Tuesday, May 26, 2009

തിരിച്ചടിക്കുശേഷം

തിരിച്ചടിക്കുശേഷം

സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ ഒരുപിടി നേതാക്കളുടെ മുഷ്‌കിനും അഹന്തയ്‌ക്കും കീഴ്‌പ്പെട്ട്‌ മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ്‌ ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്‌

ജ നവിധിയോട്‌ ചൂടോടെ പ്രതികരിക്കുകയാണ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍. കേരളത്തിലും ബംഗാളിലും ലഭിച്ച കനത്ത തിരിച്ചടി ഉത്‌കണ്‌ഠ ഉളവാക്കുന്നതാണെന്ന്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ വിലയിരുത്തി. കേരളത്തിലെയും പശ്ചിമബംഗാളിലെയും തിരഞ്ഞെടുപ്പു പരാജയം മൂലം ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ലേഖനമെഴുതി. പാര്‍ട്ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും ജനങ്ങള്‍ അകന്നെന്നും. മൂന്നാം മുന്നണിക്കു ദേശീയ തലത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. സി.പി.എമ്മിന്റെ പരാജയം വലുതാണെന്ന്‌ പി.ബി. അംഗം സീതാറാം യെച്ചൂരി. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പ്‌ വെട്ടിയൊട്ടിച്ചല്ല ദേശീയബദല്‍ രൂപപ്പെടുത്തേണ്ടതെന്നും യെച്ചൂരി. നേതാക്കളുടെ ധാര്‍ഷ്‌ട്യവും അഹന്തയുമാണ്‌ തിരിച്ചടിക്കു കാരണമെന്ന്‌ സി.പി.ഐ. നേതൃത്വം. ദേശീയതലത്തില്‍ ഇടതുമുന്നണിക്കു തന്നെ കൂട്ടായ പ്രവര്‍ത്തനമില്ലെന്ന്‌ ആര്‍.എസ്‌.പി. ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്റെ വെളിപ്പെടുത്തല്‍. ജനങ്ങള്‍ നല്‌കിയ കനത്ത പ്രഹരത്തിന്റെ കാരണങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ കേരള-ബംഗാള്‍ സംസ്ഥാന നേതൃത്വത്തോട്‌ പി.ബി. ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ പാര്‍ട്ടിക്കുണ്ടായ കാഴ്‌ചപ്പാടും തിരഞ്ഞെടുപ്പു തന്ത്രങ്ങളും പരിശോധിക്കണം. ബംഗാളിലെയും കേരളത്തിലെയും സംസ്ഥാനതല കാരണങ്ങളും കണ്ടെത്തണം. അടുത്ത മാസം കേന്ദ്ര കമ്മിറ്റി ഈ പ്രക്രിയ പൂര്‍ത്തിയാക്കും. ''തോല്‍വിയുടെ കാരണം കണ്ടെത്തിയ ശേഷം തെറ്റുകളും വീഴ്‌ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും'' ജനറല്‍ സെക്രട്ടറി നിര്‍ദേശിക്കുന്നു. