ഉമ്മന്‍ചാണ്ടി സ്വയം വിഡ്ഡി വേഷം കെട്ടുകയോ ?
സ്മാര്‍ട്ട് സിറ്റി കരാറിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയ ഉമ്മന്‍ചാണ്ടി സ്വയം വിഡ്ഡി വേഷം കെട്ടുകയോ അതോ മൊത്തം ജനങ്ങളെ വിഡ്ഡികളാക്കുകയോയാണ്.ഒപ്പിടാന്‍ പോകുന്ന സ്മാര്‍ട്ട് സിറ്റി കരാറിന്റെ കരട് ദിവസങ്ങള്‍ക്ക് മുമ്പെ കയ്യില്‍ കിട്ടിയിട്ടും ഒരക്ഷരം പറയാതിരുന്ന അദ്ദേഹം പിന്നിട് പിച്ചും പേയും പറയുന്നത് അന്തസ്സുള്ളവര്‍ക്ക് യോജിച്ചതല്ല. കേരളത്തിന്റെയും കേരള ജനതയുടെയും ആഗ്രഹങ്ങള്‍ പ്രതിപലിക്കുന്നതാണ് ഈ കരാറെന്ന് കേരളീയര്‍ ഒന്നടക്കം പറയുന്നത് . ഉമ്മന്‍ചാണ്ടീ നടത്തിയ കാപട്യങ്ങള്‍ ജനം തിര്ഇച്ചരിഞ്ഞതിലുള്ള ജാള്യത മറച്ചു വെയ്ക്കാനുള്ള മലക്കം മറിച്ചിലുകളാണ് അദ്ദേഹമിന്ന് നടത്തുന്നത്.
Thursday, May 17, 2007
Subscribe to:
Post Comments (Atom)
7 comments:
ഹലോ.. ശ്രീ പീപ്പിള്‍സ് ഫോറം,
ഇപ്പൊള്‍ പിച്ചു പേയും പറയുന്നത് ആരാണെന്ന് എനിക്കങ്ങോട്ടു മനസ്സിലാവുന്നില്ല..
ഉമ്മന്‍ ചാണ്ടി എന്താ പറഞ്ഞെതെന്ന് എഴുതിയിട്ട് (ആധീകാരികമായ്) ഈ വിമര്‍ശനം ഇവിടെ എഴുതിയിരുന്നെങ്കില്‍ അതിനു മൂല്യം കൂടിയേനേ..
ഇതു വായിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ മനപൂര്‍വം വിമര്‍ശിക്കാന്‍ ഒരു ടോപിക് താങ്കളുണ്ടാക്കി എന്നേ വായനക്കാരനായ എനിക്ക് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ..
മാഷേ അതു പോലെ കരാറിന്റെ കോപ്പി കൈയില്‍ കൊടുത്താല്‍ അതിന് അപ്പൊള്‍ തന്നെ മറുപടീ പറയണമെന്നുണ്ടോ.. ഇതെന്താ ഒരു പേജിലുള്ള ഒരു പര്‍ച്ചേസ് ഓഡറാണോ ഈ കരാര്‍ എന്നു പറയുന്ന സാധനം.. അറിയാത്തവെന്റ്റെ ഒരു സംശയമാണേ..
ഈ ടോപിക് വളരെ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട് ദയവായി താങ്കളുടെ ശ്രമം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍.. ബ്ലോഗിന്റെ പേരിനെ ന്യായീകരിക്കാനെങ്കിലും നിഷ്പക്ഷമായി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന പൂര്‍ണ്ണരൂപത്തില്‍ കൊടുത്തിട്ട്തില് നിന്നും ചര്‍ച്ച ചെയ്യൂ..
