Tuesday, May 26, 2009

തോല്‍വി: ലാവലിനും പി.ഡി.പി.യുംകൂടി കാരണം - കാരാട്ടിന്റെ തിരുത്ത്‌


തോല്‍വി: ലാവലിനും പി.ഡി.പി.യുംകൂടി കാരണം - കാരാട്ടിന്റെ തിരുത്ത്‌

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ തിരുത്ത്‌. എസ്‌.എന്‍.സി ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ്‌, പി.ഡി.പി.യുമായി ഉണ്ടാക്കിയ ബന്ധം എന്നിവ കേരളത്തില്‍ തിരഞ്ഞെടുപ്പ്‌ പരാജയത്തിനു വഴിതെളിച്ചതായി പൊളിറ്റ്‌ ബ്യൂറോ കണ്ടെത്തിയിട്ടുണ്ടെന്നു കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ്‌ പ്രകാശ്‌ കാരാട്ട്‌ നിര്‍ദ്ദേശിച്ചതെന്നാണു സൂചന. ഞായറാഴ്‌ച ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ സമീപനങ്ങള്‍ പരാജയ കാരണമായതായാണ്‌ വിലയിരുത്തിയിരുന്നത്‌. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച മുഖ്യമന്ത്രി വി.എസ്സിന്റെ വ്യത്യസ്‌ത നിലപാടുകള്‍ പ്രശ്‌നമായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. പി.ഡി.പി. ബന്ധം ദോഷകരമായെന്ന രീതിയിലുള്ള വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്‌ച വൈകീട്ട്‌ ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതായാണു സൂചനകള്‍. സ്വയംവിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതി പാലിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടാണ്‌ പിണറായി വിജയന്‍ അവതരിപ്പിച്ചതെന്ന്‌ വിമര്‍ശിച്ച വി.എസ്‌. പരാജയത്തിന്റെ മുഖ്യകാരണമായി എസ്‌.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ്‌ എടുത്തുകാട്ടി. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ത്തു. പി.ഡി.പി. ബന്ധം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനുതന്നെ എതിരായിരുന്നു. കോഴിക്കോട്‌ സീറ്റ്‌ നിഷേധിച്ച്‌ ജനതാദളിനെ പുറത്താക്കുകയും ചെയ്‌തതുംസി.പി.ഐയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്‌തതുമാണ്‌ പരാജയകാരണങ്ങളെന്നും വി.എസ്‌. പറഞ്ഞു. ക്രൈസ്‌തവപുരോഹിതര്‍ക്കെതിരെ നടത്തിയ ആക്ഷേപം ക്രൈസ്‌തവ ന്യൂനപക്ഷത്തില്‍ അകല്‍ച്ച സൃഷ്ടിച്ചുവെന്നും വി.എസ്‌. കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ അതേ മാതൃകയിലുള്ള ചര്‍ച്ചയായിരുന്നു രണ്ടാംദിവസവും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ നടന്നത്‌. പിണറായി പക്ഷത്തിന്‌ സമ്പൂര്‍ണാധിപത്യമുള്ള സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം വി.എസ്സിനെതിരെ വിമര്‍ശനം നിരത്തി. കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ മാത്രമാണ്‌ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ വി.എസ്സിനെ പിന്തുണച്ചത്‌. ആദ്യദിവസത്തെ ചര്‍ച്ചയില്‍ മന്ത്രി പി.കെ. ഗുരുദാസനും മുഖ്യമന്ത്രിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നു. ചര്‍ച്ചയില്‍ ഇടപെട്ട ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശമാകുന്ന തിരഞ്ഞെടുപ്പ്‌ അവലോകനറിപ്പോര്‍ട്ടായിരിക്കണം തിങ്കളാഴ്‌ച അവതരിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പു വിശകലനമല്ലാതെ യാതൊരു കാര്യവും സെക്രട്ടേറിയറ്റിനു വേണ്ടി സംസ്ഥാനസമിതിയില്‍ വെയ്‌ക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായി സൂചനകളുണ്ട്‌. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ വിമര്‍ശിച്ചുവെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ സമീപനമാണ്‌ ചര്‍ച്ചയില്‍ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മന്ത്രി കോടിയേരി സ്വീകരിച്ചത്‌. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്ന വിമര്‍ശനവും കോടിയേരി ഉന്നയിച്ചതായാണ്‌ സൂചന. ഇടതുമുന്നണിയിലെ ശൈഥില്യം വീഴ്‌ചയെന്ന്‌ കാരാട്ട്‌ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതുമുന്നണിയില്‍ ശൈഥില്യം ഉണ്ടായത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്‌ചയാണെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പറഞ്ഞു. ജനതാദളി (എസ്‌) നോട്‌ സി.പി.എം. സംസ്ഥാന നേതൃത്വം സ്വീകരിച്ച സമീപനവും തീരെ ശരിയായില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനായിരുന്നു കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനമെന്നും കാരാട്ട്‌ ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പുവിശകലനങ്ങള്‍ക്ക്‌ പി.ബി. പുറത്തിറക്കിയ മാര്‍ഗരേഖയ്‌ക്കനുസൃതമായിരിക്കണം ചൊവ്വാഴ്‌ച സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടും ചര്‍ച്ചയുമെന്നും കാരാട്ട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

തോല്‍വി: ലാവലിനും പി.ഡി.പി.യുംകൂടി കാരണം - കാരാട്ടിന്റെ തിരുത്ത്‌

തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ തിരുത്ത്‌.

