Friday, May 11, 2007

നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.

നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.


മുന്നാറിലെ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നില്‍ പാവപ്പെട്ടവരെന്നോ പണാക്കാരേനെന്നൊ നോക്കാതെ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധസ്ഥരാണ്‌. നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.നിയമത്തിന്റെ മുന്നില്‍ പണക്കരന്നും പാവപ്പെട്ടവര്‍ക്കും വിവേചനം കാണിക്കുന്നതുതന്നെ നിയമത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്‌.ഇന്നലെവരെ കയ്യേറ്റത്തിന്നെതിരെ ഉഗ്രപ്രഖ്യാപനം നടത്തിയിരുന്നവര്‍ ഇന്ന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍കളെടുക്കുമ്പോള്‍ അതിന്നെതിരെ ആരോപണങ്ങളുമായി രംഗത്ത്‌ വരുന്നത്‌ വന്‍കിട കയ്യേറ്റക്കാരുടെ കയ്യില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയിട്ടാണെന്നുള്ള ആരോപണത്തെ ശരിവെയ്ക്കുന്നു.

സമ്പത്തും സ്വാധീനവുമുള്ള കയ്യേറ്റക്കാര്‍ കേരളത്തിളെ പ്രമുഖ രാഷ്ട്രിയപാര്‍ട്ടിക്കളെ അവര്‍ക്കുവേണ്ടി വാദിക്കാന്‍ വിലക്കുവാങ്ങിയിരിക്കുന്നു. മാധ്യമ സിണ്ടിക്കേറ്റിന്റെ ഉപജ്ഞാക്കളും പട്ടയ സിണ്ടിക്കേറ്റും അവിഹിതബന്ധം സ്ഥാപിച്ചിരിക്കുന്നു.കേരള ജനതയുടെ താത്‌പര്യങ്ങള്‍ക്ക്‌ പുല്ലുവില കല്‍പ്പിക്കുന്ന കോണ്‍ഗ്രസ്സും അതിന്റെ അധ്യക്ഷനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്നെതിരെ ദൃശ്യമാധ്യമങ്ങള്‍ക്കുമുന്നില്‍ ഉറഞ്ഞുതുള്ളകയാണ്‌. ഇതെല്ലാം കണ്ടിരിക്കുന്നവര്‍ മുഖ്യമന്ത്രിയെടുക്കുന്ന ധീരമായ നടപടികളെ നൂറുശതമാനം അംഗികരിക്കാന്‍ രംഗത്ത്‌ വരുന്നത്‌.
മുന്നാര്‍ കയ്യേറ്റങ്ങളെ ചെറുക്കാനും ഇറക്കിവിടാനും മുഖ്യമന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ എന്തുകൊണ്ടും യോഗ്യന്മാര്‍ ത്തന്നെയാണ്‌.ഇവര്‍ക്കതിന്ന് കഴിയുമെന്ന് ജനം കരുതുന്നു.കയ്യെറ്റക്കാര്‍ എത്ര ഉന്നതന്മാരായാലും അവരെ ഇറക്കിവിട്ടെ മതിയാകു.കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ആത്മര്‍ത്തമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തകര്‍ക്കാനാണ്‌ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടികളൊക്കെ രംഗത്ത്‌ വന്നിരിക്കുന്നത്‌.

വന്‍കിട കയ്യേറ്റക്കാരുടെ അനധുകൃതമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചങ്കുറപ്പുള്ള എത്ര രാഷ്ട്രിയപാര്‍ട്ടിക്കാര്‍ കേരളത്തിലുണ്ട്‌ എന്ന് തെളിയിക്കാനുള്ള അവസരമാണിത്‌.സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌ അനധികൃതമായ എല്ലാ കയ്യറ്റങ്ങളും ഇറക്കിവിടുകയെന്നതാണ്‌. സി പി എം സിക്രട്ടറി പിണറായിക്കും കെ പി സി സി പ്രസിഡണ്ട്‌ ചെന്നിത്തലക്കും അനധികൃത കയ്യേറ്റങ്ങളെ പൊളിച്ചുമാറ്റാന്‍ തങ്ങളുടെ അണികളോട്‌ ആഹ്വാനം ധൈര്യമുണ്ടോ?.പ്രസ്താവനകള്‍ ഇറക്കാന്‍ ഏതു മണ്ടനും കഴിയുന്ന നാടാണ്‌ കേരളം .ഇവിടെ വേണ്ടത്‌ ക്രിയത്മക പ്രവര്‍ത്തനങ്ങളാണ്‌, നിലപാടുകളാണ്‌..

1 comment:

പിപ്പിള്‍സ്‌ ഫോറം. said...

നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.മുന്നാറിലെ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നില്‍ പാവപ്പെട്ടവരെന്നോ പണാക്കാരേനെന്നൊ നോക്കാതെ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധസ്ഥരാണ്‌. നിയമത്തിന്റെ മുന്നില്‍ അനധികൃത കയ്യേറ്റക്കാര്‍ ആരുതന്നെയായാലും അവരെ കുറ്റവാളികളായി തന്നെകാണണം.നിയമത്തിന്റെ മുന്നില്‍ പണക്കരന്നും പാവപ്പെട്ടവര്‍ക്കും വിവേചനം കാണിക്കുന്നതുതന്നെ നിയമത്തിന്റെ അന്ത:സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്‌.ഇന്നലെവരെ കയ്യേറ്റത്തിന്നെതിരെ ഉഗ്രപ്രഖ്യാപനം നടത്തിയിരുന്നവര്‍ ഇന്ന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍കളെടുക്കുമ്പോള്‍ അതിന്നെതിരെ ആരോപണങ്ങളുമായി രംഗത്ത്‌ വരുന്നത്‌ വന്‍കിട കയ്യേറ്റക്കാരുടെ കയ്യില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയിട്ടാണെന്നുള്ള ആരോപണത്തെ ശരിവെയ്ക്കുന്നു.സമ്പത്തും സ്വാധീനവുമുള്ള കയ്യേറ്റക്കാര്‍ കേരളത്തിളെ പ്രമുഖ രാഷ്ട്രിയപാര്‍ട്ടിക്കളെ അവര്‍ക്കുവേണ്ടി വാദിക്കാന്‍ വിലക്കുവാങ്ങിയിരിക്കുന്നു. മാധ്യമ സിണ്ടിക്കേറ്റിന്റെ ഉപജ്ഞാക്കളും പട്ടയ സിണ്ടിക്കേറ്റും അവിഹിതബന്ധം സ്ഥാപിച്ചിരിക്കുന്നു.കേരള ജനതയുടെ താത്‌പര്യങ്ങള്‍ക്ക്‌ പുല്ലുവില കല്‍പ്പിക്കുന്ന കോണ്‍ഗ്രസ്സും അതിന്റെ അധ്യക്ഷനും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്നെതിരെ ദൃശ്യമാധ്യമങ്ങള്‍ക്കുമുന്നില്‍ ഉറഞ്ഞുതുള്ളകയാണ്‌. ഇതെല്ലാം കണ്ടിരിക്കുന്നവര്‍ മുഖ്യമന്ത്രിയെടുക്കുന്ന ധീരമായ നടപടികളെ നൂറുശതമാനം അംഗികരിക്കാന്‍ രംഗത്ത്‌ വരുന്നത്‌.മുന്നാര്‍ കയ്യേറ്റങ്ങളെ ചെറുക്കാനും ഇറക്കിവിടാനും മുഖ്യമന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ എന്തുകൊണ്ടും യോഗ്യന്മാര്‍ ത്തന്നെയാണ്‌.ഇവര്‍ക്കതിന്ന് കഴിയുമെന്ന് ജനം കരുതുന്നു.കയ്യെറ്റക്കാര്‍ എത്ര ഉന്നതന്മാരായാലും അവരെ ഇറക്കിവിട്ടെ മതിയാകു.കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ആത്മര്‍ത്തമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തകര്‍ക്കാനാണ്‌ പ്രമുഖ രാഷ്ട്രിയ പാര്‍ട്ടികളൊക്കെ രംഗത്ത്‌ വന്നിരിക്കുന്നത്‌.വന്‍കിട കയ്യേറ്റക്കാരുടെ അനധുകൃതമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചങ്കുറപ്പുള്ള എത്ര രാഷ്ട്രിയപാര്‍ട്ടിക്കാര്‍ കേരളത്തിലുണ്ട്‌ എന്ന് തെളിയിക്കാനുള്ള അവസരമാണിത്‌.സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌ അനധികൃതമായ എല്ലാ കയ്യറ്റങ്ങളും ഇറക്കിവിടുകയെന്നതാണ്‌. സി പി എം സിക്രട്ടറി പിണറായിക്കും കെ പി സി സി പ്രസിഡണ്ട്‌ ചെന്നിത്തലക്കും അനധികൃത കയ്യേറ്റങ്ങളെ പൊളിച്ചുമാറ്റാന്‍ തങ്ങളുടെ അണികളോട്‌ ആഹ്വാനം ധൈര്യമുണ്ടോ?.പ്രസ്താവനകള്‍ ഇറക്കാന്‍ ഏതു മണ്ടനും കഴിയുന്ന നാടാണ്‌ കേരളം .ഇവിടെ വേണ്ടത്‌ ക്രിയത്മക പ്രവര്‍ത്തനങ്ങളാണ്‌, നിലപാടുകളാണ്‌..

--------------------------------------------------------------------------------