Wednesday, August 13, 2008

ഇടതുപക്ഷം...........

ഇടതുപക്ഷം...........

വിശ്വാസ പ്രമേയത്തെക്കുറിച്ച്‌ കഴിഞ്ഞതവണ ഈ പംക്തിയില്‍ പ്രതിപാദിച്ചതിനെതിരെ കടയ്‌ക്കാവൂരില്‍ നിന്ന്‌ ഒരുവായനക്കാരന്‍ പ്രതികരിച്ചത്‌ (ആഗസ്‌ത്‌-6, 2008) കണ്ടു. ഈ ലേഖകന്‍ നിഷ്‌പക്ഷനായ രാഷ്ട്രീയനിരീക്ഷകനല്ലെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷപാതപരമായ മമതയോടെ ഇടതുപക്ഷത്തെ കണ്ണടച്ച്‌ വാഴ്‌ത്തുകയാണെന്നും. ആദ്യമേ പറയട്ടെ ഈ ലേഖകന്‌ തീര്‍ച്ചയായും ഒരുപക്ഷമുണ്ട്‌. അത്‌ ഈ പംക്തിയുടെ പേരില്‍ നിന്നു തന്നെ വ്യക്തവുമാണ്‌. എല്ലാ മാധ്യമങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നവര്‍ക്ക്‌ ഇതുപോലെ പക്ഷങ്ങളുണ്ട്‌. വിശ്വാസവോട്ടില്‍ വിജയിച്ച പക്ഷത്തിന്റെ 'നന്മ'കളെ വാഴ്‌ത്താത്തതില്‍ പ്രകോപിതനായ വായനക്കാരനും തീര്‍ത്തും നിഷ്‌പക്ഷനാകാന്‍ സാധ്യതയില്ല. എല്ലാ പക്ഷവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ജനങ്ങള്‍ കൊള്ളേണ്ടത്‌ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്യും. കാലവും ചരിത്രവും അത്‌ പില്‍ക്കാലത്ത്‌ വ്യക്തമാക്കും. വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട്‌ നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും ജനാധിപത്യ സംവിധാനവും മൊത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ അവസ്ഥയിലേക്ക്‌ വെളിച്ചം വീശാനാണ്‌ കഴിഞ്ഞ പംക്തിയില്‍ ശ്രമിച്ചത്‌. അത്‌ വസ്‌തുതാപരമോ സത്യസന്ധമോ എന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. എം.പി.മാരെ കോടികള്‍ കോഴകൊടുത്ത്‌ വിലയ്‌ക്ക്‌ വാങ്ങി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഔചിത്യം. അതോ ജനാധിപത്യത്തെ ധനശക്തികൊണ്ട്‌ ഞെരിച്ച്‌ കൊല്ലുന്ന അത്തരമൊരു പ്രവൃത്തിയെ തുറന്ന്‌ കാണിക്കലോ? കോണ്‍ഗ്രസ്‌ (ഐ)യുടെയും ഭരണമുന്നണിയുടെയും നന്മകളില്‍ കണ്ണടച്ച്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ പുതിയ വെല്ലുവിളി നിസ്സാരമായി തോന്നാം. നോട്ടുകെട്ടുകള്‍ വെച്ച്‌ ജനാധിപത്യത്തെ പാളം തെറ്റിക്കാന്‍ '93-ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ്‌ ശ്രമിച്ചതെന്ന്‌ കഴിഞ്ഞലക്കത്തില്‍ എഴുതിയിരുന്നു. അന്ന്‌ വോട്ട്‌ ചെയ്‌തത്‌ ആദര്‍ശത്തിന്റെ പേരിലല്ലെന്നും കോഴവാങ്ങിയായിരുന്നു എന്നും തെളിയിക്കപ്പെട്ടതാണ്‌. സുപ്രീംകോടതിയില്‍ വരെ അതിന്റെ രേഖകള്‍ ഉണ്ട്‌. ആ രേഖകളില്‍ നിന്ന്‌ ഉദ്ധരിച്ചാണ്‌ അന്ന്‌ ഷിബുസോറന്റെ ജെ.എം.എം . എം.പി.മാര്‍ക്ക്‌ വോട്ടിന്‌ കൊടുത്ത കോഴ 1,62,8000 രൂപ ആയിരുന്നു എന്ന്‌ കൃത്യമായി എഴുതിയത്‌. ഇത്‌ സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഏത്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ എത്രയൊക്കെ തുക ഏതുസമയത്ത്‌ ഷിബുസോറന്‍മാര്‍ക്ക്‌ എത്തിച്ചു എന്ന്‌ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ മന്‍മോഹന്‍സിങ്ങിനെ പോലെ കോണ്‍ഗ്രസ്‌(ഐ)യുടെ ആരാധ്യനേതാവായി (അന്ന്‌ ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും) പ്രധാനമന്ത്രിപദത്തിലിരുന്ന നരസിംഹറാവുവും പാര്‍ലമെന്ററികാര്യ മന്ത്രി