Tuesday, February 3, 2009

പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്

പിണറായിക്കു പയ്യന്നൂരില്‍ ചെരിപ്പേറ്

പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനു നേരേ പയ്യന്നൂരില്‍ ചെരിപ്പേറ്. മാര്‍ച്ച് പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിയപ്പോഴാണു ചെരിപ്പേറുണ്ടായത്. വാഹനത്തിലായിരുന്ന പിണറായി വിജയന്‍ സെന്‍ട്രല്‍ ബസാറില്‍ ഇറങ്ങി റെഡ് വോളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം സ്വീകരണ സ്ഥലമായ പുതിയ ബസ്സ്റാന്‍ഡ് പരിസരത്തേക്കു കാല്‍നടയായി നീങ്ങുന്നതിനിടയില്‍ റോഡിന്റെ വലതുഭാഗത്തുനിന്നു ജാഥയിലേക്കു ഒരു യുവാവ് ചെരിപ്പെറിയുകയായിരുന്നു. സഖാവ് വി.എസ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയോടെയാണ് ചെരിപ്പേറുണ്ടായത്.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനായ തിരുമേനി മുതുവത്തെ ഷാജി (29) യാണ് ചെരുപ്പെറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മാര്‍ച്ചിന്റെ ബാഡ്ജും പോലീസ് കണ്െടടുത്തു. പിണറായി വിജയനെ ലക്ഷ്യമാക്കിയാണ് എറിഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ദേഹത്തു വീണില്ല. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ചെരിപ്പ് എറിഞ്ഞ യുവാവിനെ പിടികൂടുകയും പൊതിരെ തല്ലുകയും ചെയ്തു. പോലീസ് വാഹനത്തിലാണു ഇയാളെ സ്ഥലത്തുനിന്നു കൊണ്ടുപോയത്. ഇതിനിടയില്‍ പോലീസ് വാഹനം തടയാനും ശ്രമമുണ്ടായി.

8 comments:

പിപ്പിള്‍സ്‌ ഫോറം. said...

Anonymous said...

Check snclavalin.blogspot.com for the Contract between SNC and KSEB.

Anonymous said...

ഉണ്ടയുണ്ടോ സഗാവേ ഒരു തോക്കെടുക്കാൻ??

മറുപക്ഷം said...

രാവിലെ കൃത്യമായി ശോധനയുണ്ടായില്ലേലും അതു കേന്ദ്രാവഗണനയേന്ന് പറയുവാൻ ശീലിച്ചവർ ആണ്‌...

മുസ്തക്കിറിന്റെ ചെരിപ്പിനെ ഉമ്മവെക്കുവാൻ വെമ്പുന്നകൂട്ടർക്ക്‌ പക്ഷെ ഇവിടെ അഴിമതിയാരോപണം പേറി കോടതിയിൽ കേസുമായി നടക്കുന്ന നേതാവിനെതിരെ ചെരിപ്പെറിഞ്ഞവനെ തല്ലിയോടിക്കുന്നു...അവിടെ ആകാം ഇവിടെ ആകരുത്‌...കൊള്ളാം.ആ ചെരിപ്പ്‌ ഇനിയും സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവന്റെ പ്രതികരണം ആണ്‌.ആ ചെരിപ്പ്‌ പിണറായിക്കുനേരെ അല്ല അതു ഇനിയും ലജ്ജയില്ലാതെ സിന്ദബാദ്‌ വിളിക്കുകയും പത്തോനൂറൊ കൈകൂലിവാങ്ങിയവരെ തെരുവിൽ ഇട്ട്‌ അവഹേളിച്ച്‌ ചെരിപ്പുമാലയണിയിക്കുകയും ചെയ്യുന്നവർക്ക്‌ നേരെ ആകാനാണ്‌ സാധ്യത..
മാർക്കിസ്റ്റുകാർക്ക്‌ അല്ലേലും ബുദ്ധിവരുവാൻ ഉച്ചയാകണം...

Rejeesh Sanathanan said...

പാവം ഷാജി...........

Anonymous said...

പിണറായിക്ക് ഒരു ചെരിപ്പുമാല കൊടുക്കാ‍ന്‍ ആരുമില്ലേ..??

മുക്കുവന്‍ said...

പിണറായിക്ക് ഒരു ചെരിപ്പുമാല കൊടുക്കാ‍ന്‍ ആരുമില്ലേ..??

how about a used one...:)

new ones are costly!

Rahul Pallickal said...

അധികാരം നഷ്ടപ്പെടാറായപ്പോള്‍ പാവം ബുഷ് മുതലാളിക്കും കിട്ടി ഇതുപോലെ ഒരെണ്ണം

നേര്.. said...

പിണറായിക്ക് ഒരു ചെരിപ്പുമാല കൊടുക്കാ‍ന്‍ ആരുമില്ലേ..??

February 5, 2009 3:36 AM

ചെരുപ്പ് എന്നു പറഞ്ഞ് നമ്മള്‍ അപമാനിക്കുന്നെങ്കിലും അതിനുമില്ലേ ഒരു അന്തസ്.