Wednesday, October 17, 2007

വിഭാഗീയതയ്ക്ക് 'അന്ത്യകൂദാശ'യില്ല; ബ്രാഞ്ചുകള്‍ വെട്ടിമാറ്റിയും ലോക്കല്‍ പിടിച്ചെടുത്തും ഇരുപക്ഷവും മുന്നോട്ട്

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍, വി.എസ്. വിഭാഗത്തിനു മുന്‍തൂക്കം കിട്ടുന്നയിടങ്ങളില്‍ 'മാര്‍ഗരേഖാലംഘന'മെന്ന പുതിയ ആയുധവുമായി ഔദ്യോഗികപക്ഷം ആഞ്ഞടിക്കുന്നു. വി.എസ്. പക്ഷത്തേക്കു ചായുന്ന 'ബ്രാഞ്ചുകള്‍' മാര്‍ഗരേഖാ കോടാലി ഉപയോഗിച്ച് വെട്ടിമാറ്റുക എന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ തന്ത്രം.
സംഘടനാതെരഞ്ഞെടുപ്പു വേളയില്‍ അച്ചടക്കനടപടി പാടില്ലെന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം 'മാനിച്ചാണ്' ഔദ്യോഗികപക്ഷം മാര്‍ഗരേഖാ ലംഘനം തുറുപ്പുചീട്ടാക്കുന്നത്. വി.എസ്. പക്ഷത്തിനു മേല്‍കൈ കിട്ടുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ മാര്‍ഗരേഖാ ലംഘനമെന്ന പേരില്‍ റദ്ദാക്കുകയും ഔദ്യോഗിക പക്ഷം പിടിച്ചടക്കുന്ന കമ്മിറ്റികള്‍ സാധുവാക്കുകയും ചെയ്യുന്നതായാണ് ആരോപണം. മലപ്പുറം സമ്മേളനത്തില്‍നിന്നു വിരുദ്ധമായി 'കോട്ടയം സമ്മേളന'മാകുമ്പോഴേക്ക് വി.എസ്. പക്ഷം ശക്തിയാര്‍ജിക്കുന്ന പ്രവണതയും ഔദ്യോഗികപക്ഷത്തെ വിറളി പിടിപ്പിക്കുന്നു. വി.എസിന്റെ തട്ടകമായ ആലപ്പുഴ ജില്ലയില്‍ 'നിരീക്ഷകരാ'യെത്തുന്ന ഔദ്യോഗികപക്ഷക്കാര്‍ തികഞ്ഞ പക്ഷാഭേദം കാട്ടുന്നതായാണ് ആരോപണം. റദ്ദുചെയ്ത ബ്രാഞ്ച് സമ്മേളനങ്ങളിലേറെയും വി.എസ്. പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയവയാണെന്നത് ഈ ആരോപണത്തെ ശരിവയ്ക്കുന്നു.
ആലപ്പുഴ തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള കനാല്‍ പടിഞ്ഞാറ് ബ്രാഞ്ച്, അമ്പലപ്പുഴയിലെ തോട്ടപ്പള്ളി, പോത്തശേരി, ചേന്നങ്കരി പടിഞ്ഞാറ്, ആറുപങ്ക്, കുട്ടനാട് ഏരിയായിലെ നീലംപേരൂര്‍, തലവടി ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലുള്ള ഓരോ ബ്രാഞ്ചുകള്‍ എന്നിവ ഇത്തരത്തില്‍ റദ്ദുചെയ്തവയാണ്. അതില്‍ ചിലയിടത്തു മാത്രമാണ് വീണ്ടും സമ്മേളനം നടത്തിയത്.
ലോക്കല്‍ സമ്മേളനങ്ങളിലും വി.എസ്. പക്ഷം ഭീഷണി നേരിടുന്നുണ്ട്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള കുട്ടനാടും ഹരിപ്പാടുമൊഴികെ ജില്ലയിലെ മറ്റ് ഏരിയാകമ്മിറ്റികളിലും സ്ഥിതി വ്യത്യസ്തമല്ല.