ഭൂട്ടാസിങ്ങും കോഴകൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌. കോഴവാങ്ങിയ ഷിബുസോറനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിനകത്ത്‌ നടന്ന വോട്ടെടുപ്പിന്റെ ഭരണഘടനാ പരിരക്ഷ കാരണം ശിക്ഷിക്കപ്പെടാതെ പോകുകയായിരുന്നു. ഒരുവ്യാഴവട്ടത്തിന്‌ ശേഷം ചരിത്രം അതേപടിയല്ല ആവര്‍ത്തിച്ചതെന്ന്‌ മാത്രം. അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയാകുകയും മന്‍മോഹന്‍സിങ്‌ മന്ത്രിസഭ ന്യൂനപക്ഷമാകുകയും ചെയ്‌തപ്പോള്‍ മാറ്റങ്ങള്‍ വേറെയും വന്നു. ഷിബു സോറന്മാരെ പോലെ ചുരുങ്ങിയത്‌ പതിന്നാലു എം.പി.മാരെയെങ്കിലും ഗവണ്മെന്റ്‌ നിലനിര്‍ത്താന്‍ വിലയ്‌ക്കെടുക്കേണ്ടി വന്നു. കേന്ദ്രഭരണയന്ത്രത്തിന്റെ സ്വാധീനം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. വാഗ്‌ദാനം വോട്ട്‌ ഒന്നിന്‌ മൂന്നുകോടി മുതല്‍ ഇരുപത്തഞ്ച്‌ കോടിരൂപ വരെയായി. ഓഹരി വിപണിയിലെന്നപോലെ ഡല്‍ഹിയിലെ ദേശീയരാഷ്ട്രീയ വിപണിയിലും 42 കോടിരൂപയ്‌ക്കും 350 കോടി രൂപയ്‌ക്കും ഇടയിലെങ്കിലും മൊത്തവില സൂചിക കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഈ വിപണിതരംഗത്തിന്‌ വിധേയരായി. ബി.ജെ.പി. പോലുളള ഒരു പാര്‍ട്ടിക്കുപോലും സ്വന്തം എം.പി.മാര്‍ക്കെതിരെ കൂറുമാറിയതിന്‌ നടപടിയെടുക്കേണ്ടി വന്നു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും മാത്രമല്ല ഇത്തവണ രംഗത്തുണ്ടായിരുന്നത്‌. ലോകത്തിലെ ആദ്യ പത്ത്‌ ധനികരില്‍ രണ്ടുപേരായി മാറിയിട്ടുള്ള റിലയന്‍സിന്റെ അംബാനിമാര്‍- അതില്‍ അനില്‍ അംബാനി വിശേഷിച്ച്‌- ഓഹരി വിപണിയിലെ ഊഹമൂലധന നിക്ഷേപം ഒരുവ്യാഴവട്ടം കൊണ്ട്‌ ഇവരെ ലോകത്തിലെ ഒന്നാംനിര കുബേര പട്ടികയില്‍ മാത്രമല്ല പെടുത്തിയിട്ടുള്ളത്‌. ദേശീയ രാഷ്ട്രീയ വിപണിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ വിലയ്‌ക്കെടുക്കാനുള്ള ധനരാഷ്ട്രീയ ശക്തികൂടിയാക്കി മാറ്റിയിരിക്കയാണ്‌. ആഗോള കോടീശ്വരപ്പട്ടം ചൂടിനിന്നിരുന്ന മെക്‌സിക്കോയിലെ കാര്‍ലോസിനെയും അമേരിക്കയിലെ ബില്‍ഗേറ്റ്‌സിനെയുമൊക്കെ പിന്‍നിരയിലേക്ക്‌ തള്ളി അംബാനിമാരെയും അതുപോലുളള ഇന്ത്യന്‍ കോടീശ്വരന്മാരെയും മുന്നോട്ട്‌ കൊണ്ടുവന്നത്‌ '93-ല്‍ റാവുവും മന്‍മോഹനും തുടക്കമിട്ട ആഗോളീകരണവും ആഗോളഓഹരി വിപണിയിലേക്കുള്ള ഊഹമൂലധന കുത്തൊഴുക്കുമാണ്‌. രാജീവ്‌ബജാജ്‌, കുമാരമംഗലം ബിര്‍ള, ബാബകല്ല്യാണി, ചന്ദ്രകോച്ചര്‍, സുനില്‍മിത്തല്‍, രത്തന്‍ടാറ്റ, ഗൗതം താപ്പര്‍ തുടങ്ങി തഴച്ചു വളര്‍ന്ന കോര്‍പ്പറേറ്റ്‌ ശക്തികള്‍ നിരവധി വേറെയുണ്ട്‌. ഇവരില്‍ പലരും താന്താങ്ങളുടെ ഇച്ഛയ്‌ക്കും താത്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ പാര്‍ലമെന്റിന്റെ ജനാദേശത്തെ സ്വന്തം വരുതിയിലേക്ക്‌ വരുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നേരിട്ടും പരോക്ഷമായും നയിക്കുന്നവരാണ്‌. ഇവരെയൊക്കെ സ്വാധീനിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും മറിച്ചുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്കും; അതിന്റെ ആഗോളവര്‍ഗ രാഷ്ട്രീയവും സംയുക്ത ബിസിനസ്സ്‌ താത്‌പര്യങ്ങളും. '93-ല്‍ നിന്ന്‌ വിഭിന്നമായി ഇത്തവണയാകട്ടെ അമേരിക്കന്‍ സാനമ്രാജ്യത്വ മൂലധന രാഷ്ട്രീയ താത്‌പര്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട്‌ വിശ്വാസവോട്ടില്‍ നേരിട്ടിടപെട്ടിട്ടുണ്ട്‌. അമേരിക്കയിലെ ശക്തന്മാരായ നോണ്‍റസിഡന്റ്‌ ഇന്ത്യക്കാരും രാഷ്ട്രീയക്കളിയുടെ അണിയറയില്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവരില്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വേണ്ടി വിശ്വാസവോട്ടിനെതിരെ ആളെപ്പിടിക്കാന്‍ രംഗത്തുണ്ടായിരുന്നു എന്ന്‌ ഒരാളും പറയില്ല. പതിവ്‌ പോലെ ഇടതുപക്ഷത്തിന്റെ മൂലധനം അറുപതോളം എം.പി.മാരും അവരുടെ പിറകില്‍ അണിനിരന്നിട്ടുള്ള ഇന്ത്യയിലെ പാവപ്പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും മാത്രമായിരുന്നു. ബി.എസ്‌.പി.യിലേക്ക്‌ കോണ്‍ഗ്രസ്സില്‍ നിന്നും സമാജ്‌ വാദി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ കൂറുമാറി ചെന്നിട്ടുണ്ടെന്നത്‌ ശരിയാണ്‌. കോടികള്‍ കോഴകൊടുത്താണ്‌ അവരെ കൊണ്ടുപോയതെന്ന്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ആരോപിച്ചിട്ടില്ല. പിന്നാക്ക ദളിതവിഭാഗങ്ങളില്‍ നിന്ന്‌ ഒരു വനിത യു.പി. മുഖ്യമന്ത്രിയായതും ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയെന്ന്‌ അവകാശപ്പെട്ടിരുന്ന സമാജ്‌ വാദി പാര്‍ട്ടി ആണവക്കരാറിനെയും കോണ്‍ഗ്രസ്സിന്റെ ഗവണ്മെന്റിനെയും പിന്തുണച്ചതും യു.പി. രാഷ്ട്രീയത്തില്‍ വലിയ കുലുക്കം ഉണ്ടാക്കിയിട്ടുണ്ട്‌. വള്ളിക്കുന്നില്‍ നിന്ന്‌ മാത്രമല്ല കടയ്‌ക്കാവൂരില്‍ നിന്നും ശ്രദ്ധിക്കാവുന്നവിധം ദേശീയ രാഷ്ട്രീയത്തിലെ തിരയിളക്കം. വി.പി.സിങ്ങിനെ പോലെ രാഷ്ട്രീയമാറ്റത്തിന്‌ വിധേയമാകുന്നതും ഷിബുസോറന്മാരെ പോലെ പണവും മന്ത്രിപദവും കീശയിലാക്കാന്‍ കൂറുമാറി വോട്ടുചെയ്യുന്നതും ഒരു പോലെയല്ല. മന്‍മോഹന്‍സിങ്ങിന്റെ ആദ്യ വിദേശകാര്യ മന്ത്രിയായ നട്‌വര്‍സിങ്‌ ബി.എസ്‌.പി.യില്‍ ചേര്‍ന്നത്‌ മാറുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പുതിയമുഖമാണ്‌ തെളിയിക്കുന്നത്‌. അതിലേറെ പ്രധാനം '93-ല്‍ കേസന്വേഷിച്ചു പോയ സി.ബി.ഐ. ആണ്‌ കോഴപ്പണം കണ്ടെത്തിയത്‌. ഇപ്പോഴാകട്ടെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കും മുമ്പ്‌ മൂന്ന്‌ ബി.ജെ.പി. എം.പി.മാര്‍ കോഴപ്പണത്തിന്റെ അഡ്വാന്‍സായ ഒരുകോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ കൊണ്ടുവന്ന്‌ ചൊരിയുകയായിരുന്നു. ലോകമാകെ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്‌ച കണ്ടില്ലെന്ന്‌ നടിക്കണമെന്നാണോ കണ്ണടച്ച്‌ ചൈനയെ ധ്യാനിക്കണമെന്നോ. കോണ്‍ഗ്രസ്സിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഉന്നതരായ ആളുകള്‍ കോഴയുമായി സമീപിച്ചതിന്‌ പരാതിയും തെളിവുകളും ഇവര്‍ സഭയുടെ അന്വേഷണ സമിതിക്കു നല്‍കിയിട്ടുണ്ട്‌. വിശ്വാസവോട്ടു നേടിയവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌. കോഴ പ്രശ്‌നം 2004-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയെ വഴിപിഴപ്പിക്കുക മാത്രമല്ല സ്‌തംഭിപ്പിക്കുകയും ചെയ്‌തു. അമര്‍സിങ്ങുമാരും സോറന്മാരും തങ്ങളുടെ പങ്കിന്‌ വേണ്ടി കടുത്ത വിലപേശല്‍ നടത്തുന്നു. മന്ത്രിസ്ഥാനം, വകുപ്പുകള്‍, സെക്രട്ടറി നിയമനങ്ങള്‍, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി സ്ഥാനം.