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഠിനശ്രമം നടത്തണമെന്നും. താന്താങ്ങളുടെ വിലയിരുത്തലുകള്‍ക്കു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ കൂട്ടായ ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം. കേരളഘടക നേതൃത്വം തിരുവനന്തപുരത്ത്‌ അജന്‍ഡയിലേക്ക്‌ കടന്നുകഴിഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ആ പ്രക്രിയ വ്യാഴാഴ്‌ചയോടെ പൂര്‍ത്തിയാകും. ഞായറാഴ്‌ച പ്രാഥമിക ചര്‍ച്ച നടത്തിയ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ജൂണ്‍ 11, 12 തീയതികളില്‍ സമ്മേളിച്ച്‌ അന്തിമനിഗമനങ്ങളിലെത്തും. തുടര്‍ന്നായിരിക്കും പി.ബി.യുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഊഴം. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സാധാരണ നടപടിക്രമമാണിത്‌. പക്ഷേ, സന്ദേഹങ്ങള്‍ അവശേഷിക്കുകയാണ്‌. സ്വയം വിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതിക്കു പകരം വിമര്‍ശനം മാത്രം എന്ന വഴിതന്നെ തുടരുമോ? കൂട്ടായ പ്രവര്‍ത്തനം, വ്യക്തിപരമായ ഉത്തരവാദിത്വം എന്ന നില സ്വീകരിക്കാതിരിക്കുമോ. പാര്‍ട്ടിയെ കൈയൊഴിയുന്നതിലേക്ക്‌ അണികളില്‍ ഒരുവിഭാഗത്തെയും ജനങ്ങളെയും നിര്‍ബന്ധിച്ചതെന്താണെന്ന്‌ കേന്ദ്രനേതൃത്വവും സംസ്ഥാന നേതാക്കളും ആത്മാര്‍ഥമായും സത്യസന്ധമായും വിലയിരുത്തുമോ? ഇല്ലെങ്കില്‍ അവസാനത്തെ അവസരമാണ്‌ സി.പി.എം. നേതൃത്വം നഷ്‌ടപ്പെടുത്തുന്നത്‌. കേന്ദ്ര നേതൃത്വത്തിന്റെ ഉത്‌കണ്‌ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. ജനവിധി സി.പി.എമ്മിനെ എവിടെ എത്തിച്ചു എന്ന ദേശീയ ചിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാല്‍ മതി. ബദല്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കാന്‍ ഒരുക്കിയ മൂന്നാം മുന്നണി വോട്ടെണ്ണലിനു മുന്നേ തന്നെ ജലരേഖയായി. കോണ്‍ഗ്രസ്‌ ഐ-യും ബി.ജെ.പി.യും കഴിഞ്ഞാല്‍ ലോക്‌സഭയില്‍ മൂന്നാംസ്ഥാനത്തായിരുന്നു സി.പി.എം. നാല്‌പതിലേറെ പാര്‍ട്ടി എം.പി.മാര്‍. ഇടതുമുന്നണിക്ക്‌ 61 അംഗങ്ങള്‍. 15-ാം ലോക്‌സഭയില്‍ 8-ാം സ്ഥാനത്തേക്കാണ്‌ സി.പി.എം. തള്ളപ്പെട്ടത്‌. സമാജ്‌ വാദി പാര്‍ട്ടി, ബി.എസ്‌.പി, ജനതാദള്‍(യു), തൃണമൂല്‍, ഡി.എം.കെ. എന്നിവയ്‌ക്ക്‌ പിറകില്‍. വോട്ടിങ്‌ ശതമാനവും കുറഞ്ഞു. ഒന്നാം ലോക്‌സഭയില്‍ പ്രധാന പ്രതിപക്ഷ ഗ്രൂപ്പായിരുന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി. ഇന്ത്യയിലെ പ്രധാനമേഖലകളില്‍നിന്നെല്ലാം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രതിനിധികളുണ്ടായിരുന്നു. ഇത്തവണ 16 അംഗങ്ങള്‍ മാത്രം. ഒരാളൊഴികെ മറ്റുള്ളവരെല്ലാം ത്രിപുര, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്ന്‌. വി.