Wednesday, May 9, 2007

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും.

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും.
കേരളത്തെ മഹാവിപത്തിലേക്കും അഭ്യന്തര കലാപത്തിലേക്കും തള്ളിവിടാന്‍ സ്വശ്രയ കോളേജുമേനേജുമെന്റിന്ന് അനുകൂലമായ സുപ്രീംകോടതിവിധി കാരണമാകും. സ്വാശ്രയ കോളേജ്‌ പ്രവേശനകാര്യത്തില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്‌ സാധാരണക്കാരുടെ ഉന്നത വിദ്യഭ്യാസ മോഹങ്ങളെ അപ്പാടെ തകര്‍ക്കുന്നതാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തി,വിദ്യഭ്യാസ രംഗത്തെ വിവേചനവും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും അറുതിവരുത്താന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെസുപ്രധാന വകുപ്പുകള്‍ റദ്ദ്‌ ചെയ്ത ഹൈക്കോടതി വിധി സ്റ്റേചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിര്‍ദാക്ഷ്യണ്യമാണ്‌ സുപ്രീംകോടതി തള്ളിക്കളഞ്ഞത്‌. മാത്രമല്ല 100 ശതമാനം സീറ്റിലും മേനേജുമെന്റുകള്‍ക്ക്‌ പ്രവേശാനം നടത്താന്‍ അനുമതിയും നല്‍കിയിരിക്കുന്നു.
ഇ അധ്യയന വര്‍ഷത്തെ പ്രവേശാനത്തിനുള്ള പൊതുപരിക്ഷ നടത്താന്‍ സ്വാശ്രയകോളേജുകളുടേ കണ്‍സോര്‍ഷ്യത്തിന്ന് കോടതി അനുവാദം നല്‍കിയിരിക്കുന്നു.കേരളസര്‍ക്കാറിനെ നോക്കുകുത്തിയാക്കി സാധാരണക്കാരെ മൊത്തം നിരാശരാക്കി വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ എന്തും ചെയ്യാനുള്ള അവകാശമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌. സാമൂഹ്യ നീതി കോടതിക്കത്‌ മണ്ണാങ്കട്ടയാണ്‌.
ഉന്നത,പ്രൊഫഷണല്‍ വിദ്യഭ്യാസരംഗത്ത്‌ സാധാരണക്കാരുടെ മക്കള്‍ക്കടക്കം കേരളത്തില്‍ത്തന്നെ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന ഉദ്ദേശത്തോടെയാണ്‌ കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക്‌ അനുമതി നല്‍കിയത്‌. സാമ്പത്തികശേഷി കുറഞ്ഞ പഠിപ്പില്‍ മികവുപുലര്‍ത്തുന്ന പരമാവധി വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനുള്ള അവസരം കിട്ടുമെന്നുകരുതിയവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. രണ്ട്‌ സ്വാശ്രയകോളേജ്‌ സമം ഒരു സര്‍ക്കാര്‍ കോളേജ്‌ എന്നായിരുന്നു തുടക്കത്തിലെ മുദ്രാവാക്യം.അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഏ,കെ ആന്റണിയുടെ ഈ മുദ്രവാക്യം പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നതിന്ന് വേണ്ടിയായിരുന്നുവെന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.പിന്നീട്‌ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടിയും മേനേജുമെന്റുകളെ പരിപൂര്‍ണ്ണമായി സഹായിക്കുന്ന നിലപാടുകളാണ്‌ സ്വികരിച്ചത്‌.
പിന്നിട്‌ അധികാരത്തില്‍ വന്ന എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ക്രിയാത്മകമായി പലനടപടികളും കൈക്കൊണ്ടെങ്കിലും അതൊന്നും പ്രബല്യത്തില്‍ വരാതിരിക്കാന്‍ പ്രധാന കാരണം സ്വാശ്രയകോലേജ്‌ അധികൃതരുമായി യാതൊരു കരാറും യു ഡി എഫ്‌ സര്‍ക്കാര്‍ ഒപ്പുവെച്ചിരുന്നില്ലായെന്നതാണ്‌.സ്വാശ്രയ കോലേജ്‌ അധികൃതരുമായി യു ഡി എഫിന്റെ ഒത്തുകളി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവ്‌ ഗുരുതരമായ പലപ്രശ്നങ്ങള്‍ക്കും കാരണമാകും.
കേരളത്തിലെ സാധാരണക്കാരുടെ ഉന്ന വിദ്യാഭ്യാസ സ്വപ്നം പൊലിഞ്ഞാല്‍ തകരുന്നത്‌ കേരളത്തിന്റെ വികസനമാണ്‌.കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്നുത്തന്നെ വന്‍ ഭീഷണിയായിരിക്കുമിത്‌ ഉയര്‍ത്തുക.വിദ്യഭാസ രംഗം കൈപ്പിടിയിയിലൊതിക്കി എക്കാലവും ജനങ്ങളെ ചൂഷണം ചെയ്യാമെന്ന് കരുതുന്നത്‌ തികഞ്ഞ മൗഡ്യമാണ്‌.

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

സ്വാശ്രയ കോളേജ്‌ അധികൃതരുടെ ധാര്‍ഡ്യവും കോടതിയുടെ അനുകൂല നിലപാടും കേരളത്തില്‍ അരാജകത്വവും തീവ്രവാദപ്രവര്‍ത്തനങ്ങളും ശക്തമാക്കും. കേരളത്തെ മഹാവിപത്തിലേക്കും അഭ്യന്തര കലാപത്തിലേക്കും തള്ളിവിടാന്‍ സ്വശ്രയ കോളേജുമേനേജുമെന്റിന്ന് അനുകൂലമായ സുപ്രീംകോടതിവിധി കാരണമാകും. സ്വാശ്രയ കോളേജ്‌ പ്രവേശനകാര്യത്തില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്‌ സാധാരണക്കാരുടെ ഉന്നത വിദ്യഭ്യാസ മോഹങ്ങളെ അപ്പാടെ തകര്‍ക്കുന്നതാണ്‌. സാമൂഹ്യനീതി ഉറപ്പുവരുത്തി,വിദ്യഭ്യാസ രംഗത്തെ വിവേചനവും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും അറുതിവരുത്താന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെസുപ്രധാന വകുപ്പുകള്‍ റദ്ദ്‌ ചെയ്ത ഹൈക്കോടതി വിധി സ്റ്റേചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിര്‍ദാക്ഷ്യണ്യമാണ്‌ സുപ്രീംകോടതി തള്ളിക്കളഞ്ഞത്‌. മാത്രമല്ല 100 ശതമാനം സീറ്റിലും മേനേജുമെന്റുകള്‍ക്ക്‌ പ്രവേശാനം നടത്താന്‍ അനുമതിയും നല്‍കിയിരിക്കുന്നു.ഇ അധ്യയന വര്‍ഷത്തെ പ്രവേശാനത്തിനുള്ള പൊതുപരിക്ഷ നടത്താന്‍ സ്വാശ്രയകോളേജുകളുടേ കണ്‍സോര്‍ഷ്യത്തിന്ന് കോടതി അനുവാദം നല്‍കിയിരിക്കുന്നു.കേരളസര്‍ക്കാറിനെ നോക്കുകുത്തിയാക്കി സാധാരണക്കാരെ മൊത്തം നിരാശരാക്കി വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക്‌ എന്തും ചെയ്യാനുള്ള അവകാശമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌.