Tuesday, April 1, 2008

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു


‍കോയമ്പത്തൂര്‍: വി.എസ്. അച്യുതാനന്ദനെ മല്‍സരിപ്പിക്കാനുളള പോളിറ്റ്ബ്യൂറോ തീരുമാനവും ഡി.ഐ.സി (കെ) യുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ അനുവദിക്കാതിരുന്നതും കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കാരണമായതായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. പി. ബി അംഗം എസ്. രാമചന്ദ്രന്‍ പിളള ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് വിശദമായ പരാമര്‍ശങ്ങളാണ് ഉളളത്. ഈ രണ്ടു കാര്യങ്ങളിലും ഔദ്യോഗികപക്ഷത്തിന് ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റിയുടെ നിലപാടുകളെ തിരുത്തിയതിനാലാണ് വിജയമുണ്ടായതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ഈ വിലയിരുത്തല്‍ അര്‍ത്ഥമാക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2006 മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മറ്റി അംഗങ്ങളുടെ യോഗത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വി.എസും പിണറായിയും മല്‍സരിക്കേണ്ടതില്ലെന്ന് പി.ബി ആദ്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ടീമിനെ ആരു നയിക്കുമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിക്കണമെന്നും പി.ബി നിര്‍ദ്ദേശിച്ചു. നിരവധി ജില്ലാ കമ്മിറ്റികളും കീഴ്ഘടകങ്ങളും വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പല വ്യക്തികളും അഭ്യുദയകാംക്ഷികളും ഇതേകാര്യം ഉന്നയിച്ചു. വി.എസിനോട് പാര്‍ട്ടി നീതികേട് കാണിച്ചതായി മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇത് പാര്‍ട്ടി അണികളിലും ബഹുജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് പി. ബിയുടെ അടിയന്തര യോഗം കൂടി പഴയ തീരുമാനം പുനഃപരിശോധിച്ചു. വി.എസും പിണറായിയും മത്സരിക്കുന്നതാണ് നല്ലതെന്ന് പി.ബി അഭിപ്രായപ്പെട്ടു. പി.ബി നിര്‍ദ്ദേശം അനുസരിക്കാന്‍ വി.എസ് തയ്യാറായി. എന്നാല്‍ നിലപാട് മാറ്റുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരെ പ്രകടനം നടന്നപ്പോള്‍ വി.എസ്. പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് പി.ബി ചൂണ്ടിക്കാണിച്ചതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം വന്‍വിജയം സമ്മാനിച്ചു
കോയമ്പത്തൂര്‍: വി.എസ്. അച്യുതാനന്ദനെ മല്‍സരിപ്പിക്കാനുളള പോളിറ്റ്ബ്യൂറോ തീരുമാനവും ഡി.ഐ.സി (കെ) യുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെ അനുവദിക്കാതിരുന്നതും കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് കാരണമായതായി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി.
പി. ബി അംഗം എസ്. രാമചന്ദ്രന്‍ പിളള ഇന്നലെ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് വിശദമായ പരാമര്‍ശങ്ങളാണ് ഉളളത്. ഈ രണ്ടു കാര്യങ്ങളിലും ഔദ്യോഗികപക്ഷത്തിന് ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റിയുടെ നിലപാടുകളെ തിരുത്തിയതിനാലാണ് വിജയമുണ്ടായതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ഈ വിലയിരുത്തല്‍ അര്‍ത്ഥമാക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2006 മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മറ്റി അംഗങ്ങളുടെ യോഗത്തിലെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വി.എസും പിണറായിയും മല്‍സരിക്കേണ്ടതില്ലെന്ന് പി.ബി ആദ്യം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ടീമിനെ ആരു നയിക്കുമെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിക്കണമെന്നും പി.ബി നിര്‍ദ്ദേശിച്ചു. നിരവധി ജില്ലാ കമ്മിറ്റികളും കീഴ്ഘടകങ്ങളും വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നത് ദോഷംചെയ്യുമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പല വ്യക്തികളും അഭ്യുദയകാംക്ഷികളും ഇതേകാര്യം ഉന്നയിച്ചു. വി.എസിനോട് പാര്‍ട്ടി നീതികേട് കാണിച്ചതായി മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇത് പാര്‍ട്ടി അണികളിലും ബഹുജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. തുടര്‍ന്ന് പി. ബിയുടെ അടിയന്തര യോഗം കൂടി പഴയ തീരുമാനം പുനഃപരിശോധിച്ചു. വി.എസും പിണറായിയും മത്സരിക്കുന്നതാണ് നല്ലതെന്ന് പി.ബി അഭിപ്രായപ്പെട്ടു. പി.ബി നിര്‍ദ്ദേശം അനുസരിക്കാന്‍ വി.എസ് തയ്യാറായി. എന്നാല്‍ നിലപാട് മാറ്റുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരെ പ്രകടനം നടന്നപ്പോള്‍ വി.എസ്. പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് പി.ബി ചൂണ്ടിക്കാണിച്ചതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.