പി.സിങ്ങിന്റെ ദേശീയ മുന്നണി ഗവണ്‍മെന്റ്‌, ഐക്യമുന്നണി സര്‍ക്കാര്‍, ഒടുവില്‍ യു.പി.എ. ഗവണ്‍മെന്റ്‌ ദേശീയരാഷ്ട്രീയത്തില്‍ ശക്തമായി ഇടപെട്ടുപോന്ന പാര്‍ട്ടി. അതിന്റെ ഗതിയാണ്‌ മേല്‍ ചൂണ്ടിക്കാട്ടിയത്‌. ഇടതുപക്ഷത്തിന്റെ ബലക്കുറവും ഒറ്റപ്പെടലും താല്‍ക്കാലികമാണെന്ന്‌ കണക്കാക്കിയാല്‍പ്പോലും ജനവിധിയിലൂടെ കിട്ടിയ പ്രഹരം ചെറുതല്ല. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍ എട്ടുകാലി മമ്മൂഞ്ഞുമാരുടെ ആവശ്യമില്ലെന്ന്‌ തല്‍ക്കാലത്തേക്കെങ്കിലും അഹങ്കരിക്കാന്‍ കോണ്‍ഗ്രസ്സിന്‌ അവസരം നല്‌കി. ഇന്ദിരാഗാന്ധി-രാജീവ്‌ വധങ്ങളെത്തുടര്‍ന്നുള്ള സഹതാപതരംഗങ്ങള്‍ രാജ്യത്താകെ രാഷ്ട്രീയ കക്ഷികളെ കടപുഴക്കി എറിഞ്ഞപ്പോള്‍ ഏറെ പരിക്കേല്‍ക്കാതെ തലയുയര്‍ത്തിപ്പിടിച്ചു നിന്ന സംസ്ഥാനമായിരുന്നു പശ്ചിമബംഗാള്‍. അവിടെ ഇപ്പോള്‍ ഒന്‍പത്‌ സീറ്റുകളിലാണ്‌ സി.പി.എം. കടന്നു കൂടിയത്‌. 194 നിയമസഭാമണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ തൃണമൂല്‍ -കോണ്‍ഗ്രസ്‌-എസ്‌ യു.സി.ഐ. സഖ്യം അമ്പേ തോല്‌പിച്ചു. ഇടതുമുന്നണിക്കാകെ ബംഗാളില്‍ കിട്ടിയത്‌ 16 സീറ്റ്‌. ഇടതുമുന്നണിയുടെ വോട്ട്‌ അഞ്ചു ശതമാനമാണ്‌ കുറഞ്ഞത്‌. 48. 65 ശതമാനത്തില്‍നിന്ന്‌ 43.6 ശതമാനം. കൃഷിക്കാരും ദരിദ്രജനവിഭാഗങ്ങളും മുസ്‌ലിം ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. കേരളത്തില്‍ നൂറ്‌ നിയമസഭാമണ്ഡലങ്ങളിലാണ്‌ യു.ഡി.എഫ്‌. എല്‍.ഡി.എഫിന്‌ തിരിച്ചടി നല്‌കിയിട്ടുള്ളത്‌. അഞ്ചു വര്‍ഷം മുമ്പ്‌ 18 ലോക്‌സഭാസീറ്റുകള്‍ നേടിയേടത്ത്‌ പൊന്നാനി കൂടി പിടിച്ചെടുത്ത്‌ 19 സീറ്റുകളുമായി ലോക്‌സഭയിലേക്ക്‌ കുതിക്കാനുള്ള വെമ്പലിലായിരുന്നു സി.പി.എം. അതിനു സ്വീകരിച്ച കുതന്ത്രങ്ങളും കമ്യൂണിസ്റ്റ്‌ സദാചാരത്തിനു നിരക്കാത്ത നടപടികളും കേരളജനതയെ എത്രമാത്രം വെറുപ്പിച്ചു എന്ന്‌ ഏറെ വിശദീകരിക്കേണ്ട കാര്യമില്ല. കണ്ണൂരും വടകരയും കോഴിക്കോടും നഷ്‌ടപ്പെട്ടിട്ടും ന്യായീകരണത്തിന്റെ മര്‍ക്കടമുഷ്‌ടിയുമായി കിടന്നുരുളുകയാണ്‌. മൂന്നു പതിറ്റാണ്ടിലേറെ ഇടതുമുന്നണിക്കകത്തു നിന്ന പാര്‍ട്ടിയെ ഒരു സീറ്റിന്റെ പേരുപറഞ്ഞാണ്‌ (കാര്യം മറ്റുപലതുമാണെങ്കിലും) ചവിട്ടിപ്പുറത്താക്കിയത്‌. കോഴിക്കോട്‌ സീറ്റും വിജയം ഉറപ്പെന്ന്‌ പറഞ്ഞ്‌ ദളിന്‌ സമ്മാനമായി നീട്ടിയ വയനാട്‌ സീറ്റും ഒരുപോലെ തോറ്റതില്‍ സി.പി.