Friday, October 12, 2007

കോടിയേരിക്കെതിരെ ജന്മനാട്ടില്‍ പോസ്റ്റര്‍.

കോടിയേരിക്കെതിരെ ജന്മനാട്ടില്‍ പോസ്റ്റര്‍..




തലശ്ശേരി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ ജന്മനാട്ടില്‍ സി. പി. എം. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു പിന്നാലെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്‍. ഡി. എഫ്. പ്രവര്‍ത്തകന്‍ ഫസല്‍ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്സില്‍ പാര്‍ട്ടിയുടെയും മന്ത്രിയുടെയും മുഖം രക്ഷിക്കാന്‍ പ്രവര്‍ത്തകരെ കരുവാക്കിയെന്നാരോപിച്ചാണ് ബുധനാഴ്ച രാത്രി പ്രകടനം നടന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് കോടിയേരിയിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസ്സില്‍ മൂന്ന് സി. പി. എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയവര്‍ പിന്നീട് പരിസര പ്രദേശങ്ങളില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. പാര്‍ട്ടിക്കും മന്ത്രിക്കുമെതിരായ പതിച്ച പോസ്റ്റര്‍ ഇന്നലെ രാവിലെ തന്നെ നീക്കം ചെയ്തു.

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

തലശ്ശേരി: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ ജന്മനാട്ടില്‍ സി. പി. എം. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു പിന്നാലെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്‍. ഡി. എഫ്. പ്രവര്‍ത്തകന്‍ ഫസല്‍ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്സില്‍ പാര്‍ട്ടിയുടെയും മന്ത്രിയുടെയും മുഖം രക്ഷിക്കാന്‍ പ്രവര്‍ത്തകരെ കരുവാക്കിയെന്നാരോപിച്ചാണ് ബുധനാഴ്ച രാത്രി പ്രകടനം നടന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് കോടിയേരിയിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
എന്‍.ഡി. എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസ്സില്‍ മൂന്ന് സി. പി. എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയവര്‍ പിന്നീട് പരിസര പ്രദേശങ്ങളില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു. പാര്‍ട്ടിക്കും മന്ത്രിക്കുമെതിരായ പതിച്ച പോസ്റ്റര്‍ ഇന്നലെ രാവിലെ തന്നെ നീക്കം ചെയ്തു.

Anonymous said...

പത്രവാര്‍ത്തയില്‍ കൂടുതലൊന്നും ഈ ബ്ലോഗിലില്ലല്ലോ.