ജന്മം കൊണ്ടല്ലെങ്കിലും 'മലമ്പുഴ ബന്ധ'ത്തിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായ പാലക്കാട് ജില്ലയിലും പിണറായി പക്ഷം കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വി.എസ്. പക്ഷം ശക്തമായ സാന്നിധ്യം തെളിയിച്ചു കഴിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുണ്ടൂര്‍, പുതുശേരി, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളിലെല്ലാം വി.എസ്. പക്ഷം മേല്‍കൈ നേടുമെന്നുറപ്പായി. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, അട്ടപ്പാടി ഏരിയാ കമ്മിറ്റികള്‍ക്കു കീഴിലുള്ള മിക്ക ലോക്കല്‍ കമ്മിറ്റികളും പിണറായി പക്ഷം വരുതിയിലാക്കി. പാലക്കാട് നഗരത്തിലെ യാക്കര ലോക്കല്‍ കമ്മിറ്റി വി.എസ്. പക്ഷം പിടിച്ചെടുത്തതാണ് ഏറ്റവും ശ്രദ്ധേയം. കടുത്ത പിണറായി പക്ഷക്കാരായ മുന്‍ എം.എല്‍.എ: ടി.കെ.നൌഷാദ്, കൈരളി ടിവി ഡയറക്ടറും സ്വരലയ സെക്രട്ടറിയുമായ ടി.ആര്‍.അജയന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എസ്.ഗോപാലകൃഷ്ണന്‍ എന്നിവരെ തോല്‍പിച്ചാണു യാക്കര ലോക്കല്‍ കമ്മിറ്റി പിടിച്ചെടുത്തതെന്നത് വി.എസ് പക്ഷത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.
സമ്മേളനം കോട്ടയത്താണെങ്കിലും സി.പി.എം. കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ പിണറായി പക്ഷം അജയ്യരായി മുന്നേറുകയാണ്. ഇരിട്ടി ഏരിയാക്കമ്മിറ്റിക്കു കീഴിലുള്ള ഉളിക്കല്‍ ലോക്കല്‍ കമ്മിറ്റിയിലേക്കു മാത്രമാണു മത്സരം നടന്നത്. അവിടെ ഔദ്യോഗികപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കെതിരേ മത്സരമുണ്ടായെങ്കിലും വന്‍ ഭൂരിപക്ഷത്തോടെ ഔദ്യോഗികപക്ഷം അപ്രമാദിത്വം തെളിയിച്ചു. ഇതേ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള രണ്ടു ബ്രാഞ്ച് കമ്മിറ്റികളില്‍ 'വിമതശല്യം' മൂലം സമ്മേളനമേ നടത്തിയിരുന്നില്ല. ഔദ്യോഗിക പക്ഷത്തിനു വെല്ലുവിളി ഉയരാതിരിക്കാന്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനായി ജില്ലാ-ഏരിയാതലങ്ങളിലെ എട്ടും പത്തും ഔദ്യോഗിക പക്ഷനേതാക്കളാണു ലോക്കല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കേണ്ട കോട്ടയം ഏരിയാകമ്മിറ്റിയുടെ മുന്‍ സെക്രട്ടറി സി.എന്‍. സത്യനേശന്‍ മത്സരിച്ചു വിജയിച്ച തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കിയാണ് ഔദ്യോഗികപക്ഷം ജില്ലയില്‍ 'തിരനോട്ടം' നടത്തിയതുതന്നെ. തിരുവാതുക്കലിനു പുറമേ ചങ്ങനാശേരി നോര്‍ത്ത്, ചങ്ങനാശേരി സൌത്ത് എന്നിവിടങ്ങളിലും വി.എസ്. പക്ഷം ആധിപത്യം ഉറപ്പിച്ചതിനാല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കി. ജില്ലയില്‍ വി.എസ്്. പക്ഷത്തിന് കരുത്തേകിയിരുന്ന മുന്‍ കോട്ടയം ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനൊപ്പം വി.എസ്. പക്ഷത്തെ അഞ്ചു പ്രമുഖരാണ് തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ വിജയിച്ചത്. തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് കോട്ടയം ഏരിയാ കമ്മിറ്റിയായതിനാല്‍ അതിനു 'മുന്നോടിയായി' ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ബ്രാഞ്ചിലും ലോക്കലിലും മത്സരത്തിലൂടെ സത്യനേശന്‍ വിജയിച്ചതോടെ റദ്ദാക്കലല്ലാതെ മറ്റു മാര്‍ഗമില്ലാതാകുകയായിരുന്നു എന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം. കോട്ടയം ജില്ലയിലെതന്നെ ചെങ്ങളം ലോക്കല്‍ കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വി.എസ്. പക്ഷത്തെ തറപറ്റിച്ച് പിണറായി പക്ഷം 'ചെങ്കൊടി നാട്ടി'. ഈ തെരഞ്ഞെടുപ്പ് സാധുവായി ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. വി.എസ്. പക്ഷം മേല്‍കൈ നേടിയ ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനവും റദ്ദാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്്.