എസ്‌.എന്‍.സി ലാവലിന്‍ സംബന്ധിച്ച സി.ബി.ഐ. കേസ്‌, പി.ഡി.പി.യുമായി ഉണ്ടാക്കിയ ബന്ധം എന്നിവ കേരളത്തില്‍ തിരഞ്ഞെടുപ്പ്‌ പരാജയത്തിനു വഴിതെളിച്ചതായി പൊളിറ്റ്‌ ബ്യൂറോ കണ്ടെത്തിയിട്ടുണ്ടെന്നു കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാണ്‌ പ്രകാശ്‌ കാരാട്ട്‌ നിര്‍ദ്ദേശിച്ചതെന്നാണു സൂചന. ഞായറാഴ്‌ച ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി.എസ്സിന്റെ സമീപനങ്ങള്‍ പരാജയ കാരണമായതായാണ്‌ വിലയിരുത്തിയിരുന്നത്‌. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച മുഖ്യമന്ത്രി വി.എസ്സിന്റെ വ്യത്യസ്‌ത നിലപാടുകള്‍ പ്രശ്‌നമായെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. പി.ഡി.പി. ബന്ധം ദോഷകരമായെന്ന രീതിയിലുള്ള വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല.

സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്‌ച വൈകീട്ട്‌ ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നതായാണു സൂചനകള്‍.

സ്വയംവിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതി പാലിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടാണ്‌ പിണറായി വിജയന്‍ അവതരിപ്പിച്ചതെന്ന്‌ വിമര്‍ശിച്ച വി.എസ്‌. പരാജയത്തിന്റെ മുഖ്യകാരണമായി എസ്‌.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസ്‌ എടുത്തുകാട്ടി. എസ്‌.എന്‍.സി. ലാവലിന്‍ കേസ്‌ പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ത്തു. പി.ഡി.പി. ബന്ധം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിനുതന്നെ എതിരായിരുന്നു. കോഴിക്കോട്‌ സീറ്റ്‌ നിഷേധിച്ച്‌ ജനതാദളിനെ പുറത്താക്കുകയും ചെയ്‌തതുംസി.പി.ഐയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്‌തതുമാണ്‌ പരാജയകാരണങ്ങളെന്നും വി.എസ്‌. പറഞ്ഞു. ക്രൈസ്‌തവപുരോഹിതര്‍ക്കെതിരെ നടത്തിയ ആക്ഷേപം ക്രൈസ്‌തവ ന്യൂനപക്ഷത്തില്‍ അകല്‍ച്ച സൃഷ്ടിച്ചുവെന്നും വി.എസ്‌. കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ അതേ മാതൃകയിലുള്ള ചര്‍ച്ചയായിരുന്നു രണ്ടാംദിവസവും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ നടന്നത്‌. പിണറായി പക്ഷത്തിന്‌ സമ്പൂര്‍ണാധിപത്യമുള്ള സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം വി.എസ്സിനെതിരെ വിമര്‍ശനം നിരത്തി. കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ മാത്രമാണ്‌ രണ്ടാം ദിവസത്തെ ചര്‍ച്ചയില്‍ വി.എസ്സിനെ പിന്തുണച്ചത്‌. ആദ്യദിവസത്തെ ചര്‍ച്ചയില്‍ മന്ത്രി പി.കെ. ഗുരുദാസനും മുഖ്യമന്ത്രിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നു.

ചര്‍ച്ചയില്‍ ഇടപെട്ട ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശമാകുന്ന തിരഞ്ഞെടുപ്പ്‌ അവലോകനറിപ്പോര്‍ട്ടായിരിക്കണം തിങ്കളാഴ്‌ച അവതരിപ്പിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പു വിശകലനമല്ലാതെ യാതൊരു കാര്യവും സെക്രട്ടേറിയറ്റിനു വേണ്ടി സംസ്ഥാനസമിതിയില്‍ വെയ്‌ക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായി സൂചനകളുണ്ട്‌.

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ വിമര്‍ശിച്ചുവെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായ സമീപനമാണ്‌ ചര്‍ച്ചയില്‍ പൊളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ മന്ത്രി കോടിയേരി സ്വീകരിച്ചത്‌. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്ന വിമര്‍ശനവും കോടിയേരി ഉന്നയിച്ചതായാണ്‌ സൂചന.

ഇടതുമുന്നണിയിലെ ശൈഥില്യം വീഴ്‌ചയെന്ന്‌ കാരാട്ട്‌

തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതുമുന്നണിയില്‍ ശൈഥില്യം ഉണ്ടായത്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്‌ചയാണെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പറഞ്ഞു. ജനതാദളി (എസ്‌) നോട്‌ സി.പി.എം. സംസ്ഥാന നേതൃത്വം സ്വീകരിച്ച സമീപനവും തീരെ ശരിയായില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനായിരുന്നു കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനമെന്നും കാരാട്ട്‌ ഓര്‍മിപ്പിച്ചു. തിരഞ്ഞെടുപ്പുവിശകലനങ്ങള്‍ക്ക്‌ പി.ബി. പുറത്തിറക്കിയ മാര്‍ഗരേഖയ്‌ക്കനുസൃതമായിരിക്കണം ചൊവ്വാഴ്‌ച സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടും ചര്‍ച്ചയുമെന്നും കാരാട്ട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