോകത്തെ അമ്പരപ്പിച്ചും കഴിഞ്ഞ ദിവസം ഭീകരര്‍ കടന്നു വന്നത്. നിറതോക്കുകള്‍ ഉതിര്‍ത്തും ബോംബുകള്‍ വാരിയെറിഞ്ഞും നിരപരാധികളെ കൊന്നും ജാമ്യത്തടവുകാരാക്കിയും അറുപത് മണിക്കൂറിലേറെ അവര്‍ മുംബൈയ്ക്കുമേല് ഭീകരതയുടെ പതാക പാറിച്ചു. നിസ്സഹായതയോടെ, നൂറ്റിപ്പത്തു കോടി വരുന്ന ജനത ദൃശ്യമാധ്യമങ്ങളിലൂടെ ആ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിലപ്പെട്ട ജീവന് ബലി നല്കി, ദേശീയസുരക്ഷാ സേനാംഗങ്ങളും കര-നാവികസേനാ കമാന്‍ഡോകളും അവര്‍ക്ക് പിന്‍ബലം നല്കി രംഗത്ത് പൊരുതി നിന്ന മഹാരാഷ്ട്ര പോലീസും അക്രമികളെ ഒടുവില്‍ തുടച്ചുനീക്കി. മുംബൈയ്ക്കു മുകളില്‍ ദേശീയ പതാക വീണ്ടും ഉയരത്തില്‍ പറത്തി. ഒപ്പം നമ്മുടെ ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്ക്രിയത്വവും പിടിപ്പുകേടും പരാജയവും തുറന്നുകാട്ടുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ സൂക്ഷ്മമായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വഴി അധികൃതര്‍ക്ക് ലഭ്യമായിരുന്നു. വ്യാപാരക്കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ചാണ് നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. ഗുജറാത്ത്, മുംബൈ, കേരളം വഴി ആയുധമെത്തിക്കാനുള്ള പദ്ധതി. സൈനിക പരിശീലനം നല്കിയ ഫിദായീനുകളെ മുംബൈ വഴി ഇറക്കാനുള്ള പദ്ധതി. (കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിറങ്ങിയ ഫിദായീന്‍ സംഘത്തെ കണ്ടെത്തി പിടികൂടിയതാണ്.) ഏറ്റവുമൊടുവില്‍ മുംബൈയില്‍ താജ് ഹോട്ടല്‍ തൊട്ട് ടൂറിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങള്‍ വരെ ലക്ഷ്യമിട്ടു കഴിഞ്ഞെന്ന വിവരം. എന്തിന്, മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം വരെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് പിടിച്ചെടുത്തു കൈമാറിയിരുന്നു! തീര പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. അതേതാനും പോലീസ് സ്റ്റേഷന് ഉദ്ഘാടനങ്ങളില്‍ ഒതുങ്ങി. നാവിക പരിശീലനം നല്‍കാനും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആയുധങ്ങളും കരുത്തുറ്റതാക്കാനുള്ള തീരുമാനം ഏതാനും ബോട്ടുകള്‍ വാങ്ങുന്നതിലവസാനിച്ചു. മുന്നറിയിപ്പുകള്‍ക്കു മുകളില്‍ അടയിരുന്നുറങ്ങുകയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്തത്.ഭീകരരോ? സൈനിക പരിശീലനത്തിന്േറയും ആധുനികവും അതിമാരകമായ ആയുധങ്ങളുടേയും വിഭവശേഷിയുടേയും പിന്‍ബലം നേടി. കമാന്‍ഡോ രീതിയിലുള്ള പ്രവൃത്തി വിഭജനം. ആക്രമിക്കേണ്ട പത്ത് ലക്ഷ്യങ്ങളെ സംബന്ധിച്ചും മുന്‍കൂട്ടിയുള്ള സര്‍വേയും പരിചയവും. താജ് ഹോട്ടലില്‍ സ്വന്തം കണ്ട്രോള് റൂം പോലും അവര്‍ സജ്ജമാക്കി. പ്രാദേശികമായി ആരേയും ഉള്‍പ്പെടുത്താതെ ആക്രമണം നേരിട്ടു നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വിദേശികളെ തടവുകാരാക്കി അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യവും നേടി. മുംബൈ പരീക്ഷണം അവരെ സംബന്ധിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകതന്നെ ചെയ്തു. ഇത്തരമൊരു ആക്രമണമുണ്ടായാല്‍ നേരിടാനുളള സജ്ജീകരണം സംസ്ഥാന ഗവണ്മെന്റുകള്ക്കില്ലെന്ന് മുംബൈ സംഭവം തുറന്നുകാട്ടി. ദേശീയ സുരക്ഷാ സേന ഡല്‍ഹിയില്‍ നിന്നു വരണം. അത്തരമൊരു വരവിന് അവരെപ്പോലും സജ്ജമാക്കിയിട്ടില്ല. