Wednesday, May 27, 2009

ഇടതുമുന്നണി തോറ്റതെങ്ങനെ !

ഇടതുമുന്നണി തോറ്റതെങ്ങനെ ! കാരണം തേടുന്നു.?

കേരളത്തിലെ മൂന്നുകോടി ഇരുപതുലക്ഷം വരുന്ന ജനങ്ങളില്‍ കാര്യവിവരമുള്ള ചെറിയ കുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ് പ്രഗത്ഭമതികള്‍ അടങ്ങുന്ന സി.പി.ഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനക്കമ്മറ്റിയും ദിവസങ്ങളോളം കൂലംകക്ഷമായി പരിശോധിച്ചിട്ടും കണാന്‍ കഴിയാതെ പോയത്. സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ജനം തൂത്തെറിഞ്ഞതിന്റെ കാരണമാണ് അവര്‍ അന്വേഷിച്ചിട്ടും കാണാന്‍ കഴിയാതെപോയത്. പെരുമണ്‍ ട്രെയിന്‍ ദുരന്തകാരണം അന്വേഷിച്ച കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നേനേ. ചുഴലികൊടുകാറ്റടിച്ചാണ് അപകടമെന്നാണ് ആ കമ്മീഷന്‍ മനസ്സിലാക്കിയത്.. പക്ഷേ ഒരു ചെറു ഇലപോലും അന ങ്ങാതെ ചുഴലി വീശിയതെങ്ങനെയെന്നറിയാതെ നാട്ടുകാര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. അവസാനം ഇതുപോലൊരു കാരണമാകും ഇന്നത്തെ പാര്‍ട്ടി നേതൃത്വം പരാജയത്തിന്റെ കാരണമായി കാരണമാക്കുക എന്നത് സ്പഷ്ടം. സി.പി.ഐ(ഏം) പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു.അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റേയും പാര്‍ട്ടി. ചൂഷകന്റെ മേല്‍ ചൂഷിതന്‍ ആധിപത്യം നേടുന്ന നാള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച പാര്‍ട്ടി.കൈക്കൂലിക്കാരനെ കൈകാര്യം ചെയ്യുന്ന പാര്‍ട്ടി.വര്‍ഗ്ഗീയ കോമരങ്ങളെ ആട്ടിപ്പായിക്കുന്ന പാര്‍ട്ടി. ചെറുമന്റെ കുടിലുകളില്‍ അവരോടൊപ്പം ഒളിജീവിതം നയിച്ച് പാര്‍ട്ടി കെട്ടിപ്പടുത്ത ധീര സഖാക്കളുടെ പ ാര്‍ട്ടി.കൃഷ്ണപിള്ളയുടെപാര്‍ട്ടി. പറയുന്നത് പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടി അഥവാ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതേ പറയൂ എന്ന് കാണിച്ചുതന്നവരുടെ പാര്‍ട്ടി. കേരളത്തിലെ 3 കോടി 20 ലക്ഷം ജനങ്ങളില്‍ പിണറായി വിജയന്റെ ആട്ടും തുപ്പും ജയരാജന്‍മാരുടെ വെരുട്ടും സഹിക്കാന്‍ ബാധ്യതയുള്ളത് മൂന്നു ലക്ഷത്തില്‍ താഴെയുള്ള പാര്‍ട്ടി അംഗങ്ങളാണ്.അവര്‍ മാത്രം വോട്ടുചെയ്താല്‍ ഒരു പഞ്ചായത്ത് മെമ്പറെപ്പോലും വിജയിപ്പിച്ചെടുക്കാനാവില്ലല്ലോ.പിന്നെയുള്ളത് പാര്‍ട്ടിയെ സ്നേഹിച്ച ലക്ഷക്കണക്കായ അനുഭാവികള്‍.