Sunday, September 30, 2007

വ്യവസായികളുമായുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ചയായി

ആരോപണ വിധേയരായ വന്‍കിട വ്യവസായ പ്രമുഖരുമായി നേതാക്കള്‍ക്കുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഒരാഴ്ചയ്ക്കുള്ളില്‍ സമാപിക്കുന്ന ബ്രാഞ്ചു സമ്മേളനത്തിനു ശേഷം നടക്കുന്ന ലോക്കല്‍, ഏരിയാ കമ്മിറ്റി സമ്മേളനങ്ങളിലും ഈ പ്രശ്നം ആളിക്കത്തുമെന്നാണു സൂചന.
സംസ്ഥാനത്തു സി.പി.എമ്മിന്റെ ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സമ്മേളന നടപടികള്‍ പൂര്‍ത്തിയായ ബ്രാഞ്ചു കമ്മിറ്റികളിലെല്ലാം നേതാക്കളുടെ അവിഹിതമായ ഏര്‍പ്പാടുകളെ സംബന്ധിച്ചു കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. യുവ വ്യവസായി ഫാരിസ് അബൂബക്കര്‍, ലോട്ടറി രാജാവ് മാര്‍ട്ടിന്‍, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തിലെ നായകന്‍ സേവി മനോ മാത്യു തുടങ്ങിയവരുമായുള്ള നേതാക്കളുടെ കൂട്ടുകെട്ടാണു ചര്‍ച്ചയായിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ പിണറായി പക്ഷ നേതാക്കളെയാണു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വി.എസ് പക്ഷത്തിനു സ്വാധീനമുള്ള ബ്രാഞ്ചു കമ്മിറ്റികളില്‍ ഈ വിഷയം ആളിക്കത്തുമ്പോള്‍ പിണറായി പക്ഷത്തിന്റെ തട്ടകങ്ങളിലും നേതാക്കളുടെ അവിഹിത ബന്ധം തര്‍ക്കങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ദീപിക ചെയര്‍മാന്‍ ഫാരിസുമായി ബന്ധപ്പെട്ടാണു നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടി ചാനലില്‍ വന്ന ഫാരിസിന്റെ അഭിമുഖത്തിലും അംഗങ്ങള്‍ രോഷാകുലരാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും ഫാരിസിനെതിരേ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ എതിര്‍ പ്രസ്താവനയുമായി രംഗത്തു വരാത്തതിലെ അനൌചിത്യവും ചര്‍ച്ചയ്ക്കു കാരണമായി. സാധാരണ ഒരു ലോക്കല്‍ നേതാവിനെതിരേ ആരെങ്കിലും ആരോപണം തൊടുത്താല്‍ അതിനെ പ്രതിരോധിക്കുന്ന പാര്‍ട്ടി, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മൌനം പാലിച്ചതില്‍ ദുരൂഹതയുണ്ടെന്നാണു ബ്രാഞ്ചംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. ഫാരിസിനെ ന്യായീകരിച്ചു പാര്‍ട്ടി പത്രത്തില്‍ വന്ന ലേഖനങ്ങളും വാര്‍ത്തകളും പാര്‍ട്ടിയുടെ നയത്തിനു വിരുദ്ധമാണെന്നും സമ്മേളനങ്ങളില്‍ അഭിപ്രായമുയര്‍ന്നു.
ഫാരിസ് വിവാദത്തിനു പുറമെ ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധപ്പെട്ട രണ്ടുകോടി കോഴ വിവാദവും വി.എസ് പക്ഷം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പാലക്കാട്ടു നടന്നുകഴിഞ്ഞ ബ്രാഞ്ചു സമ്മേളനങ്ങളില്‍ ഇവിടത്തെ ഒരു വ്യാപാര പ്രമുഖനുമായുള്ള നേതാക്കളുടെ ബന്ധവും ചര്‍ച്ചയ്ക്കു വഴിയൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ കരുനീക്കം നടത്തിയെന്നു പറയപ്പെടുന്ന ഈ വ്യവസായിക്കെതിരേ കടുത്ത ആരോപണമാണു വി.എസ് പക്ഷം സമ്മേളനങ്ങളില്‍ ഉന്നയിക്കുന്നത്. ഈ വ്യവസായിയുടെ വീട്ടിലേക്ക് ഏതോ ചിലര്‍ കല്ലെറിഞ്ഞ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട സംഭവം നേതാക്കളുടെ അവിഹിത ബന്ധമാണു സൂചിപ്പിക്കുന്നതെന്നും വി.എസ് പക്ഷത്തിന് അഭിപ്രായമുണ്ട്.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വ്യവസായികളുമായുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചര്‍ച്ചയായി

ആരോപണ വിധേയരായ വന്‍കിട വ്യവസായ പ്രമുഖരുമായി നേതാക്കള്‍ക്കുള്ള ചങ്ങാത്തം സി.പി.എം ബ്രാഞ്ചു സമ്മേളനങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ഒരാഴ്ചയ്ക്കുള്ളില്‍ സമാപിക്കുന്ന ബ്രാഞ്ചു സമ്മേളനത്തിനു ശേഷം നടക്കുന്ന ലോക്കല്‍, ഏരിയാ കമ്മിറ്റി സമ്മേളനങ്ങളിലും ഈ പ്രശ്നം ആളിക്കത്തുമെന്നാണു സൂചന.

സംസ്ഥാനത്തു സി.പി.എമ്മിന്റെ ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സമ്മേളന നടപടികള്‍ പൂര്‍ത്തിയായ ബ്രാഞ്ചു കമ്മിറ്റികളിലെല്ലാം നേതാക്കളുടെ അവിഹിതമായ ഏര്‍പ്പാടുകളെ സംബന്ധിച്ചു കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. യുവ വ്യവസായി ഫാരിസ് അബൂബക്കര്‍, ലോട്ടറി രാജാവ് മാര്‍ട്ടിന്‍, മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തിലെ നായകന്‍ സേവി മനോ മാത്യു തുടങ്ങിയവരുമായുള്ള നേതാക്കളുടെ കൂട്ടുകെട്ടാണു ചര്‍ച്ചയായിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ പിണറായി പക്ഷ നേതാക്കളെയാണു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
വി.എസ് പക്ഷത്തിനു സ്വാധീനമുള്ള ബ്രാഞ്ചു കമ്മിറ്റികളില്‍ ഈ വിഷയം ആളിക്കത്തുമ്പോള്‍ പിണറായി പക്ഷത്തിന്റെ തട്ടകങ്ങളിലും നേതാക്കളുടെ അവിഹിത ബന്ധം തര്‍ക്കങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.