ചുമ്മാതെ ഫ്ലാറ്റ് വാചകങ്ങളെഴുതി ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുന്നതിലും നല്ലത് അതായിരിക്കും...:)
സാജന്റെ അഭിപ്രായത്തോടു യോജിക്കുന്നു. അക്കമിട്ട് ഉമ്മന്‍ചാണ്ടി നിരത്തിയ ആരോപണങ്ങളെ ആരും നിഷേധിക്കുകയോ ഉചിതമായ ഉത്തരം കൊടുക്കുകയോ ചെയ്തതായി അറിവില്ല.ഒറ്റ നോട്ടത്തില്‍ ആരോപണങ്ങള്‍ കഴമ്പില്ലാത്തത് എന്നു തോന്നിയിട്ടൂമില്ല.
ഉമ്മന്‍ ചാണ്ടി ആരുവ്ാ.. ? വി.എസിന്റെ ക്ഹെരുപ്പിന്റെ വാറഴിക്കാാനുള്ള യോഗ്യത പോലും അയ്ള്ക്കില്ല. വി.എസ്. പര്സുദ്ധന്
വിഡ്ഡി വേഷങ്ങള്‍ കെട്ടിയാടുന്നത് ആരൊക്കെയാണെന്ന് കേരളീയര്‍ക്കെല്ലാം അറിയാം . പേടിച്ചിട്ടാണ് പലരും വായ തുറക്കാത്തത്. പിന്നെ ഈ പോസ്റ്റിന്റെ ശൈലി,ഇത് തന്നെയാണ് ഇടത് ശൈലി . ഞഞ്ഞാമിഞ്ഞ പറഞ്ഞ് കൊഞ്ഞനം കുത്തുക അത്ര തന്നെ ....
ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നും അതിനെക്കുറിച്ച് പ്രതിപാദിച്ചില്ല എന്നതും ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുമെന്നത് ശരിതന്നെ.
പക്ഷെ, ഇതില്‍ പറഞ്ഞ വസ്തുതയോട് ഞാനും യോജിയ്ക്കുന്നു.
പത്തൊന്‍പത് ദിവസം കരാര്‍ ഒപ്പിടുന്നതിനുമുന്പ് ഇത് കയ്യില്‍ കിട്ടിയിട്ടും യാതൊരു ക്രിയാത്മകമായ പ്രതികരണവും പറയാതിരുന്ന ഉമ്മന്‍ ചാണ്ടി, കരാന് ഒപ്പിട്ട് കഴിഞ്ഞപ്പോള്‍ കുറേ ചോദ്യങ്ങളുമായി വന്നത് ഇത്തിരി വിവരക്കേടായിപ്പോയി.
പണ്ട്, ഇതുപോലൊരു കരാര്‍ ഉമ്മന്‍ ചാണ്ടി ഒപ്പിടാന്‍ വേണ്ടി അതിന്റെ വിവരങ്ങള്‍ അന്നത്തെ പ്രതിപക്ഷനേതാവിന് നല്കിയപ്പോള് അദ്ദേഹം കുറേ ക്രിയാത്മക വിമര്‍ശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. ആ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹം നടപ്പില്‍ വരുത്തിയതും.
ഈ പ്രതിപക്ഷനേതാവിനും അതുപോലെ തന്നെ ആവാമായിരുന്നല്ലോ? എന്തുകൊണ്ട് 19 ദിവസം മിണ്ടാതിരുന്നു. ഒപ്പിടുന്നതിനുമുന്പ് അദ്ദേഹം തന്റെ ഈ ചോദ്യങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്നെങ്കില്‍ അല്പം കൂടി സത്യസന്ധത തോന്നിയേനേ...
ശ്രീ സൂര്യോദയം മാഷേ, ഞാന്‍ ഒരു ഉമ്മന്‍ ചാണ്ടി ഫാനൊന്നും അല്ല..
അതു പോലെ തന്നെ വി എസ് വിരുദ്ധനും അല്ല..
ഈ സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ എന്തു ക്രീയാത്മക നിര്‍ദ്ദേശമായിരുന്നു കഴിഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീ അച്യുതാനന്ദന് മുന്നോട്ട് വച്ചിരുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം..(ഇതു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആണു ഈ ടീകോം വഴി വരുന്ന
ഈ സ്മാര്‍ട്ട് സിറ്റി കേരളത്തിനാവശ്യമില്ലെന്നു വി എസ് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു..) അതാണോ ക്രീയാത്മക നിര്‍ദ്ദേശം?
