Saturday, May 30, 2009

നീയുമോ... ദിനേശ്‌മണീ?

നീയുമോ... ദിനേശ്‌മണീ?

കൈപിടിച്ചു നടത്തിയ നേതാവിനെതിരേ ശത്രുപക്ഷത്തുനിന്നു ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച ദിനേശ്‌മണിയെ നോക്കി വി.എസ്‌ പക്ഷക്കാര്‍ അമ്പരന്നിട്ടുണ്ടാകണം - ''യൂ ടൂ... ''തെരഞ്ഞെടുപ്പു പരാജയത്തിന്റെ പാപഭാരം അപ്പാടേ ശത്രുക്കള്‍ സ്വന്തം 'പിടലി'ക്കുവയ്‌ക്കുമ്പോഴും പതറാത്ത അച്യുതാനന്ദനും തന്റെ പഴയ 'വിശ്വസ്‌ത' സഖാവിന്റെ പിന്നില്‍ നിന്നുള്ള കുത്തില്‍ ഒരുവേള പതറിയിരിക്കണം. പഴയ സ്വന്തം ശിഷ്യന്മാരായ ദിനേശ്‌മണി, എം.എം. മണി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ ഔദ്യോഗികപക്ഷത്തെ കരുത്തരേക്കാള്‍ കാഠിന്യത്തോടെ പകപോക്കുമ്പോള്‍ മറുപടി മൗനത്തില്‍ ഒതുക്കുകയാണ്‌ വി.എസ്‌.കൈയേറ്റക്കാര്‍ക്കും ഭൂമാഫിയയ്‌ക്കും എതിരായ അച്യുതാനന്ദന്റെ ശക്‌തമായ നിലപാടുകള്‍ സ്വന്തം വരുമാനമാര്‍ഗങ്ങള്‍ക്കുമേലുള്ള കൈയേറ്റമായി മാറുന്നുവെന്ന തിരിച്ചറിവാണ്‌ എറണാകുളത്തെയും ഇടുക്കിയിലെയും കമ്യൂണിസ്‌റ്റ് കരുത്തരെ മാറിച്ചിന്തിപ്പിച്ചത്‌. എറണാകുളം എം.ജി റോഡിലെ കുത്തകകള്‍ക്കെതിരേ അച്യുതാനന്ദന്റെ ജെ.സി.ബി ഉരുണ്ടുവന്നപ്പോള്‍ 'അള്ളു'മായി ആദ്യം രംഗത്തിറങ്ങിയതു ജില്ലാ നേതാക്കള്‍ തന്നെയാണ്‌. കുത്തകകള്‍ക്കെതിരേ വാപൂട്ടാന്‍ സമയം കിട്ടാതിരുന്ന മുന്‍ കൊച്ചി മേയര്‍ കൂടിയായ ദിനേശ്‌മണി 'റിലയന്‍സ്‌ ഫ്രെഷി'ന്റെ ഉദ്‌ഘാടകനായി. ഊണിലുമുറക്കത്തിലും കമ്യൂണിസ്‌റ്റ് മന്ത്രം ഉരുവിടുന്ന കൊച്ചി ഡപ്യൂട്ടി മേയര്‍ മണിശങ്കറിനും കിട്ടി കുത്തക വക ഒരു ഉദ്‌ഘാടനം. മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ നാടമുറിച്ചു വരവേറ്റ അതേ കുത്തകകള്‍ക്കെതിരേ ബഹുജന പ്രക്ഷോഭം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ വൈരുദ്ധ്യാത്മക ഭൗതീകവാദത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ രചിക്കാനും ഇവര്‍ക്കായി.നാളുകള്‍ക്കുശേഷം കളമശേരിയിലെ എച്ച്‌.എം.ടി ഭൂമി ഇടപാടില്‍ വിരുദ്ധ നിലപാടു സ്വീകരിച്ച വി.എസിനെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ തള്ളിപ്പറഞ്ഞു. ഐ.ടിയുടെ മറവില്‍ 700 കോടിയുടെ സ്‌ഥലം 90 കോടിക്കു ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിക്കു ചുളുവിലയില്‍ നല്‍കാനുള്ള നീക്കത്തിന്‌ വി.എസ്‌ എതിരുനിന്നതാണ്‌ ചൊടിപ്പിച്ചത്‌. ഇതോടെ, ജില്ലയില്‍ അച്യുതാനന്ദന്റെ 'കോട്ടമുറിച്ച' ഗോപിക്കു പിണറായിയും എളമരവുമൊക്കെയായി പിന്നീട്‌ നേതാക്കള്‍. വ്യാവസായിക വികസനമെന്ന ബംഗാള്‍ സങ്കല്‍പ്പം പണംകായ്‌ക്കും മരം നോക്കുന്ന നേതൃത്വങ്ങളുടെ മുദ്രാവാക്യമായി. 'തെങ്ങിന്‍ മണ്ടയില്‍ വ്യവസായം വരില്ലെ'ന്നു ഭൂമി വില്‍പനനീക്കം നടക്കാഞ്ഞതിനെപ്പറ്റി വ്യവസായമന്ത്രി എളമരം കരീം അതൃപ്‌തി പ്രകടിപ്പിക്കുമ്പോള്‍ എറണാകുളത്തെ പാര്‍ട്ടി കൈയടിച്ചു.കൈയേറ്റക്കാരുടെ 'മണി'കിലുക്കത്തില്‍ മയങ്ങിപ്പോയ ഇടുക്കിയില്‍ അച്യുതാനന്ദനെ പാര്‍ട്ടി കല്ലുമായാണ്‌ നേരിട്ടത്‌. ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരന്‍ ലംബോധരന്റെ ആയിരക്കണക്കിന്‌ ഏക്കറര്‍ കൈയേറ്റ ഭൂമിയില്‍ അച്യുതാനന്ദന്‍ കയറിയപ്പോള്‍ ജില്ലയിലെ പാര്‍ട്ടി കമ്യൂണിസം മാറ്റിവച്ചു. ജില്ലാ സെക്രട്ടറിയും എം.എല്‍.എമാരും ഏരിയാ ലോക്കല്‍ നേതൃത്വങ്ങളും സ്വന്തം സര്‍ക്കാരിനും നേതാവിനുമെതിരേ തിരിഞ്ഞു. 'മണി' പവര്‍ തകര്‍ക്കാനെത്തിയ നേതാവിനെ 'മസില്‍' പവര്‍ പ്രയോഗിച്ച്‌ പാര്‍ട്ടി കെട്ടുകെട്ടിച്ചു. ഇതിനിടെ ആശ്രിതവല്‍സലനായി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാഞ്ഞെത്തി. പിന്നെയെല്ലാം അദ്ദേഹത്തിനു സ്വന്തം. മുഖ്യമന്ത്രിക്കസേരയില്‍ അച്യുതാനന്ദന്‍ ഇരിക്കുമ്പോള്‍ എച്ച്‌.എം.ടിയും മൂന്നാറുമൊക്കെ സന്ദിഗ്‌ധാവസ്‌ഥയില്‍ തന്നെയാണ്‌. പണമൊഴുക്കിന്‌ അതു വല്ലാത്ത തടസവുമാണ്‌. പണത്തിനുമേല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പറക്കില്ലെന്നു തിരിച്ചറിയുംവരെ അച്യുതാനന്ദന്‌ ഇനിയും പറയേണ്ടിവരും..., 'യൂ ടൂ ദിനേശ്‌മണി,...'

