ജയരാജനെ നീക്കി: വി.എസ് പക്ഷക്കാര്‍ക്കെതിരായ നടപടി റദ്ദാക്കി
ഇ.പി.ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി സി.പി.എം ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. 50 ലക്ഷം രൂപ വീതമുള്ള നാലു നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്റെ പേരിലാണ് നടപടി. സി.പി.എം സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്ഠമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ജനറല്‍ മാനേജര്‍ എന്ന നിലയില്‍ ഇ.പി.ജയരാജന് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് തീരുമാനം. പണാപഹരണമോ സാമ്പത്തിക ക്രമക്കേടോ നടന്നിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സംശയാസ്പദമായ വ്യക്തികളില്‍നിന്നും പണം സ്വീകരിക്കാതെ ദേശാഭിമാനിയുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന ചിന്ത ഉയര്‍ന്നു വന്നതിനാലാണ് നടപടി എടുത്തതെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വി.എസ്.അനുകൂല പ്രകടനം നടത്തിയ പാലക്കാട് ജില്ലയിലെ 33 പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ഇവര്‍ക്ക് ഇനിമുതല്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കാം. തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ മറ്റ് ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി ലഘൂകരിക്കും. എന്നാല്‍ വി.എസ് പക്ഷത്തെ പ്രമുഖനായ എന്‍.എന്‍ കൃഷ് ണദാസിനെതിരായ നടപടി ശരിവെച്ചു. പ്രകടനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച പി.കെ.ഗുരുദാസന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മറ്റ് ജില്ലകളിലും സമാനമായി വി.എസ് അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടിയും റദ്ദാക്കാന്‍ നിര്‍ദേശമുണ്ട്
Subscribe to:
Post Comments (Atom)
4 comments:
പിപ്പിള്‍സ് ഫോറത്തിനെന്തെ ഇപ്പോള്‍ മിണ്ടാട്ടമില്ലേ.പാര്‍ട്ടിയില്‍ കോഴ വിവാദവും ഭരണത്തില്‍ അഴിമതിയും കൊടികുത്തിവാഴുകയാണ്.
പൊന്മുടി ഭൂമിവിവാദത്തില്‍ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.
ഈ ഭൂമിവിവാദത്തിന്റെ ഉള്ളുകള്ളിൂകളിലേക്ക് കടകണമെങ്കില്‍ അന്വേഷണം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കണം.
കേരള ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ മകനും ആ സന്ദര്‍ശന വേളയില്‍ ഇവരോടപ്പം ഉണ്ടായിരുന്ന സേവി മനോ മാത്യുവും മറ്റു വ്യവസായ പ്രമുഖരും ഉണ്ടാക്കിയിട്ടുള്ള കോടികളുടെ ബിസ്സിനസ്സ് കരാറിലേക്ക് കടന്നു ചെല്ലണം. ഇതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുമോ. കാത്തിരുന്ന് കാണാം.

ലാവ്ലിന്: സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം
കോട്ടയം: എസ്.എന്‍.സി ലാവ്ലിന് ഇടപാടില്‍ സി.ബി.ഐ അന്വേഷിക്കുന്ന പ്രതിയെ വെള്ളപൂശാന്‍ സി.പി.എം. ശ്രമം. സി.ബി.ഐ ആവശ്യപ്രകാരം ഇന്റര്‍പോള്‍ തേടുന്ന ഇടനിലക്കാരന് ദിലീപ് രാഹുലനെയാണ് കുറ്റവിമുക്തനാക്കാന്‍ സി.പി.എം. ശ്രമം ആരംഭിച്ചത്.
ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പ്രതിനിധി ആണെന്നും യു.ഡി.എഫ്. ഭരണകാലത്താണ് ദിലീപ് രാഹുലന് വിവിധ കരാറുകളില്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിക്കഴിഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാര്‍ ലാവ്ലിന് കമ്പനിക്കു നല്‍കുകയും പകരം മലബാര്‍ കാന്‍സര്‍ ആശുപത്രിക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്തത് ലാവ്ലിന്റെ ഇന്ത്യന്‍ പ്രതിനിധികളും മലയാളികളുമായ ദിലീപ് രാഹുലനും എം.എ.നാസറും സംസ്ഥാന വൈദ്യുതിവകുപ്പ് ഭരണനേതൃത്വത്തില്‍ നടത്തിയ സമ്മര്‍ദ്ദഫലമാണെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.
ഇടപാടു സമയത്ത് ദിലീപ് രാഹുലന് ലാവ്ലിന് കമ്പനിയുടെ പവര്‍ ഡവലപ്മെന്റ് ഡിവിഷനില്‍ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടറും സഹായി നാസര്‍ ബിസിനസ് എക്സിക്യൂട്ടീവും ആയിരുന്നു. ആദ്യം കേസ് അന്വേഷിച്ച കേരള പോലീസിലെ വിജിലന്‍സ് വിഭാഗം ഈ രണ്ടുപേരെ ബോധപൂര്‍വം കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സി.ബി.ഐ. കണ്ടെത്തി.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും സംഘത്തെയും 1996 ഒക്ടോബര്‍ 12 ന് കരാര്‍ നേടിയെടുക്കാന്‍ കാനഡായ്ക്കു കൊണ്ടുപോയതുമുതല്‍ 2001 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെ ഇടപാട് സംബന്ധിച്ച് നടന്ന എല്ലാ സുപ്രധാന ചര്‍ച്ചകളിലും പങ്കെടുക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തത് ദിലീപ് രാഹുലനാണ്.
പദ്ധതിയുടെ ഭാഗമായി നടന്ന ക്രമക്കേടുകള്‍ക്കു പ്രതിഫലമായി കാനഡയില്‍ നിന്നും സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ കോഴപ്പണം ദിലീപ് രാഹുലന് വഴിയാണെന്നതിന് സി.ബി.ഐക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കോഴപ്പണം എത്തിയ ചില ബാങ്ക് അക്കൌണ്ടുകള്‍ സി.ബി.ഐ തിരിച്ചറിഞ്ഞു.
ഒരു മുന്‍ വൈദ്യുതി മന്ത്രി യു.എ.ഇ. സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇദ്ദേഹത്തിന് സപ്തനക്ഷത്ര ഹോട്ടലില്‍ ആതിഥ്യം അരുളിയതും ദിലീപ് രാഹുലനാണ്.
നാസറിനെ ചോദ്യം ചെയ്തപ്പോള്‍ പല നിര്‍ണായക വിവരങ്ങളും സി.ബി.ഐക്കു ലഭിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഒളിവില്‍ പോയ ദിലീപ് രാഹുലിനെ തെരയാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയത്.2001 ല്‍ യു.ഡി.എഫ് അധികാരത്തിലേറിയശേഷം കേരളത്തിലേക്ക് വരാതായ ദിലീപ് രാഹുലന് പിന്നീട് ദുബായില്‍ സ്ഥിരതാമസമാക്കി. ഇദ്ദേഹം ഇപ്പോള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കണ്ട്രോള് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്.
018664793/ജെഎച്ച്റ്റി (ഇന്‍ഡ്യന്‍) സിബിഎച്ച് 083965(ബഹാമിയന്‍) സിസിവൈ 714027 (സെയ്മാന്‍) എന്നീ നമ്പറുകളില്‍ മൂന്നു പാസ്പോര്ട്ടുകള് ദിലീപ് രാഹുലന് ഉള്ളതായി സി.ബി.ഐ കണ്ടെത്തി.
അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് അന്നത്തെ വൈദ്യുതി മന്ത്രി ശാസിച്ചതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി. മുന്‍ ചെയര്മാന് വി. രാജഗോപാല്‍ മനോസംഘര്‍ഷം മൂലം മരിച്ചതെന്ന ആരോപണത്തെപ്പറ്റിയും സി.ബി.ഐ. അന്വേഷിക്കും.
Post a Comment