Tuesday, February 10, 2009

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്‌

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്‌

പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌

''എല്ലാ മനുഷ്യനും ഓര്‍മകളുണ്ടാകും. സ്വന്തം സുഹൃത്തുക്കളോടു മാത്രമല്ലാതെ അത്‌ എല്ലാവരോടും പറയുകയില്ല. മനുഷ്യന്‌ മനസ്സില്‍ വേറെയും കാര്യങ്ങളുണ്ടാകും. സുഹൃത്തുക്കളോടുപോലും വെളിപ്പെടുത്താതെ തന്നോടു മാത്രം സ്വകാര്യതയില്‍ പങ്കുവെക്കുന്നതായി. പക്ഷേ, തന്നോടുപോലും പറയാന്‍ ഭയപ്പെടുന്ന മറ്റു ചില കാര്യങ്ങളും മനുഷ്യരിലുണ്ടാകും. എല്ലാ മാന്യന്മാരും അത്തരം ഒരുപാട്‌ കാര്യങ്ങള്‍ മനസ്സില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്‌.'' -ഫയ്‌ദോര്‍ ദസ്‌തോയെവ്‌സ്‌കി'' എക്കാലത്തേയും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കുന്ന റഷ്യന്‍ ക്ലാസിക്കല്‍ നോവലിസ്റ്റ്‌ ഫയ്‌ദോര്‍ മിഖലോവിച്ച്‌ ദസ്‌തോയെവ്‌സ്‌കിയുടെ സുപ്രധാനമായ നിരീക്ഷണമാണ്‌ മേലുദ്ധരിച്ചത്‌. കുഴപ്പത്തിലേക്ക്‌ കൂപ്പുകുത്തുന്ന രാഷ്ട്രീയ-സാമൂഹിക സന്ദര്‍ഭങ്ങളിലെ മനുഷ്യമനഃശാസ്‌ത്രത്തെപ്പറ്റിയുള്ള ദസ്‌തോയെവ്‌സ്‌കിയുടെ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ അദ്വിതീയമാണ്‌. എസ്‌.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി. പി.എമ്മിന്റെ മന്ത്രിമാരും നേതാക്കളും ഇതിനകം പ്രസ്‌താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുകളും വഴി നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ഒരു ലോകറെക്കോഡുതന്നെയായിരിക്കും. പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനവും പദവിയുമുള്ള ഇവരുടെ യഥാര്‍ഥ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ ദസ്‌തോയെവ്‌സ്‌കി മറുപടി നല്‍കുന്നു. കേരളസമൂഹത്തിനു മുമ്പില്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി.പി.എം. നേതാക്കള്‍ ഉയര്‍ത്തിയ പ്രതികരണ മഹാമേരുവില്‍നിന്ന്‌ ചില സാമ്പിളുകള്‍ എടുത്ത്‌ പരിശോധിക്കാം: സി.പി.എം. സംസ്ഥാന കമ്മിറ്റി, പി.ബി. : ലാവലിന്‍ കേസ്‌ രാഷ്ട്രീയ പ്രേരിതമാണ്‌. വി.എസ്‌.അച്യുതാനന്ദന്‍: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരവും നിരീക്ഷണത്തിലും സി.ബി.ഐ. അന്വേഷിച്ച കേസാണ്‌ ലാവലിന്‍. ഭരണഘടനയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക്‌ കോടതിയെയും സി.ബി.ഐ.യെയും വിമര്‍ശിക്കാന്‍ കഴിയില്ല. മന്ത്രി സുധാകരന്‍ : പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല. പിണറായി വിജയന്‍ : സുധാകരന്‍ പറഞ്ഞത്‌ സോമനാഥ്‌ ചാറ്റര്‍ജിയെപ്പറ്റിയാണ്‌. മന്ത്രി സുധാകരന്‍ : അധികാരത്തിലുള്ളപ്പോള്‍ പാര്‍ട്ടിയെ മറന്നാല്‍ സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങുമ്പോള്‍ തെണ്ടേണ്ടി വരും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ : ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്‌ പ്രതികരിക്കാതിരിക്കു ന്ന ആള്‍ മന്ദബുദ്ധിയാണ്‌. പിണറായി : ലാവലിന്‍ കേസിനെപ്പറ്റി ഞാന്‍ പ്രതികരിക്കില്ല. അത്‌ എന്റെ തീരുമാനമാണ്‌. വി.എസ്‌ : കുരങ്ങന്മാര്‍ക്കൊന്നും മറുപടിയില്ല. പിണറായി : ആര്‌ സംസാരിക്കുമ്പോഴും സംസ്‌കാര സമ്പന്നമായി സംസാരിക്കണം. വി.എസ്‌ : അഴിമതി നടത്തിയാല്‍ സഖാക്കളും അകത്ത്‌. പിണറായി : പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ആളാണെങ്കില്‍പ്പോലും അഴിമതിക്കേസില്‍ പെട്ടാല്‍ പുറത്താക്കും. ചരിത്രം പരിശോധിച്ചാല്‍ അഴിമതിയുടെ നിഴല്‍ വീണിട്ടുള്ള നേതാക്കളെ പുറത്താക്കിയത്‌ കാണാന്‍ കഴിയും. ഇ.