Tuesday, August 26, 2008

ഇടതുപക്ഷം

ഇടതുപക്ഷം

പ്രതിസന്ധികളിലേക്ക്‌ വലിച്ചെറിയാതെയുള്ള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌ കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ അതിന്റെ കാലാവധിയുടെ പാതിയോടടുക്കുകയാണ്‌. ഈ സന്ദര്‍ഭത്തിലാണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷിക്കുന്ന കാലയളവിലേക്ക്‌ ഒരു മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്‌. ഇതുസംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ പാര്‍ട്ടിനയങ്ങളെ സംബന്ധിച്ച്‌ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു. ഇടതുപക്ഷ-ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യകക്ഷി എന്ന നിലയ്‌ക്ക്‌ ഭരണത്തില്‍ ഇടപെടാനും അതിനെ നയിക്കാനുമുള്ള പാര്‍ട്ടിയുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന്‌ തോന്നുന്നില്ല. 1957-ലെ ഗവണ്‍മെന്റില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റന്ന നിലയില്‍ മുന്നണിയുടെ ആകെ അംഗീകാരം ഉള്‍ക്കൊള്ളുന്നതാകണം മാര്‍ഗരേഖ. കൃഷിക്കാരടക്കമുള്ള സമൂഹത്തിലെ വിവിധ വര്‍ഗവിഭാഗങ്ങളുടെയും ജനങ്ങളുടെ ആകെത്തന്നെയും മതിപ്പും അംഗീകാരവും പിടിച്ചുപറ്റുന്ന ഒന്ന്‌. എന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ കമ്യൂണിക്കെയും മാര്‍ഗരേഖ വിശദീകരിച്ച്‌ (എന്നു വ്യക്തമാക്കാതെ)പാര്‍ട്ടി പത്രത്തില്‍ വന്ന ഡോ.തോമസ്‌ ഐസക്കിന്റെ വിശദീകരണ ലേഖനങ്ങളും അത്തരം ഒരു മതിപ്പും വിശ്വാസ്യതയുമല്ല സൃഷ്‌ടിച്ചത്‌. അതിന്‌ മാധ്യമങ്ങളെ കുറ്റംപറഞ്ഞിട്ട്‌ കാര്യമില്ല. '57ലും '67ലും ഇത്തരമൊരു അവമതിപ്പും ആശയക്കുഴപ്പവും ഗവണ്‍മെന്റ്‌ നയവുമായി ബന്ധപ്പെട്ട്‌ അവിഭക്തകമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ സി.പി.എമ്മിനോ നേരിടേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ നയിക്കുകയും അതിന്റെ നയങ്ങളുടെ വക്താവാകുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ്‌ വി.എസ്‌.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി തള്ളി എന്നാണ്‌ പാര്‍ട്ടിപത്രം ഒഴികെയുള്ള കേരളത്തിലെ മാധ്യമങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത്‌. ഇതിനാധാരമായ വാചകങ്ങളാണ്‌ 'വിപ്ലവ വായാടിത്തം' എന്നുപറഞ്ഞ്‌ കമ്യൂണിക്കേയിലും വിശദീകരണ ലേഖനങ്ങളിലും ഉണ്ടായിരുന്നത്‌. അതോടെ 'തിരുത്തല്‍വാദി'കള്‍ക്കും 'അവസരവാദി'കള്‍ക്കുമെതിരായി വി.എസ്‌. രംഗത്തുവന്നു. രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുന്നതിനെതിരെ പിണറായിയും. തോമസ്‌ ഐസക്കും വി.എസ്സും പിണറായിയും എഴുതിയ ലേഖനങ്ങള്‍ കൂടിയായപ്പോള്‍ ആശയപരമായ ഭിന്നിപ്പുകള്‍ മറനീക്കി. 'വിമര്‍ശനം പാര്‍ട്ടി രേഖയില്‍ ഇല്ലാത്തത്‌'' സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നിലക്കൊണ്ടു' തുടങ്ങിയ വി. എസ്സിന്റെ വെളിപ്പെടുത്തല്‍ പശു ചത്തെന്നു പറഞ്ഞിട്ടും മോരിലെ പുളി പോയിട്ടില്ലെന്ന്‌ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നയം പാര്‍ട്ടിനയമല്ലെന്ന തോന്നലുണ്ടാക്കുകയാണ്‌ പിണറായിയുടെ ഇടപെടല്‍ മൂലം ഉണ്ടായത്‌. പ്രത്യേക സാമ്പത്തിക മേഖല (സെസ്‌)യ്‌ക്കുള്ള തീരുമാനം ധൃതിപ്പെട്ട്‌ പാടില്ല എന്ന്‌ സി.പി.ഐ., ആര്‍.എസ്‌.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഭിന്നത സി.പി.എമ്മിനുമപ്പുറം ഇടതുപക്ഷ മുന്നണിയുടെയും ഗവണ്‍മെന്റിന്‍േറതുമായി മാറി. ഇതല്ലെ യാഥാര്‍ഥ്യം? ഈ പംക്തിയുടെ സ്ഥലപരിമിതിയില്‍ നിന്ന്‌ ഡോ.തോമസ്‌ ഐസക്കും മുഖ്യമന്ത്രി വി.എസ്സും സി.പി.എം. സെക്രട്ടറി പിണറായിയും അവതരിപ്പിക്കുന്ന നിലപാടുകളിലേക്കു കടന്നാല്‍ ചിത്രം ചുരുക്കി ഇങ്ങനെ: ആദ്യം ഡോ. തോമസ്‌ ഐസക്ക്‌: -ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഭൂപരിഷ്‌കരണം എന്നൊരു അജന്‍ഡയില്ല. -കാര്‍ഷികമേഖലയിലെ ഉത്‌പാദനക്ഷമത ഉയര്‍ത്തുക മാത്രമാണ്‌ ചെയ്യേണ്ടത്‌. ഭക്ഷ്യസുരക്ഷാപദ്ധതിയും ഗ്രൂപ്പ്‌ കൃഷിയും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ സ്വയം സഹായസംഘങ്ങള്‍ എന്നിവയെ ഉപയോഗിച്ച്‌. - ഭൂരഹിതര്‍ 4.8 ശതമാനം മാത്രമേയുള്ളൂ. ഉയര്‍ന്ന കണക്കുകള്‍ അതിശയോക്തിപരമാണ്‌. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പ്രായോഗികമല്ല. കിടപ്പാടവും വീടും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. -അടിയന്തര ആവശ്യം വ്യവസായ സംരംഭകര്‍ക്ക്‌ ഭൂമി ലഭ്യമാക്കലാണ്‌. വ്യവസായത്തിന്‌ ഭൂമി ഇല്ലാത്തതാണ്‌ വലിയ പ്രശ്‌നം. കൃഷിഭൂമിയുടെ 0.41 ശതമാനമേ വ്യവസായ ഭൂമിയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭകരുടെ അപേക്ഷകള്‍ അടിയന്തരമായി അംഗീകരിക്കണം. മൂന്നുവര്‍ഷം കൊണ്ട്‌ 25000 കോടിരൂപയുടെയെങ്കിലും നിക്ഷേപം ഇതുണ്ടാക്കും. വി.എസ്‌ .പറയുന്നതിങ്ങനെ: തരിശിടല്‍ മാത്രമല്ല ഭൂമിയുടെ തരംമാറ്റവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുള്ള ഭൂമി കേന്ദ്രീകരണവും മറ്റ്‌ രീതികളില്‍ നടക്കുന്നു. ഭൂപരിഷ്‌കരണ പ്രശ്‌നം ഇപ്പോഴും പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം മറ്റൊരു കണക്ക്‌ അവതരിപ്പിക്കുന്നു: -അടുത്തകാലത്തായി തരിശിട്ടതോ തരംമാറ്റിക്കഴിഞ്ഞിട്ടില്ലാത്തതോ ആയ 50000 ഹെക്‌ടര്‍ നെല്‍വയല്‍ ഉണ്ടെന്നാണ്‌ കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്‌. അടുത്ത മൂന്നുവര്‍ഷം കൊണ്ട്‌ ഈ സ്ഥലങ്ങളിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും. നാലാം ലോകവാദക്കാരുടെ രേഖയെന്ന്‌ തോന്നിപ്പിക്കുംവിധമുള്ള തോമസ്‌ ഐസക്കിന്റെ ലേഖനത്തിന്‌ പാര്‍ട്ടി രേഖകളില്‍ നിന്നുള്ള ഉദ്ധരണികളുടെ ആധികാരിക ആടയാഭരണങ്ങള്‍ നല്‍കുകയാണ്‌ പിണറായി വിജയന്‍ മൂന്നു ലേഖനങ്ങളില്‍. ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി പ്രതീക്ഷകള്‍ രൂപീകരിക്കുന്നത്‌ മുന്നോട്ടുള്ള പോക്കിന്‌ തടസ്സമായി തീരുമെന്ന ഊന്നലാണ്‌ അതില്‍ കൂടുതലും. സി.പി.എം. അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെല്ലാം സംസ്ഥാനത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. പാര്‍ട്ടി മുന്നോട്ട്‌ വെക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്‌ക്കകത്തു നിന്നുകൊണ്ട്‌ പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യകതയുണ്ടോ എന്ന്‌ അദ്ദേഹം ചോദിക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്ന ബദല്‍ നയങ്ങള്‍ എന്താണ്‌ എന്നാണ്‌ യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ട മര്‍മം. ഈ മൂന്ന്‌ ആധികാരിക വക്താക്കളുടെയും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒരു ബദല്‍ നയം രൂപപ്പെട്ടതായി കാണാനാവില്ല. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലും പിന്നീട്‌ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലും ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചതു പോലെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക്‌ കൂടി മാതൃകയാകും വിധം ഒരു ബദല്‍ നയം അവതരിപ്പിക്കുന്നില്ല. വിശേഷിച്ച്‌ സി.പി.എം. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍. കോണ്‍ഗ്രസ്‌-ബി.ജെ.പി. നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നല്‍കിയിട്ടു ള്ളനിര്‍ദേശം. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി തൊട്ട്‌ 'സെസ്‌' വരെയുള്ള മാര്‍ഗരേഖയില്‍ പറയുന്ന പദ്ധതികള്‍ ബദല്‍ പരിപാടികളായി കാണുന്നതെങ്ങനെ. കേന്ദ്രത്തില്‍ ബി.ജെ.പി. കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകള്‍ നടപ്പാക്കി വന്ന ആഗോളീകരണ നയങ്ങളുടെ അനുബന്ധപരിപാടികള്‍ ഇവിടെ തട്ടിക്കൂട്ടിയിരിക്കയാണ്‌. ഇരുപത്തെട്ട്‌ ലക്ഷം കുടിയാന്മാര്‍ക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം കുടികിടപ്പവകാശവും ലഭ്യമാക്കുക മാത്രമല്ല ഇ.എം.എസ്‌. ഗവണ്‍മെന്റുകള്‍ ചെയ്‌തത്‌. വ്യാവസായിക രംഗത്ത്‌ ഭൂമി നല്‍കി ബിര്‍ളയെ പോലുള്ളവരുടെ നിക്ഷേപം സംസ്ഥാനത്തേക്ക്‌ കൊണ്ടുവന്നതൊന്നും ഈ രേഖക്കാര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. മൂലധന നിക്ഷേപം വരുത്തുന്നത്‌ പുതിയ കഥയല്ലെന്നും. തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങിയ അധ്വാനിക്കുന്നവരുടെ സമസ്‌ത മേഖലയിലും അന്നത്തെ ഗവണ്‍മെന്റിന്റെ സംഭാവനകള്‍ ചെന്നെത്തി. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറി മാറി ആശ്ലേഷിക്കുന്ന ആഗോളീകരണനയങ്ങളുടെ പശ്ചാത്തലത്തില്‍. കാര്‍ഷിക പ്രധാനമായ ഇന്ത്യയിലെ തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയ്‌ക്കും മറ്റ്‌ ജനവിഭാഗങ്ങള്‍ക്കും ചെറുത്തു നില്‍പ്പിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സഹായകമാകുന്ന എന്തു ബദലാണ്‌ സി.