അവരുടെ മുന്‍പില്‍ ഇന്ന് ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്. കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി ജയില്‍കഴിയുമായിരുന്ന കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സി.പി.എം സെക്രട്ടറി കൂട്ടുനിന്നതെന്തിനായിരുന്നു. കവിയൂര്‍-കിളിരൂര്‍ പെണ്‍വാണിഭ കേസുകളില്‍ പ്രതികളാകുമായിരുന്ന മന്ത്രി പുത്രന്മാരേയും മറ്റ് ഉന്നതരേയും രക്ഷിക്കാന്‍ കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി നേതാക്കള്‍ കച്ചകെട്ടിയിറങ്ങിയത് എന്തിനായിരുന്നു. 374 കോടി പൊതുഖജനാവിനു നഷ്ടപ്പെടുത്തുകയും 100 കോടി സ്വന്തം പോക്കലിടുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയെ ഈ പാര്‍ട്ടി എന്തിനാണ് സംരക്ഷിക്കുന്നത്. ജനാധിപത്യ ഭാരതത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിയമം ബാധകമല്ല എന്ന നയം എന്തിനാണ് ഈ ജനകീയ പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കുറ്റക്കാരനല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ 13 ലക്ഷം പൊതു ഖജനാവില്‍നിന്നും നല്‍കി ഡല്‍ഹിയില്‍നിന്നും വമ്പന്‍ വക്കീലന്മാരെ ഇറക്കുമതി ചെയ്തത് എന്തിനായിരുന്നു. മൂന്നാറില്‍ പൊതു സ്ഥലം കൈയ്യേറിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം വന്‍ സ്രാവുകളെ പ ിടിക്കാനിറങ്ങിയ മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിച്ചത് എന്തിനായിരുന്നു. കള്ള സി.ഡി പിടിച്ച് സിനിമാ വ്യവസായം രക്ഷിക്കാനിറങ്ങിയ മുഖ്യമന്ത്രിയെ ടോമിന്‍ തച്ചങ്കരിക്കായി തടഞ്ഞത് എ ന്തിനായിരുന്നു.കളമശ്ശേരി ഒങഠ സ്ഥലം ഇടപാടിലെ അഴിമതി തടയാനുള്ള മുഖ്യമന്ത്രിയുടെ ധീരമായ നടപടിക്ക് കൂച്ചുവിലങ്ങിട്ടത് എന്തിനായിരുന്നു.റിയല്‍ എസ്റേറ്റ് മാഫിയാ ഭീമന്‍ ഫാരീസ് അബൂബേക്കറിനായി കേരളത്തിന്റെ സര്‍വാദരണീയനായ മുഖ്യമന്ത്രിയെ അപഹസിക്കുന്ന പരിപാടികള്‍ പാര്‍ട്ടി ചാനലായ കൈരളി ട.വി.യില്‍ കാണിക്കുന്നതിന് കൂട്ടുനിന്നത് എന്തിനായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി മാഫിയാ തലവനില്‍നിന്നും 2 കോടി കൈക്കുലി വാങ്ങി പാര്‍ട്ടിയെ അപഹാസിതമാക്കിയതെന്തിനായിരുന്നു. കള്ളം പിടിക്കപ്പെട്ടപ്പോള്‍ അത് തിരിച്ചുകൊടുത്തുവെന്ന പ്രസ്താവനയിറക്കിയത് എന്തിനായിരുന്നു. കാരണം ഇന്നും ഒളിവില്‍ കഴിയുന്നയാള്‍ക്ക് എവിടെചെന്നാണ് പണം തിരികെ കൊടുക്കാന്‍ കഴിയുക. അതോ അയാള്‍ ഒളിവിലിരിക്കുന്ന സ്ഥലം ഈ.പി.ജയരാജന് അറിയുമോ. ലിസ് ചാക്കോയില്‍ നിന്നും കോടികള്‍ കൈക്കുലി വാങ്ങി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തത് എന്തിനായിരുന്നു.