പി. ജയരാജന്‍ : പിണറായി പാര്‍ട്ടിയാണ്‌. പോടാ പുല്ലേ എന്നാണ്‌ സി.ബി.ഐ.യോട്‌ പറയാനുള്ളത്‌. പി.ബി : ലാവലിന്‍ പ്രശ്‌നത്തില്‍ ഇ. ബാലാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ കത്തയച്ചിട്ടില്ല. വ്യാജമായി സൃഷ്‌ടിച്ചതാണ്‌ കത്ത്‌. പിണറായി : മരിച്ച ആള്‍ തിരിച്ചുവന്നു മറുപടി പറയില്ലല്ലോ എന്ന്‌ കരുതിയാണ്‌ വ്യാജരേഖകള്‍ ഉണ്ടാക്കിയത്‌. സരോജിനി ബാലാനന്ദന്‍ : ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ബാലാനന്ദന്‍ പാര്‍ട്ടി പൊളിറ്റ്‌ബ്യൂറോയ്‌ക്ക്‌ കത്ത്‌ നല്‍കിയെന്നും അത്‌ ശത്രുക്കള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തു എന്നും പ്രചരിപ്പിക്കുന്നത്‌ അത്യന്തം ക്രൂരവും നിന്ദ്യവുമാണ്‌. ഇ.ബാലാനന്ദന്‍ : (അദ്ദേഹം മരണപ്പെടുന്നതിന്‌ രണ്ടുമാസം മുമ്പ്‌ അവസാനമായി നല്‍കിയ അഭിമുഖത്തില്‍ ലാവലിന്‍ പ്രശ്‌നം സംബന്ധിച്ച്‌ പറഞ്ഞകാര്യം 'ഇന്ത്യാ വിഷന്‍' 2008 ഫിബ്രവരി 8-ന്‌ പുനഃസംപ്രേഷണം ചെയ്‌തതില്‍നിന്ന്‌): നികേഷ്‌കുമാര്‍ : ........ എസ്‌.എന്‍.സി. ലാവലിന്‍ ഇപ്പോള്‍ സി.ബി.ഐ. പരിഗണിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആ വിഷയത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ തെറ്റുപറ്റിയതായി അങ്ങേക്ക്‌ തോന്നുന്നുണ്ടോ? ഇ.ബാലാനന്ദന്‍ : അതായത്‌ അക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടില്‍ പിശകുണ്ടായിരുന്നു എന്ന ധാരണയാണ്‌ അന്ന്‌ നിലനിന്നത്‌. അത്‌ ശരിയല്ല എന്നു പറഞ്ഞവരുമുണ്ട്‌. ലാവലിന്‍ കേസ്‌ പാര്‍ട്ടിയിലെ പ്രശ്‌നമായും പാര്‍ട്ടിയുടെ പ്രശ്‌നമായുമാണ്‌ ആസൂത്രിതമായ വന്‍പ്രചാരവേലയിലൂടെ സി.പി.എം. എത്തിച്ചിട്ടുള്ളത്‌. തീര്‍ച്ചയായും ലാവലിന്‍ കേസ്‌ സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ സ്വാഭാവികമാണ്‌. അതില്‍ സംഘടനയ്‌ക്കകത്ത്‌ ചര്‍ച്ചയും തീരുമാനങ്ങളും എടുക്കേണ്ടത്‌ സി.പി.എമ്മിന്റെ ബാധ്യതയുമാണ്‌. എന്നാല്‍ അതിലും പ്രധാനം ലാവലിന്‍ കേസ്‌ നിയമവാഴ്‌ചയുടെ പ്രശ്‌നമാണ്‌ എന്നതാണ്‌. നിയമവാഴ്‌ച വെല്ലുവിളിക്കപ്പെടുകയും തടസ്സപ്പെടുകയുമാണ്‌. നീതിനിര്‍വഹണം ചോദ്യം ചെയ്യപ്പെടുകയും സ്‌തംഭിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടി ഭരണഘടന കൊണ്ട്‌ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ പ്രക്രിയയെയും തടയാന്‍ നോക്കുന്നു. കേരള ഗവണ്‍മെന്റിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ലാവലിന്‍ കേസില്‍ പ്രതിയായി എന്നതു മാത്രമാണ്‌ കാരണം; നിയമവാഴ്‌ചയുമായി സഹകരിക്കേണ്ട ഗവണ്‍മെന്റിന്റെ തലവനായ മുഖ്യമന്ത്രി പ്രസ്‌തുത പാര്‍ട്ടിക്കാരനായി എന്നതും. രണ്ടുപേരെയും കേന്ദ്രീകരിച്ച്‌ സി.പി.എമ്മിനകത്ത്‌ ഏറ്റുമുട്ടിയിരുന്ന വിഭാഗീയതയെ ഈ അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഇളക്കി വിട്ടിരിക്കുകയാണ്‌. സി.പി.എമ്മിന്റെ പുരയ്‌ക്കല്ലേ തീപിടിച്ചത്‌ എന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സന്തോഷിക്കുന്നു. എന്നാല്‍ നിയമവാഴ്‌ചയ്‌ക്കു നേരെയാണ്‌ തീയും പുകയും പൊങ്ങുന്നത്‌. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, രാഷ്ട്രീയപ്രേരിതം എന്ന്‌ സി.പി.എം. ഉയര്‍ത്തുന്ന ആരോപണങ്ങളും പരിഗണിച്ചശേഷമാണ്‌ കേസന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഇത്‌ സി.പി.എം. മറച്ചുപിടിക്കുന്നു. ഹൈക്കോടതി പറഞ്ഞത്‌: ''മൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ വിജിലന്‍സ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അന്തിമ വിശകലനത്തില്‍ കുറ്റവാളികളായി അവര്‍ കണ്ടത്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെ മാത്രമാണ്‌. എന്നാല്‍ 1998 ജൂലായ്‌ 6-ാം തീയതി കരാറിന്‌ അന്തിമരൂപം നല്‍കുമ്പോള്‍ മന്ത്രിസഭയ്‌ക്കു നേതൃത്വം നല്‍കിയിരുന്നത്‌ എല്‍.ഡി.എഫാണ്‌ എന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. ഞങ്ങള്‍ വിജിലന്‍സിനെതിരായി മോശമായ പ്രതികരണമൊന്നും നടത്താന്‍ ആഗ്രഹിക്കുന്നില്ല. ആ ഒരു മേഖല കോടതി കടക്കാന്‍ ഇഷ്‌ടപ്പെടാത്തതാണ്‌. എങ്കിലും ഇത്രയും പറയാതെ വയ്യ. ഇതുപോലുള്ള ഒരു ഭീമന്‍ പദ്ധതി പരിഗണിക്കുമ്പോള്‍ -ഉന്നതന്മാര്‍, അവര്‍ ആരായാലും- അവരോട്‌ ആലോചിക്കാതെ കരാറുണ്ടാക്കുക സാധ്യമല്ല.'' സംസ്ഥാനത്തിന്റെ ഉന്നത തലങ്ങളിലുള്ളവരുടെ നിയന്ത്രണത്തില്‍പ്പെടാത്ത സി.ബി.ഐ.യെപ്പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയാണ്‌ കേസ്‌ അന്വേഷിപ്പിക്കേണ്ടതെന്ന്‌ ഈ രേഖകള്‍ ന്യായീകരിക്കുന്നു.'' ഈ കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിശദീകരിച്ചപോലെ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും സി.ബി.ഐ. കേസന്വേഷണം പൂര്‍ത്തിയാക്കിയത്‌. പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടുംവരെ നിരപരാധികളായി കണക്കാക്കപ്പെടേണ്ടവരാണ്‌. നിരപരാധിത്വം തെളിയിക്കേണ്ടത്‌ കോടതിക്ക്‌ മുമ്പിലാണ്‌. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ്‌ പ്രതിയെങ്കില്‍ പ്രതിപ്പട്ടികയില്‍നിന്ന്‌ മാറ്റി നിര്‍ത്താന്‍ പാടില്ല. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ മുമ്പാകെ എല്ലാവരും സമന്മാരാണ്‌. അതുകൊണ്ടാണ്‌ കോടതിയില്‍ കള്ളം പറഞ്ഞെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെ.കരുണാകരനെതിരെ 36 വര്‍ഷം മുമ്പ്‌ കേസെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചത്‌. കരുണാകരന്‍ രാജിവെച്ച്‌ പ്രതിയായി നിയമനടപടി നേരിടാന്‍ നിര്‍ബന്ധിതനായി. 1969-ലെ ഇ.എം.എസ്‌. മന്ത്രിസഭയുടെ അനുഭവമെന്തായിരുന്നു? ആരോപണങ്ങളില്‍നിന്ന്‌ ഓടിയൊളിക്കുകയല്ല ചെയ്‌തത്‌. സി.പി.എം. മന്ത്രിമാര്‍ക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനാണ്‌ മുഖ്യമന്ത്രി തീരുമാനിച്ചത്‌. മന്ത്രിസഭ വീഴുമെന്ന്‌ കരുതി സെക്രട്ടേറിയറ്റില്‍ പിടിച്ചുതൂങ്ങുകയായിരുന്നില്ല, ജനങ്ങളെ സമീപിക്കുകയായിരുന്നു. ലാവലിന്‍ നിലപാട്‌ ന്യായീകരിക്കാന്‍ ചരിത്രത്തില്‍ പരതി ഇപ്പോള്‍ കുഴങ്ങുന്ന സി.പി.എം. നേതാക്കള്‍ വന്ന വഴി മറക്കരുത്‌. ചെയര്‍മാര്‍ എസ്‌.എ. ഡാങ്കെ 40വര്‍ഷം മുമ്പ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയ കത്ത്‌ പുറത്തുവന്നു, അതും പാര്‍ട്ടി പിളര്‍പ്പിനു കാരണമായി. ദ്വിജേന്ദ്ര നന്ദി നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്ന്‌ കണ്ടെടുത്ത കത്ത്‌ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു. ആരോപണവിധേയനായ ഡാങ്കെയുടെ രാജി ആവശ്യപ്പെട്ടു. കൈയക്ഷര വിദഗ്‌ധനെ കൊണ്ടു കത്തു പരിശോധിപ്പിക്കാനും അന്വേഷണക്കമ്മീഷനെ വെക്കാനുമുള്ള നിര്‍ദേശം തള്ളി. ആദ്യം രാജി എന്നുറച്ചുനിന്നു. രാജിവെക്കില്ലെന്നു കൂടിയായപ്പോള്‍ 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്നു. പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌. ലാവലിന്‍ കേസ്‌ നേരിടുന്ന രീതി സി.പി.എമ്മിന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകര്‍ത്തുകഴിഞ്ഞു എന്ന്‌ അതിന്റെ നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