എം. കാര്‍ പോലും ദുഃഖിക്കുന്നുണ്ടാവില്ല. ജനങ്ങളാണ്‌ പരമമായ ശക്തി എന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ നിലപാട്‌. സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ ഒരുപിടി നേതാക്കളുടെ മുഷ്‌കിനും അഹന്തയ്‌ക്കും കീഴ്‌പ്പെട്ട്‌ മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ്‌ ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്‌. കേരളത്തില്‍ സീറ്റ്‌കുറയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ കേന്ദ്രനേതൃത്വം കുണ്‌ഠിതപ്പെടുന്നു. ഇത്രയും കനത്ത തോല്‍വി ബംഗാളിലും അവര്‍ പ്രതീക്ഷിച്ചതല്ല. സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍ വിശ്വസിച്ചതാണോ ജനങ്ങളില്‍നിന്ന്‌ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പഠിക്കാനാവാത്തതാണോ എന്ന്‌ അവര്‍ തന്നെ പിരശോധിക്കേണ്ട സ്ഥിതിയാണ്‌. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക്‌ തോല്‍വിയില്‍ അത്ഭുതമില്ല. ഇടതുപക്ഷത്തെ വിശേഷിച്ച്‌ സി.പി.എം. നേതൃത്വത്തെ ശിക്ഷിക്കണമെന്നു തീരുമാനിച്ച്‌ തിരഞ്ഞെടുപ്പിനെ രണ്ടിടത്തെയും ജനങ്ങള്‍ അവസരമായി എടുത്തു എന്നതാണ്‌ യാഥാര്‍ഥ്യം. തിരുത്തൂ അല്ലെങ്കില്‍ നശിക്കൂ എന്നതാണ്‌ ജനവിധിയിലെ മുന്നറിയിപ്പ്‌. നന്ദിഗ്രാമും സിംഗൂരുമൊക്കെ ബംഗാളിലെ ആദ്യ സൂചനകളായിരുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള പോരാട്ടം, സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ അതിന്റെ പ്രത്യാഘാതം. ലാവലിന്‍ കേസ്‌ തൊട്ട്‌ പി.ഡി.പി. ബന്ധം വരെയുള്ള വിഷയങ്ങള്‍ കേരളത്തിലെ ജനവിധിയെ ശരിക്കും സ്വാധീനിച്ചു. ഈ പ്രശ്‌നങ്ങളില്‍ തുടര്‍ച്ചയായി ഇടപെട്ട കേന്ദ്ര നേതൃത്വം ഇതൊന്നും സീറ്റിനെ ബാധിക്കില്ലെന്ന്‌ വിശ്വസിച്ചു. എന്തൊരു നിഷ്‌കളങ്കത. സ്വയം വിമര്‍ശനം നടത്തുന്നൊരു പാര്‍ട്ടിയില്‍ വിഷയങ്ങള്‍ തൊട്ടും ഉത്തരവാദികളായവരെ ചൂണ്ടിയും സ്വന്തം വീഴ്‌ചകള്‍ സ്വയം ഏറ്റുപറഞ്ഞുമാണ്‌ പാഠം പഠിച്ച്‌ തെറ്റുതിരുത്തി മുന്നോട്ടുപോകുക. ഇവിടെ എതിര്‍വിഭാഗത്തിനെതിരെ വിമര്‍ശനത്തിന്റെ കുന്തം എറിയുകയാണ്‌. സ്വയം പറ്റിയ വീഴ്‌ചകള്‍ മറച്ചുവെച്ച്‌ പ്രതിരോധം സംഘടിപ്പിക്കുകയുമാണ്‌. യു.പി.എ.യുടെ കാറ്റ്‌ ആഞ്ഞടിച്ചതാണ്‌ ബംഗാളിലെ തോല്‍വിക്ക്‌ കാരണമെന്ന്‌ പറയുമ്പോള്‍ ഇടതുമുന്നണിയെ ബംഗാളിലെ ജനത കൈവിട്ടതിന്റെ കാരണമാകുന്നില്ല. എങ്കില്‍ ആ കാറ്റ്‌ ത്രിപുരയില്‍ എന്തുകൊണ്ട്‌ ആഞ്ഞടിച്ചില്ല. ഒറീസ്സയില്‍ നവീന്‍ പട്‌നായിക്കിന്‌ 104 നിയമസഭാ സീറ്റുകളില്‍ വിജയിക്കാനായത്‌ എങ്ങനെ. നിതീഷ്‌ കുമാറിന്റെ ബിഹാറിലും സി.