പിണറായിയുടെ പിന്‍തുണയുങ്കിെല്‍ ആരെയും എന്തും പറയാന്‍ ലൈസന്‍സ് നല്‍കി ജി.സുധാകരനെ തുറന്നുവിട്ടത് എ ന്തിനായിരുന്നു.കോടീശ്വരന്‍മാര്‍ക്കുപോലും കഴിയാത്ത രീതിയില്‍ മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്താന്‍ പാര്‍ട്ടി സെക്രട്ടറിക്ക് കഴിയാതിരുന്നതെന്താണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീടുകാണാന്‍ വടകരയില്‍ നിന്നും പോയ സഖാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പാര്‍ട്ടിയില്‍ നിനന്#ു#ം പ ുറത്താക്കിയത് എന്തിനായിരുന്നു.കാര്യമായ വിദ്യാഭ്യാസം പോലുമില്ലാത്ത മന്ത്രി മക്കള്‍ വിദേശത്ത് കോടികളുടെ ആസ്തിയുള്ള കമ്പനി ഉടമകളായത് എങ്ങനെയാണ്.ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഉന്നതര്‍ക്ക് ഊരിപ്പോകാന്‍ സഹായ നല്‍കിയത് എന്തിനായിരുന്നു.രാജ്യത്തിനു നേരെ യുദ്ധംചെയ്ത തീവ്രവാദികളുടെ ഗുരു മദനിയുമായി വേദി പങ്കിട്ടുകയും കേസുകള്‍ ഒതുക്കുകയും ചെയ്തത് എന്തിനായിരുന്നു.ഭാര്യമാര്‍ക്ക് മെന്‍സസ് ഉാകുന്ന സമയത്തേക്ക് പുരുഷന്‍മാര്‍ക്ക് വേറെ സ്തീകള്‍വേണമെന്ന് പരസ്യമായി വാദിക്കുന്ന കാന്തപുരം സുന്നികളുമായി സഖ്യം സ്ഥാപിക്കാന്‍ ഒരു പുരോഗമന പ്രസ്ഥാനത്തിന് എങ്ങനെ സാധിച്ചു.പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളിവര്‍ഗ്ഗ ഭരണകൂടത്തിനു പകരം മതാധിഷ്ഠിത ഭരണകൂടത്തിനുവിേ നിലകൊള്ളുന്ന ജമാ അത്തേ ഇസ്ളാമിയുമായി കൂട്ടുകൂടാന്‍ എങ്ങനെ കഴിഞ്ഞു.
ഞടട കാരും മൂത്ത ഹിന്ദു ഫാസിസ്റുകളുമായ രാമന്‍പിള്ളയുമായും ഊര്‍മിള ഉണ്ണിയുമായി സഖ്യം ചേരാന്‍ പാര്‍ട്ടിക്ക് എങ്ങനെ സാധിച്ചു. വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കാനും അരമനയില്‍ പിറന്നാള്‍ ആഘോഷിക്കാനും ബേബിയെ അനുവദിക്കാന്‍ പാര്‍ട്ടിക്ക് എങ്ങനെ സാധിച്ചു.മെര്‍ക്കിസ്റണ്‍ ഭൂമിയിടപാടിലും വിഴിഞ്ഞം പോര്‍ട്ട് കരാര്‍ ഇടപാടിലും മന്ത്രി വിജയകുമാറിലൂടെ അഴിമതി നടത്താന്‍ എന്തിനാണ് പാര്‍ട്ടി ശ്രമിച്ചത്.ആരോഗ്യ മന്ത്രിയുടെ മകന്റെ ഭാര്യയെ മന്ത്രിയുടെ പേഴ്സണന്‍ സ്റാഫില്‍ ഓഫീസറായി രേഖപ്പെടുത്തി പണം തട്ടിയതിന് എന്ത് നടപടിയാണ് പാര്‍ട്ടി മന്ത്രിക്കെതിരെ സ്വീകരിച്ചത്. അഴിമതിയേയും പാര്‍ട്ടിയുടെ വലതുപക്ഷനയങ്ങളേയും വിമര്‍ശിച്ച ആയിരക്കണക്കിന് ഉശിരന്മാരായ പാര്‍ട്ടി പ്രവര്‍ത്തകരെ അനാവശ്യമായി പാര്‍ട്ടിയില്‍നിനനും പ ുറത്താക്കിയതിന് എന്തെങ്കിലും കാരണം പറയാന്‍ കഴിയുമോ.