തൃശൂര്‍ ജില്ലയിലും റദ്ദാക്കല്‍ ഭീഷണിയുയര്‍ത്തി ഔദ്യോഗികപക്ഷം വി.എസ്. പക്ഷത്തെ പൊരിക്കുകയാണ്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള അടാട്ട് ലോക്കല്‍ സമ്മേളനം നിര്‍ത്തിവയ്ക്കുമെന്ന ഭീഷണിയുയര്‍ത്തി പിണറായിപക്ഷം സെക്രട്ടറി സ്ഥാനം പിടിച്ചു. അവണൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ പ്രതിനിധികളുടെ പേര് വായിച്ചയുടനെ ഒരുവിഭാഗം കൈയടിച്ചു. വിയോജിപ്പുമായി എഴുന്നേറ്റ വി.എസ്. പക്ഷത്തെനോക്കി സമയം കഴിഞ്ഞതിനാല്‍ ഇനി മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് ഔദ്യോഗികപക്ഷം തടയിട്ടു. ഇതേ സംഭവം മറ്റു സമ്മേളനവേദികളിലും ആവര്‍ത്തിക്കപ്പെട്ടു. ചേര്‍പ്പില്‍ ഊരകം സെന്റര്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ രണ്ടു വി.എസ്. പക്ഷക്കാരെ ഹാളിനകത്തു പ്രവേശിപ്പിച്ചില്ല. സഹകരണസംഘം തെരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവര്‍ത്തനമെന്നായിരുന്നു കുറ്റപത്രം.
ഔദ്യോഗികപക്ഷത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ച് എറണാകുളം ജില്ലയിലെ ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിഭാഗവും വി.എസ്. പക്ഷം കൈയടക്കി. പിണറായി പക്ഷത്തുള്ള മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തംഗം, ഉദയംപേരൂര്‍ പഞ്ചായത്തംഗം എന്നിവര്‍ക്കുപോലും ഉദയംപേരൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു ജയിച്ചു കയറാനായില്ല. വി.എസ് വിഭാഗത്തില്‍നിന്നു കൂറുമാറി പിണറായി പക്ഷത്തെത്തിയ ദിനേശ് മണി എം.എല്‍.എയുടെ പ്രവര്‍ത്തനത്തിനുപോലും പളളുരുത്തിയിലെ ലോക്കല്‍ കമ്മിറ്റികള്‍ പിടിച്ചെടുക്കാനായില്ല. പിണറായി വിഭാഗം കരുത്താര്‍ജിച്ച ചെല്ലാനം ലോക്കല്‍ കമ്മിറ്റി സമ്മേളനം വി.എസിനു മേല്‍കൈയുളള ജില്ലാ കമ്മിറ്റി ഇടപെട്ടു മാറ്റിവച്ചു.
( This report from mangalam )

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

വിഭാഗീയതയ്ക്ക് 'അന്ത്യകൂദാശ'യില്ല; ബ്രാഞ്ചുകള്‍ വെട്ടിമാറ്റിയും ലോക്കല്‍ പിടിച്ചെടുത്തും ഇരുപക്ഷവും മുന്നോട്ട്

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍, വി.എസ്. വിഭാഗത്തിനു മുന്‍തൂക്കം കിട്ടുന്നയിടങ്ങളില്‍ 'മാര്‍ഗരേഖാലംഘന'മെന്ന പുതിയ ആയുധവുമായി ഔദ്യോഗികപക്ഷം ആഞ്ഞടിക്കുന്നു. വി.എസ്. പക്ഷത്തേക്കു ചായുന്ന 'ബ്രാഞ്ചുകള്‍' മാര്‍ഗരേഖാ കോടാലി ഉപയോഗിച്ച് വെട്ടിമാറ്റുക എന്നതാണ് ഔദ്യോഗികപക്ഷത്തിന്റെ തന്ത്രം.
