സി പി ഐ എമ്മിനെ പിടിച്ചെടുക്കാനുള്ള പിണറായിയുടെ ശ്രമം ചോരക്കളിയിലെ അവസാനിക്കൂ.
തിരുവനന്തപുരം: സി. പി. എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ പിണറായിപക്ഷം നടത്തിയ കൂട്ട വെട്ടിനിരത്തിലിന് പൊളിറ്റ്ബ്യൂറോയുടെ സഹായത്തോടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് തിരിച്ചടി നല്കി. തിരുവനന്തപുരം ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പട്ടിക റദ്ദാക്കാന്‍ വെള്ളിയാഴ്ച സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച പി. ബി. നിര്‍ദ്ദേശം ശക്തമായ എതിര്‍പ്പിനൊടുവില്‍ പിണറായിപക്ഷത്തിന് മുന്‍തൂക്കമുള്ള സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പകരമായി ജില്ലാ സമ്മേളനത്തില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനലില്‍ ഉള്‍പ്പെട്ടവരെ പ്രതിനിധികളാക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാല്‍ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനൊപ്പം വി. എസ്. പക്ഷത്തിനെതിരെ കൂട്ട വെട്ടിനിരത്തല്‍ നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നാല് പിണറായി പക്ഷക്കാരെ മത്സരത്തിലൂടെ വി. എസ്. പക്ഷം പുറത്താക്കിയ കൊല്ലം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും സംബന്ധിച്ച തിരുമാനം കോട്ടയം സംസ്ഥാന സമ്മേളനത്തിന് ശേഷം കൈക്കൊള്ളാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനധികളുടെ പട്ടികയില്‍ മാറ്റം വരുത്താനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം സംഘടനാ രീതിയനുസരിച്ച് അംഗീകരിച്ച് നടപ്പാക്കുന്നതിനായി സി. പി. എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി. പി. എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന കാര്യം ജില്ലാ കമ്മിറ്റി തീരുമാനിക്കും. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സമവായ പാനലിന് അംഗീകാരം തേടുമെന്നാണ് സൂചന.തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കയ്യാളുന്ന പിണറായി പക്ഷം കടുത്ത വിഭാഗീയത കാട്ടിയെന്ന വി. എസ്. പക്ഷത്തിന്റെ പരാതിക്ക് ചെവികൊടുക്കുകയും സംസ്ഥാന സമ്മേളനത്തിന് മുമ്പുതന്നെ പരിഹാരം കാണുകയും ചെയ്യുകവഴി സി. പി എം. സംസ്ഥാന ഘടകത്തില്‍ അതിശക്തമായ ഇടപെടലാണ് സി. പി. എം. പൊളിറ്റ് ബ്യൂറോ നടത്തിയിരിക്കുന്നത്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ണമായും തങ്ങളുടെ വരുതിയിലായിരിക്കുമെന്ന നിര്‍ണായകമായ സൂചനയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നടത്തിയ അസാധാരണ ഇടപെടലിലൂടെ പി.ബി. വി.എസ്_പിണറായി പക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലുമാണ് എല്ലാ ജില്ലാ സമ്മേളനങ്ങളും നടന്നത്. ഈ സമ്മേളനങ്ങളിലൊന്നും പ്രത്യേകിച്ച് തിരുവനന്തപുരത്ത് വിഭാഗീയതയുണ്ടായതായി പാര്‍ട്ടിക്കുള്ളിലും പുറത്തും സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അറിയാത്ത വിഭാഗീയത പി.ബി. കണ്ടെത്തുകയെന്നത് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരോക്ഷമായ കുറ്റപ്പെടുത്തല്‍ കൂടിയാണെന്ന് വി.എസ്. പക്ഷം പറയുന്നു.വി.എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ സമ്മേളനത്തിലൂടെയാണ് പിണറായി പക്ഷം പിടിച്ചെടുത്തത്. സമവായ അന്തരീക്ഷം സൃഷ്ടിച്ചശേഷം നാടകീയ നീക്കത്തിലൂടെ വി.എസ്. പക്ഷത്തെ വെട്ടിനിരത്തുകയായിരുന്നു. വി.