അങ്ങനെ പലതും പിടിച്ചുവാങ്ങാന്‍ നോക്കുന്നു. വര്‍ഷകാലം തീരാറായിട്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിളിച്ചിട്ടില്ല. കോഴകൊടുത്ത്‌ സഭയില്‍ ഭൂരിപക്ഷം സാങ്കേതികമായി നിലനിര്‍ത്താനായി. എന്നാല്‍ കോര്‍പ്പറേറ്റ്‌ രാജാക്കന്മാരുടെയും വിദേശമൂലധനശക്തികളുടെയും ആഗോളീകരണ താത്‌പര്യങ്ങളുടെയും സമര്‍ദങ്ങള്‍ക്കും മൂക്കുകയറുകള്‍ക്കും വിധേയമായി പ്രതിസന്ധിയിലാണ്‌ കേന്ദ്രഭരണം. ഇത്തരമൊരു പ്രതിസന്ധിക്കാണ്‌ സോമനാഥ്‌ ചാറ്റര്‍ജി യഥാര്‍ഥത്തിലിപ്പോള്‍ ആധ്യക്ഷ്യം വഹിക്കുന്നത്‌. തൊട്ട്‌ മുമ്പ്‌ ഈ പംക്തിയില്‍ 'ഇത്‌ അമേരിക്കന്‍ സ്‌പെഷല്‍' എന്ന്‌ എഴുതിയപ്പോഴും ഇതുപോലൊരു പ്രതികരണം കണ്ടു. ന്യൂഡല്‍ഹിയിലെ ജനക്‌പുരിയില്‍ നിന്ന്‌ ഒരു വായനക്കാരന്‍. ഇടതുപക്ഷത്തിനെ ഇത്രമാത്രം പുകഴ്‌ത്തിപ്പറയുന്ന ഈ ലേഖകന്‌ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ആവാന്‍ യോഗ്യത ഉണ്ടെന്നാണ്‌ അദ്ദേഹം പരിഹസിച്ചത്‌. ഇതേകോളത്തില്‍ സി.പി.എം. വിമര്‍ശനവിധേയമാകുമ്പോള്‍ പാര്‍ട്ടിപ്പത്രത്തിന്‌ ഈ പംക്തി പാര്‍ട്ടിവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാകുന്നു. ഇടതുപക്ഷ വേഷം സ്വയമണിഞ്ഞ്‌ യു.ഡി.എഫിനെ സഹായിക്കുന്നു എന്നാക്ഷേപിക്കുന്നു. കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്ന്‌ അനുയായികളോട്‌ നൂറ്റൊന്നാവര്‍ത്തിക്കുന്നു. രണ്ടുപക്ഷവും കുറ്റപ്പെടുത്തുന്നത്‌ ഒരു വ്യക്തിയെ. കത്തുകളുടെ കാര്യം പറഞ്ഞകൂട്ടത്തില്‍ പെരിങ്ങോട്‌ നിന്നുള്ള വായനക്കാരനോട്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെക്കുറിച്ച്‌ എഴുതിയതില്‍ കെ. മാധവന്‍ നായരുടെ പുസ്‌തകത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിലെ തെറ്റ്‌ തിരുത്തിയതിന്‌. അന്നു പെയ്‌ത മഴയില്‍...
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

4 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഇടതുപക്ഷം...........

വിശ്വാസ പ്രമേയത്തെക്കുറിച്ച്‌ കഴിഞ്ഞതവണ ഈ പംക്തിയില്‍ പ്രതിപാദിച്ചതിനെതിരെ കടയ്‌ക്കാവൂരില്‍ നിന്ന്‌ ഒരുവായനക്കാരന്‍ പ്രതികരിച്ചത്‌ (ആഗസ്‌ത്‌-6, 2008) കണ്ടു. ഈ ലേഖകന്‍ നിഷ്‌പക്ഷനായ രാഷ്ട്രീയനിരീക്ഷകനല്ലെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷപാതപരമായ മമതയോടെ ഇടതുപക്ഷത്തെ കണ്ണടച്ച്‌ വാഴ്‌ത്തുകയാണെന്നും. ആദ്യമേ പറയട്ടെ ഈ ലേഖകന്‌ തീര്‍ച്ചയായും ഒരുപക്ഷമുണ്ട്‌. അത്‌ ഈ പംക്തിയുടെ പേരില്‍ നിന്നു തന്നെ വ്യക്തവുമാണ്‌. എല്ലാ മാധ്യമങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നവര്‍ക്ക്‌ ഇതുപോലെ പക്ഷങ്ങളുണ്ട്‌. വിശ്വാസവോട്ടില്‍ വിജയിച്ച പക്ഷത്തിന്റെ 'നന്മ'കളെ വാഴ്‌ത്താത്തതില്‍ പ്രകോപിതനായ വായനക്കാരനും തീര്‍ത്തും നിഷ്‌പക്ഷനാകാന്‍ സാധ്യതയില്ല. എല്ലാ പക്ഷവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ജനങ്ങള്‍ കൊള്ളേണ്ടത്‌ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്യും. കാലവും ചരിത്രവും അത്‌ പില്‍ക്കാലത്ത്‌ വ്യക്തമാക്കും.
വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട്‌ നമ്മുടെ പാര്‍ലമെന്റും രാഷ്ട്രീയപ്പാര്‍ട്ടികളും ജനാധിപത്യ സംവിധാനവും മൊത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ അവസ്ഥയിലേക്ക്‌ വെളിച്ചം വീശാനാണ്‌ കഴിഞ്ഞ പംക്തിയില്‍ ശ്രമിച്ചത്‌. അത്‌ വസ്‌തുതാപരമോ സത്യസന്ധമോ എന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. എം.പി.മാരെ കോടികള്‍ കോഴകൊടുത്ത്‌ വിലയ്‌ക്ക്‌ വാങ്ങി പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഔചിത്യം. അതോ ജനാധിപത്യത്തെ ധനശക്തികൊണ്ട്‌ ഞെരിച്ച്‌ കൊല്ലുന്ന അത്തരമൊരു പ്രവൃത്തിയെ തുറന്ന്‌ കാണിക്കലോ? കോണ്‍ഗ്രസ്‌ (ഐ)യുടെയും ഭരണമുന്നണിയുടെയും നന്മകളില്‍ കണ്ണടച്ച്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ പുതിയ വെല്ലുവിളി നിസ്സാരമായി തോന്നാം.
നോട്ടുകെട്ടുകള്‍ വെച്ച്‌ ജനാധിപത്യത്തെ പാളം തെറ്റിക്കാന്‍ '93-ല്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണ്‌ ശ്രമിച്ചതെന്ന്‌ കഴിഞ്ഞലക്കത്തില്‍ എഴുതിയിരുന്നു. അന്ന്‌ വോട്ട്‌ ചെയ്‌തത്‌ ആദര്‍ശത്തിന്റെ പേരിലല്ലെന്നും കോഴവാങ്ങിയായിരുന്നു എന്നും തെളിയിക്കപ്പെട്ടതാണ്‌. സുപ്രീംകോടതിയില്‍ വരെ അതിന്റെ രേഖകള്‍ ഉണ്ട്‌. ആ രേഖകളില്‍ നിന്ന്‌ ഉദ്ധരിച്ചാണ്‌ അന്ന്‌ ഷിബുസോറന്റെ ജെ.എം.എം .
എം.പി.മാര്‍ക്ക്‌ വോട്ടിന്‌ കൊടുത്ത കോഴ 1,62,8000 രൂപ ആയിരുന്നു എന്ന്‌ കൃത്യമായി എഴുതിയത്‌. ഇത്‌ സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഏത്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ എത്രയൊക്കെ തുക ഏതുസമയത്ത്‌ ഷിബുസോറന്‍മാര്‍ക്ക്‌ എത്തിച്ചു എന്ന്‌ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ മന്‍മോഹന്‍സിങ്ങിനെ പോലെ കോണ്‍ഗ്രസ്‌(ഐ)യുടെ ആരാധ്യനേതാവായി (അന്ന്‌ ധനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും) പ്രധാനമന്ത്രിപദത്തിലിരുന്ന നരസിംഹറാവുവും പാര്‍ലമെന്ററികാര്യ മന്ത്രി ഭൂട്ടാസിങ്ങും കോഴകൊടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌. കോഴവാങ്ങിയ ഷിബുസോറനും സഹപ്രവര്‍ത്തകരും പാര്‍ലമെന്റിനകത്ത്‌ നടന്ന വോട്ടെടുപ്പിന്റെ ഭരണഘടനാ പരിരക്ഷ കാരണം ശിക്ഷിക്കപ്പെടാതെ പോകുകയായിരുന്നു.