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മയും വെളിപ്പെട്ടു. ഈ പരീക്ഷണ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തികഞ്ഞ പരാജയമായി. ജനങ്ങള്‍ക്ക് മനോവീര്യവും ആത്മവിശ്വാസവും പകരുന്നതില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടു. പ്രധാനമന്ത്രി ഒരു ഔദ്യോഗിക വക്താവിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. ഒരു സ്റ്റേറ്റ്സ്മാനായി രാജ്യത്തിന്റെ ആത്മവിശ്വാസവും വഴികാട്ടിയുമായി ഉയര്‍ന്നു നില്ക്കുന്നതല്ല. ആഭ്യന്ത്രരമന്ത്രി കേവലം നിഴലായി. പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് കേന്ദ്രമന്ത്രിസഭ കൂടിയത്. മഹാരാഷ്ട്ര മന്ത്രിസഭ ആക്രമണം തുടങ്ങി പതിന്നാല് മണിക്കൂര്‍ കഴിഞ്ഞും സംസ്ഥാന ഗവണ്മെന്റിന്റെ സാന്നിധ്യമേ പ്രകടമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മാത്രം വീഴ്ചയല്ല. രണ്ടു സര്‍ക്കാറുകളുടേയും കാര്യക്ഷമതയുടെ പരാജയമാണ് പ്രകടമായത്. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവുമായ അദ്വാനിയും ആ പദവിക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അസാധാരണമായ ചരിത്രമുഹൂര്‍ത്തത്തില്‍ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശത്തിനു പൂര്‍ണരൂപം നല്‍കേണ്ട ബാധ്യത നിര്‍വഹിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സന്ദര്‍ഭം ഉപയോഗിച്ചത്. വെടിയൊച്ച തുടരുമ്പോഴും രണ്ട് കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട് മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്ക്കൊക്കെയുള്ള പാഠമാണ്. രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശവസംസ്കാരച്ചടങ്ങില്‍ കേരളഗവണ്മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത് വീഴ്ചതന്നെയാണ്. ചട്ടപ്പടിയില് മുഴുകിക്ക ഴിയുമ്പോള് പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട് ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ് അതില്‍ പ്രതിഫലിച്ചത്. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു. പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത് ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത് മാതാ കീ ജയ് അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി. ഈ വന്‍ ദേശീയദുരന്തത്തില് നിന്ന് മുന്നറിയിപ്പിന്റെ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്. ശത്രുക്കള്‍ പരമ്പരാഗത അതിര്‍ത്തിയിലൂടെ മാത്രമേ വരൂ എന്ന ധാരണ തിരുത്തണം. കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളെല്ലാം