എസ്. പക്ഷക്കാരനായ പിരപ്പന്‍കോട് മുരളിയെ മാറ്റി പിണറായി പക്ഷക്കാരനായ കടകംപള്ളി സുരേന്ദ്രന് ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ സമ്മതത്തോടെ അവതരിപ്പിച്ച പാനലുകള്‍ക്കെതിരെ പിണറായി പക്ഷക്കാര്‍ മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒന്‍പതും സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയില്‍നിന്നും 11_ഉം വി.എസ്. പക്ഷക്കാര്‍ പുറത്തായി.വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വി.എസ്സിന്റെ പരാതി ചര്‍ച്ചക്കെടുത്തപ്പോള്‍ യോഗത്തില്‍ മൃഗീയഭൂരിപക്ഷമുള്ള പിണറായി പക്ഷം ശക്തമായി ചെറുത്തു. തിരുവനന്തപുരത്തിന് സമാനമായ രീതിയില്‍ മത്സരം നടന്ന കൊല്ലം സമ്മേളനത്തിനെതിരെയും നടപടി വേണമെന്നായിരുന്നു പിണറായി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം അപ്പാടെ റദ്ദാക്കണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ആവശ്യം. തിരുവനന്തപുരത്ത് വിഭാഗീയത ഉണ്ടായിയെന്ന കാര്യം സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാമെന്ന നിര്‍ദ്ദേശം വച്ചു. ഇതിനെ ശക്തമായി പിണറായി പക്ഷം ചെറുത്തു. ഏറെനേരം തര്‍ക്കം തുടര്‍ന്നെങ്കിലും ഒടുവില്‍ തിരുവനന്തപുരത്തെ സമ്മേളനപ്രതിനിധികളുടെ പട്ടിക റദ്ദാക്കാനും തിരുവനന്തപുരത്തേയും കൊല്ലത്തേയും ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന മത്സരം സംബന്ധിച്ച തര്‍ക്കത്തിന് കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം പരിഹാരം കാണാനും തീരുമാനിക്കുകയായിരുന്നു. പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Subscribe to:
Post Comments (Atom)
2 comments:
സി പി ഐ എമ്മിനെ പിടിച്ചെടുക്കാനുള്ള പിണറായിയുടെ ശ്രമം ചോരക്കളിയിലെ അവസാനിക്കൂ.
തിരുവനന്തപുരം: സി. പി. എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തങ്ങള്‍ക്കെതിരെ പിണറായിപക്ഷം നടത്തിയ കൂട്ട വെട്ടിനിരത്തിലിന് പൊളിറ്റ്ബ്യൂറോയുടെ സഹായത്തോടെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് തിരിച്ചടി നല്കി. തിരുവനന്തപുരം ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പട്ടിക റദ്ദാക്കാന്‍ വെള്ളിയാഴ്ച സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച പി. ബി. നിര്‍ദ്ദേശം ശക്തമായ എതിര്‍പ്പിനൊടുവില്‍ പിണറായിപക്ഷത്തിന് മുന്‍തൂക്കമുള്ള സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പകരമായി ജില്ലാ സമ്മേളനത്തില്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന സമ്മേളന പ്രതിനിധികളുടെ പാനലില്‍ ഉള്‍പ്പെട്ടവരെ പ്രതിനിധികളാക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. എന്നാല്‍ സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനൊപ്പം വി. എസ്. പക്ഷത്തിനെതിരെ കൂട്ട വെട്ടിനിരത്തല്‍ നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നാല് പിണറായി പക്ഷക്കാരെ മത്സരത്തിലൂടെ വി. എസ്. പക്ഷം പുറത്താക്കിയ കൊല്ലം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും സംബന്ധിച്ച തിരുമാനം കോട്ടയം സംസ്ഥാന സമ്മേളനത്തിന് ശേഷം കൈക്കൊള്ളാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനധികളുടെ പട്ടികയില്‍ മാറ്റം വരുത്താനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം സംഘടനാ രീതിയനുസരിച്ച് അംഗീകരിച്ച് നടപ്പാക്കുന്നതിനായി സി. പി. എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി. പി. എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്ന കാര്യം ജില്ലാ കമ്മിറ്റി തീരുമാനിക്കും. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് സമവായ പാനലിന് അംഗീകാരം തേടുമെന്നാണ് സൂചന.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കയ്യാളുന്ന പിണറായി പക്ഷം കടുത്ത വിഭാഗീയത കാട്ടിയെന്ന വി. എസ്. പക്ഷത്തിന്റെ പരാതിക്ക് ചെവികൊടുക്കുകയും സംസ്ഥാന സമ്മേളനത്തിന് മുമ്പുതന്നെ പരിഹാരം കാണുകയും ചെയ്യുകവഴി സി. പി എം. സംസ്ഥാന ഘടകത്തില്‍ അതിശക്തമായ ഇടപെടലാണ് സി. പി. എം. പൊളിറ്റ് ബ്യൂറോ നടത്തിയിരിക്കുന്നത്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികള്‍ പൂര്‍ണമായും തങ്ങളുടെ വരുതിയിലായിരിക്കുമെന്ന നിര്‍ണായകമായ സൂചനയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നടത്തിയ അസാധാരണ ഇടപെടലിലൂടെ പി.ബി. വി.എസ്_പിണറായി പക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മുഴുവന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലുമാണ് എല്ലാ ജില്ലാ സമ്മേളനങ്ങളും നടന്നത്. ഈ സമ്മേളനങ്ങളിലൊന്നും പ്രത്യേകിച്ച് തിരുവനന്തപുരത്ത് വിഭാഗീയതയുണ്ടായതായി പാര്‍ട്ടിക്കുള്ളിലും പുറത്തും സംസ്ഥാനനേതൃത്വം അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അറിയാത്ത വിഭാഗീയത പി.ബി. കണ്ടെത്തുകയെന്നത് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരോക്ഷമായ കുറ്റപ്പെടുത്തല്‍ കൂടിയാണെന്ന് വി.എസ്. പക്ഷം പറയുന്നു.
വി.എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ സമ്മേളനത്തിലൂടെയാണ് പിണറായി പക്ഷം പിടിച്ചെടുത്തത്. സമവായ അന്തരീക്ഷം സൃഷ്ടിച്ചശേഷം നാടകീയ നീക്കത്തിലൂടെ വി.എസ്. പക്ഷത്തെ വെട്ടിനിരത്തുകയായിരുന്നു. വി.എസ്. പക്ഷക്കാരനായ പിരപ്പന്‍കോട് മുരളിയെ മാറ്റി പിണറായി പക്ഷക്കാരനായ കടകംപള്ളി സുരേന്ദ്രന് ജില്ലാ സെക്രട്ടറിയാകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ സമ്മതത്തോടെ അവതരിപ്പിച്ച പാനലുകള്‍ക്കെതിരെ പിണറായി പക്ഷക്കാര്‍ മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റിയില്‍നിന്നും ഒന്‍പതും സംസ്ഥാന സമ്മേളന പ്രതിനിധി പട്ടികയില്‍നിന്നും 11_ഉം വി.എസ്. പക്ഷക്കാര്‍ പുറത്തായി.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വി.എസ്സിന്റെ പരാതി ചര്‍ച്ചക്കെടുത്തപ്പോള്‍ യോഗത്തില്‍ മൃഗീയഭൂരിപക്ഷമുള്ള പിണറായി പക്ഷം ശക്തമായി ചെറുത്തു. തിരുവനന്തപുരത്തിന് സമാനമായ രീതിയില്‍ മത്സരം നടന്ന കൊല്ലം സമ്മേളനത്തിനെതിരെയും നടപടി വേണമെന്നായിരുന്നു പിണറായി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം അപ്പാടെ റദ്ദാക്കണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ആവശ്യം. തിരുവനന്തപുരത്ത് വിഭാഗീയത ഉണ്ടായിയെന്ന കാര്യം സ്ഥിരീകരിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാമെന്ന നിര്‍ദ്ദേശം വച്ചു. ഇതിനെ ശക്തമായി പിണറായി പക്ഷം ചെറുത്തു. ഏറെനേരം തര്‍ക്കം തുടര്‍ന്നെങ്കിലും ഒടുവില്‍ തിരുവനന്തപുരത്തെ സമ്മേളനപ്രതിനിധികളുടെ പട്ടിക റദ്ദാക്കാനും തിരുവനന്തപുരത്തേയും കൊല്ലത്തേയും ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന മത്സരം സംബന്ധിച്ച തര്‍ക്കത്തിന് കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം പരിഹാരം കാണാനും തീരുമാനിക്കുകയായിരുന്നു. പി.ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
very good
Post a Comment