ഒരുവ്യാഴവട്ടത്തിന്‌ ശേഷം ചരിത്രം അതേപടിയല്ല ആവര്‍ത്തിച്ചതെന്ന്‌ മാത്രം. അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയാകുകയും മന്‍മോഹന്‍സിങ്‌ മന്ത്രിസഭ ന്യൂനപക്ഷമാകുകയും ചെയ്‌തപ്പോള്‍ മാറ്റങ്ങള്‍ വേറെയും വന്നു. ഷിബു സോറന്മാരെ പോലെ ചുരുങ്ങിയത്‌ പതിന്നാലു എം.പി.മാരെയെങ്കിലും ഗവണ്മെന്റ്‌ നിലനിര്‍ത്താന്‍ വിലയ്‌ക്കെടുക്കേണ്ടി വന്നു. കേന്ദ്രഭരണയന്ത്രത്തിന്റെ സ്വാധീനം കൊണ്ടുമാത്രം സാധിക്കുമായിരുന്നില്ല. വാഗ്‌ദാനം വോട്ട്‌ ഒന്നിന്‌ മൂന്നുകോടി മുതല്‍ ഇരുപത്തഞ്ച്‌ കോടിരൂപ വരെയായി. ഓഹരി വിപണിയിലെന്നപോലെ ഡല്‍ഹിയിലെ ദേശീയരാഷ്ട്രീയ വിപണിയിലും 42 കോടിരൂപയ്‌ക്കും 350 കോടി രൂപയ്‌ക്കും ഇടയിലെങ്കിലും മൊത്തവില സൂചിക കയറിയിറങ്ങിക്കൊണ്ടിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒഴികെ എല്ലാ പാര്‍ട്ടികളും ഈ വിപണിതരംഗത്തിന്‌ വിധേയരായി. ബി.ജെ.പി. പോലുളള ഒരു പാര്‍ട്ടിക്കുപോലും സ്വന്തം എം.പി.മാര്‍ക്കെതിരെ കൂറുമാറിയതിന്‌ നടപടിയെടുക്കേണ്ടി വന്നു.
പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും മാത്രമല്ല ഇത്തവണ രംഗത്തുണ്ടായിരുന്നത്‌. ലോകത്തിലെ ആദ്യ പത്ത്‌ ധനികരില്‍ രണ്ടുപേരായി മാറിയിട്ടുള്ള റിലയന്‍സിന്റെ അംബാനിമാര്‍- അതില്‍ അനില്‍ അംബാനി വിശേഷിച്ച്‌- ഓഹരി വിപണിയിലെ ഊഹമൂലധന നിക്ഷേപം ഒരുവ്യാഴവട്ടം കൊണ്ട്‌ ഇവരെ ലോകത്തിലെ ഒന്നാംനിര കുബേര പട്ടികയില്‍ മാത്രമല്ല പെടുത്തിയിട്ടുള്ളത്‌. ദേശീയ രാഷ്ട്രീയ വിപണിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ വിലയ്‌ക്കെടുക്കാനുള്ള ധനരാഷ്ട്രീയ ശക്തികൂടിയാക്കി മാറ്റിയിരിക്കയാണ്‌.
ആഗോള കോടീശ്വരപ്പട്ടം ചൂടിനിന്നിരുന്ന മെക്‌സിക്കോയിലെ കാര്‍ലോസിനെയും അമേരിക്കയിലെ ബില്‍ഗേറ്റ്‌സിനെയുമൊക്കെ പിന്‍നിരയിലേക്ക്‌ തള്ളി അംബാനിമാരെയും അതുപോലുളള ഇന്ത്യന്‍ കോടീശ്വരന്മാരെയും മുന്നോട്ട്‌ കൊണ്ടുവന്നത്‌ '93-ല്‍ റാവുവും മന്‍മോഹനും തുടക്കമിട്ട ആഗോളീകരണവും ആഗോളഓഹരി വിപണിയിലേക്കുള്ള ഊഹമൂലധന കുത്തൊഴുക്കുമാണ്‌. രാജീവ്‌ബജാജ്‌, കുമാരമംഗലം ബിര്‍ള, ബാബകല്ല്യാണി, ചന്ദ്രകോച്ചര്‍, സുനില്‍മിത്തല്‍, രത്തന്‍ടാറ്റ, ഗൗതം താപ്പര്‍ തുടങ്ങി തഴച്ചു വളര്‍ന്ന കോര്‍പ്പറേറ്റ്‌ ശക്തികള്‍ നിരവധി വേറെയുണ്ട്‌. ഇവരില്‍ പലരും താന്താങ്ങളുടെ ഇച്ഛയ്‌ക്കും താത്‌പര്യങ്ങള്‍ക്കുമനുസരിച്ച്‌ പാര്‍ലമെന്റിന്റെ ജനാദേശത്തെ സ്വന്തം വരുതിയിലേക്ക്‌ വരുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നേരിട്ടും പരോക്ഷമായും നയിക്കുന്നവരാണ്‌. ഇവരെയൊക്കെ സ്വാധീനിക്കുന്നതും നിയന്ത്രിക്കപ്പെടുന്നതും അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ നാടുകളില്‍ നിന്നും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും മറിച്ചുമുള്ള ഊഹമൂലധനത്തിന്റെ ഒഴുക്കും; അതിന്റെ ആഗോളവര്‍ഗ രാഷ്ട്രീയവും സംയുക്ത ബിസിനസ്സ്‌ താത്‌പര്യങ്ങളും.