സംഘടനാതെരഞ്ഞെടുപ്പു വേളയില്‍ അച്ചടക്കനടപടി പാടില്ലെന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം 'മാനിച്ചാണ്' ഔദ്യോഗികപക്ഷം മാര്‍ഗരേഖാ ലംഘനം തുറുപ്പുചീട്ടാക്കുന്നത്. വി.എസ്. പക്ഷത്തിനു മേല്‍കൈ കിട്ടുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ മാര്‍ഗരേഖാ ലംഘനമെന്ന പേരില്‍ റദ്ദാക്കുകയും ഔദ്യോഗിക പക്ഷം പിടിച്ചടക്കുന്ന കമ്മിറ്റികള്‍ സാധുവാക്കുകയും ചെയ്യുന്നതായാണ് ആരോപണം. മലപ്പുറം സമ്മേളനത്തില്‍നിന്നു വിരുദ്ധമായി 'കോട്ടയം സമ്മേളന'മാകുമ്പോഴേക്ക് വി.എസ്. പക്ഷം ശക്തിയാര്‍ജിക്കുന്ന പ്രവണതയും ഔദ്യോഗികപക്ഷത്തെ വിറളി പിടിപ്പിക്കുന്നു. വി.എസിന്റെ തട്ടകമായ ആലപ്പുഴ ജില്ലയില്‍ 'നിരീക്ഷകരാ'യെത്തുന്ന ഔദ്യോഗികപക്ഷക്കാര്‍ തികഞ്ഞ പക്ഷാഭേദം കാട്ടുന്നതായാണ് ആരോപണം. റദ്ദുചെയ്ത ബ്രാഞ്ച് സമ്മേളനങ്ങളിലേറെയും വി.എസ്. പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയവയാണെന്നത് ഈ ആരോപണത്തെ ശരിവയ്ക്കുന്നു.
ആലപ്പുഴ തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള കനാല്‍ പടിഞ്ഞാറ് ബ്രാഞ്ച്, അമ്പലപ്പുഴയിലെ തോട്ടപ്പള്ളി, പോത്തശേരി, ചേന്നങ്കരി പടിഞ്ഞാറ്, ആറുപങ്ക്, കുട്ടനാട് ഏരിയായിലെ നീലംപേരൂര്‍, തലവടി ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലുള്ള ഓരോ ബ്രാഞ്ചുകള്‍ എന്നിവ ഇത്തരത്തില്‍ റദ്ദുചെയ്തവയാണ്. അതില്‍ ചിലയിടത്തു മാത്രമാണ് വീണ്ടും സമ്മേളനം നടത്തിയത്.
ലോക്കല്‍ സമ്മേളനങ്ങളിലും വി.എസ്. പക്ഷം ഭീഷണി നേരിടുന്നുണ്ട്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള കുട്ടനാടും ഹരിപ്പാടുമൊഴികെ ജില്ലയിലെ മറ്റ് ഏരിയാകമ്മിറ്റികളിലും സ്ഥിതി വ്യത്യസ്തമല്ല.
ജന്മം കൊണ്ടല്ലെങ്കിലും 'മലമ്പുഴ ബന്ധ'ത്തിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായ പാലക്കാട് ജില്ലയിലും പിണറായി പക്ഷം കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വി.എസ്. പക്ഷം ശക്തമായ സാന്നിധ്യം തെളിയിച്ചു കഴിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുണ്ടൂര്‍, പുതുശേരി, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ഏരിയാ കമ്മിറ്റികളിലെല്ലാം വി.എസ്. പക്ഷം മേല്‍കൈ നേടുമെന്നുറപ്പായി. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, അട്ടപ്പാടി ഏരിയാ കമ്മിറ്റികള്‍ക്കു കീഴിലുള്ള മിക്ക ലോക്കല്‍ കമ്മിറ്റികളും പിണറായി പക്ഷം വരുതിയിലാക്കി. പാലക്കാട് നഗരത്തിലെ യാക്കര ലോക്കല്‍ കമ്മിറ്റി വി.എസ്. പക്ഷം പിടിച്ചെടുത്തതാണ് ഏറ്റവും ശ്രദ്ധേയം. കടുത്ത പിണറായി പക്ഷക്കാരായ മുന്‍ എം.എല്‍.എ: ടി.കെ.നൌഷാദ്, കൈരളി ടിവി ഡയറക്ടറും സ്വരലയ സെക്രട്ടറിയുമായ ടി.ആര്‍.അജയന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എസ്.ഗോപാലകൃഷ്ണന്‍ എന്നിവരെ തോല്‍പിച്ചാണു യാക്കര ലോക്കല്‍ കമ്മിറ്റി പിടിച്ചെടുത്തതെന്നത് വി.എസ് പക്ഷത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.