പി.എമ്മിന്റെ ത്രിപുരയിലും ആ കാറ്റ്‌ തടയപ്പെട്ടത്‌ എങ്ങനെ. പാര്‍ട്ടിയുടെ രാഷ്ട്രീയ-സംഘടനാ-ഭരണനയങ്ങളില്‍ കേരളത്തിലും ബംഗാളിലും ഗൗരവമായ തിരുത്തലുകള്‍ നടത്തണമെന്ന്‌ സി.പി.എം. ത്രിപുര സംസ്ഥാന സെക്രട്ടറി ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നും സി.പി.എം. വിശദീകരിക്കണം. ഒരു വര്‍ഷം മുമ്പ്‌ മുന്‍ ധനമന്ത്രി അശോക്‌ മിത്ര ടെലഗ്രാഫ്‌ പത്രത്തില്‍ ഇങ്ങനെ എഴുതി: ''ബംഗാളിലെ പാര്‍ട്ടിയുടെ ഭരണകൂടം പ്രത്യയശാസ്‌ത്ര നിയന്ത്രണങ്ങളെ വെല്ലുവിളിക്കുകയും മുപ്പത്‌ വര്‍ഷം മുമ്പ്‌ പ്രദര്‍ശിപ്പിച്ച ഇടതുപക്ഷ ബദലിനായുളള പ്രതിബദ്ധത കൈയൊഴിയുകയും മുതലാളിത്ത വികസനത്തിന്റെ സൂത്രവാക്യങ്ങളെ ആലിംഗനം ചെയ്‌തിരിക്കുകയുമാണ്‌. ഇതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമാണ്‌.......അടിസ്ഥാന കര്‍ഷകജനതയും നല്ലൊരുഭാഗം പാര്‍ട്ടിയുമായും അങ്ങേയറ്റം അകന്നിരിക്കുകയാണ്‌. ഉള്‍പ്രദേശങ്ങളിലെ പിന്തുണയും ഇടിഞ്ഞിരിക്കുന്നു. അവസരവാദികള്‍ പാര്‍ട്ടിയുടെ ചില തലങ്ങളിലേക്ക്‌ നുഴഞ്ഞുകയറിയത്‌ ഉത്‌കണ്‌ഠയുണ്ടാക്കുന്നു.'' അശോക്‌ മിത്രയുടെ ഈ വിലയിരുത്തല്‍ കേരളത്തിനും ബാധകമാണ്‌. മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ യഥാര്‍ഥത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്‌. ഇരുന്ന കൊമ്പ്‌ മുറിച്ച്‌ സന്തോഷിച്ചവര്‍ മൂടും കുത്തി വീണപ്പോള്‍ ഞഞ്ഞാമിഞ്ഞാ പറയുന്നു. അത്‌ കമ്യൂണിസ്റ്റുകാരുടെ രീതിയല്ല. അപ്രതീക്ഷിത വിധിയെഴുത്ത്‌ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണത്രെ കേരളത്തില്‍-പാര്‍ട്ടി മുഖപത്രം ഇപ്പോള്‍ കണ്ടെത്തുന്നു! 1957-ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയ്‌ക്ക്‌ ജന്മം നല്‌കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനസമൂഹമാണ്‌ കേരളത്തിലേതെന്ന്‌ മറക്കുന്നു. പിണറായി വിജയന്റെ ചോരയ്‌ക്കു വേണ്ടിയാണ്‌ എന്നാണ്‌ മറ്റൊരു പ്രതിരോധം. അങ്ങാടിയില്‍ തോറ്റാല്‍ മാധ്യമങ്ങളുടെ നെഞ്ചത്ത്‌ കയറുന്ന പതിവു ശൈലിയും സി.പി.എം. സംസ്ഥാന നേതൃത്വം സ്വീകരിച്ചുകാണുന്നു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അപമാനിക്കലാണിത്‌. ചുരുക്കത്തില്‍ കേന്ദ്രനേതൃത്വം പറഞ്ഞ സ്വയം വിമര്‍ശനത്തിനൊന്നും കേരള സംസ്ഥാനനേതൃത്വം തയ്യാറില്ലെന്നു വ്യക്തം.