'93-ല്‍ നിന്ന്‌ വിഭിന്നമായി ഇത്തവണയാകട്ടെ അമേരിക്കന്‍ സാനമ്രാജ്യത്വ മൂലധന രാഷ്ട്രീയ താത്‌പര്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട്‌ വിശ്വാസവോട്ടില്‍ നേരിട്ടിടപെട്ടിട്ടുണ്ട്‌. അമേരിക്കയിലെ ശക്തന്മാരായ നോണ്‍റസിഡന്റ്‌ ഇന്ത്യക്കാരും രാഷ്ട്രീയക്കളിയുടെ അണിയറയില്‍ ഉണ്ടായിരുന്നു. മേല്‍പ്പറഞ്ഞവരില്‍ ആരും തന്നെ ഇടതുപക്ഷത്തിന്‌ വേണ്ടി വിശ്വാസവോട്ടിനെതിരെ ആളെപ്പിടിക്കാന്‍ രംഗത്തുണ്ടായിരുന്നു എന്ന്‌ ഒരാളും പറയില്ല. പതിവ്‌ പോലെ ഇടതുപക്ഷത്തിന്റെ മൂലധനം അറുപതോളം എം.പി.മാരും അവരുടെ പിറകില്‍ അണിനിരന്നിട്ടുള്ള ഇന്ത്യയിലെ പാവപ്പെട്ട അധ്വാനിക്കുന്ന ജനങ്ങളുടെ ഇച്ഛാശക്തിയും മാത്രമായിരുന്നു. ബി.എസ്‌.പി.യിലേക്ക്‌ കോണ്‍ഗ്രസ്സില്‍ നിന്നും സമാജ്‌ വാദി പാര്‍ട്ടിയില്‍ നിന്നും ചിലര്‍ കൂറുമാറി ചെന്നിട്ടുണ്ടെന്നത്‌ ശരിയാണ്‌. കോടികള്‍ കോഴകൊടുത്താണ്‌ അവരെ കൊണ്ടുപോയതെന്ന്‌ ആ പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ആരോപിച്ചിട്ടില്ല. പിന്നാക്ക ദളിതവിഭാഗങ്ങളില്‍ നിന്ന്‌ ഒരു വനിത യു.പി. മുഖ്യമന്ത്രിയായതും ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയെന്ന്‌ അവകാശപ്പെട്ടിരുന്ന സമാജ്‌ വാദി പാര്‍ട്ടി ആണവക്കരാറിനെയും കോണ്‍ഗ്രസ്സിന്റെ ഗവണ്മെന്റിനെയും പിന്തുണച്ചതും യു.പി. രാഷ്ട്രീയത്തില്‍ വലിയ കുലുക്കം ഉണ്ടാക്കിയിട്ടുണ്ട്‌. വള്ളിക്കുന്നില്‍ നിന്ന്‌ മാത്രമല്ല കടയ്‌ക്കാവൂരില്‍ നിന്നും ശ്രദ്ധിക്കാവുന്നവിധം ദേശീയ രാഷ്ട്രീയത്തിലെ തിരയിളക്കം. വി.പി.സിങ്ങിനെ പോലെ രാഷ്ട്രീയമാറ്റത്തിന്‌ വിധേയമാകുന്നതും ഷിബുസോറന്മാരെ പോലെ പണവും മന്ത്രിപദവും കീശയിലാക്കാന്‍ കൂറുമാറി വോട്ടുചെയ്യുന്നതും ഒരു പോലെയല്ല. മന്‍മോഹന്‍സിങ്ങിന്റെ ആദ്യ വിദേശകാര്യ മന്ത്രിയായ നട്‌വര്‍സിങ്‌ ബി.എസ്‌.പി.യില്‍ ചേര്‍ന്നത്‌ മാറുന്ന ദേശീയ രാഷ്ട്രീയത്തിന്റെ പുതിയമുഖമാണ്‌ തെളിയിക്കുന്നത്‌.
അതിലേറെ പ്രധാനം '93-ല്‍ കേസന്വേഷിച്ചു പോയ സി.ബി.ഐ. ആണ്‌ കോഴപ്പണം കണ്ടെത്തിയത്‌. ഇപ്പോഴാകട്ടെ വിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കും മുമ്പ്‌
മൂന്ന്‌ ബി.ജെ.പി. എം.പി.മാര്‍ കോഴപ്പണത്തിന്റെ അഡ്വാന്‍സായ ഒരുകോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ കൊണ്ടുവന്ന്‌ ചൊരിയുകയായിരുന്നു. ലോകമാകെ തത്സമയം കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്‌ച കണ്ടില്ലെന്ന്‌ നടിക്കണമെന്നാണോ കണ്ണടച്ച്‌ ചൈനയെ ധ്യാനിക്കണമെന്നോ.
കോണ്‍ഗ്രസ്സിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഉന്നതരായ ആളുകള്‍ കോഴയുമായി സമീപിച്ചതിന്‌ പരാതിയും തെളിവുകളും ഇവര്‍ സഭയുടെ അന്വേഷണ സമിതിക്കു നല്‍കിയിട്ടുണ്ട്‌. വിശ്വാസവോട്ടു നേടിയവര്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌.