5 comments:

പിപ്പിള്‍സ്‌ ഫോറം. said...

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും നിയമവാഴ്‌
11 Feb, 2009
പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍
ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം
മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍
'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌

ഇടതുപക്ഷം..........
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

''എല്ലാ മനുഷ്യനും ഓര്‍മകളുണ്ടാകും. സ്വന്തം സുഹൃത്തുക്കളോടു മാത്രമല്ലാതെ അത്‌ എല്ലാവരോടും പറയുകയില്ല. മനുഷ്യന്‌ മനസ്സില്‍ വേറെയും കാര്യങ്ങളുണ്ടാകും. സുഹൃത്തുക്കളോടുപോലും വെളിപ്പെടുത്താതെ തന്നോടു മാത്രം സ്വകാര്യതയില്‍ പങ്കുവെക്കുന്നതായി. പക്ഷേ, തന്നോടുപോലും പറയാന്‍ ഭയപ്പെടുന്ന മറ്റു ചില കാര്യങ്ങളും മനുഷ്യരിലുണ്ടാകും. എല്ലാ മാന്യന്മാരും അത്തരം ഒരുപാട്‌ കാര്യങ്ങള്‍ മനസ്സില്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ട്‌.''
-ഫയ്‌ദോര്‍ ദസ്‌തോയെവ്‌സ്‌കി''