പി.എം. മാര്‍ഗരേഖ മുന്നോട്ട്‌ വെക്കുന്നത്‌. മുപ്പത്‌ ശതമാനത്തോളം വരുന്ന കര്‍ഷകത്തൊഴിലാളികളുണ്ടെന്നു പറയുന്ന രേഖയില്‍ അവരുടെ ഉയര്‍ന്ന കൂലിയാണ്‌ കൃഷിഭൂമി തരിശിടുന്നതിന്‌ കാരണമെന്ന നാലാം ലോകസിദ്ധാന്തം തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പാര്‍ട്ടി നയമല്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നു. പട്ടികജാതിക്കാര്‍ക്ക്‌ കൃഷിഭൂമി നല്‍കണമെന്ന്‌ ഇതിന്‌ സമാന്തരമായി തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌ ആവശ്യപ്പെടുന്നു. പട്ടികവര്‍ഗക്കാര്‍ക്ക്‌ മാത്രമേ ഭൂമി നല്‍കേണ്ടതുള്ളൂ എന്ന്‌ രേഖ ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ മതിപ്പില്ലാത്ത രേഖയെന്ന്‌ ആവര്‍ത്തിക്കേണ്ടി വരുന്നു. 'മണ്ണ്‌ തന്നെ ഉത്‌പാദനോപകരണമാണ്‌. ശരിക്ക്‌ പരിചരിച്ചാല്‍ അത്‌ ഏക്കാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ്‌ നടത്തിയ നിക്ഷേപങ്ങള്‍ നഷ്‌ടപ്പെടാതെ തുടര്‍ച്ചയായി മൂലധന നിക്ഷേപങ്ങള്‍ക്ക്‌ അത്‌ സൗകര്യം നല്‍കും.' -തൊഴില്‍ശാലകളില്‍ നിന്ന്‌ വ്യത്യസ്‌തമായ മണ്ണിന്റെ ഈ മഹത്ത്വം മാര്‍ക്‌സ്‌ മുതലാളിത്തോത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി 'മൂലധന'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ അടിസ്ഥാന നിലപാടില്‍ നിന്നാണ്‌ കേരളത്തില്‍ ഭൂപരിഷ്‌കരണവും കാര്‍ഷിക പരിഷ്‌കരണവുമൊക്കെ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ മുന്നോട്ട്‌ വെച്ചത്‌. ഭൂമി വ്യാവസായിക മൂലധന നിക്ഷേപത്തിന്‌ സൗജന്യമായി പതിച്ചുകൊടുക്കേണ്ട ഒരു അവശ്യവസ്‌തുവാണെന്ന ആഗോളീകരണ നയക്കാരുടെ നിലപാടുകളിലേക്ക്‌ ഒതുങ്ങിക്കൂടുകയാണ്‌ ഇപ്പോള്‍ സി.പി.എം. നേതൃത്വം. പ്രത്യേക സാമ്പത്തിക മേഖല പശ്ചിമബംഗാള്‍ അടക്കം അഞ്ചുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം രേഖയെടുത്തു പറയുന്നു. ഇത്‌ വെളിപ്പെടുത്തുന്നത്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല എന്നുതന്നെയാണ്‌. കേരളം പോലെ ചെറിയ സംസ്ഥാനമായ ഗോവ അത്‌ നടപ്പാക്കേണ്ടെന്ന്‌ തീരുമാനിച്ചിട്ടുമുണ്ട്‌. ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാമതാണ്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായി നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ആവാസ വ്യവസ്ഥയും. മൊത്തം ഭൂവിസ്‌തൃതിയുടെ 82 ശതമാനവും കാര്‍ഷിക-വന മേഖലകളാണ്‌. കഴിഞ്ഞ എഴ്‌ വര്‍ഷം കൊണ്ട്‌ കാര്‍ഷികേതരഭൂമി ഒമ്പത്‌ ശതമാനത്തില്‍ നിന്ന്‌ 11.29 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്‌. അത്തരമൊരു ഭൂ-ജന പശ്ചാത്തലമുള്ള സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപപ്പെടുത്തുന്നത്‌ വ്യാപകവും സുചിന്തിതവുമായ ചര്‍ച്ചകള്‍ക്കും വിപുലമായ അഭിപ്രായസമന്വയത്തിനും ശേഷമായിരിക്കണം. രണ്ടോ മൂന്നോ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ പോരാ. റിയല്‍ എസ്റ്റേറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ സെസ്‌ മേഖല ദുരുപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണകാലത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പിലുണ്ട്‌. പശ്ചിമബംഗാളില്‍ തന്നെ നന്ദിഗ്രാമിലെ സെസ്‌ മേഖലയും സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ ഭൂമി നല്‍കിയതും ചോദ്യചിഹ്നങ്ങളായി കേരളം കാണേണ്ടതുണ്ട്‌. ആയിരം ഏക്രയുടെ സ്ഥാനത്ത്‌ 600 ഏക്ര നാനോ ഫാക്‌ടറിക്ക്‌ മതിയെന്ന്‌ ഇപ്പോള്‍ രത്തന്‍ടാറ്റ സമ്മതിക്കുന്നു. 400 ഏക്ര വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്ന മമതാബാനര്‍ജിയോട്‌ ചര്‍ച്ച നടത്താന്‍ ബിമന്‍ ബസു സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇത്തരം പ്രതിസന്ധികളിലേക്ക്‌ കേരളത്തെ വലിച്ചെറിയാതെയുളള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌. എന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായസമന്വയം സെസിന്റെ കാര്യത്തില്‍ ഉണ്ടാക്കിയേ തീരൂ എന്നതാണ്‌ ബംഗാളില്‍ നിന്നുള്ള പാഠം.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

