ഡോക്ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്. ഭവിഷ്യത്ത് ഗുരുതരമായിരിക്കും
തിരുവനന്തപുരം എസ് എ ടി ആസ്പത്രി സൂപ്രണ്ട് ഡോ:രാജ് മോഹനനെ സാര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതിന്റെ പേരിലാണ് സസ്പന്ഷന് .ഇദ്ദേഹത്തിന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനം കൊണ്ട് നൂറുകണക്കിന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. സംഘടനാസക്തികൊണ്ട് നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ രക്ഷിക്കാന്‍ രംഗത്തിറങ്ങുന്നത് അപലപനിയമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പണിമുടക്കുമെന്ന് പറഞ്ഞ് രോഗികളെ ഭീഷണിപ്പെടുത്തുന്നത് അന്തസ്സിന്ന് ചെര്‍ന്നതല്ല. എത്രയും വേഗം പണിമുടക്ക് നോട്ടീസ്സ് പിന്‍വലിച്ച് ജോലിക്ക് ഹാജരാകാന്‍ ഡോക്ടര്‍ സന്നദ്ധരാകണം. അല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ന്യായമായും ഇടപെടെണ്ടിവരും. ഡോക്ടര്‍മാരുടെ അഹന്തയും അഹങ്കാരവും നിറഞ്ഞ ഈ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയെ മതിയാകൂ. ശമ്പളം കൊടുക്കുന്ന ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഭവിഷത്ത് ഗുരുതരമായിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
6 comments:
ഡോക്ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്. ഭവിഷ്യത്ത് ഗുരുതരമായിരിക്കും തിരുവനന്തപുരം എസ് എ ടി ആസ്പത്രി സൂപ്രണ്ട് ഡോ:രാജ് മോഹനനെ സാര്‍വ്വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ പണിമുടക്കിന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതിന്റെ പേരിലാണ് സസ്പന്ഷന് .ഇദ്ദേഹത്തിന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനം കൊണ്ട് നൂറുകണക്കിന്ന് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. സംഘടനാസക്തികൊണ്ട് നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ രക്ഷിക്കാന്‍ രംഗത്തിറങ്ങുന്നത് അപലപനിയമാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പണിമുടക്കുമെന്ന് പറഞ്ഞ് രോഗികളെ ഭീഷണിപ്പെടുത്തുന്നത് അന്തസ്സിന്ന് ചെര്‍ന്നതല്ല. എത്രയും വേഗം പണിമുടക്ക് നോട്ടീസ്സ് പിന്‍വലിച്ച് ജോലിക്ക് ഹാജരാകാന്‍ ഡോക്ടര്‍ സന്നദ്ധരാകണം. അല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ന്യായമായും ഇടപെടെണ്ടിവരും. ഡോക്ടര്‍മാരുടെ അഹന്തയും അഹങ്കാരവും നിറഞ്ഞ ഈ പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങിയെ മതിയാകൂ. ശമ്പളം കൊടുക്കുന്ന ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഭവിഷത്ത് ഗുരുതരമായിക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

മംഗളം പറയുന്നത് ഇതിന്റെ വേറൊരു വശമാണല്ലോ?
ഏതാണ് സത്യം?
മംഗളം വാര്‍ത്ത സത്യവിരുദ്ധം.
എസ് എ ടി ആശുപത്രിയില്‍ അണുബാധമൂലം പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവം സൂപ്രണ്ട് സര്‍ക്കാറിലോ ആശുപത്രി വികസന സമിതിയിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്ന് ഇങ്ങിനെയൊരു വ്യാജ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചത് കുറ്റവാളിയെ രക്ഷിക്കാനും ഈവിഷയത്തില്‍ കര്‍ശന നടപടി കൈക്കൊണ്ട സര്‍ക്കാറിനെ ബോധപൂര്‍വ്വം കുരിശിലേറ്റാനുമാണ്. ഇദ്ദേഹം സര്‍ക്കാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് യാതൊരു പ്രയാസവുമില്ലാത്ത കാര്യമാണ്. അതെല്ലെ മാധ്യമങ്ങള്‍ ചെയ്യേണ്റ്റത്.???
ചുമ്മാ എന്തെങ്കിലും പറയാതെ മാഷേ !
അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നമ്മുടെ ആശുപത്രികളില്‍ ഈ ബഹളമുണ്ടാക്കുന്ന ഒരു "ജനസേവകന്" പോലും പോയിട്ടുണ്ടോ എന്നു വേണം ആദ്യം അന്ന്വേഷിക്കാന്‍. ഉള്ള പരിമിതികളില്‍ നിന്നു കൊണ്ട് കണക്കില്ലാത്ത രോഗികളെ ചികില്സിക്കുന്ന പല ഡോക്ടര്‍മാരും നമുക്കുണ്ട്.
വര്‍ഷങ്ങളായിട്ട് SAT ആശുപത്രി വൃത്തിഹീനമാണെന്ന് ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവര്‍ക്കെല്ലാം അറിയാം. വലിയ കുഴപ്പമില്ലാതെ ജീവനും കൊണ്ട് അവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ "എന്റെ കാര്യം കഴിഞ്ഞു,ഇനി ഞാനെന്തിന് ഇതില്‍ തലയിടണം" എന്നുള്ള നമ്മുടെ മനസ്ഥിതിയല്ലേ അതേ വൃത്തിഹീനത ഇപ്പ്പ്പോഴും നിലനില്ക്കാനും ഇത്രയും കുഞ്ഞുങ്ങള്‍ മരിക്കാനും കാരണം.?
