Sunday, August 12, 2007

പ്രത്യേക മാര്‍ഗരേഖ

പ്രത്യേക മാര്‍ഗരേഖ

പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തടയാന്‍ കേരളത്തിന് പ്രത്യേക മാര്‍ഗരേഖ കൊണ്ടു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മാര്‍ഗരേഖ നടപ്പാക്കാനുള്ള ചുമതല സംസ്ഥാനസമിതിക്കാണ്. അത് കര്‍ശനമായി നടപ്പാക്കണം.
ഒരു തരത്തിലുമുള്ള വിഭാഗീയത അനുവദിക്കില്ല. പാര്‍ട്ടിസമ്മേളന ങ്ങളുടെ ഏതു ഘട്ടത്തിലും പിബി ഇടപെടും. അടുത്ത മാസം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനി രിക്കെയാണ് കാരാട്ടിന്റെ പ്രഖ്യാപനം.
ദേശാഭിമാനി ബോണ്ട് വിവാദത്തില്‍ ഇ.പി. ജയരാജന് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ജയരാജനെ മാറ്റിയത്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

3 comments:

പിപ്പിള്‍സ്‌ ഫോറം. said...

Anonymous said...

ലാവ്ലിന്‍: അന്വേഷണം സി.പി.എം. നേതൃത്വത്തിനു നേരേ തിരിയുന്നു

കോടികളുടെ അഴിമതി നടന്ന ലാവ്ലിന്‍ ഇടപാടിനെപ്പറ്റിയുള്ള സി.ബി.ഐ.യുടെ അന്വേഷണം സി.പി.എം. നേതൃത്വത്തിനെതിരേ തിരിയുന്നതായി സൂചന.

ദുബായില്‍ ബിസിനസുകാരനും ലാവ്ലിന്‍ എക്സിക്യൂട്ടീവുമായ തിരുവനന്തപുരം സ്വദേശി എം.എ. നാസറിനെ ചോദ്യംചെയ്തതോടെയാണ് ഇടപാടില്‍ സി.പി.എം. നേതൃത്വവുമായി ബന്ധപ്പെട്ട ചിലരുടെ പങ്കിനെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചത്.
ലാവ്ലിന്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ദിലീപ് രാഹുലനാണ് തട്ടിപ്പിനു വഴിയൊരുക്കിയതെന്നാണ് സി.ബി.ഐ. കണ്െടത്തല്‍. അന്വേഷണം ശക്തമാക്കിയതോടെ ഒളിവില്‍ പോയ ദിലീപ് രാഹുലനെ കണ്െടത്താന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടി.

മലബാര്‍ കാന്‍സര്‍ സെന്ററിന് 98.3 കോടിയുടെ സഹായ വാഗ്ദാനത്തിന്റെ പേരിലാണ് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ നവീകരണ പദ്ധതി എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനി നേടിയെടുത്തത്. വാഗ്ദാനംചെയ്തതില്‍ 8.98 കോടി മാത്രമാണ് ആശുപത്രിക്ക് ലഭിച്ചത്. ബാക്കി തുക ദിലീപ് രാഹുലന്റെ 23 ബാങ്ക് അക്കൌണ്ടുകളില്‍ നിന്നു പിന്‍വലിച്ചതായി സി.ബി.ഐ. കണ്െടത്തി. ഈ തുക സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കള്‍ക്കും ഒരു ചാനലിനും ലഭിച്ചതായാണ് സി.ബി.ഐ.ക്ക് ലഭിച്ച വിവരം. ദിലീപ് രാഹുലന്‍ ഏതൊക്കെ അക്കൌണ്ടുകളിലേക്കാണ് പണം അയച്ചതെന്ന അന്വേഷണത്തിലാണ് സി.ബി.ഐ.

മലബാര്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ 1998 സെപ്റ്റംബര്‍ 20, ഡിസംബര്‍ ഒന്ന്, 1999 ജൂണ്‍ 14, 2000 ഫെബ്രുവരി 8 തീയതികളില്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന യോഗങ്ങളിലും ദിലീപ് രാഹുലന്‍ സംബന്ധിച്ചു.

കേരള സര്‍ക്കാരും എസ്.എന്‍.സി. ലാവ്ലിന്‍ കമ്പനിയും തമ്മില്‍ എം.ഒ.യു. ഉണ്ടാക്കിയ 1998 ഏപ്രില്‍ 25-ന് കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വൈദ്യുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവച്ചപ്പോള്‍ ലാവ്ലിന്‍ കമ്പനിയെ പ്രതിനിധീകരിച്ച് ഒപ്പുവച്ചത് സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളോഡ് ട്രിന്‍ഡലും ദിലീപ് രാഹുലനുമാണ്.

Anonymous said...

ലാവ്ലിന്‍: അന്വേഷണം സി.പി.എം. നേതൃത്വത്തിനു നേരേ തിരിയുന്നു

കോട്ടയം: കോടികളുടെ അഴിമതി നടന്ന ലാവ്ലിന്‍ ഇടപാടിനെപ്പറ്റിയുള്ള സി.ബി.ഐ.യുടെ അന്വേഷണം സി.പി.എം. നേതൃത്വത്തിനെതിരേ തിരിയുന്നതായി സൂചന.