6 comments:

പിപ്പിള്‍സ്‌ ഫോറം. said...

നീയുമോ... ദിനേശ്‌മണീ?

കൈപിടിച്ചു നടത്തിയ നേതാവിനെതിരേ ശത്രുപക്ഷത്തുനിന്നു ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച ദിനേശ്‌മണിയെ നോക്കി വി.എസ്‌ പക്ഷക്കാര്‍ അമ്പരന്നിട്ടുണ്ടാകണം - ''യൂ ടൂ... ''

തെരഞ്ഞെടുപ്പു പരാജയത്തിന്റെ പാപഭാരം അപ്പാടേ ശത്രുക്കള്‍ സ്വന്തം 'പിടലി'ക്കുവയ്‌ക്കുമ്പോഴും പതറാത്ത അച്യുതാനന്ദനും തന്റെ പഴയ 'വിശ്വസ്‌ത' സഖാവിന്റെ പിന്നില്‍ നിന്നുള്ള കുത്തില്‍ ഒരുവേള പതറിയിരിക്കണം. പഴയ സ്വന്തം ശിഷ്യന്മാരായ ദിനേശ്‌മണി, എം.എം. മണി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ ഔദ്യോഗികപക്ഷത്തെ കരുത്തരേക്കാള്‍ കാഠിന്യത്തോടെ പകപോക്കുമ്പോള്‍ മറുപടി മൗനത്തില്‍ ഒതുക്കുകയാണ്‌ വി.എസ്‌.