7 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഇടതുപക്ഷം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

പ്രതിസന്ധികളിലേക്ക്‌ വലിച്ചെറിയാതെയുള്ള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌

കേരളത്തിലെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ അതിന്റെ കാലാവധിയുടെ പാതിയോടടുക്കുകയാണ്‌. ഈ സന്ദര്‍ഭത്തിലാണ്‌ സി.പി.എം. സംസ്ഥാനകമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷിക്കുന്ന കാലയളവിലേക്ക്‌ ഒരു മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളത്‌. ഇതുസംബന്ധിച്ച്‌ ചില മാധ്യമങ്ങള്‍ പാര്‍ട്ടിനയങ്ങളെ സംബന്ധിച്ച്‌ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആരോപിക്കുന്നു.
ഇടതുപക്ഷ-ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ നയിക്കുന്ന മുഖ്യകക്ഷി എന്ന നിലയ്‌ക്ക്‌ ഭരണത്തില്‍ ഇടപെടാനും അതിനെ നയിക്കാനുമുള്ള പാര്‍ട്ടിയുടെ അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്ന്‌ തോന്നുന്നില്ല. 1957-ലെ ഗവണ്‍മെന്റില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു കൂട്ടുകക്ഷി ഗവണ്‍മെന്റന്ന നിലയില്‍ മുന്നണിയുടെ ആകെ അംഗീകാരം ഉള്‍ക്കൊള്ളുന്നതാകണം മാര്‍ഗരേഖ. കൃഷിക്കാരടക്കമുള്ള സമൂഹത്തിലെ വിവിധ വര്‍ഗവിഭാഗങ്ങളുടെയും ജനങ്ങളുടെ ആകെത്തന്നെയും മതിപ്പും അംഗീകാരവും പിടിച്ചുപറ്റുന്ന ഒന്ന്‌. എന്നാല്‍ സംസ്ഥാനകമ്മിറ്റിയുടെ കമ്യൂണിക്കെയും മാര്‍ഗരേഖ വിശദീകരിച്ച്‌ (എന്നു വ്യക്തമാക്കാതെ)പാര്‍ട്ടി പത്രത്തില്‍ വന്ന ഡോ.തോമസ്‌ ഐസക്കിന്റെ വിശദീകരണ ലേഖനങ്ങളും അത്തരം ഒരു മതിപ്പും വിശ്വാസ്യതയുമല്ല സൃഷ്‌ടിച്ചത്‌. അതിന്‌ മാധ്യമങ്ങളെ കുറ്റംപറഞ്ഞിട്ട്‌ കാര്യമില്ല. '57ലും '67ലും ഇത്തരമൊരു അവമതിപ്പും ആശയക്കുഴപ്പവും ഗവണ്‍മെന്റ്‌ നയവുമായി ബന്ധപ്പെട്ട്‌ അവിഭക്തകമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ സി.പി.എമ്മിനോ നേരിടേണ്ടി വന്നിട്ടില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ നയിക്കുകയും അതിന്റെ നയങ്ങളുടെ വക്താവാകുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ്‌ വി.എസ്‌.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ പാര്‍ട്ടി തള്ളി എന്നാണ്‌ പാര്‍ട്ടിപത്രം ഒഴികെയുള്ള കേരളത്തിലെ മാധ്യമങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞത്‌. ഇതിനാധാരമായ വാചകങ്ങളാണ്‌ 'വിപ്ലവ വായാടിത്തം' എന്നുപറഞ്ഞ്‌ കമ്യൂണിക്കേയിലും വിശദീകരണ ലേഖനങ്ങളിലും ഉണ്ടായിരുന്നത്‌. അതോടെ 'തിരുത്തല്‍വാദി'കള്‍ക്കും 'അവസരവാദി'കള്‍ക്കുമെതിരായി വി.എസ്‌. രംഗത്തുവന്നു. രാജ്യത്ത്‌ അരാജകത്വം സൃഷ്‌ടിക്കുന്നതിനെതിരെ പിണറായിയും.
തോമസ്‌ ഐസക്കും വി.എസ്സും പിണറായിയും എഴുതിയ ലേഖനങ്ങള്‍ കൂടിയായപ്പോള്‍ ആശയപരമായ ഭിന്നിപ്പുകള്‍ മറനീക്കി. 'വിമര്‍ശനം പാര്‍ട്ടി രേഖയില്‍ ഇല്ലാത്തത്‌'' സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ നിലക്കൊണ്ടു' തുടങ്ങിയ വി. എസ്സിന്റെ വെളിപ്പെടുത്തല്‍ പശു ചത്തെന്നു പറഞ്ഞിട്ടും മോരിലെ പുളി പോയിട്ടില്ലെന്ന്‌ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നയം പാര്‍ട്ടിനയമല്ലെന്ന തോന്നലുണ്ടാക്കുകയാണ്‌ പിണറായിയുടെ ഇടപെടല്‍ മൂലം ഉണ്ടായത്‌. പ്രത്യേക സാമ്പത്തിക മേഖല (സെസ്‌)യ്‌ക്കുള്ള തീരുമാനം ധൃതിപ്പെട്ട്‌ പാടില്ല എന്ന്‌ സി.പി.ഐ., ആര്‍.എസ്‌.പി., ജനതാദള്‍ എന്നീ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. ഇതോടെ ഭിന്നത സി.പി.എമ്മിനുമപ്പുറം ഇടതുപക്ഷ മുന്നണിയുടെയും ഗവണ്‍മെന്റിന്‍േറതുമായി മാറി. ഇതല്ലെ യാഥാര്‍ഥ്യം?