കോഴ പ്രശ്‌നം 2004-ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ വിധിയെ വഴിപിഴപ്പിക്കുക മാത്രമല്ല സ്‌തംഭിപ്പിക്കുകയും ചെയ്‌തു. അമര്‍സിങ്ങുമാരും സോറന്മാരും തങ്ങളുടെ പങ്കിന്‌ വേണ്ടി കടുത്ത വിലപേശല്‍ നടത്തുന്നു. മന്ത്രിസ്ഥാനം, വകുപ്പുകള്‍, സെക്രട്ടറി നിയമനങ്ങള്‍, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി സ്ഥാനം.അങ്ങനെ പലതും പിടിച്ചുവാങ്ങാന്‍ നോക്കുന്നു. വര്‍ഷകാലം തീരാറായിട്ടും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വിളിച്ചിട്ടില്ല.
കോഴകൊടുത്ത്‌ സഭയില്‍ ഭൂരിപക്ഷം സാങ്കേതികമായി നിലനിര്‍ത്താനായി. എന്നാല്‍ കോര്‍പ്പറേറ്റ്‌ രാജാക്കന്മാരുടെയും വിദേശമൂലധനശക്തികളുടെയും ആഗോളീകരണ താത്‌പര്യങ്ങളുടെയും സമര്‍ദങ്ങള്‍ക്കും മൂക്കുകയറുകള്‍ക്കും വിധേയമായി പ്രതിസന്ധിയിലാണ്‌ കേന്ദ്രഭരണം. ഇത്തരമൊരു പ്രതിസന്ധിക്കാണ്‌ സോമനാഥ്‌ ചാറ്റര്‍ജി യഥാര്‍ഥത്തിലിപ്പോള്‍ ആധ്യക്ഷ്യം വഹിക്കുന്നത്‌. തൊട്ട്‌ മുമ്പ്‌ ഈ പംക്തിയില്‍ 'ഇത്‌ അമേരിക്കന്‍ സ്‌പെഷല്‍' എന്ന്‌ എഴുതിയപ്പോഴും ഇതുപോലൊരു പ്രതികരണം കണ്ടു. ന്യൂഡല്‍ഹിയിലെ ജനക്‌പുരിയില്‍ നിന്ന്‌ ഒരു വായനക്കാരന്‍. ഇടതുപക്ഷത്തിനെ ഇത്രമാത്രം പുകഴ്‌ത്തിപ്പറയുന്ന ഈ ലേഖകന്‌ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ആവാന്‍ യോഗ്യത ഉണ്ടെന്നാണ്‌ അദ്ദേഹം പരിഹസിച്ചത്‌.
ഇതേകോളത്തില്‍ സി.പി.എം. വിമര്‍ശനവിധേയമാകുമ്പോള്‍ പാര്‍ട്ടിപ്പത്രത്തിന്‌ ഈ പംക്തി പാര്‍ട്ടിവിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമാകുന്നു. ഇടതുപക്ഷ വേഷം സ്വയമണിഞ്ഞ്‌ യു.ഡി.എഫിനെ സഹായിക്കുന്നു എന്നാക്ഷേപിക്കുന്നു. കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌ എന്ന്‌ അനുയായികളോട്‌ നൂറ്റൊന്നാവര്‍ത്തിക്കുന്നു. രണ്ടുപക്ഷവും കുറ്റപ്പെടുത്തുന്നത്‌ ഒരു വ്യക്തിയെ.
കത്തുകളുടെ കാര്യം പറഞ്ഞകൂട്ടത്തില്‍ പെരിങ്ങോട്‌ നിന്നുള്ള വായനക്കാരനോട്‌ പ്രത്യേകം നന്ദി പറയേണ്ടതുണ്ട്‌. ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെക്കുറിച്ച്‌ എഴുതിയതില്‍ കെ. മാധവന്‍ നായരുടെ പുസ്‌തകത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിലെ തെറ്റ്‌ തിരുത്തിയതിന്‌.

അന്നു പെയ്‌ത മഴയില്‍...
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Ajeesh Mathew said...
This comment has been removed by the author.
യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

satheeshshornur said...

കേരളത്തിലെ മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്നണ്പ്പോരാളിയായിരുന്ന സഖാവ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്‍റെ ശരാശരി മാതൃഭുമി ലേഖനങ്ങനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ലേഖനം. സാധാരണ ഗതിയില്‍ മാര്‍ക്സിസ്സു പാര്‍ട്ടിയെ കടിച്ചുകീറാന്‍ വേണ്ടി ഏറെ ഊര്‍ജം ചെലവഴിക്കാറുള്ള സഖാവിന്‍റെ ഈ ലേഖനം സി.പി.എമ്മിന്‍റെ രാഷ്്ടീയനിലപാടുകള്‍ ശരിവയ്ക്കുന്നതാണ്. പാര്‍ട്ടി വിട്ടുപോകുന്നവര്‍ എത്തിച്ചേരാറുള്ള മാര്‍ക്സിസ്റ്റു വിരുദ്ധമുന്നണിയില്‍ സഖാവ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്നത് തീര്‍ച്ചയായും സന്തോഷകരമായ കാര്യം തന്നെയാണ്.

കൂടുതല്‍ അറിയുവാന്‍ വായിക്കുക.

http://marxistsamvadam.blogspot.com/