കൈയേറ്റക്കാര്‍ക്കും ഭൂമാഫിയയ്‌ക്കും എതിരായ അച്യുതാനന്ദന്റെ ശക്‌തമായ നിലപാടുകള്‍ സ്വന്തം വരുമാനമാര്‍ഗങ്ങള്‍ക്കുമേലുള്ള കൈയേറ്റമായി മാറുന്നുവെന്ന തിരിച്ചറിവാണ്‌ എറണാകുളത്തെയും ഇടുക്കിയിലെയും കമ്യൂണിസ്‌റ്റ് കരുത്തരെ മാറിച്ചിന്തിപ്പിച്ചത്‌. എറണാകുളം എം.ജി റോഡിലെ കുത്തകകള്‍ക്കെതിരേ അച്യുതാനന്ദന്റെ ജെ.സി.ബി ഉരുണ്ടുവന്നപ്പോള്‍ 'അള്ളു'മായി ആദ്യം രംഗത്തിറങ്ങിയതു ജില്ലാ നേതാക്കള്‍ തന്നെയാണ്‌. കുത്തകകള്‍ക്കെതിരേ വാപൂട്ടാന്‍ സമയം കിട്ടാതിരുന്ന മുന്‍ കൊച്ചി മേയര്‍ കൂടിയായ ദിനേശ്‌മണി 'റിലയന്‍സ്‌ ഫ്രെഷി'ന്റെ ഉദ്‌ഘാടകനായി.

ഊണിലുമുറക്കത്തിലും കമ്യൂണിസ്‌റ്റ് മന്ത്രം ഉരുവിടുന്ന കൊച്ചി ഡപ്യൂട്ടി മേയര്‍ മണിശങ്കറിനും കിട്ടി കുത്തക വക ഒരു ഉദ്‌ഘാടനം. മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ നാടമുറിച്ചു വരവേറ്റ അതേ കുത്തകകള്‍ക്കെതിരേ ബഹുജന പ്രക്ഷോഭം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ വൈരുദ്ധ്യാത്മക ഭൗതീകവാദത്തിനു പുതിയ വ്യാഖ്യാനങ്ങള്‍ രചിക്കാനും ഇവര്‍ക്കായി.

നാളുകള്‍ക്കുശേഷം കളമശേരിയിലെ എച്ച്‌.എം.ടി ഭൂമി ഇടപാടില്‍ വിരുദ്ധ നിലപാടു സ്വീകരിച്ച വി.എസിനെ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ തള്ളിപ്പറഞ്ഞു. ഐ.ടിയുടെ മറവില്‍ 700 കോടിയുടെ സ്‌ഥലം 90 കോടിക്കു ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനിക്കു ചുളുവിലയില്‍ നല്‍കാനുള്ള നീക്കത്തിന്‌ വി.എസ്‌ എതിരുനിന്നതാണ്‌ ചൊടിപ്പിച്ചത്‌. ഇതോടെ, ജില്ലയില്‍ അച്യുതാനന്ദന്റെ 'കോട്ടമുറിച്ച' ഗോപിക്കു പിണറായിയും എളമരവുമൊക്കെയായി പിന്നീട്‌ നേതാക്കള്‍.

വ്യാവസായിക വികസനമെന്ന ബംഗാള്‍ സങ്കല്‍പ്പം പണംകായ്‌ക്കും മരം നോക്കുന്ന നേതൃത്വങ്ങളുടെ മുദ്രാവാക്യമായി. 'തെങ്ങിന്‍ മണ്ടയില്‍ വ്യവസായം വരില്ലെ'ന്നു ഭൂമി വില്‍പനനീക്കം നടക്കാഞ്ഞതിനെപ്പറ്റി വ്യവസായമന്ത്രി എളമരം കരീം അതൃപ്‌തി പ്രകടിപ്പിക്കുമ്പോള്‍ എറണാകുളത്തെ പാര്‍ട്ടി കൈയടിച്ചു.