ആയുധങ്ങളും ഭീകരരും വന്നടുക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികളാണ്. സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും നിമിഷംകൊണ്ട് തകര്‍ക്കാന്‍ കെല്പുള്ള ഭീകരസംഘങ്ങളെ വിദേശമണ്ണില്‍ പരിശീലിപ്പിച്ച് ആയുധമണിയിച്ചു നിര്‍ത്തിച്ചിട്ടുണ്ട്. മുംബൈ അകലെയല്ല. എവിടെ വേണമെങ്കിലും ഇതിലും ശക്തമായി ആവര്‍ത്തിക്കപ്പെടാം. അതിനെ നേരിടാന്‍ സംസ്ഥാനങ്ങളെ അടിയന്തരമായി പ്രാപ്തമാക്കേണ്ടതുണ്ട്. പ്രത്യേക സുരക്ഷാസംവിധാന സാന്നിധ്യം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കൂടുതല്‍ ദുര്ബലരാക്കുകയല്ല ചെയ്യേണ്ടത്. ഇസ്രായേലിന്റെ മൊസാദ് മുതല്‍ അമേരിക്കയുടെ എഫ്.ബി.ഐ.വരെ ഇടപെടാന്‍ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട്. കോണ്ടലീസാ റൈസ് അനുതാപവും അനുനയവുമായി എത്തുന്നു. സ്വന്തം നയത്തിലും കാലിലും ഊന്നിനിന്ന് സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഏഷ്യന്‍ ഏജന്‍സിയായി മാറാന്‍ ഇടവരുത്തിക്കൂടാ. ജനങ്ങളെ ആകെ ഏകോപിപ്പിച്ചും വിശ്വാസത്തിലെടുത്തും ഭരണാധികാരികള്ക്കതു നിര്‍വഹിക്കാനാകും, രാജ്യതാത്പര്യത്തെ ഉയര്ത്തിപ്പിടിക്കാനായാല്. അവരെ പിടിച്ചുകുലക്കി ഇതിലേക്ക് എത്തിക്കാനുള്ള ജനങ്ങളുടെ ഏകോപിച്ച ശബ്ദമാണ് ഉച്ചത്തില്‍ ഉയരേണ്ടത്. ഹേമന്ദ് കര്‍ക്കരെയും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ നാടിനെ മാത്രം ഓര്‍ത്ത് രക്തസാക്ഷികളായത് ഈ ലക്ഷ്യത്തിനാണ്. അവരോടുള്ള ആദരവ് ഈ ചുമതല നിറവേറ്റിയാണ് നിര്‍വഹിക്കേണ്ടത്. ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങളുടേയും സ്നേഹജനങ്ങളുടേയും കണ്ണീരൊപ്പേണ്ടത്, സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളാകെയും ഈ കടമ അതിവേഗം നിര്‍വഹിച്ചാണ്.
Thursday, December 4, 2008
Subscribe to:
Post Comments (Atom)
3 comments:
മുംബൈയിലേക്ക് നോക്കുമ്പോള്‍
ഇടതുപക്ഷം.....
അപ്പുക്കുട്ടന് വള്ളിക്കുന്ന്
സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ,
വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്തു.
തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും
സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു
ബ്രി ട്ടീഷ് സാനമ്രാജ്യത്വത്തിന്റെ അവസാന സൈനിക സാന്നിധ്യമായിരുന്ന സൊമര്‍സെറ്റ് ലൈറ്റ് ഇന്‍ഫെന്‍ട്രിയുടെ ഒന്നാം ബറ്റാലിയനാണ് അവസാനമായി 'ഗേറ്റ്വേ ഓഫ് ഇന്ത്യ' വഴി മടങ്ങിപ്പോയത്. അത് 1948 ഫിബ്രവരി 28-നായിരുന്നു. അതുവരെയും 'ഗേറ്റ്വേ ഓഫ് ഇന്ത്യ' ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകമായിരുന്നു. കഴിഞ്ഞ അറുപതോളം വര്‍ഷമായി അത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്േറയും പരമാധികാരത്തിന്േറയും ചരിത്രപ്രതീകമായി ഇന്ത്യാസമുദ്രത്തെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്ക്കുന്നു.