ഈ പംക്തിയുടെ സ്ഥലപരിമിതിയില്‍ നിന്ന്‌ ഡോ.തോമസ്‌ ഐസക്കും മുഖ്യമന്ത്രി വി.എസ്സും സി.പി.എം. സെക്രട്ടറി പിണറായിയും അവതരിപ്പിക്കുന്ന നിലപാടുകളിലേക്കു കടന്നാല്‍ ചിത്രം ചുരുക്കി ഇങ്ങനെ: ആദ്യം ഡോ. തോമസ്‌ ഐസക്ക്‌:
-ഭൂപരിഷ്‌കരണം കേരളത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഭൂപരിഷ്‌കരണം എന്നൊരു അജന്‍ഡയില്ല.
-കാര്‍ഷികമേഖലയിലെ ഉത്‌പാദനക്ഷമത ഉയര്‍ത്തുക മാത്രമാണ്‌ ചെയ്യേണ്ടത്‌.
ഭക്ഷ്യസുരക്ഷാപദ്ധതിയും ഗ്രൂപ്പ്‌ കൃഷിയും കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ സ്വയം സഹായസംഘങ്ങള്‍ എന്നിവയെ ഉപയോഗിച്ച്‌.
- ഭൂരഹിതര്‍ 4.8 ശതമാനം മാത്രമേയുള്ളൂ. ഉയര്‍ന്ന കണക്കുകള്‍ അതിശയോക്തിപരമാണ്‌.
എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പ്രായോഗികമല്ല. കിടപ്പാടവും വീടും ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.
-അടിയന്തര ആവശ്യം വ്യവസായ സംരംഭകര്‍ക്ക്‌ ഭൂമി ലഭ്യമാക്കലാണ്‌. വ്യവസായത്തിന്‌ ഭൂമി ഇല്ലാത്തതാണ്‌ വലിയ പ്രശ്‌നം. കൃഷിഭൂമിയുടെ 0.41 ശതമാനമേ വ്യവസായ ഭൂമിയുള്ളൂ. ഈ സാഹചര്യത്തില്‍ വ്യവസായ സംരംഭകരുടെ അപേക്ഷകള്‍ അടിയന്തരമായി അംഗീകരിക്കണം. മൂന്നുവര്‍ഷം കൊണ്ട്‌ 25000 കോടിരൂപയുടെയെങ്കിലും നിക്ഷേപം ഇതുണ്ടാക്കും.
വി.എസ്‌ .പറയുന്നതിങ്ങനെ: തരിശിടല്‍ മാത്രമല്ല ഭൂമിയുടെ തരംമാറ്റവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുള്ള ഭൂമി കേന്ദ്രീകരണവും മറ്റ്‌ രീതികളില്‍ നടക്കുന്നു. ഭൂപരിഷ്‌കരണ പ്രശ്‌നം ഇപ്പോഴും പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം മറ്റൊരു കണക്ക്‌ അവതരിപ്പിക്കുന്നു:
-അടുത്തകാലത്തായി തരിശിട്ടതോ തരംമാറ്റിക്കഴിഞ്ഞിട്ടില്ലാത്തതോ ആയ 50000 ഹെക്‌ടര്‍ നെല്‍വയല്‍ ഉണ്ടെന്നാണ്‌ കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്‌. അടുത്ത മൂന്നുവര്‍ഷം കൊണ്ട്‌ ഈ സ്ഥലങ്ങളിലെങ്കിലും നെല്‍കൃഷി നടത്താന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും.
നാലാം ലോകവാദക്കാരുടെ രേഖയെന്ന്‌ തോന്നിപ്പിക്കുംവിധമുള്ള തോമസ്‌ ഐസക്കിന്റെ ലേഖനത്തിന്‌ പാര്‍ട്ടി രേഖകളില്‍ നിന്നുള്ള ഉദ്ധരണികളുടെ ആധികാരിക ആടയാഭരണങ്ങള്‍ നല്‍കുകയാണ്‌ പിണറായി വിജയന്‍ മൂന്നു ലേഖനങ്ങളില്‍. ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ ഉപരിയായി പ്രതീക്ഷകള്‍ രൂപീകരിക്കുന്നത്‌ മുന്നോട്ടുള്ള പോക്കിന്‌ തടസ്സമായി തീരുമെന്ന ഊന്നലാണ്‌ അതില്‍ കൂടുതലും. സി.പി.എം. അഖിലേന്ത്യാതലത്തില്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെല്ലാം സംസ്ഥാനത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. പാര്‍ട്ടി മുന്നോട്ട്‌ വെക്കുന്ന എല്ലാ നയവും ഈ വ്യവസ്ഥയ്‌ക്കകത്തു നിന്നുകൊണ്ട്‌ പരിഹരിക്കാന്‍ പറ്റുമെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യകതയുണ്ടോ എന്ന്‌ അദ്ദേഹം ചോദിക്കുന്നു.