എക്കാലത്തേയും മഹാന്മാരായ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കുന്ന റഷ്യന്‍ ക്ലാസിക്കല്‍ നോവലിസ്റ്റ്‌ ഫയ്‌ദോര്‍ മിഖലോവിച്ച്‌ ദസ്‌തോയെവ്‌സ്‌കിയുടെ സുപ്രധാനമായ നിരീക്ഷണമാണ്‌ മേലുദ്ധരിച്ചത്‌. കുഴപ്പത്തിലേക്ക്‌ കൂപ്പുകുത്തുന്ന രാഷ്ട്രീയ-സാമൂഹിക സന്ദര്‍ഭങ്ങളിലെ മനുഷ്യമനഃശാസ്‌ത്രത്തെപ്പറ്റിയുള്ള ദസ്‌തോയെവ്‌സ്‌കിയുടെ സൂക്ഷ്‌മനിരീക്ഷണങ്ങള്‍ അദ്വിതീയമാണ്‌.
എസ്‌.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി. പി.എമ്മിന്റെ മന്ത്രിമാരും നേതാക്കളും ഇതിനകം പ്രസ്‌താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പത്രസമ്മേളനങ്ങളും പത്രക്കുറിപ്പുകളും വഴി നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ ഒരു ലോകറെക്കോഡുതന്നെയായിരിക്കും. പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനവും പദവിയുമുള്ള ഇവരുടെ യഥാര്‍ഥ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ ദസ്‌തോയെവ്‌സ്‌കി മറുപടി നല്‍കുന്നു.
കേരളസമൂഹത്തിനു മുമ്പില്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി.പി.എം. നേതാക്കള്‍ ഉയര്‍ത്തിയ പ്രതികരണ മഹാമേരുവില്‍നിന്ന്‌ ചില സാമ്പിളുകള്‍ എടുത്ത്‌ പരിശോധിക്കാം:
സി.പി.എം. സംസ്ഥാന കമ്മിറ്റി, പി.ബി. : ലാവലിന്‍ കേസ്‌ രാഷ്ട്രീയ പ്രേരിതമാണ്‌.
വി.എസ്‌.അച്യുതാനന്ദന്‍: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരവും നിരീക്ഷണത്തിലും സി.ബി.ഐ. അന്വേഷിച്ച കേസാണ്‌ ലാവലിന്‍. ഭരണഘടനയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക്‌ കോടതിയെയും സി.ബി.ഐ.യെയും വിമര്‍ശിക്കാന്‍ കഴിയില്ല.
മന്ത്രി സുധാകരന്‍ : പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവര്‍ കമ്യൂണിസ്റ്റുകാരല്ല.
പിണറായി വിജയന്‍ : സുധാകരന്‍ പറഞ്ഞത്‌ സോമനാഥ്‌ ചാറ്റര്‍ജിയെപ്പറ്റിയാണ്‌.
മന്ത്രി സുധാകരന്‍ : അധികാരത്തിലുള്ളപ്പോള്‍ പാര്‍ട്ടിയെ മറന്നാല്‍ സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങുമ്പോള്‍ തെണ്ടേണ്ടി വരും.
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ : ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച്‌ പ്രതികരിക്കാതിരിക്കു ന്ന ആള്‍ മന്ദബുദ്ധിയാണ്‌.
പിണറായി : ലാവലിന്‍ കേസിനെപ്പറ്റി ഞാന്‍ പ്രതികരിക്കില്ല. അത്‌ എന്റെ തീരുമാനമാണ്‌.
വി.എസ്‌ : കുരങ്ങന്മാര്‍ക്കൊന്നും മറുപടിയില്ല.
പിണറായി : ആര്‌ സംസാരിക്കുമ്പോഴും സംസ്‌കാര സമ്പന്നമായി സംസാരിക്കണം.
വി.എസ്‌ : അഴിമതി നടത്തിയാല്‍ സഖാക്കളും അകത്ത്‌.
പിണറായി : പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ആളാണെങ്കില്‍പ്പോലും അഴിമതിക്കേസില്‍ പെട്ടാല്‍ പുറത്താക്കും. ചരിത്രം പരിശോധിച്ചാല്‍ അഴിമതിയുടെ നിഴല്‍ വീണിട്ടുള്ള നേതാക്കളെ പുറത്താക്കിയത്‌ കാണാന്‍ കഴിയും.
ഇ.പി. ജയരാജന്‍ : പിണറായി പാര്‍ട്ടിയാണ്‌. പോടാ പുല്ലേ എന്നാണ്‌ സി.ബി.ഐ.യോട്‌ പറയാനുള്ളത്‌.
പി.ബി : ലാവലിന്‍ പ്രശ്‌നത്തില്‍ ഇ. ബാലാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ കത്തയച്ചിട്ടില്ല. വ്യാജമായി സൃഷ്‌ടിച്ചതാണ്‌ കത്ത്‌.
പിണറായി : മരിച്ച ആള്‍ തിരിച്ചുവന്നു മറുപടി പറയില്ലല്ലോ എന്ന്‌ കരുതിയാണ്‌ വ്യാജരേഖകള്‍ ഉണ്ടാക്കിയത്‌.
സരോജിനി ബാലാനന്ദന്‍ : ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ ബാലാനന്ദന്‍ പാര്‍ട്ടി പൊളിറ്റ്‌ബ്യൂറോയ്‌ക്ക്‌ കത്ത്‌ നല്‍കിയെന്നും അത്‌ ശത്രുക്കള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തു എന്നും പ്രചരിപ്പിക്കുന്നത്‌ അത്യന്തം ക്രൂരവും നിന്ദ്യവുമാണ്‌.