എന്നാല്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വഴിയെത്തന്നെയാണ് രാജ്യത്തെ ഞെട്ടിച്ചും ലോകത്തെ അമ്പരപ്പിച്ചും കഴിഞ്ഞ ദിവസം ഭീകരര്‍ കടന്നു വന്നത്. നിറതോക്കുകള്‍ ഉതിര്‍ത്തും ബോംബുകള്‍ വാരിയെറിഞ്ഞും നിരപരാധികളെ കൊന്നും ജാമ്യത്തടവുകാരാക്കിയും അറുപത് മണിക്കൂറിലേറെ അവര്‍ മുംബൈയ്ക്കുമേല് ഭീകരതയുടെ പതാക പാറിച്ചു. നിസ്സഹായതയോടെ, നൂറ്റിപ്പത്തു കോടി വരുന്ന ജനത ദൃശ്യമാധ്യമങ്ങളിലൂടെ ആ രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. വിലപ്പെട്ട ജീവന് ബലി നല്കി, ദേശീയസുരക്ഷാ സേനാംഗങ്ങളും കര-നാവികസേനാ കമാന്‍ഡോകളും അവര്‍ക്ക് പിന്‍ബലം നല്കി രംഗത്ത് പൊരുതി നിന്ന മഹാരാഷ്ട്ര പോലീസും അക്രമികളെ ഒടുവില്‍ തുടച്ചുനീക്കി. മുംബൈയ്ക്കു മുകളില്‍ ദേശീയ പതാക വീണ്ടും ഉയരത്തില്‍ പറത്തി. ഒപ്പം നമ്മുടെ ഭരണകൂട-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിഷ്ക്രിയത്വവും പിടിപ്പുകേടും പരാജയവും തുറന്നുകാട്ടുകയും ചെയ്തു.
ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ സൂക്ഷ്മമായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വഴി അധികൃതര്‍ക്ക് ലഭ്യമായിരുന്നു. വ്യാപാരക്കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഉപയോഗിച്ചാണ് നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത്. ഗുജറാത്ത്, മുംബൈ, കേരളം വഴി ആയുധമെത്തിക്കാനുള്ള പദ്ധതി. സൈനിക പരിശീലനം നല്കിയ ഫിദായീനുകളെ മുംബൈ വഴി ഇറക്കാനുള്ള പദ്ധതി. (കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിറങ്ങിയ ഫിദായീന്‍ സംഘത്തെ കണ്ടെത്തി പിടികൂടിയതാണ്.) ഏറ്റവുമൊടുവില്‍ മുംബൈയില്‍ താജ് ഹോട്ടല്‍ തൊട്ട് ടൂറിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങള്‍ വരെ ലക്ഷ്യമിട്ടു കഴിഞ്ഞെന്ന വിവരം. എന്തിന്, മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം വരെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് പിടിച്ചെടുത്തു കൈമാറിയിരുന്നു!