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്ന ബദല്‍ നയങ്ങള്‍ എന്താണ്‌ എന്നാണ്‌ യഥാര്‍ഥത്തില്‍ പരിശോധിക്കേണ്ട മര്‍മം. ഈ മൂന്ന്‌ ആധികാരിക വക്താക്കളുടെയും ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ ഒരു ബദല്‍ നയം രൂപപ്പെട്ടതായി കാണാനാവില്ല. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തിലും പിന്നീട്‌ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലും ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചതു പോലെ ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ ജനവിഭാഗങ്ങള്‍ക്ക്‌ കൂടി മാതൃകയാകും വിധം ഒരു ബദല്‍ നയം അവതരിപ്പിക്കുന്നില്ല.
വിശേഷിച്ച്‌ സി.പി.എം. 19-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണങ്ങളെ കേവലം അടിയന്തരാശ്വാസം നല്‍കുന്നതിനുള്ള സംവിധാനം മാത്രമായി കണ്ടാല്‍ പോരെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍. കോണ്‍ഗ്രസ്‌-ബി.ജെ.പി. നയങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബദല്‍ സമീപനം ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നല്‍കിയിട്ടു ള്ളനിര്‍ദേശം. ദേശീയ തൊഴില്‍ ഉറപ്പ്‌ പദ്ധതി തൊട്ട്‌ 'സെസ്‌' വരെയുള്ള മാര്‍ഗരേഖയില്‍ പറയുന്ന പദ്ധതികള്‍ ബദല്‍ പരിപാടികളായി കാണുന്നതെങ്ങനെ. കേന്ദ്രത്തില്‍ ബി.ജെ.പി. കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകള്‍ നടപ്പാക്കി വന്ന ആഗോളീകരണ നയങ്ങളുടെ അനുബന്ധപരിപാടികള്‍ ഇവിടെ തട്ടിക്കൂട്ടിയിരിക്കയാണ്‌.
ഇരുപത്തെട്ട്‌ ലക്ഷം കുടിയാന്മാര്‍ക്ക്‌ ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം കുടികിടപ്പവകാശവും ലഭ്യമാക്കുക മാത്രമല്ല ഇ.എം.എസ്‌. ഗവണ്‍മെന്റുകള്‍ ചെയ്‌തത്‌. വ്യാവസായിക രംഗത്ത്‌ ഭൂമി നല്‍കി ബിര്‍ളയെ പോലുള്ളവരുടെ നിക്ഷേപം സംസ്ഥാനത്തേക്ക്‌ കൊണ്ടുവന്നതൊന്നും ഈ രേഖക്കാര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. മൂലധന നിക്ഷേപം വരുത്തുന്നത്‌ പുതിയ കഥയല്ലെന്നും. തൊഴിലാളികള്‍, അധ്യാപകര്‍ തുടങ്ങിയ അധ്വാനിക്കുന്നവരുടെ സമസ്‌ത മേഖലയിലും അന്നത്തെ ഗവണ്‍മെന്റിന്റെ സംഭാവനകള്‍ ചെന്നെത്തി. കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറി മാറി ആശ്ലേഷിക്കുന്ന ആഗോളീകരണനയങ്ങളുടെ പശ്ചാത്തലത്തില്‍. കാര്‍ഷിക പ്രധാനമായ ഇന്ത്യയിലെ തകര്‍ന്നടിയുന്ന കാര്‍ഷികമേഖലയ്‌ക്കും മറ്റ്‌ ജനവിഭാഗങ്ങള്‍ക്കും ചെറുത്തു നില്‍പ്പിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും സഹായകമാകുന്ന എന്തു ബദലാണ്‌ സി.പി.എം. മാര്‍ഗരേഖ മുന്നോട്ട്‌ വെക്കുന്നത്‌.
മുപ്പത്‌ ശതമാനത്തോളം വരുന്ന കര്‍ഷകത്തൊഴിലാളികളുണ്ടെന്നു പറയുന്ന രേഖയില്‍ അവരുടെ ഉയര്‍ന്ന കൂലിയാണ്‌ കൃഷിഭൂമി തരിശിടുന്നതിന്‌ കാരണമെന്ന നാലാം ലോകസിദ്ധാന്തം തെളിഞ്ഞു നില്‍ക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക പാര്‍ട്ടി നയമല്ലെന്ന്‌ തറപ്പിച്ച്‌ പറയുന്നു. പട്ടികജാതിക്കാര്‍ക്ക്‌ കൃഷിഭൂമി നല്‍കണമെന്ന്‌ ഇതിന്‌ സമാന്തരമായി തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌ ആവശ്യപ്പെടുന്നു. പട്ടികവര്‍ഗക്കാര്‍ക്ക്‌ മാത്രമേ ഭൂമി നല്‍കേണ്ടതുള്ളൂ എന്ന്‌ രേഖ ആവര്‍ത്തിക്കുന്നു. ഈ വൈരുധ്യങ്ങള്‍ കാണുമ്പോള്‍ മതിപ്പില്ലാത്ത രേഖയെന്ന്‌ ആവര്‍ത്തിക്കേണ്ടി വരുന്നു.