ഇ.ബാലാനന്ദന്‍ : (അദ്ദേഹം മരണപ്പെടുന്നതിന്‌ രണ്ടുമാസം മുമ്പ്‌ അവസാനമായി നല്‍കിയ അഭിമുഖത്തില്‍ ലാവലിന്‍ പ്രശ്‌നം സംബന്ധിച്ച്‌ പറഞ്ഞകാര്യം 'ഇന്ത്യാ വിഷന്‍' 2008 ഫിബ്രവരി 8-ന്‌ പുനഃസംപ്രേഷണം ചെയ്‌തതില്‍നിന്ന്‌):
നികേഷ്‌കുമാര്‍ : ........ എസ്‌.എന്‍.സി. ലാവലിന്‍ ഇപ്പോള്‍ സി.ബി.ഐ. പരിഗണിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആ വിഷയത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ തെറ്റുപറ്റിയതായി അങ്ങേക്ക്‌ തോന്നുന്നുണ്ടോ?
ഇ.ബാലാനന്ദന്‍ : അതായത്‌ അക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടില്‍ പിശകുണ്ടായിരുന്നു എന്ന ധാരണയാണ്‌ അന്ന്‌ നിലനിന്നത്‌. അത്‌ ശരിയല്ല എന്നു പറഞ്ഞവരുമുണ്ട്‌.
ലാവലിന്‍ കേസ്‌ പാര്‍ട്ടിയിലെ പ്രശ്‌നമായും പാര്‍ട്ടിയുടെ പ്രശ്‌നമായുമാണ്‌ ആസൂത്രിതമായ വന്‍പ്രചാരവേലയിലൂടെ സി.പി.എം. എത്തിച്ചിട്ടുള്ളത്‌. തീര്‍ച്ചയായും ലാവലിന്‍ കേസ്‌ സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ സ്വാഭാവികമാണ്‌. അതില്‍ സംഘടനയ്‌ക്കകത്ത്‌ ചര്‍ച്ചയും തീരുമാനങ്ങളും എടുക്കേണ്ടത്‌ സി.പി.എമ്മിന്റെ ബാധ്യതയുമാണ്‌. എന്നാല്‍ അതിലും പ്രധാനം ലാവലിന്‍ കേസ്‌ നിയമവാഴ്‌ചയുടെ പ്രശ്‌നമാണ്‌ എന്നതാണ്‌. നിയമവാഴ്‌ച വെല്ലുവിളിക്കപ്പെടുകയും തടസ്സപ്പെടുകയുമാണ്‌. നീതിനിര്‍വഹണം ചോദ്യം ചെയ്യപ്പെടുകയും സ്‌തംഭിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടി ഭരണഘടന കൊണ്ട്‌ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ പ്രക്രിയയെയും തടയാന്‍ നോക്കുന്നു.
കേരള ഗവണ്‍മെന്റിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ലാവലിന്‍ കേസില്‍ പ്രതിയായി എന്നതു മാത്രമാണ്‌ കാരണം; നിയമവാഴ്‌ചയുമായി സഹകരിക്കേണ്ട ഗവണ്‍മെന്റിന്റെ തലവനായ മുഖ്യമന്ത്രി പ്രസ്‌തുത പാര്‍ട്ടിക്കാരനായി എന്നതും. രണ്ടുപേരെയും കേന്ദ്രീകരിച്ച്‌ സി.പി.എമ്മിനകത്ത്‌ ഏറ്റുമുട്ടിയിരുന്ന വിഭാഗീയതയെ ഈ അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഇളക്കി വിട്ടിരിക്കുകയാണ്‌. സി.പി.എമ്മിന്റെ പുരയ്‌ക്കല്ലേ തീപിടിച്ചത്‌ എന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സന്തോഷിക്കുന്നു. എന്നാല്‍ നിയമവാഴ്‌ചയ്‌ക്കു നേരെയാണ്‌ തീയും പുകയും പൊങ്ങുന്നത്‌.
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, രാഷ്ട്രീയപ്രേരിതം എന്ന്‌ സി.പി.എം. ഉയര്‍ത്തുന്ന ആരോപണങ്ങളും പരിഗണിച്ചശേഷമാണ്‌ കേസന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഇത്‌ സി.പി.എം. മറച്ചുപിടിക്കുന്നു.
ഹൈക്കോടതി പറഞ്ഞത്‌: ''മൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്ക്‌ ശേഷമാണ്‌ വിജിലന്‍സ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അന്തിമ വിശകലനത്തില്‍ കുറ്റവാളികളായി അവര്‍ കണ്ടത്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെ മാത്രമാണ്‌. എന്നാല്‍ 1998 ജൂലായ്‌ 6-ാം തീയതി കരാറിന്‌ അന്തിമരൂപം നല്‍കുമ്പോള്‍ മന്ത്രിസഭയ്‌ക്കു നേതൃത്വം നല്‍കിയിരുന്നത്‌ എല്‍.ഡി.എഫാണ്‌ എന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. ഞങ്ങള്‍ വിജിലന്‍സിനെതിരായി മോശമായ പ്രതികരണമൊന്നും നടത്താന്‍ ആഗ്രഹിക്കുന്നില്ല. ആ ഒരു മേഖല കോടതി കടക്കാന്‍ ഇഷ്‌ടപ്പെടാത്തതാണ്‌. എങ്കിലും ഇത്രയും പറയാതെ വയ്യ. ഇതുപോലുള്ള ഒരു ഭീമന്‍ പദ്ധതി പരിഗണിക്കുമ്പോള്‍ -ഉന്നതന്മാര്‍, അവര്‍ ആരായാലും- അവരോട്‌ ആലോചിക്കാതെ കരാറുണ്ടാക്കുക സാധ്യമല്ല.'' സംസ്ഥാനത്തിന്റെ ഉന്നത തലങ്ങളിലുള്ളവരുടെ നിയന്ത്രണത്തില്‍പ്പെടാത്ത സി.ബി.ഐ.യെപ്പോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയാണ്‌ കേസ്‌ അന്വേഷിപ്പിക്കേണ്ടതെന്ന്‌ ഈ രേഖകള്‍ ന്യായീകരിക്കുന്നു.''