പാര്‍ട്ടിയുടെ വര്‍ഗ്ഗ ബഹുജന സംഘടനാ നേതാക്കളെല്ലാം കണ്ണൂരില്‍നിന്നായതെങ്ങനെയാണ്..പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ പകുതിയോളം പേര്‍ കണ്ണൂരില്‍ നിന്നായത് എങ്ങനെയാണ്. പാര്‍ട്ടിയുടെ ധീരനായ രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ ഘാതകന് ഈ പാര്‍ട്ടിയുടെ നേതാവും എം.എല്‍.എയും ആകാന്‍ സാധിച്ചതെങ്ങനെ. വിദേശ ധനസഹായ ഏജന്‍സികളുടെ ഏജന്റന്മാരുടെ തലയില്‍ ടാറൊഴിച്ച നമ്മുടെ പാര്‍ട്ടിക്ക് ഇപ്പോള്‍ അവര്‍ക്ക് പരവതാനി വിരിക്കാന്‍ സാധിച്ചതെങ്ങനെ.മണിച്ചനില്‍നിന്നും മാസപ്പടി വാങ്ങിയിരുന്ന നേതാക്കള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന ബാങ്ക് പ്രസിഡന്റുമായതെങ്ങനെ. ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍???????? ഇതിന് ഉത്തരം നല്‍കാന്‍ നേതൃത്വത്തിനു കഴിയുമോ? തിരഞ്ഞെടുപ്പ പരാജയത്തിനു കാരണം ഈ ഉത്തരത്തില്‍തന്നെകാണാം ജനകീയ സമിതി

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

ഇടതുമുന്നണി തോറ്റതെങ്ങനെ !
കാരണം തേടുന്നു.?
കേരളത്തിലെ മൂന്നുകോടി ഇരുപതുലക്ഷം വരുന്ന ജനങ്ങളില്‍ കാര്യവിവരമുള്ള ചെറിയ കുട്ടിക്കുപോലും
അറിയാവുന്ന കാര്യമാണ് പ്രഗത്ഭമതികള്‍ അടങ്ങുന്ന സി.പി.ഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റും
സംസ്ഥാനക്കമ്മറ്റിയും ദിവസങ്ങളോളം കൂലംകക്ഷമായി പരിശോധിച്ചിട്ടും കണാന്‍ കഴിയാതെ പോയത്.
സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ജനം തൂത്തെറിഞ്ഞതിന്റെ കാരണമാണ്
അവര്‍ അന്വേഷിച്ചിട്ടും കാണാന്‍ കഴിയാതെപോയത്.
പെരുമണ്‍ ട്രെയിന്‍ ദുരന്തകാരണം അന്വേഷിച്ച കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നേനേ.
ചുഴലികൊടുകാറ്റടിച്ചാണ് അപകടമെന്നാണ് ആ കമ്മീഷന്‍ മനസ്സിലാക്കിയത്.. പക്ഷേ ഒരു ചെറു ഇലപോലും അന
ങ്ങാതെ ചുഴലി വീശിയതെങ്ങനെയെന്നറിയാതെ നാട്ടുകാര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. അവസാനം ഇതുപോലൊരു
കാരണമാകും ഇന്നത്തെ പാര്‍ട്ടി നേതൃത്വം പരാജയത്തിന്റെ കാരണമായി കാരണമാക്കുക എന്നത് സ്പഷ്ടം.
സി.പി.ഐ(ഏം) പാവപ്പെട്ടവന്റെ പാര്‍ട്ടിയായിരുന്നു.അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റേയും പാര്‍ട്ടി.
ചൂഷകന്റെ മേല്‍ ചൂഷിതന്‍ ആധിപത്യം നേടുന്ന നാള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച പാര്‍ട്ടി.കൈക്കൂലിക്കാരനെ
കൈകാര്യം ചെയ്യുന്ന പാര്‍ട്ടി.വര്‍ഗ്ഗീയ കോമരങ്ങളെ ആട്ടിപ്പായിക്കുന്ന പാര്‍ട്ടി.