'മണ്ണ്‌ തന്നെ ഉത്‌പാദനോപകരണമാണ്‌. ശരിക്ക്‌ പരിചരിച്ചാല്‍ അത്‌ ഏക്കാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ്‌ നടത്തിയ നിക്ഷേപങ്ങള്‍ നഷ്‌ടപ്പെടാതെ തുടര്‍ച്ചയായി മൂലധന നിക്ഷേപങ്ങള്‍ക്ക്‌ അത്‌ സൗകര്യം നല്‍കും.' -തൊഴില്‍ശാലകളില്‍ നിന്ന്‌ വ്യത്യസ്‌തമായ മണ്ണിന്റെ ഈ മഹത്ത്വം മാര്‍ക്‌സ്‌ മുതലാളിത്തോത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തി 'മൂലധന'ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ അടിസ്ഥാന നിലപാടില്‍ നിന്നാണ്‌ കേരളത്തില്‍ ഭൂപരിഷ്‌കരണവും കാര്‍ഷിക പരിഷ്‌കരണവുമൊക്കെ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ മുന്നോട്ട്‌ വെച്ചത്‌. ഭൂമി വ്യാവസായിക മൂലധന നിക്ഷേപത്തിന്‌ സൗജന്യമായി പതിച്ചുകൊടുക്കേണ്ട ഒരു അവശ്യവസ്‌തുവാണെന്ന ആഗോളീകരണ നയക്കാരുടെ നിലപാടുകളിലേക്ക്‌ ഒതുങ്ങിക്കൂടുകയാണ്‌ ഇപ്പോള്‍ സി.പി.എം. നേതൃത്വം.
പ്രത്യേക സാമ്പത്തിക മേഖല പശ്ചിമബംഗാള്‍ അടക്കം അഞ്ചുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ കാര്യം രേഖയെടുത്തു പറയുന്നു. ഇത്‌ വെളിപ്പെടുത്തുന്നത്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല എന്നുതന്നെയാണ്‌. കേരളം പോലെ ചെറിയ സംസ്ഥാനമായ ഗോവ അത്‌ നടപ്പാക്കേണ്ടെന്ന്‌ തീരുമാനിച്ചിട്ടുമുണ്ട്‌. ജനസാന്ദ്രതയില്‍ കേരളം ഇന്ത്യയില്‍ മൂന്നാമതാണ്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായി നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ആവാസ വ്യവസ്ഥയും. മൊത്തം ഭൂവിസ്‌തൃതിയുടെ 82 ശതമാനവും കാര്‍ഷിക-വന മേഖലകളാണ്‌. കഴിഞ്ഞ എഴ്‌ വര്‍ഷം കൊണ്ട്‌ കാര്‍ഷികേതരഭൂമി ഒമ്പത്‌ ശതമാനത്തില്‍ നിന്ന്‌ 11.29 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്‌. അത്തരമൊരു ഭൂ-ജന പശ്ചാത്തലമുള്ള സംസ്ഥാനത്ത്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ രൂപപ്പെടുത്തുന്നത്‌ വ്യാപകവും സുചിന്തിതവുമായ ചര്‍ച്ചകള്‍ക്കും വിപുലമായ അഭിപ്രായസമന്വയത്തിനും ശേഷമായിരിക്കണം. രണ്ടോ മൂന്നോ സര്‍ക്കാര്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ പോരാ.
റിയല്‍ എസ്റ്റേറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ സെസ്‌ മേഖല ദുരുപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുമെന്നൊക്കെ അവകാശപ്പെടുന്നുണ്ട്‌. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണകാലത്തെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പിലുണ്ട്‌. പശ്ചിമബംഗാളില്‍ തന്നെ നന്ദിഗ്രാമിലെ സെസ്‌ മേഖലയും സിംഗൂരില്‍ ടാറ്റയ്‌ക്ക്‌ ഭൂമി നല്‍കിയതും ചോദ്യചിഹ്നങ്ങളായി കേരളം കാണേണ്ടതുണ്ട്‌. ആയിരം ഏക്രയുടെ സ്ഥാനത്ത്‌ 600 ഏക്ര നാനോ ഫാക്‌ടറിക്ക്‌ മതിയെന്ന്‌ ഇപ്പോള്‍ രത്തന്‍ടാറ്റ സമ്മതിക്കുന്നു. 400 ഏക്ര വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്ന മമതാബാനര്‍ജിയോട്‌ ചര്‍ച്ച നടത്താന്‍ ബിമന്‍ ബസു സന്നദ്ധത പ്രകടിപ്പിക്കുന്നു.
ഇത്തരം പ്രതിസന്ധികളിലേക്ക്‌ കേരളത്തെ വലിച്ചെറിയാതെയുളള ബദല്‍നയങ്ങളാണ്‌ മൂലധന നിക്ഷേപത്തിനും വ്യവസായ നിക്ഷേപത്തിനും കാര്‍ഷികമേഖലയ്‌ക്കും കേരളത്തില്‍ വേണ്ടത്‌. സെസിന്റെ കാര്യത്തില്‍ എടുത്തു ചാട്ടം വേണ്ടെന്ന എല്‍.ഡി.എഫ്‌ . ഘടകകക്ഷികളുടെ നിലപാട്‌ എടുത്തുപറയേണ്ടതുണ്ട്‌. എന്നാല്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായസമന്വയം സെസിന്റെ കാര്യത്തില്‍ ഉണ്ടാക്കിയേ തീരൂ എന്നതാണ്‌ ബംഗാളില്‍ നിന്നുള്ള പാഠം.