നമ്മള് തന്നെയല്ലേ ആഹാരത്തിന്റെയും മറ്റും അവശിഷ്ടം ചവറ്റുകുട്ടയില്‍ ഇടാതെ അവിടെതന്നെയിടുന്നത്? നമ്മളില്‍ ചിലര്‍ തന്നെയല്ലെ അവിടുത്തെ ഡോക്ടര്‍മാരും, നഴ്സുമാരും, തൂപ്പുകാരും,അറ്റെണ്ടര്‍മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഒക്കെ ആയി അവിടെ വാഴുന്നത്? വൃത്തിയാക്കാതെ കിടക്കുന്ന ഒരു വാര്‍ഡില്‍ ക്ലീനറെ വഴക്കു പറഞ്ഞ ഒരു മേട്രണ്‍ തിരിച്ചു കേട്ട വാചകങ്ങള്‍ അവിടെ ഒരു രോഗിയെ കാണാന്‍ ചെന്ന ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു (4 വര്‍ഷം മുന്‍പ്). ആ ക്ലീനറെ ഒന്നും ചെയ്യാനൊക്കുകയില്ലത്രെ, കാരണം വലിയ പിടിയൊക്കെ ഉള്ള ആരോ ആണവര്. പിന്നെങ്ങനെ ആ മേട്രണ്‍ ആ വാര്‍ഡ് വൃത്തിയാക്കും?
നമുക്ക് തന്നെ ഒരു സമൂഹ്യ പ്രതിബദ്ധതയൊക്കെ ഉണ്ടെങ്കിലേ ഇവിടെ വല്ലതും നടക്കൂ. വൃത്തികേടാക്കാതെ ജനങ്ങളും ,വൃത്തികേടായിപ്പ്പ്പോയാല് വൃത്തിയാക്കാന്‍ ജീവനക്കാരും തയ്യാറാകാതെ ചുമ്മാ ആരെയെങ്കിലും പിടിച്ച് ബലിയാടാക്കാനാണ് നമ്മളുടെ ആദ്യ ശ്രമം.
വൃത്തിയാക്കല്‍ "മഹോല്‍സവത്തിന്" എന്തൊരു ഉത്സാഹം ! നിര നിരയായി നിന്ന് മണ്‍വെട്ടിയില്‍ കൈ കൊണ്ട് തൊട്ട് നിര്‍വ്രിതി അടയാന്‍ ജനസേവകരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു എന്നു തോന്നുന്നു പത്രത്തിലെ ഫോട്ടോ കണ്ടപ്പോള്‍.
താങ്കള്‍ പറഞ്ഞതുപോലെ രേഖകള്‍ കണ്ടുപിടിക്കാന്‍ എളുപ്പം തന്നെയായിരിക്കും. അതുപോലെ തന്നെ എളുപ്പമാണ് ഉണ്ടായിരുന്ന രേഖകള്‍ ഇല്ലാതാക്കാനും.
പക്ഷേ ഈ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും എല്ലാം അറിഞ്ഞിട്ടും ഇതു വരെ മിണ്ടാതിരിന്നിട്ടുണ്ടെങ്കില് അത് പൊറുക്കാന്‍ പറ്റാത്ത അപരാധം തന്നെയാണ്. എന്തുകൊണ്ട് ഇവരാരും തന്നെ മിണ്ടിയില്ല. "അന്നേ എനിക്കറിയാമായിരുന്നു", "ആ ഡോക്ക്ടര്‍ ഒരു ദുഷ്ടന് തന്നെ" എന്നൊക്കെ പറയാന്‍ ഇപ്പ്പ്പോള്‍ ധാരാളം പേര് കാണും.
ഇതിന്റെ സത്യാവസ്ഥ ഒന്നും പൊതുജനം ഒരിക്കലും അറിയാന്‍ പോകുന്നില്ല. ഇനി ഇത് ആവര്‍ത്തിക്കാതെ നോക്കാന്‍ ആരെയും സസ്പെണ്ട് ചെയ്തതുകൊണ്ടോ പിടിച്ച് അടി കൊടുത്തതു കൊണ്ടോ (അതാണല്ലോ താങ്കളുടെ "വിരട്ട്") പൊതുജനത്തിന്റെ കണ്ണില്‍ മണ്ണു വാരിയിടാം എന്നല്ലാതെ വേറെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
പറ്റുമെങ്കില്‍ ഓരോ ആശുപത്രിയിലെയും ജോലി ചെയ്യാതെ "ജനങ്ങളുടെ ശമ്പളം" പറ്റുന്ന തൊഴിലാളി സുഹ്രുത്തുക്കളെ വരുതിയിലാക്കാന്‍ നോക്കൂ. അവര്‍ തൂക്കാതെയും ചവര്‍ വാരാതെയും നടന്നാലും അവരെ സംരക്ഷിക്കാന്‍ "ഊണിയന്‍" ഉള്ളിടത്തോളം കാലം ഇതല്ല ഇതിന്റെ അപ്പുറവും നടക്കും.
"വിരട്ട്" ചെലവായി എന്നു തോന്നുന്നല്ലോ. ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചു !! എന്താ പറയുക !
Post a Comment