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

തിരിച്ചടിക്കുശേഷം

സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട പാര്‍ട്ടി. അഥവാ സെക്രട്ടറിക്ക്‌ കീഴ്‌പ്പെട്ട ഇടതുപക്ഷ മുന്നണി. പാര്‍ട്ടിക്ക്‌ കീഴ്‌പ്പെട്ട ഗവണ്‍മെന്റും കോടതികളും ഇതായി നില. മൂന്നു ലക്ഷം അംഗങ്ങള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ ഒരുപിടി നേതാക്കളുടെ മുഷ്‌കിനും അഹന്തയ്‌ക്കും കീഴ്‌പ്പെട്ട്‌ മൂന്നേകാല്‍ കോടി ജനങ്ങള്‍ മുട്ടില്‍ ഇഴയേണ്ടിവരിക-അതു സാധ്യമല്ല എന്ന പ്രഖ്യാപനമാണ്‌ ഇത്തവണ കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിച്ചത്‌
ജ നവിധിയോട്‌ ചൂടോടെ പ്രതികരിക്കുകയാണ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍. കേരളത്തിലും ബംഗാളിലും ലഭിച്ച കനത്ത തിരിച്ചടി ഉത്‌കണ്‌ഠ ഉളവാക്കുന്നതാണെന്ന്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ വിലയിരുത്തി. കേരളത്തിലെയും പശ്ചിമബംഗാളിലെയും തിരഞ്ഞെടുപ്പു പരാജയം മൂലം ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടെന്ന്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ലേഖനമെഴുതി. പാര്‍ട്ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും ജനങ്ങള്‍ അകന്നെന്നും. മൂന്നാം മുന്നണിക്കു ദേശീയ തലത്തില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു.
സി.പി.എമ്മിന്റെ പരാജയം വലുതാണെന്ന്‌ പി.ബി. അംഗം സീതാറാം യെച്ചൂരി. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പ്‌ വെട്ടിയൊട്ടിച്ചല്ല ദേശീയബദല്‍ രൂപപ്പെടുത്തേണ്ടതെന്നും യെച്ചൂരി. നേതാക്കളുടെ ധാര്‍ഷ്‌ട്യവും അഹന്തയുമാണ്‌ തിരിച്ചടിക്കു കാരണമെന്ന്‌ സി.പി.ഐ. നേതൃത്വം. ദേശീയതലത്തില്‍ ഇടതുമുന്നണിക്കു തന്നെ കൂട്ടായ പ്രവര്‍ത്തനമില്ലെന്ന്‌ ആര്‍.എസ്‌.പി. ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്റെ വെളിപ്പെടുത്തല്‍.
