നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന അച്ചുതാനന്ദന് മന്ദബുദ്ധി - കെ.ഇ.എന്‍.
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതിരിക്കുകയും കൊണ്ടിട്ടും കൊണ്ട ഭാവം കാട്ടാതിരിക്കുകയും ചെയ്യുന്ന ഏതു ബുദ്ധിമാനെയും മര്യാദപൂര്‍വം മന്ദബുദ്ധിയെന്ന് വിളിക്കേണ്ടിവരുമെന്ന് പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. എസ്.എഫ്.ഐ. വഞ്ചിയൂര്‍ ഏര്യാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ദബുദ്ധി എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട് അവര്‍ ബുദ്ധി ഇല്ലാത്തവരാണെന്നോ പി.എസ്.സി. പരീക്ഷ എഴുതി ജോലി നേടില്ലെന്നോ പഠിച്ച് ജില്ലാകളക്ടര്മാരാകില്ലെന്നോ അര്‍ഥമില്ല. പക്ഷേ അവര്‍ തങ്ങളുടെ ബുദ്ധി മറ്റു മനുഷ്യരുടെ ഗുണത്തിന് ഉപയോഗിക്കാത്തവരാണ്. അരാഷ്ട്രീയത ഇന്ന് നല്ല കാര്യമായി വാഴ്ത്തപ്പെടുന്നുണ്ട്. എന്നാല്‍ അരാഷ്ട്രീയമായ കാമ്പസ് കൊള്ളരുതായ്മകളുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിലും തിരിച്ചറിയപ്പെടാത്ത അരാഷ്ട്രീയത കലരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടല്ല ആ പാര്‍ട്ടികളിലെ ചില വ്യക്തികള്‍ മാത്രമാണ് നല്ലത് എന്ന ധാരണ പരത്താനാണ് ശ്രമം. രാഷ്ട്രീയത്തെ അതിന്റെ നിലപാടുകളില്‍ കാണുന്നതിനു പകരം ചില വ്യക്തികളെ വേര്‍തിരിച്ചു കാണുന്ന രാഷ്ട്രീയശൈലി സാഹിത്യത്തിലെ പഴയ മണിപ്രവാളശൈലിക്ക് സമമാണെന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു.
Subscribe to:
Post Comments (Atom)
6 comments:

കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ കോലം കത്തിച്ചു
തൃശൂര്‍ ലോ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ കോലം കത്തിച്ചു. വി.എസ് അച്യുതാനന്ദനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ കെ.ഇ.എന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്.
'ആളാവാന്‍ നോക്കരുത്, എല്ലാ കാര്യങ്ങളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മന്ദബുദ്ധികളാണ്' തുടങ്ങിയ വിവാദ പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം കെ.ഇ.എന്‍ നടത്തിയത്
ഇടംകൈയ്യെത്തും ദൂരത്തെവിടെയോ കെ ഈ എന്‍ ആല്‍മരം കൃഷി ചെയ്യുന്നുണ്ടെന്നു കേട്ടു..
കെ.ഇ.എന്നിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് പു.ക.സ .
പിണറായിയെ അനുകൂലിക്കാനും ആരേയും തെറി പറയാനുള്ള അവകാശത്തെ അംഗികരിക്കുക.പിണറായിയെ അനുകൂലിക്കാത്തവരൊക്കെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും
അനുകൂലമായി നിലകൊള്ളുന്നവരാണെന്ന് പ്രചരിപ്പിക്കാനുള്ള കെ ഇ എന്നിന്റെ അവകാശത്തെ അംഗികരിക്കുക.ഇത്തരത്തില്‍ പ്രചരണം നടത്തുന്ന
കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി വി.എന്‍ മുരളി പറഞ്ഞു.
താടിയും മുടിയും നീട്ടി അലക്കാതെ കുളിക്കാതെ നാറി നടക്കുന്ന ജന്‍ മങ്ങള്‍ ബുദ്ധി ജീവികളും !!!
കെ.ഈ.എന്നിനെ പ്രസ്ഥാവന/പ്രസംഗം അതുപോലെ തന്നെ ആണോ ഇവിടെ ചേർത്തിരിക്കുന്നത് എന്നതിൽ സംശയം ഉണ്ട്.പിന്നെ പിണറായിയാണ് പാർടി പാർടിയാണ് പിണറായി എന്നൊക്കെ ആവേശത്തിന്റെ ഹിസ്റ്റീരിയ ബാധിച്ചവർ വിളിചുപറയുകയും നാളെയെൻnങാൻ കോടതി ലാവ്ലിൻ അഴിമതി കേസിൽ പിണറായിയെ കുറ്റക്കാരനെന്ന് കണ്ടെത്തുകയൌം ചെയ്താൽ കെ.ഈ.എൻ എന്തുപറയും എന്നു അറിയില്ല.
(മികച അഭിഭാഷകർ ഹാജരായാൽ അഴിമതിനടത്തിയതിനു തെളിവായി “ഹാജരാക്കപ്പെടുന്ന” തെളിവുകളുടെ അടിസ്ഥാനാത്തിൽ ഒരു രാഷ്ടീയനേതാവ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടും എന്ന് കരുതുവാൻ കഴിയുമൊ? അപൂർവ്വങ്ങളിൽ അപൂർവ്വം ആയിരിക്കും അത്തരം സംഭവങ്ങൾ. തെളിവുകൾ കോടതിയിൽ സ്വയം ഹാജരാകാത്തിടത്തോളം പല പ്രമുഖരും രക്ഷപ്പെടുക തന്നെ ചെയ്യും.രാഷ്ടീയക്കാർഉം മെത്രാന്മാരും പ്രതിസ്ഥാനത്തുവരുമ്പോൾ നീതിന്യായ കോടതികൾ പോലും വിമർശിക്കപ്പെടുന്നു.!!)ആരൊക്കെ എതിർത്താലും,ഒച്ചവെച്ചാലും സാധാരണക്കാരനുവേണ്ടി നിലകൊള്ളുവാൻ നീതിയും നിയമവും നീണാൾ വാഴട്ടെ..
Post a Comment