Monday, October 15, 2007

സഭാധ്യക്ഷന്മാര്‍ പിണറായിക്ക് രോഗലേപന കൂദാശക്ക് ഒരുങുന്നു

സഭാധ്യക്ഷന്മാര്‍ പിണറായിക്ക് രോഗലേപന കൂദാശക്ക് ഒരുങുന്നു.

കൊച്ചി: കേരള സംസ്കാരത്തിന് കളങ്കം ചാര്‍ത്തുന്നതാണ് പിണറായിയുടെ പ്രസ്താവനയെന്നും ഈ സംസ്കാരിക അധപതനം ജനം തിരിച്ചറിയണമെന്നും മൂന്നു കത്തോലിക്കാസഭാ വിഭാഗങ്ങളുടെയും തലവന്മാര്‍ അഭിപ്രായപ്പെട്ടു. സഭാ പിതാക്കന്മാര്‍ കൃത്യനിര്‍വഹണത്തിന് ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാറില്ല.
മരണത്തെ അഭിമുഖീകരിച്ച വേളയില്‍ സഭയോടെ കാണിക്കുന്ന വൈകാരിക അടുപ്പം മത്തായി ചാക്കോയുടെ അവകാശമാണ്. മാനുഷികവും ഭരണഘടനപരവുമായ ഈ അവകാശമാണ് വിജയന്‍ നിഷേധിച്ചിരിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, കേരള ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, മലങ്കര കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളീമീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...