ചെറുമന്റെ കുടിലുകളില്‍ അവരോടൊപ്പം ഒളിജീവിതം നയിച്ച് പാര്‍ട്ടി കെട്ടിപ്പടുത്ത ധീര സഖാക്കളുടെ പ
ാര്‍ട്ടി.കൃഷ്ണപിള്ളയുടെപാര്‍ട്ടി. പറയുന്നത് പ്രവര്‍ത്തിക്കുന്നവരുടെ പാര്‍ട്ടി അഥവാ പ്രവര്‍ത്തിക്കാന്‍
കഴിയുന്നതേ പറയൂ എന്ന് കാണിച്ചുതന്നവരുടെ പാര്‍ട്ടി.
കേരളത്തിലെ 3 കോടി 20 ലക്ഷം ജനങ്ങളില്‍ പിണറായി വിജയന്റെ ആട്ടും തുപ്പും ജയരാജന്‍മാരുടെ വെരുട്ടും
സഹിക്കാന്‍ ബാധ്യതയുള്ളത് മൂന്നു ലക്ഷത്തില്‍ താഴെയുള്ള പാര്‍ട്ടി അംഗങ്ങളാണ്.അവര്‍ മാത്രം
വോട്ടുചെയ്താല്‍ ഒരു പഞ്ചായത്ത് മെമ്പറെപ്പോലും വിജയിപ്പിച്ചെടുക്കാനാവില്ലല്ലോ.പിന്നെയുള്ളത് പാര്‍ട്ടിയെ
സ്നേഹിച്ച ലക്ഷക്കണക്കായ അനുഭാവികള്‍.അവരുടെ മുന്‍പില്‍ ഇന്ന് ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്.
കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി ജയില്‍കഴിയുമായിരുന്ന
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സി.പി.എം സെക്രട്ടറി കൂട്ടുനിന്നതെന്തിനായിരുന്നു.
കവിയൂര്‍-കിളിരൂര്‍ പെണ്‍വാണിഭ കേസുകളില്‍ പ്രതികളാകുമായിരുന്ന മന്ത്രി പുത്രന്മാരേയും മറ്റ് ഉന്നതരേയും
രക്ഷിക്കാന്‍ കേസ് തേച്ചുമാച്ചുകളയാന്‍ പാര്‍ട്ടി നേതാക്കള്‍ കച്ചകെട്ടിയിറങ്ങിയത് എന്തിനായിരുന്നു.
374 കോടി പൊതുഖജനാവിനു നഷ്ടപ്പെടുത്തുകയും 100 കോടി സ്വന്തം പോക്കലിടുകയും ചെയ്ത പാര്‍ട്ടി
സെക്രട്ടറിയെ ഈ പാര്‍ട്ടി എന്തിനാണ് സംരക്ഷിക്കുന്നത്. ജനാധിപത്യ ഭാരതത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് നിയമം
ബാധകമല്ല എന്ന നയം എന്തിനാണ് ഈ ജനകീയ പാര്‍ട്ടി സ്വീകരിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറി കുറ്റക്കാരനല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ 13 ലക്ഷം പൊതു ഖജനാവില്‍നിന്നും
നല്‍കി ഡല്‍ഹിയില്‍നിന്നും വമ്പന്‍ വക്കീലന്മാരെ ഇറക്കുമതി ചെയ്തത് എന്തിനായിരുന്നു.
മൂന്നാറില്‍ പൊതു സ്ഥലം കൈയ്യേറിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ സഹോദരനടക്കം വന്‍ സ്രാവുകളെ പ
ിടിക്കാനിറങ്ങിയ മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിച്ചത് എന്തിനായിരുന്നു.
കള്ള സി.ഡി പിടിച്ച് സിനിമാ വ്യവസായം രക്ഷിക്കാനിറങ്ങിയ മുഖ്യമന്ത്രിയെ ടോമിന്‍ തച്ചങ്കരിക്കായി തടഞ്ഞത് എ
ന്തിനായിരുന്നു.

Anonymous said...

നിന്നൊടാരു പറഞ്ഞു മന്ത്രിപുത്രന്മാര്‍ പെണ്വാണിഭത്തില്‍ പ്രതികളെന്നു? ഇവിടെ വേറെ ആണുങ്ങളൊന്നുമില്ലേ?