Friday, October 12, 2007

കുറുന്തോട്ടിക്കും വാതം.

കുറുന്തോട്ടിക്കും വാതം....

തിരുവനന്തപുരം: സി.പി.എം. കേരള ഘടകത്തിലെ വിഭാഗീയമായ അച്ചടക്ക നടപടികളെക്കുറിച്ച് പുനപ്പരിശോധന നടത്താന്‍ കേന്ദ്രനേതൃത്വം നിയോഗിച്ച പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടും. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും 15, 16 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതിയോഗത്തിലും കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നാണ് സൂചന. പി.കെ.ഗുരുദാസന് പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ പ്രമുഖ നേതാക്കളും ജില്ലാ നിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായ മുന്‍ എം.എല്‍.എ. അഡ്വ. സി.ബി.സി.വാര്യര്‍, എന്‍.സജീവന്‍, സത്യപാലന്‍, ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്ന് സമിതി കണ്‍വീനറായ പി.കെ.ഗുരുദാസന്‍ റിപ്പോര്‍ട്ടിലൂടെ നിര്‍ദ്ദേശിച്ചപ്പോള്‍ അംഗങ്ങളായ വൈക്കം വിശ്വനും എം.വി.ഗോവിന്ദന്‍മാസ്റ്ററും അച്ചടക്ക നടപടി പിന്‍വലിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ റിപ്പോര്‍ട്ട് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ചര്‍ച്ചചെയ്തുവെങ്കിലും അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സെക്രട്ടേറിയറ്റില്‍ വന്‍ഭൂരിപക്ഷമുള്ള പിണറായി പക്ഷം സ്വീകരിച്ചത്. അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന ശുപാര്‍ശയോടുള്ള വൈക്കം വിശ്വന്റെയും എം.വി.ഗോവിന്ദന്‍മാസ്റ്ററുടെയും വിയോജനക്കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു പിണറായി പക്ഷത്തിന്റെ പ്രതിരോധം. രണ്ടുതവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച നടത്തിയിട്ടും തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിയത്. വിഷയം പരിശോധിച്ച കേന്ദ്ര നേതൃത്വമാണ് അടുത്ത സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.
ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന സംസ്ഥാന സമിതിയോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്തോ_അമേരിക്ക ആണവക്കരാറിനെച്ചൊല്ലി ദേശീയരാഷ്ട്രീയത്തില്‍ അനുദിനം മൂര്‍ച്ഛിക്കുന്ന പ്രതിസന്ധിയാണ് കാരണം. എന്നാല്‍, കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള പങ്കെടുക്കുമെന്ന് വ്യക്തമായിട്ടുണ്ട്. മറ്റൊരു പി.ബി. അംഗമായ സീതാറാം യെച്ചൂരിയും പങ്കെടുക്കുമെന്ന് സൂചനയുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര നേതാക്കള്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച പി.ബി.യുടെ തീരുമാനം യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ ഉണ്ടാകുകയും കേന്ദ്രനേതാക്കള്‍ യോഗത്തിനെത്താതിരിക്കുകയും ചെയ്താല്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അനന്തര നടപടികളെക്കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണ്.
പി.കെ.ഗുരുദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയോഗിച്ച ഘട്ടത്തില്‍, പ്രകാശ് കാരാട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. നീതിരഹിതമെന്ന് കമ്മീഷന്‍ കണ്ടെത്തുന്ന അച്ചടക്കനടപടികള്‍ തിരുത്തുമെന്നും അവ അടുത്ത പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പുതന്നെ നടപ്പില്‍വരുത്തുമെന്നുമായിരുന്നു കാരാട്ടിന്റെ പ്രഖ്യാപനം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുശേഷം ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ ഗുരുദാസന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം വൈകുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്കും കാരണമാകും.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

കുറുന്തോട്ടിക്കും വാതം