Anonymous said...

ബ്ലോഗിലെ വര്‍ഗ്ഗീയ വാദികളായ അഹങ്കാരി, ശിവ, വര്‍മ്മാജി, കാണാപ്പുറം ..തുടങ്ങിയവരെ ഒറ്റപ്പെടുത്തുക.. അവരുടെ ബ്ലൊഗുകള്‍ ബഹിഷ്കരിക്കുക...!!!

Anonymous said...

രാജന്റെ ഈ കമന്റ് അവര്‍ക്ക് സഹായകമാവുകയേ ഉള്ളൂ. അവരുടെ ആശയങ്ങളെ തുറന്നു കാട്ടുക എന്നതായിരിക്കും ശരിയായ രീതി.

Mr. K# said...

പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെന്കില്‍ വായിച്ചേനെ.

രാജനോട്, എന്നേം കൂടി ഒറ്റപ്പെടുത്തണേ. കണ്ടില്ലേ എഴുതി വച്ചിരിക്കുന്നത്.ഒരു ചേച്ചീം കുറേ ചേട്ടന്മാരും.

simy nazareth said...

രാജനെ കൊള്ളാമല്ലോ.

ആശയ സമരം നടത്തുന്നതിനു പകരം വ്യക്തികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വ്യക്തിഹത്യ നടത്തുക. പാര്‍ട്ടി ഗ്രാമത്തില്‍ എതിര്‍ പാര്‍ട്ടിക്കാരെ ഒറ്റപ്പെടുത്തുന്നതുപോലെ ബ്ലോഗിലും ഒറ്റപ്പെടുത്തുക, ബഹിഷ്കരിക്കുക.

പോയി ഹര്‍ത്താലു നടത്തെന്റാശാനേ, സമയം കളയാതെ.

Unknown said...

അയ്യോ രാജാ - ഇതുവരെ ഒറ്റപ്പെടുത്തിക്കഴിഞ്ഞിരുന്നില്ലേ? ഛെ! നിരാശ തോന്നുന്നു.

രണ്ടുവർഷമായി ഏതാണ്ട്‌ ഇതുപോലെയൊക്കെത്തന്നെ കേൾക്കുന്നു. ഇതിനകം ഒറ്റപ്പെടുത്തിക്കഴിഞ്ഞുകാണുമെന്നാണ് വിചാരിച്ചത്‌. ഇതെന്താ പഞ്ചവത്സരപദ്ധതിയോ മറ്റോ ആണോ പോലും?

ഇടതുപക്ഷബന്ധം ഇനിയും ഉപേക്ഷിക്കാത്തവരിൽ നിന്ന്‌ ഉത്തരം ലഭിക്കേണ്ട ഒട്ടനവധി ചോദ്യങ്ങൾ പല പോസ്റ്റിലും ചോദിച്ചിട്ടും പലരും മിണ്ടാതിരുന്നത്‌ ഒറ്റപ്പെടുത്തൽ കൊണ്ടായിരിക്കുമെന്നാ വിചാരിച്ചത്‌. ഇനിയിപ്പോൾ ആ ധാരണ തിരുത്തി - പകരം “ഉത്തരമില്ലാത്തതുകൊണ്ടാവും”എന്നോ മറ്റോ മനസ്സിലാക്കേണ്ടിവരുമെന്നു തോന്നുന്നു.

അഹങ്കാരി... said...

രാജാ,

അനോണീ,

എന്റെ ആശയങ്ങള്‍ എന്റെ പ്രൊഫൈല്‍‍ പോലെ തന്നെ തുറന്നതാണ്..

മറ്റൊരാളെ ഒറ്റപ്പെടുത്തി എന്റെ ആശയങ്ങള്ള് പ്രചരിപ്പിക്കാന്‍ ഞാനൊരുക്കമല്ല,

മറിച്ച് എന്റെ ആശയങ്ങളിലെ ന്ശരിയും നന്മയും മറ്റുള്ളാവരെ മനസിലാക്കിക്കുക്കയും അതു വഴി അവരെ എന്റെ ആശയങ്ങളിലേക്കെ ആ‍കര്‍ഷിക്ക്കുകയുമാണ്‍ ഞാന്‍ ചെയ്യാറ്

മാത്രമല്ല, ഞാന്‍ ഒരു വിദ്യാര്‍ഥി ആണ്, എനിക്ക് രാഷ്ട്രീയപ്രവര്‍ത്തനമൊന്ന്നുമില്ല

അനുഭാവമുണ്ട്,ചില ആശയങ്ങളോട്...അവ പ്രചരിപ്പിക്കേണ്ടാത് എന്റെ ആവശ്യവുമല്ല, പിന്നെ നാം ശരി എന്നു വിചാരിക്കുന്നതിനെ തെറ്റെന്ന് പറയുമ്പോള്‍ എതിര്‍ക്കാറുണ്ടെന്ന് മാത്രം

നിങ്ങള്‍ക്കുള്ള്ല മറുപടി ഇവിടെ നല്‍കുന്നു-

അഹങ്കാരി ഒരു വര്‍ഗീയവാദി എന്ന എന്റെ പോസ്റ്റില്‍

പീപ്പിള്‍സ് ഫോ‍റമേ...
എന്റെ ഓഫ് ടോപ്പിക്കിനു ക്ഷമ ചോദിക്കുന്നു