സമ്മേളനം കോട്ടയത്താണെങ്കിലും സി.പി.എം. കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ പിണറായി പക്ഷം അജയ്യരായി മുന്നേറുകയാണ്. ഇരിട്ടി ഏരിയാക്കമ്മിറ്റിക്കു കീഴിലുള്ള ഉളിക്കല്‍ ലോക്കല്‍ കമ്മിറ്റിയിലേക്കു മാത്രമാണു മത്സരം നടന്നത്. അവിടെ ഔദ്യോഗികപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കെതിരേ മത്സരമുണ്ടായെങ്കിലും വന്‍ ഭൂരിപക്ഷത്തോടെ ഔദ്യോഗികപക്ഷം അപ്രമാദിത്വം തെളിയിച്ചു. ഇതേ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള രണ്ടു ബ്രാഞ്ച് കമ്മിറ്റികളില്‍ 'വിമതശല്യം' മൂലം സമ്മേളനമേ നടത്തിയിരുന്നില്ല. ഔദ്യോഗിക പക്ഷത്തിനു വെല്ലുവിളി ഉയരാതിരിക്കാന്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനായി ജില്ലാ-ഏരിയാതലങ്ങളിലെ എട്ടും പത്തും ഔദ്യോഗിക പക്ഷനേതാക്കളാണു ലോക്കല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കേണ്ട കോട്ടയം ഏരിയാകമ്മിറ്റിയുടെ മുന്‍ സെക്രട്ടറി സി.എന്‍. സത്യനേശന്‍ മത്സരിച്ചു വിജയിച്ച തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കിയാണ് ഔദ്യോഗികപക്ഷം ജില്ലയില്‍ 'തിരനോട്ടം' നടത്തിയതുതന്നെ. തിരുവാതുക്കലിനു പുറമേ ചങ്ങനാശേരി നോര്‍ത്ത്, ചങ്ങനാശേരി സൌത്ത് എന്നിവിടങ്ങളിലും വി.എസ്. പക്ഷം ആധിപത്യം ഉറപ്പിച്ചതിനാല്‍ ലോക്കല്‍ സമ്മേളനം റദ്ദാക്കി. ജില്ലയില്‍ വി.എസ്്. പക്ഷത്തിന് കരുത്തേകിയിരുന്ന മുന്‍ കോട്ടയം ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനൊപ്പം വി.എസ്. പക്ഷത്തെ അഞ്ചു പ്രമുഖരാണ് തിരുവാതുക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ വിജയിച്ചത്. തുടര്‍ന്ന് സമ്മേളനം റദ്ദാക്കി. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് കോട്ടയം ഏരിയാ കമ്മിറ്റിയായതിനാല്‍ അതിനു 'മുന്നോടിയായി' ഏരിയാ സെക്രട്ടറി സി.എന്‍. സത്യനേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ബ്രാഞ്ചിലും ലോക്കലിലും മത്സരത്തിലൂടെ സത്യനേശന്‍ വിജയിച്ചതോടെ റദ്ദാക്കലല്ലാതെ മറ്റു മാര്‍ഗമില്ലാതാകുകയായിരുന്നു എന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം. കോട്ടയം ജില്ലയിലെതന്നെ ചെങ്ങളം ലോക്കല്‍ കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വി.എസ്. പക്ഷത്തെ തറപറ്റിച്ച് പിണറായി പക്ഷം 'ചെങ്കൊടി നാട്ടി'. ഈ തെരഞ്ഞെടുപ്പ് സാധുവായി ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. വി.എസ്. പക്ഷം മേല്‍കൈ നേടിയ ആര്‍പ്പൂക്കര ലോക്കല്‍ സമ്മേളനവും റദ്ദാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്്.
തൃശൂര്‍ ജില്ലയിലും റദ്ദാക്കല്‍ ഭീഷണിയുയര്‍ത്തി ഔദ്യോഗികപക്ഷം വി.എസ്. പക്ഷത്തെ പൊരിക്കുകയാണ്. വി.എസ്. പക്ഷത്തിന് മുന്‍തൂക്കമുള്ള അടാട്ട് ലോക്കല്‍ സമ്മേളനം നിര്‍ത്തിവയ്ക്കുമെന്ന ഭീഷണിയുയര്‍ത്തി പിണറായിപക്ഷം സെക്രട്ടറി സ്ഥാനം പിടിച്ചു. അവണൂര്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ പ്രതിനിധികളുടെ പേര് വായിച്ചയുടനെ ഒരുവിഭാഗം കൈയടിച്ചു. വിയോജിപ്പുമായി എഴുന്നേറ്റ വി.എസ്. പക്ഷത്തെനോക്കി സമയം കഴിഞ്ഞതിനാല്‍ ഇനി മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് ഔദ്യോഗികപക്ഷം തടയിട്ടു. ഇതേ സംഭവം മറ്റു സമ്മേളനവേദികളിലും ആവര്‍ത്തിക്കപ്പെട്ടു. ചേര്‍പ്പില്‍ ഊരകം സെന്റര്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