ഈ കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിശദീകരിച്ചപോലെ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും സി.ബി.ഐ. കേസന്വേഷണം പൂര്‍ത്തിയാക്കിയത്‌.

പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടുംവരെ നിരപരാധികളായി കണക്കാക്കപ്പെടേണ്ടവരാണ്‌. നിരപരാധിത്വം തെളിയിക്കേണ്ടത്‌ കോടതിക്ക്‌ മുമ്പിലാണ്‌. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ്‌ പ്രതിയെങ്കില്‍ പ്രതിപ്പട്ടികയില്‍നിന്ന്‌ മാറ്റി നിര്‍ത്താന്‍ പാടില്ല. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക്‌ മുമ്പാകെ എല്ലാവരും സമന്മാരാണ്‌. അതുകൊണ്ടാണ്‌ കോടതിയില്‍ കള്ളം പറഞ്ഞെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെ.കരുണാകരനെതിരെ 36 വര്‍ഷം മുമ്പ്‌ കേസെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചത്‌. കരുണാകരന്‍ രാജിവെച്ച്‌ പ്രതിയായി നിയമനടപടി നേരിടാന്‍ നിര്‍ബന്ധിതനായി.

1969-ലെ ഇ.എം.എസ്‌. മന്ത്രിസഭയുടെ അനുഭവമെന്തായിരുന്നു? ആരോപണങ്ങളില്‍നിന്ന്‌ ഓടിയൊളിക്കുകയല്ല ചെയ്‌തത്‌. സി.പി.എം. മന്ത്രിമാര്‍ക്കും ഘടകകക്ഷി മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനാണ്‌ മുഖ്യമന്ത്രി തീരുമാനിച്ചത്‌. മന്ത്രിസഭ വീഴുമെന്ന്‌ കരുതി സെക്രട്ടേറിയറ്റില്‍ പിടിച്ചുതൂങ്ങുകയായിരുന്നില്ല, ജനങ്ങളെ സമീപിക്കുകയായിരുന്നു.