തീര പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. അതേതാനും പോലീസ് സ്റ്റേഷന് ഉദ്ഘാടനങ്ങളില്‍ ഒതുങ്ങി. നാവിക പരിശീലനം നല്‍കാനും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആയുധങ്ങളും കരുത്തുറ്റതാക്കാനുള്ള തീരുമാനം ഏതാനും ബോട്ടുകള്‍ വാങ്ങുന്നതിലവസാനിച്ചു. മുന്നറിയിപ്പുകള്‍ക്കു മുകളില്‍ അടയിരുന്നുറങ്ങുകയാണ് നമ്മുടെ ഭരണാധികാരികള്‍ ചെയ്തത്.ഭീകരരോ? സൈനിക പരിശീലനത്തിന്േറയും ആധുനികവും അതിമാരകമായ ആയുധങ്ങളുടേയും വിഭവശേഷിയുടേയും പിന്‍ബലം നേടി. കമാന്‍ഡോ രീതിയിലുള്ള പ്രവൃത്തി വിഭജനം. ആക്രമിക്കേണ്ട പത്ത് ലക്ഷ്യങ്ങളെ സംബന്ധിച്ചും മുന്‍കൂട്ടിയുള്ള സര്‍വേയും പരിചയവും. താജ് ഹോട്ടലില്‍ സ്വന്തം കണ്ട്രോള് റൂം പോലും അവര്‍ സജ്ജമാക്കി. പ്രാദേശികമായി ആരേയും ഉള്‍പ്പെടുത്താതെ ആക്രമണം നേരിട്ടു നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വിദേശികളെ തടവുകാരാക്കി അന്താരാഷ്ട്ര വാര്‍ത്താ പ്രാധാന്യവും നേടി. മുംബൈ പരീക്ഷണം അവരെ സംബന്ധിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുകതന്നെ ചെയ്തു.
ഇത്തരമൊരു ആക്രമണമുണ്ടായാല്‍ നേരിടാനുളള സജ്ജീകരണം സംസ്ഥാന ഗവണ്മെന്റുകള്ക്കില്ലെന്ന് മുംബൈ സംഭവം തുറന്നുകാട്ടി. ദേശീയ സുരക്ഷാ സേന ഡല്‍ഹിയില്‍ നിന്നു വരണം. അത്തരമൊരു വരവിന് അവരെപ്പോലും സജ്ജമാക്കിയിട്ടില്ല. ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മയും വെളിപ്പെട്ടു.
ഈ പരീക്ഷണ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തികഞ്ഞ പരാജയമായി. ജനങ്ങള്‍ക്ക് മനോവീര്യവും ആത്മവിശ്വാസവും പകരുന്നതില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടു. പ്രധാനമന്ത്രി ഒരു ഔദ്യോഗിക വക്താവിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. ഒരു സ്റ്റേറ്റ്സ്മാനായി രാജ്യത്തിന്റെ ആത്മവിശ്വാസവും വഴികാട്ടിയുമായി ഉയര്‍ന്നു നില്ക്കുന്നതല്ല. ആഭ്യന്ത്രരമന്ത്രി കേവലം നിഴലായി. പത്ത് മണിക്കൂര്‍ കഴിഞ്ഞാണ് കേന്ദ്രമന്ത്രിസഭ കൂടിയത്. മഹാരാഷ്ട്ര മന്ത്രിസഭ ആക്രമണം തുടങ്ങി പതിന്നാല് മണിക്കൂര്‍ കഴിഞ്ഞും സംസ്ഥാന ഗവണ്മെന്റിന്റെ സാന്നിധ്യമേ പ്രകടമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മാത്രം വീഴ്ചയല്ല. രണ്ടു സര്‍ക്കാറുകളുടേയും കാര്യക്ഷമതയുടെ പരാജയമാണ് പ്രകടമായത്.
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവുമായ അദ്വാനിയും ആ പദവിക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ല. അസാധാരണമായ ചരിത്രമുഹൂര്‍ത്തത്തില്‍ വെല്ലുവിളികളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശത്തിനു പൂര്‍ണരൂപം നല്‍കേണ്ട ബാധ്യത നിര്‍വഹിച്ചില്ല. സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സന്ദര്‍ഭം ഉപയോഗിച്ചത്. വെടിയൊച്ച തുടരുമ്പോഴും രണ്ട് കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട് മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്ക്കൊക്കെയുള്ള പാഠമാണ്.
രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശവസംസ്കാരച്ചടങ്ങില്‍ കേരളഗവണ്മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത് വീഴ്ചതന്നെയാണ്. ചട്ടപ്പടിയില് മുഴുകിക്ക ഴിയുമ്പോള് പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട് ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ് അതില്‍ പ്രതിഫലിച്ചത്. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.
പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത് ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത് മാതാ കീ ജയ് അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി.
ഈ വന്‍ ദേശീയദുരന്തത്തില് നിന്ന് മുന്നറിയിപ്പിന്റെ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്. ശത്രുക്കള്‍ പരമ്പരാഗത അതിര്‍ത്തിയിലൂടെ മാത്രമേ വരൂ എന്ന ധാരണ തിരുത്തണം. കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളെല്ലാം ആയുധങ്ങളും ഭീകരരും വന്നടുക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികളാണ്. സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും നിമിഷംകൊണ്ട് തകര്‍ക്കാന്‍ കെല്പുള്ള ഭീകരസംഘങ്ങളെ വിദേശമണ്ണില്‍ പരിശീലിപ്പിച്ച് ആയുധമണിയിച്ചു നിര്‍ത്തിച്ചിട്ടുണ്ട്. മുംബൈ അകലെയല്ല. എവിടെ വേണമെങ്കിലും ഇതിലും ശക്തമായി ആവര്‍ത്തിക്കപ്പെടാം.
അതിനെ നേരിടാന്‍ സംസ്ഥാനങ്ങളെ അടിയന്തരമായി പ്രാപ്തമാക്കേണ്ടതുണ്ട്. പ്രത്യേക സുരക്ഷാസംവിധാന സാന്നിധ്യം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കൂടുതല്‍ ദുര്ബലരാക്കുകയല്ല ചെയ്യേണ്ടത്. ഇസ്രായേലിന്റെ മൊസാദ് മുതല്‍ അമേരിക്കയുടെ എഫ്.ബി.ഐ.വരെ ഇടപെടാന്‍ ഒരുങ്ങി ഇറങ്ങിയിട്ടുണ്ട്. കോണ്ടലീസാ റൈസ് അനുതാപവും അനുനയവുമായി എത്തുന്നു. സ്വന്തം നയത്തിലും കാലിലും ഊന്നിനിന്ന് സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഏഷ്യന്‍ ഏജന്‍സിയായി മാറാന്‍ ഇടവരുത്തിക്കൂടാ.
ജനങ്ങളെ ആകെ ഏകോപിപ്പിച്ചും വിശ്വാസത്തിലെടുത്തും ഭരണാധികാരികള്ക്കതു നിര്‍വഹിക്കാനാകും, രാജ്യതാത്പര്യത്തെ ഉയര്ത്തിപ്പിടിക്കാനായാല്. അവരെ പിടിച്ചുകുലക്കി ഇതിലേക്ക് എത്തിക്കാനുള്ള ജനങ്ങളുടെ ഏകോപിച്ച ശബ്ദമാണ് ഉച്ചത്തില്‍ ഉയരേണ്ടത്.
ഹേമന്ദ് കര്‍ക്കരെയും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും അടക്കമുള്ളവര്‍ നാടിനെ മാത്രം ഓര്‍ത്ത് രക്തസാക്ഷികളായത് ഈ ലക്ഷ്യത്തിനാണ്. അവരോടുള്ള ആദരവ് ഈ ചുമതല നിറവേറ്റിയാണ് നിര്‍വഹിക്കേണ്ടത്. ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങളുടേയും സ്നേഹജനങ്ങളുടേയും കണ്ണീരൊപ്പേണ്ടത്, സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളാകെയും ഈ കടമ അതിവേഗം നിര്‍വഹിച്ചാണ്.

വെടിയൊച്ച തുടരുമ്പോഴും രണ്ട് കോടി രൂപയുടെ പാരിതോഷിക പ്രഖ്യാപനവുമായി മുംബൈയില്‍ പറന്നെത്തുകയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭീകരതയോട് മുഖാമുഖം പോരാടി വീരമൃത്യുവരിച്ച എ.ടി.എസ്. മേധാവി ഹേമന്ത് കര്‍ക്കരെയുടെ വിധവ മോഡിയുടെ പണം നിരസിച്ചു നടത്തിയ പ്രതികരണം ഇടുങ്ങിയ രാഷ്ട്രീയവീക്ഷണത്തിന്റെ ഉടമകള്ക്കൊക്കെയുള്ള പാഠമാണ്.
രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശവസംസ്കാരച്ചടങ്ങില്‍ കേരളഗവണ്മെന്റിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും ആരും പ്രതിനിധീകരിച്ചെത്തിയില്ലെന്നത് വീഴ്ചതന്നെയാണ്. ചട്ടപ്പടിയില് മുഴുകിക്ക ഴിയുമ്പോള് പെട്ടെന്നുണ്ടാകുന്ന പുതിയസ്ഥിതിവിശേഷത്തെ ഉള്‍ക്കൊണ്ട് ഉടനടി പ്രതികരിക്കാനുള്ള ഭാവനക്കുറവും കാര്യക്ഷമതയുടെ അഭാവവുമാണ് അതില്‍ പ്രതിഫലിച്ചത്. സ്ഥലത്തു ചെന്ന മുഖ്യമന്ത്രിയാകട്ടെ, വേണ്ടാത്തതു വാരി സ്വന്തം തലയിലിടുകയും ചെയ്തു. തന്റെ പ്രായം മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിയാണെന്നതും സന്ദര്‍ഭത്തിന്റെ വൈകാരികതലങ്ങളും അദ്ദേഹം ഓര്‍ക്കേണ്ടതായിരുന്നു.
പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത് ഒളിവില്‍ പോയ പ്രതീതി. പ്രാദേശിക വികാരം ആയുധമാക്കി അന്യദേശക്കാര്ക്കെതിരെ ഭീഷണി വിതച്ചുവിളവെടുത്തവരുടെ ഭീരുത്വം വെളിവായി.ഭാഷ-മത-പ്രാദേശിക വ്യത്യാസമില്ലാതെ ദേശീയതയുടെ പ്രതീകങ്ങളായി വന്ന സുരക്ഷാസേനകളേയും സൈനിക കമാന്‍ഡോകളേയും മുംബൈ ജനത, അഭിമാനപൂര്‍വം നെഞ്ചേറ്റി. ഭാരത് മാതാ കീ ജയ് അന്തരീക്ഷത്തില്‍ അലയടിച്ചു.ഒരു ജനതയുടെ യഥാര്‍ഥ ഐക്യവും മതനിരപേക്ഷമായ ഉയിര്‍ത്തെഴുന്നേല്‍പ്പും അവിടെ പ്രകടമായി.
ഭാരതത്തിലെ ഏറ്റവും സുരക്ഷ ഭീഷണി ഉള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പുരപ്പുറത്തു കയറി കൂകാറുള്ള മഹാരാഷ്ട്രയിലെ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സംഭവസമയത്ത് ഒളിവില്‍ പോയ സമയത്ത് സ്വന്തം ജീവന് പോലും നോക്കാതെ വന്നാണ് ഭാരതത്തിന് വെണ്ടി പോരാടുന്ന കമന്ടോകള്ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതെന്ന് നാം മനസിലാക്കണം. അദ്ധേഹത്തിന്റെ രാജ്യ സ്നേഹത്തെ മനസിലാക്കാതെ അദ്ദേഹം രാഷ്ടീയം കളിച്ചു എന്ന് പറയുന്നവര്‍ അത് പറഞ്ഞുകൊണ്ട് രാഷ്ടീയം തന്നെ അല്ലെയ കളിക്കുന്നത്.............അല്ലീന്കില് എന്തുകൊണ്ട് ഈ പറഞ്ഞ രാഷ്ടീയക്കാര്‍ ഭീകരാക്രമണം
നടന്നിടത്ത് എന്തുകൊണ്ട് വന്നില്ല.............
Post a Comment