താങ്കള്‍ ശ്രീ പിണറായി വിജയന്റെ പേരില്‍ അത് പറഞ്ഞിരൂന്നെങ്കില് അത് സത്യമായേനേ.. ഈ വിഷയത്തെ പറ്റി ഒരു ചര്‍ച്ച ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല..
ഞാന്‍ വ്യക്തമാകിയത് പോലെ ഈ പോസ്റ്റ് ഇനിയും ചര്‍ച്ചക്ക് യോഗ്യമായിട്ടില്ല.. ആദ്യം ഈ പോസ്റ്റിട്ട പ്രീയ സുഹൃത്ത് ഞാനെഴുതിയതിനു മറുപടി പറയാന്‍ തയാറാവും എന്നു പ്രതീക്ഷിച്ചു.. എന്നാല്‍ നിരാശയായിരുന്നു ഫലം..
ഇനി ഈ വിഷയത്തില്‍ നിന്നും വ്യതി ചലിച്ച് സ്മാര്‍ട്ട് സിറ്റിയുടെ ഒരു താരതമ്യപഠനത്തിനാണെങ്കില് തന്നെയും.. എതിര് ഭാഗം കൂടെ കേള്‍ക്കണമല്ലൊ..
അപ്പൊ ദയവായി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ആധികാരികമായി ഇവിടെ എഴുതട്ടേ..
പിന്നെ 19 ദിവസം ഇത്തരം
ഒരു കരാറിന് മറുപടി പറഞ്ഞില്ല എന്ന അക്ഷന്ത്യമായ തെറ്റാണോ ശ്രീ ഉമ്മന്‍ ചാണ്ടി ചെയ്തത് എന്നത് ഒന്നുകൂടെ പഠന വിഷയമാവേണ്ട സംഗതി തന്നേ..
കേരളത്തിന്റെ ഭാവി ഭാഗധേയം തന്നെ മാറ്റി മറിക്കാന്‍ കെല്പുള്ള ഒരു പ്രൊജക്റ്റിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി അഭിപ്രായം പറയാന്‍ 19 ദിവസങ്ങള്‍ പോരാ എന്നു തന്നെ യാണ് എന്റെ അഭിപ്രായം..
പക്ഷേ ഉമ്മന്‍ ചാണ്ടി പറഞ്ഞ ഒരു വസ്തുത ഇതിന്റെ കൂടെ കൂട്ടിചേര്‍ക്കട്ടെ..
മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും കരടില്‍ ഇല്ലാതിരിക്കുകയും ചെയ്ത പല നിബന്ധനകളും അവസാന നിമിഷത്തില്‍ ഇതില്‍ തിരുകി കയറ്റിയിട്ടുണ്ടെന്ന്.. നെഗോഷിയേഷനില് അതു സാധാരണമാണെങ്കില്‍ തന്നെയും.. അതിന്റെ വലുപ്പ ചെറുപ്പം എത്ര മാത്രമുണ്ടെന്നുള്ളതും ചര്‍ച്ച ചെയ്യെണ്ട വസ്തുത തന്നെ!
അതിനൊന്നും ശ്രീ മുഖ്യമന്ത്രി മറുപടി പറ്ഞ്ഞില്ലെന്നുള്ളത് വാസ്തവമാണ്..
അതു കൊണ്ട് വീണ്ടും ഞാന്‍ സജസ്റ്റ് ചെയ്യുന്നു.. ഈ പോസ്റ്റില്‍ നിന്നൊരു ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇതിന്റെ വിശദാംശങ്ങളും രേഖപ്പെടുത്താന്‍ ശ്രീ പീപ്പിള്‍സ് ഫോറം തയ്യാറാവണം
ദയവായി ഈ പോപ് അപ് വിന്‍ഡോ ഒന്നെടുത്തു കളയാമോ?
Post a Comment