അവസാനം ഇടതുപക്ഷ തോല്‍വിക്ക് കാരണം കണ്ടെത്തി വി.എസ്സിന്റെ നിലപാടാണ് ഇടതു പക്ഷ തോല്‍വിക്ക് കാരണം .പാര്‍ട്ടി സെക്രട്ടേറിയറ്റ് .
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സമീപനങ്ങളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനായി ഞായറാഴ്ച ആരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചര്‍ച്ചക്കായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വി.എസ്സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചും സംസ്ഥാന നേതൃത്വത്തിന്റെ വീക്ഷണത്തിനനുസരിച്ചുമുള്ള റിപ്പോര്‍ട്ടാണ് പിണറായി അവതരിപ്പിച്ചത്.
ഇതിന്മേല് സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തി സമ്പുഷ്ടമാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും. പാര്‍ട്ടി സമീപനങ്ങളില്‍ നിന്നും എന്നും വ്യതിചലിച്ചുകൊണ്ടുള്ള വി.എസ്സിന്റെ സമീപനം പാര്‍ട്ടിക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. എസ്.എന്‍.സി. ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ് തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. എന്നാല്‍ ഈ കേസ് സംബന്ധിച്ച വി.എസ്സിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടില്ല.
സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളായി സാമുദായിക ശക്തികളുടെ ഏകീകരണവും മാധ്യമങ്ങളുടെ സംഘടിതമായ എതിര്‍പ്പും മറ്റും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വളരെയേറെ വിമര്‍ശന വിധേയമായ സി.പി.എമ്മിന്റെ പി.ഡി.പി. ബന്ധം ദോഷം ചെയ്തതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തലില്ല.
റിപ്പോര്‍ട്ടിനെക്കുറിച്ച് പിന്നീട് നടന്ന ചര്‍ച്ചയിലും വി.എസ്സിനെതിരെ പിണറായി പക്ഷക്കാരായ സെക്രട്ടേറിയറ്റംഗങ്ങള്‍ കടുത്ത വിമര്‍ശനം നടത്തി. മെയ് ഏഴിന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസ്സിന്റെ രാജി ആവശ്യം തന്നെ ഉയര്‍ന്നിരുന്നു. ഇതിന് സമാനമായ രീതിയിലുള്ള ചര്‍ച്ചയാണ് ഞായറാഴ്ച യോഗത്തിലും നടന്നത്. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.കെ. ഗുരുദാസന് മുഖ്യമന്ത്രിക്ക് പൊതുവേ അനുകൂലമായ നിലപാട് ചര്‍ച്ചയില്‍ പ്രകടിപ്പിച്ചതായാണ് സൂചന.
സെക്രട്ടേറിയറ്റ് യോഗത്തിന്റെ തുടക്കത്തില്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് തിരഞ്ഞെടുപ്പ് സംബന്ധിച്ച പൊളിറ്റ്ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍ അവതരിപ്പിച്ചു. ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക് വിശ്വാസ്യത സൃഷ്ടിക്കാനാകാതെ പോയതാണ് പരാജയകാരണമായി പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടിയിരിക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:
അവസാനം ഇടതുപക്ഷ തോല്‍വിക്ക് കാരണം കണ്ടെത്തി വി.എസ്സിന്റെ നിലപാടാണ് ഇടതു പക്ഷ തോല്‍വിക്ക് കാരണം .പാര്‍ട്ടി സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സമീപനങ്ങളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനായി ഞായറാഴ്ച ആരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചര്‍ച്ചക്കായി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വി.എസ്സിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചും സംസ്ഥാന നേതൃത്വത്തിന്റെ വീക്ഷണത്തിനനുസരിച്ചുമുള്ള റിപ്പോര്‍ട്ടാണ് പിണറായി അവതരിപ്പിച്ചത്.
ഇതിന്മേല് സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തി സമ്പുഷ്ടമാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും.
പാര്‍ട്ടി സമീപനങ്ങളില്‍ നിന്നും എന്നും വ്യതിചലിച്ചുകൊണ്ടുള്ള വി.എസ്സിന്റെ സമീപനം പാര്‍ട്ടിക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. എസ്.എന്‍.സി. ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ് തിരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. എന്നാല്‍ ഈ കേസ് സംബന്ധിച്ച വി.എസ്സിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടില്ല.

Post a Comment