കൈയേറ്റക്കാരുടെ 'മണി'കിലുക്കത്തില്‍ മയങ്ങിപ്പോയ ഇടുക്കിയില്‍ അച്യുതാനന്ദനെ പാര്‍ട്ടി കല്ലുമായാണ്‌ നേരിട്ടത്‌. ജില്ലാ സെക്രട്ടറി എം.എം. മണിയുടെ സഹോദരന്‍ ലംബോധരന്റെ ആയിരക്കണക്കിന്‌ ഏക്കറര്‍ കൈയേറ്റ ഭൂമിയില്‍ അച്യുതാനന്ദന്‍ കയറിയപ്പോള്‍ ജില്ലയിലെ പാര്‍ട്ടി കമ്യൂണിസം മാറ്റിവച്ചു. ജില്ലാ സെക്രട്ടറിയും എം.എല്‍.എമാരും ഏരിയാ ലോക്കല്‍ നേതൃത്വങ്ങളും സ്വന്തം സര്‍ക്കാരിനും നേതാവിനുമെതിരേ തിരിഞ്ഞു. 'മണി' പവര്‍ തകര്‍ക്കാനെത്തിയ നേതാവിനെ 'മസില്‍' പവര്‍ പ്രയോഗിച്ച്‌ പാര്‍ട്ടി കെട്ടുകെട്ടിച്ചു. ഇതിനിടെ ആശ്രിതവല്‍സലനായി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പാഞ്ഞെത്തി. പിന്നെയെല്ലാം അദ്ദേഹത്തിനു സ്വന്തം. മുഖ്യമന്ത്രിക്കസേരയില്‍ അച്യുതാനന്ദന്‍ ഇരിക്കുമ്പോള്‍ എച്ച്‌.എം.ടിയും മൂന്നാറുമൊക്കെ സന്ദിഗ്‌ധാവസ്‌ഥയില്‍ തന്നെയാണ്‌. പണമൊഴുക്കിന്‌ അതു വല്ലാത്ത തടസവുമാണ്‌. പണത്തിനുമേല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പറക്കില്ലെന്നു തിരിച്ചറിയുംവരെ അച്യുതാനന്ദന്‌ ഇനിയും പറയേണ്ടിവരും..., 'യൂ ടൂ ദിനേശ്‌മണി,...'

പഥിക്‌ said...

ആദർശവും കെട്ടിപ്പിടിച്ച്‌, രാഷ്ട്രീയ സത്യസന്ധതയും നോക്കിയിരുന്നാൽ, വ്യവസായികൾ വരില്ല.
നാട്ടിലേക്കല്ല,
സ്വന്തം വീട്ടിലേക്ക്‌!
അതറിഞ്ഞു പെരുമാറാൻ, ദിനേശന്മാരും, മണിമാരും, പാലൂട്ടിയ കൈയ്യിൽ തിരിഞ്ഞു കടിക്കാൻ കോട്ടമുറിച്ചു ചാടുമ്പോൾ, അവരും 'നന്നാവാൻ' തീരുമാനിച്ചൂന്ന്‌ കരുതുക, ആശ്വസിക്കുക.
പുതിയ യജമാനനെ സുഖിപ്പിക്കാൻ, ഇത്തിരി കൂടുതൽ കുരക്കുന്നു എന്നെയുള്ളു.
ഇനി സകല പ്രതിരോധവും തകർത്ത്‌, ലാവ്ലിൻ അന്വേഷണം മുറുകിയാൽ, വീണ്ടും വാലും ചുരുട്ടി, കാലും നക്കി വീണ്ടും തിരിയെ വരും ഇവർ.
അതാണല്ലൊ വൈരുധ്യാധിഷ്ഠിത 'ബൗ'തിക വാദം.
ലാൽ സലാം!!

നാട്ടുകാരന്‍ said...

കഷ്ടം ഈ പാര്‍ട്ടിയുടെ ഒരു അവസ്ഥ!

John honay said...

you said it!
ഇത്തവണ ഞാനും എന്നെപ്പോലെ അനേകരും മറിച്ചു കുത്തിയത് എന്തിനാണെന്നുമന‍സിലാക്കാന്‍
ഇവര്‍ ഇനിയും ശ്രമിക്കുന്നില്ലെങ്കില്‍ അടുത്ത നിയമസഭാത്തിരഞ്ഞെടുപ്പില്‍ മനസിലാക്കും

hAnLLaLaTh said...

..ഇങ്ങനെ പോയാല്‍
കമ്യൂണിസ്റ്റ്‌ അനുഭാവികളെ കാണൂ...
വോട്ട് ചെയ്യുന്നവര്‍ കാണില്ല...

Anonymous said...

Exactly right. This is why this time people went and used their power against CPIM.