Tuesday, November 27, 2007

പാര്‍ട്ടി നേതാക്കന്മാരെ പുറത്താക്കിയ നടപടി റദ്ദ് ചെയ്തു

തിരുവനന്തപുരം: സി.പി.എം. മുന്‍ സംസ്ഥാന സമിതിയംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരന്‍, മുന്‍ ഹരിപ്പാട് എം.എല്‍.എ. സി.ബി.സി. വാര്യര്‍, സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന എന്‍.സജീവന്‍, മുന്‍ ഹരിപ്പാട് ഏര്യാ സെക്രട്ടറി സത്യപാലന്‍ എന്നിവരുടെ പേരില്‍ തൃശ്ശൂര്‍, ആലപ്പുഴ ജില്ലാ കമ്മിറ്റികള്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ റദ്ദാക്കാനുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

ഇതുവരെ നടന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനം നടത്തിയ സെക്രട്ടേറിയറ്റ് യോഗം വിഭാഗീയതയും തര്‍ക്കങ്ങളും മൂലം നിര്‍ത്തിവെച്ച പാര്‍ട്ടി സമ്മേളനങ്ങള്‍ വൈകാതെ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ത്തിവെച്ച സമ്മേളനങ്ങളിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് സമ്മേളനങ്ങള്‍ സുഗമമായി നടത്താന്‍ അതത് ജില്ലാ സെക്രട്ടേറിയറ്റുകളോടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വിവിധ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഉടന്‍തന്നെ വിളിച്ചുചേര്‍ക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.
ടി. ശശിധരന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവും എന്‍.സജീവന്‍, സത്യപാലന്‍ എന്നിവര്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗങ്ങളും സി.ബി.സി. വാര്യര്‍ ഹരിപ്പാട് ഏര്യാ കമ്മിറ്റിയംഗവുമായിരുന്ന ഘട്ടത്തിലാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഈ തീരുമാനം പി. ബി. ഇടപെട്ട് റദ്ദാക്കിയെങ്കിലും പാര്‍ട്ടി അംഗത്വം തിരിച്ചുനല്‍കാനാണ് സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇവരെ പാര്‍ട്ടി ഏതു ടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലും ഏത് ഘടകത്തിലെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന കാര്യത്തിലും തീരുമാനമായതായി സൂചനകളില്ല.
സി. പി. എം. സംസ്ഥാന ഘടകത്തില്‍ വിഭാഗീയമായി അച്ചടക്ക നടപടികള്‍ സ്വീകരിച്ചുവെന്നതു സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ച സി. പി. എം. കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി പി. കെ. ഗുരുദാസന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം. വി. ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവരുള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് അച്ചടക്ക നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം

1 comment:

പിപ്പിള്‍സ്‌ ഫോറം. said...