ലാവലിന്‍ നിലപാട്‌ ന്യായീകരിക്കാന്‍ ചരിത്രത്തില്‍ പരതി ഇപ്പോള്‍ കുഴങ്ങുന്ന സി.പി.എം. നേതാക്കള്‍ വന്ന വഴി മറക്കരുത്‌. ചെയര്‍മാര്‍ എസ്‌.എ. ഡാങ്കെ 40വര്‍ഷം മുമ്പ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ എഴുതിയ കത്ത്‌ പുറത്തുവന്നു, അതും പാര്‍ട്ടി പിളര്‍പ്പിനു കാരണമായി. ദ്വിജേന്ദ്ര നന്ദി നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്ന്‌ കണ്ടെടുത്ത കത്ത്‌ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു. ആരോപണവിധേയനായ ഡാങ്കെയുടെ രാജി ആവശ്യപ്പെട്ടു. കൈയക്ഷര വിദഗ്‌ധനെ കൊണ്ടു കത്തു പരിശോധിപ്പിക്കാനും അന്വേഷണക്കമ്മീഷനെ വെക്കാനുമുള്ള നിര്‍ദേശം തള്ളി. ആദ്യം രാജി എന്നുറച്ചുനിന്നു. രാജിവെക്കില്ലെന്നു കൂടിയായപ്പോള്‍ 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്നു. പാര്‍ട്ടിഭരണഘടനയും പാര്‍ട്ടിയെ രക്ഷിക്കലും കണക്കാക്കാതെ നിയമത്തിന്റെ വഴി തടയാന്‍ ഭരണഘടനാനുസൃതം പ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍തന്നെയാണ്‌ ഇടപെടുന്നത്‌. അത്‌ ശരിയല്ലെന്ന്‌ മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രി നിലപാടെടുക്കുന്നു. മറ്റുകക്ഷികളുടെ മന്ത്രിമാര്‍ നിഷ്‌പക്ഷത പാലിക്കുന്നു. ദൈനംദിന ഭരണക്രമത്തില്‍ കൂട്ടുത്തരവാദിത്വം മാത്രമല്ല ഭരണഘടനാബാധ്യതപോലും ഇവിടെ തകര്‍ക്കപ്പെടുന്നു. ലാവലിന്‍ കേസില്‍ 'പോടാ പുല്ലേ' എന്ന്‌ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്യുന്നത്‌ ഉന്നതനീതിപീഠത്തെയാണ്‌.
ലാവലിന്‍ കേസ്‌ നേരിടുന്ന രീതി സി.പി.എമ്മിന്റെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും തകര്‍ത്തുകഴിഞ്ഞു എന്ന്‌ അതിന്റെ നേതൃത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

മുസാഫിര്‍ said...

എല്ലാം കാലം തെളിയിക്കുമെന്ന് കരുതാം.

Anonymous said...

ഭരണഘടനയെ ഒന്നും ആരും വെല്ലുവിളിച്ചില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ ചിലരുടെ ചട്ടുകം ആകുമ്പോള്‍ അതിനെതിരെ പ്രതികരിക്കും. അതിനെ ഭരണഘടനയോടുള്ള വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍.

വെള്ളം ചേര്‍ക്കാത്ത കമ്യൂണിസ്റ്റ് ആയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഇത് ഒരു ബൂര്‍ഷ്വാ വ്യവസ്ഥിതിയാണെന്ന് കരുതുന്നുണ്ടോ? ഭരണകൂടം ഭരണവര്‍ഗത്തിന്റെ മര്‍ദ്ദനോപകരണമാണെന്ന തിയറിയില്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? അതോ അദ്ദേഹവും ഈ വ്യവസ്ഥിതിയില്‍ അലിഞ്ഞു ചേര്‍ന്നോ? വിപ്ലവം പോരെന്ന് പറഞ്ഞ് നടക്കുന്നവരൊക്കെ വ്യവസ്ഥിതിയുടെ വക്താക്കളാകുന്നതിന്റെ തമാശ വേറെ. യു.ഡി.എഫുമായി ചേര്‍ന്ന് സാമ്രാജ്യത്വവിരുദ്ധപോരാട്ടം നടത്തുന്നവരുമായി ചേര്‍ന്ന് ഏകോപനസമിതിയുണ്ടാക്കിയവര്‍ തന്നെ ഇതൊക്കെ പറയാന്‍ യോഗ്യര്‍.

ഗുപ്തന്‍ said...

ഓഫ്: വള്ളിക്കുന്നത്ത് വെള്ളം ചേര്‍ക്കൂല്ലേ... ഓണ്‍ ദ റോക്ക്സ് ?

Anonymous said...

വെള്ളം ചേര്‍ക്കാതടിക്കുന്നത് ഡ്രൈ അല്ലേ? ഐസ് കട്ടക്കു മുകളില്‍ ലവനെ ഒഴിച്ച് ഇങ്ങനെ അലിയിച്ച് അടിക്കുന്നതല്ലെ ഓണ്‍ ദി റോക്ക്സ്?