ജനങ്ങള്‍ നല്‌കിയ കനത്ത പ്രഹരത്തിന്റെ കാരണങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ കേരള-ബംഗാള്‍ സംസ്ഥാന നേതൃത്വത്തോട്‌ പി.ബി. ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ പാര്‍ട്ടിക്കുണ്ടായ കാഴ്‌ചപ്പാടും തിരഞ്ഞെടുപ്പു തന്ത്രങ്ങളും പരിശോധിക്കണം. ബംഗാളിലെയും കേരളത്തിലെയും സംസ്ഥാനതല കാരണങ്ങളും കണ്ടെത്തണം. അടുത്ത മാസം കേന്ദ്ര കമ്മിറ്റി ഈ പ്രക്രിയ പൂര്‍ത്തിയാക്കും. ''തോല്‍വിയുടെ കാരണം കണ്ടെത്തിയ ശേഷം തെറ്റുകളും വീഴ്‌ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണമെന്നും'' ജനറല്‍ സെക്രട്ടറി നിര്‍ദേശിക്കുന്നു. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഠിനശ്രമം നടത്തണമെന്നും. താന്താങ്ങളുടെ വിലയിരുത്തലുകള്‍ക്കു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ കൂട്ടായ ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങും.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം. കേരളഘടക നേതൃത്വം തിരുവനന്തപുരത്ത്‌ അജന്‍ഡയിലേക്ക്‌ കടന്നുകഴിഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ആ പ്രക്രിയ വ്യാഴാഴ്‌ചയോടെ പൂര്‍ത്തിയാകും. ഞായറാഴ്‌ച പ്രാഥമിക ചര്‍ച്ച നടത്തിയ ബംഗാള്‍ സംസ്ഥാന കമ്മിറ്റി ജൂണ്‍ 11, 12 തീയതികളില്‍ സമ്മേളിച്ച്‌ അന്തിമനിഗമനങ്ങളിലെത്തും. തുടര്‍ന്നായിരിക്കും പി.ബി.യുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഊഴം. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സാധാരണ നടപടിക്രമമാണിത്‌. പക്ഷേ, സന്ദേഹങ്ങള്‍ അവശേഷിക്കുകയാണ്‌. സ്വയം വിമര്‍ശനമെന്ന കമ്യൂണിസ്റ്റ്‌ രീതിക്കു പകരം വിമര്‍ശനം മാത്രം എന്ന വഴിതന്നെ തുടരുമോ? കൂട്ടായ പ്രവര്‍ത്തനം, വ്യക്തിപരമായ ഉത്തരവാദിത്വം എന്ന നില സ്വീകരിക്കാതിരിക്കുമോ. പാര്‍ട്ടിയെ കൈയൊഴിയുന്നതിലേക്ക്‌ അണികളില്‍ ഒരുവിഭാഗത്തെയും ജനങ്ങളെയും നിര്‍ബന്ധിച്ചതെന്താണെന്ന്‌ കേന്ദ്രനേതൃത്വവും സംസ്ഥാന നേതാക്കളും ആത്മാര്‍ഥമായും സത്യസന്ധമായും വിലയിരുത്തുമോ? ഇല്ലെങ്കില്‍ അവസാനത്തെ അവസരമാണ്‌ സി.പി.എം. നേതൃത്വം നഷ്‌ടപ്പെടുത്തുന്നത്‌.
കേന്ദ്ര നേതൃത്വത്തിന്റെ ഉത്‌കണ്‌ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. ജനവിധി സി.പി.എമ്മിനെ എവിടെ എത്തിച്ചു എന്ന ദേശീയ ചിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാല്‍ മതി. ബദല്‍ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കാന്‍ ഒരുക്കിയ മൂന്നാം മുന്നണി വോട്ടെണ്ണലിനു മുന്നേ തന്നെ ജലരേഖയായി. കോണ്‍ഗ്രസ്‌ ഐ-യും ബി.ജെ.പി.യും കഴിഞ്ഞാല്‍ ലോക്‌സഭയില്‍ മൂന്നാംസ്ഥാനത്തായിരുന്നു സി.പി.എം.